ഇന്ത്യൻ പൗരത്വനിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിന്റെ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ 1955-ലെ ഇന്ത്യൻ പൗരത്വനിയമത്തിലെ 5മുതൽ 11 വകുപ്പുകൾ വരെയാണ്‌ ഇന്ത്യൻ പൗരത്വനിയമം എന്നറിയപ്പെടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്താണ്‌ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. [1] 1950 ജനുവരി 26 നു ആരൊക്കെ ഇന്ത്യൻ പൗരന്മാർ ആയിരിക്കുമെന്നും മാത്രമേ വിശദീകരിക്കുന്നുള്ളൂ.ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിനാണ്‌ നൽകിയിരുന്നത്. ഇതനുസരിച്ചത് 1955-ലെ പൗരത്വനിയമമാണ്‌ ഏതെല്ലാം ഗണത്തിൽപ്പെടുന്നവർ ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും വിദേശികൾക്ക് എങ്ങനെ പൗരത്വം നേടാമെന്നും മറ്റും വിശദീകരിക്കുന്നത്.

ഇന്ത്യയിൽ ജനിക്കുന്നവർ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാർക്ക് രാജ്യത്തിനു പുറത്ത് ജനിക്കുന്ന മക്കൾ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാരെ വിവാഹം ചെയ്യുന്ന വിദേശി വനിതകൾ, ഇവരെല്ലാം ഈ ഗണത്തിൽ പെടും.

അവലംബം [തിരുത്തുക]

  1. http://indiacode.nic.in/coiweb/coifiles/p02.htm
"http://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പൗരത്വനിയമം&oldid=1689222" എന്ന താളിൽനിന്നു ശേഖരിച്ചത്