മോക് പോളിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വോട്ടെടുപ്പിനുതൊട്ടുമുമ്പ് സ്ഥാനാർഥികൾക്കും ഏജന്റുമാർക്കും മാത്രമായി നടത്തുന്നതാണ് മോക്പോളിങ്ങ്.മെഷീൻ ശരിക്കും പ്രവർത്തിക്കാത്തതും ഫലം മാറിപ്പോകുന്നതുമായ സാഹചര്യങ്ങൾ മോക് പോളിൽ ഉണ്ടായിട്ടുണ്ട്. സങ്കേതികതകരാർ കാരണം വോട്ടെടുപ്പ് വൈകുന്നത് അപ്പോഴാണ്. മെഷീൻ മാറ്റിക്കൊടുക്കും. വീണ്ടും മോക്പോൾ നടത്തും.പോളിങ്ങ് ദിവസം ഓരോ മെഷീനിലും മോക്ക് പോളിങ് നടത്തുകയും യഥാർത്ഥ പോളിങ് തുടങ്ങുന്നതിനു മുൻപ് അവ ക്ലിയർ ചെയ്യുകയും ചെയ്തിരിയ്ക്കും.ക്ലിയർ ചെയ്തിട്ടില്ല എങ്കിൽ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണവും മെഷീനിൻറ്റെ കൺട്രോൾ യൂണിറ്റിലെ വോട്ടിന്റെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടാകും. അങ്ങനെ വന്നാൽ മോക്ക് പോളിങിൻറ്റെ സർട്ടിഫിക്കറ്റ് പരിശോധിക്കും.അതിൽ ഓരോ സ്ഥാനാർത്ഥിയ്ക്കും പോളിങ്ങിലൂടെ ചെയ്ത വോട്ടിന്റെ എണ്ണമുണ്ടാവും. അത് മെഷീനിൽ നിന്ന് കുറച്ച ശേഷം എണ്ണും.

അവലംബം[തിരുത്തുക]

https://www.mathrubhumi.com/mobile/ Archived 2019-08-25 at the Wayback Machine. https://www.twentyfournews.com/https://www.twentyfournews.com/[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=മോക്_പോളിങ്&oldid=3642071" എന്ന താളിൽനിന്ന് ശേഖരിച്ചത്