രഞ്ജിത്ത് ശങ്കർ
| രഞ്ജിത്ത് ശങ്കർ | |
|---|---|
| ജനനം | രഞ്ജിത്ത് ശങ്കർ തൃശൂർ, കേരളം, ഇന്ത്യ |
| തൊഴിൽ | ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, |
| സജീവം | 2009 - മുതൽ |
ഒരു മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമാണ് രഞ്ജിത്ത് ശങ്കർ. 2009-ൽ പുറത്തിറങ്ങിയ പാസഞ്ചർ എന്ന ഇദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം തന്നെ രഞ്ജിത്ത് ശങ്കറിന് പ്രശസ്തി നേടിക്കൊടുത്തു. കലാപരമായും, സാമ്പത്തികമായും വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നു പാസഞ്ചർ.
ഉള്ളടക്കം |
ജീവചരിത്രം [തിരുത്തുക]
കേരളത്തിൽ, തൃശൂർ ജില്ലയിലാണ് രഞ്ജിത്ത് ശങ്കർ ജനിച്ചത്. എം. എ. കോളേജ് ഓഫ് എഞ്ജിനീയറിംഗിൽ നിന്നാണ് ഇദ്ദേഹം ബിരുദം നേടിയത്. ഒരു തിരക്കഥാകൃത്തായി കലാരംഗത്ത് പ്രവേശിച്ച രഞ്ജിത്ത്, ടെലിവിഷൻ പരമ്പരകൾക്ക് വേണ്ടിയാണ് ആദ്യമായി തൂലിക ചലിപ്പിക്കുന്നത്. നിഴലുകൾ, അമേരിക്കൻ ഡ്രീംസ് എന്നിവ ഇദ്ദേഹത്തിന്റെ തിരക്കഥയിൽ സംപ്രേഷണം ചെയ്യപ്പെട്ട പരമ്പരകളായിരുന്നു. ആദ്യചിത്രത്തിനു ശേഷം 2011ലാണ് രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയ ആ ചിത്രമായിരുന്നു അർജ്ജുനൻ സാക്ഷി.[1]
ചലച്ചിത്രങ്ങൾ [തിരുത്തുക]
- പാസഞ്ചർ (2009)
- അർജുനൻ സാക്ഷി (2011)
പുരസ്കാരങ്ങൾ [തിരുത്തുക]
കേരളസംഥാന പുരസ്കാരങ്ങൾ [തിരുത്തുക]
- മികച്ച തിരക്കഥാകൃത്തിനുള്ള 2003=ലെ ടെലിവിഷൻ പുരസ്കാരം (അമേരിക്കൻ ഡ്രീംസ്)
ദുബായ് അമ്മ (AMMA) പുരസ്കാരം [തിരുത്തുക]
- മികച്ച സാമൂഹികപ്രതിബദ്ധതയുള്ള ചലച്ചിത്ര സംവിധായകൻ (പാസഞ്ചർ)
- മികച്ച പുതുമുഖ സംവിധായകൻ (പാസഞ്ചർ)
ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം [തിരുത്തുക]
- മികച്ച തിരക്കഥ (പാസഞ്ചർ)
കേരള ചലച്ചിത്ര ക്രിട്ടിക്സ് പുരസ്കാരം [തിരുത്തുക]
- മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം (പാസഞ്ചർ)
വേൾഡ് മലയാളി കൗൺസിൽ കൈരളി പുരസ്കാരം [തിരുത്തുക]
- മികച്ച തിരക്കഥ (പാസഞ്ചർ)
സൂര്യ ടി.വി പുരസ്കാരം [തിരുത്തുക]
- മികച്ച പുതുമുഖ സംവിധായകൻ (പാസഞ്ചർ)
മറ്റു പുരസ്കാരങ്ങൾ [തിരുത്തുക]
- 2009: മികച്ച തിരക്കഥക്കുള്ള ആദ്യ ലോഹിതദാസ് പുരസ്കാരം
അവലംബം [തിരുത്തുക]
- ↑ "Prithviraj goes for an image change?". Sify. 7 February 2011.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Official blog
- http://www.nowrunning.com/news/malayalam/in-conversation-with-ranjith-sankar/37734/story.htm
- http://www.metromatinee.com/artist/Ranjith%20Shankar-1953
- http://www.expressbuzz.com/entertainment/Entertainstory.aspx?Title=Ranjiths+%E2%80%98Arjunan..%E2%80%99+will+be+an+action+thriller&artid=pjS1h1lMAZY=&SectionID=TPEu9LXF3Wk=&MainSectionID=TPEu9LXF3Wk=&SectionName=T0d/vXfniiY=&SEO=
- http://varnachitram.com/2009/10/12/interview-with-ranjith-sankar-part-2/