മധുപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധുപാൽ
സജീവം ഇതുവരെ
ഐ.എം.ഡി.ബിയിൽ
www.imdb.com/name/nm1004639/

മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടനും, എഴുത്തുകാരനും, സംവിധായകനുമാണ് മധുപാൽ. ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2008 ൽ പുറത്തിറങ്ങിയ തലപ്പാവ് ആണ്. ഇതിന് 2008 ലെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

[തിരുത്തുക] ജീവചരിത്രം

ചെറുപ്പകാലം മുതലെ കഥകൾ എഴുതുമായിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളായ പൂമ്പാറ്റ, ബാലരമ എന്നിവയിൽ ചെറിയ കഥകൾ എഴുതിയിരുന്നു. ജേർണലിസത്തിൽ ഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. സഹസംവിധായകനായും, തിരക്കഥാകൃത്തായും ജോലി നോക്കി. ചില ചിത്രങ്ങളിൽ രാജീവ് അഞ്ചലുമൊന്നിച്ച് ജോലി ചെയ്തു. കാശ്മീരം എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്നു. പക്ഷേ, പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ല[അവലംബം ആവശ്യമാണ്]. വില്ലൻ വേഷങ്ങളിലും അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=മധുപാൽ&oldid=1308252" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ