തെനാലി രാമൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16 ആം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിലെ ഒരു കവിയായിരുന്നു തെനാലി രാമൻ എന്ന പേരിൽ അറിയപ്പെടുന്ന ഗർലപതി തെനാലി രാമകൃഷ്ണൻ (തെലുഗ്: తెనాలి రామకృష్ణుడు). ഇദ്ദേഹത്തെ വികട കവി എന്ന പേരിലും അറിയപ്പെടുന്നു. കൃഷ്ണദേവരായരുടെ സദസ്സിലെ അഷ്ടദിഗ്ഗജന്മാരിൽ ഒരാളായിരുന്നു തെനാലി രാമൻ.
ഉള്ളടക്കം |
ജീവചരിത്രം [തിരുത്തുക]
അദ്ദേഹത്തിന്റെ കുടുംബം ഗുണ്ടൂരിലെ തെനാലി എന്ന സ്ഥലത്ത് നിന്നാണ്. ആദ്യകാലത്തെ തെനാലി രാമലിംഗ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.വിജയനഗരരാജാവായിരുന്ന കൃഷ്ണദേവരായരുടെ(1509-1530) സദസ്യനായിരുന്നു തെന്നാലിരാമൻ
കൃതികൾ [തിരുത്തുക]
തന്റെ പ്രധാന കൃതികളിൽ ഒന്നാണ് പണ്ഡൂരംഗ മഹത്യം. ഇത് പഞ്ച കാവ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. [1]
പ്രവാചകനായ ഉദ്ഭതനെ ക്കുറിച്ചുള്ള ഉദ്ഭതരധ്യ ചരിത്രം എന്ന കൃതിയും, ഘടികചലം എന്ന സ്ഥലത്തെ ക്കുറിച്ചുള്ള ഘടികചല മഹത്യം എന്ന കൃതിയും മികച്ചതാണ്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Tenali Ramakrishna
- K.A. Nilakanta Sastry, History of South India, From Prehistoric times to fall of Vijayanagar, 1955, OUP, New Delhi (Reprinted 2002) ISBN 0-19-560686-8
- Golden age of Halegannada Literature
- Literary activity in Vijayanagara Empire
- Tenali Ramakrishna's entry into Bhuvana Vijayam
- Original Tenali Ramakrishna Kavi Stories translated from Halegannada