കൊല്‍ക്കത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്‍ടോറിയാ മെമ്മോറിയല്‍,കൊല്‍ക്കത്ത
വിക്‍ടോറിയാ മെമ്മോറിയല്‍,കൊല്‍ക്കത്ത

ഇന്ത്യയിലെ പശ്ചിമബംഗാള്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് കൊല്‍ക്കത്ത. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്താണ് കൊല്‍ക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നതെങ്കിലും കൊല്‍ക്കത്ത എന്ന മഹാനഗരമായി അറിയപ്പെടുന്നത് കൊല്‍ക്കത്ത, ഹൌറ എന്നീ കോറ്പ്പൊറേഷനും, 37 മുനിസിപ്പാലിറ്റികളും മറ്റു പട്ടണങ്ങ്ലും ചേറ്ന്നതാണ്‍. ഈ മഹാനഗരം കൊല്‍ക്കത്ത ജില്ലയെ മുഴുവനായും ഉള്‍ക്കൊള്ളുന്നതു കൂടാതെ ഹൌറ, ഹുഗ്ലി, ഉത്തര 24 പറ്ഗാനാസ്, ദക്ഷിണ 24 പറ്ഗാനാസ്, നാദിയ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. 2000-മാണ്ടു വരെ ഇതിന്റെ ഔദ്യോഗികനാമം കല്‍ക്കട്ട (Calcutta) എന്നായിരുന്നു.

13 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരസമൂഹം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മഹാനഗരമാണ്. ഏകദേശം 185 ച. കി. മീ. യിലായി 4.5 ദശലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജനസന്ദ്രത ച. കി. മീ. ക്ക് 24000 പേരിലധികം വരും. ഹൌറ മുനിസിപ്പല്‍ കോറ്പ്പൊറേഷനിലും 10 ലക്ഷത്തിലധികം ജനസംഖ്യയുണ്ട്. ഈ നഗര സമൂഹത്തിലെ പ്രധാന പട്ടണങ്ങളും/നഗരങ്ങളും അവയിലെ ജനസംഖ്യയും 2001ലെ കാനേഷുമാരിപ്രകാരം താഴെക്കാണും വിധമാണ്.

പട്ടണം/നഗരം ജനസംഖ്യ
കൊല്‍ക്കത്ത മഹാനഗരം 13,205,697
1 കൊല്‍ക്കത്ത മുനിസിപ്പല്‍ കോറ്പ്പൊറേഷന്‍ 4,572,876
2 ഹുഗ്ലി മുനിസിപ്പല്‍ കോറ്പ്പൊറേഷന്‍ 1,007,532
3 ഭട്ടപാറ മുനിസിപ്പാലിറ്റി 442,385
4 സൌത്ത് ഡംഡം മുനിസിപ്പാലിറ്റി 392,444
5 മഹേശ്ത്തല മുനിസിപ്പാലിറ്റി 385,266
6 പാണിഹാട്ടി മുനിസിപ്പാലിറ്റി 348,438
7 രാജ്പൂറ് സൂണാറ്പൂര്‍ മുനിസിപ്പാലിറ്റി 336,707
8 കമറ്ഹട്ടി മുനിസിപ്പാലിറ്റി 314,507
9 രജാര്‍ ഹട്ട് ഗോപാല്പൂര്‍ മുനിസിപ്പാലിറ്റി 271,811
10 ബാല്ലി മുനിസിപ്പാലിറ്റി 260,906
11 ബാരാനഗറ് മുനിസിപ്പാലിറ്റി 250,768

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊല്‍ക്കത്ത. 1911-ല്‍ മാത്രമാണ് തലസ്ഥാനം ദില്ലിയിലേക്ക് മാറ്റിയത്.

കൊല്‍ക്കത്തയുടെ ചരിത്രം ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്നും ശ്രദ്ധേയമായ രീതിയില്‍ വേറിട്ടു നില്‍ക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനം, ഇടതുപക്ഷ പ്രസ്ഥാനം, തൊഴിലാളി യൂണിയന്‍ പ്രസ്ഥാനം എന്നിവയുടെ ഈറ്റില്ലമാണ് കൊല്‍ക്കത്ത.


[തിരുത്തുക] പ്രധാന സ്ഥാപനങ്ങള്‍

  1. നാഷണല്‍ ലൈബ്രറി (ദേശീയ ഗ്രന്ധശാല)
  2. നാഷണല്‍ മ്യൂസിയം
  3. ഏഷ്യാറ്റിക് സൊസൈറ്റി

[തിരുത്തുക] വിദ്യഭ്യാസം

  1. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിട്യൂട്ട്
  2. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ്
  3. ആള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഒഫ് ഹൈജീന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത്




ഭാരതത്തിലെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും തലസ്ഥാനങ്ങള്‍

അഗര്‍ത്തലഐസോള്‍ബാംഗ്ലൂര്‍ഭോപ്പാല്‍ഭുവന്വേശ്വര്‍ചണ്ഡിഗഡ്ചെന്നൈ (മദ്രാസ്) • ദാമന്‍ ആന്‍ഡ് ദിയുഡെറാഡുണ്‍ഡെല്‍ഹിദിസ്പുര്‍ഗാന്ധി നഗര്‍ഗാങ്ങ് ടോക്ക്ഹൈദരാബാദ്ഇംഫാല്‍ഇറ്റാനഗര്‍ജയ് പൂര്‍ജമ്മുകവരത്തികോഹിമകൊല്‍ക്കൊത്ത (കല്‍ക്കട്ട) • ലക്‌നോമുംബൈ (ബോംബെ) • പനജിപാറ്റ്നപുതുച്ചേരി (പോണ്ടിച്ചേരി) • പോര്‍ട്ട് ബ്ലെയര്‍റായ് പൂര്‍റാഞ്ചിഷില്ലോങ്ങ്ഷിംലസില്‍വാസ്സശ്രീനഗര്‍തിരുവനന്തപുരം (ട്രിവാന്‍ഡ്രം)

"http://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം