ഉപയോക്താവിന്റെ സംവാദം:Rameshng/2009July-2010June

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംവാദം[തിരുത്തുക]

സഹായങ്ങൾക്കും നിർദേശങ്ങൾക്കും നന്ദിയറിയിക്കുന്നു. വിക്കി യാത്രയിൽ വീണ്ടും കണ്ടുമുട്ടാം  :) ---ജിതിൻ- 13:34, 24 ജൂലൈ 2009 (UTC)[മറുപടി]


ചിത്രം[തിരുത്തുക]

ഈ ചിത്രം ഈ താളിൽ ചേർക്കാൻ സഹായിക്കുമോ ?--Vicharam 14:04, 2 ജൂലൈ 2009 (UTC)[മറുപടി]

ഇടവനക്കാട്[തിരുത്തുക]

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ഇടവനക്കാട് എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപൻ 14:04, 8 ജൂലൈ 2009 (UTC)[മറുപടി]

[1] --സാദിക്ക്‌ ഖാലിദ്‌ 09:20, 13 ജൂലൈ 2009 (UTC)[മറുപടി]

[[2]] --ജുനൈദ് (സം‌വാദം) 10:10, 15 ജൂലൈ 2009 (UTC)[മറുപടി]

താരകപുരസ്കാരത്തിന്‌ നന്ദി. വളരെ സന്തോഷമുണ്ട്. ലേഖനങ്ങൾ സം‌രക്ഷിക്കാൻ ഇനിയും ആവുന്നത്ര ശ്രമിക്കാം -- റസിമാൻ ടി വി 08:14, 19 ജൂലൈ 2009 (UTC)[മറുപടി]

ലേഖന രക്ഷാസംഘം[തിരുത്തുക]

ഇത് ഒരു വിക്കിപദ്ധതി തന്നെയാക്കാം. വിക്കിപദ്ധതിക്ക് തുടക്കവും ഒടുക്കവും വേണമെന്ന് നിർബന്ധമുണ്ടോ? വർഗ്ഗം പദ്ധതി, അപൂർണ്ണലേഖനങ്ങളുടെ ക്രമീകരണം, ജ്യോതിശാസ്ത്രം എന്നിവയെല്ലാം നിരന്തരമായ പദ്ധതികൾ തന്നെ. ഇന്നുള്ളവർ തന്നെ എന്നും അത് കൊണ്ടുപോകണമെന്നില്ല. പുതിയ ഉപയോക്താക്കൾ വരുമ്പോൾ അവരെയും അതിലേക്കാകർഷിക്കണം. രണ്ടാമത് പറഞ്ഞ കാര്യം ശരിക്ക് മനസ്സിലായില്ല. --സിദ്ധാർത്ഥൻ 11:30, 20 ജൂലൈ 2009 (UTC)[മറുപടി]


ലേഖന രക്ഷാസംഘം[തിരുത്തുക]

പദ്ധതിയിൽ തൽക്കാലം ചേരുന്നില്ല. ഇപ്പോൾ അതൊന്നുമില്ലാതെത്തന്നെ സം‌രക്ഷിക്കാവുന്ന ലേഖനങ്ങളെയും മറ്റും വാച്ചുന്നുണ്ട്. ഈ സെമെസ്റ്ററൊന്ന് റെഡിയായിട്ട് സംഘത്തെപ്പറ്റി ആലോചിക്കാം -- റസിമാൻ ടി വി 12:51, 24 ജൂലൈ 2009 (UTC)[മറുപടി]

ന്നാ ശരി. ഇനിയിപ്പം പേരില്ലാഞ്ഞിട്ട് സഹായിക്കാൻ പറ്റീലാന്നാവരുത് -- റസിമാൻ ടി വി 12:57, 24 ജൂലൈ 2009 (UTC)[മറുപടി]

നന്ദി സുഹൃത്തേ, ഇത്തരം സൂത്രങ്ങളും ഉണ്ടല്ലേ?--Edukeralam|ടോട്ടോചാൻ 15:02, 24 ജൂലൈ 2009 (UTC)[മറുപടി]

Infobox Indian Jurisdiction[തിരുത്തുക]

ഫലകം:Infobox Indian Jurisdiction കാണുക. സംസ്ഥാനത്തിന്റെ പേര്‌ കേരളം എന്ന് കൊടുക്കുമ്പോൾ മാപ്പ് ഇന്ത്യയുടെയും പേര്‌ കേരളം എന്നും വരുന്നു. Kerala എന്നു കൊടുത്താൽ മാപ്പ് കേരളത്തിന്റെയും പേര്‌ Kerala എന്നും വരുന്നു. പേര്‌ കേരളം എന്നും മാപ്പ് ഇന്ത്യയുടെയും ആക്കാൻ വല്ല വഴിയുമുണ്ടോ? (ഇതാണ്‌ ഞാൻ വണ്ടാഴി പേജിലെ എന്റെ ഒരു തിരുത്തൽ റിവർട്ടിയത്) -- റസിമാൻ ടി വി 14:05, 24 ജൂലൈ 2009 (UTC)[മറുപടി]

മൂന്ന് യൂസർ സബ്പേജുകൾ ഡിലീറ്റാൻ റിക്വസ്റ്റ് ഇട്ടിട്ടുണ്ട്. ദയവായി നോക്കുക -- റസിമാൻ ടി വി 15:27, 24 ജൂലൈ 2009 (UTC)[മറുപടി]

നന്ദി. കേരളവും കേരളത്തിന്റെ മാപ്പും വരുന്ന രിതിയിൽ ഫലകം:Infobox Indian Jurisdiction മാറ്റിയിട്ടുണ്ട്. വണ്ടാഴി നോക്കൂ. എവിടെയെങ്കിലും പ്രശ്നമായിട്ടുണ്ടെങ്കിൽ റിവർട്ടുക. എല്ലാ സംസ്ഥാനങ്ങളും മലയാളത്തിലാക്കണമെങ്കിൽ പുലികളാരെങ്കിലും മുൻകൈയെടുക്കണം -- റസിമാൻ ടി വി 16:10, 24 ജൂലൈ 2009 (UTC)[മറുപടി]

വൃത്തം: മന്ദാക്രാന്ത[തിരുത്തുക]

വൃത്തം: മന്ദാക്രാന്ത എന്ന താളിനെ എന്താ ചെയ്യേണ്ടത് (merge/SD/redirect)? പുതിയ യൂസറുടേതാണ്‌. മന്ദാക്രാന്ത ഉണ്ട് താനും. ഉപയോക്താവിന്റെ സം‌വാദത്തിൽ ഏതായാലും ഒരു കുറിപ്പിട്ടിട്ടുണ്ട്. -- റസിമാൻ ടി വി

മുകളിലത്തെ അഭിപ്രായം മാറി : ഇത് കണ്ടപ്പോൾ -- റസിമാൻ ടി വി 10:18, 25 ജൂലൈ 2009 (UTC)[മറുപടി]

രക്ഷാസംഘം[തിരുത്തുക]

ഇപ്പോൾ ഓടിച്ചുകൊണ്ടിരിക്കുന്ന പദ്ധതിക്ക് സമയം തികയുന്നില്ല രമേഷേ.. അതുകൊണ്ട് രക്ഷാസംഘത്തിൽ അംഗമാവാൻ തൽക്കാലം ഞാനില്ല. ക്ഷമിക്കുക. --Vssun 12:10, 25 ജൂലൈ 2009 (UTC)[മറുപടി]

പട്ടികകൾ[തിരുത്തുക]

ഇന്ത്യയിലെ പ്രധാനനഗരങ്ങളുടെ പട്ടിക, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങൾ - എന്താ വ്യത്യാസം? പ്രധാന നഗരം എന്നുവച്ചാൽ എന്താ? രണ്ടും അനാഥമാണു താനും -- റസിമാൻ ടി വി 12:09, 26 ജൂലൈ 2009 (UTC)[മറുപടി]

അത് കണ്ടിട്ട് കൂടുതൽ കൺഫ്യൂഷനായെന്നേ ഉള്ളൂ. തലക്കെട്ട് അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയതുപോലെ തോന്നുന്നു. ഏതായാലും പ്രധാന നഗരങ്ങൾ എന്നുള്ളത് മാറ്റണം. കൺഫ്യൂഷൻ തീർക്കാൻ അല്പം എക്സ്പ്ലെയിൻ ചെയ്യുകയും വേണം. -- റസിമാൻ ടി വി 10:00, 27 ജൂലൈ 2009 (UTC)[മറുപടി]

അല്പം മധുരത്തോടൊപ്പം അഭിനന്ദനങ്ങൾക്ക് നന്ദി :) --ജുനൈദ് (സം‌വാദം) 09:46, 28 ജൂലൈ 2009 (UTC)[മറുപടി]

നോക്കാൻ മറന്നുപോയി. മെർജ് ശരിയാക്കാൻ ശ്രമിക്കാം -- റസിമാൻ ടി വി 08:43, 29 ജൂലൈ 2009 (UTC)[മറുപടി]

ഒരുവിധം ശരിയാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 09:21, 29 ജൂലൈ 2009 (UTC)[മറുപടി]

Your application for a bot flag on nl.wikipedia[തിരുത്തുക]

Hello Rameshng, please see the comment I left on nl:Wikipedia:Aanmelding botgebruikers#Rameshngbot. Niels 18:45, 2 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Rameshngbot@eswiki[തിരുത്തുക]

Flagged and ready to go. Regards, Dferg 07:08, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:Prithviraj Kapoor1.jpg കാണുക --Vssun 02:42, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Your bot@it.wiki[തിരുത്തുക]

I've just flagged your bot on it.wiki, good job! --Vituzzu 00:53, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സംവാദം:സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ശ്രദ്ധിക്കുക --Vssun 15:41, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

താരകത്തിന്[തിരുത്തുക]

താരകം തന്നതിന് നന്ദിണ്ട് ട്ടോ :)--Subeesh Talk‍ 06:35, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Your bot on :frwiki[തിരുത്തുക]

Hi,

Can you please run a few edits with your bot? The last ones date back from last May. Thanks, Popo le Chien 12:33, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

രക്ഷാസൈന്യം[തിരുത്തുക]

രമേഷ്, രക്ഷാസൈന്യത്തിലേക്കുള്ള (Salvation Army) ക്ഷണത്തിനു നന്ദി. ഞാൻ അതിൽ സൗകര്യം പോലെ പിന്നീട് ചേര്ന്നുകൊള്ളാം. നിലനില്പ് അര്ഹിക്കുന്ന ലേഖനങ്ങൾ വല്ലതിനേയും അപകടാവസ്ഥയിൽ കണ്ടാല്, ഇപ്പോൾ മുതൽ ശ്രദ്ധിക്കുകയും ചെയ്യാം. അതേസമയം 'വാത്സ്യായന'ഭാവത്തിൽ കയറിവന്ന്, തലക്കെട്ടിനു താഴെ തോന്ന്യാസം മാത്രം കോറിവച്ചിട്ട് മുങ്ങുന്നവരുടേയും മറ്റും ലേഖനങ്ങളെ ദയയില്ലാതെ വധിക്കണമെന്നാണ് എന്റെ അഭിപ്രായം. രണ്ടുദിവസം മുൻപ്, അസഭ്യം മാത്രം കുത്തിനിറച്ച ഒരു "വാത്സ്യായനലേഖനം" നിലനിർത്താൻ കുറേ നല്ല വിക്കിപീഡിയന്മാർ പെടുന്ന പാടുകണ്ടിട്ട് സങ്കടം വന്നെങ്കിലും പേടിച്ചിട്ടും, അവരോടുള്ള സ്നേഹം കൊണ്ടും ഞാൻ മിണ്ടാതിരുന്നു.Georgekutty 00:34, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]

താരകത്തിന്‌ വളരെയധികം നന്ദി. നിങ്ങളെയെല്ലാവരേയും പോലെ ഞാനും പരിശ്രമിക്കുന്നു എന്നുമാത്രം. --സുഗീഷ് 08:57, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]

താരകത്തിനും അഭിനന്ദനങ്ങൾക്കു വളരെയധികം നന്ദിയും കടപ്പാടുമുണ്ട്. --babug** 09:26, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Rameshngbot@plwiki[തിരുത്തുക]

Hello! At Polish Wikipedia bots must be approved before they may operate, approval permissions should be logged on this page. If you do not write down a request, your bot will be blocked in seven days. Regards, Patrol110 19:01, 21 ഓഗസ്റ്റ് 2009 (UTC) I didn't notice your request. I feel so sorry. In the rematch I will inform one of Polish bureaucrats in order to grant you a flag. Regards, Patrol110 19:14, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ലേഖനര.സം.[തിരുത്തുക]

പ്രിയരമേഷ്,

വേണ്ടത്ര സമയം കിട്ടുന്നില്ല. അംഗത്വം ഒരു ഉത്തരവാദിത്തം കൂടിയാണല്ലോ. അതുകൊണ്ടാണ് വിക്കിപദ്ധതികളിൽനിന്നു മാറിനിൽക്കുന്നത്. എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. കുറച്ചാഴ്ച്ച‍മുമ്പ് വിക്കിപീഡിയ:സംശോധനം എന്നൊരു പദ്ധതി തുടങ്ങാനൊരു ശ്രമം നടത്തി. വിക്കിയുടെ സമഗ്രതയ്ക്കു വേണ്ടിയായിരുന്നു. തുടരാൻ പറ്റിയില്ല. പ്രതികരണമൊന്നും കണ്ടുമില്ല. നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. വിക്കിയിൽ നന്നായി തുടരാൻ പരമാവധി ശ്രമിക്കാം. രക്ഷാസംഘത്തിൽ ഞാനും ചേരുന്നു. സംഘം ശരണം ഗച്ഛാമി...--തച്ചന്റെ മകൻ 17:54, 22 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ക്ഷണിച്ചതിനു നന്ദി..അംഗമാവതെ തന്നെ ഇത്രയും കാലം ആ ഉത്തരവാദിത്വം നിര്വഹിക്കുന്നുണ്ട്;തുടർന്നും ഉണ്ടാവും. അംഗമാവുന്നത് കൊണ്ട് പ്രത്തേകം എന്തെങ്കിലും ഗുണം?--സിദ്ധീഖ് | सिधीक|Sidheeq| صدّيق 21:40, 22 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Please request bot flag at da.wikipedia[തിരുത്തുക]

Please visit da:Wikipedia:Anmodning om botstatus. 93.161.130.174 10:52, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Bot flag request at pt:[തിരുത്തുക]

Hi there. My mistake, the correct page was: pt:Wikipedia:Robôs/Pedidos de aprovação - there are instructions. I've moved your request to the correct location, which is pt:Wikipedia:Robôs/Pedidos de aprovação/Rameshngbot. Please ensure that all requested info is filled. I've merged your original request there. Best wishes, Nuno Tavares 16:06, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പ്രമാണം:Prithviraj Kapoor1.jpg[തിരുത്തുക]

പ്രമാണം:Prithviraj Kapoor1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 18:27, 30 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഫലകത്തിലൊപ്പ്[തിരുത്തുക]

ഹയ്യൊ, ഇതിന് മുമ്പേ ഫലകം ഉണ്ടായിരുന്നോ? ഒരു മാസം മുമ്പ് ഞാനും ഒരു ഫലകം ഉണ്ടാക്കി. ഇപ്പോ ഫ:rescued Article, ഫ:രക്ഷിച്ചു (ഞാനുണ്ടാക്കിയത്) എന്നിങ്ങനെ രണ്ട് ഫലകങ്ങളായി! ഒപ്പ് മുറിച്ച് പകുതി ഇങ്ക്ലൂഡ് ഒൺലിയിലാക്കി ഫലകത്തിൽത്തന്നെ ചേർത്തിട്ടുണ്ട്. അതിനാൽ പ്രത്യേകം ഒപ്പ് ചേർക്കേണ്ടേതില്ല. സ്വാഗതം ഫലകം പോലെ. എഡിറ്റ് പേജെടുത്ത് കോഡ് നോക്കിയാൽ മനസിലാകും. --അഭി 09:51, 1 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഒന്നായനിന്നെയിഹ... രണ്ടെണ്ണത്തിനേയും പിടിച്ചുകെട്ടി ഒന്നാക്കിയിട്ടുണ്ട്. --Vssun 17:24, 1 സെപ്റ്റംബർ 2009 (UTC)[മറുപടി]

Hi,

I can't say you've been ultra-reactive with the questions asked, but there was no strong opppose either -> you bot is now flagged on :fr. Enjoy! Popo le Chien 07:10, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

Hello, please answer an additionnal question on the bot status page. Nakor 14:58, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

Rameshngbot@afwiki[തിരുത്തുക]

Hello Rameshng. If you still want to run your bot on af.wikipedia (see your request), please run it for a week there (otherwise, please say so). That wiki has recently implemented the standard bot policy, which allows automatic approval of interwiki linking bots. —Pathoschild 18:52:57, 12 സെപ്റ്റംബർ 2009 (UTC)[മറുപടി]

Please run your bot on af.wikipedia. It will get a bot flag after a week of editing. —Pathoschild 13:44:50, 13 സെപ്റ്റംബർ 2009 (UTC)[മറുപടി]

വാനപ്രസ്ഥം[തിരുത്തുക]

ചിത്രം വാനപ്രസ്ഥം എന്ന ചിത്രത്തിന്റെ താളിലോ അല്ലെങ്കിൽ മോഹൻലാൽ എന്ന ലേഖനത്തിൽ വാനപ്രസ്ഥം എന്ന വിഭാഗമുണ്ടെങ്കിൽ അതിലോ ചിത്രം ഉപയോഗിക്കാവുന്നതാണ്. --Vssun 07:37, 13 സെപ്റ്റംബർ 2009 (UTC)[മറുപടി]

ചിത്രം ഞാൻ അപ്‌ലോഡ് ചെയ്തതാണെന്ന് ഇപ്പോഴാ കണ്ടത്.. :) --Vssun 14:19, 14 സെപ്റ്റംബർ 2009 (UTC)[മറുപടി]

മോഹൻലാൽ[തിരുത്തുക]

മോഹൻലാൽ നല്ല ലേഖനമാണ്. കുറച്ച് പ്രശ്നങ്ങളുള്ളതുകൊണ്ട് തിരഞ്ഞെടുത്ത ലേഖനമാക്കുന്നത് എതിർത്തിട്ടിട്ടുണ്ട്. നോക്കി പ്രശ്നങ്ങൾ പരിഹരിക്കാമോ? എന്നിട്ട് വേണം എതിർപ്പ് മാറ്റി അനുകൂലമാക്കാൻ. സഹായിക്കാൻ ഞാനും കൂടാം -- റസിമാൻ ടി വി 16:19, 13 സെപ്റ്റംബർ 2009 (UTC)[മറുപടി]

Hi. Please take a look at ka:ვიკიპედია:ბოტები/სტატუსის_მოთხოვნა#Rameshngbot. Thanks and cheers, Malafaya 00:00, 24 സെപ്റ്റംബർ 2009 (UTC)[മറുപടി]

കോടശ്ശേരി[തിരുത്തുക]

സംവാദം:കോടശ്ശേരി ശ്രദ്ധിക്കുക. സസ്നേഹം --Vssun 05:12, 26 സെപ്റ്റംബർ 2009 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

പ്രമാണം:500px-South Africa 2009 IPL svg.PNG ഇതിന്റെ ഉറവിടം, ലൈസൻസ്.. --Vssun 09:20, 28 സെപ്റ്റംബർ 2009 (UTC) --Vssun 10:21, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

സാങ്കേതികപദാവലി[തിരുത്തുക]

വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 12:56, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

സ്വാഗതം[തിരുത്തുക]

താങ്കൾക്ക് സാങ്കേതികപദാവലീപദ്ധതിയിലേക്ക് ലളിതവും ഹാർദ്ദവുമായ സ്വാഗതം. അംഗത്വത്താളിൽ മുൻകൈ എടുക്കാവുന്ന കാര്യങ്ങൾ സൂചിപ്പിക്കുമല്ലോ. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കാനാവുമെങ്കിൽ പദ്ധതിതാളിൽ അതിന്റെ വിവരവും പുരോഗതിയും രേഖപ്പെടുത്തണം.

പദ്ധതിയുടെ അടിയന്തര ആവശ്യങ്ങൾ സം‌വാദതാളിൽ ഉന്നയിച്ചിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ.--തച്ചന്റെ മകൻ 13:29, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഒറ്റവരി ലേഖനം[തിരുത്തുക]

ഒറ്റവരി ഫലകമിട്ട് ഇത്ര കാലത്തിനുശേഷം (2 ആഴ്ച?) നീക്കിയിട്ടില്ലെങ്കിൽ ഡിലീഷനു വെക്കുക എന്ന നയം പിൻതുടർന്നാലോ? -- റസിമാൻ ടി വി 17:44, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

നീക്കുകയല്ല ഉദ്ദേശ്യം. ഡിലീഷനു വച്ചാലേ ഒറ്റവരി ലേഖനങ്ങളെ ആളുകൾ മൈൻഡ് ചെയ്യുന്നുള്ളൂ -- റസിമാൻ ടി വി 04:29, 29 സെപ്റ്റംബർ 2009 (UTC)[മറുപടി]

എരവത്തൂർ[തിരുത്തുക]

സംവാദം:എരവത്തൂർ ശ്രദ്ധിക്കുക --Vssun 15:40, 11 ഒക്ടോബർ 2009 (UTC)[മറുപടി]

രക്ഷാസംഘം[തിരുത്തുക]

രക്ഷാസംഘത്തിലേക്കുള്ള ക്ഷണം കണ്ടു. വിക്കിയിൽ ലോഗിൻ ചെയ്യാറില്ല എന്നതിനാൽ സന്ദേശം ഇപ്പോൾ മാത്രമാണ് കണ്ടത്. തിരക്കുകൾ കാരണം വിക്കിയിൽ കുറേക്കാലമായി സജീവമല്ല. അതിനാൽ ക്ഷണത്തിന് നന്ദി. തിരക്കിനു പുറമെ ഇത്തരം ജോലികളിൽ താല്പര്യക്കുറവും ഉണ്ട്. ഡോ.മഹേഷ് മംഗലാട്ട് 14:29, 12 ഒക്ടോബർ 2009 (UTC)

വോട്ടിനും ആശംസകൾക്കും നന്ദി. -- റസിമാൻ ടി വി 06:01, 18 ഒക്ടോബർ 2009 (UTC)[മറുപടി]

പ്രിയ രമേശ്, സജീവമായി കാണുന്നില്ലല്ലോ. ഒരു ഉപകാരം ചെയ്യണം ഈ താളിലെ ഇൻഫോബോക്സ് ഒന്നും ശരിയാക്കുമോ ?--വിചാരം 19:28, 18 ഒക്ടോബർ 2009 (UTC)[മറുപടി]

മിഠായി.[തിരുത്തുക]

ദീപാവലിക്ക് മിഠായി തിന്ന് ക്ഷീണിച്ച് ഇരിക്കുകയും എന്ന് വിചാരിച്ചിട്ടാ മിഠായി തരാതിരുന്നത്. ഗുലാബ് ജാമുൻ മതിയെങ്കിൽ ഇതാ മതിയാവോളം എടുത്തോളൂ. :)--Subeesh Talk‍ 08:01, 19 ഒക്ടോബർ 2009 (UTC)[മറുപടി]

തിന്നാനുള്ള ഓരോന്നിനെപ്പറ്റി ഇങ്ങനെ എഴുതല്ലേ. ഇവടത്തെ ഫുഡിന്റെ കാര്യമാലോചിച്ച് എനിക്ക് കരച്ചിൽ വരുന്നു :-( -- റസിമാൻ ടി വി 08:31, 20 ഒക്ടോബർ 2009 (UTC)[മറുപടി]

കുക്ക്[തിരുത്തുക]

താങ്കൾ എത് ഫൈവ് സ്റ്റാറിലെ (അല്ലെങ്കിൽ തട്ടുകട) കുക്കാണ്. ഏതായാലും കുക്കിങ്ങിടയിലും വിക്കീപീഡിയയിൽ ലേഖനമെഴുതഅൻ വരുന്നതിൽ അഭിനന്ദനം.88.213.19.103 14:54, 20 ഒക്ടോബർ 2009 (UTC)[മറുപടി]

എടിറ്റിങ്ങ്[തിരുത്തുക]

എടിറ്റിങ്ങിനെക്കുറിച്ച് വിശദമായി പറഞ്ഞുതരാമോ?

എടിറ്റിങ്ങ്[തിരുത്തുക]

എനിക്ക് എടിറ്റിങ്ങിനെക്കുറിച്ച് ഒന്നും അറിയില്ല.ഒന്നു വിശദമായി പറഞ്ഞു തരാമോ? ----ഗായത്രി--Gayathri 16:07, 20 ഒക്ടോബർ 2009 (UTC)[മറുപടി]

ആറന്മുള കണ്ണാടിയും ചരിത്രവും മായ്ചത് ആറന്മുള കണ്ണാടി എന്നതിൽ ചേർത്തത് കണ്ടു. വളരെ നന്ദി.എത്ര കഷ്ട്ടപ്പെട്ടെഴുതിയതാണ്‌.ഇനിയും അതിൽ അതിന്റെ നിർമ്മാണ രീതിയെക്കുറിച്ച് എഴുതണമെന്നുണ്ട്.ആറന്മുള കണ്ണാടി-യുടെ അവലംബം - ക്ലിക്ക്- ചെയ്ത്, അതിൽ ചേർത്താൽ മതിയോ? സഹായിക്കുക ദയവായി.--Gayathri 17:46, 20 ഒക്ടോബർ 2009 (UTC)[മറുപടി]

പൈതൽമല[തിരുത്തുക]

ഞാൻ English wikipediaയുടെ അങ്ഗമന്നു.Pls look into [3] and to fill the article....The peak is about 1350 mts tall...Pls add it too...My userpage is here..[4].....

നന്ദി......

ARUNKUMAR P.R 04:20, 22 ഒക്ടോബർ 2009 (UTC)[മറുപടി]

Thanks!!!!!If u r interested, pls look up this article too..[5], A unique peak in Karnataka that has its name origin in Malayalam..... Cheers...

ARUNKUMAR P.R 05:04, 22 ഒക്ടോബർ 2009 (UTC)[മറുപടി]

ലോക മലയാളി കൌൺസിൽ[തിരുത്തുക]

Pls look at this page in english wikipediaWMC and pls create one in Malayalam wikipedia....Cheers...

ARUNKUMAR P.R 15:05, 22 ഒക്ടോബർ 2009 (UTC)[മറുപടി]

ജബൽ ഹഫീതിലെ ഇൻഫോബോക്സ് പറയാതെ തന്നെ വേണ്ടത് ചെയ്തതിന്‌ നന്ദി.--വിചാരം 15:40, 8 നവംബർ 2009 (UTC)[മറുപടി]

റെഫറൻസ്[തിരുത്തുക]

{{ഡെൽഹി മെട്രോ പാതകൾ}} ഇതിലെ ഒരു റെഫറൻസ് വഴിയാധാരമായിക്കിടക്കുകയാണല്ലോ? --Vssun 15:28, 13 നവംബർ 2009 (UTC).[മറുപടി]

ഈ ഫലകം മൂന്നു ലേഖനങ്ങളിൽ ഉപയോഗിക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കുക. --Vssun 08:20, 14 നവംബർ 2009 (UTC)[മറുപടി]

താരകത്തിനു നന്ദി --babug** 07:30, 14 നവംബർ 2009 (UTC)[മറുപടി]

പ്രമാണം:Diawithash.jpg[തിരുത്തുക]

പ്രമാണം:Diawithash.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 11:17, 14 നവംബർ 2009 (UTC)[മറുപടി]

സം‌വാദൻ താൾ നീക്കണോ എന്നൊരു ശങ്കയുണ്ടായിരുന്നു, ഏതായാലും Broken/ചൂൽ അബദ്ധത്തിൽ സൃഷ്ടിച്ചതാളാണെന്ന് തോന്നുന്നു. അതിനാലാണ്‌ നീക്കം ചെയ്തത്. തിരിച്ചുവിടൽ നീക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടാകുമെന്ന് കരുതുന്നില്ല. :) --ജുനൈദ് | Junaid (സം‌വാദം) 09:50, 18 നവംബർ 2009 (UTC)[മറുപടി]

മുഹമ്മദ് എന്ന താളിലെ മാറ്റങ്ങൾ[തിരുത്തുക]

സംവാദം താൾ ശ്രദ്ധിക്കുമല്ലോ. നന്ദി Irshadpp 16:28, 18 നവംബർ 2009 (UTC)[മറുപടി]

ഒപ്പ്‌[തിരുത്തുക]

വിക്കിപീഡിയ 'വൃത്തികേടാക്കാൻ‌' തുടങ്ങിയിട്ടു കുറച്ചുകാലമായതേ ഉള്ളു. ഒപ്പിടാൻ മറന്നുപോയതായിരുന്നു. ഇപ്പോൾ‌ നോക്കുമ്പോൾ അവിടെ ഒപ്പു കാണുന്നുണ്ടല്ലോ? ‌Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 06:17, 19 നവംബർ 2009 (UTC)[മറുപടി]

ഉറവിടം അനുമതി എന്നിവ ശരിയാക്കാമോ? --Vssun 15:17, 13 ഡിസംബർ 2009 (UTC)[മറുപടി]

പ്രമാണത്തിന്റെ സംവാദം:Freedom Tower New.jpg ശ്രദ്ധിക്കാമോ? --Vssun 04:17, 14 ഡിസംബർ 2009 (UTC)[മറുപടി]

ഒന്നുമില്ല. വല്ല ഷെയേർഡ് കമ്പ്യൂട്ടറിലും വച്ച് തിരുത്താനുപയോഗിക്കാലോ എന്ന് വിചാരിച്ചാ. കഫേകളിലുമൊക്കെ പാസ്വേർഡ് പൊക്കാനുള്ള എളുപ്പവഴികളുണ്ട്. അഡ്മിൻ ആയ സ്ഥിതിക്ക് സൂക്ഷിക്കാം എന്ന് കരുതി -- റസിമാൻ ടി വി 14:06, 18 ഡിസംബർ 2009 (UTC)[മറുപടി]

ഉഴുവത്ത് കടവ്[തിരുത്തുക]

സംവാദം:ഉഴുവത്ത്കടവ് ശ്രദ്ധിക്കാമോ? --Vssun 11:01, 19 ഡിസംബർ 2009 (UTC)[മറുപടി]

Stop your bot please[തിരുത്തുക]

Hello Rameshng, Your bot is adding the wrong itnerwiki's to the wrong templates. Please stop your bot immediately, or it will be blocked. The same template-name accross wiki's doesn't mean the same content. Greetings - Romaine 18:01, 29 ഡിസംബർ 2009 (UTC)[മറുപടി]

PS: Example of what goes wrong: [6] - Romaine 18:01, 29 ഡിസംബർ 2009 (UTC)[മറുപടി]

അന്തർ‌‌വാഹിനി[തിരുത്തുക]

അന്തർ‌‌വാഹിനി ആവശ്യത്തിനു റഫറൻസുകൾ കൊടുത്ത് ശരിയാക്കിയിട്ടുണ്ട്. അതൊന്നു ശ്രദ്ധിക്കുമല്ലോ? --babug** 17:38, 12 ജനുവരി 2010 (UTC)[മറുപടി]

ഓപ്പറേഷൻ ബ്ലൂസ്റ്റാർ[തിരുത്തുക]

ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന താളിൽ എന്റെ സംഭാവനകൾ കാണുന്നു (ഫ്രം എ പേജ് വിത്ത്‌ എ സിമിലർ നെയിം ) പക്ഷെ നാൾവഴിയിൽ എന്റെ സംഭാവനകൾ കാണുന്നുമില്ല. രണ്ടു പേജുകൾ ചേർക്കുമ്പോൾ ഇതെങ്ങനെ ഒഴിവാക്കാം? Njan Malayali 15:41, 14 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Ananthabhadram Riya.jpg[തിരുത്തുക]

പ്രമാണം:Ananthabhadram Riya.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റസിമാൻ ടി വി 11:16, 16 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Riya Calendar.jpg[തിരുത്തുക]

പ്രമാണം:Riya Calendar.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റസിമാൻ ടി വി 11:16, 16 ജനുവരി 2010 (UTC)[മറുപടി]

ജ്യോതിശാസ്ത്രകവാടം[തിരുത്തുക]

ആ ചിത്രമായിരുന്നു അവിടുത്തെ ആദ്യത്തെ തിരഞ്ഞെടുത്ത ചിത്രം കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2009 ആഴ്ച 29 --ജുനൈദ് | Junaid (സം‌വാദം) 11:35, 16 ജനുവരി 2010 (UTC)[മറുപടി]

ഇൻഫോബോക്സ് സഹായം[തിരുത്തുക]

നമസ്കാരം സുഹൃത്തേ,
ഇൻഫോബോക്സിനെ കുറിച്ചുള്ള വിവരങൾ തന്നതിന്‌ നന്ദി. --Pathaayan 01:38, 18 ജനുവരി 2010 (UTC)[മറുപടി]

നമസ്കാരം,

വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്‌ ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്‌.

നന്ദി.

--ജുനൈദ് | Junaid (സം‌വാദം) 09:10, 19 ജനുവരി 2010 (UTC)[മറുപടി]

പതിനായിരം തികച്ചതിന് അഭിനന്ദനം[തിരുത്തുക]

ഇനിയും പതിനായിരങ്ങൾ തികക്കാനാകട്ടെ എന്ന് ആശംസിക്കുന്നു. --Vssun 08:59, 3 ഫെബ്രുവരി 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Rameshng. താങ്കൾക്ക് സംവാദം:കൈറ്റ്സർഫിങ്#ബോർഡും പട്ടവും എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പ്രമാണം:Kalari-weapons.jpg[തിരുത്തുക]

പ്രമാണം:Kalari-weapons.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 13:21, 13 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Malayala Manorama.jpg[തിരുത്തുക]

പ്രമാണം:Malayala Manorama.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:06, 21 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Desabhimani logo.jpg[തിരുത്തുക]

പ്രമാണം:Desabhimani logo.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:49, 22 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Malayala Manorama.jpg[തിരുത്തുക]

പ്രമാണം:Malayala Manorama.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:36, 29 മാർച്ച് 2010 (UTC)[മറുപടി]

ക്ഷമിക്കൂ രമേഷേ.. :) --Vssun 15:37, 29 മാർച്ച് 2010 (UTC)[മറുപടി]
ന്യായോപയോഗ ഉപപത്തി എന്താണെന്ന് രമേഷിന്‌ ശരിക്കും മനസിലായില്ലെന്നു കരുതുന്നു. പകർപ്പവകാശമുള്ള ചിത്രങ്ങൾ പരിമിതമായ രീതിയിൽ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നതിനുള്ള ഒരു ഫലകമാണത്. അതായത്, ചിത്രത്തിന്‌ പകർപ്പവകാശമുണ്ടെങ്കിലും അത് വിക്കിപീഡിയയിൽ ഉപയോഗിക്കുന്നത് ന്യായമാണെന്ന അർത്ഥത്തിൽ. ന്യായോപയോഗ ഉപപത്തിയില്ല എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഒരു ചിത്രം പോലും നീക്കം ചെയ്യപ്പെട്ടിട്ടില്ല എന്ന് സൂചിപ്പിക്കട്ടെ. ന്യായോപയോഗരീതിയിൽ ഉപയോഗിക്കാനാവുന്ന ചിത്രങ്ങളുടെ റെസല്യൂഷൻ കുറച്ചും ഉപപത്തി ചേർത്തും നിലനിർത്താൻ (ഞാൻ) പരമാവധി ശ്രമിക്കാറുണ്ട്.
എന്നാൽ ചള്ളിയാന്റെ പല ചിത്രങ്ങളും ഉറവിടമില്ലാത്തതിന്റെ പേരിലാണ്‌ നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. അവക്ക് ന്യായോപയോഗ ഉപപത്തിയല്ല വേണ്ടത്, മറിച്ച് ഉറവിടവും, അനുമതിപത്രവുമാണ്‌. മിക്ക ചിത്രങ്ങളിലും ചള്ളിയാൻ അനുമതിപത്രം ചേർത്തിട്ടുണ്ട്. എന്നാൽ ചിത്രം എവിടെ നിന്നു കിട്ടിയെന്നോ സ്വയം എടുത്തതാണെന്നോ എന്ന കാര്യമില്ല. ചിത്രം എഡിറ്റ് ചെയ്ത് സ്വയമെടുത്ത ചിത്രം എന്നു മാത്രം എഴുതിച്ചേർക്കുന്നതുവഴി നിലനിർത്താനാകുന്ന ചിത്രങ്ങളാണവ.
നീക്കം ചെയ്യപ്പെട്ട ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും പുനഃസ്ഥാപിക്കാൻ സാധിക്കും എന്നത് രമേഷിനും ചള്ളിയാനും അറിവുള്ള കാര്യമായിരിക്കുമല്ലോ. നീക്കം ചെയ്യപ്പെട്ട എല്ലാ ചിത്രങ്ങളുടേയും കണ്ണികൾ ഉപയോക്താവിന്റെ സം‌വാദം താളിൽ ലഭ്യമാണ്‌. എന്തുകൊണ്ടാണ്‌ അത് നീക്കം ചെയ്തതെന്ന വിവരവും ലഭ്യമാണ്‌. എന്തെങ്കിലും വിവരങ്ങളുടെ അഭാവം കൊണ്ടുമാത്രം നീക്കം ചെയ്യപ്പെട്ട ചിത്രം, അത് ചേർക്കാൻ തയാറുള്ള ഉപയോക്താവ് ആവശ്യപ്പെടുന്ന മുറക്ക് പുനഃസ്ഥാപിക്കാൻ ഏതൊരു സിസോപ്പിനും സാധിക്കും എന്ന കാര്യം കൂടി കൂട്ടിച്ചേർക്കുന്നു.
മലയാളമനോരമയുടെ ലോഗോക്ക് ഒരു വട്ടം നീക്കം ചെയ്യാൻ നിർദ്ദേശമിടുകയും രമേഷിനെക്കൊണ്ട് വിവരങ്ങൾ ചേർപ്പിക്കുകയും ചെയ്തതിനു ശേഷം വീണ്ടും നീക്കാൻ നിർദ്ദേശിച്ചതിലുള്ള ദുഃഖം മൂലമാണ്‌ ക്ഷമ ചോദിച്ചത് :) --Vssun 05:10, 30 മാർച്ച് 2010 (UTC)[മറുപടി]

വളരെ വ്യസനമുണ്ടാക്കുന്ന കാര്യമാണിത്. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കാലത്തൊന്നും ഉറവിടം ചേർക്കണമെന്ന് സൂചന തരുന്ന ടാഗുകൾ ഇല്ലായിരുന്നു. (അപ്‌ലോഡ് ചെയ്യുന്ന ആൾക്ക് സ്വയം എടുത്തതെന്ന് ചേർക്കാൻ എന്ത് വിഷമമുണ്ടാകുമായിരുന്നു.) ഉണ്ടായിരുന്നു എങ്കിൽ അന്നേ സിസോപ്പുമാർ ആരെങ്കിലും നിർദ്ദേശം നൽകുമായിരുന്നു. ഇപ്പോൾ പഴയ പടങ്ങൾ എല്ലാം നീക്കം ചെയ്തു കഴിഞ്ഞാൽ അത് സിസോപ്പിനല്ലാതെ ആർക്കും എന്തുകൊണ്ടാണ്‌ നീക്കം ചെയ്തത് അത് ഏത് പടമായിരുന്നു എന്നൊക്കെ അറിയാൻ സാധിക്കില്ല. എങ്ങനെ തിരിച്ചു കൊണ്ടുവരാൻ അപേക്ഷിക്കും. ഇത്തരം പ്രവർത്തികൾ മൂലം ചിത്രങ്ങൾ കയറ്റാനായി അധ്വാനിച്ചവരുടെ മനസ്സിനെ വൃണപ്പെടുത്താമെന്നല്ലാതെ പ്രത്യേകിച്ച് ഗുണമുണ്ടെന്ന് തോന്നുന്നില്ല.--Challiovsky Talkies ♫♫ 07:29, 30 മാർച്ച് 2010 (UTC)[മറുപടി]

ചള്ളിയാൻ ഈപ്പറഞ്ഞത് തെറ്റാണ്. ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന പ്രമാണങ്ങളും അതിന്റെ കാരണവും അതേത്തുടർന്നുള്ള ചർച്ചയും തീരുമാനവുമെല്ലാം, വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിലും അതിന്റെ പത്തായത്തിലുമായി ശേഖരിക്കുന്നുണ്ട്. ചിത്രം മറ്റാർക്കും കാണാൻ പറ്റില്ല എന്ന കാര്യം ശരിയാണ്. --Vssun 09:56, 30 മാർച്ച് 2010 (UTC)[മറുപടി]

പടം നീക്കം ചെയ്തശേഷം അത് ഏത് പടമാണ്‌ എന്നറിയാൻ സാധിക്കാതെ എങ്ങനാ? --Challiovsky Talkies ♫♫ 10:48, 30 മാർച്ച് 2010 (UTC)[മറുപടി]

മാണിക്കചെമ്പഴുക്ക[തിരുത്തുക]

പ്രിയ രമേശ്, ഈ താൾ സ്വതന്ത്രമായി നിർത്താൻ താത്പര്യപ്പെടുന്നു. കാരണം ഇപ്പോഴുള്ളിടത്ത് ആരും തിരുത്താനിടയില്ല. മാത്രവുമല്ല. ഞാൻ പതുക്കെ കളം മാറ്റി ചവിട്ടാനും തീരുമാനിച്ചു. ഇനി കൂടുതലായി വിക്കി ഗ്രന്ഥശാലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. അവിടെ ആളുകൾ വളരെ കുറവാണ്‌ എങ്കിലും നല്ല പ്രവർത്തനമാണ്‌ നടക്കുന്നത്. അതിൽ എന്റെ വകയായും ചില സംഭാവനകൾ ചെയ്യാൻ ആഗ്രഹിക്കുന്നു.. സസ്നേഹം, --സുഗീഷ് 21:04, 19 ഏപ്രിൽ 2010 (UTC)[മറുപടി]

ഫലകം:Tlsp[തിരുത്തുക]

മുൻപും അതങ്ങനെ തന്നെ ആയിരിക്കണം, ഫലകം സബ്സ്റ്റിറ്റ്യൂഷൻ ചെയ്യുന്നതിനെ കുറിച്ചുള്ള വിവരണത്തിലേക്കുള്ള കണ്ണിയാണത്, അങ്ങിനെ ഒരു താൾ മലയാളം വിക്കിയിലിതുവരെയില്ലല്ലോ, ഫലകം ഇംഗ്ലീഷിൽ നിന്നും പകർത്തിയപ്പോഴേ ചുവന്നുതന്നെ ആയിരിക്കും ഉണ്ടായിരുന്നിരിക്കുക --ജുനൈദ് | Junaid (സം‌വാദം) 11:17, 20 ഏപ്രിൽ 2010 (UTC)[മറുപടി]

ഇപ്പൊ ചുവന്ന കണ്ണികളെല്ലാം കാണുമ്പോൾ ഇങ്ങനെ തോന്നും :) ആ ചുവന്നത് നീലയാക്കാൻ ഇതിനെ ഇവിടെ കൊണ്ട് വന്ന് മലയാളത്തിലാക്കണം പറ്റുമോ? --ജുനൈദ് | Junaid (സം‌വാദം) 13:06, 20 ഏപ്രിൽ 2010 (UTC)[മറുപടി]

ഒരു സംശയം[തിരുത്തുക]

ഉപതലക്കെട്ടുകളിലെ വിക്കികണ്ണി ഇനി ശ്രദ്ധിച്ചോളാം.. സോയിൽ സയൻസിന്റെ(soil science) മലയാളം എന്താണ്?? മണ്ണ് ശാസ്ത്രം എന്നാണോ..--ഹിരുമോൻ 18:53, 21 ഏപ്രിൽ 2010 (UTC)[മറുപടി]

  • ഇതിനെ പറ്റി വിക്കിയിൽ ഒരു സംവാദം നടത്തിയാൽ നന്നായിരിക്കും..Soil science ഇപ്പോൾ ഇന്ത്യയിൽ പല യൂണിവേഴ്സിറ്റികളും പഠഇപ്പിക്കുന്നുണ്ട്...ഠ എഴുതുക എങനെയാണെന്നുകൂടെ പറഞ്ഞു തരാമോ??--ഹിരുമോൻ 19:07, 21 ഏപ്രിൽ 2010 (UTC)[മറുപടി]

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഈ ലേഖനം ഒറ്റവരിയല്ലല്ലോ??--ഹിരുമോൻ 19:12, 21 ഏപ്രിൽ 2010 (UTC)[മറുപടി]

വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)[തിരുത്തുക]

വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ) ഒന്നു നോക്കൂ--ഹിരുമോൻ 09:06, 22 ഏപ്രിൽ 2010 (UTC)[മറുപടി]

ആകാം Anilankv 09:20, 23 ഏപ്രിൽ 2010 (UTC)[മറുപടി]

വിക്കി കണ്ണികൾ[തിരുത്തുക]

നമ്മൾ എഴുതിയ ലേഖനം ഇതര വിക്കീപീഡിയയിൽ ഉണ്ടൊ എന്ന് എങ്ങിനെയാ അറിയുന്നെ? ഉണ്ടങ്കിൽ എല്ലാ വിക്കികളിലോട്ടും കണ്ണികൾ കൊടുക്കാൻ എളുപ്പവഴി വല്ലതും ഉണ്ടോ? --കിരൺ ഗോപി 18:34, 24 ഏപ്രിൽ 2010 (UTC)[മറുപടി]
അപ്പോൾ ബോട്ട് നമ്മൾ പ്രവർത്തിപ്പിക്കണോ അതോ ബോട്ട് യന്ത്രികമായി കണ്ടു പിടിച്ച് തിരുത്തുമോ? --കിരൺ ഗോപി 18:43, 24 ഏപ്രിൽ 2010 (UTC)[മറുപടി]
ശ്രദ്ധിച്ചായിരുന്നു നമ്മൾ രണ്ടു പേരൂം ഒരേ സമയമാണ്‌ ഈ തിരുത്തൽ നടത്തിയത്. പക്ഷേ ഞ്ഞാൻ 'സേവ്' ചെയ്തപ്പോൾ സമരസ പൊരുത്തക്കേട് കാണിച്ചു.--കിരൺ ഗോപി 19:24, 24 ഏപ്രിൽ 2010 (UTC)[മറുപടി]


ഒകേ രമെഷ് ഞാൻ പകർതിയിട്ടുല്ലതെല്ലാം എന്റേ ബ്ലൊഗിൽ നിന്നാനു അല്ലാതേ മറ്റുല്ല ബ്ലൊഗിൽ നിന്നും പകർതിയിട്ടുല്ലതല്ല ,എതായാലും നന്ദി,ഇനി മലയാലം വിക്കിയിലൊട്ടു ഇല്ല താങ്ക്സ്— ഈ തിരുത്തൽ നടത്തിയത് Jomon999666 (സംവാദംസംഭാവനകൾ)

എന്തായാലും നന്ദി.............എല്ലാത്തിനും— ഈ തിരുത്തൽ നടത്തിയത് Jomon999666 (സംവാദംസംഭാവനകൾ)

Infobox Test team[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഞ്ഞാൻ ദക്ഷിണാഫ്രിക്കയുടെ ഫലകം കോപ്പി ചെയ്തപ്പോൾ ദക്ഷിണാഫ്രിക്കയുടെ ലോഗൊ വന്നു പക്ഷേ ഓസ്ത്രേലിയയുടെ ലോഗൊ ചുവന്ന കണ്ണിയായ കാണിക്കുന്നേ. --കിരൺ ഗോപി 19:30, 24 ഏപ്രിൽ 2010 (UTC)[മറുപടി]

പരാമർശം[തിരുത്തുക]

അദ്ദേഹത്തെ എനിക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല. വിക്കി സംഗമത്തിൽ വന്നവരുടെ ലിസ്റ്റിൽ നിന്നും കണ്ടെത്തിക്കോളാം. പറഞ്ഞു തന്നതിനു നന്ദി. --കിരൺ ഗോപി 19:41, 24 ഏപ്രിൽ 2010 (UTC)[മറുപടി]
ആളിനെ പിടികിട്ടി പേരു 'ജോൺസൺ' എന്നാണോ? ആണെങ്കിൽ അദ്ദേഹത്തെ ബദൽ സ്വാഗതം ചെയ്തതു ഞാൻ ആണ്‌. ഇതിലെ രസകരമായ കാര്യം എന്തെന്നു വച്ചാൽ അദ്ദേഹം എന്റെ ഒരു കുടുംബ സുഹൃത്താണ്‌. ആളാറിയാതെയാണ് ഞാൻ സ്വാഗതം ചെയ്തത്. എന്തായാലും ഒരു ആകസ്മിക സംഭവമായിപ്പോയി.--കിരൺ ഗോപി 19:52, 24 ഏപ്രിൽ 2010 (UTC)[മറുപടി]
കഴിയും.ആരോഗ്യ സംബന്ധമായിട്ടുള്ള വിഷയങ്ങളിൽ അദ്ദേഹം ഒരു മുതൽക്കൂട്ടാണ്‌. --കിരൺ ഗോപി 19:57, 24 ഏപ്രിൽ 2010 (UTC)[മറുപടി]
അദ്ദേഹത്തിന്റെ ഉപയോക്ത നാമം :Johnson aj --കിരൺ ഗോപി 20:07, 24 ഏപ്രിൽ 2010 (UTC)[മറുപടി]

പൊരുത്തക്കേട്[തിരുത്തുക]

താളിൽ ബദൽ: സ്വാഗതം ചേർത്തപ്പോൾ പൊരുത്തക്കേട് ഒന്നും കണിച്ചില്ലല്ലോ? രണ്ട് സ്വാഗതങ്ങളും താളിൽ നിലനിൽക്കുന്നു. ഒന്നു നീക്കം ചെയ്യണോ? --കിരൺ ഗോപി 18:40, 27 ഏപ്രിൽ 2010 (UTC)[മറുപടി]
ആ സ്വാഗതം ഒരു പരീക്ഷണം ആയിരുന്നു, ഫ്രണ്ട്ലി ഉപയോഗിച്ചാൽ എങ്ങനെയുണ്ടാകും എന്നു നോക്കിയതാണ്‌. വിജയകരമായി.--കിരൺ ഗോപി 18:47, 27 ഏപ്രിൽ 2010 (UTC)[മറുപടി]

എസ്.ഡി.[തിരുത്തുക]

ഇതിനെ നേരെയാക്കാൻ ശ്രമിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ {{കാത്തിരിക്കൂ}} ഇടാമായിരുന്നില്ലെ? --Vssun 14:46, 30 ഏപ്രിൽ 2010 (UTC)[മറുപടി]

Infobox cricketer[തിരുത്തുക]

പക്ഷേ Infobox cricketer ഫലകം ഉപയോഗിച്ചാൽ രാജ്യത്തിന്റെ കൊടി കാണാൻ പറ്റില്ലല്ലോ? --കിരൺ ഗോപി 20:42, 30 ഏപ്രിൽ 2010 (UTC)[മറുപടി]

ഐരാണിക്കുളം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Rameshng. താങ്കൾക്ക് സംവാദം:ഐരാണിക്കുളം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Vssun 09:54, 3 മേയ് 2010 (UTC)[മറുപടി]

ഒരു നിമിഷം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Rameshng. താങ്കൾക്ക് സംവാദം:വാണിജ്യശാസ്ത്രപദ സൂചി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Sahridayan 05:48, 8 മേയ് 2010 (UTC)[മറുപടി]

ഡെൽഹിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

ഡെൽഹിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 15:06, 12 മേയ് 2010 (UTC)[മറുപടി]

ട്വിറ്റർ ഹാഷ് ടാഗ്[തിരുത്തുക]

ട്വിറ്റർ ഹാഷ് ടാഗ് നിലവിലുള്ളതു് തന്നെ മതിയാകും. വർഷത്തിൽ 4 കൂടിയാൽ 6 ശിബിരമേ നമ്മൾ നടത്താൻ പൊകുന്നുള്ളൂ. അതിനാൽ ഓരോന്നിനും ഓരോന്ന് വേണ്ട.--ഷിജു അലക്സ് 09:32, 24 മേയ് 2010 (UTC)[മറുപടി]

{{tb|സംവാദം:<<താളിന്റെ പേർ>>}} ഇതാണു്.--ഷിജു അലക്സ് 07:36, 3 ജൂൺ 2010 (UTC)[മറുപടി]

സന്ദേശഫലകം[തിരുത്തുക]

ഫലകം ഇതല്ലേ? കിരൺ ഗോപി 07:34, 3 ജൂൺ 2010 (UTC)[മറുപടി]

ഫലകം:ക്രിക്കറ്റ്-ചരിത്രരേഖ[തിരുത്തുക]

ഈ ഫലകം കവാടം:ക്രിക്കറ്റിൽ ഉപയോഗിക്കുന്നു. പക്ഷേ ഇന്ന്, ഇന്നലെ, നാളെ എന്നീ ടാബുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ വർക്കാകുന്നില്ല. ഒന്നു നോക്കാമോ?--കിരൺ ഗോപി 17:44, 6 ജൂൺ 2010 (UTC)[മറുപടി]

Request for help[തിരുത്തുക]

Please help translate this short article into ml.wikipedia.org. Thank you very much. Should you need any similar help, please tell me in my English user.Genghiskhan 11:53, 15 ജൂൺ 2010 (UTC)[മറുപടി]

{{Infobox Airport | name = Dong Hoi Airport | nativename = Sân bay Đồng Hới | nativename-a = Cảng hàng không Đồng Hới | nativename-r = | image = DongHoiairport5.jpg | image-width = | caption = | IATA = VDH | ICAO = <center>{{Location map|Vietnam|width=240|float=center |caption=|mark=Airplane_silhouette.svg|marksize=10 |label= Dong Hoi Airport|position=right |lat_deg=17|lat_min=30|lat_sec=54|lat_dir=N |lon_deg=106|lon_min=35|lon_sec=26|lon_dir=E }}<small>Location of airport in Vietnam</small></center> | type = Public | owner = Northern Airports Corporation | operator = Northern Airports Authority | city-served = | location = Dong Hoi, [[വിയറ്റ്നാം]] | elevation-f = | elevation-m = | coordinates = {{Coord|17|30|54|N|106|35|26|E|type:airport|display=inline,title}} | website = | metric-elev = | metric-rwy = | r1-number = 11/29 | r1-length-f = 7,874 | r1-length-m = 2400 | r1-surface = Concrete | stat-year = | stat1-header = | stat1-data = | stat2-header = | stat2-data = | footnotes = }} Dong Hoi Airport is an airport in Dong Hoi city, province of Quang Binh, Vietnam. The airport can serve Airbus A321, can serve 500,000 passengers per year. Now it has flights with Hanoi and Hochiminh city. == അവലംബം == {{reflist}} == പുറത്തേക്കുള്ള കണ്ണികൾ == [[en:Dong Hoi Airport]]

കണ്ണാടിക്കുരങ്ങ്[തിരുത്തുക]

കണ്ണാടിക്കുരങ്ങ് എന്ന പുതിയതാൾ കണ്ടപ്പോൽ തോന്നിയ കാര്യമാണ്‌.

മലയാളത്തിൽ കണ്ണാടി, കണ്ണട എന്നിങ്ങനെ രണ്ട് വാക്കുകൾ ഉണ്ട്. ആദ്യത്തേത് MIRROR എന്ന വസ്തുവിനേയാണു കാണിക്കുന്നത്. രണ്ടാമത്തേത് SPECTACLE എന്ന ഉപകരണത്തേയും. ഇവ രണ്ടിനേയും വേർതിരിച്ചു വ്യഞ്ജിപ്പിക്കാൻ ഇങ്ങിനെ വ്യത്യസ്തങ്ങളായ രണ്ട് വാക്കുകൾ തന്നെ നമ്മുടെ ഭാഷയിലുണ്ട്.

അതുകൊണ്ട് കണ്ണാടിക്കുരങ്ങ് എന്നു കേൾക്കുമ്പൊൾ ശരീരത്തിലെവിടേയോ പ്രതിഫലനശേഷിയുള്ള ഫലകം പോലെയുള്ള ഒന്ന് ജാത്യാലുള്ള കുരങ്ങ് എന്നല്ലേ തോന്നുക. എന്നാൽ വാസ്തവത്തിൽ ഈ കുരങ്ങിന്‌ കണ്ണട വച്ചപോലെയുള്ള വെളുത്ത പാടുകൾ കണ്ണുകൾക്കു ചുറ്റിലും ഉള്ളതാണ്‌ ഈ പേരിന്നു കാരണം എന്നു കാണുന്നു. അതുകൊണ്ട് ഈ താളിന്റെ തലക്കെട്ട് കണ്ണടക്കുരങ്ങ് എന്നു മാറ്റുന്നതല്ലേ ഭംഗി.

കണ്ണട, കണ്ണാടി എന്നി മേല്പറഞ്ഞ വാക്കുകൾ തികഞ്ഞ വിവേചനത്തോടെ ഉപയോഗിക്കാൻ നാം വിക്കിപ്പീഡിയന്മാരെ പ്രേരിപ്പിക്കേണ്ടതുമില്ലേ?--Chandrapaadam 14:26, 15 ജൂൺ 2010 (UTC)[മറുപടി]

സ്വരാജ് റൗണ്ട്[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:Thrissur Trichur Round-1.jpg കാണുക. --Vssun 05:56, 16 ജൂൺ 2010 (UTC)[മറുപടി]