മഞ്ചാടിക്കുരു (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ചാടിക്കുരു
സംവിധാനം അഞ്ജലി മേനോൻ
നിർമ്മാണം വിനോദ് മേനോൻ
അഞ്ജലി മേനോൻ
രചന അഞ്ജലി മേനോൻ
പാലിയത്ത് അപർണ്ണ മേനോൻ
അഭിനേതാക്കൾ പൃഥ്വിരാജ്
റഹ്മാൻ
തിലകൻ
കവിയൂർ പൊന്നമ്മ
മുരളി
സിന്ധു മേനോൻ
സംഗീതം രമേഷ് നാരായൺ
ഫ്രാങ്കോസിസ് ഗാമുറെ(പിന്നണി സംഗീതം)
കാവാലം നാരായണപ്പണിക്കർ (സംഗീതം)
ഛായാഗ്രഹണം പിയെട്രോ സുർക്കർ
ചിത്രസംയോജനം ബി. ലെനിൻ
സ്റ്റുഡിയോ ലിറ്റിൽ ഫിലിംസ്
വിതരണം ഓഗസ്ത് സിനിമ
റിലീസിങ് തീയതി മേയ് 18 2012
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

അഞ്ജലി മേനോൻ കഥയെഴുതി സംവിധാനം ചെയ്ത് 2012 മേയ് 18-നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മഞ്ചാടിക്കുരു. 2008-ൽ കേരളത്തിൽനടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ഈ ചലച്ചിത്രം, മേളയിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസ്കി (FIPRESCI) പുരസ്കാരവും. മികച്ച ഇന്ത്യൻ നവാഗത സംവിധായകക്കുള്ള ഹസ്സൻകുട്ടി പുരസ്കാരവും നേടിയിട്ടുണ്ട്[1] . 2009-ൽ ന്യൂയോർക്കിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വളർന്നു വരുന്ന താരം എന്നീ 5 പ്രധാന ജൂറി പുരസ്കാരങ്ങൾ നേടി[2][3][4][5].

പൃഥ്വിരാജ്, തിലകൻ, റഹ്മാൻ, ജഗതി ശ്രീകുമാർ, കവിയൂർ പൊന്നമ്മ, ഉർവ്വശി, ബിന്ദു പണിക്കർ, സിന്ധു മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കൾ. കാവാലം നാരായണപ്പണിക്കരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്‌ രമേശ് നാരായണനാണ്. ബി. ലെനിനാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ രചിച്ച അഞ്ജലി മേനോന് മികച്ച തിരക്കാഥാകൃത്തിനുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു[6].

അവലംബം[തിരുത്തുക]

  1. "Parque Via wins best film award". The Hindu. ശേഖരിച്ചത്: 19 മെയ് 2012. 
  2. "Malayalam film wins big at New York festival". Sify.com. 11 November 2009. 
  3. "Seeds of a success story: Award-winning director Anjali Menon talks about her feature film, ‘Manjadikurru,’ and her love for cinema.". The Hindu, Thiruvananthapuram. 26 December 2008. 
  4. Manjadikuru, Lucky Red Seeds cinemaofmalayalam.net.
  5. "Mistress of composure". Express Buss, Indian Express. 28 May 2009. 
  6. http://www.mathrubhumi.com/movies/malayalam/341777/

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]