ഇടവം (നക്ഷത്രരാശി)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതത്തിൽ കാളയുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് ഇടവം. സൂര്യൻ, മലയാളമാസം ഇടവത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെ മാസങ്ങളിൽ ഭൂമദ്ധ്യരോ പ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ക്രാബ് നീഹാരിക ഈ നക്ഷത്രരാശിയുടെ പശ്ചാത്തലത്തിലാണ്. ഹിയാഡെസ് എന്ന നക്ഷത്രക്കൂട്ടത്തേയും ഈ രാശിയിൽ കാണാം. ഏതാണ്ട് 150 പ്രകാശവർഷം അകലെയാണ് ഹിയാഡെസ്. M45 എന്ന നമ്പറുള്ള പ്ലെയാഡെസ് എന്ന നക്ഷത്രവൃന്ദവും ഇടവം രാശിയിലുണ്ട്.
[തിരുത്തുക] നക്ഷത്രങ്ങൾ
| പേര് | കാന്തിമാനം | അകലം (പ്രകാശവർഷത്തിൽ) |
|---|---|---|
| ആൽഡെബറാൻ | 0.85 മാഗ്നിറ്റ്യൂഡ് | 69 |
| അൽനാഥ് | 1.65 മാഗ്നിറ്റ്യൂഡ് | 130 |
| അൽസിയോൺ | 2.87 മാഗ്നിറ്റ്യൂഡ് | 238 |
| ഹിയാഡം പ്രമുസ് | 3.63 മാഗ്നിറ്റ്യൂഡ് | 160 |
| അൽനെക | 3.0 മാഗ്നിറ്റ്യൂഡ് | 49 |
|
ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം |
||||||||||||
| മേടം | ഇടവം | മിഥുനം | കർക്കടകം | ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | |