Jump to content

കില

Coordinates: 10°36′03″N 76°13′02″E / 10.600746°N 76.217131°E / 10.600746; 76.217131
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കില
കില ക്യാമ്പസ്
ആദർശസൂക്തംട്രെയിനിംഗ്, റിസർച്ച് & വിജ്ഞാനവ്യാപനം
തരംസർക്കാർ സ്വയംഭരണ സ്ഥാപനം
സ്ഥാപിതം1990
സ്ഥലംമുളങ്കുന്നത്തുകാവ്, തൃശൂർ, കേരളം, ഇന്ത്യ
ക്യാമ്പസ്Wikimap Location
വെബ്‌സൈറ്റ്www.kilaonline,org

കേരളസർക്കാറിന്റെ തദ്ദേശഭരണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ് കില (Kerala Institute of Local Administration).[1] തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും, ജനകീയാസൂത്രണ പ്രവർത്തകരുടെയും പരിശീലനവും, ഗവേഷണവും സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരു ഏജൻസിയായാണ് കില പ്രവർത്തിക്കുന്നത്. സർക്കാറിൻറെ നയരൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കില ഉൾപ്പെടുന്നുണ്ട്. തദ്ദേശഭരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ, സെമിനാറുകൾ, ശില്പശാലകൾ, ചർച്ചകൾ, തുടങ്ങിയവ കില സംഘടിപ്പിക്കാറുണ്ട്.

തുടക്കം

[തിരുത്തുക]
അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം

1990-ലാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ എന്ന സ്ഥാപനം നിലവിൽ വന്നത്.[1] 1955-ലെ തിരുവിതാംകൂർ - കൊച്ചി സാഹിത്യ ശാസ്ത്ര ധർമ്മസ്ഥാപനനിയമം അനുസരിച്ചാണ് കില രജിസ്റ്റർ ചെയ്തിരിക്കുന്നത്. കിലയുടെ ആദ്യ പരിശീലന പരിപാടിയായ, 100 പഞ്ചായത്ത് പ്രസിഡന്റുമാർക്കുള്ള പരിശീലന പരിപാടി 2000 എന്നത് 7, മെയ്, 2000 മുതൽ 11, മെയ് 2000 വരെയായിരുന്നു[1].

ലക്ഷ്യങ്ങൾ

[തിരുത്തുക]
ലൈബ്രറി
ഗസ്റ്റ് ഹൌസ്
  • തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്കുതകുന്ന രീതിയിലുള്ള പരിശീലന പരിപാടികൾ, ശില്പശാലകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ച് സാമൂഹിക സാമ്പത്തിക പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുക എന്നതാണ് കിലയുടെ പ്രധാന ലക്ഷ്യം.[2]
  • തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, നിയമസഭാംഗങ്ങൾ, പാർലമെന്റ് അംഗങ്ങൾ, മുനിസിപ്പാലിറ്റി ചെയർപേഴ്സൺമാർ, കോർപ്പറേഷൻ മേയർമാർ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പരിശീലനം നൽകുക.[2]
  • മറ്റ് ഏജൻസികളുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള ഗവേഷണങ്ങൾ നടത്തുക.[2]
  • പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങൾ, തദ്ദേശഭരണത്തെ സം‌ബന്ധിക്കുന്ന വിവിധ വിഷയങ്ങൾ ഇവയടങ്ങുന്ന വിപുലമായ ഒരു ഇൻഫർമേഷൻ സിസ്റ്റവുമായി പ്രവർത്തിക്കുന്നതിനുള്ള ഗ്രന്ഥശാലകൾ രൂപവത്കരിക്കുക.[2]
  • ഭാവിയിൽ ഇന്ത്യയിൽ, വിദേശത്തുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരിശീലനാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, സമ്മേളനങ്ങൾ, ഫെല്ലോഷിപ്പുകൾ ഇവയ്ക്കുള്ള സൌകര്യം ഒരുക്കുക.[2]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ്
  2. 2.0 2.1 2.2 2.3 2.4 കിലയുടെ ലക്ഷ്യങ്ങൾ

10°36′03″N 76°13′02″E / 10.600746°N 76.217131°E / 10.600746; 76.217131

"https://ml.wikipedia.org/w/index.php?title=കില&oldid=4095508" എന്ന താളിൽനിന്ന് ശേഖരിച്ചത്