നക്ഷത്രരാശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ നക്ഷത്രമാപ്പിൽ കാണുന്ന വൃശ്ചികം നക്ഷത്രരാശിയുടെ സാങ്കല്പികരൂപം
വൃശ്ചികം നക്ഷത്രരാശിയുടെ ആധുനികരൂപം

രാത്രിയിൽ ആകാശത്തുകാണുന്ന നക്ഷത്രങ്ങളെ സാങ്കൽപ്പിക രേഖകൾ കൊണ്ട് ബന്ധിച്ച് പ്രത്യേകം രൂപങ്ങൾ ആരോപിക്കുന്നു. ഇത്തരം രൂപങ്ങളെ ആണ് നക്ഷത്ര രാശികൾ (Constellation) എന്നു പറയുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ആറായിരത്തോളം നക്ഷത്രങ്ങളെ ആണ് ഇതിനായി ഉപയോഗിക്കുന്നത് (ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ കാണാൻ കഴിയുന്ന നക്ഷത്രങ്ങളുടെ എണ്ണം ലക്ഷക്കണക്കിനാകും).

ഭൂമിയെ ആകാശഗോളങ്ങൾ ഭ്രമണം ചെയ്യുന്നു എന്ന സങ്കൽപ്പത്തിൽ നിന്നാണ് നക്ഷത്രരാശികൾ പിറന്നത്. അതായത് സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, മറ്റു ഗ്രഹങ്ങളുമെല്ലാം ഒരു സാങ്കൽപ്പിക ഗോളത്തിന്റെ ഉപരി തലത്തിലൂടെ ഭൂമിയെ ചുറ്റി കറങ്ങുന്നു എന്നായിരുന്നു അന്നത്തെ വിശ്വാസം, ഭൂമിയിൽ നിന്നു നോക്കുമ്പോൾ അങ്ങനെ ആണല്ലോ തോന്നുന്നത്. ഈ സാങ്കൽപ്പിക ഗോളത്തെ ഖഗോളം(Celestial sphere) എന്നു വിളിക്കുന്നു. 1930-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ ഈ ഖഗോളത്തെ 88 ഭാഗമായി തിരിച്ചു അതിനു ഓരോ പേരും ഇട്ടു. ഇതാണ്‌ ഇന്നത്തെ ഔദ്യോഗിക നക്ഷത്രരാശികൾ. ചുരുക്കത്തിൽ ഇന്ന് നക്ഷത്രരാശി എന്നതു് കൊണ്ടു് അർത്ഥമാക്കുന്നതു് ഖഗോളത്തെ 88 ഭാഗമായി വിഭജിച്ചതിൽ ഒരു ഭാഗത്തെയാണു്. ഏതെങ്കിലും ജ്യോതിശാസ്ത്ര വസ്തുവിനെ പരിചയപ്പെടുത്തേണ്ടി വരുംപ്പോൾ അതിനെ ഇന്ന നക്ഷത്രരാശിയിൽ കാണുന്നു എന്നാണു് ഇപ്പോൾ പറയാറു്.അതിന്റെ അർത്ഥം പ്രസ്തുത വസ്തുവിനെ ഖഗോളത്തിന്റെ ഇന്ന നക്ഷത്രരാശി സ്ഥിതി ചെയ്യുന്ന ഭാഗത്തു് കാണുന്നു എന്നാണു്.

ബി.സി. 1100 മുതലെങ്കിലും ഭാരതത്തിൽ നക്ഷത്രങ്ങളേയും നക്ഷത്രക്കൂട്ടങ്ങളേയും തിരിച്ചറിയാൻ പേരിട്ടു തുടങ്ങിയിരുന്നു. ഗ്രീക്കുകാരും നക്ഷത്ര രാശികളെ തിരിച്ചറിയാൻ ഒട്ടും പുറകിലായിരുന്നില്ല.

ഈ വിഭജനം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പൂർത്തിയായിരുന്നുവെങ്കിലും അവയിൽ മിക്കതിനും തത്തുല്യമായ മലയാളം പേരുകൾ കൊടുത്തിരുന്നില്ല. ശാസ്ത്ര സാഹിത്യ പരിഷത്തിലെ ചില പ്രവർത്തകരാണ്‌ ആ വഴിക്കുള്ള കുറച്ച്‌ പരിശ്രമം എങ്കിലും നടത്തിയത്‌. കുറച്ച്‌ എണ്ണത്തിന്‌ ശ്രീ.പി. കെ. കോരു എന്നയാൾ സംസ്കൃതം പേരുകൾ‍ നൽകുകയുണ്ടായി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായ ശ്രീ. ആർ. രാമചന്ദ്രനും കുറച്ചെണ്ണത്തിന് മലയാളം പേരുകൾ നൽകുകയുണ്ടായി.

[തിരുത്തുക] 88 നക്ഷത്രരാശികളുടെ പേര്‌

  1. മിരാൾ (Andromeda)
  2. ശലഭശുണ്ഡം (Antlia)
  3. സ്വർഗപതംഗം (Apus)
  4. കുംഭം (Aquarius)
  5. ഗരുഡൻ (Aquila)
  6. പീഠം (Ara)
  7. മേടം (Aries)
  8. പ്രാജിത (Auriga)
  9. അവ്വപുരുഷൻ (Boötes)
  10. വാസി (Caelum)
  11. കരഭം (Camelopardalis)
  12. കർക്കടകം (Cancer)
  13. വിശ്വകദ്രു (Canes Venatici)
  14. ബൃഹച്ഛ്വാനം (Canis Major)
  15. ലഘുലുബ്ധകൻ (Canis Minor)
  16. മകരം (Capricornus)
  17. ഓരായം (Carina)
  18. കാശ്യപി (Cassiopeia)
  19. മഹിഷാസുരൻ (Centaurus)
  20. കൈകവസ് (Cepheus)
  21. കേതവസ് (Cetus )
  22. വേദാരം (Chamaeleon)
  23. ചുരുളൻ (Circinus)
  24. കപോതം (Columba)
  25. സീതാവേണി (Coma Berenices)
  26. ദക്ഷിണമകുടം (Corona Austrin)
  27. കിരീടമണ്ഡലം (Corona Borealis)
  28. അത്തക്കാക്ക (Corvus)
  29. ചഷകം (Crater)
  30. തൃശങ്കു (Crux)
  31. ജായര (Cygnus)
  32. അവിട്ടം (Delphinus)
  33. സ്രാവ് (Dorado)
  34. വ്യാളം (Draco)
  35. അശ്വമുഖം (Equuleus)
  36. യമുന (Eridanus)
  37. അഗ്നികുണ്ഡം (Fornax)
  38. മിഥുനം (Gemini)
  39. ബകം (Grus)
  40. ജാസി (Hercules)(അഭിജിത്ത് രാശി എന്നുമറിയപ്പെടുന്നു)
  41. ഘടികാരം (Horologium)
  42. ആയില്യൻ (Hydra)
  43. ജലസർപ്പം (Hydrus)
  44. സിന്ധു (Indus)
  45. ഗൌളി (Lacerta)
  46. ചിങ്ങം (Leo)
  47. ചെറു ചിങ്ങം (Leo Minor)
  48. മുയൽ (Lepus)
  49. തുലാം (Libra)
  50. വൃകം (Lupus)
  51. കാട്ടുപൂച്ച (Lynx)
  52. അയംഗിതി (Lyra )
  53. മേശ (Mensa)
  54. സൂക്ഷ്മദർശിനി (Microscopium)
  55. ഏകശൃംഗാശ്വം (Monoceros)
  56. മഷികം (Musca)
  57. സമാന്തരികം (Norma)
  58. വൃത്താഷ്ടകം (Octans)
  59. സർപ്പധരൻ (Ophiuchus)
  60. ശബരൻ (Orion)
  61. മയിൽ (Pavo)
  62. ഭാദ്രപദം (Pegasus)
  63. വരാസവസ് (Perseus)
  64. അറബിപക്ഷി (Phoenix)
  65. ചിത്രലേഖ (Pictor)
  66. മീനം (Pisces)
  67. ദക്ഷിണമീനം (Piscis Austrinus)
  68. അമരം (Puppis)
  69. വടക്കുനോക്കിയന്ത്രം (Pyxis)
  70. വല (Reticulum)
  71. ശരം (Sagitta)
  72. ധനു (Sagittarius)
  73. വൃശ്ചികം (Scorpius)
  74. ശില്പി (Sculptor)
  75. പരിച (Scutum)
  76. സർപ്പമണ്ഡലം (Serpens)
  77. സെക്സ്റ്റന്റ് (Sextans)
  78. ഇടവം (Taurus)
  79. കുഴൽത്തലയൻ (Telescopium)
  80. ത്രിഭുജം (Triangulum)
  81. ദക്ഷിണ ത്രിഭുജം (Triangulum Australe)
  82. സാരംഗം (Tucana)
  83. സപ്തർഷിമണ്ഡലം (Ursa Major)
  84. ലഘുബാലു (Ursa Minor)
  85. കപ്പൽ‌പായ (Vela)
  86. കന്നി (Virgo)
  87. പതംഗമത്സ്യം (Volans)
  88. ജംബുകൻ (Vulpecula)


"http://ml.wikipedia.org/w/index.php?title=നക്ഷത്രരാശി&oldid=1185616" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ