കർക്കടകം (നക്ഷത്രരാശി)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതത്തിൽ ഞണ്ടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് കർക്കിടകം. സൂര്യൻ മലയാളമാസം കർക്കിടകത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ചിങ്ങത്തിന്റെയും മിഥുനത്തിന്റെയും അടുത്തായാണ് ഇതിന്റെ സ്ഥാനം.ബീഹൈവ് എന്ന താരാപുഞ്ജം ഇതിലുണ്ട്. m67 എന്ന നക്ഷത്രക്കൂട്ടവും ഇതിനുള്ളിലാണ്. ആൽഫകാൻക്രി എന്ന നക്ഷത്രത്തെയും ഇതിനുള്ളിൽ കാണാൻ കഴിയും
[തിരുത്തുക] ഗ്രഹവ്യവസ്ഥ
55 cancri എന്ന നക്ഷത്രത്തിന് നാല് വാതക ഗ്രഹങ്ങളും 55 cnc e എന്ന ഒരു ശിലാഗ്രഹവുമടക്കം 5 ഗ്രഹങ്ങളുണ്ട്. ഈ നക്ഷത്രത്തിന്റെ കാന്തിമാനം 6 ആണ്. അതു കൊണ്ട് നഗ്നനേത്രങ്ങൾ കൊണ്ട് മങ്ങിയ നക്ഷത്രമായി ഇതിനെ കാണാൻ കഴിയും. നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന ഗ്രഹവ്യവസ്ഥയോടു കൂടിയ ഏകനക്ഷത്രവും ഇതാണ്.
|
ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം |
||||||||||||
| മേടം | ഇടവം | മിഥുനം | കർക്കടകം | ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | |