ഉപയോക്താവിന്റെ സംവാദം:Jomon999666

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Jomon999666 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- ജുനൈദ് | Junaid (സം‌വാദം) 15:52, 7 ഏപ്രിൽ 2010 (UTC)[മറുപടി]

ആമേട ക്ഷേത്രം[തിരുത്തുക]

നമസ്കാരം ജോമോൻ, താങ്കൾ സൃഷ്ടിച്ച ആമേട ക്ഷേത്രം എന്ന ലേഖനം ബ്ലോഗിൽ നിന്ന് അപ്പാടെ പകർത്തിയതിനാൽ പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ദയവായി മറ്റ് വെബ്‌സൈറ്റുകളിൽ നിന്നും, ബ്ലോഗുകളിൽ നിന്നും വിവരങ്ങൾ (പകർപ്പവകാശമുള്ളത്) അപ്പാടെ പകർത്താതിരിക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ വിക്കിപീഡിയ എന്തൊക്കെയല്ല എന്ന നയം കാണുക. ആമേട ക്ഷേത്രം എന്നതിനെക്കുറിച്ച് താങ്കൾക്ക് കൂടുതൽ അറിയാമെങ്കിൽ അത് ഒരു വൈഞ്ജാനിക ലേഖനമായി എഴുതൂ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്റെ സംവാദതാളിൽ കുറിപ്പിടാവുന്നതാണ്. --Rameshng:::Buzz me :) 18:07, 22 ഏപ്രിൽ 2010 (UTC)[മറുപടി]

ടുറിനിലെ തിരുകച്ച[തിരുത്തുക]

താങ്കൾ സൃഷ്ടിച്ച ടുറിനിലെ തിരുകച്ച എന്ന ലേഖനം പകർപ്പവകാശലംഘനം മൂലം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. ദയവായി ബ്ലോഗുകളിൽ നിന്നും, പകർപ്പവകാശമുള്ള വെബ്‌സൈറ്റുകളിൽ നിന്നുമുള്ള വിവരങ്ങൾ വിക്കിയിൽ ചേർക്കാതിരിക്കുക. കൂടുതൽ സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. --Rameshng:::Buzz me :) 18:32, 24 ഏപ്രിൽ 2010 (UTC)[മറുപടി]

നിരാശപ്പെടേണ്ട.[തിരുത്തുക]

നമസ്കാരം ജോമോൻ, നിങ്ങൾ നിരാശപ്പെടേണ്ട ഒരു കാര്യവുമില്ല. ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന ഒരു കാര്യം നിങ്ങളുടെ സ്വന്തമാണെങ്കിലും, അത് പകർപ്പവകാശമുള്ള ഒന്നാണ്‌. അത് അപ്പാടെ പകർത്തുന്നതിലാണ്‌ പ്രശ്നം. അത് ഒരു വൈഞ്ജാനിക നിലവാരത്തിൽ എഴുതി ബ്ലോഗല്ലാതെ ഏതെങ്കിലും നല്ല അവലംബങ്ങൾ നൽകുകയാണെങ്കിൽ അത് തീർച്ചയായിട്ടും നില നിർത്താവുന്നതാണ്‌. താങ്കൾ എഴുതിയ ടുറിനിലെ തിരുകച്ച എന്ന ലേഖനം തീർച്ചയായും വിക്കിയിൽ ആവശ്യമായ ഒരു ലേഖനം തന്നെ. സമാനമായ ഇംഗ്ലീഷ് ലേഖനം en:Shroud of Turin നോക്കുക. അതിലുള്ള വിവരങ്ങളും താങ്കളുടെ ബ്ലോഗും തമ്മിൽ വ്യത്യാസമുണ്ട്. ഇതിലുള്ള വിക്കി നയങ്ങൾക്ക് വിക്കിപീഡിയ എന്തൊക്കെയല്ല എന്നത് വായിച്ചിരിക്കുന്നത് നന്നായിരിക്കും. താങ്കളേപോലുള്ളവർക്ക് ധാരാളം സംഭാവനകൾ വിക്കിയിലേക്ക് നൽകാൻ സാധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയ പ്രശ്നം കാണുമ്പോഴേക്കും തിരിഞ്ഞോടുന്നതിനു പകരം അതിനെ നേരിടുകയല്ലേ വേണ്ടത്. --Rameshng:::Buzz me :) 19:17, 24 ഏപ്രിൽ 2010 (UTC)[മറുപടി]

വിക്കിയിൽ ഇനിയും നല്ല തിരുത്തലുകൾ പ്രതീക്ഷിക്കുന്നു. ഒരിക്കൽ എനിക്കും ഉണ്ടായ അനുഭവങ്ങൾ താങ്കൾക്കും ഇപ്പോൾ ഉണ്ടാവുന്നതുകാണുമ്പോൾ എനിക്ക് താങ്കളോട് പറയാൻ തോന്നിയതു മാത്രം ഞാൻ പറഞ്ഞു. --Rameshng:::Buzz me :) 19:27, 24 ഏപ്രിൽ 2010 (UTC)[മറുപടി]

ആമേട ക്ഷേത്രം എന്ന ലേഖനം പുനഃസ്ഥാപിക്കണമെങ്കിൽ പറയൂ. ഇന്ന് സംസാരിച്ചതിൽ നിന്ന് മനസ്സിലായത് അത് അറിവില്ലായ്മ കൊണ്ടാണ്‌ ബ്ലോഗിൽ നിന്ന് കോപ്പിയടച്ചതെന്നാണ്‌. ഇത് ഒരു വൈഞ്ജാനിക ലേഖനമായി എഴുതുവാൻ സാധിക്കുമെങ്കിൽ പുനഃസ്ഥാപിക്കാവുന്നതാണ്‌. ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു നല്ല ലേഖനം കാണാൻ കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ) എന്ന ലേഖനം കാണുക. ഇതേ ശൈലിയിൽ അറിയാവുന്ന വിവരങ്ങൾ ചേർത്ത് ആമേടക്ഷേത്രം എഴുതുവാൻ കഴിയുമോ എന്ന് നോക്കൂ. സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സം‌വാദതാളിൽ ഒരു കുറിപ്പിടൂ. --Rameshng:::Buzz me :) 09:12, 27 ഏപ്രിൽ 2010 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jomon999666,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 03:11, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jomon999666

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 09:42, 16 നവംബർ 2013 (UTC)[മറുപടി]