പൃഥ്വിരാജ്
| പൃഥ്വിരാജ് | |
|---|---|
പൃഥ്വിരാജ് 2008-ൽ |
|
| ജനനം | പൃഥ്വിരാജ് സുകുമാരൻ |
| മറ്റ് പേരുകൾ | രാജു, പൃഥ്വി |
| തൊഴിൽ | ചലച്ചിത്ര അഭിനേതാവ്, സിനിമാ നിർമാതാവ്, പിന്നണി ഗായകൻ |
| സജീവം | 2002-ഇതുവരെ |
| ജീവിത പങ്കാളി | സുപ്രിയ മേനോൻ |
| മാതാപിതാക്കൾ | സുകുമാരൻ, മല്ലിക സുകുമാരൻ |
| പുരസ്കാരങ്ങൾ |
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം(2006) മികച്ച നടൻ - സെല്ലുലോയിഡ് |
കേരളത്തിലെ യുവ ചലച്ചിത്ര നടനാണ് പൃഥ്വിരാജ് (ജനനം: ഒക്ടോബർ 16 1982[1]) . മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണി ഗായകനും സിനിമാ നിർമ്മാതാവുമാണ് ഇദ്ദേഹം.
2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെയായി അറുപതിലധികം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. സ്റ്റോപ്പ് വയലൻസ് (2002), സ്വപ്നക്കൂട് (2003), ക്ലാസ്‌മേറ്റ്സ് (2006), വർഗ്ഗം (2006), വാസ്തവം (2006), തിരക്കഥ (2008), ഉറുമി (2011) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില മലയാള ചിത്രങ്ങളാണ്. രണ്ട് തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.
2005-ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു തുടങ്ങി. പാരിജാതം (2005) ,മൊഴി (2007) , രാവണൻ (2010) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില തമിഴ് ചലച്ചിത്രങ്ങളാണ്. 2010-ൽ പോലീസ് പോലീസ് എന്ന തെലുഗ് ചിത്രത്തിലും അഭിനയിച്ചു. 2012ൽ അയ്യ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറി.
സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരുമായ് ചേർന്ന് ഓഗസ്റ്റ് സിനിമ എന്ന സിനിമാനിർമ്മാണ കമ്പനി നടത്തുന്നു.
ഉള്ളടക്കം |
ജീവിത പശ്ചാത്തലം[തിരുത്തുക]
മലയാള ചലച്ചിത്രനടൻ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി 1982-ൽ ജനിച്ചു.[2]. നടൻ ഇന്ദ്രജിത്ത് ഇദ്ദേഹത്തിന്റെ സഹോദരനാണ്.
തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂർത്തിയാക്കിയശേഷം ഓസ്ട്രേലിയയിൽ വിവര സാങ്കേതിക വിദ്യയിൽ ബിരുദ കോഴ്സിനു ചേർന്നു[3]. പഠനം പൂർത്തികരിക്കുന്നതിനു മുൻപേ ചലച്ചിത്രവേദിയിലെത്തി.
ബി.ബി.സി.യിൽ റിപ്പോർട്ടറായ സുപ്രിയയാണ് ഭാര്യ. 2011 ഏപ്രിൽ 25നായിരുന്നു വിവാഹം.
ചലചിത്ര മേഖല[തിരുത്തുക]
മലയാള സിനിമ[തിരുത്തുക]
2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു ആദ്യ ചിത്രം[4]. സാങ്കേതിക കാരണങ്ങൾ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും പൂർണമായും സ്വന്തമെന്ന് പറയാവുന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രം 2009-ൽ ഇറങ്ങിയ പുതിയമുഖം എന്ന ചിത്രത്തോടെയാണ് യാഥാർത്ഥ്യമായത്.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്ര വ്യവസായികളുടെ സംഘടനകളും തമ്മിൽ 2004-ൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയിൽ തിലകൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം വിമത ചേരിയിൽ നിലയുറപ്പിച്ച് പൃഥ്വിരാജ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു[5]. വിമതരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിൽ നായകനും പൃഥ്വിയായിരുന്നു.
2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടുമ്പോൾ ആ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അർഹനായി. 2013 ൽ അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിലൂടെ ഈ അവാർഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്.[6]
തമിഴ് സിനിമ[തിരുത്തുക]
തെലുഗു സിനിമ[തിരുത്തുക]
ഹിന്ദി സിനിമ[തിരുത്തുക]
തന്റെ ആദ്യ ഹിന്ദി ചിത്രമായ അയ്യ 2012 ഒക്ടോബർ 12 ന് പുറത്തിറങ്ങി. റാണി മുഖർജിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചിൻ കുന്ദാൾക്കർ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിനു പൃഥ്വിരാജ് തയ്യാറായിരുന്നു. അതുൽ സബർവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഔറംഗസേബ് എന്നാണ്. യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ അർജുൻ കപൂറാണ് മറ്റൊരു പ്രധാന താരം.[7]
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2006, (വാസ്തവം)
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2012 (അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ്)[8]
അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]
പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ[തിരുത്തുക]
റിലീസിംഗ് തീയതി |
സിനിമ | കൂടെ-അഭിനയിച്ചവർ | സംവിധായകൻ | വേഷം | ഭാഷ |
|---|---|---|---|---|---|
| 2013 | ഡി കമ്പനി | മോഹൻലാൽ, ജയസൂര്യ, ഫഹദ് ഫാസിൽ | ജോഷി, എം. പദ്മകുമാർ, ഷാജി കൈലാസ്, ദീപൻ, വിനോദ് വിജയൻ | നാഥൂറാം ഗോഡ്സെ | മലയാളം |
| 2013 | അരിവാൾ ചുറ്റിക നക്ഷത്രം | മമ്മുട്ടി | അമൽ നീരദ് | --- | മലയാളം |
പുറത്തിറങ്ങിയ ചിത്രങ്ങൾ[തിരുത്തുക]
| ക്രമ നമ്പർ |
വർഷം | സിനിമ | കൂടെ-അഭിനയിച്ചവർ | സംവിധായകൻ | വേഷം | ഭാഷ |
|---|---|---|---|---|---|---|
| 1 | 2002 | നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി |
ഗായത്രി രഘുറാം, ആർ. നരേന്ദ്രപ്രസാദ് | രാജസേനൻ | അനന്തു | മലയാളം. |
| 2 | സ്റ്റോപ്പ് വയലൻസ് | ചന്ദ്ര ലക്ഷ്മണൻ, വിജയരാഘവൻ | എ. കെ. സാജൻ | സാത്താൻ | മലയാളം. | |
| 3 | നന്ദനം | നവ്യ നായർ, കവിയൂർ പൊന്നമ്മ | രഞ്ജിത്ത് | മനു | മലയാളം. | |
| 4 | 2003 | വെള്ളിത്തിര | നവ്യ നായർ, സുധീഷ് | ഭദ്രൻ | രഘുറാം (സ്റ്റൈൽ രാജ്) | മലയാളം. |
| 5 | മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും |
അമ്പിളി ദേവി, രേണുക മേനോൻ | വിനയൻ | മുത്തു | മലയാളം. | |
| 6 | സ്വപ്നക്കൂട് | മീര ജാസ്മിൻ, കുഞ്ചാക്കോ ബോബൻ | കമൽ | കുഞ്ഞുണ്ണി | മലയാളം. | |
| 7 | അമ്മക്കിളിക്കൂട് | നവ്യ നായർ, ഇന്നസെന്റ് | പത്മകുമാർ | വിവേക് | മലയാളം. | |
| 8 | ചക്രം | മീര ജാസ്മിൻ, വിജീഷ് | എ.കെ. ലോഹിതദാസ് | ചന്ദ്രഹാസൻ | മലയാളം. | |
| 9 | 2004 | വെള്ളിനക്ഷത്രം | ശർമിലി, ജയസൂര്യ | വിനയൻ | വിനോദ് | മലയാളം. |
| 10 | 2004 | കഥ | കാവ്യ മാധവൻ, അബ്ബാസ് | സുന്ദർ ദാസ് | നന്ദൻ മേനോൻ | മലയാളം. |
| 11 | 2004 | സത്യം | പ്രിയാമണി, തിലകൻ | വിനയൻ | സഞ്ജീവ് കുമാർ | മലയാളം. |
| 12 | 2004 | അകലെ | ഗീതു മോഹൻദാസ്, ഷീല | ശ്യാമപ്രസാദ് | നീൽ | മലയാളം. |
| 13 | 2005 | അത്ഭുതദ്വീപ് | ഗിന്നസ് പക്രു, മല്ലിക കപൂർ | വിനയൻ | ഹരി | മലയാളം. |
| 14 | 2005 | കനാ കണ്ടേൻ | ശ്രികാന്ത്, ഗോപിക | കെ. വി. ആനന്ദ് | മദൻ | തമിഴ്. |
| 15 | 2005 | കൃത്യം | പവിത്ര, ജഗതി ശ്രീകുമാർ | വിജി തമ്പി | സത്യ, ക്രിസ്റ്റി ലോപ്പസ് |
മലയാളം. |
| 16 | 2005 | പോലീസ് | ഭാവന, ഇന്ദ്രജിത്ത് | വി. കെ. പ്രകാശ് | ശേഖർ | മലയാളം. |
| 17 | 2005 | ദൈവനാമത്തിൽ | ഭാവന, കൊച്ചിൻ ഹനീഫ | ജയരാജ് | അൻവർ | മലയാളം. |
| 18 | 2005 | അനന്തഭദ്രം | കാവ്യ മാധവൻ, മനോജ് കെ. ജയൻ | സന്തോഷ് ശിവൻ | ആനന്ദൻ | മലയാളം. |
| 19 | 2006 | അച്ഛനുറങ്ങാത്ത വീട് | മുക്ത, സലീം കുമാർ | ലാൽ ജോസ് | ഹരികൃഷ്ണൻ | മലയാളം. |
| 20 | 2006 | വർഗ്ഗം | രേണുക മേനോൻ, ക്യാപ്റ്റൻ രാജു | പത്മകുമാർ | സോളമൻ | മലയാളം. |
| 21 | 2006 | ക്ലാസ്മേറ്റ്സ് | കാവ്യ മാധവൻ, നരേൻ | ലാൽ ജോസ് | സുകുമാരൻ | മലയാളം. |
| 22 | 2006 | വാസ്തവം | കാവ്യ മാധവൻ, ജഗതി ശ്രീകുമാർ | പത്മകുമാർ | ബാലചന്ദ്രൻ | മലയാളം. |
| 23 | 2006 | പാരിജാതം | സരന്യ ഭാഗ്യരാജ്, കെ. ഭാഗ്യരാജ് | കെ. ഭാഗ്യരാജ് | സുരേന്ദർ, ശ്രീധർ | തമിഴ്. |
| 24 | 2006 | പകൽ | ജ്യോതിർമയി, തിലകൻ | എം. എ. നിഷാദ് | നന്ദകുമാർ | മലയാളം. |
| 25 | 2006 | ഒരുവൻ | മീര വാസുദേവൻ, ഇന്ദ്രജിത്ത് | ജീവൻ | വിന്നോ ആനന്ദ് | മലയാളം |
| 26 | 2007 | മൊഴി | ജ്യോതിക, പ്രകാശ് രാജ് | രാധാ മോഹൻ | കാർത്തിക്ക് | തമിഴ് |
| 27 | 2007 | അവൻ ചാണ്ടിയുടെ മകൻ | ശ്രീദേവിക, വിജയരാഘവൻ | തുളസീദാസ് | കുര്യൻ ചാണ്ടി | മലയാളം |
| 28 | 2007 | കാക്കി | മനസാ, മുകേഷ് | ബിപിൻ പ്രഭാകർ | ഉണ്ണികൃഷ്ണൻ | മലയാളം |
| 29 | 2007 | വീരാളിപ്പട്ട് | പത്മപ്രിയ, മുരളി, ജഗതി ശ്രീകുമാർ | കുക്കു സുരേന്ദർ | ഹരി | മലയാളം |
| 30 | 2007 | സത്തം പോടാതെ | പത്മപ്രിയ, നിതിൻ സത്യ | വസന്ത് | രവിചന്ദ്രൻ | തമിഴ് |
| 31 | 2007 | കണ്ണാമൂച്ചി ഏനടാ | സന്ധ്യ, സത്യരാജ് | വി. പ്രിയ | ഹരിഷ് വെങ്കടരാമൻ | തമിഴ് |
| 32 | 2007 | നാദിയ കൊല്ലപ്പെട്ട രാത്രി | കാവ്യ മാധവൻ, സുരേഷ് ഗോപി | കെ. മധു | സിയ മുസാഫിർ | മലയാളം |
| 33 | 2007 | ചോക്കലേറ്റ് | റോമ, സംവൃത സുനിൽ, ജയസൂര്യ | ഷാഫി | ശ്യാം ബാലഗോപാൽ | മലയാളം |
| 34 | 2007 | കങ്കാരു | കാവ്യ മാധവൻ, ജയസൂര്യ | രാജ് ബാബു | ജോസ്കുട്ടി | മലയാളം |
| 35 | 2008 | വെള്ളിതിരയ് | പ്രകാശ് രാജ്, ഗോപിക | വിജി | സർവണൻ | തമിഴ് |
| 36 | 2008 | വൺ വെ ടിക്കെറ്റ് | ഭാമ, തിലകൻ, മമ്മൂട്ടി (അതിഥി വേഷം) |
ബിപിൻ പ്രഭാകർ | കുഞ്ഞാപ്പു (ജഹാംഗീർ) |
മലയാളം |
| 37 | 2008 | തലപ്പാവ് | ലാൽ , അതുൽ കുൽക്കർണ്ണി, ധന്യ മേരി വർഗീസ് | മധുപാൽ | നക്സൽ ജോസഫ് | മലയാളം |
| 38 | 2008 | തിരക്കഥ | പ്രിയാമണി, അനൂപ് മേനോൻ, സംവൃത സുനിൽ | രഞ്ജിത്ത് | അക്ബർ അഹ്മെദ് | മലയാളം |
| 39 | 2008 | ട്വന്റി 20 | മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി | ജോഷി | അതിഥി വേഷം | മലയാളം |
| 40 | 2008 | അഭിയും നാനും | തൃഷ, പ്രകാശ് രാജ് | രാധാ മോഹൻ | സുധാകർ | തമിഴ് |
| 41 | 2008 | മഞ്ചാടികുരു | ഉർവശി, റഹ്‌മാൻ | അഞ്ജലി മേനോൻ | വിക്കി | മലയാളം |
| 42 | 2008 | ലോലിപോപ്പ് | റോമ, ഭാവന, ജയസൂര്യ, കുഞ്ചാക്കോ ബോബൻ | ഷാഫി | ഫ്രാങ്കോ | മലയാളം |
| 43 | 2009 | നമ്മൾ തമ്മിൽ | ഗീതു മോഹൻദാസ്, ഇന്ദ്രജിത്ത്, രേവതി | വിജി തമ്പി | വിക്കി | മലയാളം |
| 44 | 2009 | കലണ്ടർ | നവ്യ നായർ, മുകേഷ്, സാറിന വഹാബ് | മഹേഷ് | ഒള്ളിക്കര സോജപ്പൻ | മലയാളം |
| 45 | 2009 | പുതിയ മുഖം | പ്രിയാമണി, മീര നന്ദൻ, ബാലാ | ദിപൻ | കൃഷ്ണ കുമാർ | മലയാളം |
| 46 | 2009 | നിനൈത്താലേ ഇനിക്കും | പ്രിയാമണി, സക്തി വാസു | കുമാരവേൽ | ശിവ | തമിഴ് |
| 47 | 2009 | റോബിൻഹുഡ് | ഭാവന, നരേൻ, ബിജു മേനോൻ, സംവൃത സുനിൽ | ജോഷി | വെങ്കി (വെങ്കടേഷ്) |
മലയാളം |
| 48 | 2009 | കേരള കഫെ | റഹ്‌മാൻ, ജയസൂര്യ, ഗീതു ക്രിസ്റ്റി | ശങ്കർ രാമകൃഷ്നൻ, രഞ്ജിത്ത് | Leon | മലയാളം |
| 49 | 2010 | പുണ്യം അഹം | സംവൃത സുനിൽ, നെടുമുടി വേണു | രാജ് നായർ | നാരായണൻ ഉണ്ണി | മലയാളം |
| 50 | 2010 | താന്തോന്നി | ഷീല, അംബിക, സുരാജ്, സായി കുമാർ | ജോർജ് വർഗ്ഗിസ് | വടക്കൻവീട്ടിൽ കൊച്ചുതോമ | മലയാളം |
| 51 | 2010 | പോലീസ് പോലീസ് | ശ്രികാന്ത്, കമാലിനി മുഖർജി | മൻമോഹൻ | രവികാന്ത് | തെലുഗു |
| 52 | 2010 | പോക്കിരി രാജ | മമ്മൂട്ടി, ശ്രിയ ശരൺ | വൈശാഖ് എബ്രഹാം | സൂര്യ | മലയാളം |
| 53 | 2010 | രാവണൻ | വിക്രം, ഐശ്വര്യ റായ്, പ്രിയാമണി | മണിരത്നം | ദേവ് പ്രകാശ് | തമിഴ് |
| 54 | 2010 | അൻവർ | മംത, ലാൽ, പ്രകാശ് രാജ് | അമൽ നീരദ് | അൻവർ | മലയാളം |
| 55 | 2010 | ദി ത്രില്ലർ | കാതറിൻ തെരേസ, മല്ലിക കപൂർ , ലാലു അലക്സ്, സമ്പത്ത് | ബി. ഉണ്ണികൃഷ്ണൻ | നിരനജൻ | മലയാളം |
| 56 | 2011 | അർജുനൻ സാക്ഷി | ആൻ അഗസ്റ്റിൻ,നെടുമുടി വേണു, ബിജു മേനോൻ, വിജയരാഘവൻ |
രഞ്ജിത്ത് ശങ്കർ | റോയ് മാത്യു | മലയാളം |
| 57 | 2011 | മേക്കപ്പ്മാൻ | ജയറാം, കുഞ്ചാക്കോ ബോബൻ, ഷീല | ഷാഫി | അതിഥി വേഷം | മലയാളം |
| 58 | 2011 | ഉറുമി | പ്രഭുദേവ, ജെനീലിയ,ആര്യ, തബ്ബു, വിദ്യ ബാലൻ | സന്തോഷ് ശിവൻ | കേലു നായനാർ | മലയാളം |
| 59 | 2011 | സിറ്റി ഓഫ് ഗോഡ് | പാർവതി മേനോൻ,ഇന്ദ്രജിത്ത്, ശ്വേത മേനോൻ, റിമ കല്ലിങ്കൽ | ലിജോ ജോസ് പെല്ലിശ്ശേരി | ജ്യോതിലാൽ | മലയാളം |
| 60 | 2011 | മാണിക്ക്യക്കല്ല് | മുകേഷ്, സംവൃത സുനിൽ, സലീം കുമാർ | എം. മോഹനൻ | വിനയചന്ദ്രൻ | മലയാളം |
| 61 | 2011 | വീട്ടിലേക്കുള്ള വഴി | ഇന്ദ്രജിത്ത്, ധന്യ മേരി വർഗീസ് | ഡി. ബിജു | ഡോക്ടർ | മലയാളം |
| 62 | 2011 | ഇന്ത്യൻ റുപ്പി | തിലകൻ, റിമ കല്ലിങ്കൽ | രഞ്ജിത്ത് | ജെ.പി. (ജയപ്രകാശ്) | മലയാളം |
| 63 | 2012 | മാസ്റ്റേഴ്സ് | ശശികുമാർ, പിയ ബാജ്പയ്, ബിജു മേനോൻ | ജോണി ആന്റണി | ശ്രീരാമകൃഷ്ണൻ | മലയാളം |
| 64 | 2012 | ഹീറോ | ബാലാ, ശ്രീകാന്ത്, യാമി ഗൗതം | ദീപൻ | ടാർസൻ ആന്റണി | മലയാളം |
| 65 | 2012 | ബാച്ച്‌ലർ പാർട്ടി | ആസിഫ് അലി, ഇന്ദ്രജിത്ത്, കലാഭവൻ മണി, നിത്യാ മേനോൻ | അമൽ നീരദ് | അതിഥി വേഷം | മലയാളം |
| 66 | 2012 | ആകാശത്തിന്റെ നിറം | ഇന്ദ്രജിത്ത്, നെടുമുടി വേണു, അമല പോൾ, അനൂപ് ചന്ദ്രൻ | ഡി. ബിജു | മലയാളം | |
| 67 | 2012 | സിംഹാസനം | തിലകൻ, സിദ്ദിഖ്, മണിയൻപിള്ള രാജു, വന്ദന, ഐശ്വര്യ ദേവൻ | ഷാജി കൈലാസ് | മലയാളം | |
| 68 | 2012 | മോളി ആന്റി റോക്ക്സ് | രേവതി, ലാലു അലക്സ്, കെ.പി.എ.സി. ലളിത | രഞ്ജിത്ത് ശങ്കർ | പ്രണവ് ഐ.ആർ.എസ്. | മലയാളം |
| 69 | 2012 | അയ്യ | റാണി മുഖർജി | സച്ചിൻ കുന്ദാൾകർ | സൂര്യ | ഹിന്ദി |
| 70 | 2012 | അയാളും ഞാനും തമ്മിൽ | നരേൻ, കലാഭവൻ മണി, സലിം കുമാർ, റിമ കല്ലിങ്കൽ, സംവൃത സുനിൽ, രമ്യ നമ്പീശൻ | ലാൽ ജോസ് | രവി തരംഗൻ | മലയാളം |
| 71 | 2013 | സെല്ലുലോയിഡ്[9] | മംത മോഹൻദാസ്, ചാന്ദ്നി | കമൽ | ജെ.സി. ഡാനിയൽ | മലയാളം |
| 72 | 2013 | മുംബൈ പോലീസ് | ജയസൂര്യ, റഹ്മാൻ, അപർണ്ണ നായർ, ശ്വേത മേനോൻ | റോഷൻ ആൻഡ്രൂസ് | ആന്റണി മോസസ് | മലയാളം |
| 73 | 2013 | ഔറംഗസേബ് | അർജുൻ കപൂർ, ഋഷി കപൂർ | അതുൽ സബർവാൾ | ഹിന്ദി |
പിന്നണി ഗായകൻ[തിരുത്തുക]
സിനിമാ നിർമാതാവ്[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Prithviraj on a Roll (Turns 27)". The Hindu (Chennai, India). 15 October 2009.
- ↑ ഐ.എം.ഡി.ബി.ൽ നിന്നുള്ള ജീവചരിത്രം
- ↑ http://www.prithviraj.co.in/about.html
- ↑ ഹിന്ദുവിൽ നിനുള്ള റിപ്പോർട്ട്
- ↑ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ട്
- ↑ http://www.asianetnews.tv/news-updates/94-entertainment/5514-prithviraj-got-state-film-award പൃഥ്വിരാജും പ്രേക്ഷകരും തമ്മിൽ
- ↑ "Prithviraj to star in YRF's Aurangzeb". BollywoodHungama.com. 2012-06-12. ശേഖരിച്ചത് 2012-07-17.
- ↑ http://www.mathrubhumi.com/movies/malayalam/341777/
- ↑ "സിനിമ" (in മലയാളം). മലയാളം വാരിക. 2013 മാർച്ച് 08. ശേഖരിച്ചത് 2013 ജൂൺ 10.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പൃഥ്വിരാജ്
- ട്വിറ്റരിൽ നിന്ന് പൃഥ്വിരാജ്