Jump to content

വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമൂഹികശാസ്ത്രത്തിലെ ഉപവിഭാഗങ്ങൾ കുറച്ചേറെ വരുമെന്നുതോന്നുന്നു. വേണെങ്കിൽ അവ വെവ്വേറെ വിഭാഗങ്ങളാക്കാം. എല്ലാ വിഭാഗങ്ങളിലുമായി അമ്പത് സൂചികളെങ്കിലും വരും. പദസൂചികൾ സ്വനവിജ്ഞാനപദസൂചിയുടെ മാതൃകയല്ലേ നല്ലത്? പുതുതായി വരുന്ന പദങ്ങൾ ചേർക്കുകയും സമവായത്തിലൂടെ സ്വീകരിക്കപ്പെടുകയും വേണം. എല്ല്ലാ പദങ്ങൽക്കും കണ്ണിവേണമെന്നില്ല. ഒരു സംജ്ഞ പ്രത്യേകിച്ച് ഒരു താളിൽ വിശദീകരിക്കുന്നുവെങ്കിൽ കണ്ണി നൽകാം. ഉപശീർഷകമാണെങ്കിൽ അവിടേക്കും. വളരെ പൊതുവായുള്ള പദങ്ങൾ ഒഴിവാക്കാം. ഉദാ: സാഹിത്യം:literature പദസൂചിക്കു പകരം ഒരു ഗ്ലോസറിയായി ചെറു വിവരണത്തോടെ തയ്യാറാക്കാമോ എന്ന് ആലോചിക്കണം. താളിന്റെ ദൈർഘ്യമാണ് പ്രശ്നം. അംഗത്വതാളിൽ ഒപ്പുവെക്കുമല്ലോ. ഒരു വിഭാഗത്തിൽത്തന്നെ നാനാവിധവിജ്ഞാനങ്ങളുണ്ട്. അവയിലോരോന്നിലും അറിവുള്ളവർ അതതു വിഭാഗത്തിൽ അംഗങ്ങളായിരിക്കണം. ഉദാഹരണത്തിന്, മതം എന്ന വിഭാഗത്തിൽ ക്രിസ്തുമതത്തെക്കുറിച്ചറിയുന്നവരും, ഇസ്ലാം മതം അറിയുന്നവരും, ഹിന്ദുമതം അറിയുന്നവരും എല്ലാം ഉണ്ടായിരിക്കണം. ഒരു പദം രണ്ടു സൂചികളിൽ അനുയോജ്യമാണെങ്കിൽ ആവാം. ദൂരബന്ധം മാത്രമേയുള്ളുവെങ്കിൽ വേണ്ട. എല്ലാ പദങ്ങൾക്കും മലയാളം വേണമെന്ന് ഉദ്ദേശിക്കേണ്ടതില്ല. പല പദങ്ങളും ഇംഗ്ലീഷിലും സ്വന്തമായുള്ളതല്ലല്ലോ.

സമഗ്രമായ നയരൂപീകരണം വേണം

പദസ്വീകരണത്തെപ്പറ്റിയുള്ള ചർച്ച അതത് പദസൂചിയുടെ സംവാദത്തിൽ വേണോ, പദ്ധതി(മേഖലകളുടെ)സം‌വാദതാളിൽ വേണോ എന്ന് തീരുമാനിക്കണം. വേണമെങ്കിൽ തിരഞ്ഞെടുപ്പുതാളുകൾ പോലെ വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/ഏകീകരിക്കാനുള്ള പദങ്ങൾ എന്നൊരു താൾ തുടങ്ങാവുന്നതാണ്‌. പദങ്ങൾ സമവായത്തിലെത്താൻ അവിടെ സമർപ്പിക്കാൻ പറ്റണം. ചർച്ചകൾ ചിതറിപ്പോകുന്നതാണ് വിക്കിയിലെ പല കാര്യങ്ങളും നടപ്പിലാകാതിരിക്കാൻ മുഖ്യകാരണം.

ചർച്ച ചെയ്യാവുന്ന ശീർഷകങ്ങൾ കറുപ്പിച്ചിരിക്കുന്നു. പങ്കെടുക്കുമല്ലോ. ഈ പദ്ധതി വിജയിപ്പിക്കാൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു. നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്ക്കുക --തച്ചന്റെ മകൻ 11:15, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

സമവായം[തിരുത്തുക]

പദസൂചികകളുടെ താളുകൾ സൃഷ്ടിച്ച് ഈ താളിലെ എല്ലാ വിഭാഗങ്ങളും അങ്ങോട്ട് ബന്ധിപ്പിക്കണം. പദസ്വീകരണത്തെക്കുറിച്ചുള്ള സം‌വാദങ്ങൾ അവിടെ നടക്കട്ടെ. പദങ്ങൾ അക്ഷരമാല ക്രമത്തിൽ പട്ടികകളായി എഴുതാം. ചെറുവിവരണങ്ങൾ ആവശ്യമുളളവക്ക് അതും നൽകാവുന്നതാണ്.
പദനിഘണ്ടു തയ്യാറാക്കുന്നതോടൊപ്പം അവയുടെ ഉപയോഗം എളുപ്പമാക്കുന്ന യന്ത്രങ്ങൾ ആവിഷ്കരിക്കണം. ഉള്ളടക്കങ്ങൾ തയ്യാറാക്കുമ്പോൾ തെറ്റായി ഉപയോഗിക്കപ്പെടുന്ന സാങ്കേതിക പദങ്ങളെ അടയാളപ്പെടുത്താനും ശരിയായ രൂപം തിരഞ്ഞെടുക്കാനും കഴിയുന്ന യന്ത്രങ്ങൾ. സാങ്കേതിക പദങ്ങൾ തിരയാനുള്ള യന്ത്രങ്ങൾ‍. ഇതെല്ലാം രണ്ടാം ഘട്ടമാണ്. riyazahamed 13:50, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

പദസൂചികളുടെ നിർമ്മാണം അംഗങ്ങളുടെ പ്രവർത്തനവേഗതയെ ആശ്രയിച്ചിരിക്കും. അടിസ്ഥാനവിഭാഗങ്ങൾ ഏതൊക്കെ വേണമെന്നും അവയ്ക്കുതന്നെ പൊതുസ്വീകാര്യസംജ്ഞ ഏതെന്നും തീരുമാനിക്കണം. ഗണിതം വേണോ ഗണിതശാസ്ത്രം വേണോ എന്ന തീരുമാനം പോലും ആയിട്ടില്ലല്ലോ. പദസൂചികളുടെ സം‌വാദത്തിൽ അവയിൽ ചേർക്കപ്പെട്ടിട്ടുള്ള പദങ്ങളെക്കുറിച്ചുള്ള ചർച്ചയും സമവായവും അല്ലേ ഉചിതം? സമവായത്തിന്‌ സമർപ്പിക്കാൻ പ്രത്യേകതാൾ ഉണ്ടാക്കണമെന്ന് അഭിപ്രായം--തച്ചന്റെ മകൻ 14:03, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

എന്റെ അഭിപ്രായങ്ങൾ:

 1. സ്വനവിജ്ഞാനപദസൂചിയിൽ ഇപ്പോഴുള്ള രീതിയാണ്‌ നല്ലതെന്ന് കരുതുന്നു. നിഘണ്ടു ഉപയോഗിക്കും‌പോലെത്തന്നെ പദസൂചി ഉപയോഗിക്കാൻ ഇത് സഹായിക്കും.
 2. ഒരു വിഭാഗത്തിലെ ഉപവിഭാഗങ്ങളുടെ എണ്ണം കൂടുന്നതുകൊണ്ട് കുഴപ്പമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. പദ്ധതി വികസിച്ച് വരുകയാണെങ്കിൽ ഉപവിഭാഗങ്ങളെല്ലാം ചേർന്ന് ഒരു സമ്പുഷ്ടമായ tree structure (ഇതിന്റെ മലയാളം എന്താ? :-)) രൂപീകരിക്കും
 3. പട്ടികയിൽ ഒരു നിര കൂടി ചേർത്ത് ഒന്നോ രണ്ടോ വാചകങ്ങളിൽ വാക്കിന്റെ അർത്ഥം നൽകുന്നതുകൊണ്ട് കുഴപ്പമില്ല. എങ്കിലും നിഘണ്ടു എന്നതിനെക്കാൾ തർജ്ജമസഹായി എന്ന നിലയിലാണ്‌ ഞാൻ പദ്ധതിക്ക് കൂടുതൽ സാധ്യത കാണുന്നത്.
 4. ഇപ്പോഴത്തെ രീതിയിൽ പദസ്വീകരണത്തെപ്പറ്റിയുള്ള ചർച്ച അതത് പദസൂചിയുടെ സംവാദത്തിൽ ആക്കുന്നതാണ്‌ നല്ലത്
 5. സ്വനവിജ്ഞാനപദസൂചിയിലെ പദങ്ങൾ അതിന്റെ തക്ക വിഭാഗത്തിലേക്ക് (സാമൂഹികശാസ്ത്രം -> ഭാഷാശാസ്ത്രം ?) മാറ്റിക്കൊണ്ട് പദ്ധതിപ്രവർത്തനം ആരംഭിച്ചുകൂടേ?
 6. വർഗ്ഗം:ഗണിതം താളിലെ പദങ്ങളും ചെറിയൊരു ചർച്ചയ്ക്കു ശേഷം ഗണിതവിഭാഗത്തിലേക്ക് മാറ്റാം

-- റസിമാൻ ടി വി 17:21, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

എഴുത്തുകാരി സം‌വദിക്കൂ‍ യുടെ അഭിപ്രായങ്ങൾ:

 • സ്വനവിജ്ഞാനപദസൂചിയിലേതു പോലെ വിവരണം എന്നതുകൂടി ചേർക്കാം.
 • മൂലരൂപങ്ങൾ നൽകി ഉപവിഭാഗങ്ങളായി തിരിച്ചുതന്നെ തുടങ്ങുതാവും നല്ലത്. സാങ്കേതികവിദ്യ‎ എന്നതിന് മൂലരൂപം സാങ്കേതികം (അല്ലേ?) എന്ന ശീർഷകത്തിൽ ഉപവിഭാഗങ്ങൾ ഉദാ: കബ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ തുടങ്ങിയവ.
 • ഉപവിഭാഗങ്ങൾക്കും ഉപവിഭാവങ്ങളാകാം.
 • എന്നാലും പൊതുവായി ചർച്ച ചെയ്യേണ്ട ഒരു വേദി ഉണ്ടാവണം. വിഭാഗീകരിക്കാൻ സംശയമുള്ളവ ഇവിടെയാകാം.
 • മൂലരൂപങ്ങളുടെ സംവാദത്തിൽ ചേർക്കുകയും, പിന്നീടുള്ള ചർച്ചകൾക്ക് അനുയോജ്യമാ ഉപവിഭാഗത്തിലെ സംവാദത്തിലേക്ക് മാറ്റുകയുമാവാം.

എഴുത്തുകാരി സം‌വദിക്കൂ‍ 17:43, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

പദ്ധതിതാളിൽ പറയുന്ന വിഭാഗസംജ്ഞകൾതന്നെ സമവായത്തിലെത്തേണ്ടതുണ്ട്. ഗണിതം വേണമോ ഗണിതശാസ്ത്രം വേണമോ...(ഭൗതികം/ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം/ധനതത്ത്വശാസ്ത്രം, തത്ത്വശാസ്ത്രം/തത്ത്വചിന്ത/ദർശനം....) ഇവ എവിടെ ഉന്നയിക്കും എന്നതാണ്‌ പ്രഥമചോദ്യം. അതിനു ശേഷമേ അതതു വിഭാഗങ്ങളുടെ താൾ തുടങ്ങാനാവൂ. റസിമാൻ ഇപ്പോൾ ഉന്നയിച്ച ചോദ്യത്തിന്‌ എവിടെ സമവായത്തിനു നൽകാം? പദങ്ങൾ അടിയന്തരമായി ഉന്നയിക്കാൻ ഒരു താൾ വേണം. പ്രധാനവിഭാഗങ്ങൾ അധികമാകുന്നത് നന്നല്ലെന്നുതോന്നുന്നു. അവ ഏതൊക്കെ വേണമെന്ന് നിർദ്ദേശിക്കാമോ? പദസൂചികൾ പ്രധാന നെയിംസ്പേസിൽ (മലയാളം?) തന്നെ എഴുതണം. അതിൽനിന്നുള്ള കണ്ണി പദ്ധതിയുടെ വൃക്ഷത്തുമ്പത്ത് ചേർത്താൽ മതി. ഇംഗ്ലീഷിൽ നിന്നു വിവർത്തിക്കേണ്ട പദങ്ങൾ മാത്രം പദസൂചിയിൽ വന്നൽ മതി. കമ്പ്യൂട്ടറിന്റെ മലയാളമൊന്നും നടപ്പിലാവില്ലെന്നറിയാമല്ലോ--തച്ചന്റെ മകൻ 17:51, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

എന്റെ അഭിപ്രായത്തിൽ മൂലരൂപം മതിയാകും എന്നാണ് ഗണിതം, ഭൗതികം, സാങ്കേതികം.... പോരേ ? --എഴുത്തുകാരി സം‌വദിക്കൂ‍ 17:58, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

വിഭാഗം[തിരുത്തുക]

 • മതം
 • ശാസ്ത്രം
  • ഭൗതികശാസ്ത്രം
  • രസതന്ത്രം
  • ജീവശാസ്ത്രം
  • ഭൂമിശാസ്ത്രം
  • ജ്യോതിശാസ്ത്രം
  • ഗണിതശാസ്ത്രം
 • സാങ്കേതികം
 • സാംസ്കാരികം
 • സാമൂഹികം
 • സാമാന്യം
 • തത്ത്വചിന്ത

എഴുത്തുകാരി സം‌വദിക്കൂ‍ 18:04, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

ശാസ്ത്രത്തെ വിഭജിക്കാതെ പണിനടക്കില്ല. ശാസ്ത്രവും സാമൂഹികവും രണ്ടു മഹാവിഷയങ്ങളാണ്‌. --തച്ചന്റെ മകൻ 18:13, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]
പ്രധാന നെയിംസ്പേസിനെയാണ് ഞാൻ ഉദ്ദേശിച്ചത്, മറ്റുള്ളവ ഉപവിഭാഗങ്ങൾ പോരേ..? മുകളിലത്തെ പട്ടികയിൽ ചേർക്കാം...! എഴുത്തുകാരി സം‌വദിക്കൂ‍ 18:21, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഇതുതന്നെയല്ലേ ഞാനും ? ഇറക്കി എഴുത്ത് വേണ്ട. ഇത്രയും പ്രധാനവിഭാഗങ്ങൾ. സാമൂഹികശാസ്ത്രവിഭാഗങ്ങളെക്കൂടി വിപുലീകരിച്ച് മുഖ്യവിഭാഗങ്ങളിൽ ചേർക്കണോ എന്നാണ്‌ ചോദ്യം. പിന്നെ, നെയിംസ്പേസ് എന്നാൽ വിക്കിതാളുകൾക്കുള്ള വിഭാഗങ്ങളാണ്‌. വിക്കിപീഡിയ:, സഹായം:, ഉപയോക്താവ്:, ഉപയോക്താവിന്റെ സം‌വാദം മുതലായവ. മുൻകുറിയില്ലാത്തവ പ്രധാനനെയിംസ്പേസ്. ഓർക്കുമല്ലോ.--തച്ചന്റെ മകൻ 18:56, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]


പദസൂചികൾ[തിരുത്തുക]

പദസൂചികൾ ഇപ്പോഴത്തെ പട്ടികരൂപത്തിൽ നിന്നും മാറ്റണമെന്ന് അഭിപ്രയാപ്പെടൂന്നു. നിലവിൽ അത് ഒരു തർജ്ജിമസഹായി താൾപോലെയുണ്ട്.

 • യന്ത്രം (Machine) - ഊർജ്ജത്തെ പ്രവർത്തനക്ഷമമായി ഉപയോഗിക്കാനുള്ള ഉപകരണസംവിധാനം.

ഇതുപോലെയായാൽ മതി. --ജുനൈദ് (സം‌വാദം) 04:34, 1 ഒക്ടോബർ 2009 (UTC)[മറുപടി]

കൂടെ അവയെ മലയാള അക്ഷരമാല ക്രമത്തിലാക്കുകയും വേണം --ജുനൈദ് (സം‌വാദം) 04:36, 1 ഒക്ടോബർ 2009 (UTC)[മറുപടി]
തർജുമസഹായി പോലെങ്കിൽ അതുപോലെ. റിവേഴ്സിബിൾ (മല?) പട്ടികതന്നെയല്ലേ സൗകര്യം? മലയാളപദമാണ്‌ ആവശ്യമെന്നുവന്നാൽ തപ്പിനോക്കണ്ടേ? ചെറുവിവരണം നൽകുന്നത് നല്ലതുതന്നെ. പക്ഷേ ചുറുതിലൊതുക്കാൻ എപ്പോഴും പറ്റിയെന്നുവരില്ല. വലിപ്പം പ്രശ്നമാണ്‌. അതതുലേഖനങ്ങളിലേക്ക് തിരിച്ചുവിടുന്നുണ്ടല്ലോ. അത്രയെങ്കിലും സൗകര്യമായല്ലോ--തച്ചന്റെ മകൻ 04:43, 1 ഒക്ടോബർ 2009 (UTC)[മറുപടി]
റിവേഴ്സിബിൾ തന്നെയാണ്‌ നല്ലത്. ലേഖനങ്ങളിലെ മലയാളപദങ്ങളുടെ അർത്ഥം കണ്ടെത്താനും പലപ്പോഴും വിഷമമുണ്ടാകാറുണ്ട് -- റസിമാൻ ടി വി 04:51, 1 ഒക്ടോബർ 2009 (UTC)[മറുപടി]
സത്യമായും ഇത് വിക്കിയുടെ നയത്തിനെതിരാവും, ഇത് മലയാളം വിക്കിപീഡിയയാതിനാൽ തന്നെ ഇവിടെ മലയാളത്തിനാണ് പ്രധാന്യം, യന്ത്രം (Machine) ഇങ്ങനെയാണ് ഇവിടെ വേണ്ടത് അല്ലാതെ Machine (യന്ത്രം) ഇങ്ങനെയല്ല --ജുനൈദ് (സം‌വാദം) 04:59, 1 ഒക്ടോബർ 2009 (UTC)[മറുപടി]
വിക്കിപീഡിയയിൽ ഒരു ലേഖനം നിഘണ്ടുവിവരണം പോലെയാകരുതെന്നാണ്‌. വർഗ്ഗം:പദസൂചികൾ ഒരു നിർവഹണത്താളാണ്‌. ലേഖനങ്ങളുടെ ഭാഗമല്ല. രണ്ടാമതു പറഞ്ഞതിനോടു യോജിക്കുന്നു‌. മറ്റുള്ളവരുടെ അഭിപ്രായം? നിര മാറ്റാൻ എളുപ്പവഴിയുണ്ടോ--തച്ചന്റെ മകൻ 05:32, 1 ഒക്ടോബർ 2009 (UTC)[മറുപടി]

പട്ടികാ രൂപത്തിൽ നിന്നു മാറ്റണമെന്ന് എനിക്കഭിപ്രായമില്ല(പട്ടികാരൂപത്തിൽ വാക്കുകൾ കൂടുമ്പോൾ തിരുത്തൽ വിഷമകരമാകില്ലേ ?), മലയാളം ആദ്യമാക്കുന്നതിനോട് ഞാൻ യോജിക്കുന്നു, പക്ഷെ ഉപയോഗിക്കുവാൻ ഏതാണ് നല്ലതെന്ന് നോക്കേണ്ടിയിരിക്കുന്നു. വേറേ എന്തെക്കിലും ഫോർമാറ്റ് വിക്കിയിൽ നിലവിലുണ്ടോ ? അക്ഷരാമാലാക്രമത്തിൽ അടുക്കുവാൻ ഇപ്പോൾ സാധിക്കുന്നുണ്ടല്ലോ അല്ലേ ? നിശ്ചിത എണ്ണം വാക്കുകൾ കഴിയുമ്പോൾ ഒരു തലക്കെട്ടു പോലോ (break) എന്തെങ്കിലും കൊടുക്കുവാൻ തക്കതായ രീതി വിക്കിയിൽ നിലവിലുണ്ടോ ? --എഴുത്തുകാരി സം‌വദിക്കൂ‍ 06:00, 1 ഒക്ടോബർ 2009 (UTC)[മറുപടി]

ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഇവയാണെന്നാണ്‌ മനസ്സിലാക്കാനാകുന്നത് :

 1. ഇത്തരം ലേഖനങ്ങൾ വിക്കി നയത്തിന്‌ എതിരാകും (വിക്കിപീഡിയ ഒരു നിഘണ്ടുവല്ല)
 2. മലയാളം വിക്കിപീഡിയയാതിനാൽ ഇവിടെ മലയാളത്തിനാണ് പ്രധാന്യം വേണ്ടത് (മലയാളപദമാണ്‌ ആദ്യം വരേണ്ടത്)
 3. നിലവിൽ അത് ഒരു തർജ്ജിമസഹായി താൾപോലെയുണ്ട്

മറുപടികൾ/പരിഹാരങ്ങൾ:

 1. വിക്കിപീഡിയ നിഘണ്ടുവാകരുതെന്ന് ഇംഗ്ലീഷ് വിക്കിക്ക് പറയാം. കാരണം, സാങ്കേതികപദങ്ങളൊക്കെ ഇംഗ്ലീഷിലുണ്ട്. എന്നാൽ മലയാളത്തിൽ ഇവ തപ്പിയെടുക്കുക എന്നത് വളരെ വിഷമകരമായ ഏർപ്പാടാണ്‌. ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എന്ന വിഷയങ്ങളിൽ ലേഖനങ്ങളെഴുതുമ്പോൾ സാങ്കേതികപദങ്ങൾ കിട്ടാത്തതിനാൽ ഞാൻ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. സാങ്കേതികപദങ്ങൾ ലഭിക്കാനുള്ള എളുപ്പമാർഗ്ഗം വിക്കിയുമായി ബന്ധപ്പെട്ട് (വിക്കിനിഘണ്ടു അല്ല ഉദ്ദേശിക്കുന്നത്) ഉണ്ടാവുക എന്നത് വിക്കിയുടെ വളർച്ചയ്ക്ക് വളരെ സഹായകമാകും. ഇനി ലേഖനങ്ങൾ നിഘണ്ടുപോലാകരുത് എന്നാണെങ്കിൽ വിക്കിപീഡിയ നെയിംസ്പേസിലേക്ക് പദ്ധതിയുടെ ഉപതാളായി മാറ്റിയാൽ പ്രശ്നം തീരില്ലേ? (ഇത് നോക്കൂ). ഇതിൽ തന്നെ കടും‌പിടിത്തം വേണ്ട എന്ന് ഞാൻ പറയും. വിക്കിയുടെ ഗുണത്തെ യാതൊരു തരത്തിലും ദോഷകരമായി ബാധിക്കാതിരിക്കുകയും ധാരാളം ഗുണം ചെയ്യുകയുമാണ്‌ ഫലമെങ്കിൽ ഒരു നയം അവഗണിക്കുന്നതിൽ എന്താണ്‌ തെറ്റ്?
 2. അതൊരു സാങ്കേതികപ്രശ്നം മാത്രമാണ്‌. നിരകൾ അങ്ങോട്ടുമിങ്ങോട്ടുമാക്കിയാൽ പ്രശ്നം തീരും. ജ്യോതിശാസ്ത്രപദാവലി തുടങ്ങിവച്ചത് അങ്ങനെയാണ്‌. വേണമെങ്കിൽ ബാക്കിയുള്ളതും മാറ്റാം. പക്ഷെ സോർട്ടബിൾ ആക്കുന്നത് ഇംഗ്ലീഷ് പദം തിരയുന്നവർക്കും മലയാളം തിരയുന്നവർക്കും ഒരുപോലെ ഉപയോഗപ്പെടും
 3. തർജ്ജമസഹായിയായി നിലകൊള്ളുന്നുവെങ്കിൽ തെറ്റൊന്നുമില്ല. വേണമെങ്കിൽ ഒരുവരി വിശദീകരണം നൽകാവുന്നതാണ്‌. പക്ഷെ ഒരുവരിയിൽ വിശദീകരണമൊതുക്കാനൊക്കെ പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. വാക്കുകളുടെ ലേഖനങ്ങളിലേക്ക് ലിങ്കുകൾ കൊടുക്കുന്നതിനാൽ ഇത് പ്രായോഗികമായി വലിയ കുഴപ്പമൊന്നുമല്ലതാനും.

-- റസിമാൻ ടി വി 07:11, 1 ഒക്ടോബർ 2009 (UTC)[മറുപടി]

സാങ്കേതിക പദാവലി[തിരുത്തുക]

http://www.dicts.info/dictionary/?l1=malayalam&topic=astronomy
http://www.dicts.info/dictionary/?l1=malayalam&topic=physics
http://www.dicts.info/dictionary/?l1=malayalam&topic=chemistry

ചിലപ്പോൾ ഉപകാരപ്രദമാകും--പ്രവീൺ:സംവാദം 03:49, 2 ഒക്ടോബർ 2009 (UTC)[മറുപടി]

ഭൂമിശാസ്ത്രം[തിരുത്തുക]

ഭൂമിശാസ്ത്രം (geology) എന്ന് കാണുന്നു. ഭൂമിശാസ്ത്രം = geography, ഭൗമശാസ്ത്രം = geology അല്ലേ? -- റസിമാൻ ടി വി 10:41, 2 ഒക്ടോബർ 2009 (UTC)[മറുപടി]

Earth Science എന്നതിന് എന്ത് പരിഭാഷ സ്വീകരിക്കും? --Naveen Sankar 18:56, 3 ഒക്ടോബർ 2009 (UTC)[മറുപടി]

ചെറിയ സം‌വാദം ഇവിടെ കാണുക. earth sciences എന്നാൽ നാൽ ശാഖകൾ ഉൾക്കൊള്ളുന്നു (geography, geology, geophysics, geodesy). ഒരോന്നിനും ഏതാണ്ട് ഈ പരിഭാഷകൾ സ്വീകരിക്കാമെന്ന് തോന്നുന്നു.
 • earth sciences - ഭൂവിജ്ഞാനീയം
 • geography - ഭൂമിശാസ്ത്രം/ഭൗമശാസ്ത്രം
 • geology - ഭൂഗർഭശാസ്ത്രം
 • geophysics - ഭൗമഭൗതികം
 • geodesy - ??

--ജുനൈദ് (സം‌വാദം) 03:33, 4 ഒക്ടോബർ 2009 (UTC)[മറുപടി]

ചർച്ച - തുടർച്ച

പദ്ധതിയുടെ പ്രധാനസം‌വാദത്തിൽനിന്നും പദ്ധതിവിഭാഗങ്ങളുടെ സം‌വാദത്തിൽനിന്നും പദചർച്ചകൾ ഒഴിവാക്കുന്നതല്ലേ നല്ലത്? പദ്ധതിയെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഈ താൾ നീക്കിവെക്കാം. പുതിയ പദങ്ങളെക്കുറിച്ച് ഇവിടെ. സൂശിയിൽ ചേർത്തപദങ്ങൾ അതിന്റെ സം‌വാദത്തിൽ. യോജിപ്പ് രേഖപ്പെടുത്തുക--തച്ചന്റെ മകൻ 03:57, 4 ഒക്ടോബർ 2009 (UTC)[മറുപടി]
അപ്പോൾ ഒരു വിഷയവുമായി ബന്ധപ്പെട്ട Translation requests? -- റസിമാൻ ടി വി 04:04, 4 ഒക്ടോബർ 2009 (UTC)[മറുപടി]

നിർവചനങ്ങൾ വിക്കിനിഘണ്ടുവിലേക്ക് ചേർക്കാൻ[തിരുത്തുക]

പദ്ധതിലക്ഷ്യങ്ങൾ / പ്രവർത്തനരീതിയിൽ ഇവിടെ ക്രമീകരിച്ചിരിക്കുന്ന പദങ്ങൾ വിക്കിനിഘണ്ടുവിൽ ചേർക്കുക എന്ന ലക്ഷ്യം കൂടി വേണം എന്നു നിർദേശിക്കുന്നു. --ജേക്കബ് 19:40, 3 ഒക്ടോബർ 2009 (UTC)[മറുപടി]

ജീവശാസ്ത്രം[തിരുത്തുക]

 • ജന്തുശാസ്ത്രം
 • സസ്യശാസ്ത്രം
 • ആരോഗ്യ ശാസ്ത്രം (വേണം)

--എഴുത്തുകാരി സം‌വദിക്കൂ‍ 09:31, 10 ഒക്ടോബർ 2009 (UTC)[മറുപടി]

വ്യാകരണം[തിരുത്തുക]

ഭാഷാശാസ്ത്രത്തിലെ ഒരു ഉപവിഭാഗമായി വ്യാകരണ സംബന്ധമായ പദങ്ങൾക്ക് വേണ്ടി ഒരു പദസൂചിക തുടങ്ങിയാൽ നന്നായിരിക്കില്ലേ?--ജോസഫ് 12:59, 7 ഫെബ്രുവരി 2020 (UTC)[മറുപടി]