ശ്യാമപ്രസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്യാമപ്രസാദ്
Shyamaprasad.jpg
തൊഴിൽ ചലച്ചിത്ര സം‌വിധായകൻ
സജീവം 1998 -

ദൃശ്യമാദ്ധ്യമപ്രവർത്തകനും ചലച്ചിത്ര ഡോക്യുമെന്ററീ സംവിധായകനുമാണ്‌ ശ്യാമപ്രസാദ്. അമൃത ടിവിയുടെ പ്രോഗ്രം വിഭാഗം പ്രസിഡന്റ്. ശ്രദ്ധേയമായ നിരവധി ടെലിവിഷൻ ഫിലിമുകളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്ത ശ്യാമപ്രസാദ് നാടകരംഗത്തു നിന്നുമാണ് കലാജീവിതം ആരംഭിക്കുന്നത്.

ജീവിതരേഖ[തിരുത്തുക]

1960ൽ ജനിച്ചു. മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ഒ. രാജഗോപാലിന്റെ മകനാണ്‌. കാലിക്കറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യബാച്ചിലെ വിദ്യാർത്ഥിയായി നാടകപഠനം. പ്രൊഫ. ജി.ശങ്കരപിള്ളയുടെ കീഴിൽ പഠനം. തിയ്യേറ്റർ ആർട്സിൽ ബാച്ചിലർ ബിരുദം നേടിയശേഷം ആകാശവാണിയിലും ദൂരദർശനിലും പ്രോഗ്രാം വിഭാഗത്തിൽ ജോലി ചെയ്തു. 1989ൽ കോമൺവെൽത്ത് സ്കോളർഷിപ്പ് നേടി യു.കെയിലെ ഹൾ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. ഇവിടെ നിന്ന് മീഡിയാ പ്രൊഡൿഷനിൽ മാസ്റ്റർ ബിരുദം നേടി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിൽ മാദ്ധ്യമഗവേഷകനായും ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ചാനൽ ഫോറിൽ ശ്രദ്ധേയമായ നിരവധി പരിപാടികൾ ഇക്കാലത്ത് നിർമ്മിച്ച് അവതരിപ്പിച്ചിട്ടുണ്ട്.

സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ശ്യാമപ്രസാദ്&oldid=1766699" എന്ന താളിൽനിന്നു ശേഖരിച്ചത്