ഹീര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹീര | |
ഹീര, ലവ്റെയിലുള്ള ശില്പം |
|
| Goddess of marriage and women | |
| Abode | Mount Olympus |
|---|---|
| Symbol | Pomegranate, Peacock Feather |
| Consort | Zeus |
| Parents | Cronus and Rhea |
| Siblings | Poseidon, Hades, Demeter, Hestia, Zeus |
| Children | Ares, Eris, Hebe Eileithyia Typhon (no father) and Hephaestus |
| Roman equivalent | Juno |
| Primary polis | Argos |
ഗ്രീക്ക് ഐതിഹ്യങ്ങളില്‍ സ്യൂസിന്റെ ഭാര്യയും മൂത്ത സഹോദരിയുമാണ് ഹീര. വിവാഹത്തിന്റെയും പ്രസവത്തിന്റെയും ദേവതയാണിവര്‍. റോമന്‍ ഐതിഹ്യത്തിലെ ജൂണോ, ഹീരക്ക് സമമായ കഥാപാത്രമാണ്.
പോളോസ് എന്ന കിരീടം ധരിച്ചുകൊണ്ട് ഗാംഭീര്യത്തോടെ സിംഹാസനത്തിലിരിക്കുന്നതായാണ് ഇവരെ പൊതുവെ ചിത്രീകരിക്കാറ്. ചിലപ്പോളെല്ലാം കയ്യില്‍ ഒരു മാതളനാരങ്ങയും ഉണ്ടാകാറുണ്ട്. പശുവും മയിലും ഹീരക്ക് വിശുദ്ധമായ ജീവികളാണ്.
അസൂയയും പ്രതികാരവും ഹീരയുടെ ഏറ്റവും ശ്രദ്ധേയമായ സ്വഭാവങ്ങളാണ്. ഭര്‍ത്താവായ സ്യൂസിന്റെ രഹസ്യകാമുകിമാരേയും അവരുടെ മക്കളേയും, തന്നെ ധിക്കരിച്ച മനുഷ്യരേപ്പോലും ഹീര നശിപ്പിക്കാന്‍ ശ്രമിച്ചു.
