ഡി. ബിജു
| ഡി. ബിജു | |
|---|---|
ബിജുകുമാർ ദാമോദരൻ |
|
| ജനനം | ബിജുകുമാർ ദാമോദരൻ |
| തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
ഒരു മലയാളചലച്ചിത്ര സംവിധായകനും ഹോമിയോ ഡോക്ടറുമാണ് ബിജുകുമാർ ദാമോദരൻ. 2010 - ൽ നിർമ്മിച്ച വീട്ടിലേക്കുള്ള വഴി ഉൾപ്പെടെ മൂന്ന് ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഈ ചിത്രം 2010 - ലെ ദേശീയപുരസ്കാരത്തിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. കാൻ ഫെസ്റ്റിവലിലടക്കം 21 ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സൈറ ആയിരുന്നു ആദ്യത്തെ സംവിധാന സംരംഭം. നവ്യാനായരായിരുന്നു അതിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏഴു ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട രാമനാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം. അനൂപ് ചന്ദ്രൻ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആഗോളവത്കരണത്തിനെതിരായ ചെറുത്തുനിൽപും അമേരിക്കൻ അധിനിവേശവുമായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
വി.കെ. ദാമോദരന്റെയും പൊന്നമ്മയുടെയും മകനായി പന്തളത്തിനടുത്ത് കുടശ്ശനാട് ഗ്രാമത്തിൽ 1971 മേയ് 31-ന് ജനിച്ചു[1]. കുടശ്ശനാട് എൻ.എസ്.എസ്. സ്‌കൂൾ പന്തളം എൻ.എസ്.എസ്. കോളേജ്, കുറച്ചി ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ഗവ. ഹോമിയോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ കുളനട ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ ചീഫ് മെഡിക്കൽ ഓഫീസർ.[2]
ആദ്യ സിനിമ സൈറ കാൻ ചലച്ചിത്രമേളയിൽ മത്സരേതര വിഭാഗമായ സിനിമ ഓഫ് വേൾഡിലേക്ക് ഉദ്‌ഘാടനചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് സംവിധാനം ചെയ്ത രാമൻ നിരവധി അന്താരാഷ്ട്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. . ഈജിപ്റ്റിൽ നടന്ന കെയ്റോ അന്തർദേശീയ ചലച്ചിത്രമേളയിലെ ഇൻക്രെഡിബിൾ ഇന്ത്യ എന്ന വിഭാഗത്തിൽ ഔദ്യോഗികമായി തിരഞ്ഞെടുത്ത് പ്രദർശിപ്പിച്ച ചിത്രമാണ് രാമൻ.[3] ആകാശത്തിന്റെ നിറം എന്ന ചിത്രം 2011 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അർഹമായി. 2011-ൽ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും 2012-ൽ ചൈനയിൽ നടന്ന ഷാങ്ഹായ് മേളയിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.[4] ഇറാനിലെ മുപ്പതാമത് ഫാജിർ ഫിലിം ഫെസ്റിവലിൽ ഏഷ്യൻ സിനിമകളുടെ മത്സരവിഭാഗത്തിലെ ജൂറിയംഗമായാണ് ഡോ. ബിജുവിനെ തെരഞ്ഞെടുത്തിരുന്നു[5]. കോട്ടയം ഹോമിയോ കോളജ്, തിരുവനന്തപുരം ഹോമിയോ കോളജ് എന്നിവിടങ്ങളിൽ വൈദ്യപഠനം നടത്തിയ ബിജു ഇപ്പോൾ പാലാ ആശുപത്രി സൂപ്രണ്ടായി പ്രവർത്തിക്കുന്നു.
സംവിധാനം ചെയ്ത ചിത്രങ്ങൾ [തിരുത്തുക]
- സൈറ
- രാമൻ
- വീട്ടിലേക്കുള്ള വഴി
- ആകാശത്തിന്റെ നിറം
- തണൽ തരാത്ത മരങ്ങൾ (നിർമ്മാണത്തിൽ)
പുരസ്കാരങ്ങൾ [തിരുത്തുക]
- 2010 -ലെ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സംവിധായകരെ കൊല്ലരുത് എന്ന ലേഖനത്തിനു്[6]
അവലംബം [തിരുത്തുക]
- ↑ http://thewayhomecinema.com/main.html
- ↑ http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3510
- ↑ http://www.m3db.com/node/25969
- ↑ http://www.mathrubhumi.com/movies/malayalam/280458/
- ↑ http://www.indiavisiontv.com/2012/01/27/19375.html
- ↑ ശ്യാമപ്രസാദ് മികച്ച സംവിധായകൻ ചിത്രം "ആദാമിന്റെ മകൻ അബു"