തൃശങ്കു (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃശങ്കു (Crux)
തൃശങ്കു
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
തൃശങ്കു രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cru
Genitive: Crucis
ഖഗോളരേഖാംശം: 12.5 h
അവനമനം: −60°
വിസ്തീർണ്ണം: 68 ചതുരശ്ര ഡിഗ്രി.
 (88th)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
19
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
4
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
Acrux (\alpha Cru)
 (0.87m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
\eta Cru
 (64.2 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Crucids
സമീപമുള്ള
നക്ഷത്രരാശികൾ:
മേശ,മഹിഷാസുരൻ
അക്ഷാംശം +20° നും −90° നും ഇടയിൽ ദൃശ്യമാണ്‌
മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ തൃശങ്കു (Crux). തെക്കൻ കുരിശ് എന്നും ഇത് അറിയപ്പെടുന്നു. 88 ആധുനിക നക്ഷത്രരാശികളിൽ ഏറ്റവും ചെറുതാണ്‌ ഇത്. എങ്കിലും ഇത് വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന ഒന്നാണ്‌.

ദക്ഷിണധ്രുവം[തിരുത്തുക]

ദക്ഷിണാർദ്ധഗോളത്തിൽ ഉത്തരാർദ്ധഗോളത്തിലേതുപോലെ എളുപ്പം ദൃശ്യമായ ധ്രുവനക്ഷത്രമില്ലാത്തതിനാൽ ഈ രാശിയിലെ \alpha, \gamma നക്ഷത്രങ്ങൾ തെക്കുദിശ കണ്ടുപിടിക്കുന്നതിനായി ഉപയോഗിക്കുന്നു. ഈ രണ്ട് നക്ഷത്രങ്ങളെ യോജിപ്പിച്ച് അവയുടെയിടയിലുള്ളതിന്റെ നാലര ഇരട്ടി ദൂരം നീങ്ങിയാൽ ദക്ഷിണധ്രുവത്തിലെത്താം

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

വളരെ തെക്കുള്ള ഒരു നക്ഷത്രരാശിയായതിനാൽ ഇതിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല. ഏറ്റവും നന്നായി ദൃശ്യമാകുന്ന ഇരുണ്ട നീഹാരികയായ കോൾസാക്ക് നീഹാരിക (Coalsack Nebula) ഈ നക്ഷത്രരാശിയിലാണ്‌. ഇത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും. NGC4755 എന്ന ഓപ്പൺ ക്ലസ്റ്ററും ഈ നക്ഷത്രരാശിയിലാണ്‌. ഇത് Jewel Box എന്നും അറിയപ്പെടുന്നു.

പതാകകളിൽ[തിരുത്തുക]

ഓസ്ട്രേലിയയുടെ പതാക. വലതുഭാഗത്തു കാണുന്ന അഞ്ചു നക്ഷത്രങ്ങൾ തൃശങ്കു രാശിയിലേതാണ്‌

ദക്ഷിണാർദ്ധഗോളത്തിലെ രാഷ്ട്രങ്ങളിൽ ഈ നക്ഷത്രരാശിക്ക് സാംസ്കാരികമായ പ്രാധാന്യമുണ്ട്. ഓസ്ട്രേലിയ, ബ്രസീൽ, ന്യൂസിലൻഡ്, പാപുവ ന്യൂ ഗിനിയ, സമോവ എന്നീ രാജ്യങ്ങളുടെ പതാകകളിൽ ഇത് പ്രത്യക്ഷപ്പെടുന്നു.


"http://ml.wikipedia.org/w/index.php?title=തൃശങ്കു_(നക്ഷത്രരാശി)&oldid=1714471" എന്ന താളിൽനിന്നു ശേഖരിച്ചത്