വോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് ഭാഷയിലെ ഈ വാക്കിന്റെ അർത്ഥം പ്രകടിത അഭിപ്രായം ,സമ്മതിദാനം എന്നൊക്കെയാണ്.ഒരു പ്രത്യേക പദവിയിലേക്ക് ഒരാളെ ഒരു കൂട്ടം ആളുകളിൽ നിന്നും ഭൂരിപക്ഷ സമ്മത പ്രകാരം ഒരാളെയൊ അല്ലെങ്കിൽ ആളുകളെയൊ തെരഞ്ഞെടുക്കുന്നത് വോട്ടെടുപ്പിന് ഒരുദാഹരമാണ്.അതു കൂടാതെ ഒരു പ്രത്യേക വിഷയത്തിൽ പല അഭിപ്രയങ്ങൾ ഉയർന്നു വന്നാൽ ജനാധിപത്യ രീതിയിൽ വോട്ടെടുപ്പ് നടത്തി ഏതെങ്കിലും ഒരു അഭിപ്രായം സ്വീകരിക്കുന്നു.കമ്പനികൾ,നിയമനിർമ്മാണ സഭകൾ,സംഘടനകൾ,ഭരണകൂടങ്ങൾ എന്നിവയിലെല്ലാം പല രീതിയിൽ വോട്ടെടുപ്പ് നടക്കാറുണ്ട്.

വ്യത്യസ്ത തരം വോട്ടെടുപ്പ് രീതികൾ[തിരുത്തുക]

ജനപ്രതിനിധികളെയും ഭരണകൂടങ്ങളെയും തെരഞ്ഞെടുക്കാൻ ജനാധിപത്യ രാജ്യങ്ങളിൽ സാധാരണ ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്താറുള്ളത്. ഇഷ്ടമുള്ള വ്യക്തിയുടെ പേരു അച്ചടിച്ചതിനു നേരെ അടയാളം പതിച്ചു കൊണ്ടോ, അങ്ങനെ അച്ചടിക്കാത്ത ബാലറ്റ് പേപ്പർ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ അവരുടെ പേരു രേഖപ്പെടുത്തിക്കൊണ്ടോ, അല്ലെങ്കിൽ പ്രത്യേകം തയ്യാറാക്കിയ പെട്ടികളിൽ അടയാളം പതിച്ച കടലാസ് നിക്ഷേപിച്ചു കൊണ്ടോ ,പ്രത്യേക വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് മേൽ പറഞ്ഞ പ്രവർത്തി ചെയ്തു കൊണ്ടോ ആണ് വോട്ടെടുപ്പ് നടത്തുന്നത്.ഇന്ത്യയിൽ നിയമസഭകളിലേക്കും പാർലമെന്റിലേക്കും യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.[1]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വോട്ട്&oldid=1694031" എന്ന താളിൽനിന്നു ശേഖരിച്ചത്