ഊഗോ ചാവെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഊഗോ ചാവെസ്
ഊഗോ ചാവെസ്

വെനസ്വേലയുടെ മുൻ പ്രസിഡന്റ്
പദവിയിൽ
2 ഫെബ്രുവരി 1999 – 5 മാർച്ച് 2013
വൈസ് പ്രസിഡന്റ്   ഇസാലാസ് റോഡ്രിഗ്സ്
അദീന ബാസ്തിദാസ്
ദിയോസ്ദാദോ കബെല്ലോ
ജോസ് വിസെന്റേ റേഞ്ചൽ
ജോർജ്ജ് റോഡ്രിഗ്സ്
റെമോൺ കാരിസാലെസ്
മുൻഗാമി റാഫേൽ കൽദേര

ജനനം 1954 ജൂലൈ 28(1954-07-28)
സബനെറ്റ, ബറിനാസ്, വെനസ്വേല
മരണം 2013 മാർച്ച് 5(2013-03-05) (പ്രായം 58)
കാരക്കാസ്, വെനിസ്വെല
രാഷ്ട്രീയകക്ഷി ഫിഫ്​ത്​ റിപ്പബ്ലിക്​ മൂവ്​മെന്റ് (19972008)
യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി (2008 – മരണം വരെ)
ജീവിതപങ്കാളി നാൻസി കൊൽമെനർസ് (വിവാഹമോചനം)
മരിസാബേൽ റോഡ്രിഗ്സ് (വിവാഹമോചനം)
മതം റോമൻ കത്തോലിക്
ഒപ്പ് Hugo Chavez Signature.svg

ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഊഗോ റാഫേൽ ചാവെസ് ഫ്രയസ് (സ്പാനിഷ് ഉച്ചാരണം: [ˈuɣo rafaˈel ˈtʃaβes ˈfɾi.as] എന്ന ഊഗോ ചാവെസ് ( ഹ്യൂഗോ ഷാവെസ് എന്ന് മലയാളികൾക്ക് പരിചിതമായ പേര് ) (ജ. 28 ജൂലൈ 1958 - മ. 5 മാർച്ച് 2013). 1999 മുതൽ 2013 -ൽ തന്റെ മരണംവരെ 14 വർഷം വെനിസ്വേലയുടെ പ്രസിഡന്റായി തുടർന്ന ചാവെസ് രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവർത്തിച്ചു. [1] ഫിഫ്‌ത്ത് റിപ്പബ്ലിക്കൻ മൂവ്മെന്റ് എന്ന ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായാണ് ചാവെസ് വെനസ്വേലയുടെ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. പിന്നീട് ഈ പാർട്ടി സമാനചിന്താഗതിക്കാരായ മറ്റ് ചില പാർട്ടികളുമായുള്ള ലയനത്തിലൂടെ രൂപംകൊണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല എന്ന പാർട്ടിയുടെ നേതൃസ്ഥാനവും ചാവെസിനായിരുന്നു. മേഖലയിലെ വൻശക്തിയായ അമേരിക്കയെ തുറന്നെതിർത്തുകൊണ്ട്, ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയൻ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ച് സോഷ്യലിസത്തിലേക്കുള്ള ലാറ്റിനമേരിക്കൻ പാത അഥവാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന ആശയവും അദ്ദേഹം നടപ്പാക്കാൻ ശ്രമിച്ചു.[2][3][4] ലാറ്റിൻ അമേരിക്കൻ മേഖലയിൽ സമീപദശകങ്ങളിൽ ദൃശ്യമായ സോഷ്യലിസ്റ്റ് പരിവർത്തനത്തിലേക്കുള്ള തനത് പാതയുടെ തുടക്കക്കാരാനായും ഊഗോ ചാവെസ് കരുതപ്പെടുന്നു. ഇതിലൂടെ ലാറ്റിനമേരിക്കയുടെ ഏകീകരണവും ചാവെസ് ലക്ഷ്യമാക്കിയിരുന്നു. ചാവെസ് മത്സരിച്ചപ്പോഴൊക്കെ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ലോകരാഷ്ട്രങ്ങൾക്ക് ആകാംക്ഷയുണ്ടായിരുന്നു.

സാമ്രാജ്യത്വ ഇടപെടലുകൾക്ക് കീഴടങ്ങാതെ ഊഗോ ചാവെസ് വെനസ്വെലയുടെ വികസനത്തിലും മുഖ്യപങ്കുവഹിച്ചു.[5] വെനിസ്വെല സർക്കാരിനെതിരേ നടത്തിയ അട്ടിമറി ശ്രമത്തിലൂടെയാണ് ഊഗോ ചാവെസ് ശ്രദ്ധേയനാകുന്നത്. 1992-ൽ നടന്ന ആ സംഭവത്തിൽ സർക്കാർ വിരുദ്ധ പ്രവർത്തനം ആരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചു. പരാജയപ്പെട്ട ഈ ശ്രമത്തിനുശേഷം ഇടതുപക്ഷാഭിമുഖ്യമുള്ള ഫിഫ്ത്ത് റിപബ്ലിക്ക് മൂവ്മെന്റ് എന്ന സംഘടന രൂപവത്കരിച്ച് 1998-ൽ വെനിസ്വലയിൽ അധികാരത്തിലെത്തി. 2002-ൽ നടന്ന ഭരണ അട്ടിമറിയിൽ പുറത്തായെങ്കിലും രണ്ടുദിവസത്തിനകം അധികാരത്തിൽ തിരിച്ചെത്തി. വെനിസ്വെലയിലെ ഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാവങ്ങൾക്കായി ക്ഷേമപദ്ധതികൾ വാഗ്ദാനം ചെയ്താണ് ചാവെസ് പ്രസിഡന്റ് പദവിയിലെത്തിയത്.

വെനസ്വെലയിലെ മധ്യവർഗ, ഉപരിവർഗ വിഭാഗങ്ങൾ ചാവെസിന്റെ കടുത്ത വിമർശകരായിരുന്നു[1]. തിരഞ്ഞെടുപ്പ് വഞ്ചന, രാഷ്ട്രീയ അടിച്ചമർത്തൽ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിങ്ങനെ വിവിധ ആരോപണങ്ങൾ വിമർശകർ ചാവെസിനെതിരേ ഉയർത്തിയിരുന്നു. 2002-ൽ ചാവെസിനെതിരെ ഒരട്ടിമറി ശ്രമവും നടക്കുകയുണ്ടായി. ദീർഘകാലമായി ക്യാൻസർ രോഗബാധിതനായിരുന്ന ഊഗോ ചാവെസ് 2013 മാർച്ച് അഞ്ചിന് നിര്യാതനായി[6].

ഉള്ളടക്കം

ജീവിതരേഖ[തിരുത്തുക]

ബാല്യം[തിരുത്തുക]

ഊഗോ ചാവെസ് ജനിച്ചു വളർന്ന ബരീനാസ് സംസ്ഥാനത്തെ സബനെറ്റ പ്രദേശം

വെനസ്വേലയിലെ ബരീനാസ് സംസ്ഥാനത്ത് സബനെറ്റ എന്ന സ്ഥലത്ത് ഊഗോ ദെലോസ് റെയസിന്റെയും എലീന ഫ്രിയാസിന്റെയും രണ്ടാമത്തെ പുത്രനായി ഊഗോ ചാവെസ് ജനിച്ചു[3][7]. മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നെങ്കിലും ചാവെസിന്റെ ബാല്യകാലം കഷ്ടപ്പാടുകളുടേതായിരുന്നു. ഈ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമത്തെയാളായിരുന്ന ഊഗോ കുട്ടിക്കാലത്ത് പട്ടിണിയറിഞ്ഞാണ് വളർന്നത്. പനയോലകൾക്കൊണ്ട് മറച്ച കൂരയ്ക്കു കീഴിലാണ് കുടുംബം കഴിഞ്ഞുകൂടിയിരുന്നതെങ്കിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ ഈ മാതാപിതാക്കൾ ശ്രദ്ധിച്ചു. നല്ല വിദ്യാഭ്യാസം കൊണ്ടു മാത്രമേ തങ്ങളെ ബാധിച്ചിരിക്കുന്ന ഈ കടുത്ത ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയുള്ളു എന്നു അവർ മക്കളെ പറഞ്ഞു മനസ്സിലാക്കിയിരുന്നു[8]. മാതാപിതാക്കളായ അധ്യാപക ദമ്പതികൾ മക്കളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ ഹ്യൂഗോയേയും ആദൻ ചാവേസിനേയും മുത്തശ്ശി റോസയുടെ അരികിലേക്ക് അയച്ചു[9]. മുത്തശ്ശി റോസ ഈശ്വവിശ്വാസിയായ ഒരു സ്ത്രീയായിരുന്നു. അവൾ ഊഗോയെ അടുത്തുള്ള പള്ളിയിലെ ഒരു സഹായിയായി ചേർത്തു. കഷ്ടപ്പാടുകളും,ബുദ്ധിമുട്ടുകളും നിറഞ്ഞ, ചിലപ്പോഴൊക്കെ ഒന്നും തന്നെ ഭക്ഷിക്കാൻ പോലുമില്ലാതിരുന്ന കാലം എന്നാണ് തന്റെ ബാല്യത്തെക്കുറിച്ച് ചാവെസ് തന്നെ പറഞ്ഞിട്ടുള്ളത്. ജൂലിയൻ പിനോ എലമെന്ററി സ്കൂളിലാണ് ഊഗോ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ കാലഘട്ടത്തിൽ ഊഗോ ചിത്രരചനയും ചരിത്രപഠനവും എല്ലാം താല്പര്യത്തോടെ പരിശീലിച്ചിരുന്നു.

പഠനകാലം[തിരുത്തുക]

ഗ്രാമത്തിലെ പ്രൈമറി സ്കൂൾ പഠനത്തിനു ശേഷം മാതാവ് ഈ സഹോദരൻമാരുമായി ബാരിനാസ് നഗരത്തിലേക്കു കുടിയേറി. ബരീനാസിലെ ഡാനിയേൽ ഫ്ലൊറൻസോ ഒലീറി സ്ക്കൂളിൽ നിന്നും അദ്ദേഹം സയൻസിൽ ബിരുദം നേടി. പതിനേഴാം വയസിൽ വെനിസ്വെലൻ അക്കാദമി ഓഫ് മിലിട്ടറി സയൻസസിൽ പ്രവേശനം നേടിയതോടെ ചാവെസിന്റെ സൈനിക ജീവിതം ആരംഭിച്ചു. സാധാരണ രീതിയിലുള്ള സൈനിക വിദ്യാഭ്യാസം എന്നതിലുപരി മറ്റു വിഷയങ്ങൾ കൂടി അവിടെ പഠിപ്പിച്ചിരുന്നു. മറ്റു സർവ്വകലാശാലകളിൽ നിന്നും അദ്ധ്യാപകർ സൈനിക കോളേജിൽ പഠിപ്പിക്കാൻ എത്തുമായിരുന്നു. സൈനിക അക്കാദമിയിലെ പരിശീലനത്തിനിടെയാണ് വെനിസ്വേലയിലെ ദാരിദ്ര്യത്തിന്റെ ആഴത്തെക്കുറിച്ച് ചാവെസിന് നേരറിവുകൾ ലഭിച്ചത്. താൻ ചെറുപ്പകാലത്ത് അനുഭവിച്ച ദാരിദ്ര്യത്തിന്റെ ഒരു പ്രതിഫലനം പോലെയാണ് ചുറ്റുപാടുമുള്ള തൊഴിലാളി ജീവിതങ്ങളെ ഊഗോ നോക്കിക്കണ്ടത്. മാർക്സിസവും ലെനിനിസവും ഊഗോയുടെ പാഠ്യവിഷയങ്ങളായിരുന്നു. ഇക്കാലത്തു ഊഗോയും സുഹൃത്തുക്കളും ഐക്യ ലാറ്റിനമേരിക്ക എന്ന ആശയം ചർച്ചചെയ്യുമായിരുന്നു[10]. 'ചെഗുവേരയുടെ ഡയറി' വായിച്ച് ആവേശംകൊണ്ടതും ലാറ്റിനമേരിക്കയുടെ വിമോചനനായകൻ സിമോൺ ബൊളിവറുടെ ജീവിതത്തെയും രാഷ്ട്രീയത്തെയുംപറ്റി ചാവെസ് കൂടുതലറിയാൻ ശ്രമിച്ചതും ഇതേ കാലത്താണ്. ചിലിയുടെ പ്രസിഡന്റ് സാൽവദോർ അല്ലെൻഡേയുടെ ആശയങ്ങളും പ്രവർത്തനരീതികളും ചാവേസിൽ വല്ലാതെ സ്വാധീനം ചെലുത്തിയിരുന്നു.[11] 1973 ൽ ഇരുപത്തിമൂന്നാം വയസ്സിൽ വെനസ്വേലയിലെ അക്കാദമി ഓഫ് മിലിട്ടറി സയൻസിൽ നിന്ന് മിലിട്ടറി ആർട്സ് ആൻ സയൻസിൽ ബിരുദമെടുത്തു. മിലിട്ടറി സയൻസിലും എൻ‌ജിനീയറിങ്ങിലും മാസ്റ്റർ ബിരുദങ്ങൾ നേടിയ ശേഷം 1975 മുതൽ മുഴുവൻ സമയ സൈനികനായി.

സൈനിക ജീവിതത്തിനിടയിൽ രാഷ്ട്രതന്ത്ര ശാസ്ത്രത്തിൽ മറ്റൊരു ബിരുദം നേടാൻ അനുവാദം കിട്ടി. വെനിസ്വെലയുടെ തലസ്ഥാനമായ കാരക്കാസിലെ സൈമൺ ബൊളിവർ സർവ്വകലാശാലയിലായിരുന്നു ചാവെസിന്റെ രാഷ്ട്രമീമാംസപഠനം. ബിരുദം നേടിയില്ലെങ്കിലും “ബൊളിവേറിയനിസം” എന്ന പുതുരാഷ്ട്രീയ പ്രസ്ഥാനത്തിന് കൂട്ടുകാരോടൊപ്പം വിത്തുപാകാൻ ഈ അവസരമുപയോഗിച്ചു.[12] ലാറ്റിൻ അമേരിക്കൻ വിമോചന നായകനായ സൈമൺ ദെ ബൊളിവർ, പെറുവിന്റെ ഭരണാധികാരിയായിരുന്ന യുവാൻ വലെസ്കോ എന്നിവരുടെ പ്രബോധനങ്ങളും സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയങ്ങളും കൂട്ടിക്കുഴച്ച തത്ത്വസംഹിതയാണ് ബൊളിവേറിയനിസം എന്ന പുതുസംഘടനയ്ക്കായി ചാവെസും കൂട്ടരും ഒരുക്കിയത്.

സൈനിക ജീവിതം[തിരുത്തുക]

കോളേജ് പഠനത്തിനുശേഷം ചാവെസ് സൈനിക ജീവിതം പുനരാരംഭിച്ചു. 1975 ൽ സൈനിക അക്കാദമിയിൽ നിന്നും ബിരുദധാരിയായി പുറത്തിറങ്ങിയപ്പോൾ, തന്റെ രാജ്യത്തിൽ സൈനിക ഇടപെടലിന്റെ അനിവാര്യതയെക്കുറിച്ച് ചാവെസ് ബോധവാനായിരുന്നു. ഈ കാലഘട്ടത്തിലൊക്കെ വെനസ്വേല എന്ന രാജ്യത്തിന്റെ ചുമതല മുഴുവൻ തന്റെ തോളുകളിൽ വരുന്ന ഒരു കാലം ചാവെസ് സ്വപ്നം കണ്ടിരുന്നുവത്രെ[13]. 1971ൽ കറാക്കസിലെ വെനസ്വേലൻ മിലിറ്ററി സയൻസ് അക്കാദമിയിൽ അദ്ദേഹം ചേർന്നു. അക്കാദമിയിൽചേർന്നത് പ്രഫഷനൽ ബേസ്ബാൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു. എന്നാൽ 1975ൽ അവിടെനിന്ന് പുറത്തുവന്നത് ഒരു പുതിയ ചാവെസ് ആയിരുന്നു.[14][15] അക്കാദമിയിലെ പരിശീലനത്തിനുശേഷം സ്വന്തം പ്രവിശ്യയായ ബാരിനസിലായിരുന്നു ആദ്യനിയമനം. ഇവിടത്തെ മാർക്‌സിസ്റ്റ് പോരാളികളെ സൈന്യം അടിച്ചമർത്തിയതിനു പിന്നാലെയായിരുന്നു ചാവെസിന്റെ വരവ്. പതിനേഴുവർഷത്തെ സൈനിക ജീവിതത്തിനിടയിൽ ലെഫ്റ്റനന്റ് കേണൽ വരെയുള്ള സ്ഥാനങ്ങൾ നേടി. വെനിസ്വെലൻ മിലിട്ടറി അക്കാദമിയുടെ പരിശീലന പദ്ധതികളിലും ചാവെസ് പങ്കാളിയായി. ഈ സൈനിക ജീവിതത്തിൽ കാൾ മാർക്സ് ,മാവോ സേതൂങ്, വ്ലാഡിമിർ ലെനിൻ എന്നിവരുടെ പുസ്തകങ്ങളാണ് ചാവെസ് വായിച്ചിരുന്നത്[16]. തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ തന്നെ ഇടതുപക്ഷാശയങ്ങളോട് താൻ ആഭിമുഖ്യം പുലർത്തിയിരുന്നു എന്ന് ചാവെസ് പിന്നീട് ഓർമ്മിക്കുന്നുണ്ട്. ചാവെസിന്റെ പരിശീലന ക്ലാസുകളിൽ വെനസ്വേലൻ സർക്കാരിനെയും ഭരണനേതൃത്വത്തെയും വിമർശിക്കുന്ന വിപ്ലവാശയങ്ങളായിരുന്നുവെന്ന് സഹപ്രവർത്തകരിൽ ചിലർ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

ചാവേസ് തന്റെ സൈനിക വേഷത്തിൽ

1977 ൽ ചാവെസുൾപ്പെടുന്ന ഒരു സേനയോട് റെഡ് ഫ്ലാഗ് പാർട്ടിയുടെ വിപ്ലവമുന്നേറ്റത്തെ അടിച്ചമർത്താൻ സർക്കാർ ആവശ്യപ്പെടുകയുണ്ടായി[17]. ഇവിടെ തടവുകാരായി പിടിച്ച ഗറില്ലാ പോരാളികളെ ക്രൂരമായ മർദ്ദനത്തിനിരയാക്കുന്നത് ചാവെസ് കണ്ടു. ബേസ് ബോളിന്റെ ബാറ്റുകൊണ്ടാണ് ഇവരെ പീഡനത്തിനിരയാക്കിയിരുന്നത്. ചാവെസ് ഇത് തടയാൻ ശ്രമിച്ചുവെങ്കിലും, ഫലവത്തായില്ല[18]. ഇക്കാലത്ത് സർക്കാരിന്റേയും, സൈന്യത്തിന്റേയും അഴിമതിയുടെ സൂചനകൾ ചാവെസിനു കിട്ടിത്തുടങ്ങി. വെനസ്വേലയിലെ സമ്പന്നമായ എണ്ണസ്രോതസ്സിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ പങ്ക് പാവപ്പെട്ടവരിലെത്തിച്ചേരുന്നില്ല എന്ന സത്യം ചാവെസ് കൂടുതലായി അറിഞ്ഞു തുടങ്ങി. ഈ അനീതിക്കുനേരെ വിപ്ലവം നയിക്കുന്ന റെഡ് ഫ്ലാഗ് പാർട്ടി പോലുള്ള പാർട്ടികളോട് ചാവെസിനു അടുപ്പം തോന്നിയിരുന്നുവെങ്കിലും അവരുടെ രക്തരൂഷിത വിപ്ലവത്തോട് താൽപര്യം ഉണ്ടായിരുന്നുമില്ല.

1977 ൽ സൈന്യത്തിലിരിക്കെത്തന്നെ ചാവെസിന്റെ നേതൃത്വത്തിൽ ഒരു രഹസ്യസംഘടന രൂപീകരിക്കുകയുണ്ടായി[18][19]. വെനസ്വേലൻ പീപ്പിൾസ് ലിബറേഷൻ ആർമി എന്ന ഈ സംഘടനയ്ക്ക് നേരിയ ഇടതുപക്ഷ സ്വാധീനമുണ്ടായിരുന്നു. തനിക്ക് ഒരു സുപ്രഭാതത്തിൽ വെനസ്വേലയിലെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ചാവെസിനറിയാമായിരുന്നു. ഭാവിയിൽ വരാനിരിക്കുന്ന വിപ്ലവത്തിന്റെ തയ്യാറെടുപ്പ് മാത്രമായിരുന്നു ഈ സംഘടന[20] സർക്കാരിന്റെ വലതുപക്ഷ നയങ്ങളുടേയും, റെഡ് ഫ്ലാഗിന്റെ തീവ്ര ഇടതുപക്ഷനയങ്ങളുടേയും ഇടയിലുള്ള ഒരു മദ്ധ്യവർത്തി സംഘടനയായിരുന്നു വെനസ്വേലൻ പീപ്പിൾസ് ലിബറേഷൻ ആ‍ർമി[19]. ഇടതു പക്ഷ സംഘടനകളുമായി ചാവെസ് അടുത്ത ബന്ധം പുലർത്തിയിരുന്നു. 1977 ൽ ചാവെസ് നാൻസി കോൾമെനാഴ്സ് എന്ന സ്ത്രീയെ വിവാഹം കഴിച്ചു[21][22][23]. നാൻസിയുമായുള്ള വിവാഹബന്ധത്തിൽ ചാവെസിനു മൂന്നു മക്കളുണ്ടായിരുന്നു. 1992 ൽ ഇരുവരും വിവാഹമോചിതരായി[21][23]

ബൊളിവേറിയൻ റെവല്യൂഷണറി ആർമി -200[തിരുത്തുക]

വെനസ്വേല പീപ്പിൾസ് ലിബറേഷൻ ആർമി രൂപീകരിച്ച് ഏതാണ്ട് അഞ്ച് വർഷങ്ങൾക്കുശേഷം, ചാവെസിന്റെ നേതൃത്വത്തിൽ മറ്റൊരു രഹസ്യസംഘടന കൂടി നിലവിൽ വന്നു[24]. ബൊളിവേറിയൻ റെവല്യൂഷണറി ആർമി-200 എന്നായിരുന്നു ഇതിന്റെ പേര്. സംഘടനയെ പിന്നീട് റെവല്യൂഷണറി ബൊളിവേറിയൻ മൂവ്മെന്റ് -200 എന്നു പുനർനാമകരണം ചെയ്തു. ചാവെസ് ഏറെ ആരാധിച്ചിരുന്ന സൈമൺ ബോളിവർ, സമോറ, സൈമൺ റോഡ്രിഗ്സ് എന്നിവരുടെ ആശയങ്ങളായിരുന്നു ഈ സംഘടനയുടെ പ്രചോദനം. യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലാത്ത സംഘടനയാണിതെന്ന് ചാവെസ് പ്രഖ്യാപിച്ചു. വെനസ്വേലയുടെ സൈനിക ചരിത്രം പഠിക്കുക എന്നതും, വെനസ്വേലയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ സൈനിക സേവനം എങ്ങനെ കാര്യക്ഷമമായി നടപ്പിലാക്കാം[വ്യക്തമല്ല] എന്നതുമായിരിക്കും എം.ബി.ആർ-200 ന്റെ സ്ഥാപിത ലക്ഷ്യം എന്നും ചാവെസ് പറയുകയുണ്ടായി[25]. എം.ബി.ആർ-200 നിലവിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ ഇത് ഒരു രാഷ്ട്രീയ പ്രസ്ഥാനമാകുമെന്ന് ചാവെസ് മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെടുക്കാൻ അദ്ദേഹം ഇടതു നിന്നും വലതു നിന്നുമെല്ലാം ഉള്ള ആശയങ്ങൾക്കായി വാതിലുകൾ തുറന്നിട്ടു. നിലവിലുള്ള സംവിധാനത്തിനെതിരേയുള്ള ഒരു ജനകീയമായ മാർഗ്ഗമായിരിക്കണം പുതിയ സംഘടന എന്ന് ചാവെസ് ഉറപ്പിച്ചിരുന്നു[26]. 1981 ൽ താൻ പഠിച്ചിറങ്ങിയ സൈനിക അക്കാദമിയിൽ അദ്ധ്യാപകനായി ഊഗോ തിരിച്ചുചെന്നു[27]. അവിടത്തെ സൈനിക വിദ്യാർത്ഥികളെ ബൊളിവേറിയനിസം മനസ്സിലാക്കിപ്പിക്കുവാൻ ശ്രമിച്ച ചാവെസ് അതിൽ വിജയിക്കുകയും ചെയ്തു. 133 കേ‍ഡറ്റുകളിൽ 30 ഓളം പേർ ചാവേസിന്റെ എം.ബി.ആർ-200 ലെ അംഗങ്ങളായി മാറി. ചാവേസിന്റെ ആശയങ്ങളോട് പ്രതിപത്തി തോന്നി അദ്ദേഹത്തോട് വ്യക്തിപരമായി അടുത്ത ഒരു വിധവയായിരുന്നു ഹെർമ മാർക്സ്മാൻ[28]. പൊതുവായ ലക്ഷ്യങ്ങളും ചിന്തകളും ഹെർമയേയും, ചാവേസിനേയും തമ്മിൽ അടുപ്പിച്ചു. ഇരുവരും തമ്മിലുള്ള പ്രണയബന്ധം വർഷങ്ങളോളം നീണ്ടു നിന്നു.

എം.ബി.ആർ-200 ന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മേലധികാരികൾക്ക് സൂചന ലഭിച്ചെങ്കിലും, ചാവേസിനെതിരേ നടപടിയെടുക്കാൻ തക്ക തെളിവുകളൊന്നും അവർക്ക് കിട്ടിയിരുന്നില്ല. എന്നാൽ ചാവേസിന്റെ നീക്കങ്ങൾക്ക് തടസ്സം സൃഷ്ടിക്കുവാനും, പുതിയതായി സൈനികവിദ്യാർത്ഥികളെ ഈ സംഘടനയിലേക്ക് തിരഞ്ഞെടുക്കാതിരിക്കാനും വേണ്ടി സൈനിക നേതൃത്വം ചാവേസിനെ വിദൂരഗ്രാമങ്ങളിലുള്ള പട്ടാളബാരക്കുകളിലേക്ക് സേവനത്തിനായി അയച്ചു[29]. ഇവിടെ ചാവേസ് ഗ്രാമീണരെ സംഘടിപ്പിക്കുകയാണ് ചെയ്തത്. ഗോത്രവർഗ്ഗക്കാർ പ്രധാനമായും വെനസ്വേലൻ പട്ടാളക്കാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു. അവർക്കെതിരേ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. വർഷങ്ങളോളം ഇവരുമായുണ്ടായിരുന്ന സൗഹൃദം പിന്നീട് ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനായി നിയമങ്ങൾ സൃഷ്ടിക്കുമ്പോൾ ചാവേസിനെ വളരെയധികം സഹായിക്കുകയുണ്ടായി. 1988 ൽ മേജർ പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി[30].

1989 ൽ കാർലോസ് ആൻഡ്രേസ് പെരസ് വെനസ്വേലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ അടുത്ത സുഹൃത്തായി അറിയപ്പെട്ടിരുന്ന പെരസ് അന്താരാഷ്ട്ര നാണ്യ നിധിയും, അതുവഴി അമേരിക്കയുടേയും നയങ്ങൾ വെനസ്വേലയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരാളായിരുന്നു. സർക്കാരിന്റെ സുപ്രധാന തസ്തികകളിൽ പെരസ് തന്റെ അനുയായികളെ പ്രതിഷ്ഠിച്ചു. പെരസിന്റെ ഇത്തരം നടപടികൾക്കെതിരേ ജനരോഷം അലയടിച്ചു. പോലീസിനേയും പട്ടാളത്തേയും കൊണ്ട് ഈ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ പെരസ് ശ്രമിച്ചു. ഇത് വെനസ്വേല കണ്ട ഒരു വലിയ കൂട്ടക്കുരുതിക്കു വഴിതെളിച്ചു. ഈ സമരങ്ങളിൽ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഏതാണ്ട് 276 ആളുകൾ കൊല്ലപ്പെടുകയും ഒട്ടനവധി പേർക്ക് പരുക്കേൽക്കുയും ചെയ്തു[31]. കണക്കില്ലാത്ത വസ്തുവകകൾ നശിപ്പിക്കപ്പെട്ടു. അസുഖബാധിതനായി ആശുപത്രിയിൽ ആയിരുന്നതിനാൽ ഈ പട്ടാളമുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല. ഉന്മൂലനം എന്നാണ് ചാവേസ് പിന്നീട് ഈ കൂട്ടക്കുരുതിയെ വിശേഷിപ്പിച്ചത്[32].

ഓപ്പറേഷൻ സമോറ[തിരുത്തുക]

അന്താരാഷ്ട്ര നാണയനിധിയിലൂടെ വെനസ്വേലയിൽ അമേരിക്കയുടെ ഇടപെടൽ ഊഗോയെ വല്ലാതെ കുപിതനാക്കി. ആശുപത്രിയിൽ നിന്നും വന്ന ഊഗോ ഒരു സൈനിക അട്ടിമറിക്കു പദ്ധതി തയ്യാറാക്കി[33]. പെരസിനെ തടവിലാക്കുക എന്നതായിരുന്നു അന്തിമോദ്ദ്യേശം. 1992 ഫെബ്രുവരി 4ന് ചാവേസിന്റെ നേതൃത്വത്തിൽ എം.ബി.ആർ-200 ന്റെ ഒരു സംഘം കാരക്കാസ് ലക്ഷ്യമാക്കി മുന്നേറി[34]. കാരക്കാസിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ സൈനിക വിമാനത്താവളം, പ്രതിരോധ മന്ത്രാലയം, റേഡിയോ സ്റ്റേഷൻ എന്നിവ കീഴടക്കുകയായിരുന്നു ലക്ഷ്യം. വ്യക്തമായ പദ്ധതിയുണ്ടായിരുന്നെങ്കിൽ തന്നെയും ഇവരുടെ ആക്രമണപദ്ധതി തകരാറിലായി. ഈ മുന്നേറ്റം നടക്കുന്ന സമയത്ത് വെനസ്വേലയിലെ സൈന്യത്തിന്റെ 10 ശതമാനത്തോളം വരുന്ന സൈനികരുടെ പിന്തുണ മാത്രമേ ചാവേസിനുണ്ടായിരുന്നുള്ളു. ബാക്കി സൈനികരെല്ലാം പെരസിന്റെ അനുയായികളായിരുന്നു. മാത്രമല്ല മുൻകൂട്ടിക്കാണാൻ കഴിയാഞ്ഞ ചില പ്രശ്നങ്ങളും, കൂടെയുണ്ടായിരുന്ന അംഗങ്ങളുടെ വഞ്ചനാപരമായ പ്രവൃത്തികളും ഓപ്പറേഷൻ സമോറ എന്ന ഈ സൈനിക മുന്നേറ്റം പരാജയപ്പെടാനുള്ള കാരണങ്ങളായിരുന്നു[35]. ചാവേസ് സർക്കാരിനു കീഴടങ്ങി. സർക്കാരീന്റെ പിടിയിലാകാത്ത സൈനികരേയും കീഴടങ്ങാൻ പ്രേരിപ്പിക്കാം എന്ന ധാരണയിൽ പെരസ് സർക്കാർ ചാവേസിന് ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെടാൻ അനുവദിച്ചു[36][37]. ഇപ്പോൾ നടന്ന ഈ മുന്നേറ്റത്തിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും, പക്ഷേ വെനസ്വേലയുടെ നല്ലൊരു ഭാവിക്കായി എപ്പോഴും യുദ്ധസജ്ജരായിരിക്കാനുമാണ് ഈ സംപ്രേഷണത്തിലൂടെ ചാവേസ് ജനങ്ങളോട് ആവശ്യപ്പെട്ടത്[38][39]. ചാവേസ് ജനങ്ങളുടെ ഇടയിൽ ഒരു പ്രധാന വ്യക്തിത്വമായി മാറി. അഴിമതിയിൽ മുങ്ങിയ സർക്കാരിനെതിരേ ശബ്ദമുയർത്തിയ ഈ പുതിയ നേതാവിനെ ജനങ്ങൾ ഹാർദ്ദമായി സ്വീകരിച്ചു[33].

സർക്കാർ ചാവേസിനെ അറസ്റ്റ് ചെയ്തു സാൻകാർലോസിലെ സൈനിക ജയിലിലടച്ചു[33]. ജയിലിൽ ചാവേസ് നിരാശാഭരിതനായിരുന്നു. തന്റെ പരാജയപ്പെട്ടുപോയ മുന്നേറ്റം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എന്നാൽ പുറത്ത് ചാവേസിന്റെ മോചനത്തിനു വേണ്ടി ജനക്കൂട്ടം മുറവിളി കൂട്ടുന്നുണ്ടായിരുന്നു. പിന്നീട് ഒരു തവണ കൂടി പെരസിനെതിരേ സൈനിക അട്ടിമറിക്കു ശ്രമിച്ചുവെങ്കിലും അതും പരാജയപ്പെടുകയായിരുന്നു[40].

രാഷ്ട്രീയ പ്രവേശനം 1992-1998[തിരുത്തുക]

ചാവേസ് ജയിലിലായിരുന്ന സമയത്ത് ഹെർമാ മാർക്സ്മാനുമായുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടി. ചാവേസിനോടുള്ള എതിർപ്പുമൂലം അവർ പിന്നീട് ചാവേസിന്റെ കടുത്ത ഒരു വിമർശകയായി മാറി[41]. 1994 ൽ റാഫേൽ കാൽഡ്ര വെനിസ്വേലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞിരുന്നപോലെ അദ്ദേഹം ചാവേസുൾപ്പടെയുള്ള എം.ബി.ആർ-200 പോരാളികളെ ജയിലിൽ നിന്നും സ്വതന്ത്രരാക്കി[42]. തിരികെ സൈന്യത്തിൽ ചേരുകയില്ല എന്ന ഉറപ്പിന്മേലാണ് കാൽഡ്ര ഇവർക്ക് സ്വാതന്ത്ര്യം അനുവദിച്ചത്. മറ്റൊരു സൈനിക അട്ടിമറി കാൽഡ്ര ഭയന്നിരുന്നു. സൈനിക സേവനത്തിന്റെ ഭാഗമായി ലഭിച്ച പെൻഷനും, അനുയായികളിൽ നിന്നുളള സംഭാവനകളുമായിരുന്നു ഈ കാലഘട്ടത്തിൽ ചാവേസിന്റെ പ്രധാന വരുമാനമാർഗ്ഗം. ചാവേസ് ഈ സമയത്തൊന്നും വെറുതെയിരിക്കുകയായിരുന്നില്ല. അദ്ദേഹം നാടുമുഴുവൻ സഞ്ചരിച്ച് തന്റെ ലക്ഷ്യങ്ങളേയും മാർഗ്ഗങ്ങളേയും കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു. തന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ഒരു ജനഹിത പരിശോധനകൂടിയായിരുന്നു ഈ യാത്രകൾ. വെനിസ്വേലയിലെ രാഷ്ട്രീയക്കാരുടെ അഴിമതി അവസാനിപ്പിക്കും, രാജ്യത്തെ ദാരിദ്ര്യം തുടച്ചു നീക്കും, എന്നിവയായിരുന്നു ചാവേസിന്റെ പ്രകടനപത്രികയിലെ മുഖ്യഇനങ്ങൾ[43]. . ജനങ്ങൾ ചാവേസിൽ ഒരു പുതിയ രക്ഷകനെ കണ്ടു. ഈ സമയത്ത് ചാവേസ് മരിസാബെൽ റോഡ്രിഗ്സ് എന്ന പത്രപ്രവർത്തകയെ പരിചയപ്പെടുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. ചാവേസിനേക്കാൾ വെനിസ്വേലയുടെ പ്രസിഡന്റാവാൻ എന്തുകൊണ്ടും യോഗ്യതയുള്ള സ്ത്രീയായിരുന്നു മരിസാബെൽ എന്ന് ചാവേസിന്റെ വിമർശകർ അഭിപ്രായപ്പെടുന്നു[44].

ബൊളിവേറിയൻ മുന്നേറ്റത്തിനു ശക്തിപകരാനായി സമാനചിന്താഗതിക്കാരായ മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സൗഹൃദം ചാവേസിനു ആവശ്യമായിരുന്നു. ഇതിനുവേണ്ടി ചാവേസ് ലാറ്റിനമേരിക്ക മുഴുവൻ സന്ദർശിച്ചു[45]. 1926 ൽ ക്യൂബയുടെ തലവനായിരുന്ന ഫിദൽ കാസ്ട്രോയെ ചാവേസ് സന്ദർശിച്ചു. ക്യൂബ ആ സമയത്ത അമേരിക്കൻ ഉപരോധത്താൽ വിഷമിച്ചിരുന്നു ഒരു കാലമായിരുന്നു. ഒരേ ലക്ഷ്യമുള്ള ഈ രണ്ടുപേരും പെട്ടെന്ന് തന്നെ അടുത്തു. തന്റെ പിതൃസ്ഥാനത്താണ് ഫിദൽ എന്ന ചാവേസ് പറയുകയുണ്ടായി[46]. തിരികെ വെനിസ്വേലയിൽ എത്തിയ ചാവേസിന് പക്ഷെ മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധ നേടാനായില്ല. കാൽഡ്രസ് അമേരിക്കൻ നയങ്ങൾ, നവഉദാരവൽക്കരണം എന്ന പേരിൽ നടപ്പിലാക്കി തുടങ്ങിയിരുന്നു, ഇത് ചാവേസിനെ ചൊടിപ്പിച്ചു. ചാവേസ് കാൽഡ്രയെ പരസ്യമായി വിമർശിക്കാൻ തുടങ്ങി. ചാവേസിന്റെ സഹപ്രവർത്തകർ പലരും ജയിലിനുള്ളിലായി. കാൽഡ്രയുടെ ഭരണകാലഘട്ടത്തിൽ രാജ്യം അരക്ഷിതാവസ്ഥയെ നേരിടുകയായിരുന്നു. ആളോഹരി വരുമാനം കുറഞ്ഞു, മൂല്യശോഷണം കൂടാതെ ദാരിദ്ര്യത്തിന്റെ തോത് കുത്തനെ കൂടി. കുറ്റകൃത്യങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം പെരുകി.

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പിനെ സമീപിച്ച് അധികാരത്തിലെത്തണോ അല്ലെങ്കിൽ ഒരു പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കണോ എന്നതായിരുന്നു ബൊളിവേറിയൻ മൂവ്മെന്റിന്റെ മുമ്പിലുണ്ടായിരുന്ന ചോദ്യം. ചാവേസ് പക്ഷേ പട്ടാള അട്ടിമറിയെത്തന്നെ അനുകൂലിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച് അധികാരത്തിലെത്താൻ തങ്ങൾക്കു കഴിഞ്ഞേക്കില്ല എന്നദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാൽ ലോകമൊട്ടാകെ നടക്കുന്ന മാറ്റങ്ങൾ ഈ ചിന്താരീതിയിൽ നിന്നും ചാവേസിനെ പിന്തിരിപ്പിച്ചു. ചാവേസിന്റെ നേതൃത്വത്തിൽ ഫിഫ്ത്ത് റിപ്പബ്ലിക്കൻ മൂവ്മെന്റ് എന്ന സംഘടനയുണ്ടാക്കി. പൊതുതിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ തീരുമാനവുമായി.

ഫിഫ്​ത്​ റിപ്പബ്ലിക്​ മൂവ്​മെന്റ് - 1998 ലെ തിരഞ്ഞെടുപ്പ്[തിരുത്തുക]

പ്രമാണം:Logo1 MVR-2.svg
ഫിഫ്​ത്​ റിപ്പബ്ലിക്​ മൂവ്​മെന്റിന്റെ ലോഗോ

1997 ജൂലൈയിൽ ഊഗോ ചാവേസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് ഫിഫ്​ത്​ റിപ്പബ്ലിക്​ മൂവ്​മെന്റ്. ഈ സംഘടനയുമായി പ്രവർത്തിച്ചു 1998ൽ ചാവേസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. വെനസ്വേലയുടെ ചരിത്രത്തിൽ ഏറ്റവുമധികമാളുകൾ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 55.5 ശതമാനത്തിലേറെ വോട്ടിനാണ് ഷാവേസ് വിജയിച്ചത്. ദേശസ്നഹം, ദേശനശീകരണം എന്നീ രണ്ടു ധ്രുവങ്ങൾ തമ്മിലായിരുന്നു 1998 ലെ പൊതുതിരഞ്ഞെടുപ്പിലെ മത്സരം. ദേശസ്നേഹം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചത് ചാവേസിന്റെ നേതൃത്ത്വത്തിലുള്ള ഫിഫ്ത് റിപ്പബ്ലിക്കൻ മൂവ്മെന്റായിരുന്നു[47]. ദാരിദ്ര്യം തുടച്ചു നീക്കൽ,അഴിമതിനിർമാർജ്ജനവും പുതിയ സാമ്പത്തിക പരിഷ്കരണവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രചരണായുധങ്ങൾ[48]. മുൻ വിശ്വസുന്ദരിയായിരുന്ന ഐറിൻ സായിസായിരുന്നു ചാവേസിന്റെ മുഖ്യ എതിരാളി. ഇവർ കാരക്കാസിലെ ഒരു പ്രവിശ്യയിലെ മേയർ കൂടിയായിരുന്നു. രാഷ്ട്രീയത്തിൽ പ്രായോഗിക പരിചയമുള്ളതുകൊണ്ട് വെനസ്വേലയിലെ പത്രങ്ങൾ മുഴുവൻ ഐറിനനുകൂലമായിരിക്കും തിരഞ്ഞെടുപ്പു ഫലം എന്നാണ് എഴുതിയത്[49][50]. പ്രവചനങ്ങളെയും, കണക്കുകളേയും തോൽപ്പിച്ചുകൊണ്ട് വെനസ്വേലയുടെ 40 കൊല്ലത്തെ ചരിത്രത്തിൽ വെച്ച് ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഫിഫ്ത് റിപ്പബ്ലിക്കൻ മൂവ്മെന്റ് നേടിയത്[51].

പ്രസിഡന്റ് പദവിയിൽ 1999–2013[തിരുത്തുക]

ഒന്നാം തവണ 1999-2001[തിരുത്തുക]

1992 ഫെബ്രുവരി 2ന് ഊഗോ ചാവേസ് വെനസ്വേലയുടെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. തന്റെ ആദ്യത്തെ പട്ടാള അട്ടിമറിക്കുശേഷം ഏതാണ്ട് ഏഴുവർഷങ്ങൾക്കുശേഷമായിരുന്നു ഇത്[52]. അധികാരമേറ്റശേഷം അദ്ദേഹം പുതിയ ഒരു ഭരണഘടന തയ്യാറാക്കി. അധികാരമേറ്റയുടൻ പുനർനിർമിച്ച ഭരണഘടന പ്രകാരം രാജ്യത്തിൻറെ നാമം ബൊളിവേറിയൻ റിപ്ലബ്ബിക് ഓഫ് വെനസ്വേല എന്നാക്കി മാറ്റി. പുതിയ ഭരണഘടനയിൽ ഓരോ പൗരന്റെ ജീവിതത്തിലും സൈനിക സേവനം ഒരു സുപ്രധാനഘടകമായിരുന്നു. തോക്കുകൾ കൊണ്ടല്ലാതെ സൈന്യത്തിന് ഒരു രാജ്യത്തിന്റെ പുരോഗതിയിൽ ധാരാളം ചെയ്യാനുണ്ടെന്ന് വിശ്വസിച്ചിരുന്ന നേതാവായിരുന്നു ചാവേസ്[53][54]. 40,000 ത്തോളം വരുന്ന സൈനികർ രാജ്യസേവനത്തിനായി ഇറങ്ങിത്തിരിച്ചു. റോഡുകളും മറ്റു നിർമ്മാണപ്രവർത്തനങ്ങളും ഇവരുടെ നേതൃത്വത്തിൽ നടന്നു. സ്കൂളുകൾ നിർമ്മിച്ചു, വാക്സിനേഷൻ നടത്തുന്നതിൽ മുൻകൈയെടുത്തു, പ്രാദേശിക സംഘടനകളുമായി ഒത്തുചേർന്ന് പ്രവർത്തിച്ചു. ഒരു രാജ്യത്ത് സൈന്യത്തിന്റെ ലക്ഷ്യമെന്തായിരിക്കണമെന്നത് പുനർനിർവചിക്കുകയായിരുന്നു ചാവേസ്[55]. രാജ്യത്തെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്ന കുത്തക കമ്പനികളെ ദേശാസാൽകരിച്ചാണ് ചാവെസ് തന്റെ പരിഷ്‌കാരങ്ങൾക്ക് വേഗം കൂട്ടിയത്. വെനസ്വേലയിലെ ദരിദ്രവിഭാഗങ്ങൾക്കായി നിരവധി ക്ഷേമപദ്ധതികൾ വാഗ്​ദാനം ചെയ്​താണ്​ ചാവെസ് അധികാരത്തിലെത്തിയത്​. രാജ്യത്തിന്റെ വിദൂരമേഖലകളിൽ അധിവസിക്കുന്ന ദരിദ്ര ജനങ്ങളെ അദ്ദേഹം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കു കൊണ്ടുവന്ന് താമസിപ്പിച്ചു. കാർഷികവിപ്ലവത്തിൽ അവരേക്കൂടി ഭാഗഭാക്കാക്കി[56]. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഉത്പാദകരാജ്യമായ വെനിസ്വെലയിലെ ഭൂരിപക്ഷവും ദരിദ്രജനവിഭാവങ്ങളാണെന്ന് മനസ്സിലാക്കിയ ചാവെസ് അവർക്കായുള്ള ക്ഷേമപദ്ധതികൾ മുൻ നിർത്തിയാണ് അധികാരം മുന്നോട്ട് കൊണ്ടുപോയത്. പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നിരന്തരം ശ്രമിച്ചത്​ അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കി.

രണ്ടാം തവണ 2001-2007[തിരുത്തുക]

പുതിയ ഭരണഘടനയനുസരിച്ച് പ്രസിഡന്റിനെ വീണ്ടും തിരഞ്ഞെടുക്കേണ്ടിയിരുന്നു. വെനസ്വേലയുടെ ചരിത്രത്തിലാദ്യമായി അധികാരസ്ഥാനത്തിരിക്കുന്നവരെല്ലാം ഒറ്റദിവസത്തെ തിരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കേണ്ടിവന്നു. 1992 ലെ സൈനിക അട്ടിമറി സമയത്ത് വിശ്വാസവഞ്ചന നടത്തി എന്നാരോപിക്കപ്പെട്ട ഫ്രാൻസിസ്കോ ആരിയാസ് കർദിനാസ് ആയിരുന്നു ചാവേസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എതിരാളി. എന്നാൽ 59.76 ശതമാനത്തോളം വോട്ടുകൾ നേടി ചാവേസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതലായിരുന്നു ഇത്. പാവപ്പെട്ടവർ കൂടി ഇത്തവണ തങ്ങളുടെ പ്രിയനേതാവിന് വോട്ടു ചെയ്യാനെത്തി. 2000-ൽ ചാവെസ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ക്യൂബയുമായി പുതിയ വാണിജ്യബന്ധങ്ങൾ വെനസ്വേല സ്ഥാപിച്ചു[57]. ഇരു രാജ്യങ്ങൾക്കും ഒരേപോലെ ഗുണകരമായ ബന്ധങ്ങളായിരുന്നു ഇത്. അമേരിക്കയുടെ ഉപരോധം കാരണം വല്ലാതെ ബുദ്ധിമുട്ടിയിരുന്ന ക്യൂബക്ക് വെനസ്വേല കുറഞ്ഞ നിരക്കിൽ 53,000 ബാരൽ എണ്ണ പ്രതിദിനം നൽകി. ഇതിനു പകരമായി ക്യൂബ പരിശീലനം സിദ്ധിച്ച 20,000 ഓളം ആതുരശുശ്രൂഷകരെ വെനസ്വേലയിലേക്കയച്ചു.[58]. ഇത് പിന്നീട് 90,000 ബാരൽ എണ്ണയും, 40,000 വിദഗ്ദരും എന്നതിലേക്കെത്തി[57][59]. ചാവേസിന് ക്യൂബയുമായുള്ള അടുത്ത ബന്ധം അമേരിക്കയിൽ അസ്വസ്ഥത സൃഷ്ടിച്ചു. സെപ്തംബർ 11 ആക്രമണത്തിൽ അമേരിക്കയിൽ ഭീതിപരന്നപ്പോൾ, അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ ഇടപെടൽ മൂലം മരണമടഞ്ഞ നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ടെലിവിഷനിൽ പ്രദർശിപ്പിച്ചാണ് ചാവേസ് പ്രതികരിച്ചത്. തീവ്രവാദത്തിനെതിരേ ശബ്ദിക്കാൻ അമേരിക്കക്ക് യാതൊരു അവകാശവുമില്ല എന്നായിരുന്നു ആ പരിപാടിയിൽ ചാവേസ് പറഞ്ഞത്[60]. തീവ്രവാദത്തെ തടയുന്നത് തീവ്രവാദംകൊണ്ടല്ല, ഇനിയെങ്കിലും പാവപ്പെട്ടവരെ കുരുതികൊടുക്കാതിരിക്കണം എന്ന് ചാവേസ് തുടർന്നു പറഞ്ഞു. ചാവേസിന്റെ പ്രസ്താവനക്ക് അമേരിക്കയിൽ നിന്നും വിപരീത പ്രതികരണമാണുണ്ടായത്.

21 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ അസംസ്കൃതഎണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ അഞ്ചാംസ്ഥാനത്തായിരുന്നു വെനസ്വേല[61]. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 85 ശതമാനത്തോളം വരുമായിരുന്നു ഇത്. മുമ്പ് രാജ്യം ഭരിച്ച അധികാരികൾ എണ്ണഖനനം സ്വകാര്യം മേഖലയ്ക്കു വിട്ടുകൊടുത്തതു കാരണം എണ്ണയുത്പാദനന്ത്തിന്റെ പൂർണ്ണനിയന്ത്രണം അമേരിക്കയ്ക്കായിരുന്നു. ഈ രംഗത്തുണ്ടായിരുന്ന സ്വകാര്യകമ്പനികളെല്ലാം തന്നെ അമേരിക്കയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. ചാവേസ് ഇവയെയെല്ലാം ദേശീയവത്കരിക്കുവാനുള്ള തീരുമാനമെടുത്തു[62]. ഇക്കാലയളവിൽ അദ്ദേഹം ബൊളിവേറിയൻ മിഷൻസ്​ കമ്മ്യൂണൽ കൗൺസിൽസ്​, തൊ‍ഴിലാളി നിയന്ത്രിത സഹകരണസ്ഥാപനങ്ങൾ, ഭൂപരിഷ്​കരണം, പ്രധാന സ്ഥാപനങ്ങളുടെ ദേശസാൽക്കരണം എന്നിവ നടപ്പാക്കി. ചാവേസിന്റെ നേട്ടങ്ങൾ ലാറ്റിനമേരിക്കയിൽ ഇടതുരാഷ്ട്രീയത്തിന്റെ പുതിയകാറ്റ് അഴിച്ചുവിട്ടു. അർജന്റീന, ബ്രസീൽ, പെറു, ചിലി തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു. രാജ്യത്തെ എണ്ണക്കമ്പനികളെ പിടിച്ചെടുക്കാനുള്ള ശ്രമം വൻ പ്രതിഷേധത്തിനും 2002 ഏപ്രിലിൽ ചാവെസ് അധികാരത്തിൽ നിന്ന് പുറത്താകുന്നതിനുമിടയാക്കി. എന്നാൽ രണ്ടു വർഷത്തിനു ശേഷം 2004 ആഗസ്തിൽ അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തി.

2002ലെ അട്ടിമറി ശ്രമം[തിരുത്തുക]

2002-ൽ ചാവെസിനെതിരെ കാരക്കാസിൽ നടന്ന വൻ റാലി

2002-ൽ ചാവെസിനെ സ്ഥാനഭ്രഷ്ടനാക്കാൻ രാജ്യത്തു ഒരു അട്ടിമറിശ്രമം നടന്നു. ഇതിനു പിന്നിൽ പിന്നിൽ അമേരിക്കയായിരുന്നു[63]. 2002 ഏപ്രിൽ 9 ന് വെനസ്വേലയിലെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ വെനസ്വേലൻ വർക്കേഴ്സ് കോൺഫെഡറേഷൻ പൊതുപണിമുടക്കു തുടങ്ങി[64]. 2002 ഏപ്രിൽ 11 ന്, ചാവേസ് പ്രസിഡന്റ് പദവി രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കനത്ത പ്രക്ഷോഭം തന്നെ തെരുവിലരങ്ങേറി. അഞ്ചു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിലുള്ള ജനങ്ങൾ ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു എന്നു കണക്കാക്കുന്നു[65]. ഒരു കൂട്ടം മുതലാളിമാരും, ചാവേസിന്റെ തന്നെ കൂട്ടത്തിലെ മന്ത്രിമാരും ഈ മുന്നേറ്റത്തിനു അണിയറയിൽ ചരടുവലി നടത്തിയിരുന്നു[66].രാജ്യം ഒരു അരക്ഷിതാവസ്ഥയിലേക്കു നീങ്ങുന്നതുകണ്ട ചാവേസ് സ്ഥാനത്യാഗത്തിനു തയ്യാറായി. രാജ്യം വിട്ടുപോകാൻ തന്നെ അനുവദിക്കണമെന്ന് അദ്ദേഹം പ്രക്ഷോഭകാരികളോട് ആവശ്യപ്പെട്ടു. തന്റെ പ്രസിഡന്റ് പദവി ഔദ്യോഗികമായി രാജിവെക്കാൻ പക്ഷേ ചാവേസ് തയ്യാറായില്ല. പെഡ്രോ കാർമോൺ എന്ന ധനാഢ്യനായ നേതാവ് സ്വയം പ്രസിഡന്റായി അവരോധിച്ചു [67]. അദ്ദേഹം 1999 ലെ ഭരണഘടനയെ അസാധുവാക്കി ഒരു ചെറിയ സംഘത്തെ രാജ്യത്തിന്റെ ചുമതല ഏൽപ്പിച്ചു[67]. ഈ സമയത്ത് ചാവേസ് തിരിച്ചു വരുവാനായി പുറത്ത് ബഹുജന പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഈ പ്രക്ഷോഭത്തെ ചെറുത്തുതോൽപ്പിക്കാനുള്ള സ്വാധീനം കാർമോണയുടെ നേതൃത്വത്തിനുണ്ടായിരുന്നില്ല. പുറത്താക്കപ്പെട്ട ചാവെസ് വെറും രണ്ടു ദിവസത്തിനുശേഷം, 1992 ഏപ്രിൽ 14 ന് വർദ്ധിച്ച ജനകീയപിന്തുണയോടെ അധികാരത്തിൽ തിരിച്ചെത്തി[68].

2002-2003 കാലത്ത് വെനസ്വേലയിലെ എണ്ണവ്യവസായമടക്കമുള്ള സുപ്രധാന മേഖലകളിൽ പണിമുടക്കിനു സൃഷ്ടിക്കാൻ അമേരിക്ക ചരടുവലിച്ചു. സമ്പദ്ഘടനയെ തകർത്ത് പ്രസിഡന്റിനെ താഴെയിറക്കുകയായിരുന്നു ഇതിലൂടെ അവർ ലക്ഷ്യമിട്ടത്. ഓയിൽ ടെറർ എന്നാണ് ഈ നീക്കത്തെ ചാവേസും അനുയായികളും വിശേഷിപ്പിച്ചത്. ഭക്ഷ്യക്ഷാമവും ഇതോടൊപ്പം അനുഭവപ്പെട്ടു. ഈ സമയത്ത് സഖ്യകകഷിയായ ക്യൂബ ചാവേസിന്റെ സഹായത്തിനെത്തി[69]. ഭക്ഷ്യസാധനങ്ങളും, പാലും മാംസ്യവും എല്ലാം കൊളംബിയയിൽ നിന്നും ക്യൂബയിൽ നിന്നും ഇറക്കുമതി ചെയ്യുകയുണ്ടായി. ഇത്തരം പ്രതിസന്ധികളേയെല്ലാം ചാവേസ് വല്ലാത്തൊരു ചങ്കുറപ്പോടെ അതിജീവിച്ചു. 2003 ജനുവരിയിൽ ഈ സമരത്തെ നേരിടാൻ ചാവേസ് പട്ടാളത്തെ നിയോഗിച്ചു. 63 ദിവസത്തെ പണിമുടക്ക് സമരക്കാർക്ക് പിൻവലിക്കേണ്ടിവന്നു[70]. ഇത് ചാവേസിന്റെ വിജയമായിരുന്നു. 2004ൽ ചാവേസിനെ അധികാരത്തിൽനിന്ന് തിരിച്ചുവിളിക്കാൻ രാജ്യത്ത് ഹിതപരിശോധന നടത്തണമെന്ന് വെനസ്വേലൻ പ്രതിപക്ഷം ആവശ്യപ്പെട്ടതിനുപിന്നിലും അമേരിക്കയുടെ സ്വാധീനമുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. ഹിതപരിശോധനയിൽ ചാവെസ് ജയിച്ചു. 2006ലെ തെരഞ്ഞെടുപ്പിൽ പോളിങ്ങ് 75 ശതമാനമായിരുന്നു. അന്ന് ചാവെസിനു ലഭിച്ചത് 63 ശതമാനം വോട്ടായിരുന്നു.

മൂന്നാം തവണ 2007-2013[തിരുത്തുക]

യുനൈറ്റഡ്​ സോഷ്യലിസ്റ്റ് പാർട്ടിയുടെ (ഏകീകൃത സോഷ്യലിസ്റ്റ് പാർട്ടി) നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യത്തിന്റെ കീഴിലാണ് ഈ കാലയളവിൽ ചാവേസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 30 വലതുപക്ഷ പാർട്ടികളടങ്ങുന്ന ജനാധിപത്യ ഐക്യസഖ്യത്തിന്റെ സ്ഥാനാർത്ഥി ഹെൻറിക് കാപ്രിലെസായിരുന്നു മുഖ്യ എതിരാളി. ഇത്തവണത്തെ വിജയത്തിനുശേഷം, രാജ്യത്തിന്റെ വികസനം കൂടുതൽ മേഖലകളിലേക്കെത്തിക്കുക എന്നതായിരിക്കും തന്റെ സർക്കാരിന്റെ ലക്ഷ്യമെന്ന് ചാവേസ് പ്രഖ്യാപിച്ചു[71].

നാലാം തവണ 10 ജനുവരി 2013 – 5 മാർച്ച് 2013[തിരുത്തുക]

2012 ഒക്ടോബർ 7 ന് ചാവേസ് നാലാംതവണയും വെനസ്വേലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നേടിയ വോട്ടുകളുടെ ശതമാനം കുറഞ്ഞെങ്കിലും വിജയത്തിന് തിളക്കമുണ്ടായിരുന്നു. സാധാരണ ജനങ്ങളെല്ലാം തങ്ങളുടെ പ്രിയ നേതാവിനനുകൂലമായി വോട്ട് ചെയ്തു. 2013 ജനുവരി 10 ന് സ്ഥാനാരോഹണ ചടങ്ങ് നിശ്ചയിച്ചിരുന്നുവെങ്കിലും അനാരോഗ്യം മൂലം അതിനു കഴിഞ്ഞിരുന്നില്ല. അർബുദചികിത്സക്കായി ചാവേസ് ക്യൂബയിലായിരുന്നു ആ സമയത്ത്[72]. ചാവേസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ധാരാളം വാർത്തകൾ കേട്ടിരുന്നുവെങ്കിലും സർക്കാർ അതൊന്നും സ്ഥിരീകരിക്കാൻ തയ്യാറില്ലായിരുന്നു[73]. ഡിസംബർ 31 ന് ചാവേസിന് മസ്തിഷ്കമരണം സംഭവിച്ചുവെന്നും, ഇത് ഔദ്യോഗികമായി സർക്കാർ പുറത്തുവിടാത്തതാണെന്നും വരെ വാർത്തകൾ പരന്നിരുന്നു[74]. ചാവേസ് ഒപ്പുവെച്ച രേഖകൾ ആവശ്യമുള്ള സമയത്തെല്ലാം സമർപ്പിച്ചിരുന്നു. ഇത് പ്രതിപക്ഷത്തിനു കൂടുതൽ സംശയത്തിനിടയാക്കി. ചാവേസ് തന്റെ ജോലികൾ ചെയ്യാനാവാത്ത വിധത്തിൽ രോഗബാധിതനായി എന്ന് പ്രതിപക്ഷം ആരോപിച്ചു.

യുനൈറ്റഡ്​ സോഷ്യലിസ്റ്റ് പാർട്ടി ഓഫ്​ വെനസ്വേല[തിരുത്തുക]

2008 ലാണ് ഊഗോ ചാവെസ് യുനൈറ്റഡ്​ സോഷ്യലിസ്റ്റ് പാർട്ടി ഓഫ്​ വെനസ്വേല (പി.എസ്​.യു.വി) എന്ന രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ചത്. രണ്ടു വർഷത്തെ ജയിൽ വാസത്തിൽ നിന്നും മോചിതനായ ശേഷം രൂപീകരിച്ച യുനൈറ്റഡ്​ സോഷ്യലിസ്റ്റ് പാർട്ടി ഓഫ്​ വെനസ്വേല എന്ന രാഷ്ട്രീയ പ്പാർട്ടിയുടെ ലക്ഷ്യങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം, ബൊളിവേറിയനിസം എന്നിവയായിരുന്നു. തുടർന്ന് ലാറ്റിനമേരിക്കൻ വിമോചന നായകൻ സൈമൻ ദ ബൊളീവർ, പെറുവിന്റെ ഭരണാധികാരിയായിരുന്ന യുവാൻ വലസ്​കോ എന്നിവരുടെ പ്രബോധനങ്ങളും ഇടതുപക്ഷ ആശയങ്ങളും ചേർത്ത് ബൊളീവിയനിസം എന്ന പുതിയ സംഘടന ആരംഭിച്ചു.

പി.എസ്.യു.വിയുടെ രൂപീകരണശേഷം തന്റെ സർക്കാരിലുള്ള മറ്റു ഇടതുപക്ഷ സഖ്യകകഷികളോട് പി.എസ്.യു.വിയിൽ ലയിക്കാൻ ചാവേസ് ആവശ്യപ്പെട്ടു അതല്ലെങ്കിൽ പിരിഞ്ഞുപോകുവാനും ഉത്തരവിട്ടു. ചിലർ ഈ ഉത്തരവിനെ പാടേ തള്ളിക്കളയുകയാണുണ്ടായത്. സമൂഹത്തിന്റെ ഏറ്റവും താഴേതട്ടിലേക്കും പി.എസ്.യു.വിയുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. ഏതാണ്ട് ആറുകോടിയോളം അംഗങ്ങൾ ഈ പാർട്ടിക്കുണ്ടായിരുന്നു എന്ന് കണക്കുകൾ പറയുന്നു. വെനസ്വേലയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായിരുന്നു യുനൈറ്റഡ്​ സോഷ്യലിസ്റ്റ് പാർട്ടി ഓഫ്​ വെനസ്വേല [75].

2007 ൽ ബൊളിവേറിയൻ സർക്കാർ 1999 ലെ ഭരണഘടനയിൽ പുരോഗമനപരമായ മാറ്റങ്ങൾ വരുത്താൻ ഒരു സമിതിയെ നിയോഗിക്കുകയുണ്ടായി. സാമൂഹ്യ ഉന്നമനത്തിനായി വേണ്ടിയുള്ള മാറ്റങ്ങൾ ഭരണഘടനയിൽ വരുത്തണം എന്നാണ് സമിതി സർക്കാരിനോട് ആവശ്യപ്പെട്ടത്.ഒരാഴ്ചയിലെ ജോലിദിവസങ്ങളുടെ എണ്ണം കുറക്കുക, സ്വവർഗ്ഗവിവാഹത്തിനു അനുമതി നൽകുക തുടങ്ങിയ ശുപാർശകൾ സമിതി മുന്നോട്ടു വച്ചിരുന്നു. കൂടാതെ പ്രസിഡന്റിന്റെ അധികാരങ്ങൾ വർദ്ധിപ്പിച്ചു, മാത്രമല്ല പ്രസിഡന്റിന്റെ ഭരണകാലാവധി ഏഴു വർഷമാക്കി വർദ്ധിപ്പിച്ചു. അധികാരവികേന്ദ്രീകരണം പോലത്തെ വിപ്ലവകരമായ മാറ്റങ്ങൾ വരെ ശുപാർശയിലുണ്ടായിരുന്നെങ്കിലും ഈ ശുപാർശകൾ സർക്കാരിന് നടപ്പിലാക്കാൻ കഴിഞ്ഞില്ല. വോട്ടെടുപ്പിൽ ഇത്തരം ശുപാർശകൾ നടപ്പിലാക്കേണ്ട എന്നു തീരുമാനിച്ചവർക്കായിരുന്നു ഭൂരിപക്ഷം[76]. ഇത് ചാവേസിന്റെ പരാജയമായി പ്രതിപക്ഷപാർട്ടികളുൾപ്പെടെയുള്ളവർ ഉയർത്തിക്കാണിക്കുന്നു.

1999 ലെ ഭരണഘടനപ്രകാരം ചാവേസിന് രണ്ടു തവണയിൽകൂടുതൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവുമായിരുന്നില്ല. എന്നാൽ വെനസ്വേലയെ താൻ സ്വപ്നം കണ്ട ലക്ഷ്യത്തിലേക്കെത്തിക്കാനായി ഇനിയും അധികാരത്തിലെത്തേണ്ടതുണ്ടെന്നറിയാമായിരുന്നു. അതുകൊണ്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തവണ ഉയർത്താനുള്ള ഒരു നിയമം ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ചാവേസ് മുമ്പോട്ടു വെച്ചു. ഈ ശുപാർശ വൻ ഭൂരിപക്ഷത്തോടെ നടപ്പിലായി. അതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാൾക്ക് എത്രതവണ വേണമെങ്കിലും മത്സരിക്കാം എന്ന നിയമം നടപ്പിലായി. വെനസ്വേലയുടെ വികസനത്തിൽ ചാവേസിന്റെ നയങ്ങൾക്ക് ജനങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു എന്നു തെളിയിക്കുന്നതായിരുന്നു ഈ നടപടി[77].

ബൊളിവേറിയൻ സഖ്യം[തിരുത്തുക]

വെനസ്വേലയുടെ എണ്ണസമ്പത്തിൽ നിന്നും ലഭിച്ച ലാഭത്തിൽ ഒരു പങ്ക് ലാറ്റിനമേരിക്കയിലെ ദരിദ്രരാജ്യങ്ങളുടെ ഉന്നമനത്തിനായി ചാവേസ് സർക്കാർ നീക്കിവെച്ചു. സാമ്പത്തിക,വൈദ്യ സഹായങ്ങൾ നൽകുന്ന ഒരു പദ്ധതി ഈ രാജ്യങ്ങൾക്കായി ബൊളിവേറിയൻ സർക്കാർ നടപ്പിലാക്കി. ഒരു ലാറ്റിനമേരിക്കൻ രാജ്യവും ഇതുവരെ ചിലവഴിക്കാത്തത്ര പണമാണ് വെനസ്വേല അയൽരാജ്യങ്ങൾക്കായി കരുതിവെച്ചത്[78]. കൂടാതെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായി രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സഹകരണം ഉറപ്പുവരുത്താനും ചാവേസ് സർക്കാർ തയ്യാറായി. കൊളംബിയയിലെ ഗറില്ലാ ഗ്രൂപ്പുകൾക്കായി ചാവേസ് പണവും ആയുധവും നൽകി സഹായിച്ചു. ഗറില്ലാ ഗ്രൂപ്പുകളുടെ നേതാവിനെ അധികാരത്തിലെത്തിക്കാനായി ചാവേസ് ധാരാളം പണം ചിലവിട്ടതായി പിന്നീടു ലഭിച്ച രേഖകൾ പറയുന്നു. 2007 ൽ നിക്കരാഗ്വയിലെ ഒർട്ടേഗസർക്കാരിനെ 30 കോടി അമേരിക്കൻ ഡോളർ നൽകി സഹായിച്ചു[79]. കൂടാതെ, കുറഞ്ഞ പലിശക്കോ, അതോ പലിശ ഇല്ലാതെതന്നെയോ പിന്നീടും ധാരാളം പണം നൽകുകയുണ്ടായി. ഈ പണമെല്ലാം നിക്കരാഗ്വയുടെ സാമൂഹ്യ,സാമ്പത്തിക പുരോഗതിക്കായി ചിലവഴിക്കപ്പെട്ടു[80].

2009 സെപ്തംബർ 26 ന് തങ്ങളുടെ സഖ്യകക്ഷികളായ അർജന്റീന, ബ്രസീൽ, ബൊളീവിയ എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായി ചേർന്ന് ചാവേസ് സർക്കാർ ബാങ്ക് ഓഫ് സൗത്ത് എന്ന പേരിൽ ഒരു ബാങ്ക് രൂപീകരിച്ചു[81]. അന്താരാഷ്ട്ര നാണയനിധിയുടെ മാതൃകയിലുള്ള ഒരു ബാങ്കായിരുന്നു ഇത്. എന്നാൽ രാഷ്ട്രീയലക്ഷ്യങ്ങൾക്കുപരി സാമൂഹ്യഉന്നമനത്തിനുള്ള വായ്പകൾ നൽകാനായിരിക്കും ഈ ബാങ്ക് പ്രവർത്തിക്കുക എന്ന് വ്യക്തമാക്കിയിരുന്നു. നോബൽ സമ്മാന ജേതാവും, ലോകബാങ്കിന്റെ മുൻ തലവനുമായിരുന്ന ജോസഫ് സ്റ്റിഗ്ലിറ്റ്സ് ചാവേസിന്റെ ഈ ആശയത്തെ സ്വാഗതാർഹം എന്നാണ് വിശേഷിപ്പിച്ചത്[82]

അറബ് വസന്തത്തിന്റെ സമയത്ത് അമേരിക്കൻ പിന്തുണയോടുകൂടി സമരക്കാരെ അടിച്ചമർത്തുന്ന നേതാക്കളെ ചാവേസ് ശക്തമായി വിമർശിച്ചു[83]. ഈജിപ്തിലെ ഹൊസ്നി മുബാറക്ക്നെ വിമർശിക്കുന്ന സമയത്തുതന്നെ സാമ്രാജ്യത്വഇടപെടലിനെ ചെറുത്തു തോൽപ്പിക്കാൻ ശ്രമിക്കുന്ന സിറിയയിലെ ബാഷർ അൽ ആസാദിനെ പോലെയുള്ള നേതാക്കളെ പിന്തുണയ്ക്കാനും ചാവേസ് ശ്രദ്ധിച്ചു[83]. ലിബിയൻ കലാപത്തിനിടയിൽ സർക്കാരിന്റേയും, വിമതരുടേയും ഇടയിൽ ഒരു മദ്ധ്യവർത്തിയായി നിൽക്കാം എന്ന നിർദ്ദേശം ചാവേസ് മുന്നോട്ടു വെയ്ക്കുകയുണ്ടായി. എന്നാൽ ചാവേസ് മുവമ്മർ ഗദ്ദാഫിയുടെ അടുത്ത സുഹൃത്താണെന്നറിയാമായിരുന്ന വിമതർ ഈ ആവശ്യം തള്ളിക്കളഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യസേന ലിബിയയിൽ വിമതരെ സഹായിക്കാനെന്ന വ്യാജേന ബോംബിംഗ് ആരംഭിച്ചപ്പോൾ, അമേരിക്ക ലിബിയയുടെ എണ്ണസമ്പത്തിൽ കൈ വെച്ചിരിക്കുന്നു എന്നാണ് ചാവേസ് പ്രതികരിച്ചത്. ഗദ്ദാഫിയുടെ മരണത്തെതുടർന്ന് അമേരിക്കയെ കടുത്തഭാഷയിൽ വിമർശിക്കാനും, അതേസമയം ഗദ്ദാഫി ധീരനായ നേതാവായിരുന്നെന്നും അദ്ദേഹം ഞങ്ങളുടെ മനസ്സിൽ എന്നും ജിവിച്ചിരിക്കും എന്നു പറയാനും ചാവേസ് മുതിർന്നു[84]

ചാവേസിന്റെ ഭരണകാലഘട്ടം[തിരുത്തുക]

സോഷ്യലിസ്റ്റ്നയങ്ങൾക്കുവേണ്ടി പോരാടി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളുടെ ആശയും ആവേശവുമായി മാറിയ വിപ്ലവകാരിയാണ് ഊഗോ ചാവെസ്. അർബുദത്തിനെതിരേ പോരാടുമ്പോഴും അദ്ദേഹം ആഗോളവൽക്കരണനയങ്ങൾക്ക് ബദലന്വേഷിക്കുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് വിശ്രമമില്ലാതെ പ്രയത്നിക്കുകയും ചെയ്തു. മരണത്തിന് കീഴടങ്ങുന്നതുവരെ രാജ്യം നേരിടുന്ന വിവിധപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അതിനനുസരിച്ച ഭരണനടപടികൾക്ക് നിർദ്ദേശങ്ങൾ നൽകാനും സമയം കണ്ടെത്തിക്കൊണ്ട് ഭരണരംഗത്ത് നിരന്തരമായ ഇടപെടലുകളാണ് ചാവെസ് നടത്തിയത്. വെനസ്വേലയുടെ സാമ്പത്തിക, സാമൂഹിക, രംഗം മികച്ചതാക്കാനുള്ള ഒട്ടേറെ പദ്ധതികൾക്ക് ചാവേസ് രൂപം നൽകി. ഈ പദ്ധതികൾ ബൊളിവേറിയൻ മിഷൻ എന്നറിയപ്പെടുന്നു[85]. ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ 2010 ലെ കണക്കുപ്രകാരം സാക്ഷരതയുടെ മേഖലയിലും, ആരോഗ്യരംഗത്തും വെനസ്വേല വൻപുരോഗതിയാണ് കാഴ്ചവെച്ചത്. വിദ്യാഭ്യാസമേഖലയിലും, ആരോഗ്യമേഖലയിലും മുൻസർക്കാരിനേക്കാൾ കൂടുതൽ തുക ചാവേസ് സർക്കാർ ചിലവഴിച്ചു[85][86]. സാധാരണക്കാരായ ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ ലഭിച്ചത്. അതുകൊണ്ടുതന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്. 2004–2007 കാലഘട്ടത്തിൽ വെനസ്വേലയുടെ സാമ്പത്തികരംഗം 11.85 ശതമാനം എന്ന കണക്കിൽ വളർച്ച നേടി എന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. വെനസ്വേലയിലെ ദാരിദ്ര്യത്തിന്റെ തോത് 2008 ൽ 28 ശതമാനത്തിലേക്കു താഴ്ന്നു. ചാവേസ് അധികാരത്തിലെത്തുന്നതിനു മുമ്പ് ഇത് 55.44 ശതമാനമായിരുന്നു[87]. ചാവേസ് മുതലാളിത്തത്തെ പൂർണ്ണമായും ഒഴിവാക്കിയിരുന്നില്ല, മറിച്ച് നവലിബറൽ സംവിധാനത്തോടു മാത്രമായിരുന്നു ചാവേസ് പൂർണ്ണമായും യുദ്ധം പ്രഖ്യാപിച്ചിരുന്നത് എന്ന് ചാവേസിന്റെ ജീവചരിത്രകാരൻ കൂടിയായ നിക്കോളാസ് കോസ്ലോഫ് പറയുന്നു[88].

സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ[തിരുത്തുക]

ഊഗോ ചാവെസ് ബ്രസീൽ പ്രസിഡണ്ട്‌ ദിൽമ റൗസഫിനോടൊപ്പം

സാമ്രാജ്യത്ത ഇടപെടലുകളെ ചങ്കുറപ്പോടെ നേരിട്ട് വെനിസുലയെ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് എത്തിച്ച നേതാവാണ്‌ ഊഗോ ചാവെസ്. അമേരിക്കയുടെ കടുത്ത വിമർശകനും ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ശക്തനായ വക്താവുമായിരുന്നു ചാവെസ്[89]. മുതലാളിത്തത്തെ ശക്തമായി എതിർക്കുകയും സോഷ്യലിസത്തെ മുറുകെ പിടിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്ന ചാവെസിനെ സാമ്രാജ്യത്വ വിരുദ്ധതയാണ്​ ലോകരാഷ്ട്രങ്ങളിൽ ശ്രദ്ധേയനാക്കിയത്​. ചാവേസ് സാമ്രാജ്യത്വ നിലപാടുകൾക്കെതിരേയുള്ള കടുത്ത നിലപാടുകൾ കൈക്കൊണ്ടിരുന്നു. ജനാധിപത്യ-സോഷ്യലിസ്റ്റ് ഭരണങ്ങൾ കൊണ്ടും, അമേരിക്കൻ വിരുദ്ധനീക്കങ്ങളിലൂടെയും ലോകമാകെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു ഊഗോ ചാവെസ്. 2001 സപ്തംബർ 11-ന് ന്യൂയോർക്കിലുണ്ടായ ചാവേർ വിമാനാക്രമണങ്ങളെത്തുടർന്ന്, ജോർജ് ബുഷ് ഭരണകൂടം ഭീകരതയ്‌ക്കെതിരായ യുദ്ധം പ്രഖ്യാപിച്ചപ്പോഴാണ് യു.എസ്സുമായി ചാവെസ് ആദ്യമായി നേരിട്ട് ഇടഞ്ഞത്. ഭീകരതയെ നേരിടേണ്ടത് ഭീകരത കൊണ്ടല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അസന്ദിഗ്ധമായ പ്രതികരണം. ഈ കാലയളവിൽ ചാവെസിന്റെ സാമ്രജ്യത്വ വിരുദ്ധമായ നിലപാടുകൾ ലോകത്ത് എങ്ങുമുള്ള സോഷ്യലിസ്റ്റ് അനുകൂലിക്ക് ചാവെസ് ഒരു പ്രതീക്ഷയായി വളർന്നു. ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയൻ വിപ്ലവം എന്ന ആശയമായിരുന്നു ചാവെസിന്റെ അടിസ്ഥാന ആശയം. സാമ്രജ്യത്വ നിലപാടുകൾക്കെതിരെ ലാറ്റിനമേരിക്കയുടെ ഏകീകരണം എന്ന സൈമൺ ബോളീവറിന്റെ ആശയമാണ് ചാവെസിനെ മുന്നോട്ട് നയിച്ചത്.

ഊഗോ ചാവെസ് എസ്.ഒ.എ സമ്മേളനത്തിൽ ഹിലരി ക്ലിന്റനോടൊപ്പം

ലാറ്റിനമേരിക്കൻ ഉദ്ഗ്രഥനവും സാമ്രാജ്യത്വവിരോധവും പ്രസിഡന്റ് ചാവെസിന്റെ വിദേശനയത്തിന്റെ ആണിക്കല്ലുകളായിരുന്നു. വെനിസ്വെലയുടെ പ്രസിഡണ്ടായി അധികാരത്തിലിരിക്കുമ്പോഴും ചാവെസ് ഒരു വിപ്ലവകാരിയായി തുടർന്നു. യു.എസ്. സാമ്രാജ്യത്വത്തിൽ നിന്ന് ലാറ്റിനമേരിക്കയെ രക്ഷിക്കുകയെന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ അജൻഡയായിരുന്നു. അതിന് അദ്ദേഹം ഉപയോഗിച്ച അടവുനയം എണ്ണ നയതന്ത്രം എന്ന പേരിൽ പ്രസിദ്ധമാവുകയും ചെയ്തു. സ്വന്തം എണ്ണസമ്പത്തിന്റെ പിൻബലത്തിൽ മേഖലയിലെ ഇതരരാജ്യങ്ങൾക്ക് വെനസ്വേല ഉദാരമായ സഹായങ്ങൾ ചെയ്തു. ഉഭയകക്ഷി സഹകരണകരാറുകളുണ്ടാക്കുകയും മേഖലാതല സഹകരണത്തിനായി ആൽബ (ബൊളിവാറിയൻ അലയൻസ് ഫോർ ദ പീപ്പിൾ ഓഫ് ഔവർ അമേരിക്ക) എന്ന ലാറ്റിനമേരിക്കൻ രാഷ്ട്രക്കൂട്ടായ്മ യാഥാർഥ്യമാക്കുകയും ചെയ്തു. യു.എസ്. മുൻകൈയുള്ള മേഖലാതല കൂട്ടായ്മകൾക്ക് ബദലായാണ് ചാവെസ് ആൽബ ആശയം അവതരിപ്പിച്ചത്[90]. സാമ്രാജ്യത്വ നിലപാടുകൾ ഉള്ള എണ്ണക്കമ്പനി മേധാവികളും, സഭാനേതൃത്വവും' ലോകനേതൃത്വങ്ങൾ വരെ അദ്ദേഹത്തിൻറെ അധിക്ഷേപത്തിന് പാത്രമായി.

പുതിയ ലാറ്റിൻ അമേരിക്കൻ ഇടതിന്റെ ഒരു മാതൃകാ പ്രതിനിധി ആയിരുന്നു ചാവെസ്.ലാറ്റിൻ അമേരിക്കയിൽ കൂടുതൽ രാജ്യങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലെത്താൻ പ്രചോദനമായി. സാമ്രാജ്യത്വത്തിനെതിരേ ചാവെസ് സമാനചിന്താഗതിക്കാരായ സർക്കാരുകളുമായി ബന്ധങ്ങൾ ഉണ്ടാക്കി. ക്യൂബയുടെ തലവനായ ഫിദൽ കാസ്ട്രോ, ബൊളീവിയ, നിക്കരാഗ്വ, ഇക്വഡോർ എന്നീ രാജ്യങ്ങളുമായി ചേർന്ന് സാമ്രാജ്യത്വവിരുദ്ധ കക്ഷി രൂപീകരിച്ചു. അമേരിക്കയുടെ വിദേശനയങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു ചാവെസ്. മാത്രമല്ല അമേരിക്ക നടപ്പിലാക്കാൻ ശ്രമിക്കുന്ന നവഉദാരവത്ക്കരണപ്രവർത്തനങ്ങളെ കടുത്ത ഭാഷയിൽ തന്നെ ചാവെസ് വിമർശിച്ചിരുന്നു[91]. അമേരിക്കയുടെ മുൻ പ്രസിഡന്റായിരുന്ന ജോർജ്ജ് ബുഷിനെ പിശാച്[൧] എന്നു വിളിക്കുക വഴി അമേരിക്കൻ മാദ്ധ്യമങ്ങളുടെ കടുത്ത പ്രതിഷേധത്തിനിരയായി ചാവെസ്. എന്നിരിക്കിലും, മറ്റു മാദ്ധ്യമങ്ങൾ ചാവെസിനെ പുരോഗമനവാദിയായ ഒരു ജനാധിപത്യവിശ്വാസി എന്നാണ് വിശേഷിപ്പിച്ചത്[92].

സാമ്പത്തിക നയങ്ങൾ[തിരുത്തുക]

രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാഗങ്ങളുടെ പ്രതീക്ഷയായിരുന്നു ചാവെസ്. അതിനാൽ തന്നെ ദരിദ്ര ജന വിഭാഗങ്ങളെ സാമ്പത്തികമായും,സാമൂഹികമായും, വിദ്യാഭ്യാസപരമായും മുൻ നിരയിലേക്കെത്തിക്കുവാനുള്ള സാമ്പത്തിക നയങ്ങളും പ്രവർത്തനങ്ങളും രാജ്യത്ത് നടപ്പാക്കികൊണ്ടിരുന്നു. 14 വർഷം വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഊഗോ ചാവെസ് . വെനസ്വേലയുടെ പ്രധാന വരുമാനം എണ്ണ ആയിരുന്നു. എണ്ണ സമ്പത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സദാ ജാഗരൂകനായിരുന്നു ചാവേസ്. മുൻ ഭരണാധികാരികളുടെ തെറ്റായ നയങ്ങളും, അമേരിക്കയോടുള്ള വിധേയത്വവും എല്ലാം എണ്ണ മേഖലയിൽ വെനസ്വേലയക്ക് വേണ്ടത്ര സ്വാധീനം നൽകിയിരുന്നില്ല. എന്നാൽ ചാവേസിന്റെ നേതൃത്വത്തിൽ നടന്ന കടുത്ത നടപടികൾ കാരണം എണ്ണ രംഗത്തു നിന്നുള്ള വരുമാനം 2000 ൽ 51 ശതമാനം ഉണ്ടായിരുന്നത് 2006 ൽ 56ശതമാനത്തിലേക്ക് ഉയർന്നു. 2006ലെ എണ്ണ കയറ്റുമതി 89ശതമാനമായി കുതിച്ചുയർന്നു[93]. എണ്ണ മേഖലയിൽ ചാവേസിന്റെ നിയന്ത്രണങ്ങൾ നടപ്പിലായതോടെയാണ് വെനസ്വേല സാമ്പത്തികരംഗത്ത് ശക്തിപ്രാപിക്കാൻ തുടങ്ങിയത്[94].

രാജ്യത്തെ തൊഴിലില്ലായ്മ നിർമ്മാർജ്ജനം ചെയ്യാൻ വളരെ ശക്തമായ നടപടികളാണ് ചാവേസ് സർക്കാർ നടപ്പിലാക്കിയിരുന്നത്. ദ ഗ്രേറ്റ് ഹൗസിംഗ് മിഷൻ പോലുള്ള പദ്ധതികൾ തൊഴിലില്ലായ്മയെ കുത്തനെ കുറക്കാൻ സഹായിച്ചു. 1999ൽ ചാവേസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ തൊഴിലില്ലായ്മ 14.5% ആയിരുന്നെങ്കിൽ 2008 ൽ എത്തിയപ്പോഴേക്കും ഇത് 6.9% ലേക്ക് എത്തി[95]. നിർമ്മാണ മേഖലയിലുള്ള പുത്തനുണർവ്വാണ് തൊഴിൽ രംഗത്തെ പരിപോഷിപ്പിച്ചത്. ബൊളിവേറിയൻ പദ്ധതികൾ എന്ന് ചാവെസ് വിശേഷിപ്പിക്കുന്ന നിരവധി ക്ഷേമപ്രവർത്തനങ്ങൾ വെനിസ്വെലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. രോഗങ്ങൾ, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, നിരക്ഷരത എന്നിവയില്ലാതാക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹത്തെ വെനിസ്വെലയിൽ ജനകീയനാക്കി.ചാവെസിന്റെ നേതൃത്വത്തിൽ വെനസ്വേലയിലെ ദാരിദ്ര്യത്തിന്റെ തോത് മുൻവർഷങ്ങളിലുണ്ടായിരുന്ന 48.8 എന്നതിൽ നിന്നും 2011 ൽ 29.5 ശതമാനത്തിലേക്കെത്തി എന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പറയുന്നു[87]. ആഗോളതലത്തിൽ ദരിദ്ര രാജ്യങ്ങൾക്കായി ബദൽ സാമ്പത്തിക പരിഷ്കരണ നിർദ്ദേശങ്ങൾ നൽകിയും ചാവെസ് ശ്രദ്ധ നേടി. ലാറ്റിനമേരിക്കൻ ദരിദ്ര രാജ്യങ്ങളെ തന്റെ ആശയങ്ങളിലേക്കടുപ്പിക്കാൻ ചാവേസ് പരിശ്രമിച്ചിരുന്നു.

ഭക്ഷ്യ നയം[തിരുത്തുക]

ചാവേസ് അധികാരത്തിലെത്തുന്നസമയത്ത് രാജ്യത്തിന്റെ ഭക്ഷ്യമേഖല ആകെ കുത്തഴിഞ്ഞു കിടക്കുകയായിരുന്നു. വെനസ്വേലയിലെ സാധാരാണക്കാരായ ജനങ്ങൾക്ക് സുഭിക്ഷമായ ഭക്ഷണം എന്നത് സ്വപ്നം മാത്രമായിരുന്നു. വെനസ്വേലയിലെ പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ചാവേസിന്റെ മുന്നിലുണ്ടായിരുന്നു പ്രഥമ ലക്ഷ്യം. ഇതിനുവേണ്ടി ചില ഭക്ഷ്യസാധനങ്ങൾക്ക് ഒരു നിശ്ചിത തുക നിശ്ചയിച്ചു എന്നുമാത്രമല്ല, അതിലും കൂടുതൽ വിലക്കയറ്റം ഇത്തരം സാധനങ്ങൾക്ക് നിയമം മൂലം തടയുകയും ചെയ്തു[96]. 2012 ആയപ്പോഴേക്കും ഭക്ഷ്യപദാർത്ഥങ്ങളുടെ ആഭ്യന്തര ഉപയോഗം 26 കോടി മെട്രിക്ക് ടൺ ആയി ഉയർന്നു. 2003 ലെ കണക്കു വെച്ചു നോക്കുമ്പോൾ ഈ മേഖലയിൽ ഏതാണ്ട് 94.8ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. സോയാബീന്റെ ഉത്പാദനം 858ശതമാനത്തോളം വർദ്ധിച്ചു, അരിയുടെ ഉത്പാദനം പ്രതിവർഷം 1.3 കോടി ടൺ ആയി ഉയർന്നു. പാൽ ഉത്പാദനം കഴിഞ്ഞ പത്തുവർഷത്തേതിനേക്കാൾ അമ്പതുശതമാനത്തോളം ഉയർച്ചയാണ് കാണിച്ചത്[97]. പോഷകാഹാരക്കുറവ് മൂലം ഉണ്ടായ മരണങ്ങളുടെ ശതമാനത്തോത് മുമ്പെങ്ങുമില്ലാത്തവണ്ണം കുറഞ്ഞു. പോഷകാഹാരക്കുറവു മൂലമുള്ള മരണം 1998 ൽ 21 ശതമാനമായിരുന്നത് 6% ത്തിലേക്കു കുറയുകയുണ്ടായി[98].

ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ചാവേസ് കടുത്ത നടപടികളാണ് എടുത്തിരുന്നത്. കൂടുതൽ വിലയ്ക്ക് ഭക്ഷ്യപദാർത്ഥങ്ങൾ വിൽക്കുന്നവർക്കെതിരേ കർശനശിക്ഷാനടപടികളാണ് കൈക്കൊണ്ടിരുന്നത്. കരിഞ്ചന്തയിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന ഭക്ഷണപദാർത്ഥങ്ങൾ ചാവേസിന്റെ സൈന്യം പിടിച്ചെടുക്കുകയും കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുകയും ചെയ്തു[99]. കുറഞ്ഞവിലക്ക് സാധനങ്ങൾ പാവപ്പെട്ടവരിലേക്ക് എത്തുന്നുണ്ട് എന്നുറപ്പുവരുത്താൻ ചാവേസ് സർക്കാർ വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ സൂപ്പർമാർക്കറ്റുകൾ സ്ഥാപിക്കുകയുണ്ടായി[100]. 2008 ൽ ഇത്തരം സൂപ്പർമാർക്കറ്റുകളിലൂടെ 1.25 കോടി മെട്രിക് ടൺ ഭക്ഷ്യപദാർത്ഥങ്ങൾ കുറഞ്ഞവിലക്കു ജനങ്ങൾക്കായി നൽകിയിരുന്നു.

മനുഷ്യാവകാശങ്ങൾ[തിരുത്തുക]

വെനസ്വേലയിലെ ജനങ്ങൾക്ക് പൗരാവകാശം ഉറപ്പു വരുത്തുന്നതിനുള്ള 116 ഓളം നിയമങ്ങളാണ് 1999 ലെ ഭരണഘനടയിലുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം,ഭവനം, ഭക്ഷ്യസുരക്ഷ എന്നിങ്ങനെയുള്ള പ്രാഥമികാവശ്യങ്ങൾ ഒരു പൗരന് ഉറപ്പുവരുത്താൻ ചാവേസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സർക്കാരിന്റെ നടപടികൾ സുതാര്യമായിരിക്കാനും, വേണ്ടിവന്നാൽ പൗരന്മാർക്ക് തന്നെ തങ്ങൾ തിരഞ്ഞെടുത്ത ഭരണാധികാരികളെ തിരിച്ചുവിളിക്കാനും ഈ ഭരണഘടന ഉറപ്പു നൽകുന്നു. അധികാര വികേന്ദ്രീകരണം, കൂടാതെ വികസനപ്രവർത്തനങ്ങളിൽ പ്രാദേശിക അധികാരകേന്ദ്രങ്ങളേക്കൂടി ഉൾപ്പെടുത്തി നടപടികൾ സുതാര്യമാക്കുക എന്നിങ്ങനെയുള്ള പുരോഗമനപരമായ മാറ്റങ്ങളും ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.[101] ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ചാവേസിന്റെ ഈ ഭരണഘടനയിലെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങളെ പുകഴ്ത്തുന്നു. സ്തീകളുടെ സുരക്ഷയും, അവരോടുള്ള സർക്കാരിന്റെ പ്രത്യേക കരുതലും എടുത്തു പറയുമ്പോൾ തന്നെ പ്രതിപക്ഷസംഘടനകളോടുള്ള പക്ഷപാതപരമായ പെരുമാറ്റത്തെ വിമർശിക്കുകയും ചെയ്യുന്നു. തന്റെ രാഷ്ട്രീയ നിലപാടുകളോട് എതിർപ്പു പ്രകടിപ്പിക്കുന്ന വ്യക്തികളേയോ സംഘടനകളേയോ സാമൂഹ്യരംഗത്ത് നിന്നും മാറ്റിനിർത്താനോ, തുടച്ചു നീക്കാനോ ചാവേസ് സർക്കാർ ശ്രമിച്ചിരുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിക്കുന്നു[102].

പ്രതിപക്ഷകക്ഷികളോട് ചാവേസ് സർക്കാർ എടുത്ത നിലപാടുകളെ ആംനസ്റ്റി ഇന്റർനാഷണൽ എന്ന സർക്കാരേതിര അന്താരാഷ്ട്ര സംഘടന കഠിനമായി തന്നെ വിമർശിക്കുന്നു. അതേപോലെ തന്നെ പത്രമാദ്ധ്യമങ്ങളേയും തന്റെ വരുതിക്കു നിർത്താൻ ചാവേസ് ശ്രമിച്ചിരുന്നു എന്നും ആംനസ്റ്റി ഇന്റർനാഷണൽ അവരുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ 2010 ലെ റിപ്പോർട്ട് പ്രകാരം വെനസ്വേലയിൽ കടുത്ത മനുഷ്യാവകാശലംഘനം ആണ് നടക്കുന്നതെന്ന് ആരോപിക്കപ്പെട്ടിരുന്നു[103]. എന്നാൽ ഈ റിപ്പോർട്ടിനെ ചാവേസ് തള്ളിക്കളയുകയായിരുന്നു. ഒരിക്കൽ പോലും വെനസ്വേല സന്ദർശിക്കാതെയാണ് ഈ സംഘടന റിപ്പോർട്ട് തയ്യാറാക്കിയതെന്നും പറഞ്ഞ് ചാവേസ് ഈ സംഘടനയെ ബഹിഷ്കരിക്കുകയുണ്ടായി[104].

ക്രമസമാധാനം[തിരുത്തുക]

തൊണ്ണുറുകളുടെ അവസാനം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പൊതുവേ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുകയായിരുന്നു[105]. ചാവേസിന്റെ കാലഘട്ടത്തിൽ വെനസ്വേലയിൽ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം ഇരട്ടിയായി എന്ന് ഇതിനെക്കുറിച്ചു പഠനം നടത്തിയ ഒരു സംഘടനയുടെ കണക്കുകൾ പറയുന്നു[106]. വെനസ്വേലയുടെ ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശങ്ങളിലാണ് കൊലപാതകങ്ങൾ കൂടുതൽ അരങ്ങേറിയിരുന്നത്[107]. ചാവേസ് അധികാരത്തിലേറുമ്പോൾ വെനസ്വേലയിലെ ജനങ്ങൾക്ക് സമാധാനപൂർണ്ണമായ ഒരു ജീവിതം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ചാവേസിനു നിയന്ത്രിക്കാനാവുന്നതിലും അപ്പുറമായിരുന്നു വെനസ്വേലയിലെ ക്രമസമാധാനപ്രശ്നങ്ങളെന്ന്, ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പ് നടത്തിയ ഒരു പഠനത്തിൽ പറയുന്നു. പക്ഷേ ചാവേസും അനുയായികളും ഇത്തരം ആരോപണങ്ങളെ തള്ളിക്കളയുകയായിരുന്നു. ചാവേസിന്റെ കാലഘട്ടത്തിലാണ് ഇത്തരം ക്രമസമാധാനപ്രശ്നങ്ങൾക്ക് കുറഞ്ഞതെന്ന് അവർ കണക്കുകൾ നിരത്തി വാദിക്കുന്നു[108].

രാജ്യത്തെ പോലീസ് സേനയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കുന്നതിനായി ചാവേസ് സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി[109]. രാജ്യത്തെ പൗരന്മാരോട് തികഞ്ഞ ബഹുമാനത്തോടെ പെരുമാറുന്നതും അതോടൊപ്പം കുറ്റകൃത്യങ്ങളെ ശക്തമായി പ്രതിരോധിക്കുവാൻ കഴിവുള്ളതുമായ ഒരു പോലീസ് സേനയെ വാർത്തെടുക്കുകയായിരുന്നു ചാവേസിന്റെ ലക്ഷ്യം. 2008 ൽ ഈ കമ്മീഷന്റെ ശുപാർശകളോടെ രാജ്യത്ത് ഒരു പുതിയ പോലീസ് സംവിധാനം നിലവിൽ വന്നു. നാഷണൽ ബൊളിവേറിയൻ പോലീസ് എന്ന ഈ ശക്തമായ ക്രമസമാധാന സംവിധാനം രാജ്യത്തെ കൊലപാതകം,കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം വളരെയധികം കണ്ട് കുറക്കാൻ സഹായിച്ചു. രാജ്യത്തെ സുരക്ഷാസംവിധാനത്തെ പരിശീലനത്തിലൂടെ ശക്തിപ്പെടുത്താനായി എക്സിപിരിമെന്റൽ സെക്യൂരിറ്റി സർവ്വകലാശാലയും ചാവേസ് സർക്കാർ സ്ഥാപിക്കുകയുണ്ടായി[110].

പത്രമാധ്യമങ്ങൾ[തിരുത്തുക]

മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമായ നിയമങ്ങൾ 1999 ലെ ഭരണഘടനയിൽ നിർവചിച്ചിട്ടുണ്ടെങ്കിലും, ചാവേസ് സർക്കാർ വെനസ്വേലയിൽ മാധ്യമങ്ങൾക്ക് എന്തും തുറന്നു എഴുതുവാനുള്ള ഒരു അവകാശം അനുവദിച്ചുകൊടുത്തിട്ടില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തുന്നു[111]. മാധ്യമസ്വാതന്ത്ര്യം വെനസ്വേലയിൽ കുറഞ്ഞുവരുകയാണെന്ന് അമേരിക്കയിലെ സർക്കാരേതിര സംഘടനയായ ഫ്രീഡം ഹൗസ് ആരോപിക്കുന്നു[112]. ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതലായി പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രാജ്യം വെനസ്വേലയെപ്പോലെ മറ്റൊന്നില്ല എന്ന് ഫ്രാൻസ് അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടന പറയുന്നു[113]

വെനസ്വേലയിൽ മാധ്യമരംഗത്ത് അമേരിക്കയുടെ കടന്നുകയറ്റത്തെ ചെറുക്കാനായി ചാവേസ് പല സത്വരനടപടികളും എടുക്കുകയുണ്ടായി. ലാറ്റിനമേരിക്കക്കു വേണ്ടി ടെലിഎസ്.യു.ആർ എന്ന ടെലിവിഷൻ ശൃംഖല ചാവേസ് സർക്കാർ ആരംഭിച്ചു. അമേരിക്കയുടെ ചാനലായ സി.എൻ.എൻ ന്റേയും മറ്റു കുത്തക മാധ്യമങ്ങളുടേയും ആക്രമണങ്ങളെ ചെറുക്കുക എന്നതായിരുന്നു ഉദ്ദേശ്യം[114]. അതുപോലെ അമേരിക്കൻ സിനിമാ വ്യവസായത്തിന്റെ നട്ടെല്ലായ ഹോളിവുഡിന്റെ മാതൃകയിൽ ഒരു സിനിമാ നഗരവും വെനസ്വേലയിൽ ചാവേസ് സ്ഥാപിക്കുകയുണ്ടായി[115].

പൊതുജനങ്ങളോട് സംവദിക്കാനായി ചാവേസിന് ആധുനിക മാധ്യമങ്ങളിലൊന്നായ ട്വിറ്ററിൽ അംഗത്വമുണ്ടായിരുന്നു[116]. ആഗസ്റ്റ് 2012 ലെ കണക്കനുസരിച്ച് 3,200,000 ഓളം പേർ ട്വിറ്ററിൽ അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു. ട്വിറ്റർ പോലുള്ള ആയുധങ്ങൾ ആധുനികകാലത്തെ വിപ്ലവത്തിനായി ഉപയോഗിക്കാം എന്നും ചാവേസ് അഭിപ്രായപ്പെടുകയുണ്ടായി. പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി ഇന്റർനെറ്റ് സംവിധാനമുള്ള കംപ്യൂട്ടറുകൾ ഉള്ള ഇൻഫോസെന്ററുകൾ രാജ്യത്ത് സ്ഥാപിച്ചു[117]. രാജ്യത്താകമാനം ഇതുപോലത്തെ 737 കേന്ദ്രങ്ങൾ നിലവിൽ വന്നു. ചാവേസിന്റെ വിവരസാങ്കേതികവിദ്യയോടുള്ള ഈ അഭിനിവേശം ഇൻഫോസെന്റർ ഫൗണ്ടേഷന് യുനെസ്കോയുടെ പുരസ്കാരം നേടിക്കൊടുത്തു[118].

എതിർപ്പുകളും വിമർശനങ്ങളും[തിരുത്തുക]

നിരവധി എതിർപ്പുകളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് ചാവെസ്. വെനസ്വേലയിലെ മധ്യവർഗ്ഗ ഉപരി വർഗ വിഭാഗങ്ങൾ എന്നും ചാവെസിന്റെ വിമർശകരായിരുന്നു. തിരഞ്ഞെടുപ്പ് തട്ടിപ്പ്, രാഷ്ട്രീയ അടിച്ചമർത്തൽ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിങ്ങനെ വിവിധ ആരോപണങ്ങൾ വെനസ്വെലയിലെ പ്രതിപക്ഷ കക്ഷികൾ ചാവെസിനെതിരെ ആരോപിച്ചിരുന്നു. എന്നാൽ അതിനെ എല്ലാം അതിജീവിക്കുന്ന ജനകീയ പിന്തുണ രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും ചാവെസിന് ലഭിച്ചു. 1998 മുതൽ നേരിട്ട എല്ലാ തിരഞ്ഞെടുപ്പിലും മികച്ച വിജയങ്ങളോടെ ഈ ജനകീയ പിന്തുണ വ്യക്തമാകുകയും ചെയ്തു. തന്റെ ആശയങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോവാൻ തയ്യാറായിരുന്ന അദ്ദേഹത്തെ ശത്രുക്കൾ അധികപ്രസംഗി എന്ന് വിശേഷിപ്പിച്ചു. രാജ്യത്തെ എണ്ണക്കമ്പനികളെ വരുതിയിൽ വരുത്താനുള്ള അദ്ദേഹത്തിൻറെ ശ്രമങ്ങൾ നിരവധി ശത്രുക്കളെ സമ്മാനിച്ചു. അന്താരാഷ്ട്ര എതിർപ്പുകളെ മറി കടന്ന് ക്യൂബക്ക് പെട്രോൾ നൽകാനും അദ്ദേഹം തയ്യാറായി. 2005-ൽ പാറ്റ് റോബർട്സൺ എന്ന ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് ചാവേസിനെ വധിക്കാൻ ആഹ്വാനം ചെയ്യുകയുണ്ടായി[119][120].

വിദേശനയം[തിരുത്തുക]

ഊഗോ ചാവെസ് ബ്രസീലിൽ

സാമ്രാജ്യത്വ-മുതലാളിത്ത ചേരിക്കെതിരെ ലോകത്തെ വികസ്വര-അവികസിത രാജ്യങ്ങളുടെ ജിഹ്വയാവാൻ ചാവെസ് സന്നദ്ധനായി[121]. സാമ്രാജ്യത്വ വിരുദ്ധത ഷാവെസിനെ ലോകരാഷ്ട്രങ്ങളിൽ കൂടതൽ ശ്രദ്ധേയനാക്കി. അമേരിക്കയുടെ ഇറാഖ്, അഫ്ഗാനിസ്താൻ അധിനിവേശങ്ങളെ ശക്തിയുക്തം എതിർത്തു. അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു. അമേരിക്ക എതിർക്കുന്ന മറ്റൊരു രാജ്യമായ ക്യൂബയുമായി സവിശേഷ സൗഹൃദം നിലനിർത്തി. ചൈനയുമായി ബഹിരാകാശരംഗത്തടക്കം സഹകരിച്ചു. ബ്രസീലുമായി ആയുധവ്യാപാര കരാറിൽ വെനിസ്വേല ഒപ്പു വെച്ചു[122]. അമേരിക്കൻ ഭരണകൂടത്തിനെതിരേയെടുത്ത നിലപാടുകൾ കൊണ്ടും സോഷ്യലിസ്റ്റ് ഭരണരീതി കൊണ്ടും രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരെ നേടാനും ചാവെസിന് സാധിച്ചിട്ടുണ്ട്. അർജന്റീന, ബ്രസീൽ, പെറു, ചിലി തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നതിൽ ചാവെസിന് കൂടി പങ്കുണ്ട്.

അമേരിക്കയുടെ നയങ്ങളോടും, ലോക നേതാവ് കളിക്കുന്ന അവരുടെ വിദേശനയങ്ങളോടും കടുത്ത എതിർപ്പു പ്രകടിപ്പിച്ചിരുന്ന ഒരു നേതാവായിരുന്നു ഊഗോ ചാവേസ്. വെനിസ്വേലയുടെ സമ്പന്നമായ എണ്ണ സ്രോതസ്സുകളുടെ പിൻബലത്താൽ അമേരിക്കയുടെ എല്ലാ കുടിലതന്ത്രങ്ങളേയും ചാവേസ് അതിജീവിച്ചു എന്നുമാത്രമല്ല ഐക്യരാഷ്ട്രസഭ മുതലായ ലോകവേദികളിൽ അമേരിക്കയെ വെല്ലുവിളിക്കുക കൂടി ചെയ്തു. ഐക്യരാഷ്ട്രസഭയുടെ പൊതു വേദിയിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ്ജ്ബുഷിനെ പിശാച് എന്ന് വിളിച്ചത് വളരേയെറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു[123]. പക്ഷേ ഈ പ്രസ്താവന വെനിസ്വേലയിൽ ചാവേസിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുകയുണ്ടായി.

ഇറാനും വെനിസ്വേലയും തമ്മിൽ വിവിധങ്ങളായ കരാറുകളിൽ ഏർപ്പെട്ടിരുന്നു. ഇതിൽ കൂടുതലും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടപ്പിലാക്കാൻ ശ്രമിക്കുന്ന സാമ്രാജ്യത്വചെയ്തികളെ ചെറുത്തു തോൽപ്പിക്കാനുള്ളതായിരുന്നു[124][125]. ഇതു കൂടാതെ ഊർജ്ജോത്പാദന രംഗത്തും, വ്യാവസായിക, സാമ്പത്തിക രംഗത്തും ഇറാനും വെനിസ്വേലയും തമ്മിൽ പരസ്പര സഹകരണം നിലനിന്നിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള സമാധാനത്തിന്റെ പാത ഒരുക്കാനാണ് തന്റെ ശ്രമം എന്നാണ് തന്റെ ആദ്യത്തെ ഇറാൻ സന്ദർശന വേളയിൽ ചാവേസ് പ്രഖ്യാപിച്ചത്. ഇറാന്റെ ആണവപദ്ധതിയെ അനുകൂലിച്ച ചാവേസ് പക്ഷേ അവരുടെ ആണവയുദ്ധോപകരണങ്ങൾ നിർമ്മിക്കാനുള്ള തീരുമാനത്തെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

വ്യക്തി ജീവിതം[തിരുത്തുക]

ഊഗോ ചാവെസ് രണ്ട് പ്രാവശ്യം വിവാഹിതനായി. ആദ്യം അദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ സബനെറ്റയിലെ നാൻസി കൊൽമെനർസ് എന്ന സ്ത്രീയെ വിവാഹം കഴിച്ചു. നാൻസി പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയായിരുന്നു. ഏകദേശം 18 വർഷം നീണ്ടുനിന്ന ആ വിവാഹബന്ധത്തിൽ നിന്ന് റോസ വിർജിനിയ, മരിയ ഗബ്രിയെല, റോസിനെസ് എന്നിങ്ങനെ മൂന്ന് പുത്രിമാർ ജനിച്ചു. ചാവേസും നാൻസിയും 1992ൽ വിവാഹമോചനത്തിലൂടെ വേർപിരിഞ്ഞു. അതിനുശേഷം ചാവെസ് ഹെർമ മാർക്സ്മാൻ എന്ന ചരിത്ര ഗവേഷകയുമായി പ്രണയബന്ധം പുലർത്തിയിരുന്നു, എന്നാൽ ഇവരെ ചാവേസ് വിവാഹം ചെയ്തിരുന്നില്ല. ആ ബന്ധം ഏകദേശം 9 കൊല്ലത്തോളമേ നീണ്ടു നിന്നുള്ളു.[126]. ഹെർമ പിന്നീട് ചാവേസിന്റെ കടുത്ത വിമർശകയായി മാറി, സ്വാർത്ഥലാഭത്തിനുവേണ്ടി ചാവേസ് തന്നെ ഉപയോഗിക്കുകയായിരുന്നു എന്ന് ഹെർമ തന്റെ ആത്മകഥാപരമായ പുസ്തകത്തിലൂടെ ആരോപിക്കുന്നു. ചാവേസ് പിന്നീട് വിവാഹം ചെയ്തത് മരിസാബെൽ റോഡ്രിഗ്സ് എന്ന പത്രപ്രവർത്തകയെയാണ്. ഈ വിവാഹബന്ധത്തിൽ ഇവർക്ക് റോസിനസ് എന്ന മകൾ ജനിച്ചു. സ്ത്രീകളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഒരു നേതാവായിരുന്നു ചാവേസ് എന്ന് അദ്ദേഹത്തിന്റെ വിമർശകർ പറയുമ്പോൾ, അതങ്ങിനെയല്ല എന്ന ചാവേസിനോട് അടുപ്പമുള്ള സുഹൃത്തുക്കൾ പറയുന്നു.

ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു ചാവേസ്. ചാവേസ് മുൻപൊരിക്കൽ ഒരു ക്രിസ്തീയപുരോഹിതനായിത്തീരാൻ പോലും ആഗ്രഹിച്ചിരുന്നു. യേശു ക്രിസ്തുവിന്റെ ആശയങ്ങളോട് വളരെ അടുത്തുനിൽക്കുന്നു ചാവേസിന്റെ സോഷ്യലിസ്റ്റ് ചിന്തകൾ, ക്രിസ്തു എപ്പോഴും എപ്പോഴും വിപ്ലവത്തിന്റെ കൂടെയാണ് എന്നുള്ള വാക്യം ചാവേസ് ഉപയോഗിച്ചിരുന്നുവത്രെ. വെനസ്വേലയിലെ കാത്തോലിക്കൻ ദേവാലയങ്ങളേയും പുരോഹിതരേയും ചാവേസ് നിരന്തരം വിമർശിച്ചിരുന്നു. കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയേപ്പോലും വിമർശിക്കാൻ ചാവേസ് ധൈര്യം കാണിച്ചിരുന്നു[127].

അർബുദബാധയും മരണവും[തിരുത്തുക]

ഊഗോ ചാവെസ് 2012 ജൂണിൽ

2011 ജൂൺ 30നാണ് അദ്ദേഹം തന്റെ ശരീരത്തിൽ ബാധിച്ച ട്യൂമറുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ഊഗോ ചാവെസ് ലോകത്തോട് വ്യക്തമാക്കിയത്[128][129]. തുടർന്ന് ക്യൂബയിലെ ഹവാന കിമേക് ആശുപത്രിയിൽ നാലു തവണ അർബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായി, കീമോതെറാപ്പി ചികിത്സ തുടരുന്നതിനിടയിലാണ് ശ്വാസതടസ്സം അദ്ദേഹത്തെ അലട്ടിയത്. തുടർന്ന് ട്യൂബ് വഴിയാണ് അദ്ദേഹം ശ്വസിച്ചിരുന്നത്. സംസാരിക്കാനും കഴിഞ്ഞിരുന്നില്ല. ഇടുപ്പിലായിരുന്നു രോഗം. ക്യൂബയിലെ ചികിത്സയിലൂടെ രോഗം ഭേദമായ അദ്ദേഹം 2012 ഒക്ടോബറിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടർച്ചയായ നാലാംവട്ടവും തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. അസുഖത്തെ തുടർന്ന് ചാവെസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു. 2012 ഡിസംബർ 11ന് ക്യൂബയിലെ ഹവാനയിലുള്ള ആശുപത്രിയിൽ നാലാമത്തെ അർബുദ ശസ്ത്രക്രിയക്ക് വിധേയനായ ചാവെസ് വെനസ്വേലയിൽ മടങ്ങിയെത്തി. 2013 ജനുവരി 10-ന് അദ്ദേഹം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും അധികാരമേറ്റില്ല. രാജ്യത്ത് മടങ്ങിയെത്തിയിരുന്നെങ്കിലും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടാനും, ജനങ്ങളെ അഭിസംബോധനചെയ്യാനും കഴിഞ്ഞില്ലായിരുന്നു. കാറക്കസിലെ സൈനിക ആശുപത്രിയിൽ ചികിത്സ തുടരുകയായിരുന്നു അദ്ദേഹം. അതോടെ അദ്ദേഹത്തിൻറെ ആരോഗ്യത്തെ കുറിച്ച് ഊഹാപോഹങ്ങൾ പരന്നു. ഊഹാപോഹങ്ങൾക്കിടെ ചാവെസിന്റെ ആശുപത്രിയിൽ കിടക്കുന്ന രണ്ട് ചിത്രങ്ങൾ സർക്കാർ പുറത്ത് വിട്ടു,


ഏറ്റവുമൊടുവിൽ നടത്തിയ ശസ്ത്രക്രിയയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മോശമാകുകയായിരുന്നു. പൊതു വേദികളിലെ നിത്യ സാന്നിധ്യമായിരുന്ന ചാവേസിന്റെ ചിത്രങ്ങളോ ശബ്ദമോ പിന്നീട് പുറത്തു വന്നില്ല. ഇതിനിടെ ചില കോണുകളിൽ നിന്നും അദ്ദേഹം മരിച്ചതായും അഭ്യൂഹമുണ്ടായി. ചാവെസിന്റെ ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങൾ പുറത്തു വിടണമെന്നാവശ്യപ്പെട്ട് വെനസ്വേലയിൽ പ്രക്ഷോഭങ്ങൾവരെ നടന്നു. വാർത്തകൾക്കിടെ ശസ്ത്രക്രിയയ്ക്കു വിധേയനായ ഊഗൊ ചാവെസ് ഹവാനയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം മക്കൾക്കൊപ്പം സന്തോഷത്തോടെയിരിക്കുന്ന ഫോട്ടൊ വെനസ്വെലയുടെ ഔദ്യോഗിക ദിനപത്രം പ്രസിദ്ധീകരിച്ചു. 2013 മാർച്ച് 1-ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മദുറോ, ചാവെസ് ജീവനുവേണ്ടി പൊരുതുകയാണെന്ന് അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധ മൂർച്ഛിച്ചതിനെ തുടർന്ന് കീമോതെറാപ്പി അടക്കമുള്ള ചികിത്സകൾ നൽകി വരവെ 2013 മാർച്ച് 5-ന് ചൊവ്വാഴ്ച വെനസ്വേലൻ സമയം വൈകുന്നേരം 4.25-ന് കാരക്കാസിലെ സൈനിക ആശുപത്രിയിൽ വച്ച് അന്തരിച്ചു[130]. ക്യൂബയിലെ ഔദ്യോഗിക ടെലിവിഷനാണ് മരണവാർത്ത പുറത്തുവിട്ടത്[131].

ചാവേസിന്റെ മരണശേഷം ഇടക്കാല പ്രസിഡന്റ് മദുരോ ചാവേസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ചാവേസിന് അർബുദബാധയുണ്ടാകാൻ കാരണം ശത്രുരാജ്യങ്ങൾ പ്രയോഗിച്ച ഒരു വിഷം ആയിരിക്കുമോ എന്നു തങ്ങൾ സംശയിക്കുന്നതായി മദുരോ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. അമേരിക്കൻ സർക്കാർ ഈ ആരോപണത്തെ അസംബന്ധം എന്നു പറഞ്ഞു തള്ളിക്കളയുകയായിരുന്നു. അർജന്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ.കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

 • ^ പിശാച് ഇന്നലെ ഇവിടെ വന്നിരുന്നു. ഇവിടെ തന്നെ ഞാനിപ്പോൾ നിൽക്കുന്ന സ്ഥലത്ത്. ഇവിടെനിന്ന് ഇപ്പോഴും സൾഫറിന്റെ ഗന്ധം പോയിട്ടില്ല. സുഹൃത്തുക്കളെ ഞാൻ പിശാച് എന്ന വിശേഷിപ്പിച്ചത് അമേരിക്കയുടെ പ്രസിഡന്റിനേയാണ്. അയാൾ ഇന്നലെ ഇവിടെ വന്നിരുന്നു, താൻ ലോകത്തിന്റെ അധിപനാണെന്ന അഹങ്കാരവുമായി. സിൽവിയോ റോഡിഗ്രസ് പറഞ്ഞതു പോലെ ഈ യുഗം ഒരു ഹൃദയത്തിന്‌ പിറ നൽകുകയാണ്‌. ചിന്തയുടെ ബദൽവഴികൾ രൂപം കൊള്ളുകയാണ്‌. ചെറുപ്പക്കാരിൽ വളരേയേറെ പേർ വേറിട്ടു ചിന്തിക്കുന്നവരായുണ്ട്. ഏതാണ്ട് ഒരു ദശകത്തിനിപ്പുറമുള്ള കാഴ്ച്ചയാണിത്. ചരിത്രത്തിന്റെ അന്ത്യം എന്നത് തീർത്തും തെറ്റായ പരികൽപ്പനയായിരുന്നു എന്ന് അത് തെളിയിക്കുന്നു. അമേരിക്കൻ ധ്രുവീകരണത്തിന്റെ 'പാക്സ് അമേരിക്കാന'യും മുതലാളിത്ത നവലിബറൽ ലോകവുമൊക്കെ മാഞ്ഞു പോയിരിക്കുന്നു. ഈ വ്യവസ്ഥിതി ദാരിദ്ര്യമേ വളർത്തൂ എന്ന് ലോകം കണ്ടറിഞ്ഞിരിക്കുന്നു. ഇനി അത് വിശ്വസിക്കാൻ ആരെ കിട്ടും [123]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 "ഷാവേസിന്റെ മടങ്ങിവരവ്" (ഭാഷ: മലയാളം). മലയാളം വാരിക. 2012 ഫെബ്രുവരി 10. ശേഖരിച്ചത് 2013 ഫെബ്രുവരി 22. 
 2. "ഹ്യൂഗോ ഷാവെസിന്റെ അമേരിക്കൻ വിരുദ്ധത". ബി.ബി.സി. ശേഖരിച്ചത് 20 April 2007. 
 3. 3.0 3.1 മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.46
 4. "ഹ്യൂഗോ ഷാവേസ് അന്തരിച്ചു". മാതൃഭൂമി. 5 മാർച്ച് 2013. ശേഖരിച്ചത് 5 മാർച്ച് 2013. 
 5. "ഷാവേസിനുകീഴിൽ ജീവിതഗുണത വർദ്ധിച്ചതായി യു.എൻ. ഇൻഡക്സ്: ബ്ലൂമെർജ്.ഓർഗ്". ശേഖരിച്ചത് 23 മാർച്ച് 2013. 
 6. വിർജീനിയ, ലോപ്പസ്. "ഷാവേസ് നെയിംസ് സക്സസ്സർ ആഫ്റ്റർ നീഡ് ഫോർ എ സർജറി". ദ ഗാർഡിയൻ ദിനപത്രം. ശേഖരിച്ചത് 09-ഡിസംബർ-2012.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 7. ഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.26-27
 8. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.47
 9. "ഷാവെസിന്റെ ബാല്യകാലം". നോട്ടബിൾബയോഗ്രഫീസ്.കോം. 
 10. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.55
 11. "സാൽവദോർ അല്ലെൻഡെ - റെവല്യൂഷണറി ഡെമോക്രാറ്റ്". ലെഫ്ട് ഹിസ്റ്ററി. 02-മെയ്-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 12. ഹ്യൂഗോ - ദ സ്റ്റോറി ഓഫ് ഊഗോ ചാവേസ് ഫ്രം മഡ് ഹട്ട് ടു പെർപച്വൽ റെവല്യൂഷൻ. സ്റ്റീർഫോർത്ത്. p. 240. ഐ.എസ്.ബി.എൻ. 978-1-58642-135-9. 
 13. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.56
 14. "ഫോർമർ വെനസ്വേലൻ ലീഡർ ചാവേസ് ഹാഡ് ബിഗ് ഇൻഫ്ലുവൻസ് ഓൺ എം.എൽ.ബി". സ്പോർട്ട്സ് ഇല്ല്യൂസ്ട്രേറ്റർ. 06-മാർച്ച്-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 15. "ഊഗോ ചാവേസ്". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. ശേഖരിച്ചത് 15-സെപ്തംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 16. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.56-57
 17. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.58
 18. 18.0 18.1 മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.58-59
 19. 19.0 19.1 "ഹ്യൂഗോ ഷാവേസ്". പ്രസ്സ്.ടി.വി. 
 20. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.59
 21. 21.0 21.1 "പ്രൈവറ്റ് ലൈഫ് ഓഫ് ഷാവേസ്". പ്രവ്ദ. ശേഖരിച്ചത് 11-ഓഗസ്റ്റ്-2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 22. ഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.26
 23. 23.0 23.1 മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.57
 24. ഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.40
 25. ഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.41
 26. ഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.40-42
 27. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.63
 28. "ഹെർമ മാർക്സ്മാൻ ഊഗോ ചാവേസ് ലോംഗ്ടൈം മിസ്ട്രസ്സ്". ഷോബിസ് ഡെയിലി. 
 29. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.63
 30. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.63
 31. "ഡെൽ കരാകാസോ കേസ് സീരീസ്". ഇന്റർഅമേരിക്കൻ കോർട്ട് ഓഫ് ഹ്യൂമൻ ജസ്റ്റീസ്. 
 32. വിജയ്, പ്രസാദ്. "വിവാ ചാവേസ്". ഇക്കണോമിക്&പൊളിറ്റിക്കൽ വീക്കിലി. ശേഖരിച്ചത് 09-മാർച്ച്-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 33. 33.0 33.1 33.2 "വെനസ്വേല സ്റ്റെബിലിറ്റി കൺസേൺസ്". റെഡ്24. ശേഖരിച്ചത് 12-ജൂലൈ2012.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 34. ഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.63
 35. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.72
 36. ഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.67
 37. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.72-73
 38. ആൻഡ്രേസ്, ചാവേസ്. "ഒബിച്വറി ഊഗോ ചാവേസ്". ദ മാങ്ക് യൂണിയൻ. ശേഖരിച്ചത് 11-മാർച്ച്-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 39. ഊഗോ ചാവേസ്- റിച്ചാർഡ് ഗോഥ് പുറം.67-68
 40. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.74
 41. "എക്സ് മിസ്ട്രസ്സ് അക്യൂസസ് ചാവേസ്". ഡബ്ലിയു.എൻ.ഡി. ശേഖരിച്ചത് 14-മെയ്-2006.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 42. "കാൽഡ്ര ഡൈസ് അറ്റ് 93". ലോസ് ഏഞ്ചൽസ് ടൈംസ്. ശേഖരിച്ചത് 24-ഡിസംബർ-2009.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 43. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.80
 44. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.79
 45. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.63
 46. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.76-78
 47. ഇൻ ദ ഷാഡോ ഓഫ് ദ ലിബറേറ്റർ - റിച്ചാർഡ് ഗോഥ്അദ്ധ്യായം 25 - പുറം 143
 48. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.79
 49. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.79-80
 50. ഇൻ ദ ഷാഡോ ഓഫ് ദ ലിബറേറ്റർ - റിച്ചാർഡ് ഗോഥ് പുറം 147
 51. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.81
 52. ഇൻ ദ ഷാഡോ ഓഫ് ദ ലിബറേറ്റർ - റിച്ചാർഡ് ഗോഥ് പുറം 153
 53. ഇൻ ദ ഷാഡോ ഓഫ് ദ ലിബറേറ്റർ - റിച്ചാർഡ് ഗോഥ് പുറം 153-154
 54. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.82-83
 55. ഇൻ ദ ഷാഡോ ഓഫ് ദ ലിബറേറ്റർ - റിച്ചാർഡ് ഗോഥ് പുറം 178
 56. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.82-83
 57. 57.0 57.1 "ഇഫ് ഊഗോ ഗോസ്". ദ ഇക്കണോമിസ്റ്റ്. ശേഖരിച്ചത് 07-ജൂലൈ-2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 58. "ക്യൂബ വെനസ്വേല ഓയിൽ ലിങ്ക്". ബി.ബി.സി. ശേഖരിച്ചത് 11-ഏപ്രിൽ-2006.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 59. മാർക്, ഫ്രാങ്ക്. "ക്യൂബ വെനസ്വേല റിലേഷൻസ്". ദ ക്യൂബൻ ഇക്കോണമി.കോം.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം);
 60. തോർ, ഹാൽവോഴ്സൺ. "കമാണ്ടർ ചാവേസ് ഫ്രണ്ട്സ്". ഫിലാഡൽഫിയ: ദ വീക്കിലി സ്റ്റാൻഡാർഡ്. ശേഖരിച്ചത് 10-മാർച്ച്-2003. "ഐ സോ നോ ഡിഫറൻസ് ബിറ്റ് വീൻ അഫ്ഗാനിസ്ഥാൻ ഇൻവേഷൻ ആന്റ് സെപ്തംബർ 11 അറ്റാക്സ്"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 61. "ആന്വൽ എനർജി റിവ്യൂ". യു.എസ്.എനർജി ഇൻഫോർമേഷൻ അഡ്മിനിസ്ട്രേഷൻ. ശേഖരിച്ചത് സെപ്തംബർ-2012.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 62. ഊഗോ ചാവേസ് - കോസ്ലോഫ് പുറം.18-23
 63. ഹുവാൻ, ഫൊറേറോ. "ഡോക്യുമെന്റ് ഷോസ് സി.ഐ.എ നോസ് ദ കൂപ് പ്ലോട്ട് ഇൻ വെനസ്വേല". ന്യൂയോർക്ക് ടൈംസ്. ശേഖരിച്ചത് 03-ഡിസംബർ-2004. "2002 ലെ വെനസ്വേലയിലെ ഈ രാഷ്ട്രീയ അട്ടിമറി അമേരിക്കയുടെ അറിവോടുകൂടിയായിരുന്നു"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 64. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.91
 65. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.90-91
 66. ആഡം, ഈസ്റ്റൺ. "വെനസ്വേല കൂപ് അറ്റംപ്റ്റ് ഫോയിൽഡ്". ബി.ബി.സി. ശേഖരിച്ചത് 06-ഒക്ടോബർ-2002. "2002 ലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട രേഖകൾ മുൻ വിദേശകാര്യ മന്ത്രി തേജേരയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 67. 67.0 67.1 "പെഡ്രോ കാർമോണ". ബി.ബി.സി. ശേഖരിച്ചത് 27-മെയ്-2002.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 68. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.90-99
 69. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.100-101
 70. മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.101
 71. "ചാവേസ് പ്രോമിസസ് മോർ റാഡിക്കൽ ടേൺ ടുവേഡ്സ് സോഷ്യലിസം". ബ്രേക്കിംഗ് ന്യൂസ്. ശേഖരിച്ചത് 18-മാർച്ച്2013. "ലോംഗ് ലീവ് ദ റെവല്യൂഷൺ - ചാവേസ്"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 72. "ചാവേസ് റിട്ടേൺ ഫ്രം ക്യൂബ". ബി.ബി.സി. ശേഖരിച്ചത് 18-ഫെബ്രുവരി-2013. "ചാവേസ് വെനസ്വേലയിലേക്ക് തിരികെ വരുന്നു - ഏണസ്റ്റോ വില്ലേഗാസ് (മന്ത്രി)"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 73. കെയ്റ്റിലിൻ, ദേവേ. "വൈ വി നോ സോ ലിറ്റിൽ എബൗട്ട് ചാവേസ് ഹെൽത്ത്". ദ വാഷിംഗ്ടൺ പോസ്റ്റ്. ശേഖരിച്ചത് 28-ഫെബ്രുവരി-2013. "ചാവേസിന്റെ മരണം ഒരു വ്യാജ വാർത്ത - സി.എൻ.എൻ"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 74. "ചാവേസ് പ്രൊനൗൺസ്ഡ് ബ്രെയിൻ ഡെഡ്". ദ വോയ്സ് ഓഫ് റഷ്യ. ശേഖരിച്ചത് 28-ഫെബ്രുവരി-2013. "ചാവേസിനു മസ്തിഷ്കമരണം സംഭവിച്ചു കഴുഞ്ഞു - പനാമ അംബാസിഡർ - ഗ്വില്ലർമോ"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 75. മാത്യു, വാൾട്ടർ. "വെനസ്വേല മേ ലോവർ വോട്ടിംഗ് ഏജ്". ബ്ലൂംബെർഗ്. ശേഖരിച്ചത് 11-ഒക്ടോബർ-2007. "പി.എസ്.യു.വിയിൽ ആറു കോടി അംഗങ്ങൾ"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 76. ബ്രയാൻ, എൽസ്വർത്ത്. "ചാവേസ് ഫോസ് അറ്റാക്ക് പുഷ് ടു എൻഡ് ടേം ലിമിറ്റ്സ്". റോയിട്ടേഴ്സ്. ശേഖരിച്ചത് 16-ഓഗസ്റ്റ്-2007. "പ്രസിഡന്റിന്റെ ഭരണകാലാവധി നീട്ടാനുള്ള ശുപാർശ നടപ്പായില്ല"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 77. ഹുവാൻ, ഫൊറേറോ. "ചാവേസ് വിൻസ് റിമൂവൽ ഓഫ് ടേം ലിമിറ്റ്സ്". വാഷിംഗ്ടൺ പോസ്റ്റ്. ശേഖരിച്ചത് 16-ഫെബ്രുവരി-2009. "പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള അവസരം വർദ്ധിപ്പിക്കുന്നതിനുള്ള നിയമം വെനസ്വേലയിൽ നടപ്പിലായി- ചാവേസിന്റെ വിജയം"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 78. ഊഗോ ചാവേസ് - കോസ്ലോഫ് പുറം.45
 79. സൂസൻ, ഫ്രിസ്ബീ. "ഒർട്ടേഗ ലുക്സ് ലെഫ്റ്റ്, റൈറ്റ്". ഡബ്ലിയു.സി.സി.എൻ. "വെനസ്വേലയും നിക്കരാഗ്വയും തമ്മിൽ പന്ത്രണ്ടോളം കരാറുകൾ ഒപ്പു വെച്ചു" 
 80. മൈക്ക്, അല്ലിസൺ. "ദ ബാറ്റിൽ ടു ഡിഫൈൻ ഊഗോ ചാവേസ് ലെഗസി". അൽ ജസീറ. ശേഖരിച്ചത് 07-മാർച്ച്-2013. "വെനിസ്വലയിൽ നിന്നും നിക്കരാഗ്വയ്ക്ക് സാമ്പത്തിക സഹായം"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 81. "ചാവേസ് മൂവ്സ് ടു ബാങ്കിംഗ്". ഇക്കണോമിസ്റ്റ്. ശേഖരിച്ചത് 10-മെയ്-2007. "ലാറ്റിനമേരിക്കൻ ബാങ്കിനുവേണ്ടിയുള്ള പ്രാരംഭചർച്ചകൾ"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 82. റോറി, കരോൾ. "നോബൽ ഇക്കണോമിസ്റ്റ് എൻഡോഴ്സസ് ചാവേസ് റീജിയണൽ ബാങ്ക് പ്ലാൻ". ഗാർഡിയൻ. ശേഖരിച്ചത് 12-ഒക്ടോബർ-2007. "ചാവേസിന്റെ ഈ ആശയം ലാറ്റിനമേരിക്കയുടെ വികസനആശയങ്ങളെ പ്രതിഫലിപ്പിക്കും-ജോസഫ് സ്റ്റിഗ്ലിറ്റ്സ് (നോബൽ സമ്മാന ജേതാവ്)"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 83. 83.0 83.1 ജോൺ, ഓട്ടിസ്. "ഊഗോ ചാവേസ് ആന്റ് അറബ് സ്പ്രിങ്ങ്". ദ വേൾഡ്. ശേഖരിച്ചത് 20-ജൂൺ-2011. "ബാഷർ ആസാദ് ഒരു മനുഷ്യസ്നേഹിയും എന്റെ സഹോദരനുമാണ് - ചാവേസ്"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 84. പിയ, ഗഡ്ക്കരി. "അസ് ഇറ്റ് ഹാപ്പൻസ് ലിബിയാസ് കേണൽ ഗദ്ദാഫി കിൽഡ്". ബി.ബി.സി. "ഒരു ധീരനായ പോരാളി എന്ന നിലയിൽ ഗദ്ദാഫിയെ ഞങ്ങൾ എന്നും ഓർമ്മിക്കും - ചാവേസ്" 
 85. 85.0 85.1 "ഇക്കണോമിക് ആന്റ് സോഷ്യൽ ഡവലപ്പ്മെന്റ്". അമേരിക്കയിലെ വെനസ്വേല എംബസ്സി. "ചാവേസിന്റെ നേതൃത്വത്തിൽ വെനസ്വേലയിൽ സാമ്പത്തിക - സാമൂഹ്യ പുരോഗതി" 
 86. "റിപ്പോർട്ട് ഓൺ വെനസ്വേല". ഇന്റർ അമേരിക്കൻ കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ്. 
 87. 87.0 87.1 മാർക്ക്, വെയ്സബ്രോട്ട്; ലൂയസി സാൻഡോവാൾ. "പൂവർട്ടി റേറ്റ്സ് ഇൻ വെനസ്വേല ഗെറ്റിംങ് നമ്പർസ് റൈറ്റ്". സെന്റർ ഫോർ ഇക്കണോമിക് ആന്റ് പോളിസി റിസർച്ച്. "വെനസ്വേലയിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ജനങ്ങളുടെ എണ്ണം - ശതമാനം"  Unknown parameter |coauthors= ignored (സഹായം) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "poorty1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 88. ഊഗോ ചാവേസ് - കോസ്ലോഫ് പുറം.45-46
 89. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 787. 2013 മാർച്ച് 25. ശേഖരിച്ചത് 2013 മെയ് 21. 
 90. "ആൽബ". അമേരിക്കാസ് ക്വാർട്ടർലി. 
 91. സ്റ്റീവ്, എൽനർ; ഡാനിയേൽ ഹെല്ലിംഗർ (2003). വെനസ്വേല പൊളിറ്റിക്സ് ഇൻ ഷാവേസ് ഇറ. കൊളറാഡോ (അമേരിക്ക): ലിൻ റീനർ. ഐ.എസ്.ബി.എൻ. 1-58826-297-9.  Unknown parameter |coauthors= ignored (സഹായം)
 92. ഡേവിഡ്, സ്റ്റൗട്ട്. "ഷാവേസ് കോൾ യു.എസ്.പ്രസിഡന്റ് എ ഡെവിൾ ഇൻ യു.എൻ". ന്യൂയോർക്ക് ടൈംസ്. ശേഖരിച്ചത് 20-സെപ്തംബർ-2006.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 93. വെനസ്വേലയിലെ എണ്ണ സമ്പത്ത് സി.ഐ.എ വേൾഡ് ഫാക്ട് ബുക്ക് - വെനസ്വേല
 94. "ഇക്കണോമിക് ആന്റ് സോഷ്യൽ ഡവലപ്പ്മെന്റ്". അമേരിക്കയിലെ വെനസ്വേലൻ നയതന്ത്ര കാര്യാലയം. "വെനസ്വേലയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 300 ബില്ല്യൺ അമേരിക്കൻ ഡോളർ" 
 95. ആമി, സെഡ്ഗി. "ഹൗ ഡിഡ് വെനസ്വേല ചേഞ്ച് അണ്ടർ ഊഗോ ചാവേസ്". ദ ഗാർഡിയൻ. ശേഖരിച്ചത് 06-മാർച്ച്-2013. "ചാവേസിന്റെ നേതൃത്വത്തിൻ കീഴിൽ വെനസ്വേലയിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറഞ്ഞു"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 96. ചാർലി, ദേവെക്സ്; ഡാനിയേൽ കാൻസൽ. "ചാവേസ് ആക്ടിവേറ്റ്സ് പ്രൈസ് ലോ ടു എൻ‍ഡ് ക്യാപിറ്റലിസ്റ്റ് സ്പെക്യുലേഷൻ". ബ്ലൂംബെർഗ്. ശേഖരിച്ചത് 23-നവംബർ-2011. "ചാവേസ് സർക്കാർ അവശ്യഭക്ഷ്യസാധനങ്ങൾക്ക് കുറഞ്ഞ വില നിശ്ചയിച്ചു"  Unknown parameter |coauthors= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 97. എഡ്വേർഡ്, എല്ലീസ്. "വെനസ്വേലാസ് അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ അഡ്വാൻസസ്". വെനസ്വേലനലാസിസ്.കോം. ശേഖരിച്ചത് 23-ആഗസ്റ്റ്-2010. "വെനസ്വേലയിലെ ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന ആഭ്യന്തര ഉത്പാദനം"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 98. മാർക്, വെസ്ബ്രോട്ട്; റെബേക്ക റേ. "ചാവേസ് ഭരിച്ച പത്തു വർഷങ്ങൾ - വെനസ്വേല". സെന്റർ ഫോർ ഇക്കണോമിക്ക് ആന്റ് പോളിസി റിസർച്ച്. "വെനസ്വേലയിലെ ഭക്ഷ്യവിപ്ലവങ്ങൾ"  Unknown parameter |coauthors= ignored (സഹായം)
 99. താമര, പിയേഴ്സൺ. "വെനസ്വേലൻ ഗവൺമെന്റ് മീറ്റ്സ് വിത്ത് പ്രൈവറ്റ് ഇൻഡസ്ട്രീസ് ടു കോംബാറ്റ് ഫുഡ് ഷോർട്ടേജ്". വെനസ്വേലനലാസിസ്.കോം. ശേഖരിച്ചത് 09-ജനുവരി-2013. "ഭക്ഷ്യസാധനങ്ങൾ പൂഴ്ത്തിവെച്ച വ്യാപാരികൾക്കെതിരേ നടപടി"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 100. "മെർക്കാൽ മിഷൻ". ബൊളിവേറിയൻ സർക്കാർ. "അടിസ്ഥാന ഭക്ഷ്യപദാർത്ഥങ്ങൾ സാധാരണ ജനങ്ങളിലേക്കെത്തിക്കാനുള്ള ചാവേസ് സർക്കാരിന്റെ നടപടി" 
 101. "വെനിസ്വെലയുടെ ഭരണഘടന". കൊറിയയിലെ വെനിസ്വേല നയതന്ത്ര കാര്യാലയം. ശേഖരിച്ചത് 24-സെപ്തംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 102. അലീഷ, ഹോളണ്ട് (2008). വെനസ്വേല എ ഡിക്കേഡ് അണ്ടർ ചാവേസ്. അമേരിക്ക: ഹ്യൂമൻ റൈറ്റ്സ് വാച്ച്. "ചാവേസിന്റെ മനുഷ്യാവകാശലംഘനം വിമർശിക്കപ്പെടുന്നു." 
 103. "റിപ്പോർട്ട് ഓൺ വെനസ്വേല". ഒ.എ.എസ്. "വെനസ്വേലയിലെ മനുഷ്യാവകാശലംഘനങ്ങൾ" 
 104. റോറി, കരോൾ. "ചാവേസ് ഫ്യൂരിയസ് അസ് ഒ.എ.എസ് അക്യൂസ് ഹിം എൻഡേഞ്ചർ ഡെമോക്രസി". ഗാർഡിയൻ. ശേഖരിച്ചത് 26-ഫെബ്രുവരി--2010. ".ഒ.എ.എസ് റിപ്പോർട്ട് വെനസ്വേല അംഗീകരിക്കുന്നില്ല - ചാവേസ്"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 105. മൈക്കിൾ, റീഡ്. ഫോർഗോട്ടൺ കോൺടിനെന്റ് ദ ബാറ്റിൽ ഫോർ ലാറ്റിനമേരിക്കാസ് സോൾ. യേൽ യൂണിവേഴ്സിറ്റി പ്രസ്സ്. p. 248. ഐ.എസ്.ബി.എൻ. 978-0300116168. "ലാറ്റിനമേരിക്കയിലെ കുറ്റകൃത്യങ്ങളുടെ വർദ്ധിച്ചുവരുന്ന കണക്കുകൾ" 
 106. ഇയാനിർ, ചിനിയ. "വെനസ്വേല മർഡർ റേറ്റ് ക്വാഡ്രപ്പിൾഡ് അണ്ടർ ചാവേസ്". റോയിട്ടേഴ്സ്. ശേഖരിച്ചത് 11-മാർച്ച്-2010. "ചാവേസിന്റെ ഭരണകാലഘട്ടത്തിൽ കൊലപാതകങ്ങളുടെ എണ്ണം വർദ്ധിച്ചു"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 107. വെനസ്വേലയിലെ കൊലപാതക നിരക്ക് ഇൻഡ്യൻഎക്സ്പ്രസ്സ് - ശേഖരിച്ച തീയതി 29-ഓഗസ്റ്റ്-2010
 108. ഡാനിയൽ, വല്ലീസ്. "ചാവേസ് ഡിഫൻഡ്സ് ഹിസ് റെക്കോർഡ് ഓൺ ക്രൈം ഇൻ വെനസ്വേല". റോയിട്ടേഴ്സ്. ശേഖരിച്ചത് 02-സെപ്തംബർ-2002. "ഇറാഖിനേക്കാൾ വെനസ്വേല സുരക്ഷിതമല്ലാത്ത രാജ്യമാണെന്നു പ്രതിപക്ഷം പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യംമാത്രമാണ് - ചാവേസ്"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 109. അലീഷ, ഹോളണ്ട് (2008). വെനസ്വേല എ ഡിക്കേഡ് അണ്ടർ ചാവേസ്. അമേരിക്ക: ഹ്യൂമൻ റൈറ്റ്സ് വാച്ച്. p. 2. "വെനസ്വേലയിലെ ക്രമസമാധാന പദ്ധതികൾ." 
 110. "ന്യൂ പോലീസ് ഫോർസ് റെഡ്യൂസസ് ക്രൈം". കൊറിയോ ദെൽ ഒറിനോകോ (ദിനപത്രം). ശേഖരിച്ചത് 23-ജൂലൈ-2010.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 111. അലീഷ, ഹോളണ്ട് (2008). വെനസ്വേല എ ഡിക്കേഡ് അണ്ടർ ചാവേസ്. അമേരിക്ക: ഹ്യൂമൻ റൈറ്റ്സ് വാച്ച്. p. 2. "വെനസ്വേലയിൽ പത്രസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു - ഹ്യൂമൻ റൈറ്റ്സ് വാച്ച്." 
 112. കാരിൻ, കർലേക്കർ. "ഫ്രീഡം ഓഫ് ദ പ്രസ്സ് -2011". ഫ്രീഡം ഹൗസ്. "ചൈന,ഇറാൻ,റഷ്യ,വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ പത്രസ്വാതന്ത്ര്യത്തെ തടഞ്ഞിരിക്കുകയാണ്. സർക്കാർ പറയുന്നതുമാത്രമേ എഴുതാനാവു (ഫ്രീഡം ഹൗസ്)" 
 113. "പ്രസ്സ് ഫ്രീഡം ഇൻഡക്സ്-2009". റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്. 
 114. ലയിൻ, ബ്രൂസ്. "വെനസ്വേല സെറ്റ്സ് അപ്പ് സി.എൻ.എൻ റൈവൽ". ബി.ബി.സി. ശേഖരിച്ചത് 28-ജൂൺ-2005. "ലാറ്റിനമേരിക്കക്കുവേണ്ടി വെനസ്വേലയുടെ നേതൃത്വത്തിൽ ടെലിവിഷൻ ശൃംഖല"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 115. ജെയിംസ്, ഇൻഹാം. "വെനസ്വേലൻ സിനിമ, ചാവേസ് സ്റ്റൈൽ". ശേഖരിച്ചത് 01-നവംബർ-2007. "വെനസ്വേലയിൽ ഹോളിവുഡ് മാതൃകയിൽ ഫിലിം സിറ്റി"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 116. റോറി, കരോൾ. "ഹ്യൂഗോ ചാവേസ് എംബരാസസ് ട്വിറ്റർ ടു ഫൈറ്റ് ഓൺലൈൻ കോൺസ്പിരസി". ഗാർഡിയൻ. ശേഖരിച്ചത് 28-ഏപ്രിൽ-2010. "വെനസ്വേലൻ പ്രസിഡന്റ് ചാവേസ് നവമാധ്യമമായ ട്വിറ്ററിൽ"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 117. "ഇന്റർനെറ്റ് യൂസേജ് അഡ്വാൻസസ് ഇൻ വെനസ്വേല". വെനസ്വേലനലാസിസി.കോം. ശേഖരിച്ചത് 27-ഓഗസ്റ്റ്-2010. "വെനസ്വേലയിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചു"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 118. "ഇൻഫോസെന്റർ ഫൗണ്ടേഷൻ അവാർഡഡ് യുനെസ്കോ പ്രൈസ്". അമേരിക്കയിലെ വെനസ്വേല നയതന്ത്രകാര്യാലയം. ശേഖരിച്ചത് 12-ഫെബ്രുവരി-2010. "വെനസ്വേലയിലെ ഇൻഫോസെന്റർ ഫൗണ്ടേഷന് യുനെസ്കോ പുരസ്കാരം"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 119. "വാർത്ത" (ഭാഷ: ഇംഗ്ലീഷ്). യു.എസ്.എ.ടുഡേ. 2005 ഓഗസ്റ്റ് 23. ശേഖരിച്ചത് 2013 ജൂൺ 10. 
 120. "ഓർമ്മ" (ഭാഷ: മലയാളം). മലയാളം വാരിക. 2013 മാർച്ച് 15. ശേഖരിച്ചത് 2013 ജൂൺ 10. 
 121. "യൂസിംഗ് ഓയിൽ ടു സ്പ്രെഡ് റെവല്യൂഷൻ". ദ ഇക്കണോമിസ്റ്റ്. ശേഖരിച്ചത് 28-ജൂലൈ-2005. "ലാറ്റിനമേരിക്കയുടെ വികസനത്തിനായി വെനിസ്വേലയുടെ എണ്ണ സ്രോതസ്സ്"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 122. ഹുവാൻ, ഫൊറേറോ. "വെനിസ്വേല ആംസ് ഡീൽ ആംഗേഴ്സ് അമേരിക്ക". ന്യൂയോർക്ക് ടൈംസ്. ശേഖരിച്ചത് 16-ഫെബ്രുവരി-2005. "ബ്രസീലിൽ നിന്നും വെനിസ്വേല യുദ്ധവിമാനങ്ങൾ വാങ്ങുന്നു."  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 123. 123.0 123.1 ഡേവിഡ്, സ്റ്റൗട്ട്. "ചാവേസ് കോൾസ് ബുഷ് അസ് ഡെവിൾ ഇൻ യുണൈറ്റഡ് നേഷൻസ്". ദ ന്യൂയോർക്ക് ടൈംസ്. ശേഖരിച്ചത് 20-സെപ്തംബർ-2002.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 124. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 790. 2013 ഏപ്രിൽ 15. ശേഖരിച്ചത് 2013 മെയ് 21. 
 125. പാരിസ, ഹഫേസി. "ഇറാൻ വെനിസ്വേല ഇൻ ആക്സിസ് ഓഫ് യൂണിറ്റി എഗെയിൻസ്റ്റ് യു.എസ്". റോയിട്ടേഴ്സ്. ശേഖരിച്ചത് 02-ജൂലൈ-2007. "അമേരിക്കക്കെതിരേ ഇറാൻ, വെനിസ്വേല അച്ചുതണ്ട്ശക്തി"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 126. ബയേൺ, ജന്നിഫർ. "വെനസ്വേല - ബൊളിവേറിയൻ റെവല്യൂഷൻ". ഫോറിൻ കറസ്പോണ്ടന്റ്. ശേഖരിച്ചത് 11-നവംബർ-2005.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 127. "ചാവേസ് ‍ഡിമാൻഡ് പോപ് അപ്പോളജൈസ് ഫോർ ഇന്ത്യൻ കമ്മന്റ്സ്". റോയിട്ടേഴ്സ്. ശേഖരിച്ചത് 19-മെയ്-2007.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 128. "ട്യൂമർബാധ". ഫോർബസ്.കോം. 
 129. "പ്രസിഡന്റ് ചാവേസ് അഡ്രസ്സിംഗ് ദ നേഷൻ". ഇൽയൂണിവേഴ്സൽ.കോം. ശേഖരിച്ചത് 01-ജൂലൈ-2011. "തന്റെ രോഗത്തെക്കുറിച്ച് ചാവേസ് രാജ്യത്തെ ജനങ്ങളോട് പറയുന്നു"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 130. "ഷാവെസിന്റെ അന്ത്യം". ബി.ബി.സി. ശേഖരിച്ചത് 24-സെപ്തംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 131. "ഊഗോ ചാവേസ്". ബി.ബി.സി. ശേഖരിച്ചത് 24-സെപ്തംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മലയാളം വാരിക, 2012 ഒക്റ്റോബർ 26

പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
New title ഫിഫ്ത് റിപ്പബ്ലിക്ക് മൂവ്മെന്റ് - തലവൻ
1997–2007
സ്ഥാനം ഇപ്പോൾ നിലവിലില്ല
യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല - തലവൻ
2007–2013
ഒഴിവ്
പദവികൾ
Preceded by
റാഫേൽ കാൽഡ്ര
പ്രസിഡന്റ് വെനസ്വേല
1999–2013
Succeeded by
നിക്കോളാസ് മദുരോ
ഇടക്കാലം
"https://ml.wikipedia.org/w/index.php?title=ഊഗോ_ചാവെസ്&oldid=2281118" എന്ന താളിൽനിന്നു ശേഖരിച്ചത്