കവാടം:കേരളം/പ്രശ്നോത്തരി/മുൻവൃത്തങ്ങൾ/വൃത്തം 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൃത്തം 1

വൃത്തവിവരം

(ഓരോ ഉത്തരങ്ങൾക്കു ശേഷവും ഈ പട്ടികകൾ പുതുക്കുക)

ചോദ്യപ്പട്ടിക

സംഖ്യ ചോദ്യം ഉത്തരം
1 വിശ്വപ്രഭ അജയ് കുയിലൂർ
2 അജയ് കുയിലൂർ സുനിൽ
3 സുനിൽ വിശ്വപ്രഭ
4 വിശ്വപ്രഭ അജയ് കുയിലൂർ
5 അജയ് കുയിലൂർ വിശ്വപ്രഭ
6 വിശ്വപ്രഭ അജയ് കുയിലൂർ
7 അജയ് കുയിലൂർ ജയ്ദീപ്
8 ജയ്ദീപ് ശ്രുതി
9 ശ്രുതി അജയ് കുയിലൂർ
10 വിശ്വപ്രഭ ജയ്ദീപ്
11 ജയ്ദീപ് വിശ്വപ്രഭ
12 നിജിൽ ജയ്ദീപ്
13 ജയ്ദീപ് അനൂപ്
14 അനൂപ് നിജിൽ
15 പ്രജിത് കുമാർ സുനിൽ
16 സുനിൽ വിശ്വപ്രഭ
17 വിശ്വപ്രഭ ജയ്ദീപ്
18 ജയ്ദീപ് പ്രജിത് കുമാർ
19 പ്രജിത് കുമാർ അനൂപ്
20 സുജിത് പ്രഭാകർ സുനിൽ
21 സുജിത് പ്രഭാകർ രാഘിത്ത്
22 രാഘിത്ത് ജയ്ദീപ്
23 ജയ്ദീപ് രാഘിത്ത്
24 രാഘിത്ത് വിശ്വപ്രഭ
25 സുജിത് പ്രഭാകർ അജയ് കുയിലൂർ

മുന്നേറ്റവിവരം

ചോദ്യങ്ങൾ ഉപയോക്താവ് ശരിയുത്തരങ്ങൾ
5 വിശ്വപ്രഭ  5
3 അജയ് കുയിലൂർ  5
2 സുനിൽ  3
5 ജയ്ദീപ്  5
1 ശ്രുതി  1
1 നിജിൽ  1
1 അനൂപ്  2
2 പ്രജിത് കുമാർ  1
3 സുജിത് പ്രഭാകർ  0
2 രാഘിത്ത് 2

ചോദ്യങ്ങൾ

ചോദ്യം 01.01

ബന്ധപ്പെടുത്തുക: കുരങ്ങ്, പൂച്ച, കുഞ്ഞുങ്ങൾ, വിക്കിചൊല്ലുകൾ ViswaPrabha (വിശ്വപ്രഭ) 23:29, 30 സെപ്റ്റംബർ 2011 (UTC)

കുഞ്ഞുങ്ങൾക്ക് കുരങ്ങ്, പൂച്ച എന്നീ മൃഗങ്ങളെക്കുറിച്ചുള്ള പഴംചൊല്ലുകൾ പഠിക്കാൻ വിക്കിചൊല്ലുകൾ സന്ദർശിക്കുക. :) --ശ്രീജിത്ത് കെ (സം‌വാദം) 07:59, 1 ഒക്ടോബർ 2011 (UTC)
ക്ലൂ ഇടാൻ സമയമായോ? -- റസിമാൻ ടി വി 18:42, 1 ഒക്ടോബർ 2011 (UTC)
മാഷേ വാ വാ...ക്ലൂ താ.....----രഞ്ജു ബി കൃഷ്ണ 20:00, 1 ഒക്ടോബർ 2011 (UTC)
സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കുന്ന വ്യത്യസ്ത വിധങ്ങൾ ViswaPrabha (വിശ്വപ്രഭ) 21:13, 1 ഒക്ടോബർ 2011 (UTC)
എന്നിട്ടും കത്തിയില്ല :-( --Vssun (സുനിൽ) 02:37, 2 ഒക്ടോബർ 2011 (UTC)
സസ്തനികൾ എന്നാണോ? അപ്പൊ വിക്കിചൊല്ലുകൾ എന്തിനാ ! എനിക്ക് ട്രാക്ക് മനസ്സിലായിട്ടില്ല. ആദ്യം ഗാലറിയിലിരുന്ന് കളികാണട്ടെ :) --മനോജ്‌ .കെ 07:33, 2 ഒക്ടോബർ 2011 (UTC)
കേരളവുമായിട്ടും ബന്ധം വേണം. ഒരൈഡിയയും കിട്ടുന്നില്ല :-| --റസിമാൻ ടി വി 16:58, 2 ഒക്ടോബർ 2011 (UTC)
മലയാളഭാഷയുടെ സ്വത്തുക്കളായ പലവിധം ശേഖരങ്ങളിൽ ഒന്നിൽ പെടുന്നു. എങ്കിലും വിക്കിചൊല്ലുകളിൽ ഇനിയും ചേർക്കപ്പെട്ടിട്ടില്ല. ViswaPrabha (വിശ്വപ്രഭ) 17:09, 2 ഒക്ടോബർ 2011 (UTC)
പഴഞ്ചൊല്ലുകൾ, കടംകഥകൾ, ശൈലികൾ ഇതൊക്കെ വിക്കിചൊല്ലുകളിലുണ്ട്. ഈ വർഗ്ഗത്തിൽ വേറെ എന്തു പെടും? -- റസിമാൻ ടി വി 05:25, 3 ഒക്ടോബർ 2011 (UTC)
മർക്കടകിശോരന്യായം പോലെ വല്ലതും ആണോ? - Ajaykuyiloor 06:12, 3 ഒക്ടോബർ 2011 (UTC)
കുരങ്ങും പൂച്ചയും അവയുടെ കുട്ടികളുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ലായിരിക്കും. --Vssun (സുനിൽ) 06:48, 3 ഒക്ടോബർ 2011 (UTC)
അജയ് കുയിലൂർ ഉത്തരത്തിനു വളരെ വളരെ അടുത്താണു്. ViswaPrabha (വിശ്വപ്രഭ) 08:07, 3 ഒക്ടോബർ 2011 (UTC)
മർക്കടകിശോരന്യായം, മാർജ്ജാരകിശോരന്യായം എന്നിങ്ങനെ രണ്ട് ന്യായം കണ്ടെത്താൻ കഴിഞ്ഞു. മർക്കടകിശോരന്യായം എന്നത് കുരങ്ങ് സ്വന്തം കുഞ്ഞിനെ എടുത്ത് എന്തൊക്കെ കളിച്ചാലും കുരങ്ങിന്റെ കുഞ്ഞ് അതിന്റെ രക്ഷിതാവിന്റെ മേലുള്ള പിടി വിടില്ല. മാർജ്ജാരകിശോരന്യായം എന്നത് തള്ളപ്പൂച്ച കുഞ്ഞിനെ കടിച്ചെടുത്ത് (മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോഴൊക്കെ) എന്തെങ്കിലും ചെയ്താലും കുഞ്ഞിന് മുറിവേൽക്കുകയോ മറ്റോ ചെയ്യുന്നില്ല. ഇതിൽ മാർജ്ജാരകിശോരന്യായം ഇപ്പോൾ വിക്കിച്ചൊല്ലിൽ ചേർത്തിട്ടില്ല.വിക്കിച്ചൊല്ലുകളിൽ ന്യായനിഘണ്ടു ഇവിടെ കാണാം. വിശദീകരണത്തിൽ തെറ്റ് ഉണ്ടെങ്കിൽ മുൻകൂർ ക്ഷമ ചോദിക്കുന്നു. -- Ajaykuyiloor 08:59, 3 ഒക്ടോബർ 2011 (UTC)
അജയ് ശരി ഉത്തരം പറഞ്ഞു. കേരള പ്രശ്നോത്തരിയിലെ ആദ്യശരിഉത്തരം പറഞ്ഞതിനു് അജയിനു് അഭിനന്ദനങ്ങൾ!!!

അടുത്ത ചോദ്യം അജയ് ചോദിക്കൂ. തീരെ ലഘുവല്ലാത്തതും എന്നാൽ യുക്തിയോടെ ചിന്തിച്ചാൽ/അന്വേഷിച്ചാൽ ആർക്കെങ്കിലും ഉത്തരം പറയാവുന്നതും, ഉത്തരം പറഞ്ഞുകഴിയുമ്പോൾ ചോദ്യവുമായി വളരെ താദാത്മ്യം ചെയ്യാവുന്നതുമായ തരം ചോദ്യങ്ങളാണു് അഭിലഷണീയം. ഈ പ്രശ്നോത്തരി വളരെ സാവധാനം പുരോഗമിച്ചാലും മതി. ഒരു ചോദ്യവും അതിന്റെ ഉത്തരവുമായി മൂന്നോ നാലോ ദിവസമോ ഒരാഴ്ച്ച തന്നെയോ എടുത്താലും വിരോധമില്ല. വളരെ പതുക്കെ മതി. എല്ലാർക്കും ഉത്തരം എഴുതാനുള്ള /എഴുതാൻ ശ്രമിക്കാനുള്ള സമയവും സാവകാശവും ലഭിക്കാൻ ഇട വരട്ടെ. ViswaPrabha (വിശ്വപ്രഭ) 09:29, 3 ഒക്ടോബർ 2011 (UTC)

അഭിനന്ദനങ്ങൾ.... :)--രഞ്ജു ബി കൃഷ്ണ 16:29, 3 ഒക്ടോബർ 2011 (UTC)

ചോദ്യം 01.02

ഫ്രഞ്ച് ഭാഷ, ഫോണ്ട്, വിക്കിഗ്രന്ഥശാല ഇവയുമായി ബന്ധമുള്ള ഒരു വിഷയം. ഇത്രയും കേൾക്കുമ്പോൾതന്നെ ഉത്തരം നാവിൻതുമ്പിൽ വരുന്നുണ്ടോ?

Ajaykuyiloor 05:15, 4 ഒക്ടോബർ 2011 (UTC)

നാരായം, കീമാജിക്, DjVu (pronounced "déjà vu" ഡെജാവു) ഫോർമാറ്റ് ഇതൊക്കെയാണോർമ്മയിലെത്തുന്നത്... ജുനൈദും ഷിജുവും പറഞ്ഞ കാര്യങ്ങളിൽ ഇവയൊക്കെ ഉണ്ടായിരുന്നു.  :( Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 06:14, 4 ഒക്ടോബർ 2011 (UTC)

ചോദ്യങ്ങൾ വിക്കിപദ്ധതികളുമായി ബന്ധപ്പെട്ടു തന്നെ ആവണമെന്നില്ല, ട്ടോ :) -- റസിമാൻ ടി വി 06:19, 4 ഒക്ടോബർ 2011 (UTC)
ദേജാവ്യൂ തന്നെയാണെന്ന് കരുതുന്നു. --Vssun (സുനിൽ) 07:03, 4 ഒക്ടോബർ 2011 (UTC)
"ഫ്രഞ്ച് ഭാഷ, ഫോണ്ട്, വിക്കിഗ്രന്ഥശാല" ഇത് മൂന്നും ദേജാവ്യൂ ഉം തമ്മിലുള്ള ബന്ധമെന്താണ് ? -- Raghith 07:38, 4 ഒക്ടോബർ 2011 (UTC)

ഞാൻ ഉദ്ദേശിച്ച ഉത്തരം ഡെയ്‌ഷാ വ്യൂ ആണ്. രാജേഷ് ഊഹിച്ചതും സുനിൽ പറഞ്ഞതുമായ ദേജാവ്യൂ ഇതു തന്നെയാണല്ലോ. :)
അതിനാൽ ശരിയുത്തരം പറഞ്ഞതിന്റെ ക്രെഡിറ്റ് സുനിലിന് നൽകുന്നു. ഒപ്പം അഭിനന്ദനങ്ങളും അടുത്ത ചോദ്യം ഉണ്ടാക്കാനുള്ള അവസരവും.
ചോദ്യവും ഉത്തരവും തമ്മിലുള്ള ബന്ധം എങ്ങനെ കണ്ടെത്തി എന്നത് വിശദീകരിക്കാമോ? ( എന്റെ വാദം ഞാൻ പറയും. എന്നാലും..) -- Ajaykuyiloor 09:00, 4 ഒക്ടോബർ 2011 (UTC)

‘നാവിൻ‌തുമ്പത്തു്’ എന്നതു് ഇതിൽ നല്ലൊരു സൂചകമായിരുന്നു എന്നു തോന്നുന്നു. എനിക്കു ഡെയ്‌ഷാ വ്യൂ വന്നതു് വിരൽത്തുമ്പത്തായിരുന്നു. എങ്കിലും ഉത്തരം പറയാൻ കിട്ടിയ ആദ്യത്തെ അവസരത്തിൽ തന്നെ അങ്ങനെയൊരു പുനരനുഭവമിഥ്യ വേണ്ടെന്നു വെച്ചു. :) ViswaPrabha (വിശ്വപ്രഭ) 09:09, 4 ഒക്ടോബർ 2011 (UTC)

ഫ്രഞ്ചുഭാഷയും ഗ്രന്ഥശാലയുമാണ് ദേജാവ്യൂവിനെ (ഗ്രന്ഥശാലയിൽ പ്രധാനമായി ഉപയോഗിക്കുന്ന ദേജാവ്യൂ ഫയൽ ഫോർമാറ്റിനെ) മുന്നിലെത്തിച്ചത്. ഉത്തരം പറഞ്ഞതിന്റെ ക്രെഡിറ്റ് ഒടയഞ്ചാലിനുള്ളതാണ്. ഞാൻ പിന്താങ്ങിയെന്നേയുള്ളൂ. --Vssun (സുനിൽ) 09:18, 4 ഒക്ടോബർ 2011 (UTC)
വിശ്വം:പുനരനുഭവമിഥ്യ എന്ന വാക്ക്, ദേജാവ്യൂവിനെ പരാമർശിക്കാൻ ഉപയോഗിക്കാറുണ്ടോ? എങ്കിലത് ലേഖനത്തിൽ ചേർക്കാമായിരുന്നു.--Vssun (സുനിൽ) 09:41, 4 ഒക്ടോബർ 2011 (UTC)
വളരെ യുക്തമായിത്തോന്നുന്ന സമാസപദങ്ങൾ നമുക്കുതന്നെ പുതുതായി ഉണ്ടാക്കിച്ചേർക്കാവുന്നതേയുള്ളൂ. ആളുകൾ സാവധാനം ഉപയോഗിച്ചുതുടങ്ങിയാൽ അത്തരം വാക്കുകൾ സ്വയമേവ പ്രചാരത്തിലാവും. ViswaPrabha (വിശ്വപ്രഭ) 10:31, 4 ഒക്ടോബർ 2011 (UTC)പ്
ലേഖനത്തിൽ ചേർക്കുന്നു. ഇതൊക്കെയാണല്ലോ ഈ പ്രശ്നോത്തരിയുടെ ലക്ഷ്യം തന്നെ. --Vssun (സുനിൽ) 13:49, 4 ഒക്ടോബർ 2011 (UTC)
നാവിൻതുമ്പത്ത് എന്ന സൂചന ഞാൻ നല്കിയത് "Presque vu" എന്ന ദേജാ വൂ വിന്റെ ബന്ധുവിനെ ഉദ്ദേശിച്ചാണ്. (ഇത് കാണുക- http://en.wikipedia.org/wiki/Tip_of_the_tongue)
ഫോണ്ട് എന്ന സൂചന നല്കാൻ കാരണം "ദേജാ വൂ" എന്ന പേരിൽ തന്നെ ഉള്ള ഫോണ്ട് കുടുംബമാണ്. (ഇത് കാണുക- http://dejavu-fonts.org/wiki/Main_Page)
ഉബുണ്ടുവിലും മറ്റും ഈ ഫോണ്ട് അതിന്റെ ഭാഗമായിത്തന്നെ ഉണ്ട്.എന്നാൽ വിക്കിയിൽ അതിനെക്കുറിച്ച് ലേഖനം ഇല്ല. അത് ശരിയാക്കാം.
ബാക്കി സൂചനകൾ ഇവിടെ സൂചിപ്പിച്ചതൊക്കെത്തന്നെയാണ്. ഇനി സുനിലിന്റെ ചോദ്യത്തിലേക്ക്... :) -- Ajaykuyiloor 15:01, 4 ഒക്ടോബർ 2011 (UTC)

പുനരനുവമിഥ്യ ഉഗ്രൻ വാക്കായി തോന്നുന്നു. എവിടുന്നു കിട്ടി. സുനിലിന്റെ സ്വന്തം നിർമ്മിതിയാണോ?--Fuadaj 08:57, 11 ഒക്ടോബർ 2011 (UTC)

ഈ ചർച്ച ശരിക്കും വായിച്ചില്ലേ? വിശ്വമാണ് അത് നിർമ്മിച്ചത്. --Vssun (സുനിൽ) 12:20, 11 ഒക്ടോബർ 2011 (UTC)

ചോദ്യം 01.03

സൂചനകൾ: കറുപ്പും വെളുപ്പും, ഭാരോദ്വഹനം

Vssun (സുനിൽ) 15:20, 4 ഒക്ടോബർ 2011 (UTC)
ആനസവാരി, കുതിരസവാരി ആണോ സൂചിതം? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 16:56, 4 ഒക്ടോബർ 2011 (UTC)
ആന? (ചതുരംഗപ്പലകയിലെ കരു, തടിപിടുത്തം, കറുത്ത ഉടൽ, വെളുത്ത കൊമ്പു്) ViswaPrabha (വിശ്വപ്രഭ) 20:22, 4 ഒക്ടോബർ 2011 (UTC)
കേരളവുമായി ബന്ധപ്പെട്ടതാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ മലബാർ. --Vssun (സുനിൽ) 00:14, 5 ഒക്ടോബർ 2011 (UTC)
സ്വാതന്ത്ര്യസമരം, ജാതിവ്യവസ്ഥ, ചരിത്രം ഇവയിൽ ഏതെങ്കിലുമായിട്ട് നേരിട്ട് ബന്ധമുണ്ടോ? ഭാരോദ്വഹനത്തെ ഏതുവിധത്തിൽ പരിഗണിക്കണം എന്നതിലെ സംശയം ബാക്കി നിൽക്കുന്നു :( Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 01:17, 5 ഒക്ടോബർ 2011 (UTC)
ഭാരോദ്വഹനത്തെ തൊഴിലുമായി ബന്ധപ്പെടുത്താം. --Vssun (സുനിൽ) 01:25, 5 ഒക്ടോബർ 2011 (UTC)
മാപ്പിള ഖലാസി ViswaPrabha (വിശ്വപ്രഭ) 03:15, 5 ഒക്ടോബർ 2011 (UTC)
ശരിയായ ഉത്തരം. അഭിനന്ദനങ്ങൾ! --Vssun (സുനിൽ) 17:41, 5 ഒക്ടോബർ 2011 (UTC)
ഖലാസി എന്ന പേരിൽ ഒരു തസ്തിക, ചില വ്യവസായശാലകളിലുണ്ട്. അങ്ങനെയാണ് ഈ പദം ആദ്യമായി കേൾക്കുന്നത്. --Vssun (സുനിൽ) 17:42, 5 ഒക്ടോബർ 2011 (UTC)

ചോദ്യം 01.04

“അദ്ദേഹത്തിനു കൊടുക്കാൻ ലസ്കി എന്റെ കൈവശം ഒരു എഴുത്തു തന്നുവിട്ടിരുന്നു. വിദേശത്തുനിന്നും പഠനം പൂർത്തിയാക്കിവരുന്ന ഒരു വിദ്യാർത്ഥി എന്ന നിലയിലാവണം, എന്നെ കാണാൻ വേണ്ടി അദ്ദേഹം പ്രത്യേകം സമയം നീക്കിവെച്ചിരുന്നു. ഞാൻ പഠിച്ചിരുന്ന നഗരത്തെപ്പറ്റിയും മറ്റും സ്വല്പം കുശലം സംസാരിച്ചുകഴിഞ്ഞപ്പോഴേക്കും കൂടിക്കാഴ്ച്യ്ക്കു് അനുവദിച്ച സമയം കഴിയാറായെന്നു് എനിക്കു മനസ്സിലായി. എഴുത്തു് അദ്ദേഹത്തെ ഏൽ‌പ്പിച്ചു് ഞാൻ പുറത്തെ വിശാലമായ വൃത്താകാരത്തിലുള്ള വരാന്തയിലേക്കു് നടന്നു. പകുതി ദൂരം ചെന്നപ്പോഴേക്കും പിന്നിൽ നിന്നും ഒരാൾ കൈ കൊട്ടി വിളിക്കുന്നു. അതദ്ദേഹം തന്നെയായിരുന്നു. “എന്തുകൊണ്ടാണു് ഈ എഴുത്ത് എനിക്കു് ആദ്യം തരാതിരുന്നതു്?” അദ്ദേഹം ചോദിച്ചു.........”

ചരിത്രപ്രധാനമായ ഈ പ്രഥമസമാഗമം ആർ തമ്മിലായിരുന്നു? ViswaPrabha (വിശ്വപ്രഭ) 19:22, 5 ഒക്ടോബർ 2011 (UTC)

കെ.ആർ. നാരായണൻ 1948-ൽ പഠനംകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ജവഹർലാൽ നെഹ്രു വിനെ സന്ദർശിച്ചത്. --Ajaykuyiloor 01:31, 6 ഒക്ടോബർ 2011 (UTC)

അതെ. വിദ്യാർത്ഥി കെ.ആർ. നാരായണൻ തന്നെ. അദ്ദേഹത്തിനെ കൂടിക്കാണാൻ അനുവദിച്ചതു് നെഹ്രുവും. അജയ്ന്റെ ഉത്തരം ശരിയാണു്. LSEയിലെ അദ്ദേഹത്തിന്റെ അദ്ധ്യാപകനും ഉപദേശകനും ആയിരുന്നു ലോകപ്രശസ്തനായ ലസ്കി. പ്രശസ്തരായ മറ്റു പലരും ആ സമയത്ത് നാരായണനോടൊപ്പം പഠിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടു്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹപാഠികളിൽ ചിലർ കനേഡിയൻ പ്രധാനമന്ത്രി, മൌറീഷ്യസ് പ്രഥമപ്രസിഡന്റ് തുടങ്ങി പല അത്യുന്നതപദവികളിലും എത്തിയിട്ടുണ്ടു്.

നമ്മുടെ നാട്ടിലെ ഒരു പാവപ്പെട്ട വിദ്യാർത്ഥിയ്ക്കു് ഇത്ര മാത്രം പ്രചോദനം നൽകുന്ന മറ്റു ജീവചരിത്രങ്ങൾ സമീപകാലകേരളീയർക്കുണ്ടെന്നു തോന്നുന്നില്ല.

കെ.ആർ. നാരായണനെക്കുറിച്ചുള്ള മലയാളം വിക്കിപീഡിയ ലേഖനം ഇനിയും വളരെയേറെ പുഷ്ടിപ്പെടുത്താനുണ്ടു്. ഉപരാഷ്‌ട്രപതിയായതിനുശേഷം അദ്ദേഹത്തിനെന്തു പറ്റിയാവോ? ചുരുങ്ങിയ പക്ഷം ഇംഗ്ലീഷ് ലേഖനത്തിൽ നിന്നും ആരെങ്കിലും തർജ്ജമ ചെയ്തിട്ടാലെങ്കിലും മതി. ViswaPrabha (വിശ്വപ്രഭ) 04:09, 6 ഒക്ടോബർ 2011 (UTC)

ചോദ്യം 01.05

  1. വിയറ്റ്നാം, ഇന്ത്യ, ബ്രസീൽ, ഇൻഡോനേഷ്യ, മലേഷ്യ, ശ്രീലങ്ക, ചൈന, തായ്‌ലാന്റ്
  2. പച്ച, ചുവപ്പ്, കറുപ്പ്, വെളുപ്പ്

ഈ രണ്ട് സൂചനകളും ഒരു ഉത്തരത്തിലേക്ക് വിരൽ ചൂണ്ടുന്നു.

Ajaykuyiloor 06:45, 7 ഒക്ടോബർ 2011 (UTC)

കുരുമുളകു് ViswaPrabha (വിശ്വപ്രഭ) 06:56, 7 ഒക്ടോബർ 2011 (UTC)

-- Ajaykuyiloor 07:18, 7 ഒക്ടോബർ 2011 (UTC)
ചോദ്യം കാണുമ്മുമ്പേ ഉത്തരം വന്നു :-(--Vssun (സുനിൽ) 09:02, 7 ഒക്ടോബർ 2011 (UTC)

ചോദ്യം 01.06

ഒരു വാക്കുകൊണ്ടു് ബന്ധപ്പെടുത്തുക: പ്ലാവു്, മാവു്, വിക്കിപീഡിയൻ

ViswaPrabha (വിശ്വപ്രഭ) 10:04, 7 ഒക്ടോബർ 2011 (UTC)
അന്ത്യാക്ഷരം (ഉപയോക്താവ്)? --Vssun (സുനിൽ) 17:19, 7 ഒക്ടോബർ 2011 (UTC)
അല്ല. ഗണത്തിലുൾപ്പെടുന്ന കൂടുതൽ വാക്കുകൾ പറയാം: ചുണ്ണാമ്പുകല്ലു്, വേർഡ് ViswaPrabha (വിശ്വപ്രഭ) 19:14, 7 ഒക്ടോബർ 2011 (UTC)
കൂടുതൽ വാക്കുകൾ: ബ്ലോഗ്, ചന്തി ViswaPrabha (വിശ്വപ്രഭ) 05:22, 8 ഒക്ടോബർ 2011 (UTC)
വ്യഞ്ജനം ? -- Raghith 16:55, 8 ഒക്ടോബർ 2011 (UTC)

അല്ല. ഇതിൽ തരാനുള്ള ക്ലൂകളൊക്കെ തന്നുകഴിഞ്ഞല്ലോ! ഇപ്പോൾ വളരെ എളുപ്പമായിരിക്കണം! ഒരൊറ്റ വാക്കു്, അതും വിക്കിപീഡിയയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരൊറ്റ വാക്കു മതി ഉത്തരമാവാൻ! ViswaPrabha (വിശ്വപ്രഭ) 19:07, 8 ഒക്ടോബർ 2011 (UTC)

ഇനിയും വാക്കുകൾ: നെറ്റി, മസ്തകം, ശില, ഓട്ടോകാഡ്, ഏക്സെൽ ViswaPrabha (വിശ്വപ്രഭ) 04:38, 9 ഒക്ടോബർ 2011 (UTC)

മേയനാമം--Jijotomy 05:11, 9 ഒക്ടോബർ 2011 (UTC)

അല്ല. :(

ഉത്തരം എഴുതുന്നതിനുമുമ്പ് വിക്കിപീഡിയ ഉപയോക്തൃനാമത്തിൽ ലോഗിൻ ചെയ്യാനും (വിക്കി ഒപ്പിടുവാൻ) വേണ്ടി ~~~~ എന്നു് വരിയുടെ അവസാനം എഴുതിച്ചേർക്കാനും സദയം ശ്രദ്ധിക്കുക.

ഇതുവരെ തന്ന എല്ലാ വാക്കുകളും മൂന്നു ഗ്രൂപ്പായി ഒന്നുകൂടെ എടുത്തെഴുതുന്നു ഇവിടെ:

  • പ്ലാവു്, മാവു്, ചുണ്ണാമ്പുകല്ലു്, ശില
  • വേർഡ്, ബ്ലോഗ്, ഓട്ടോകാഡ്,വിക്കിപീഡിയൻ, ഏക്സെൽ
  • ചന്തി, നെറ്റി, മസ്തകം
ViswaPrabha (വിശ്വപ്രഭ) 05:17, 9 ഒക്ടോബർ 2011 (UTC)

ഓഹോ!! ചോദ്യോത്തര പരിപാടി ഇത്രയൊക്കെ ആയോ? ഇതെന്താ വിശ്വേട്ടാ മലയാളം ഗ്രാമറിലെ നാമമോ മറ്റോ ആണോ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 07:49, 9 ഒക്ടോബർ 2011 (UTC)

ഫലകം ആണോ? -- Ajaykuyiloor 09:35, 9 ഒക്ടോബർ 2011 (UTC)

ദാ പിന്നെയും അജയ് തന്നെ അടിച്ചെടുത്തു! ഫലകം ( = പലക = ടെമ്പ്ലേറ്റ് ) എന്ന വാക്കാണു് ഈ പദങ്ങളെ തമ്മിൽ ഇണക്കുന്നതു്.

അജയ് ഉടനെ അടുത്ത ചോദ്യം ചോദിക്കൂ... :) ViswaPrabha (വിശ്വപ്രഭ) 10:43, 9 ഒക്ടോബർ 2011 (UTC)

ചോദ്യം 01.07

ഇപ്പോൾ നിലവിലില്ലാത്ത ഒരു വിചാരണാരീതി തമിഴ്നാടിന്റെ രാഷ്ട്രീയത്തിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുകയുണ്ടായി. എങ്ങനെ?

Ajaykuyiloor 05:32, 11 ഒക്ടോബർ 2011 (UTC)
ടാഡയുമായി ബന്ധപ്പെട്ടതാണോ? --Vssun (സുനിൽ) 11:25, 11 ഒക്ടോബർ 2011 (UTC)
ടാഡയുമായി ബന്ധമില്ല എന്നു പറയാം. (ഇനി വളഞ്ഞ വഴി എന്തേലും ബന്ധം കാണുമോ എന്നറിയില്ല.) ഞാൻ ഉദ്ദേശിച്ചിട്ടില്ല. :) -- Ajaykuyiloor 11:49, 11 ഒക്ടോബർ 2011 (UTC)
സൂചന: പാലക്കാട്, ശ്രീലങ്ക -- Ajaykuyiloor 06:19, 12 ഒക്ടോബർ 2011 (UTC)
രാജീവ് ഗാന്ധി വധവുമായി ബന്ധമുണ്ടോ? --വൈശാഖ്‌ കല്ലൂർ 06:25, 12 ഒക്ടോബർ 2011 (UTC)
ഇല്ല-- Ajaykuyiloor 06:39, 12 ഒക്ടോബർ 2011 (UTC)
ഭ്രഷ്ട്. എം.ജി.ആറിന്റെ പിതാവിനെ ഭ്രഷ്ട് കല്പിച്ചത് മൂലം മരുതൂർ സത്യഭാമയെ അദ്ദേഹം വിവാഹം കഴിക്കുകയും അദ്ദേഹത്തിന് ശ്രീലങ്കയിലേക്ക് പോകേണ്ടി വരികയും ചെയ്തു വന്നു. അവിടെ വച്ച് എം.ജി.ആർ. ജനിച്ചു. --Jairodz സം‌വാദം 07:19, 12 ഒക്ടോബർ 2011 (UTC)
ഭ്രഷ്ടും, വിചാരണയും തമ്മിലുള്ള ബന്ധമെന്താണ്? --വൈശാഖ്‌ കല്ലൂർ 07:24, 12 ഒക്ടോബർ 2011 (UTC)
ഭ്രഷ്ടിനെ ഒരു വിചാരണരീതിയായി പരിഗണിക്കാം എന്നു തോന്നുന്നു. ഉത്തരം ശരിയാണെങ്കിൽ അങ്ങനെ തന്നെയാവണം അജയ് ഉദ്ദേശിച്ചത്. --Jairodz സം‌വാദം 07:39, 12 ഒക്ടോബർ 2011 (UTC)
ഭ്രഷ്ടിനെ ഒരു വിചാരണരീതിയായി പരിഗണിച്ചാലും അതാണ് (ഭ്രഷ്‌ട്) തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ സ്വാധീനമായതെന്ന് പറയാനാവുമോ? ആശങ്ക!! Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 10:15, 12 ഒക്ടോബർ 2011 (UTC)
ഉത്തരം വ്യക്തമാക്കാം. ഒരു വിധവയായ ബ്രാഹ്മണസ്ത്രീയുമായുള്ള അവിഹിതബന്ധാരോപണത്തെ തുടർന്ന് 1903-ൽ നടന്ന സ്മാർത്തവിചാരത്തിൽ എം.ജി.ആറിന്റെ പിതാവായ മേലകത്ത് ഗോപാലമേനോന് ഭ്രഷ്ട് കല്പിച്ചു. തുടർന്ന് അദ്ദേഹം അദ്ദേഹത്തിന്റെ കുടുബം വിട്ട് പാലക്കാട് നിന്നും ശ്രീലങ്കയിലേക്ക് പോകുകയും അവിടെ വച്ച് മരുതൂർ സത്യഭാമയെ വിവാഹം കഴിക്കുകയും ചെയ്തു. 1917, ജനുവരി 17-ന് ശ്രീലങ്കയിൽ വച്ച് അവരുടെ മകനായി മരുതൂർ ഗോപാല രാമചന്ദ്രൻ എന്ന എം.ജി.ആർ. ജനിച്ചു. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തിയ എം.ജി.ആറിന്റെ ജനനത്തിൽ സ്മാർത്തവിചാരം എന്ന വിചാരണരീതി ഒരു പങ്ക് വഹിച്ചു. ഇതാണ് ഉത്തരമെന്ന് തോന്നുന്നു. അജയ് ഉദ്ദേശിച്ച വിചാരണരീതി സ്മാർത്തവിചാരം ആയിരിക്കണം. സ്മാർത്തവിചാരത്തിൽ കുറ്റം തെളിയിക്കപ്പെട്ടാൽ നൽകുന്ന ശിക്ഷയാണ് ഭ്രഷ്ട്. സ്മാർത്തവിചാരത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പരിണയം. --Jairodz സം‌വാദം 10:26, 12 ഒക്ടോബർ 2011 (UTC)

ജയ്ദീപ് വളരെ വ്യക്തമായും മനോഹരമായും ഉത്തരം പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ.... :)
പുതിയ ചോദ്യത്തിനായി കാത്തിരിക്കുന്നു. -- Ajaykuyiloor 11:03, 12 ഒക്ടോബർ 2011 (UTC)

അപ്പോൾ 1904-05 ൽ നടന്ന കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരവുമായി ഇതിനു ബന്ധമുണ്ടോ? അപ്പോൾ നടി ഷീലയും, എം.ജി.ആർ തമ്മിൽ നേരിട്ടു ബന്ധമുണ്ടാവുമല്ലൊ ?--രാജേഷ് ഉണുപ്പള്ളി Talk‍ 11:35, 12 ഒക്ടോബർ 2011 (UTC)
നടി ഷീലയാണ് തമിഴ് നാട് രാഷ്‌ട്രീയത്തിലെ ഭൂകമ്പത്തിനു കാരണം എന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണോ ഉണുപ്പള്ളീ :) Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 11:41, 12 ഒക്ടോബർ 2011 (UTC)
കൊള്ളാം.... ഉത്തരം ഭേഷായി(ഭ്രഷ്ടല്ല ഉത്തരം ;))... എന്തിരുന്നാലും, നാട്ടുവിചാരണ ഇപ്പോഴും പലയിടങ്ങളിലായി നടക്കുന്നു എന്ന് കേട്ടിട്ടുണ്ട്. {{തെളിവ്}} ചോദിക്കരുത് ;) --വൈശാഖ്‌ കല്ലൂർ 12:00, 12 ഒക്ടോബർ 2011 (UTC)

ചോദ്യം 01.08

അല്പം കണക്കാകാം: അഭാജ്യം(#5) × അഭാജ്യം(#494). കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല എന്നു തോന്നുന്നു.

--Jairodz സം‌വാദം 17:07, 12 ഒക്ടോബർ 2011 (UTC)

38863 - കേരളത്തിന്റെ വിസ്തീർണം ചതുരശ്ര കിലോമീറ്ററിൽ.--ശ്രുതി 17:27, 12 ഒക്ടോബർ 2011 (UTC)

ശരിയുത്തരം :-) --Jairodz സം‌വാദം 17:34, 12 ഒക്ടോബർ 2011 (UTC)
അഭാജ്യം(#5) = 11, അഭാജ്യം(#494) = 3553. 11 * 3533 = 38863. അടുത്ത ചോദ്യം ഉടൻ പ്രതീക്ഷിക്കുന്നു. :-) --Jairodz സം‌വാദം 17:38, 12 ഒക്ടോബർ 2011 (UTC)

ചോദ്യം 01.09

ഒരു കടംകഥ,

പ്രതിഷ്ഠയുണ്ട്,പ്രദക്ഷിണമുണ്ട്, നേദ്യവും ധാരയുമുണ്ട്,പക്ഷേ പൂജയില്ല.

--ശ്രുതി 12:52, 13 ഒക്ടോബർ 2011 (UTC)

ഉത്തരം എനിക്കറിയാം. പക്ഷേ, പറയുന്നില്ല :) പകരം ഒരു ക്ലൂ കൊടുക്കട്ടെ? കഥയിൽ തിലകനും കാളയും ഉണ്ടു്. ശരിയല്ലേ?

ViswaPrabha (വിശ്വപ്രഭ) 13:00, 13 ഒക്ടോബർ 2011 (UTC)

വളരെ വളരെ ശരിയാണ്.:)--ശ്രുതി 13:10, 13 ഒക്ടോബർ 2011 (UTC)

ഹൃദയം ആണോ ? --അനൂപ് | Anoop 13:36, 13 ഒക്ടോബർ 2011 (UTC)

അല്ല. മലയാള കവിതയുമായി ബന്ധമുണ്ടെങ്കിലും ഉത്തരം കിട്ടാൻ കാവ്യാത്മകമായി ചിന്തിക്കേണ്ട. :)--ശ്രുതി 13:49, 13 ഒക്ടോബർ 2011 (UTC)

ഭൂമി? ആവാൻ സാധ്യതയില്ല. വെറുതെയൊരു ഊഹം. --Jairodz സം‌വാദം 14:18, 13 ഒക്ടോബർ 2011 (UTC)
തർപ്പണം ആണോ? --രാജേഷ് ഉണുപ്പള്ളി Talk‍ 15:28, 13 ഒക്ടോബർ 2011 (UTC)
ഭൂമിയും തർപ്പണവും അല്ല. പക്ഷേ ഉണുപ്പള്ളിക്കു കിട്ടിയ സൂചന ശരിയാണെന്നു തോന്നുന്നു.:) --ശ്രുതി 16:19, 13 ഒക്ടോബർ 2011 (UTC)
ശ്രാദ്ധം --അനൂപ് | Anoop 16:31, 13 ഒക്ടോബർ 2011 (UTC)
ഇടി കൂടുതൽ കിട്ടുംതോറും സ്നേഹം കൂടും, അല്ലേ? ;) ViswaPrabha (വിശ്വപ്രഭ) 16:46, 13 ഒക്ടോബർ 2011 (UTC)
ശ്രാദ്ധം അല്ല.ഇതിന് കാക്കയുമായി ബന്ധമൊന്നുമില്ലെങ്കിലും കൊക്കുമായി ബന്ധമുണ്ടെന്ന് പഴമക്കാർ പറയുന്നു.

വിശ്വേട്ടന്റെ സൂചന എനിക്കും മനസിലായില്ല.:) പനസ് ദശായാം പാശി പോലെ എന്തെങ്കിലും ആവും അല്ലേ?--ശ്രുതി 17:15, 13 ഒക്ടോബർ 2011 (UTC)

"തിലകാഷ്ഠ മഹിഷബന്ധനം",ക്ലൂവിൽ പറഞ്ഞ തിലകനും കാളയും വന്നിട്ടുണ്ട് തെനാലി രാമൻ-- Raghith 17:21, 13 ഒക്ടോബർ 2011 (UTC)
അല്ല.മഹിഷം പോത്താണ്. പോത്തുമായി ബന്ധപ്പെടുത്താമോ എന്ന് ഉറപ്പില്ല.

എന്റെ ചില സൂചനകൾ വിപരീതഫലം ഉണ്ടാക്കുന്നുണ്ടോ, കുറിക്കു കൊള്ളാതിരിക്കുന്നുണ്ടോ എന്നു സംശയം. ചില വിക്കി ചൊല്ലുകൾ സൂചിപ്പിക്കും പോലെ--ശ്രുതി 17:27, 13 ഒക്ടോബർ 2011 (UTC)

ഞാനതു സന്ദർഭവശാൽ പറയണമെന്നു വെച്ചതായിരുന്നു (തിലകാഷ്ഠമഹിഷബന്ധനം), പക്ഷേ അതുമായി നേരിട്ടു ബന്ധമൊന്നുമില്ല, ക്ലൂ കുറിക്കുകൊള്ളാതെ, വേറെ വല്ലിടത്തേക്കും ചിന്ത പാളുമോ എന്നോർത്തു് എഴുതിയില്ല. എഴുതാൻ വേറൊരെണ്ണം ഉദ്ദേശിച്ചതു് ഇപ്പോൾ ശ്രുതി തന്നെ പറഞ്ഞു! എന്നാലും പനസി ഭയങ്കര ഒരു ക്ലൂ തന്നെ! ;-) ViswaPrabha (വിശ്വപ്രഭ) 17:33, 13 ഒക്ടോബർ 2011 (UTC)

മുണ്ടിയൻ കാവ് , എഞ്ചിൻ ഇത് വല്ലതുമാണോ?. --Raghith 04:29, 14 ഒക്ടോബർ 2011 (UTC)

ചക്ക് -- Ajaykuyiloor 05:17, 14 ഒക്ടോബർ 2011 (UTC)

അദന്നെ! അജയ് കുയിലൂർ ചക്കിൽ തിലം (എള്ളു്) ഇട്ടു് കാളയെക്കൊണ്ടു് ഇടിച്ചുപിഴിഞ്ഞു് സ്നേഹം (എണ്ണ) ധാരധാരയായി ഊറ്റിയെടുത്തു! അഭിനന്ദനങ്ങൾ!
ചക്കി പത്തായത്തിൽ കയറി എന്നതിനു് പണ്ടു് കുട്ടി അമ്മയോടു് ഗൂഢവാക്യമായി പറഞ്ഞതാണത്രേ പനസി (പനസം = ചക്ക +ഇ)ദശായാം (ദശം = പത്തു് + ആയം) പാശി (പാശം = കയർ+ഇ) എന്നതു്. അപ്പോൾ പനസ് എന്നുവെച്ചാൽ ചക്കു്!
കൊക്കിനു വെച്ചതു് ചക്കിനു കൊണ്ടു എന്ന ശൈലിയെയാണു് വിപരീതഫലം, കുറിക്കു കൊള്ളുക, വല്ലിടത്തേക്കും ചിന്ത പാളുക തൂടങ്ങിയ സൂചകങ്ങളിലൂടെ ഉദ്ദേശിച്ചതു്.
എന്തായാലും ഉത്തരം ശരി തന്നെയെന്നു അന്തിമമായി പറയേണ്ടതു് ക്വിസ്മാസ്റ്റർ തന്നെയാണു്. അപ്പോഴേ ശ്രുതി ശരിയാവൂ. അതുകൊണ്ടു് നമുക്കിനി ശ്രുതിയെ കാത്തിരിക്കാം :) ViswaPrabha (വിശ്വപ്രഭ) 08:41, 14 ഒക്ടോബർ 2011 (UTC)

ചോദ്യം: അപ്പോൾ ഉണുപ്പള്ളിക്ക് കിട്ടിയ സൂചന (പക്ഷേ ഉണുപ്പള്ളിക്കു കിട്ടിയ സൂചന ശരിയാണെന്നു തോന്നുന്നു.:) --ഉപയോക്താവ്:ശ്രുതി )ശരിയാവുന്നതെങ്ങനെ? -- Raghith 09:11, 14 ഒക്ടോബർ 2011 (UTC)
ഇതിനു മലയാള കവിതയുമായി എന്തു ബന്ധം? ഏതെങ്കിലും കവിതയിൽ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്നാണോ? --അനൂപ് | Anoop 09:19, 14 ഒക്ടോബർ 2011 (UTC)
എന്റെ ചക്കിൽ നാലുംആറും (നാലു വേദങ്ങളും ആറുശാസ്ത്രങ്ങളും) ആടും എന്നു പറഞ്ഞ എഴുത്തച്ഛനും മലയാളകവിതയും തമ്മിലുള്ള ബന്ധം ആയിരിക്കാമെന്നു കരുതുന്നു.
[1] ഈ കണ്ണി കാണുക. -- Ajaykuyiloor 09:59, 14 ഒക്ടോബർ 2011 (UTC)
ചക്കിനു് മലയാളകവിതയോടുണ്ടായ ആ സ്നേഹബന്ധം കൂടി ഇവിടെ ചൂണ്ടിക്കാണിച്ചു് ഉത്തരം കൂടുതൽ സാർത്ഥകമാക്കിയ അജയിനു് ഒരു float കൂടി! ViswaPrabha (വിശ്വപ്രഭ) 10:26, 14 ഒക്ടോബർ 2011 (UTC)

ഉണുപ്പള്ളിയുടെ തർപ്പണം എന്ന ഉത്തരത്തിന്റെ താഴത്തെ സൂചകത്തിന്റെ കാര്യം കൂടി വിശദമാക്കാമോ? --വൈശാഖ്‌ കല്ലൂർ 12:17, 14 ഒക്ടോബർ 2011 (UTC)

ഉത്തരം ശരിയാണ്.അഭിനന്ദനങ്ങൾ..:) ഉണുപ്പള്ളിക്ക് തിലകം എന്ന സൂചന ശരിയായി കിട്ടിയതുകൊണ്ടാവാം അദ്ദേഹം തർപ്പണം എന്നു പറഞ്ഞത് എന്നാണുദ്ദേശിച്ചത്.എഴുത്തച്ഛനുമായുള്ള ബന്ധം തന്നെയാണ് മലയാള കവിതയുമായുള്ള ബന്ധം.--ശ്രുതി 12:28, 14 ഒക്ടോബർ 2011 (UTC)

ചക്കിലേക്കെത്തുന്നതിനുമുമ്പ് കടന്നുപോയ വഴികൾ വെറുതെ ഓർക്കുമ്പോൾ ഒരു രസം. പനസിയും പ്രതിഷ്ഠയും തേടിപ്പോയത് നേരെ ചക്കുളത്തുകാവിലേക്ക്. അവിടെ പൂജയുണ്ട്. അപ്പോ ഓച്ചിറ വരെ പോയി. അവിടെ പ്രതിഷ്ഠയേയില്ല. അപ്പോൾ തിലകനിൽ ചാടിപ്പിടിച്ചു. പനസി ചക്കിയാണെങ്കിൽ തിലകൻ പൊട്ടനുമാണല്ലോ. (തിലകൻ എന്ന വ്യക്തി അല്ല. തിലകം= പൊട്ട് എന്ന ന്യായം‌) ജീവിതത്തിന്റെ പൊട്ടത്തരം കല്ലുരുട്ടിക്കാണിച്ച ആളെത്തേടി രായിരം കുന്നിലെത്തി. രക്ഷയില്ല. അങ്ങനെ കറങ്ങുമ്പോൾ "ഇടി കൂടുതൽ കിട്ടുംതോറും സ്നേഹം കൂടും". സ്നേഹത്തിന് എണ്ണ എന്ന അ‌ർഥമുണ്ടെന്ന കാര്യം ഓർമ്മ വന്നപ്പോൾ ബാക്കി എല്ലാം വഴിപോലെ തെളിഞ്ഞുവന്നു. ഉണുപ്പള്ളിയുടെ ഉത്തരത്തിലെ സൂചന എന്നത് എല്ലാരെയും പോലെ എന്നെയും കുഴക്കി. എന്നാലും കൊള്ളാം. :)--- Ajaykuyiloor 16:07, 14 ഒക്ടോബർ 2011 (UTC)

(തൽക്കാലം ഈ വികസിപ്പിക്കലും ചുരുക്കലും ഒരു ചോദ്യം അടച്ചതിനു തൊട്ടുപിന്നാലെ വേണ്ട എന്നു തോന്നുന്നു. അതല്ലെങ്കിൽ ചോദ്യത്തെക്കുറിച്ചു് വീണ്ടും തുടരുന്ന ചർച്ചകൾ ആരും ശ്രദ്ധിക്കാതെ പോയെന്നു വരും.) :( ViswaPrabha (വിശ്വപ്രഭ) 16:15, 14 ഒക്ടോബർ 2011 (UTC)

ഇത്രയും നീണ്ടു പോകുമെന്നു ഞാനും വിചാരിച്ചില്ല. ചോദ്യമിടുമ്പോഴേക്ക് ഉത്തരം പറയുമെന്നാ ഞാൻ കരുതിയത്.വിക്കി ചൊല്ലിന്റെ കാര്യം മാത്രമേ സൂചനയായി കരുതിയിരുന്നുള്ളൂ.;) ബാക്കി ഒക്കെ അപ്പപ്പോ തോന്നിയതാണ്. അതാവാം പറഞ്ഞപ്പോൾ പാളിപ്പോയത്.:) എന്തായാലും ചോദ്യം ചോദിക്കുന്നതും, ക്ലൂ തരുന്നതുമൊക്കെ ഒട്ടും എളുപ്പമുള്ള പരിപാടി അല്ല എന്നു മനസിലായി.;) --ശ്രുതി 17:41, 14 ഒക്ടോബർ 2011 (UTC)

അല്പം തിരക്കായതിനാൽ ഒരു ചോദ്യം പെട്ടെന്നുണ്ടാക്കൽ നടപ്പില്ല. ദയവായി മറ്റാരെങ്കിലും ഒരു ചോദ്യം ഇവിടെ ചേർക്കൂ.... :) -- Ajaykuyiloor 08:47, 15 ഒക്ടോബർ 2011 (UTC)

ഹ്മ്! ആർക്കും ചോദ്യം ഒന്നും വരുന്നില്ലേ? :) എങ്കിൽ ശരി. ഞാൻ എളുപ്പമുള്ള ഒരു ചോദ്യം ഇടാം. അജയ് കുയിലൂർ ഒഴികെ ആർക്കും ഉത്തരം പറയാം. :)

ചോദ്യം 01.10

ബന്ധപ്പെടുത്തുക: ഇടുക്കി, കസ്തൂരി, വൈകുണ്ഠം ViswaPrabha (വിശ്വപ്രഭ) 04:52, 17 ഒക്ടോബർ 2011 (UTC)

കസ്തൂരിമഞ്ഞൾ അല്ലെങ്കിൽ ഒരു സൂചന. -- Raghith 10:12, 17 ഒക്ടോബർ 2011 (UTC)
സിനിമ ViswaPrabha (വിശ്വപ്രഭ)
കസ്തൂരിയും വിഷ്ണുലോകവും അല്ല വൈകുണ്ഡവും തമ്മിലുള്ള ബന്ധം മനസ്സിലായി.ഈ ഇടുക്കിയെന്താണെന്ന് മനസ്സിലാവുന്നുല്ല.--നിജിൽ പറയൂ 10:48, 17 ഒക്ടോബർ 2011 (UTC)
പകുതി ഉത്തരമായി. ഇനി ബാക്കി കൂടി പറഞ്ഞാൽ മതി. :) ബാക്കിയുള്ളതിനും ക്ലൂ സിനിമ തന്നെ. :) ViswaPrabha (വിശ്വപ്രഭ) 11:06, 17 ഒക്ടോബർ 2011 (UTC)
വിഷ്ണുലോകം ഷൂട്ട് ചെയ്തത് ഇടുക്കിയിലാണോ? :-) --Vssun (സുനിൽ) 16:34, 17 ഒക്ടോബർ 2011 (UTC)
അല്ല. വിഷ്ണുലോകത്തിലെ നായികയാണു് കസ്തൂരി. ViswaPrabha (വിശ്വപ്രഭ) 16:37, 17 ഒക്ടോബർ 2011 (UTC)
കസ്തൂരി എന്നത് ഉർവ്വശിയെ ഉദ്ദേശിച്ചാണെന്ന് നേരത്തെ മനസ്സിലായി. പക്ഷേ, ഇടുക്കിയും ഉർവ്വശിയും തമ്മിലുള്ള ബന്ധം പിടിക്കിട്ടിയില്ല. ഇപ്പോൾ ഒരു വളഞ്ഞ കണക്ഷൻ കിട്ടി. ശാരദ, ഉർവ്വശി ശാരദ എന്ന പേരിലും അറിയപ്പെടുന്നു. ശാരദ അഭിനയിക്കുന്ന പുതിയ ചിത്രമായ നായികയിൽ ഉൾപ്പെടുത്തിയ കസ്തൂരി മണക്കുന്നല്ലോ... എന്ന പഴയ ഗാനം ചിത്രീകരിച്ചത് ഇടുക്കിയിലെ മൂന്നാറിൽ വച്ചാണ്. ഇതോണോ ഉത്തരം? --Jairodz സം‌വാദം 17:09, 17 ഒക്ടോബർ 2011 (UTC)

jairodz, :) അടുത്ത ചോദ്യം പെട്ടെന്നു പോരട്ടെ! ViswaPrabha (വിശ്വപ്രഭ) 17:11, 17 ഒക്ടോബർ 2011 (UTC)

ചോദ്യം 01.11

ഒരു ചോദ്യമുണ്ടാക്കാൻ എത്രമാത്രം വളഞ്ഞ് ചിന്തിക്കണം എന്നു മനസ്സിലായി. :-) ദാ, അടുത്തത്. പെട്ടെന്നു മനസ്സിൽ വന്നതാണ്. അത്ര പ്രയാസമുണ്ടാകാൻ വഴിയില്ലെന്നു തോന്നുന്നു.

കൊച്ചുപയ്യൻ ആടുതോമ [2 രാമാനുജൻ - 1 ചേതൻ ഭഗത്]. ഈ സൂചികയിൽ നിന്ന് ഉത്തരം കണ്ടുപിടിക്കൂ. --Jairodz സം‌വാദം 17:59, 17 ഒക്ടോബർ 2011 (UTC)

ഉത്തരം ഒരു സംഖ്യയാണോ? ഒരു ക്ലൂ തരുമോ പ്രത്യേകിച്ച് കൊച്ചുപയ്യന് --നിജിൽ പറയൂ 05:52, 18 ഒക്ടോബർ 2011 (UTC)

ഉത്തരം സംഖ്യയല്ല. പക്ഷേ സംഖ്യയിൽ നിന്ന് ഉത്തരം കണ്ടുപിടിക്കാം. ചതുരബ്രാക്കറ്റിനകത്തുള്ളതാണ് ഉത്തരത്തിലേക്ക് നയിക്കുന്നത്. ആദ്യത്തെ രണ്ടു പദങ്ങൾ ഉത്തരത്തിലേക്കുള്ള സൂചികകളാണ്. കൊച്ചുപയ്യൻ ആളത്ര നിസ്സാരനല്ല. അവന് പത്തടി ഉയരവും ഏകദേശം 4,400 കിലോ തൂക്കവുമുണ്ട്. കൊച്ചുപയ്യന്റെ അനിയൻ ഒരു തടിയനാണ്. :-) --Jairodz സം‌വാദം 06:14, 18 ഒക്ടോബർ 2011 (UTC)

പോയി പോയി അങ്ങ് ജപ്പാനിലൊക്കെ എത്തി പക്ഷെ കൃത്യമായൊരുത്തരം കിട്ടുന്നില്ല സംഖ്യ 21714 ആണോ?(പിന്നൊരു സംശയം ആടുതോമ എന്നു പറഞ്ഞതിനർത്ഥം മോഹൻലാൽ തടിയനാണെന്നാണോ)--നിജിൽ പറയൂ 06:49, 18 ഒക്ടോബർ 2011 (UTC).

21714 അല്ല. ജപ്പാനിലെത്തിയല്ലോ. നന്നായി. ഒരു സൂചന കൂടി തരാം. കൊച്ചുപയ്യനും ആടുതോമയും തമ്മിൽ നേരിട്ട് ബന്ധമില്ല. രണ്ടും കൂടി ചേർത്ത് വായിക്കണം. ഞാൻ ആദ്യം സൂചന തടിയൻ ആടുതോമ എന്നിടാമെന്നാണ് വിചാരിച്ചത്. പിന്നെ മോഹൻലാൽ ഫാൻസിന് വിഷമം തോന്നണ്ട എന്നു കരുതിയാണ് കൊച്ചുപയ്യനാക്കിയത്. ;) --Jairodz സം‌വാദം 06:57, 18 ഒക്ടോബർ 2011 (UTC)
ലിറ്റിൽ ബോയ് --അനൂപ് | Anoop 06:59, 18 ഒക്ടോബർ 2011 (UTC)
ലിറ്റിൽ ബോയ് ഒരു സൂചനമാത്രമാണ്. ആ ലേഖനത്തിൽ ലിറ്റിൽ ബോയുടെ ഭാരം 4 കിലോ എന്നാണ് കൊടുത്തിരിക്കുന്നത്. :-) ആരെങ്കിലും ഈ സൂചന കണ്ടുപിടിച്ചതിനു ശേഷം തിരുത്താം എന്നു കരുതി. --Jairodz സം‌വാദം 07:03, 18 ഒക്ടോബർ 2011 (UTC)
ലിറ്റിൽ ബോയ് & ഫാറ്റ് മാൻ - ഹിരോഷിമ നാഗസാക്കി എന്നിവിടങ്ങളിൽ അമേരിക്ക വിക്ഷേപിച്ച അണു ബോബുകളുടെ കോഡ് നേം.. അതല്ലേ ഉത്തരം? --അനൂപ് | Anoop 06:59, 18 ഒക്ടോബർ 2011 (UTC)
ഉത്തരം അതല്ല. കേരളവുമായി ബന്ധം വേണ്ടേ? :-) ചതുരബ്രാക്കറ്റിനകത്തുള്ളതാണ് ഉത്തരമെന്നു പറയാം. ആടുതോമ എന്നുദ്ദേശിച്ചത് ഫാറ്റ് മാനെ അല്ല. :-) --Jairodz സം‌വാദം 07:09, 18 ഒക്ടോബർ 2011 (UTC)

ഒരു രാമാനുജൻ = 1729. ഒരു ചേതൻ ഭഗത്ത് = 5.സംതിങ്ങ്. അപ്പോൾ 2x1729 - 5.സംതിങ്ങ് = 3452.സംതിങ്ങ്? ഈ സം‌തിങ്ങ് കൃത്യം എത്ര്യാന്നറിഞ്ഞെങ്കിൽ ഇപ്പോ ഉത്തരം പറയാമായിരുന്നു! :D ViswaPrabha (വിശ്വപ്രഭ) 07:27, 18 ഒക്ടോബർ 2011 (UTC)

ചേതൻ ഭഗത്ത് = 5.സംവൺ :-) ആ സംവൺ കളഞ്ഞിട്ട് കണക്കക്കൂട്ടി നോക്കൂ... :-) --Jairodz സം‌വാദം 07:31, 18 ഒക്ടോബർ 2011 (UTC)
വിശ്വപ്രഭ ഉത്തരത്തിനു വളരെയടുത്താണ്. ഒരു വിധത്തിൽ പറഞ്ഞാൽ മൂന്ന് പേരും ഉത്തരം പറഞ്ഞു കഴിഞ്ഞു. ;) --Jairodz സം‌വാദം 08:28, 18 ഒക്ടോബർ 2011 (UTC)
3452.9/3453 ഉം കേരളവുമായി എന്തു ബന്ധം ? :( --അനൂപ് | Anoop 08:37, 18 ഒക്ടോബർ 2011 (UTC)
3453 തന്നെയാണ് സംഖ്യ. ഇത്രയും പറഞ്ഞ സ്ഥിതിക്ക് നല്ലൊരു സൂചന തരാം. വിൻഡോസ്, വേർഡ്പാഡ്, Alt കീ എന്നിവയുണ്ടെങ്കിൽ ഉത്തരം എളുപ്പം കണ്ടുപിടിക്കാം. :-) --Jairodz സം‌വാദം 08:39, 18 ഒക്ടോബർ 2011 (UTC)

"ൽ”? ViswaPrabha (വിശ്വപ്രഭ) 08:55, 18 ഒക്ടോബർ 2011 (UTC)

ആദ്യത്തെ രണ്ടു സൂചനകളുമായുള്ള ബന്ധം പിടികിട്ടിയോ? --Jairodz സം‌വാദം 09:00, 18 ഒക്ടോബർ 2011 (UTC)

ശ്ശോ! അതു ശരിയായോ! :( സത്യമായും ആടുതോമായും ലിറ്റിൽബോയുമായുള്ള ബന്ധം പിടികിട്ടിയില്ല. യുണികോഡ് ക്യാരക്റ്റർ സെറ്റുമായുള്ള അയൽ‌പ്പക്കബന്ധം ചോദ്യം ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയെങ്കിലും സം‌തിങ്ങ് അല്ലാതെ, കൃത്യമായി ആ അക്ഷരവുമായി ഒരു കണക്ഷനും തോന്നിയില്ല. ചുരുക്കത്തിൽ, എന്തെങ്കിലും ഒഴികഴിവുണ്ടാക്കി മാർക്കു് ആദ്യം വന്ന കൊച്ചുപയ്യനോ ആടുതോമായ്ക്കോ കൊടുത്താൽ തരക്കേടില്ല. :) ViswaPrabha (വിശ്വപ്രഭ) 09:08, 18 ഒക്ടോബർ 2011 (UTC)

അതു സാരമില്ല... 3453 കണ്ടുപിടിച്ചത് താങ്കളല്ലേ... ഉത്തരം ഞാൻ വ്യക്തമാക്കാം.
  • കൊച്ചുപയ്യൻ / തടിയൻ --> ലിറ്റിൽ ബോയ് / ഫാറ്റ് മാൻ --> ആണവായുധം
  • ആടുതോമ --> സ്ഫടികം --> ചില്ല്
  • = ആണവചില്ല്
  • യൂണിക്കോഡ് 5.വൺ വേർഷനിലാണ് ആണവചില്ലുകൾ നിലവിൽ വന്നത്. ആ സ്റ്റാൻഡേർഡ് ആണ് ഇപ്പോൾ വിക്കിപീഡിയ പിന്തുടരുന്നതും.
  • 0x 0D7A മുതൽ 0D7F വരെയാണ് ആണവചില്ലുകൾക്ക് (ൺ, ൻ, ർ, ൽ, ൾ, ൿ) നൽകിയിട്ടുള്ള കോഡ് പോയിന്റുകൾ. ൽ-ന്റേത് 0x 0D7D. അത് ഹെക്സാഡെസിമൽ കോഡാണ്. ഡെസിമല്ലിൽ 3453.
  • വേർഡ്പാഡിൽ Alt കീയും നമ്പർപാഡും ഉപയോഗിച്ച് യൂണിക്കോഡ് ഡെസിമൽ ഇൻപുട്ട് പറ്റും. വേർഡിലും പറ്റും. നോട്ട്പാഡിൽ പറ്റില്ല. അതല്ലെങ്കിൽ ഹെക്സാഡെസിമൽ കോഡ് അടിച്ച ശേഷം Alt-x അടിച്ചാലും മതി. ഉദാ: ൽ കിട്ടാൻ d7d എന്നടിച്ച ശേഷം Alt-x അമർത്തിയാൽ മതി.
  • പിന്നെയും കുറച്ച് സൂചനകൾ തന്നു:
  • ഈ സൂചികയി നിന്ന് ഉത്തരം കണ്ടുപിടിക്കൂ. :-)
  • ഉത്തരം സംഖ്യയല്ല. പക്ഷേ സംഖ്യയി നിന്ന് ഉത്തരം കണ്ടുപിടിക്കാം. :D
  • നിങ്ങൾ മൂന്ന് പേരും മോഹൻലാ, ലിറ്റി ബോയ്, എത്ര്യാന്നറിഞ്ഞെങ്കി എന്നീ പദങ്ങളിലൂടെ ഉത്തരം പറഞ്ഞു കഴിഞ്ഞു. ;)
--Jairodz സം‌വാദം 09:23, 18 ഒക്ടോബർ 2011 (UTC)
നിജിലിന് 21,714 എങ്ങനെ കിട്ടി എന്നറിയാനൊരു ആകാംക്ഷ... :-) --Jairodz സം‌വാദം 09:26, 18 ഒക്ടോബർ 2011 (UTC)

അതു ഞാൻ പറയട്ടെ? 2 കൊണ്ട് ഗുണിക്കുന്നതിനു പകരം അതു ചേർത്തുവെച്ചു. അതായതു് : 2 &1729 - 1& 5 , => 21729 - 15 = 21714 ശരിയല്ലേ? ViswaPrabha (വിശ്വപ്രഭ) 09:29, 18 ഒക്ടോബർ 2011 (UTC)

ViswaPrabha (വിശ്വപ്രഭ) പറഞ്ഞത് ശരിയാണ്. 1 ചേതൻ ഭഗത് കണ്ടപ്പോൾ 1 ചേർത്തു വയ്ക്കണമെന്നു വിചാരിച്ചു. ആണവചില്ലെന്നത് ആദ്യം കേൾക്കുകയാണ്.പിന്നെ 3453ൽ നിന്ന് എനിക്ക് ഒരിക്കലും എത്താൻ പറ്റില്ല.

ViswaPrabha (വിശ്വപ്രഭ) അഭിനന്ദനങ്ങൾ .അടുത്ത ചോദ്യം പ്രതീക്ഷിക്കുന്നു .--നിജിൽ പറയൂ 10:04, 18 ഒക്ടോബർ 2011 (UTC)

ജയ്ദീപിന്റെ ചോദ്യം സൂപ്പർ ആയിരുന്നു എന്നു പ്രത്യേകം പറയാതെ വയ്യ. ഇനി അതുപോലെ എരിവും പുളിയുമുള്ള ഒരു ചോദ്യം അടുത്തതായി നിജിൽ ചോദിക്കൂ. (ഞാൻ ഉത്തരം പറയാതെ മാറിയിരുന്നോളാം) :D ViswaPrabha (വിശ്വപ്രഭ) 10:17, 18 ഒക്ടോബർ 2011 (UTC)

1 ചേതൻ ഭഗത് എന്ന് പ്രത്യേകം ഇട്ടത് അദ്ദേഹത്തിന്റെ ഒന്നാമത്തെ നോവലായ ഫൈവ് പോയന്റ് സംവൺ-ൽ തന്നെ കൃത്യമായി എത്തട്ടെ എന്നു കരുതിയാണ്. അദ്ദേഹത്തെ പ്രശസ്തനാക്കിയതും ആ നോവൽ തന്നെ. ശ്രീനിവാസ രാമാനുജനെ പോലെ ഗണിതശാസ്ത്രജ്ഞനല്ലെങ്കിലും അദ്ദേഹം കണക്കിൽ വളരെയധികം താൽപര്യമുള്ള വ്യക്തിയാണ്. ഇതുവരെയിറങ്ങിയ അദ്ദേഹത്തിന്റെ എല്ലാ നോവലുകളുടെ പേരിലും ഒരു സംഖ്യയുണ്ട്: 1 നൈറ്റ് അറ്റ് ദി കോൾ സെന്റർ, 2 സ്റ്റേറ്റ്സ്, ദി 3 മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്, 5 പോയന്റ് സംവൺ. ഒരു നാലിന്റെ കുറവുണ്ടായിരുന്നു. ഈ മാസം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലിന്റെ പേര് റെവല്യൂഷൻ 2020: ലവ്, കറപ്ഷൻ, അമ്പീഷൻ. 2 + 0 + 2 + 0 = 4! :-) --Jairodz സം‌വാദം 10:31, 18 ഒക്ടോബർ 2011 (UTC)
ഉത്തരത്തിൽനിന്നും ചോദ്യമുണ്ടാക്കുന്ന പരിപാടി വളരെ ഇഷ്ടപ്പെട്ടു. ജയ്ദീപിന് ഒരു വലിയ float. നിജിൽ വിക്കി:ആണവച്ചില്ല് എന്ന താൾ കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. --Vssun (സുനിൽ) 15:33, 18 ഒക്ടോബർ 2011 (UTC)--Vssun (സുനിൽ) 15:33, 18 ഒക്ടോബർ 2011 (UTC)
ചോദ്യം ഇത്ര നന്നാകുമെന്ന് ഞാനും വിചാരിച്ചില്ല. :-) ഉത്തരത്തിൽ നിന്നു ചോദ്യമുണ്ടാക്കുന്നത് തന്നെയാണ് താരതമ്യേന എളുപ്പം. ഇങ്ങനെയുള്ള ചോദ്യങ്ങൾ തനിയെ പൊട്ടിമുളപ്പിക്കാൻ നല്ല പ്രയാസമാണ്. :-) പതിനഞ്ച് മിനിട്ട് കൊണ്ടാണ് ചോദ്യം തയ്യാറാക്കിയതെങ്കിലും അതുണ്ടാക്കിയ വിധം വളരെ രസകരമായിരുന്നു. ചോദ്യത്തിൽ ഒരു കണക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കണക്ക് വേണമെങ്കിൽ സംഖ്യ വേണം. ഒരു സംഖ്യയെ കേരളമോ മലയാളവുമായോ ബന്ധപ്പെടുത്തേണ്ട ആവശ്യം വന്നപ്പോൾ യൂണിക്കോഡിനെയും ആണവചില്ലുകളെയും കിട്ടി. ഏത് ചില്ലിനെ തിരഞ്ഞെടുക്കണമെന്നാലോചിച്ചപ്പോൾ സൂചനകൾ കൊടുക്കാൻ നല്ലത് ൽ ആണെന്ന് തോന്നി. 3453 റെഡി! ഇനി എങ്ങനെ 3453-ൽ എത്തിക്കാമെന്നായി ചിന്ത. ഗുണിച്ചും ഹരിച്ചും നോക്കി. പെട്ടെന്ന് രാമാനുജനെ ഓർമ്മ വന്നു. രണ്ടു കൊണ്ടു ഗുണിച്ചപ്പോൾ 3458 കിട്ടി. ഒരു അഞ്ച് അധികപറ്റായി വന്നു. അതു കളയുന്നതായി അടുത്ത ദൗത്യം. അഞ്ചിലെത്താൻ പല വഴികളുമുണ്ടെങ്കിലും പെട്ടെന്ന് ഫൈവ് പോയിന്റ് സംവണ്ണും ചേതൻ ഭഗതും മനസ്സിലേക്ക് വന്നു. ഫൈവ് പോയിന്റ് സംവണ്ണിൽ ഒളിച്ചിരിക്കുന്ന 5.1 ഒരു ബോണസ് ക്ലൂവായി. :-) കൂടുതൽ സൂചനകൾ നൽകുന്നതിനായി ആണവചില്ലിനെ കുഴപ്പിക്കണം. രണ്ടായി വിഭജിച്ചു. ആണവൻ - ആറ്റം - ആറ്റം ബോംബ്... കൊച്ചുപയ്യനും തടിയനും കൈക്കുമ്പിളിൽ. ആരെ തിരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പം. അതവിടെ നിർത്തി ചില്ലിലേക്ക് കടന്നു. ചില്ല് എന്നു കേട്ടപ്പോൾ തന്നെ ഗ്ലാസ് എന്നർത്ഥം കിട്ടി. ഗ്ലാസ്സിന്റെ കെമിക്കൽ കോമ്പിനേഷനോ മറ്റോ ഇടാമെന്നു വിചാരിച്ച് ചില്ല് എന്നു തിരഞ്ഞു. പക്ഷേ നിർഭാഗ്യവശാൽ എത്തിപ്പെട്ടത് മലയാളം അക്ഷരമാലയിലാണ്. വീണ്ടും Glass എന്ന് തിരഞ്ഞു. സ്ഫടികത്തിൽ എത്തി. ആടുതോമയേയും കിട്ടി. ആടുതോമയുമായി കൂടുതൽ ഇണങ്ങുന്നത് തടിയനാണെങ്കിലും മോഹൻലാലിനെ ഓർത്തപ്പോൾ കൊച്ചുപയ്യൻ മതി എന്ന് തീരുമാനിച്ചു. ചോദ്യം തയ്യാർ! --Jairodz സം‌വാദം 17:18, 18 ഒക്ടോബർ 2011 (UTC)

നിജിലിൽ നിന്ന് അടുത്ത ചോദ്യം ഉടൻ പ്രതീക്ഷിക്കുന്നു. --Jairodz സം‌വാദം 17:18, 18 ഒക്ടോബർ 2011 (UTC)

നിജിൽ ഈ ഉത്തരത്തിന്റെ (അല്ലെങ്കിൽ ചോദ്യത്തിന്റെ) ഏതാണ്ടെല്ലാ ഭാഗങ്ങളും മിക്കവാറും കണ്ടുപിടിച്ചിരുന്നു എന്നുതന്നെയാണു ഞാൻ വിശ്വസിക്കുന്നതു്. ആണവചില്ല് എന്താണെന്നറിയാത്തതായിരിക്കണം അദ്ദേഹത്തിനു വഴിമുട്ടാൻ കാരണം. നിജിലിന്റെ ആദ്യത്തെ ശ്രമം ഒന്നു കൂടി വായിച്ചുനോക്കൂ. (അന്വേഷിച്ച് ജപ്പാനിലെത്തി. ആടുതോമാ തടിയനാണോ (Fat man)?, നമ്പർ 21714 ആണോ? എന്നിങ്ങനെ.) ഒരു പക്ഷേ, സ്വന്തം ഉത്തരം ശരിയല്ലെങ്കിലും വേറേ ആർക്കും അതിൽനിന്നും എക്സ്റ്റ്രാ ക്ലൂ കിട്ടരുതേ എന്നും കൊച്ചുകള്ളൻ വിചാരിച്ചുകാണും, അല്ലേ? ;)

എന്തായാലും, നിജിലേ, ഓടി വരൂ..... :-) ViswaPrabha (വിശ്വപ്രഭ) 18:29, 18 ഒക്ടോബർ 2011 (UTC)

ഒരുവേള ഉത്തരം ജുനൈദ് ആണോ എന്ന് സംശയിച്ചുപോയിരുന്നു ;) --വൈശാഖ്‌ കല്ലൂർ 04:29, 19 ഒക്ടോബർ 2011 (UTC)

21714 എന്ന നമ്പർ നോക്കിയപ്പോൾ എനിക്ക് കിട്ടിയത് ജപ്പാനിലെ ഏതോ ആണവനിലയത്തിനടുത്ത് 21714 പേർ താമസിക്കുന്നുണ്ട് എന്നാണ്.അതാവില്ല ഉത്തരം എന്നറിയാവുന്നതു കൊണ്ടാണ് മിണ്ടാതിരുന്നത്.--നിജിൽ പറയൂ 04:47, 19 ഒക്ടോബർ 2011 (UTC)

ചോദ്യം 01.12

മുൻപത്തെ പോലത്തെ ഭയങ്കരമായ ചോദ്യമൊന്നും ഉണ്ടാക്കാൻ എനിക്കാവില്ല.അതുകൊണ്ട് എന്റെ അഭിരുചിക്കനുസരിച്ച് ഉണ്ടാക്കിയ ഒരു ചോദ്യം

ഒന്നാംവാക്ക്
മാം വിദ്ധി ജനകാത്മജാം എന്നാൽ ഗ്രാമങ്ങളുടെ മാതാവ് എന്നല്ല അർത്ഥം
രണ്ടാംവാക്ക്
ശന്തനുവും ദുര്യോധനനും കൂടെ ഒരു പോക്കിരിയെ ഉണ്ടാക്കി.

--നിജിൽ പറയൂ 04:47, 19 ഒക്ടോബർ 2011 (UTC)

ശ്രീരാമൻ ? -- Raghith 05:40, 19 ഒക്ടോബർ 2011 (UTC)
പണ്ടത്തെ വടക്കേത്തലയാണോ? ;) ViswaPrabha (വിശ്വപ്രഭ) 06:22, 19 ഒക്ടോബർ 2011 (UTC)

എന്റെ അഭിരുചിക്കനുസരിച്ച് എന്നല്ലേ പറഞ്ഞത്.ഇത് ഒരു സിനിമയുടെ പേരാണ്.രണ്ട് വാക്കുകളുണ്ട്.കൂടെ എന്നുള്ളത് വെറുതെ വച്ചതാണ്.ഒരു ഉപയോഗവുമില്ല.--നിജിൽ പറയൂ 07:49, 19 ഒക്ടോബർ 2011 (UTC)

അർജുനൻ സാക്ഷി ? -- Raghith 08:42, 19 ഒക്ടോബർ 2011 (UTC)
ഒന്നാമത്തെ വാക്കിന് വിക്കി ചൊല്ലുമായി ബന്ധമുണ്ടോ ? -- Raghith 11:11, 19 ഒക്ടോബർ 2011 (UTC)
പതിനൊന്നിൽ വ്യാഴം? --Jairodz സം‌വാദം 12:03, 19 ഒക്ടോബർ 2011 (UTC)
ഒന്നാം വാക്കിന്റെ ക്ലൂവാണ് മാം വിദ്ധി ജനകാത്മജാം,ഗ്രാമങ്ങളുടെ മാതാവ്.ഇവ രണ്ടും തമ്മിലെന്തെങ്കിലും പരോക്ഷബന്ധമെങ്കിലും ഉണ്ടോ എന്നു നോക്കൂ.അതുപോലെ രണ്ടാം വാക്ക് ശന്തനുവും ദുര്യോധനനും,ഒരു പോക്കിരിയെ നിർമ്മിച്ചു(ഇവ രണ്ടും തമ്മിലുള്ള ബന്ധമല്ല)രണ്ടാം വാക്കിന്റെ ആദ്യപകുതിയും രണ്ടാം പകുതിയും യഥാക്രമം നൽകും.--നിജിൽ പറയൂ 12:11, 19 ഒക്ടോബർ 2011 (UTC)
മക്കൾ മാഹാത്മ്യം ആണോ? ;) --വൈശാഖ്‌ കല്ലൂർ 12:45, 19 ഒക്ടോബർ 2011 (UTC)
മക്കയുള്ളതു കൊണ്ടു ആകാൻ സാധ്യതയുണ്ട്. പക്ഷേ എനിക്ക് മാഹാത്മ്യം ബന്ധപ്പെടുത്താൻ കഴിയുന്നില്ല. --Jairodz സം‌വാദം 12:47, 19 ഒക്ടോബർ 2011 (UTC)
പോക്കിരി - ചലച്ചിത്രം - നടൻ -> വിജയ് - വിജയൻ -> അർജ്ജുനൻ
ശന്തനു - ദുര്യോധനൻ - അർജ്ജുനൻ -> മഹാഭാരതം -> കിടക്കട്ടെ ഒരു മാഹാത്മ്യം :) (ഒരു രസം) --വൈശാഖ്‌ കല്ലൂർ 12:52, 19 ഒക്ടോബർ 2011 (UTC)

ഒന്നാമതായി മലയാള ചലച്ചിത്രമാണെങ്കിലും പേര് ഇംഗ്ലീഷ് വാക്കുകളാണ് .അതിന്റെ മലയാള വിവർത്തനം നടത്തിയാൽ വാക്കുകളാണ് ക്ലൂവിൽ കൊടുത്തത്.മാം വിദ്ധി ജനകാത്മജാം രാമയണത്തിലാണെങ്കിലും അതിനെ പ്രശസ്തമാക്കിയതെന്താണ്.മക്കയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യം ഇതുമായിട്ട് ഒത്തു വരുന്നുണ്ടോ? കേരള പ്രശ്നോത്തരിയിലെന്തിനാ വിജയ് യെഒക്കെ ആലോചിക്കുന്നത്..വർഗ്ഗം ചേർക്കുകയാണെങ്കിൽ ശന്തനുവും ദുര്യോധനനും മഹാഭാരതം വർഗ്ഗത്തിൽ പെടുത്തുമോ അതോ അതിന്റെ ഏതെങ്കിലും ഉപവർഗ്ഗത്തിൽ ചേർക്കുമോ?--നിജിൽ പറയൂ 08:37, 20 ഒക്ടോബർ 2011 (UTC)

റോക്ക് N' റോൾ? --Jairodz സം‌വാദം 09:01, 20 ഒക്ടോബർ 2011 (UTC)

കേരള പ്രശ്നോത്തരിയിലെന്തിനാ വിജയ് യെഒക്കെ ആലോചിക്കുന്നത്
ചോദ്യം 01.11ൽ, ഉത്തരം തേടി ജപ്പാൻ വരെ പോയ നിജിൽ തന്നെ ഇത് പറയണം! ഞാൻ ദാണ്ടേ, തൊട്ടപ്പുറം വരെ മാത്രമേ പോയുള്ളൂ... :) --വൈശാഖ്‌ കല്ലൂർ 11:51, 20 ഒക്ടോബർ 2011 (UTC)

റോക്ക് N' റോൾ അല്ല.പേര് ഇംഗ്ലീഷായാൽ മാത്രം പോര.ക്ലൂവുമായി വല്ല ബന്ധമുണ്ടോ എന്നും നോക്കു.'കേരള പ്രശ്നോത്തരിയിലെന്തിനാ വിജയ് യെഒക്കെ ആലോചിക്കുന്നത് ' പറഞ്ഞതെന്തിനാണെന്ന് ഉത്തരം അറിയുമ്പോൽ വൈശാഖിനു മനസ്സിലാവും..മാം വിദ്ധി ജനകാത്മജാം ബന്ധപ്പെട്ട ഐതിഹ്യം ആർക്കും അറിയില്ലേ.അതിലെ ആർക്കെങ്കിലും മക്കയുമായി വല്ല ബന്ധം കണ്ടെത്താൻ കഴിയുമോ?--നിജിൽ പറയൂ 02:24, 21 ഒക്ടോബർ 2011 (UTC)

ഞാൻ ഐതിഹ്യമാലയിലെ പറയിപെറ്റ പന്തിരുകുലവുമായി ബന്ധപ്പെടുത്തിയാണ് റോക്ക് N റോൾ പറഞ്ഞത്. നാറാണത്ത് ഭ്രാന്തൻ ~ റോക്ക് N റോൾ :-) പുതിയ ചിത്രമാണോ? ഒരു ക്ലൂവും കൂടി...--Jairodz സം‌വാദം 02:29, 21 ഒക്ടോബർ 2011 (UTC)

പറയിപെറ്റ പന്തിരുകുലത്തു നിന്നും തന്നെ.പക്ഷെ നാറാണത്ത് ഭ്രാന്തനു മക്കയുമായി ബന്ധമില്ലല്ലോ.--നിജിൽ പറയൂ 03:34, 21 ഒക്ടോബർ 2011 (UTC)

മക്കയിൽ പിശാചിനെ കല്ലെറിയുന്ന ഒരു അനുഷ്ഠാനമില്ലേ. അതാണ് എനിക്ക് തോന്നിയത്. പറയിപെറ്റ പന്തിരുകുലവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ആലോചിച്ചു നോക്കട്ടെ. :-) --Jairodz സം‌വാദം 03:42, 21 ഒക്ടോബർ 2011 (UTC)
ഉപ്പുകൂറ്റനുമായി ഒന്നു ബന്ധപ്പെടുത്തി നോക്കാം. സോൾട്ട് N' പെപ്പർ? --Jairodz സം‌വാദം 03:55, 21 ഒക്ടോബർ 2011 (UTC)

സോൾട്ട് N' പെപ്പർ .അഭിനന്ദനങ്ങൾ--നിജിൽ പറയൂ 04:43, 21 ഒക്ടോബർ 2011 (UTC)

രണ്ടാം വാക്കിന്റെ സൂചന പിടിക്കിട്ടിയില്ല. :-) --Jairodz സം‌വാദം 04:47, 21 ഒക്ടോബർ 2011 (UTC)
കുരു മനസ്സിലായി. മുളക്?--Jairodz സം‌വാദം 04:48, 21 ഒക്ടോബർ 2011 (UTC)
മുളകുപാടം. അതും മനസ്സിലായി. :-) --Jairodz സം‌വാദം 04:50, 21 ഒക്ടോബർ 2011 (UTC)
കുരുവിനെ ഞാൻ ആദ്യം സീഡ് എന്നാണ് വിവർത്തനം ചെയ്തു നോക്കിയത്. നിർമ്മിച്ചു എന്നു കേട്ടപ്പോൾ പോക്കിരിരാജയുടെ നിർമ്മാതാവിനെ നോക്കിയെങ്കിലും സീഡുമായി ബന്ധപ്പെടുത്താൻ സാധിച്ചില്ല. ഇപ്പോഴാണ് കത്തിയത്. :-) --Jairodz സം‌വാദം 04:54, 21 ഒക്ടോബർ 2011 (UTC)
നിജിലിന്റെ ചോദ്യം നന്നായിരുന്നു. :-) അഭിരുചി എന്നത് നല്ലൊരു സൂചനയായിരുന്നു. ഒരു ചോദ്യം മനസ്സിലുണ്ട്. വൈകുന്നേരമാകട്ടെ. ഇപ്പോൾ സമയമില്ല. --Jairodz സം‌വാദം 05:06, 21 ഒക്ടോബർ 2011 (UTC)

പലരും പല ഉത്തരവും പറഞ്ഞില്ലേ അതെങ്ങനെ കിട്ടി എന്നു പറയാമോ? "പണ്ടത്തെ വടക്കേത്തലയാണോ" , "പതിനൊന്നിൽ വ്യാഴം".

ജയ്ദീപ് അടുത്തതിനു കാൽക്കുലേറ്റർ കരുതണോ? ഉടൻ നല്ലൊരു ചോദ്യം പ്രതീക്ഷിച്ചു കൊണ്ട് --നിജിൽ പറയൂ 06:12, 21 ഒക്ടോബർ 2011 (UTC)

അടുത്തതിൽ കണക്ക് കാണില്ല. :-) പതിനൊന്നിൽ വ്യാഴം: അത് ആദ്യത്തെ സൂചന കണ്ടപ്പോൾ പെട്ടെന്ന് തോന്നിയതാണ്. മാം വിദ്ധി ജനകാത്മജാം - അത് സീതയെ കുറിച്ചുള്ള വരിയാണ്. സീത ഗ്രാമങ്ങളുടെ മാതാവ് അല്ല, ലവന്റെ മാതാവാണ്. ലവൻ = പതിനൊന്ന്. പതിനൊന്ന് വച്ചു തുടങ്ങുന്ന ഒരു സിനിമ കാച്ചി. അല്പം കടന്നു ചിന്തിച്ചു. :-) ഗ്രാമങ്ങളുടെ മാതാവ് മക്കയെ കുറിച്ചാണെന്ന് പിന്നെയാണ് മനസ്സിലായത്. --Jairodz സം‌വാദം 06:16, 21 ഒക്ടോബർ 2011 (UTC)

കൊള്ളാം....അഭിനന്ദനങ്ങൾ.... :) --വൈശാഖ്‌ കല്ലൂർ 06:22, 21 ഒക്ടോബർ 2011 (UTC)


പണ്ടത്തെ വടക്കേത്തല : ഗോകർണ്ണം

ഭൂമിയുടെ പുത്രിയായി കണക്കാക്കുന്ന മറ്റൊരാൾ ‘ഗോ’(പശു)വാണു്. അതിനോടു ചേർത്തു് കർണ്ണനെയും കണക്കാക്കിയാൽ ഗോകർണ്ണം എന്ന വാക്കു വരും. ശന്തനു നേരിട്ടിടപെട്ടില്ലെങ്കിലും, മഹാഭാരതത്തിലെ ദുര്യോധനൻ വളർത്തിക്കൊണ്ടുവന്ന ഒരു പോക്കിരിയായാണു് കർണ്ണനെ പലരും കണക്കാക്കുന്നതു്.

ഗോകർണ്ണമാണു് കേരളത്തിന്റെ വടക്കേ അറ്റമായി പുരാതനകാലത്തു് കണക്കാക്കിയിരുന്നതു്.

ViswaPrabha (വിശ്വപ്രഭ) 07:54, 21 ഒക്ടോബർ 2011 (UTC)

ചോദ്യം 01.13

എളുപ്പമുള്ള എന്നാൽ അല്പം രസകരമായ ഒരു ചോദ്യം:

  • കൊല്ലവർഷം 1113-ൽ കുംഭമാസം ചോതിനക്ഷത്രത്തിൽ തിരുവിതാംകൂറിലാണ് എന്റെ ജനനം.
  • ഇരുപത്തിയേഴാം വയസ്സിൽ ഇന്നറിയപ്പെടുന്ന പേരിൽ ഞാൻ മാമ്മോദീസ സ്വീകരിച്ചു.
  • എന്റെ പേര് കേട്ടാൽ അല്പമൊന്നു വിറയ്ക്കുന്ന ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്.
  • തിരുവിതാംകൂറിൽ തന്നെയാണ് ജനിച്ചതും വളർന്നതുമെങ്കിലും കുറച്ചുനാളുകളായി തിരുവനന്തപുരത്തോട് കുറച്ച് കൂടുതൽ അടുപ്പം എനിക്കുണ്ട്.
  • നിർദ്ധനനാണെങ്കിലും അടുത്തകാലത്തൊന്നും ഞാൻ മരിക്കില്ല. എന്നാൽ എന്റെ ഒരു അകന്ന ബന്ധു ന്റെ ച്ഛന്റെ കൈകളാൽ അധികം വൈകാതെ മരണപ്പെടാൻ സാധ്യതയുണ്ട്.


ഞാൻ ആര്? (ഇതിലെ സൂചനകൾ അക്ഷരാർത്ഥത്തിൽ എടുക്കേണ്ട എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. :-) ഉത്തരം ഉടൻ പ്രതീക്ഷിക്കുന്നു.)

--Jairodz സം‌വാദം 15:17, 21 ഒക്ടോബർ 2011 (UTC)
കെ.എസ്.ആർ.ടി.സി. ചുമ്മാ ഒരു ഗസ്സ് --അനൂപ് | Anoop 16:05, 21 ഒക്ടോബർ 2011 (UTC)

ശരിയുത്തരം. :-) --Jairodz സം‌വാദം 16:09, 21 ഒക്ടോബർ 2011 (UTC)

float നല്ല ചോദ്യം... ചോദ്യകർത്താവിനു രണ്ടു പൂച്ചെണ്ടുകൾ --രാജേഷ് ഉണുപ്പള്ളി Talk‍ 16:54, 21 ഒക്ടോബർ 2011 (UTC)
അതെ, നല്ല ചോദ്യം :) അനൂപേട്ടാ, അടുത്ത ചോദ്യം പോരട്ടെ ;) --വൈശാഖ്‌ കല്ലൂർ 17:54, 21 ഒക്ടോബർ 2011 (UTC)

ചോദ്യം 01.14

ഇതുവരെ സൂചനകൾ വാക്കുകളിലൂടെ നൽകിയാണ് ചോദ്യങ്ങൾ ചോദിച്ചത്. ഇത്തവണ ഒന്ന് മാറ്റി പരീക്ഷിക്കുന്നു. ചില കോമൺസ് ചിത്രങ്ങൾ വഴി ഒരു ചോദ്യം.. :)

ഈ മൂന്നു ചിത്രങ്ങൾ ഒരുത്തരത്തിലേക്കുള്ള സൂചനകളാണ്. --അനൂപ് | Anoop 18:01, 21 ഒക്ടോബർ 2011 (UTC)

മൂന്നാർ? --Jairodz സം‌വാദം 18:36, 21 ഒക്ടോബർ 2011 (UTC)

ഏയ്.. അല്ല... --അനൂപ് | Anoop 18:41, 21 ഒക്ടോബർ 2011 (UTC)

കാവ്യ മാധവൻ. കന്യാകുമാരിയുടെ(ചിത്രം 1) യും, മാധവന്റെ(ചിത്രം 3) മാധവനും കടംകൊള്ളുന്നു. ക-മാധവൻ -> കാവ്യ മാധവൻ. കാവ്യയുടെ അമ്മ ശ്യാമള രണ്ടാമത്തെ ചിത്രത്തിന്റെ സൂചനയാകുന്നു..? --വൈശാഖ്‌ കല്ലൂർ 18:57, 21 ഒക്ടോബർ 2011 (UTC)

അല്ല വൈശാഖ്... ഉത്തരം കാവ്യാ മാധവൻ അല്ല. ഞാൻ അടുത്ത സെറ്റ് ചിത്രങ്ങൾ കൂടെ ക്ലൂ ആയി നൽകാം.

ഇങ്ങനെ എത്ര ക്ലൂകൾ വേണമെങ്കിലും കോമൺസിൽ പോയി കണ്ടു പിടിക്കാൻ എനിക്ക് സാധിക്കും. പക്ഷെ ഉത്തരം ഒരു ചിത്രമായി നൽകാൻ എനിക്ക് സാധിക്കില്ല :( --അനൂപ് | Anoop 03:31, 22 ഒക്ടോബർ 2011 (UTC)

മനഃശാസ്ത്രം എന്ന വർഗ്ഗത്തിൽ പെടാവുന്ന ഒന്നാണോ ? -- Raghith 11:33, 22 ഒക്ടോബർ 2011 (UTC)
അതെ, ഉത്തരത്തിന്റെ ഒരു വർഗ്ഗം കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. രണ്ടാമത്തെ സൂചന വച്ച് ഒരു ഗസ്സ് കൂടി: കൊച്ചി ടസ്കേഴ്സ് കേരള? --Jairodz സം‌വാദം 11:38, 22 ഒക്ടോബർ 2011 (UTC)
അല്ല. ഉത്തരത്തിന്റെ വർഗ്ഗത്തിൽപ്പെടുത്താവുന്ന ചോദ്യങ്ങൾ നേരത്തെ തന്നെ ഈ ചോദ്യോത്തരിയിൽ ചോദിച്ചിട്ടുണ്ട്. ഉത്തരം ഒരു വ്യക്തിയുടെ പേരാണ്. --അനൂപ് | Anoop 15:49, 22 ഒക്ടോബർ 2011 (UTC)
ഒരു ക്ലൂ കൂടെ തരുക..... --രാജേഷ് ഉണുപ്പള്ളി Talk‍ 16:32, 22 ഒക്ടോബർ 2011 (UTC)
ചോദ്യത്തിലെ ആദ്യ ചിത്രത്തിനു പകരം താഴെക്കാണുന്ന ചിത്രവും ഉപയോഗിക്കാം. :) ഈ ചിത്രങ്ങൾക്ക് വ്യക്തിയുമായി നേരിട്ട് ബന്ധങ്ങളൊന്നുമില്ല. പക്ഷെ ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തിയെ കണ്ടുപിടിക്കാം. നേരത്തെ വൈശാഖ് കണ്ടെത്തിയ പോലെ. :) ക്ലൂവായി നൽകിയ രണ്ടു ചിത്രങ്ങളിലൊന്നിനു്(രണ്ടാമത്തെ സെറ്റ്) വ്യക്തിയുടെ മേഖലയുമായി 'ബന്ധമുണ്ട്'.

--അനൂപ് | Anoop 16:54, 22 ഒക്ടോബർ 2011 (UTC)

രാജീവ് അഞ്ചൽ ? -- Raghith 18:41, 22 ഒക്ടോബർ 2011 (UTC)

1.സംഗമം,2.അറിയില്ല. 3.മാധവൻ

1.പൈ 2.ഇരിങ്ങാലക്കുട

സംഗമഗ്രാമമാധവൻ അല്ലേ..--നിജിൽ പറയൂ 19:13, 22 ഒക്ടോബർ 2011 (UTC)

ഉത്തരം സംഗമഗ്രാമമാധവൻ തന്നെ. ഒറപ്പിച്ചു

  • 1. സംഗമം 2. ഗ്രാമം (The Village-Film directed by N.M. Shyamalan) 3. മാധവൻ
  • 2. സംഗമം (സങ്കരയിനം പശു-മിഥുൻ) 2. ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്റ്
  • 3. ഇരിങ്ങാലക്കുട ഉൾപ്പെടുന്ന തൃശ്ശൂരിലെ വിക്കി സംഗമം...

ഉത്തരം ഇരിങ്ങാലക്കുടയിലെ സംഗമഗ്രാമമാധവൻ --രാജേഷ് ഉണുപ്പള്ളി Talk‍ 21:40, 22 ഒക്ടോബർ 2011 (UTC)

സംഗമഗ്രാമമാധവൻ - നിജിൽ ശരിയുത്തരം പറഞ്ഞിരിക്കുന്നു. ക്ലൂകൾ ഏതാണ്ട് അതൊക്കെ തന്നെ.
  1. കന്യാകുമാരി - മൂന്നു കടലുകളുടെ സംഗമം . അവസാന ചിത്രം വിക്കി 'സംഗമ'ത്തിന്റേതായിരുന്നു :)
  2. ഗ്രാമം - ദി വില്ലേജ് - മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്ത ചിത്രം
  3. മാധവൻ - മാധവൻ തന്നെ.
  4. പശുവിന്റെ ചിത്രം കാണിച്ചത് - സംഗമഗ്രാമമാധവൻ പൈയുടെ വില പത്തു ദശാംശം വരെ കണ്ടെത്തിയ ആദ്യ ശാസ്ത്രജ്ഞനായിരുന്നു. പശുവിന്റെ ഗ്രാമ്യപ്രയോഗമാണ് പൈ :)
  5. ഇന്നസെന്റ് - സംഗമഗ്രാമമാധവൻ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള സംഗമഗ്രാമത്തിലാണ് ജനിച്ചതെന്ന് പറയപ്പെടുന്നു [ സംഗമഗ്രാമം ഇരിങ്ങാലക്കുടയാണ്‌ (സംഗമേശൻ - ഭരതൻ കുടികൊള്ളുന്ന ഗ്രാമം).. ]ഇന്നസെന്റും ഇരിങ്ങാലക്കുടക്കാരൻ തന്നെ.
  6. സംഗമഗ്രാമമാധവന്റെ ചിത്രം കോമൺസിൽ നിന്നു ലഭിക്കാൻ ഒരു വഴിയുമില്ല.

നിജിലിനു അഭിനന്ദനങ്ങൾ. നിജിൽ അടുത്ത ചോദ്യം ചോദിക്കൂ.--അനൂപ് | Anoop 03:48, 23 ഒക്ടോബർ 2011 (UTC)

1970 ആണോ --എഴുത്തുകാരി സംവാദം 17:54, 24 നവംബർ 2011 (UTC)

കൈവശം തത്കാലം ചോദ്യമൊന്നുമില്ല.ദയവായി മറ്റാരെങ്കിലും ചോദിക്കൂ..:) --നിജിൽ പറയൂ 06:34, 23 ഒക്ടോബർ 2011 (UTC)

ചോദ്യം 01.15

  1. തെയ്യം
  2. യൂത്ത് കോൺഗ്രസ്
  3. ചിറക്കൽ കോവിലകം
ഈ മൂന്ന് സൂചനകളും ഒരു ഉത്തരത്തിലേക്ക് വഴി കാട്ടുന്നു. -- Prajithkumar 08:16, 25 ഒക്ടോബർ 2011 (UTC)
എക്സാമിനു റൈമല്ലേ?  ;) ViswaPrabha (വിശ്വപ്രഭ) 08:37, 25 ഒക്ടോബർ 2011 (UTC)
എന്താ ഉദ്ദെശിചതു?-- Prajithkumar 10:03, 25 ഒക്ടോബർ 2011 (UTC)
കണ്ണൻ പെരുവണ്ണാൻ? (ഇദ്ദേഹത്തിന് യൂത്ത് കോൺഗ്രസുമായുള്ള ബന്ധം എന്താണെന്നറിയില്ലെങ്കിലും) --Vssun (സുനിൽ) 10:24, 25 ഒക്ടോബർ 2011 (UTC)
താങ്കൾ ഉത്തരത്തിന്റെ വഴിക്കു തന്നെ , കണ്ണൻ പെരുവണ്ണാൻ വഴി മുന്നോട്ട് പോകാം.-- Prajithkumar 10:36, 25 ഒക്ടോബർ 2011 (UTC)
കെ. കരുണാകരൻ ? --അനൂപ് | Anoop 10:45, 25 ഒക്ടോബർ 2011 (UTC)
അല്ല , യൂത്ത് കോൺഗ്രസും ചിറക്കൽ കോവിലകവുമായി ബന്ധമുണ്ടെങ്കിലും കരുണാകരൻ അല്ല . -- Prajithkumar 11:14, 25 ഒക്ടോബർ 2011 (UTC)

അടുത്ത സൂചന ഡി.വൈ.എഫ്.ഐ. -- Prajithkumar 11:14, 25 ഒക്ടോബർ 2011 (UTC)

കേരള ഫോക്ലോർ അക്കാദമിയോ അതിന്റെ പ്രസിഡണ്ട് ബി. മുഹമ്മദ് അഹമ്മദോ ആണോ? (പാർട്ടികളുമായി ബന്ധം ഇല്ലെങ്കിലും) --അനൂപ് | Anoop 11:32, 25 ഒക്ടോബർ 2011 (UTC)
അഭിനവ ഭാരത് യുവക് സംഘം - ഇതിലേക്കാണോ എത്തിക്കുന്നത്? --Vssun (സുനിൽ) 11:52, 25 ഒക്ടോബർ 2011 (UTC)
എ.വി. കുഞ്ഞമ്പു --കിരൺ ഗോപി 12:07, 25 ഒക്ടോബർ 2011 (UTC)

അഭിനവ ഭാരത് യുവക് സംഘം ,ഇതു തന്നെ ഞാൻ ഉദ്ദേശിച്ചത്. ഇനി സുനിൽ അടുത്ത ചോദ്യം ഇടൂ -- --Prajithkumar 12:11, 25 ഒക്ടോബർ 2011 (UTC)

ഉത്തരത്തിലേക്കെത്താൻ പ്രജിത്തിന്റെ തിരുത്തൽചരിത്രം സഹായകമായിരുന്നു. --Vssun (സുനിൽ) 02:26, 26 ഒക്ടോബർ 2011 (UTC)
പ്രജിത്ത്, തെയ്യം, ചിറക്കൽ കോവിലകം, യൂത്ത് കോൺഗ്രസ് എന്നിവയ്ക്ക് അഭിനവ ഭാരത് യുവക് സംഘം എന്നതുമായുള്ള ബന്ധം കൂടി വിവരിക്കാമോ? --അനൂപ് | Anoop 05:10, 26 ഒക്ടോബർ 2011 (UTC)
കണ്ണപ്പെരുവണ്ണാനിലേക്ക് ഞാനെത്തിയത്, ഈ കണ്ണിയിലൂടെയാണ്] (ചിറക്കൽ കോവിലകത്തേക്കുള്ള ജാഥ). --Vssun (സുനിൽ) 05:40, 26 ഒക്ടോബർ 2011 (UTC)
അനൂപ്, തെയ്യത്തിന്റെ രീതികളും ചടങ്ങുകളും ഇന്ന് കാണുന്ന രീതിയിൽ ചിട്ടപ്പെടുത്തിയത് മണക്കാടൻ ഗുരുക്കൾ എന്ന കരിവെള്ളൂർ സ്വദേശിയാണ്(കണ്ണൻ പെരുവണ്ണാൻ- കരിവെള്ളൂരിലെ പ്രശസ്ത തെയ്യം കലാകാരനാണ്) . കരിവെള്ളൂരിലെ കർഷകപോരാട്ടങ്ങളുടെ മുന്നോടിയായി രൂപീകരിക്കപ്പെട്ട യുവജനസംഘടനയാണ് അഭിനവ ഭാരത് യുവക് സംഘം (യൂത്ത് കോൺഗ്രസും ,ഡി.വൈ.എഫ്.ഐ . ഉം യുവജന സംഘടനക്കായുള്ള സൂചനയാണ്).ചിറക്കൽ തമ്പുരാനും കരിവെള്ളൂരിലെ കർഷകരും തമ്മിലുള്ള പോരാട്ടമാണ് കരിവെള്ളൂർ സമരം.-- Prajithkumar 04:48, 27 ഒക്ടോബർ 2011 (UTC)

ചോദ്യം 01.16

നാഗങ്ങൾക്ക് ധീരത കൂടാൻ കാരണം? (ചോദ്യം അക്ഷരാർത്ഥത്തിലെടുക്കല്ലേ) --Vssun (സുനിൽ) 18:08, 25 ഒക്ടോബർ 2011 (UTC)

എന്തെങ്കിലും സൂചന? :-) --Jairodz സം‌വാദം 13:43, 26 ഒക്ടോബർ 2011 (UTC)

ഉത്തരത്തിലേക്കുള്ള സഞ്ചാരത്തെ മൂന്നു ഘട്ടങ്ങളായി വിഭജിച്ചാൽ, രണ്ടാം ഘട്ടത്തിലെ വിഷയം സംഗീതം ആയിരിക്കും. --Vssun (സുനിൽ) 13:49, 26 ഒക്ടോബർ 2011 (UTC)
കർണാടകസംഗീതം --Vssun (സുനിൽ) 05:18, 27 ഒക്ടോബർ 2011 (UTC)
ധീരശങ്കരാഭരണത്തെ നാഗവുമായി ബന്ധപ്പെടുത്തിയാൽ മതിയോ ? -- Raghith 05:44, 27 ഒക്ടോബർ 2011 (UTC)
രഘിത്ത് ശരിയായ വഴിയിലാണ്. ഞാൻ അടുത്ത സൂചനയായി നാഗത്തെ ശിവനുമായി ബന്ധപ്പെടുത്താൻ പറയാനിരിക്കുകയായിരുന്നു. --Vssun (സുനിൽ) 06:26, 27 ഒക്ടോബർ 2011 (UTC)
ശങ്കരന്റെ ആഭരണം നാഗങ്ങളാണ്, ധീരശങ്കരാഭരണം രാഗവുമാണ്. -- Raghith 06:37, 27 ഒക്ടോബർ 2011 (UTC)

ഉത്തരത്തിന്റെ രണ്ടാംഘട്ടം വരെ ശരിയായി സഞ്ചരിച്ചിരിക്കുന്നു. --Vssun (സുനിൽ) 08:18, 27 ഒക്ടോബർ 2011 (UTC)

മേളകർത്താരാഗങ്ങൾക്കെല്ലാം ഇത്തരത്തിൽ അനാവശ്യമെന്നു തോന്നുന്ന ഒരു വച്ചുകെട്ടുണ്ട്. --Vssun (സുനിൽ) 14:45, 27 ഒക്ടോബർ 2011 (UTC)
കടപയാദിയാണോ ഉദ്ദേശിക്കുന്നതു്? ViswaPrabha (വിശ്വപ്രഭ) 14:49, 27 ഒക്ടോബർ 2011 (UTC)
ശരിയുത്തരം. വിശ്വപ്രഭക്ക് അഭിനന്ദനങ്ങൾ --Vssun (സുനിൽ) 14:53, 27 ഒക്ടോബർ 2011 (UTC)
ഇതും മുഴുവനുത്തരമാവും എന്നു പ്രതീക്ഷിക്കാതെ പറഞ്ഞതാണു്. വെറുമൊരു ഹിന്റ് ആവുമെന്നേ കരുതിയുള്ളൂ. എന്തായാലും ചോദ്യങ്ങൾക്കു് ഉത്തരങ്ങളുമായി കുറേക്കൂടി കണൿഷൻ വേണമെന്നു തോന്നുന്നു.
ഇനി ഞാൻ ഒന്നും മിണ്ടാതിരിക്കാൻ ശ്രമിക്കാം. ഒരു ക്വിസ് പരിപാടി തുടങ്ങിവെച്ചു് അയാൾ അതിന്റെ തുടക്കത്തിൽ തന്നെ മാർക്കുകൾ വാങ്ങിക്കൂട്ടുന്നതിൽ ഒരു രസവുമില്ല :( ViswaPrabha (വിശ്വപ്രഭ) 19:55, 27 ഒക്ടോബർ 2011 (UTC)

ഇന്റർനെറ്റിലിരിക്കുന്നവരോട് എങ്ങനെ ചോദ്യം ചോദിക്കും എന്ന ഒരു ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ചോദ്യങ്ങളെ മന:പൂർവ്വം ട്വിസ്റ്റ് ചെയ്യുന്നതാണ്. --Vssun (സുനിൽ) 04:32, 28 ഒക്ടോബർ 2011 (UTC)

ചോദ്യം 01.17

ഇതു വളരെ എളുപ്പമായിരിക്കും!

ക = വില്ലടിച്ചാൻപാട്ട്, തിരുമല ഇവ രണ്ടിനേയും ബന്ധപ്പെടുത്തുന്ന ഒരു വാക്കു്

ഖ = ഒരു മുൻഭക്ഷ്യവകുപ്പു മന്ത്രി

ഗ = പടിഞ്ഞാറു്,

ഘ = (കമ്യൂണിസ്റ്റ് പാർട്ടിയും ബകന്റെ അന്തകനും) അതിനു ശേഷം (ഐരാവതവും തവക്കളയും)

ക, ഖ,ഗ, ഘ ഇവ എല്ലാത്തിനേയും പരസ്പരം ബന്ധപ്പെടുത്തുന്ന ഒരൊറ്റ വാക്കു പറയുക. ViswaPrabha (വിശ്വപ്രഭ) 20:38, 27 ഒക്ടോബർ 2011 (UTC)

എന്തെങ്കിലും സൂചന? തിരുമല എന്നത് ആന്ധ്രാപ്രദേശിലേതാണോ, തിരുവനന്തപുരത്തേതാണോ? :-) തവക്കള??? --Jairodz സം‌വാദം 10:02, 28 ഒക്ടോബർ 2011 (UTC)

തവക്കള --Vssun (സുനിൽ) 10:05, 28 ഒക്ടോബർ 2011 (UTC)
തവക്കള എന്നാൽ തമിഴിൽ തവള എന്നാണ് . -- Raghith 10:18, 28 ഒക്ടോബർ 2011 (UTC)
സുനിൽ കാണിച്ച ലിങ്കിലെ ലിറ്റിൽ സൂപ്പർ സ്റ്റാർ തവക്കളൈ-യെയാണു് ഉദ്ദേശിച്ചതു്.

സൂപ്പർ എളുപ്പത്തിനുള്ള സൂപ്പർ സൂചന: ഘയിലെ ഘടകങ്ങൾ വർണ്ണവും ആകാരവും. ViswaPrabha (വിശ്വപ്രഭ) 10:27, 28 ഒക്ടോബർ 2011 (UTC)

വലിയ ചുവന്ന ഉള്ളി ആണോ (സവാള)? -- Raghith 10:33, 28 ഒക്ടോബർ 2011 (UTC)

ഐരാവതവും തവക്കളയും വെള്ളക്കുള്ളൻ ? -- Raghith 11:00, 28 ഒക്ടോബർ 2011 (UTC)

ചുവപ്പുഭീമൻ, വെള്ളക്കുള്ളൻ - Red Giant and White Dwarf - നക്ഷത്രങ്ങൾ. ബന്ധപ്പെടുത്തണം. --Jairodz സം‌വാദം 11:11, 28 ഒക്ടോബർ 2011 (UTC)

ഘ=സൂപ്പർനോവയായിരിക്കണം --Vssun (സുനിൽ) 11:22, 28 ഒക്ടോബർ 2011 (UTC)
കാസനോവ - മോഹൻലാൽ ? ;) ഭക്ഷ്യവകുപ്പ് മന്ത്രി - കാർത്തികേയൻ... --Jairodz സം‌വാദം 11:24, 28 ഒക്ടോബർ 2011 (UTC)
പടിഞ്ഞാറ്? ഉം... പടിഞ്ഞാറോട്ടുള്ള ചരിവ്? :-) --Jairodz സം‌വാദം 11:35, 28 ഒക്ടോബർ 2011 (UTC)


മലയാളം വിക്കിപീഡിയയിൽ നോക്കൂ... ViswaPrabha (വിശ്വപ്രഭ) 12:33, 28 ഒക്ടോബർ 2011 (UTC)

സൂപ്പർനോവ = അധിനവതാര ~ നയൻതാര --Jairodz സം‌വാദം 12:55, 28 ഒക്ടോബർ 2011 (UTC)
വില്ലടിച്ചാൻപാട്ട്, തിരുമല... തിരുവല്ല, വില്ല് - നയൻതാരയുടെ സ്വദേശം, അഭിനയിച്ച ചിത്രം... --Jairodz സം‌വാദം 12:57, 28 ഒക്ടോബർ 2011 (UTC)
വില്ലടിച്ചാൻപാട്ട്, തിരുമല ..കണിയാങ്കുളത്തു പോര് ആണോ? മുൻഭക്ഷ്യവകുപ്പു മന്ത്രി ദിവാകരൻ ?--നിജിൽ പറയൂ 13:11, 28 ഒക്ടോബർ 2011 (UTC)
സൂപ്പർ - നയൻതാര അഭിനയിച്ച വേറൊരു ചിത്രം. :-) --Jairodz സം‌വാദം 13:27, 28 ഒക്ടോബർ 2011 (UTC)

എസ്. ചന്ദ്രശേഖർ? സന്തോഷ് ജനാർദ്ദനൻ 14:23, 28 ഒക്ടോബർ 2011 (UTC)

നിജിൽ (ക) വളരെ അടുത്തെത്തിയിരിക്കുന്നു. (ഖ) ശരിയായി. Jairodz (ഘ)ചുവപ്പുഭീമൻ, വെള്ളക്കുള്ളൻ വരെ ശരിയായി. (ഗ) പടിഞ്ഞാറു് എന്ന ശുദ്ധദ്രാവിഡവാക്കിന്റെ ശരിയായ അർത്ഥം പിരിച്ചെടുത്താൽ ഉത്തരം പിന്നാലെ പോരും. ViswaPrabha (വിശ്വപ്രഭ) 15:45, 28 ഒക്ടോബർ 2011 (UTC)

ദിവാകരൻ = പടിഞ്ഞാറ് = സൂര്യൻ. ഘ ≠ സൂപ്പർനോവ? :-( --Jairodz സം‌വാദം 15:56, 28 ഒക്ടോബർ 2011 (UTC)

ജയ്‌റോഡ്സ് (ജയ്ദീപ്?) ഉത്തരം പറഞ്ഞു!

ദിവാകരൻ = സൂര്യൻ

ഇരവിക്കുട്ടിപ്പിള്ള -> ഇരവി = രവി = സൂര്യൻ.

ഞായർ (സൂര്യൻ) പടിയുന്ന ദിക്കാണു് പടിഞ്ഞാറു്.

സൂര്യൻ ചന്ദ്രശേഖർ സംഖ്യയ്ക്കു് താഴെ പിണ്ഡമുള്ള ഒരു നക്ഷത്രമാണു്. അതുകൊണ്ടു് അതൊരിക്കലും ഒരു തമോഗർത്തമായി മാറുകയില്ല. പകരം ക്രമേണ ഒരു ചുവപ്പുഭീമനും പിന്നീടു് വെള്ളക്കുള്ളനുമായി മാറും.

മണിമണിയായി അടുത്ത ചോദ്യം വരട്ടെ! ViswaPrabha (വിശ്വപ്രഭ) 16:05, 28 ഒക്ടോബർ 2011 (UTC)

ക = ഇരവിക്കുട്ടിപ്പിള്ള? ഇരവി = ദിവാകരൻ = പടിഞ്ഞാറ് = ചുവപ്പുഭീമൻ -> വെള്ളക്കുള്ളൻ = സൂര്യൻ. സൂര്യന്റെ പര്യായമാണോ. അതോ സൂര്യൻ തന്നെയാണോ ഉത്തരം? --Jairodz സം‌വാദം 16:08, 28 ഒക്ടോബർ 2011 (UTC)
:-) പടിഞ്ഞാറിന്റെ നിരുക്തത്തിൽ നിന്ന് സൂര്യൻ എന്നു നേരത്തെ കിട്ടി. അതിനെ മറ്റു സൂചനകളുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചതാണ് കുഴഞ്ഞത്. ഉത്തരത്തിന് കേരളുവായി നേരിട്ട് ബന്ധം കാണുമെന്ന് വിചാരിച്ചു. സൂപ്പർ എന്നു എടുത്തുപറഞ്ഞപ്പോൾ, സൂപ്പർനോവ തന്നെയെന്നുറപ്പിച്ചു. അതിൽ നിന്ന് നയൻതാരയിലെത്തി. എങ്കിലും നയൻതാരയ്ക്ക് ആദ്യത്തെ സൂചനയുമായി ഇത്രയും ബന്ധം വന്നത് യാദൃശ്ചികമാണെന്ന് വിശ്വസിക്കാൻ വയ്യ. --Jairodz സം‌വാദം 16:14, 28 ഒക്ടോബർ 2011 (UTC)

ക = ഇരവിക്കുട്ടിപ്പിള്ള? ഇരവി = ദിവാകരൻ = പടിഞ്ഞാറ് = ചുവപ്പുഭീമൻ -> വെള്ളക്കുള്ളൻ = സൂര്യൻ. സൂര്യന്റെ പര്യായമാണോ. അതോ സൂര്യൻ തന്നെയാണോ ഉത്തരം? ഇത് ടൈപ്പ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഉത്തരം പോസ്റ്റ് ചെയ്തത്. സേവ് ചെയ്യാൻ നോക്കിയപ്പോൾ എഡിറ്റിങ് കോൺഫ്ലിക്റ്റ് ആയി. പിന്നെ, താഴെ ചേർത്തു. :-) ചോദ്യമൊന്നും ഇപ്പോൾ മനസ്സില്ലില്ല. ആലോചിക്കട്ടെ. അല്പം വൈകും. :-) --Jairodz സം‌വാദം 16:19, 28 ഒക്ടോബർ 2011 (UTC)

"സൂര്യൻ“ തന്നെയായിരുന്നു ലക്ഷ്യം വെച്ചിരുന്ന ഉത്തരം.

ഈ ചോദ്യം മുഖ്യമായും പദങ്ങളുടെ അർത്ഥം, ഉൽ‌പ്പത്തി എന്നിവയെ ഉദ്ദേശിച്ചായിരുന്നു. ഒരു കണക്കിൽ ഒരു വിക്ഷണറിച്ചോദ്യം എന്നു പറയാം. ViswaPrabha (വിശ്വപ്രഭ) 16:37, 28 ഒക്ടോബർ 2011 (UTC)

ഞാനെങ്ങനെ എസ് ചന്ദ്രശേഖറിൽ എത്തി എന്ന് കൂടി പറയാം. വില്ലടിച്ചാൻ പാട്ടിൽ ശിവപുരാണം പറയാറുണ്ട്‌ (ചന്ദ്രശേഖരൻ). മുൻ ഭക്ഷ്യ മന്ത്രി - ഇ ചന്ദ്രശേഖരൻ നായർ. എസ് ചന്ദ്രശേഖർ മരിച്ചത്‌ അമേരിക്കയിൽ വച്ചാണ് (പടിഞ്ഞാറ്). റെഡ്‌ജയന്റ്, വെള്ളക്കുള്ളൻ ഒക്കെ അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയാണ്.! സന്തോഷ് ജനാർദ്ദനൻ 18:12, 28 ഒക്ടോബർ 2011 (UTC)

അല്പം തിരക്കായിരുന്നു. ചോദ്യവും കിട്ടുന്നില്ല. ആർക്കെങ്കിലും ചോദിക്കണമെന്നുണ്ടെങ്കിൽ ചോദിക്കാം. തലയിൽ പെട്ടെന്ന് വല്ലതും തെളിയുകയാണെങ്കിൽ ഇടാം. :-) --Jairodz സം‌വാദം 15:10, 29 ഒക്ടോബർ 2011 (UTC)

wikt:പടിഞ്ഞാറ് എന്ന താളിൽ അൽപ്പം വിവരം കൂട്ടിച്ചേർത്തു. പടിയുക എന്ന വാക്കിനർത്ഥം, പടിയിറങ്ങുക എന്നു മാത്രമാണോ? പടിയേറുക എന്നുമില്ലേ? --Vssun (സുനിൽ) 02:38, 30 ഒക്ടോബർ 2011 (UTC)

പടി (പംക്തി / gate / step / തൂക്കക്കട്ടി etc. etc...)യും പടിയുകയും പ്രത്യേകിച്ചു പരസ്പരബന്ധമില്ലാത്ത രണ്ടു വ്യത്യസ്ത വാക്കുകളാണു്. പടിയുക എന്നാൽ, കിടക്കുക, ചെരിയുക, അമർന്നിരിക്കുക എന്നൊക്കെയാണു് അർത്ഥം. പ്രത്യേകിച്ചു് കന്നുകാലികൾ, ആന ഇവയുടെ കാര്യത്തിലാണു് ഈ വാക്കു് അധികവും ഉപയോഗിച്ചുകാണാറുള്ളതു്. ViswaPrabha (വിശ്വപ്രഭ) 07:58, 30 ഒക്ടോബർ 2011 (UTC)

നന്ദി. --Vssun (സുനിൽ) 09:33, 30 ഒക്ടോബർ 2011 (UTC)

ചോദ്യം 01.18

എളുപ്പമുള്ള ഒരു ചോദ്യം.

ബന്ധപ്പെടുത്തുക:

--Jairodz സം‌വാദം 06:39, 22 നവംബർ 2011 (UTC)

ഉത്തരം സിനിമയോട് ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു.... --വൈശാഖ്‌ കല്ലൂർ 07:13, 22 നവംബർ 2011 (UTC)
അതെ. --Jairodz സം‌വാദം 07:19, 22 നവംബർ 2011 (UTC)
വേറൊരു സൂചന ! -- Raghith 04:27, 25 നവംബർ 2011 (UTC)
ന്യായോപയോഗ ഉപപത്തിയായതിനാൽ അക്കിനേനി നാഗേശ്വരറാവുവിന്റെ ചിത്രം നീക്കം ചെയ്തു.
ഇതാ നല്ലൊരു സൂചന:
ചിത്രം മാറ്റിയെങ്കിലും അക്കിനേനി നാഗേശ്വരറാവുവും സൂചനയായി നിലനിൽക്കുമെന്ന് കരുതുന്നു. -- Raghith 05:06, 25 നവംബർ 2011 (UTC)
തീർച്ചയായും. --Jairodz (സം‌വാദം) 05:18, 25 നവംബർ 2011 (UTC)
ചിത്രങ്ങളല്ലാതെ മറ്റെന്തെങ്കിലും സൂചനയിടൂ. --Vssun (സംവാദം) 16:34, 26 നവംബർ 2011 (UTC)
ചിത്രങ്ങൾ വെറുതേ ഇട്ടെന്നേയുള്ളൂ. ഒരു സൂചന കൂടി തരാം. ഇവരെ തമ്മിൽ ബന്ധപ്പെടുത്തുന്ന ഒരു വ്യക്തി... ആ ബന്ധം. അതാണ് ഉത്തരം. :-) --Jairodz (സംവാദം) 16:47, 26 നവംബർ 2011 (UTC)

മീനയാണോ? (ശരിയാണെങ്കിലും മാർക്കു തരരുതേ! മനഃപൂർവ്വം ഇവിടെനിന്നും ഒഴിഞ്ഞുനിൽക്കുകയാണു്.) ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:32, 26 നവംബർ 2011 (UTC)

അല്ല. --Jairodz (സംവാദം) 19:43, 26 നവംബർ 2011 (UTC)

ഹാവൂ! സമാധാനമായി! :D ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:52, 26 നവംബർ 2011 (UTC)

അധികം പ്രയാസമുള്ള ചോദ്യമല്ല. വളഞ്ഞു ചിന്തിക്കേണ്ട ആവശ്യവുമില്ല. സൂചനയായി കൊടുത്തിരിക്കുന്ന ചിത്രം ഉത്തരത്തിലേക്ക് എളുപ്പം എത്തിക്കും. @വിശ്വപ്രഭ ശരിയുത്തരം പറഞ്ഞാൽ മാർക്ക് തരാതിരിക്കാൻ നിർവ്വാഹമില്ല. :-) --Jairodz (സംവാദം) 19:56, 26 നവംബർ 2011 (UTC)
രജനീഷ് ? -- Raghith 17:44, 27 നവംബർ 2011 (UTC)
അല്ല. ഉത്തരം വളരെ എളുപ്പമുള്ളതാണ്, ചലച്ചിത്രസംബന്ധവുമാണ്. --Jairodz (സംവാദം) 17:57, 27 നവംബർ 2011 (UTC)

ശോഭന, അതുമല്ലെങ്കിൽ യേശുദാസ്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:06, 27 നവംബർ 2011 (UTC)

രണ്ടിൽ ഒന്നാണ്. :-) ബന്ധം കൂടി പറയണം. --Jairodz (സംവാദം) 18:11, 27 നവംബർ 2011 (UTC)

ഹ ഹ! ഇനി വേറേ ആരെങ്കിലും ശരിയുത്തരം പറഞ്ഞ് ഫുൾ മാർക്കു വാങ്ങട്ടെ! ;) ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:20, 27 നവംബർ 2011 (UTC)

ശോഭന :-) -- Raghith 04:58, 28 നവംബർ 2011 (UTC)
അല്ല. :D അദ്ദേഹത്തെ ഇവരുമായി ബന്ധപ്പെടുത്തിയാൽ മാർക്ക് തരാം. അതാണ് ചോദ്യവും. --Jairodz (സംവാദം) 08:46, 28 നവംബർ 2011 (UTC)
യേശുദാസ് ; മുകളിൽ പ്രതിപാദിച്ച നാലുപേർക്കുവേണ്ടിയും ഇദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. -- Prajithkumar (സംവാദം) 11:22, 28 നവംബർ 2011 (UTC)
കുറച്ച് കൂടി സ്പഷ്ടമാക്കേണ്ടതുണ്ട്. അദ്ദേഹം വളരെയധികം നടന്മാർക്ക് വേണ്ടി ആലപിച്ചിട്ടുണ്ട്. :-) --Jairodz (സംവാദം) 11:26, 28 നവംബർ 2011 (UTC)
അക്കിനേനി നാഗേശ്വരറാവു അഭിനയിച്ച മേഘസന്ദേശം , മോഹൻലാൽ അഭിനയിച്ച ഉണ്ണികളേ ഒരു കഥ പറയാം , അമോൽ പലേക്കർ അഭിനയിച്ച ചിത്ചോർ , മനോജ് കെ ജയൻ അഭിനയിച്ച സോപാനം , ഈ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾക്ക് യേശുദാസിന് ഏറ്റവും നല്ല ഗായകനുള്ള ദേശീയപുരസ്കാരം ലഭിച്ചു. -- Prajithkumar (സംവാദം) 11:34, 28 നവംബർ 2011 (UTC)
ശരിയുത്തരം! ഇവർ നാലുപേരും, യേശുദാസിന് ഏറ്റവും നല്ല ഗായകനുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത ഗാനങ്ങളിൽ പാടിയഭിനയിച്ചവരാണ്. അഭിനന്ദനങ്ങൾ, Prajithkumar! അടുത്ത ചോദ്യം ഉടൻ പ്രതീക്ഷിക്കുന്നു. --Jairodz (സംവാദം) 11:44, 28 നവംബർ 2011 (UTC)

കാല്പാടുകൾ! ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:07, 28 നവംബർ 2011 (UTC)

ചോദ്യം 01.19

ആദ്യത്തെ സൂചനകൾ

  1. ശിവന്റെ നഗരം
  2. ദേവനർത്തകരുടെ നാട്.
  3. ഗോതമ്പ് പാടങ്ങളുടെ നാട്.

ഇദ്ദേഹത്തെ മനസ്സിലാക്കിയാട്ടെ. -- Prajithkumar (സംവാദം) 05:29, 29 നവംബർ 2011 (UTC)

അദ്ദേഹത്തിന് മൂന്ന് സൂചനകളുമായും ബന്ധമുണ്ടോ? അതോ ഇവ കൂട്ടിച്ചേർത്തു വായിച്ചാൽ അദ്ദേഹത്തിന്റെ പേര് കിട്ടുമോ? :-) --Jairodz (സംവാദം) 11:38, 29 നവംബർ 2011 (UTC)
അദ്ദേഹത്തിന് മൂന്ന് സൂചനകളുമായും ബന്ധമുണ്ട്. -- Prajithkumar (സംവാദം) 11:42, 29 നവംബർ 2011 (UTC)
അടുത്ത സൂചന ശ്യാം ശേർശന്ദ്,വില്യം ബെന്റിക്,ഗർഭശ്രീമാൻ.-- Prajithkumar (സംവാദം) 04:33, 1 ഡിസംബർ 2011 (UTC)
സ്വാതി തിരുനാൾ? --Jairodz (സംവാദം) 04:54, 1 ഡിസംബർ 2011 (UTC)
ഗർഭശ്രീമാൻ അഥവാ സ്വാതി തിരുനാൾ, ഇത് ഉത്തരത്തിലേക്കുള്ള സൂചന മാത്രം. മേൽപറഞ്ഞ മൂന്ന് വ്യക്തികളുമായും അദ്ദേഹത്തിന് ബന്ധമുണ്ട്.-- Prajithkumar (സംവാദം) 05:18, 1 ഡിസംബർ 2011 (UTC)
മലയാളി തന്നെയല്ലേ? വില്യം ബെന്റിക്ക് എന്നു കേട്ടപ്പോൾ രാജാ റാംമോഹൻ റോയ് മനസ്സിൽ വന്നു. സതി... സ്വാതി... :-) --Jairodz (സംവാദം) 05:27, 1 ഡിസംബർ 2011 (UTC)
ഉത്തർ പ്രദേശുമായി എന്തെങ്കിലും ബന്ധമുണ്ടോ ഇദ്ദേഹത്തിന്, അതോ പേരിലേക്കു നേരിട്ട് ബന്ധപ്പെടുത്തുന്നതാണോ സൂചന ? --എഴുത്തുകാരി സംവാദം 05:36, 1 ഡിസംബർ 2011 (UTC)
മലയാളി തന്നെ. ദേവനർത്തകരുടെ നാട് അഥവാ മലബാറിലെ ഒരു വിപ്ലവഗ്രാമം.-- Prajithkumar (സംവാദം) 05:40, 1 ഡിസംബർ 2011 (UTC)
ശിവപുരത്തു നിന്നുള്ള ആരെങ്കിലും ?--എഴുത്തുകാരി സംവാദം 05:46, 1 ഡിസംബർ 2011 (UTC)
ചേറൂർ ആണോ ആ വിപ്ലവഗ്രാമം? --Jairodz (സംവാദം) 05:46, 1 ഡിസംബർ 2011 (UTC)
ശങ്കരനാഥ ജോത്സ്യർ --അനൂപ് | Anoop (സംവാദം) 05:50, 1 ഡിസംബർ 2011 (UTC)
ശങ്കരനാഥ ജ്യോത്സ്യർ .അഭിനന്ദനങ്ങൾ, ഇനി അനൂപ് ചോദിക്കൂ.-- Prajithkumar (സംവാദം) 06:05, 1 ഡിസംബർ 2011 (UTC)
@Prajithkumar: സൂചനകളുമായുള്ള ബന്ധം വിവരിക്കാമോ? --Jairodz (സംവാദം) 06:08, 1 ഡിസംബർ 2011 (UTC)
ചോദ്യവും ഉത്തരവും മാത്രം പോര. അതുമായി ബന്ധപ്പെട്ട വിക്കിലേഖനങ്ങൾ വികസിപ്പിക്കുക കൂടി വേണം. എങ്കിൽ മാത്രമേ ഈ പ്രശ്നോത്തരി കൊണ്ടുള്ള ലക്ഷ്യം നമ്മൾ കൈവരിക്കുകയുള്ളൂ. ശങ്കരനാഥ ജ്യോത്സ്യരുടെ ലേഖനത്തിൽ ഇനിയും അനേകം വിവരങ്ങൾ ചേർക്കാനുണ്ട്. എല്ലാവരും സഹകരിക്കൂ. അതു കഴിഞ്ഞ് ഞാൻ അടുത്ത ചോദ്യം ചോദിക്കാം. :) --അനൂപ് | Anoop (സംവാദം) 06:15, 1 ഡിസംബർ 2011 (UTC)
  • ശിവന്റെ നഗരം- കാശി (തീർത്ഥാടനത്തിനായി കാശിയിലെക്ക് തിരിച്ച ശങ്കരൻ വഴിയിൽ വരാഹാചാര്യൻ എന്ന യതിവര്യനെ പരിചയപ്പെടുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. )
  • ദേവനർത്തകരുടെ നാട്.- കരിവെള്ളൂർ (കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ സാമന്തകുടുംബമായ വങ്ങാട്ട് മഠത്തിൽ ജനിച്ചു.)
  • ഗോതമ്പ് പാടങ്ങളുടെ നാട്. - പഞ്ചാബ്(പഞ്ചാബിലെ റാണാ രഞ്ജിത്ത് സിംഹിന്റെ മുഖ്യഉപദേഷ്ടാവും പ്രധാനമന്ത്രിയുമായിരുന്നു.)
  • ശ്യാം ശേർശന്ദ് - (ഹിമാലയസാനുവിലെ കൊട്ടകാംഗ്രയിലെ രാജാവായ ശ്യാം ശേർശന്ദ് ആസ്ഥാനപണ്ഡിതനായി ഇദ്ദേഹത്തെ നിയമിച്ചു.)
  • വില്യം ബെന്റിക് - (ഗവർണർ ജനറൽ വില്യം ബെന്റിക് പ്രഭു ഉത്തമപുരുഷ് നിർമ്മലബുദ്ധ് ജൊഷി ശങ്കരനാഥ് ദി സ്പിരിച്വൽ അഡ്വൈസർ ഒഫ് ഹിസ് ഹൈനസ് രഞ്ജിത് സിംഹ് ദി ലയൺ ഒഫ് ലാഹോർ എന്ന വിശേഷണം നൽകി.)
  • ഗർഭശ്രീമാൻ അഥവാ സ്വാതി തിരുനാൾ - (അദ്ദേഹത്തിന്റെ കഴിവുകൾ മനസ്സിലാക്കിയ സ്വാതി തിരുനാൾ മഹാരാജാവ് അദ്ദേഹത്തെ 1844-ൽ തിരുവിതാംകൂറിലേക്ക് ക്ഷണിക്കുകയും സദർ കോടതിയിലെ ജഡ്ജിയായി നിയമിച്ചു. തുടർന്ന് കൊട്ടാരം ഫൗസദാരി കമ്മീഷണരായി.)-- Prajithkumar (സംവാദം) 08:35, 1 ഡിസംബർ 2011 (UTC)

ചോദ്യം 01.20

48 മണിക്കൂറായിട്ടും ചോദ്യങ്ങൾ കാണാത്തതു കൊണ്ടു മാത്രം ഒരു ചോദ്യം.

സൂചനകൾ

  1. നരേന്ദ്ര മോഡി
  2. സമാധാനം
  3. ചെഗുവേര

ഏതു മലയാളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?--Sahridayan (സംവാദം) 09:38, 4 ഡിസംബർ 2011 (UTC)

മല്ലിക സാരാഭായ് ? -- Raghith 04:55, 5 ഡിസംബർ 2011 (UTC)

അല്ല. ഒരു സൂചന പ്രവർത്തന മേഖല / പ്രദേശത്തെയും മറ്റു രണ്ടു സൂചനകൾ ആ വ്യക്തി വരുത്തിയ മാറ്റത്തെയും ആണ് സൂചിപ്പിക്കുന്നത്.--Sahridayan (സംവാദം) 12:59, 5 ഡിസംബർ 2011 (UTC)

ധവളവിപ്ലവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കിൽ വർഗ്ഗീസ് കുര്യൻ? --Vssun (സംവാദം) 18:06, 5 ഡിസംബർ 2011 (UTC)

വർഗ്ഗീസ് കുര്യൻ.സുനിലിന്റേത് ശരിയുത്തരം.--Sahridayan (സംവാദം) 07:20, 6 ഡിസംബർ 2011 (UTC)

നരേന്ദ്ര മോഡി ഗുജറാത്തിനെയും സമാധാനം വെള്ള നിറത്തെയും ചെഗുവേര വിപ്ലവത്തെയും പ്രതിനിധീകരിക്കുന്നു.Sahridayan (സംവാദം) 11:00, 7 ഡിസംബർ 2011 (UTC)

ചോദ്യം 01.21

ആരൂല്യേ? എന്നാൽ കിടക്കട്ടെ ഒരെണ്ണം കൂടി.

സൂചനകൾ

  • ഇടിച്ചക്ക
  • വൈദ്യുതി
  • സ്വാതി തിരുന്നാൾ

ഈ മലയാളിയാര്?--Sahridayan (സംവാദം) 15:53, 9 ഡിസംബർ 2011 (UTC)

ഇരയിമ്മൻ തമ്പി --Vssun (സംവാദം) 16:14, 9 ഡിസംബർ 2011 (UTC)

അല്ലല്ലോ.ഇരയിമ്മൻ തമ്പിയുടെ കാലത്ത് സ്വാതിയുണ്ടായിരുന്നെങ്കിലും വൈദ്യുതിയില്ലല്ലോ.Sahridayan (സംവാദം) 10:45, 10 ഡിസംബർ 2011 (UTC)

കൂടുതൽ സൂചനകൾ? അല്ലെങ്കിൽ സൂചനകളെ എങ്ങനെ ബന്ധിപ്പിക്കണമെന്നതിനെ കുറിച്ചൊരു സൂചന? :-) --Jairodz (സംവാദം) 10:53, 10 ഡിസംബർ 2011 (UTC)

ജീവിച്ചിരിക്കുന്നു.പുരുഷൻ.വിവരസാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സുപരിചിതനാണ്.കിട്ടും കിട്ടാതിരിക്കില്ല--Sahridayan (സംവാദം) 10:58, 10 ഡിസംബർ 2011 (UTC)

രക്ഷയില്ല! ചോദ്യം ടഫായോ? ഒരു സൂചന പ്രസ്തുത വ്യക്തിയുടെ വിദ്യാഭ്യാസമായും ഒന്ന് അദ്ദേഹത്തിനു താത്പര്യമുള്ള മറ്റൊരു മേഖലയെ കുറിച്ചും ഒന്ന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെയും സൂചിപ്പിക്കുന്നു --Sahridayan (സംവാദം) 15:10, 11 ഡിസംബർ 2011 (UTC)

ക്ഷമിക്കണം.ഒരു സൂചന പ്രസ്തുത വ്യക്തിയുടെ വിദ്യാഭ്യാസമായും ഒന്ന് അദ്ദേഹത്തിനു താത്പര്യമുള്ള മറ്റൊരു മേഖലയെയുമായും ഒന്ന് പ്രസ്തുത വ്യക്തി എഴുതിയ പുസ്തകവുമായും ബന്ധപ്പെട്ടിരിക്കുന്നു--Sahridayan (സംവാദം) 15:21, 11 ഡിസംബർ 2011 (UTC)

അച്യുത് ശങ്കർ എസ്.നായർ ? -- Raghith 08:47, 12 ഡിസംബർ 2011 (UTC)

അച്യുത് ശങ്കർ എസ്.നായർ കൃത്യമായ ഉത്തരമാണ്.അഭിനന്ദനങ്ങൾ.ഉത്തരത്തിലേയ്ക്ക് എങ്ങനെ എത്തിചേർന്നു എന്നു രാഗിത്ത് ഒന്നു വിശദീകരിക്കാമോ?Sahridayan (സംവാദം) 14:51, 12 ഡിസംബർ 2011 (UTC)

ചോദ്യം 01.22

സൂചന

  • അധ്യാപനം
  • കമ്യൂണിസ്റ്റ് പാർട്ടി, സ്വാതന്ത്ര്യസമരം, ജയിൽ വാസം
  • ഏഴിൽ മൂന്ന്.

ഈ മലയാളി ആരാണ് ? -- Raghith 04:50, 13 ഡിസംബർ 2011 (UTC)

സി. അച്യുതമേനോൻ --എഴുത്തുകാരി സംവാദം 05:18, 13 ഡിസംബർ 2011 (UTC)
അല്ല , ഇദ്ദേഹത്തിന് മേല്പറഞ്ഞ സൂചനകൾ എങ്ങനെ ഒത്തുവരും എന്നറിയില്ല , ഞാൻ ഉദ്ദേശിച്ചയാൾ അച്യുതമേനോൻ അല്ല. -- Raghith 05:24, 13 ഡിസംബർ 2011 (UTC)
ഇ.കെ. നായനാർ --എഴുത്തുകാരി സംവാദം 05:37, 13 ഡിസംബർ 2011 (UTC)
(അയ്യോ ആറിൽ മൂന്നാണോ അതോ ഏഴിൽ മൂന്നാണോ ? മൂന്നുതവണ സി.പി.ഐ.(എം) മുഖ്യമന്ത്രി) --എഴുത്തുകാരി സംവാദം 05:42, 13 ഡിസംബർ 2011 (UTC)
ഏഴിൽ മൂന്ന്. ഇ.കെ. നായനാർ അല്ല. -- Raghith 05:44, 13 ഡിസംബർ 2011 (UTC)

നിയമപരമായി ഇദ്ദേഹം ഇന്ത്യൻ പൗരൻ അല്ല. -- Raghith 08:48, 13 ഡിസംബർ 2011 (UTC)

ഒരു ഗസ്സാണ്.ബെർലിൻ കുഞ്ഞനന്തൻ നായരാണോ?Sahridayan (സംവാദം) 15:14, 14 ഡിസംബർ 2011 (UTC)

അല്ല , പുരുഷൻ , ജീവിച്ചിരിപ്പില്ല. -- Raghith 17:30, 14 ഡിസംബർ 2011 (UTC)

മിച്ചിലോട്ട് മാധവൻ ആണോ? Sahridayan (സംവാദം) 05:12, 15 ഡിസംബർ 2011 (UTC)

അല്ല, വടക്കൻ മലബാറിലാണ് ഇദ്ദേഹത്തിന്റെ വേരുകൾ. -- Raghith 05:17, 15 ഡിസംബർ 2011 (UTC)

അധ്യാപകനും കമ്മ്യണിസ്റ്റുമായ ആൾ പിന്നെയുള്ളത് എ.കെ.ജിയാണ്. പക്ഷെ ഇന്ത്യൻ പൗരനല്ല എന്നു പറയുന്നതാണ് കൺഫ്യൂഷൻ-Sahridayan (സംവാദം) 05:25, 15 ഡിസംബർ 2011 (UTC)

ഇദ്ദേഹത്തിന്റെ കുടുംബം 1950 ന് മുൻപേ ഇന്ത്യ വിട്ടു വിദേശത്ത് പോയി. -- Raghith 05:31, 15 ഡിസംബർ 2011 (UTC)

ഇദ്ദേഹം മലയാളിയാണെന്ന് പറഞ്ഞതിൽ ക്ഷമിക്കുക, മുൻതലമുറ കേരളത്തിൽ ജീവിച്ചുവെങ്കിലും , ഇദ്ദേഹം ജനിച്ചതും വളർന്നതും വിദേശത്താണ്. -- Raghith 11:55, 15 ഡിസംബർ 2011 (UTC)

കൂടുതൽ സൂചനകൾ ? പ്രത്യേകിച്ച് ഏഴിൽ മൂന്നിന് Sahridayan (സംവാദം) 15:50, 15 ഡിസംബർ 2011 (UTC)

തീർച്ചയായും. --Jairodz (സംവാദം) 15:51, 15 ഡിസംബർ 2011 (UTC)

ഏഴിൽ മൂന്ന് - ഏഴ് പേർ പദവി അലങ്കരിച്ചതിൽ ഇദ്ദേഹം മൂന്നാമനാണ്. -- Raghith 17:14, 15 ഡിസംബർ 2011 (UTC)

ഇത്ര എളുപ്പമുള്ള ഒരു ചോദ്യം എല്ലാരും കൂടി എന്നെക്കൊണ്ടു പറയിച്ചേ അടങ്ങൂ?  :-)

ബയോഡാറ്റ പോലെയല്ലേ ഇനീഷ്യൽ? ചാരായം കുടിയനെന്നും പറഞ്ഞ് പാവത്തിനെ ഇറക്കിവിട്ടില്ലേ എല്ലാരും കൂടി?

ഒരു ഒറ്റവരി ലേഖനമെങ്കിലും ആർക്കെങ്കിലും എഴുതിക്കൂടായിരുന്നോ? ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:54, 15 ഡിസംബർ 2011 (UTC)

എന്നാൽ അതങ്ങ് പറഞ്ഞേക്കൂ. സർവ്വവിജ്ഞാനകോശത്തിൽ ഒരു ലേഖനമുണ്ട് , -- Raghith 18:18, 15 ഡിസംബർ 2011 (UTC)

1995 അദ്ദേഹം കാനഡയിലേക്ക് മാറിപ്പാർത്തു. -- Raghith 16:30, 18 ഡിസംബർ 2011 (UTC)

2005 ൽ അദ്ദേഹം അന്തരിച്ചു. -- Raghith 08:51, 19 ഡിസംബർ 2011 (UTC)

ദേവൻ നായർ. സിംഗപ്പൂരിന്റെ മൂന്നാം പ്രസിണ്ടന്റ്. --Jairodz (സംവാദം) 09:51, 19 ഡിസംബർ 2011 (UTC)

ദേവൻ നായർ ശരിയുത്തരം. ജയ്ദീപ് ഇനി അടുത്ത ചോദ്യമിടൂ. -- Raghith 12:44, 19 ഡിസംബർ 2011 (UTC)

ചോദ്യം 01.23

സൂചനകൾ

ഈ വ്യക്തിയാര്? --Jairodz (സംവാദം) 15:51, 21 ഡിസംബർ 2011 (UTC)

കെ.പി.എസ്. മേനോൻ ജൂനിയറാണോ സീനിയറാണോ?, അതോ വേറെ വല്ലതുമാണോ ? -- Raghith 04:35, 22 ഡിസംബർ 2011 (UTC)

സീനിയർ :-) --Jairodz (സംവാദം) 04:36, 22 ഡിസംബർ 2011 (UTC)

കെ. ജയകുമാർ ? -- Raghith 06:08, 22 ഡിസംബർ 2011 (UTC)

ശരിയുത്തരം. --Jairodz (സംവാദം) 06:13, 22 ഡിസംബർ 2011 (UTC)

സൂചനകളുമായുള്ള ബന്ധം ? --Sahridayan (സംവാദം) 09:32, 22 ഡിസംബർ 2011 (UTC)

  • കെ. ജയകുമാർ "ഭദ്രദീപം" എന്ന മലയാളചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങളെഴുതി.
  • കെ. ജയകുമാറും കെ.പി.എസ്. മേനോനും ഐ.എ.എസ് ഉദ്യോഗസ്ഥരാണ്.
  • കോഴിക്കോട് ജില്ലാ കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. -- Raghith 11:22, 22 ഡിസംബർ 2011 (UTC)


  1. തന്റെ പിതാവായ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭദ്രദീപം എന്ന ചിത്രത്തിനു വേണ്ടിയാണ് കെ. ജയകുമാർ ആദ്യമായി ഗാനരചന നിർവ്വഹിക്കുന്നത്. ഈ ചിത്രത്തിലെ ബാബുരാജ് ഈണം പകർന്ന മന്ദാരമണമുള്ള കാറ്റേ എന്ന ഗാനമാണ് അദ്ദേഹം എഴുതിയത്. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ രചിച്ചത് വയലാറാണ്.
  2. കെ. ജയകുമാറിന്റെയും കെ.പി.എസ്. മേനോന്റെയും പ്രവർത്തനമേഖല ഒന്നാണ്. മാത്രമല്ല, ആദ്യ കെ.പി.എസ്. മേനോൻ സ്മാരക പുരസ്കാരം ലഭിച്ചതും കെ. ജയകുമാറിനാണ്.
  3. അദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടറായി 1986 മുതൽ 1988 വരെ സേവനമനുഷ്ഠിച്ചു. ഔദ്യോഗിക ജീവിതം ആരംഭിച്ചത് 1980-ൽ അസിസ്റ്റന്റ് കളക്ടറായിട്ടാണ്. --Jairodz (സംവാദം) 12:01, 22 ഡിസംബർ 2011 (UTC)

ചോദ്യം 01.24

  • നീലക്കുറിഞ്ഞി
  • മിതവാദി
  • അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്ക്.

ശരിയായി തിരിച്ചറിഞ്ഞാട്ടെ ! -- Raghith 04:36, 23 ഡിസംബർ 2011 (UTC)

വ്യക്തിയാണോ? കവി? :-) --Jairodz (സംവാദം) 04:49, 23 ഡിസംബർ 2011 (UTC)

ഒരു ഊഹം: മധുസൂദനൻ നായർ? --Jairodz (സംവാദം) 04:52, 23 ഡിസംബർ 2011 (UTC)

മധുസൂദനൻ നായർ അല്ല .
വ്യക്തിയല്ല, പക്ഷെ വ്യക്തിയെ തിരിച്ചറിഞ്ഞാൽ ഉത്തരം ലഭിക്കും :- ) -- Raghith 06:08, 23 ഡിസംബർ 2011 (UTC)

സൂചനകൾ കുറച്ചു കൂടി--Sahridayan (സംവാദം) 05:28, 24 ഡിസംബർ 2011 (UTC)

  • "മനുഷ്യജീവിതത്തിന്റെ നൈമിഷികത". -- Raghith 06:44, 24 ഡിസംബർ 2011 (UTC)
ശങ്കരാചാര്യർ ആണോ --എഴുത്തുകാരി സംവാദം 06:47, 24 ഡിസംബർ 2011 (UTC)
ശങ്കരാചാര്യർ അല്ല, മനുഷ്യജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ച് അദ്ദേഹവും പറഞ്ഞുകാണണം! -- Raghith 06:54, 24 ഡിസംബർ 2011 (UTC)

മനുഷ്യജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ച് എഴുത്തച്ചനും പൂന്താനവും പറഞ്ഞിട്ടുണ്ട്--Sahridayan (സംവാദം) 15:48, 24 ഡിസംബർ 2011 (UTC)

ഉണ്ട് ; മറ്റൊരാൾകൂടി പറഞ്ഞതായി എന്റെ അറിവിലുണ്ട്, അദ്ദേഹമാവും ഉത്തരത്തിലേക്കുള്ള സൂചന. -- Raghith 04:09, 25 ഡിസംബർ 2011 (UTC)
ശ്രീഭൂവിലസ്ഥിരയസംശയം! ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:16, 25 ഡിസംബർ 2011 (UTC)
ശരിയുത്തരം , വീണപൂവ് : അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്കാകുന്ന കവിതയിലൂടെ പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കവി ചിത്രീകരിച്ചിരിക്കുന്നു.
അടുത്ത ചോദ്യം പെട്ടെന്നാവട്ടെ . -- Raghith 18:28, 25 ഡിസംബർ 2011 (UTC)

ചോദ്യം 01.25

ഒരു സിമ്പ്ലൻ ചോദ്യം

സൂചനകൾ

  • എം.പി.നാരായണ പിള്ള
  • തകഴി ശിവശങ്കര പിള്ള
  • ടി.പത്മനാഭൻ
  • പി കെ ബാലകൃഷ്ണൻ

പൊതുവായിട്ടുള്ളതെന്ത്?--Sahridayan (സംവാദം) 11:44, 28 ഡിസംബർ 2011 (UTC)

എ.പി.നാരായണ പിള്ളയാണോ എം.പി.നാരായണ പിള്ളയാണോ ? ആണെങ്കിൽ ഈ നാലുപേർക്കും കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചതായി കാണുന്നു. വേറെയെന്തെങ്കിലും ഉണ്ടോ എന്ന് പരിശോദിക്കട്ടെ. -- Raghith 12:17, 28 ഡിസംബർ 2011 (UTC)

എം.പിയാണ്.കേരള സാഹിത്യ അക്കാദമി പുരസ്കാരം അല്ല ഉദ്ദേശിച്ചത്.Sahridayan (സംവാദം) 09:19, 30 ഡിസംബർ 2011 (UTC)

സിമ്പ്ലൻ എന്ന് പറഞ്ഞുവെങ്കിലും സിമ്പിൾ ആവില്ലെന്നറിയാം , മറ്റ് വഴിക്ക് നോക്കിയപ്പോൾ നാലുപേരും നാലുവഴിക്കാണ്; ചെറിയൊരു സൂചന ! -- Raghith 11:05, 30 ഡിസംബർ 2011 (UTC)

കൂടുതൽ സൂചനകൾ തന്നാൽ ഉറപ്പായും സിമ്പ്ലൻ ആകും.എല്ലാവരുടെയും എഴുത്തിൽ വന്ന ഒരു 'പൊതു' കാര്യമാണ് --Sahridayan (സംവാദം) 11:45, 30 ഡിസംബർ 2011 (UTC)

നായ....?

  • പരിണാമം
  • വെള്ളപ്പൊക്കത്തിൽ
  • ശേഖൂട്ടി
  • പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ

-- Ajaykuyiloor (സംവാദം) 14:51, 30 ഡിസംബർ 2011 (UTC)

നായ തന്നെയാവണം. ശേഖൂട്ടിയാണോ ഹാരിസൺ സായ്‌വിന്റെ നായ ആണോ സഹൃദയൻ ഉദ്ദേശിച്ചത് എന്ന് മാത്രം ഒരു സംശയം. 2012-ന് മുൻപ് തന്നെ ഒന്നാം വൃത്തം പൂർത്തിയായി എന്നു കരുതുന്നു. :-) --Jairodz (സംവാദം) 15:16, 30 ഡിസംബർ 2011 (UTC)

നായ.--Sahridayan (സംവാദം) 17:03, 30 ഡിസംബർ 2011 (UTC)


മേൽക്കാണുന്ന ചർച്ച സമാപിച്ചുകഴിഞ്ഞിരിക്കുന്നു.
ഇവിടെ എന്തെങ്കിലും വിധത്തിലുള്ള തിരുത്തലുകൾ നടത്താതിരിക്കുക!
അഥവാ ഈ ചർച്ചയെ പിൻ‌പറ്റി കൂടുതൽ ചർച്ചകളോ അഭിപ്രായങ്ങളോ അവശേഷിക്കുന്നുവെങ്കിൽ ആയവ അനുയോജ്യമായ മറ്റൊരു താളിൽ (ഉദാ: ഇപ്പോൾ നിലവിലുള്ള ലേഖനത്താളിന്റെ സംവാദത്തിൽ) തുടരുക.