ആമേട ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ameda temple1 Main.jpg

ഏറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ നിന്നും എട്ട് കിലോമീറ്റർ തെക്കുമാറി നടക്കാവ് എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറായി വേമ്പനാട്ടു കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആമേടക്ഷേത്രം. ഈ ക്ഷേത്രത്തിൽ സപ്തമാതൃക്കളെയാണ് പ്രധാന ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.ക്ഷേത്ര മതിൽക്കുള്ളിൽ പടിഞ്ഞാറ് നാഗരാജാവിനെയും കിഴക്ക് നാഗയക്ഷിയേയും വടക്ക് സാമൂതിരി രാജവംശത്തിൽപെട്ട വെട്ടത്ത് നാട്ടിലെ പരദേവതയായ വിഷ്ണുവിനെയും ഉപദേവന്മാരായി പ്രതിഷ്ഠിച്ചിട്ടുണ്ട് .ആമേട ക്ഷേത്രസമുച്ചയം ഇല്ലവും ഇല്ല പറമ്പും ഉൾപെട്ട പത്ത് ഏക്കറോളം വരുന്നു.

ക്ഷേത്രഐതിഹ്യം[തിരുത്തുക]

പരശുരാമൻ കേരളക്കരയിലൂടെ യാത്ര ചെയുമ്പോൾ വേമ്പനാട്ടുകായലിന്റെ തീരത്ത് ഇപ്പോഴത്തെ ആമേട എന്ന സ്ഥലത്ത് എത്തിച്ചേർന്നു.സൂര്യാസ്തമന സമയത്ത് സന്ധ്യവന്ദനത്തിന് ഇറങ്ങിയ സമയത്ത് കായലിൽ ഒരു ദിവ്യതേജസ്‌ കണ്ടു.അദ്ദേഹം ആ ദിവ്യതേജസ്‌ എന്തെന്നറിയാൻ വേണ്ടി കായൽ മധ്യത്തിലേക്ക് ഇറങ്ങി നടന്നു. ആമകളുടെ പുറത്ത് യാത്ര ചെയ്യുന്ന സപ്തമാതൃക്കളാണ് ആ ദിവ്യതേജസ്സിന്റെ ഉറവിടം എന്ന് അദ്ദേഹത്തിൻറെ ദിവ്യദൃഷ്ടി കൊണ്ട് മനസ്സിലാക്കി. പരശുരാമനുവേണ്ടി ജലം വഴി മാറിയതോടെ ആമകൾക്ക് പിന്നീട് സഞ്ചരിക്കാതായി നിന്ന് പോയി. അങ്ങനെ ആമ നിന്നയിടം പിന്നീട് കാലക്രമേണ ആമേടയായി അറിയപെട്ടു. ഇവിടെ മന്ത്രഉപദേശത്തോടെ പൂജാവിധികൾ ക്രമപെടുത്തി തലമുറകളായി ആരാധന നടത്തി പോരുന്നു. പരശുരാമനാൽ കൊളുത്തപെട്ട ഒരു ദീപം ഇന്നും ക്ഷേത്രകോവിലിൽ അണയാതെ നിലനിൽക്കുന്നു എന്നാണ് വിശ്വാസം. അതിലെ എണ്ണയാണ് സർവ്വ രോഗങ്ങൾക്കും പ്രതിവിധിയായി ഭക്തജനങ്ങൾക്ക് കൊടുക്കുന്ന വിളക്കിൽ എണ്ണ.

ക്ഷേത്ര വിശേഷങ്ങൾ[തിരുത്തുക]

ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതൃക്കൾ.ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്ത മാതൃക്കൾ.സപ്തമാതൃക്കളോടൊപ്പം വീരഭദ്രനെയും ഗണപതിയേയും പ്രതിഷ്ടിച്ചിട്ടുള്ള ഒരു ക്ഷേത്രമാണ് ആമേട ക്ഷേത്രം.

ഉത്സവം[തിരുത്തുക]

മീനമാസത്തിലെ മകയിരം നക്ഷത്രത്തിൽ കൊടികയറി പൂരം വലിയവിളക്കും ഉത്രം ആറാട്ടുമായി നടത്തുന്നു.

ആയില്യം ദർശനം[തിരുത്തുക]

പൊതുവേ ആയില്യം നക്ഷത്രം സർപ്പാരാധനയ്ക്ക് പ്രാധാന്യം ഉള്ളതും എന്നാൽ കന്നി,തുലാം,വ്യശ്ചികം,മീനം എന്നീ മാസങ്ങളിലെ ആയില്യത്തിന് സവിശേഷതകൂടുതലുണ്ട്.പത്താമുദയവും നാഗപഞ്ചമിയും പ്രധാനപ്പെട്ട ദിവസങ്ങളാണ് .

കാർത്തിക പൂജ[തിരുത്തുക]

എല്ലാ കാർത്തിക നാളിലും വിശേഷാൽ ദ്വാദശാക്ഷരീ പൂജയും പന്തീരായിരം പുഷ്പാഞ്ജലിയും പ്രധാന ശ്രീ കോവിലിൽ നടത്തുന്നു. വൈഷ്ണവി പ്രധാനമായി കർക്കടക മാസത്തിൽ പന്ത്രണ്ട് ദിവസത്തെ ദഗവതിസേവയും ചാമുണ്ഡി പ്രധാനമായി മണ്ഡലമാസം മുഴുവൻ ഗുരുതിയും നാല്പത്തിയൊന്നാം ദിവസത്തിൽ പന്ത്രണ്ട് പാത്രത്തിൽ വലിയ ഗുരുതിയും നടത്തുന്നു.

"https://ml.wikipedia.org/w/index.php?title=ആമേട_ക്ഷേത്രം&oldid=2428465" എന്ന താളിൽനിന്ന് ശേഖരിച്ചത്