അകതിയൂർ
അകതിയൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ |
ജനസംഖ്യ | 5,274 (2001[update]) |
സമയമേഖല | IST (UTC+5:30) |
10°24′N 76°30′E / 10.40°N 76.5°E കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് അകതിയൂർ.
ടൂറിസം
[തിരുത്തുക]ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ഇടമാണ് അകതിയൂർ. ചൊവ്വന്നൂർ,പോർക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല. കുന്നിന് മുകളിൽ വലിയ ഒരു ഗുഹയുണ്ട്. നേരത്തെ കുറുനരികൾ പാർത്തിരുന്ന ഇടമായതിനാൽ നരിമട എന്നും ഈ ഗുഹക്ക് വിളിപ്പേരുണ്ട്. പച്ചപ്പട്ടണിഞ്ഞ വയലേലകളാണ് കലശമലയുടെ മുകളിൽ നിന്നു നോക്കിയാൽ കാണാവുന്ന കാഴ്ച. കലശമലയുടെ വടക്കൻ താഴ്വരയിൽ ഒരു ശിവക്ഷേത്രവും അതിനോട് ചേർന്ന് ഒരു ചോലക്കാടുമുണ്ട്. സൈസീജിയം ട്രാവൻ കൂറിയം എന്ന ശാസ്ത്രീയ നാമത്തിലുള്ള കുളവെട്ടി എന്ന പ്രാദേശിക നാമത്തിലറിയപ്പെടുന്ന ചതുപ്പ് നിലങ്ങളിൽ കാണുന്ന ജലസസ്യം ചോലക്കാടിൽ തിങ്ങി വളരുന്നു. വംശനാശ ഭീഷണിനേരിടുന്ന സസ്യവിഭാഗമായതിനാൽ ഇവ സംരക്ഷിക്കാനുള്ള ദൗത്യം വനംവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.
ജനസംഖ്യാ കണക്ക്
[തിരുത്തുക]2001-ലെ ഇന്ത്യാഗവർണ്മെന്റിന്റെ സെൻസസ് അനുസരിച്ച് അകതിയൂരിലെ ജനസംഖ്യ 5273 ആണ്. അതിൽ 47% പുരുഷന്മാരും 53% സ്ത്രീകളുമാണ്. അകതിയൂരിന്റെ സാക്ഷരത നിലവാരം 84% ആണ്. കേരളത്തിലെ മിക്ക സ്ഥലങ്ങളെയും പോലെ ഇത് ഇന്ത്യയിലെ സാക്ഷരതാ നിലവാരമായ 59.5%-ത്തെ ക്കാളും വളരെ മുകളിലാണ്. ഇതിൽ 48% പുരുഷന്മാരും 52% സ്ത്രീകളുമാണ്. ജനസംഖ്യയുടെ 10% 6 വയസ്സിനു താഴെയുള്ള കുട്ടികളാണ്.