തലപ്പാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തലപ്പാവ് | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | മധുപാൽ |
| നിർമ്മാണം | സിൽവർ ജൂബിലി സ്റ്റാർ മോഹൻ |
| രചന | ബാബു ജനാർദ്ദൻ |
| അഭിനേതാക്കൾ | പൃഥ്വിരാജ് ലാൽ അതുൽ കുൽക്കർണ്ണി ധന്യ മേരി വർഗ്ഗീസ് |
| സംഗീതം | അലക്സ് പോൾ |
| ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
| ഛായാഗ്രഹണം | അഴകപ്പൻ |
| ചിത്രസംയോജനം | ഡോൺ മാക്സ് |
| സ്റ്റുഡിയോ | സിവിക് സിനിമ |
| വിതരണം | പൗർണ്ണമി റിലീസ് |
| റിലീസിങ് തീയതി | 2008 സെപ്റ്റംബർ 12 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
മധുപാലിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ലാൽ, അതുൽ കുൽക്കർണ്ണി, ധന്യ മേരി വർഗ്ഗീസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തലപ്പാവ്. നടനും കഥാകൃത്തുമായ മധുപാൽ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത്. സിവിക് സിനിമയുടെ ബാനറിൽ സിൽവർ ജൂബിലി സ്റ്റാർ മോഹൻ[1] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പൗർണ്ണമി റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു ജനാർദ്ദൻ ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| പൃഥ്വിരാജ് | ജോസഫ് |
| ലാൽ | രവീന്ദ്രൻ പിള്ള |
| അതുൽ കുൽക്കർണ്ണി | കൃഷ്ണദേവ ശൈവർ |
| മണിയൻപിള്ള രാജു | ശിവൻ പിള്ള |
| ശ്രീജിത്ത് രവി | കരുണൻ |
| ജഗതി ശ്രീകുമാർ | ഗോവിന്ദപിള്ള |
| സുധീർ കരമന | നളിനാക്ഷൻ |
| ദിനേശ് | |
| ധന്യ മേരി വർഗ്ഗീസ് | സാറാമ്മ |
| രോഹിണി | കാർത്യായനി |
| ഗീത വിജയൻ | റോസമ്മ |
സംഗീതം [തിരുത്തുക]
ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് ശ്യാം ധർമ്മൻ.
- ഗാനങ്ങൾ
- കണ്ണിന് കുളിരാം കണ്ണാന്തളി – കെ.എസ്. ചിത്ര
- വന നീലിമയിൽ – രമേഷ് ബാബു
- കണ്ണിന് കുളിരാം കണ്ണാന്തളി – ഇൻസ്ട്രമെന്റൽ
- വന നീലിമയിൽ – ഇൻസ്ട്രമെന്റൽ
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | അഴകപ്പൻ |
| ചിത്രസംയോജനം | ഡോൺ മാക്സ് |
| കല | സാലു ജോർജ്ജ്, സാബുറാം |
| ചമയം | പട്ടണം റഷീദ്, പി.എൻ. മണി |
| വസ്ത്രാലങ്കാരം | എസ്.ബി. സതീഷ് |
| സംഘട്ടനം | മാഫിയ ശശി |
| പരസ്യകല | അഡ് ലാബ്‌സ് |
| നിശ്ചല ഛായാഗ്രഹണം | ജയപ്രകാശ് പയ്യന്നൂർ |
| ലെയ്‌സൻ | ഉണ്ണി പൂങ്കുന്നം |
അവലംബം [തിരുത്തുക]
- ↑ "മദ്രാസ് മെയിൽ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 667. 2010 ഡിസംബർ 06. ശേഖരിച്ചത് 2013 മാർച്ച് 06.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് തലപ്പാവ്
- തലപ്പാവ് – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/564/thalappavu.html