ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Official languages of India എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതസര്‍ക്കാരിന്റെ ഔദ്യോഗികഭാഷയായി ഭരണഘടന അനുശാസിച്ചിരിക്കുന്നത് ഹിന്ദിയും ഇംഗ്ലീഷുമാണ്. എന്നാല്‍ സംസ്ഥാനതലത്തില്‍ വേറെയും കുറേ ഭാഷകളെ ഔദ്യോഗികഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. ഇത് ഓരോ സംസ്ഥാനത്തിനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനുള്ള അനുവാദവും ഭരണഘടന ഉറപ്പുനല്കുന്നു.
ഭരണഘടനയുടെ എട്ടാം പട്ടികയില്‍പ്പെടാത്ത ഭാഷകളും ചില സ്ഥലങ്ങളില്‍ പ്രചാരത്തിലുണ്ട്. ത്രിപുരയില്‍ പ്രചാരത്തിലുള്ള കൊക്ബൊരോക്, മിസോറത്തിലെ മിസോ, മേഘാലയത്തില്‍ ഉപയോഗിക്കുന്ന ഖാസി, ഗാരോ, ജൈന്‍ഷ്യ, പുതുച്ചേരിയിലെ ഫ്രഞ്ച് എന്നിവ ഉദാഹരണം.
| ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |