ഉപയോക്താവിന്റെ സംവാദം:Anoopan
|
|
[തിരുത്തുക] ഒറ്റവരി ലേഖനം
ഇപ്പോൾ കുഴപ്പം കാണുന്നില്ല, രാവിലെ {{ബദൽ:ഒറ്റവരി ലേഖനം}} എന്നു കൊടുത്തപ്പോൾ ശരിയായില്ല :( --കിരൺ ഗോപി 12:21, 28 സെപ്റ്റംബർ 2011 (UTC)
[തിരുത്തുക] 20:35, 3 ഒക്ടോബർ 2011 (UTC)
അനൂപ്‌എട്ടോ എങ്ങനെയാ നമ്മൾ ഒരു ലേഘനം സംരക്ഷിക്കാം കാര്യനിർവാഹകരുടെ ശ്രദ്ധയിൽ പെടുത്തുന്നത്?ഡിവൈൻകുസുമംഎബ്രഹാം
[തിരുത്തുക] പ്രധാന താളിന് ഒരു ഡിസൈൻ മാറ്റം
പ്രധാന താൾ ഡിസൈൻ നിർദ്ദേശത്തിന്റെ ഭാഗമായി ഞാൻ ഇത് സമർപ്പിക്കുന്നു.കണ്ട് അഭിപ്രായം അറിയിക്കുക.തെറ്റുകുൾ പരിഹരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയോടെ--നിജിൽ 14:52, 4 ഒക്ടോബർ 2011 (UTC)
[തിരുത്തുക] കമല സുരയ്യ
വിലയിരുത്തുക --Vssun (സുനിൽ) 17:06, 4 ഒക്ടോബർ 2011 (UTC)
[തിരുത്തുക] മുൻപ്രാപനം ചെയ്യുന്നവർ
മുൻപ്രാപനം ചെയ്യാൻ എനിക്ക് എന്ത് പരിശീലനം വേണം??? എല്ലാവർക്കും മുൻപ്രാപനം ചെയ്യാൻ അതികാരമുണ്ടോ? ഡിവൈൻകുസുമംഎബ്രഹാം 16:30, 5 ഒക്ടോബർ 2011 (UTC)
[തിരുത്തുക] തലക്കെട്ട് മാറ്റം
സംവാദം:ജാവേദ് അക്തർ കാണുക.--നിജിൽ പറയൂ 08:06, 18 ഒക്ടോബർ 2011 (UTC)
[തിരുത്തുക] വി.പി. സിംഗ്
വി.പി. സിംഗ് എന്ന ലേഖനത്തിൽ ഉപയോഗിക്കുന്നതിനു വേണ്ടി ഒരു ചിത്രം അപ്ലോഡ് ചെയ്യാൻ ശ്രമിച്ചു, "ഈ പ്രമാണത്തിനു സദൃശമായ പ്രമാണം (പ്രമാണം:Vishwanath pratap singh.jpg) മുമ്പ് മായ്ക്കപ്പെട്ടിട്ടുണ്ട്. ആ പ്രമാണത്തിന്റെ മായ്ക്കൽ ചരിത്രം എടുത്തു പരിശോധിച്ച ശേഷം മാത്രം വീണ്ടും അപ്‌ലോഡ് ചെയ്യുക." എന്ന മുന്നറിയിപ്പാണ് ലഭിച്ചത്. ഈ ചിത്രം ന്യായോപയോഗത്തിൽ വരുന്നതല്ലെ ? -- Raghith 09:34, 2 നവംബർ 2011 (UTC)
[തിരുത്തുക] ഉമർ ബിൻ ഖതാബ്
ഉമർ ബിൻ ഖതാബ്‌എന്ന താളിൽ താങ്കൾ കെട്ടിയ ടാഗ് നീക്കാവുന്നാതാണ്.--Nijusby 08:04, 5 നവംബർ 2011 (UTC)
[തിരുത്തുക] ഒന്ന് നോക്കിയേ!!!!
ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:21, 8 നവംബർ 2011 (UTC)
[തിരുത്തുക] സംവാദം:വി.സി. വേലായുധൻപിള്ള
സംവാദം:വി.സി. വേലായുധൻപിള്ള കാണുക. --Vssun (സുനിൽ) 14:56, 20 നവംബർ 2011 (UTC)
സംവാദം:അയ്മൻ സവാഹിരി ഇതും കാണുക. --Vssun (സംവാദം) 17:02, 27 നവംബർ 2011 (UTC)
[തിരുത്തുക] ദക്ഷിണേഷ്യ
വിവരങ്ങൾ ക്രമേണ ചേർക്കാൻ വേണ്ടിയാണ് ആ ലേഖനം തുടങ്ങിവച്ചത്--അച്ചുകുളങ്ങര 17:32, 24 നവംബർ 2011 (UTC)
[തിരുത്തുക] ഇൻഫോബോക്സ് ഫിലിം
@ഇത്: ആ ഫലകത്തിന്റെ സംവാദം ശ്രദ്ധിച്ചിരുന്നോ? --Vssun (സംവാദം) 17:41, 28 നവംബർ 2011 (UTC)
[തിരുത്തുക] സംവാദം:കേരള_സാഹിത്യ_അക്കാദമി_പുരസ്കാരം#ഇന്റർ വിക്കി
-- Raghith 11:16, 29 നവംബർ 2011 (UTC)
[തിരുത്തുക] കൊല്ലവർഷം
വിശദമായി കൊല്ലവർഷത്തിന്റെ താളിൽ എഴുതാം. തൽക്കാലം http://malayalam.usvishakh.net/blog/archives/114 ഇതു കാണൂ. :-) ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:24, 1 ഡിസംബർ 2011 (UTC)
[തിരുത്തുക] ജിഞ്ചർബ്രഡ്
ചേർത്തിരുന്നതാണ്. എപ്പോഴോ നഷ്ടപ്പെട്ടു.
ഇപ്പോൾ തിരുത്തിയിട്ടുണ്ട് അഖിലൻ 07:18, 5 ഡിസംബർ 2011 (UTC)
[തിരുത്തുക] ജിഞ്ചർബ്രഡ്
ചേർത്തിരുന്നതാണ്. എപ്പോഴോ നഷ്ടപ്പെട്ടു.
ഇപ്പോൾ തിരുത്തിയിട്ടുണ്ട് അഖിലൻ 07:20, 5 ഡിസംബർ 2011 (UTC)
[തിരുത്തുക] ചർച്ച് ഓഫ് സൗത്ത് ഇന്ത്യ
ഇതിന്റെ വൃത്തിയാക്കൽ ടാഗ് ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 02:55, 16 ഡിസംബർ 2011 (UTC)
[തിരുത്തുക] നഗര സഭ
നഗരസഭകളുടെ പട്ടികയിൽ ഫലകങ്ങളിൽ അവയുടെ പേര് ചേർത്തപ്പോൾ ബ്രായ്ക്കറ്റ് ഇട്ടിരുന്നു. പഞ്ചായത്തുകളുടെ പട്ടിക അനുകരിച്ച് ചെയ്തതാണ്. ഉദാ: ആറ്റിങ്ങൽ (നഗരസഭ). ആറ്റിങ്ങൽ എന്ന പ്രദേശവും നഗരസഭയും തമ്മിൽ വേർതിരിച്ചറിയാൻ അങ്ങനെ വേണമെന്ന് കരുതി. പക്ഷേ അപ്രകാരം സൃഷ്ടിച്ച മുഴുവൻ കണ്ണികളും ചുവന്നുതന്നെയാണ് കിടക്കുന്നത്..... മാഷ് ചെയ്തിരിക്കുന്നത് പോലെ ബ്രായ്കറ്റ് ഇടാതെ ചെയ്താലോ..? --Adv.tksujith (സംവാദം) 10:46, 19 ഡിസംബർ 2011 (UTC)
മറുപടി മനസ്സിലായി :) --Adv.tksujith (സംവാദം) 10:49, 19 ഡിസംബർ 2011 (UTC)
[തിരുത്തുക] "വിക്കിപീഡിയനു്" പെൺപദമില്ലേ?
പ്രീയ അനൂപുമാഷെ, വിക്കിതിരുത്തലുകൾക്കായി നൽകുന്ന പ്രോത്സാഹനങ്ങൾക്കും, താരകത്തിനും നന്ദി. ഒപ്പം, ഒരു പെണ്ണായ എന്നെ വിക്കിപീഡിയൻ എന്നു് സംബോധന ചെയ്യുന്നതിലെ വിയോജിപ്പും അറിയിക്കുന്നു. --ലച്ചു (സംവാദം) 10:55, 29 ഡിസംബർ 2011 (UTC)
- വിക്കിപീഡിയൻ/വിക്കിമീഡിയൻ എന്നത് പുല്ലിംഗമല്ല. ആണിനേയും പെണ്ണിനേയും സംബോധന ചെയ്യാൻ തുല്യതയുള്ള പദങ്ങളായി ഇവയെ (ഞാൻ) കാണുന്നു. --Vssun (സംവാദം) 15:36, 29 ഡിസംബർ 2011 (UTC)
- പുരുഷനും സ്ത്രീയ്ക്കും സർവ്വതന്ത്രസമത്വമുള്ള ഒരു ലോകത്തിൽ വ്യവഹാരഭാഷയിൽ ഉപയോഗിക്കുന്ന പൊതുനാമരൂപങ്ങൾക്കു് ലിംഗഭേദമേ ഉണ്ടായിക്കൂടാ എന്നാണു് ഞാൻ വിനീതമായി വിശ്വസിക്കുന്നതു്. അത്തരം ഒരു ആൾക്കൂട്ടത്തിൽ ലച്ചു ആണോ പെണ്ണോ എന്നതു പോലും (ലിംഗബോധം ധ്വനിപ്പിക്കാത്ത “വിശ്വപ്രഭ“ എന്നു സ്വയം വിളിക്കുന്ന) എനിക്കു പ്രസക്തമായിക്കൂടാ. നിർഭാഗ്യവശാൽ സംസ്കൃതം, മലയാളം, ഇംഗ്ലീഷ് തുടങ്ങി നമുക്കു പരിചയമുള്ള മിക്ക ഭാഷകളിലും പല നാമരൂപങ്ങളിലും ലിംഗഭേദം കടന്നുകൂടിയിട്ടുണ്ടു്.
- എന്നിട്ടുപോലും, ലിംഗരൂപഭേദമില്ലാതെ വിളിക്കാൻ പറ്റുന്ന ചില വാക്കുകൾ ഇംഗ്ലീഷിലെങ്കിലും ഉണ്ടു്. സെക്രട്ടറി, പ്രസിഡണ്ട്, കൺവീനർ, മെമ്പർ, സ്പീക്കർ, പ്രൊഫെസ്സർ, അഡ്വക്കേറ്റ്, ഡോക്ടർ, സയന്റിസ്റ്റ്, വിക്കിപീഡിയൻ, ലൈബ്രേറിയൻ, കസ്റ്റോഡിയൻ തുടങ്ങിയവയെല്ലാം അത്തരം വാക്കുകളാണു്. കാലാന്തരത്തിൽ ഇവയിൽ മിക്കതും ഇപ്പോൾ തനിമലയാളം വാക്കുകൾ പോലുമായിട്ടുണ്ടു്. ഇവയ്ക്കൊന്നും സ്വയം ലിംഗവിവേചനം ഇല്ല. പക്ഷേ, മലയാളത്തിൽ, പുല്ലിംഗദ്ധ്വനി ചേർക്കുവാൻ സാധാരണ ഉപയോഗിക്കുന്ന -യൻ എന്ന പ്രത്യയം പിന്നാലെ വരുന്നതുകൊണ്ടു് നമ്മുടെ ഭാഷ ഉപയോഗിക്കുന്നവർ അതേ പ്രത്യയാന്ത്യമുള്ള വാക്കുകൾ കണ്ടു് ഒറ്റ നോട്ടത്തിൽ അവയ്ക്കും പുല്ലിംഗസ്വഭാവമുണ്ടെന്നു തെറ്റിദ്ധരിക്കുന്നു.
- ചുരുക്കത്തിൽ, വിക്കിപീഡിയൻ ഒരു ഇംഗ്ലീഷ് വാക്കാണു്. ആ വാക്കിനു് സ്വയമേവ ഒരു ലിംഗം അത് ആദ്യമായി പ്രയോഗിച്ചപ്പോൾ ആരും കൽപ്പിച്ചിട്ടില്ല. മലയാളത്തിലേക്കു് തത്സമമായി കടന്നുവന്ന ആ വാക്കിനു് ഇതുവരെ നമ്മളും (ആണുങ്ങളും പെണ്ണുങ്ങളുമായ, മലയാളികളായ വിക്കിപീഡിയന്മാർ) തനതായ ഒരു ലിംഗബോധം സങ്കൽപ്പിച്ചിട്ടില്ല. അതുകൊണ്ടു് പ്രിയപ്പെട്ട വിക്കിപീഡിയൻ ലച്ചു ധൈര്യമായി വിക്കിപീഡിയയുടെ മുൻനിരയിലേക്കു കടന്നുവന്നോളൂ. സ്ത്രീ എന്ന നിലയ്ക്കുള്ള സർവ്വ പ്രത്യേക പരിഗണനകളോടേയും ഒപ്പം തന്നെ, മനഃ/വാൿ/കർമ്മ ശേഷിയുടെ കാര്യത്തിൽ സ്ത്രീ പുരുഷനേക്കാളും ഒട്ടും പിന്നിലല്ല എന്ന തിരിച്ചറിവോടേയും ഞങ്ങൾ, സ്ത്രീപുരുഷഭേദമെന്യേ സ്വാഗതം ചെയ്യാം! :-) ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:38, 29 ഡിസംബർ 2011 (UTC)
-
- വിക്കിപീഡിയൻ എന്ന വാക്കു് ഇംഗ്ലീഷിൽ ഉപയോഗിക്കുകയാണെങ്കിൽ സുനീൽമാഷിന്റെ കാഴ്ചപ്പാടിനോടു് യോജിക്കുന്നു. പക്ഷേ ആ വാക്കു് മലയാളത്തിൽ കടംകൊണ്ടു് ഉപയോഗിമ്പോൾ വിശ്വപ്രഭ (ആണോ, പെണ്ണോ? ആണെന്നു കരുതുന്നു) മാഷ് ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങളുണ്ടു്. വിക്കിപീഡിയൻ എന്നു മലയാളത്തിൽ ആദ്യമായി കേട്ടപ്പോൾ തന്നെ, അതു് പുല്ലിംഗമാണെന്നു് തോന്നിയിരുന്നു. ഒരുപക്ഷെ, ആൺവീക്ഷണത്തിലൂടെ നോക്കിയതിനാലാകണം വിശ്വപ്രഭമാഷ്ക്കു് അങ്ങനെ തോന്നാതിരുന്നതു്.
- ഇവിടെ ലച്ചുവിനെ മലയാളത്തിൽ വിക്കിപീഡിയൻ എന്നു വിളിച്ചപ്പോൾ തന്നെ ആണായിക്കരുതിയതായി അവൾക്കു് തോന്നി. അതു് അവളുടെ എന്തെങ്കിലും തെറ്റായ ബോധത്തിൽ നിന്നുണ്ടായതാണെന്നു് തോന്നുന്നില്ല. വിശ്വപ്രഭ മാഷ് കരുതുന്ന പോലെ സ്ത്രീ പുരുഷനേക്കാളും എതെങ്കിലും തരത്തിൽ പിന്നിലാണെന്നും ലച്ചു എഴുതികണ്ടില്ല അതിനാൽ അത്തരം അപകർഷതാബോധമാണു് ഇവിടെ പ്രകടിപ്പിച്ചതെന്ന ധ്വനി വരുത്തുന്ന വാക്കുകൽ അസ്ഥാനത്താണു്. മറിച്ചു് ശീലിച്ച മലയാള പ്രയോഗ, ശൈലികളിൽ നിന്നാണു്, ലച്ചുവിനു് (ഒപ്പം എനിക്കും) വിക്കിപീഡിയൻ എന്നു് പെണ്ണുങ്ങളെ സംബോധന ചെയ്യുന്നതിൽ അപാകത തോന്നിയതു്.അതിനാൽ ആ വിയോജിപ്പിനെ മാനിക്കണം.
- അതിനാൽ മലയാളത്തിൽ വിക്കിപീഡിയക്കാരി എന്നു് വിളിക്കുന്നതാകും നല്ലതു്. അല്ലെങ്കിൽ സംപൂജ്യബഹുവചനമായി വിക്കിപീഡിയർ എന്നു് ആൺ പെൺ ഭേദമില്ലാതെ വിളിക്കാം. --അമ്മുവേച്ചി (സംവാദം) 04:19, 30 ഡിസംബർ 2011 (UTC)
മലയാളത്തിൽ വിക്കിപീഡിയക്കാരി എന്നു് വിളിക്കുന്നതാകും നല്ലതു്. അല്ലെങ്കിൽ സംപൂജ്യബഹുവചനമായി വിക്കിപീഡിയർ എന്നു് ആൺ പെൺ ഭേദമില്ലാതെ വിളിക്കാം, അമ്മുവേച്ചിയോടും ലച്ചുവിനോടും യോജിക്കുന്നു -- പെൻസി ദേവസ്സി (സംവാദം) 08:36, 30 ഡിസംബർ 2011 (UTC)
[തിരുത്തുക] പിയാനോ
പിയാനോ - വൃത്തിയാക്കലിനുള്ള നിർദ്ദേശങ്ങൾ/അഭിപ്രായങ്ങൾ അതിന്റെ സംവാദത്തിൽ നൽകാമോ?--Vssun (സംവാദം) 19:38, 29 ഡിസംബർ 2011 (UTC)
[തിരുത്തുക] സംവാദം:ഓപാബിനിയ
--റോജി പാലാ (സംവാദം) 14:59, 2 ജനുവരി 2012 (UTC)
[തിരുത്തുക] താങ്കൾക്കൊരു കപ്പ് കാപ്പി!
| ബാംഗ്ലൂരിൽ ഇപ്പോ നല്ല തണുപ്പല്ലെ? തണുപ്പകറ്റാൻ ഒരു കപ്പ് കാപ്പികൂടി ആയിക്കോളു. കിരൺ ഗോപി 08:22, 6 ജനുവരി 2012 (UTC) |
[തിരുത്തുക] നന്ദി
സ്വാഗതം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി..--അഞ്ചാമൻ (സംവാദം) 11:48, 6 ജനുവരി 2012 (UTC)
[തിരുത്തുക] സംവാദം:ദയാപുരം
--റോജി പാലാ (സംവാദം) 10:14, 8 ജനുവരി 2012 (UTC)
[തിരുത്തുക] തെയ്യം ചിത്രങ്ങളുടെ അപ്ലോടിൻങ്ങുമായി ബന്ധപ്പെട്ടത്.
പ്രീയ അനൂപൻ, താങ്കൾ തെയ്യം എന്ന താളിൽ ചിത്രം ചേർക്കാൻ ശ്രമിച്ചിരിക്കുന്നതു കണ്ടു. മറ്റൊരു വെബ്‌സൈറ്റിലോ,ബ്ലോഗിലോ ഉള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ നേരിട്ടുപയോഗിക്കാൻ സാദ്ധ്യമല്ല. എന്നൊരു കുറിപ്പ് എനിക്ക് എന്റെ താളിൽ താന്കളുടെതായി കണ്ടു. ഏതു ചിത്രമാണ് താന്കൾ ഉദ്ദേശിച്ചത്. അത് മുഴുവൻ ഞാൻ എടുത്ത എന്റെ സ്വന്തം ചിത്രങ്ങൾ ആണ്. ഏതു സൈറ്റിലാണ് ബ്ലോഗിലാണ് ഈ ചിത്രങ്ങൾ താന്കൾ കണ്ടിട്ടുള്ളത്.?? —ഈ തിരുത്തൽ നടത്തിയത് Mullookkaaran (സംവാദം • സംഭാവനകൾ)
അനൂപ്,അത് ഞാൻ വിക്കിയിൽ കയറിയ കാലത്ത് തറ പറ എഴുതാൻ പഠിക്കുന്ന കാലത്ത് ചെയ്തതാണ്. അപ്ലോഡ് ചെയ്യാനുള്ള വിദ്യകളൊന്നും അറിയില്ലാരുന്നു. എന്റെ ബ്ലോഗിൽ ഇട്ട ഒരു ചിത്രത്തിന്റെ ലിങ്ക ഒക്കെ ഇട്ടു നോക്കി. ഒന്നും സംഭവിച്ചില്ല :-)))) പിന്നെ വിക്കിയെ വിട്ടു. അതിനു ശേഷം ഇപ്പോഴാണ് വീണ്ടും ശ്രമിക്കുന്നത്. ഇപ്പൊ അടൂരിന്റെ ചിത്രത്തിന് താന്കൾ എഴുതിയ കുറിപ്പ് മെയിൽ ആയി വന്നപ്പോ കൂടെ പഴയ കുറിപ്പുകളും വന്നു. ഡേറ്റ് നോക്കിയില്ല. രണ്ടുമൂന്നു ദിവസമായി കുറച്ചു തെയ്യം ചിത്രങ്ങൾ അപ്ലോഡ് ചെയ്തതിനാൽ സ്വാഭാവികമായും താന്കൾ ഉദ്ദേശിച്ചത് അതിനെ കുരിചാകും എന്നുധേഷിച്ചു. അതാ റിപ്ലേ ചെയ്തത്. :-)))) അടൂരിന്റെ ചിത്രം ബോദർ ഇല്ലാത്തത് ഉണ്ട്. ആവശ്യമെങ്കിൽ ഇടാം...
[തിരുത്തുക] വാർത്തയിൽ നിന്ന്
ക്ഷമിക്കുക. മാസഫലകം എന്തായാലും അവസാനിപ്പിച്ചു. പ്രധാനതാളിലെ വാർത്തയിൽ നിന്നും മാസഫലകത്തിലേക്കുള്ള കണ്ണി ഒഴിവാക്കാമെന്നു കരുതുന്നു. പ്രധാനതാളിലെ വാർത്ത പുതുക്കൽ ഉടൻ തുടരാം. --റോജി പാലാ (സംവാദം) 09:11, 11 ജനുവരി 2012 (UTC)
- ഒറ്റയ്ക്കു പുതിയ വർഷം കൊണ്ടു പോകാൻ ബുദ്ധിമുട്ട്. ഒരു വർഷം തീർത്ത് അവസാനിപ്പിക്കാമെന്നു കരുതിയതാണ്. 2011 ആദ്യം ഒന്നു രണ്ടു പേർ സഹായിച്ചിരുന്നു. പിന്നീട് ഒറ്റയ്ക്കായിരുന്നു. ആ കണ്ണി വഴി എത്തുമ്പോൾ ഒന്നുമില്ലാത്തതുകൊണ്ടാണ് ലിങ്ക് ഒഴിവാക്കാമെന്നു പറഞ്ഞത്. പ്രധാനതാൾ മാത്രം വാർത്തകൾ പുതുക്കാമെന്നു വിചാരിക്കുന്നു.--റോജി പാലാ (സംവാദം) 11:21, 11 ജനുവരി 2012 (UTC)
[തിരുത്തുക] അപ്പ്റ്റൻ, മെഴ്സിസൈഡ് ജില്ല
| ക്ഷമിക്കുക! |
അപ്പ്റ്റൻ, മെഴ്സിസൈഡ് ജില്ല എന്നീ താളുകൾ ഞാൻ അധിക വിവരങ്ങൾ അധികം താമസമില്ലാതെ ചേർക്കാം. Chammanthy ചമ്മന്തി 19:31, 12 ജനുവരി 2012 (UTC)
[തിരുത്തുക] തിരിച്ചുവിടൽ
ഫുട്ബോളർ മുഹമ്മദ് റാഫിയുടേയും ഗായകൻ മുഹമ്മദ് റഫിയുടേയും സംവാദത്താൾ ഒന്നായാണ് കാണിക്കുന്നത്. ശരിയാക്കാമോ--വിചാരം (സംവാദം) 06:51, 18 ജനുവരി 2012 (UTC)
[തിരുത്തുക] Infobox Film
ഫലകം:Infobox Film ചലച്ചിത്രത്താളിൽ മലയാളമൊഴികെയുള്ളവയ്ക്ക് ഭാഷ നൽകുമ്പോൾ അത് ബോക്സിൽ കാണിക്കുന്നില്ല. മലയാളം നൽകുമ്പോൾ മാത്രം കണ്ണിയായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഈ മാറ്റം തിരസ്കരിച്ചിട്ടുണ്ട്. ഉചിതമായ രീതിയിൽ മാറ്റം വരുത്തുമല്ലോ?--റോജി പാലാ (സംവാദം) 13:44, 19 ജനുവരി 2012 (UTC)
[തിരുത്തുക] വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്
സജീവ കാര്യനിർവാഹകനായ താങ്കൾക്ക് ഇവിടെ അഭിപ്രായമുണ്ടോ?--റോജി പാലാ (സംവാദം) 06:16, 24 ജനുവരി 2012 (UTC)
[തിരുത്തുക] Template:Infobox film
ചിത്രമുള്ള ചലച്ചിത്ര ലേഖനങ്ങളുടെ മുകളിൽ അകലം കാണിക്കുന്നു. (ചിത്രമില്ലാത്ത താളിൽ കുഴപ്പമില്ല) ബോക്സിൽ നിന്നും ചിത്രം ഒഴിവാക്കുമ്പോൾ ആ അകലം കുറയുന്നുണ്ട്. പരിശോധിക്കുമോ?--റോജി പാലാ (സംവാദം) 18:01, 10 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] സഹായം
--റോജി പാലാ (സംവാദം) 09:15, 19 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] സംവാദം:ഹൈപ്പോഗ്ലൈസീമിയ
കാണുക--റോജി പാലാ (സംവാദം) 12:57, 23 ഫെബ്രുവരി 2012 (UTC)
- ഹൈപ്പോഗ്ലൈസീമിയ താളിൽ പണിയെടുത്ത് തുടങ്ങിയിട്ടുണ്ട്. സമയമുണ്ടെങ്കിൽ വെറുതേ കൂടെ കൂടുന്നോ? അല്പം വൈദ്യം പഠിക്കുകയുമാവാം. --Netha Hussain (സംവാദം) 12:03, 24 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] Bot
എൻറെ സംശയം തീർന്നു, അങ്ങനെ ഞാനും ബോട്ട് ഉണ്ടാക്കി. എൻറെ അപേക്ഷ കാണുമല്ലോ! എല്ലാ സഹകരണങ്ങളും, പ്രോൽസാഹനങ്ങളും അപേക്ഷിച്ചുകൊണ്ട്
Aviyalഅവിയൽ
15:50, 26 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] നന്ദി
നന്ദി ; കുറച്ചു പഠിച്ചു - Jkadavoor (സംവാദം) 09:44, 27 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] വിക്കിസംഗമോത്സവം
വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. ഇപ്പോൾ സമർപ്പിച്ച അപെക്ഷയ്ക്ക് പുറമേ ഒരു അനുഭവസമ്പന്നനായ വിക്കിപീഡിയൻ എന്ന നിലയ്ക്ക് കഴിഞ്ഞ 4 വർഷത്തിനുള്ളിൽ വിക്കിപീഡിയയ്ക്ക് ഉണ്ടായ മാറ്റങ്ങൾ എന്ന വിഷയത്തെക്കുറിച്ചും സംസാരിക്കാമോ? താങ്കൾ സമർപ്പിച്ച അപേക്ഷ വായിച്ചു. ഇന്റർനെറ്റ് സൗകര്യം വേണ്ടിവരും എന്നാണ് മനസിലാക്കുന്നത്. അതിനുള്ള സൗകര്യം താങ്കൾ തന്നെ ഒരുക്കുമോ? അതോ സംഘാടകർ ഈ സൗകര്യം ലഭ്യമാക്കിത്തരേണ്ടി വരുമോ? നന്ദി --Netha Hussain (സംവാദം) 12:23, 27 ഫെബ്രുവരി 2012 (UTC)
[തിരുത്തുക] Happy Birthday
[തിരുത്തുക] A brownie for you!
| ജന്മദിനാശംസകൾ. കിരൺ ഗോപി 06:14, 5 മാർച്ച് 2012 (UTC) |
[തിരുത്തുക] സന്തോഷം
- -)
[തിരുത്തുക] എസ്. സിതാര
എസ്. സിതാര എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക--റോജി പാലാ (സംവാദം) 07:43, 12 മാർച്ച് 2012 (UTC)
[തിരുത്തുക] സംവാദം:ഉണ്ണിമേരി
കാണുക--റോജി പാലാ (സംവാദം) 07:59, 13 മാർച്ച് 2012 (UTC)
[തിരുത്തുക] അയൽക്കൂട്ടം
അയൽക്കൂട്ടം എന്നതാളിലേക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കുന്നു. ശൈലീപരമായ വിക്കീവത്കരണം തൃപ്തികരമാണോ. തൃപ്തികരമെങ്കിൽ അതിനെ ശിരോലിഖിതത്തിൽ നിന്ന് മോചിപ്പിക്കുമോ? Kjbinukj (സംവാദം) 14:59, 11 മാർച്ച് 2012 (UTC) ബിനു കെ ജെ
[തിരുത്തുക] മീഡിയവിക്കി:Gadget-HotCat.js
കോമ്മൺസിൽ നിന്നും ഇമ്പോർട്ട് ചെയ്ത ഗാഡ്ജറ്റിൽ (added Category:XXXX using HotCat) അല്ലെങ്കിൽ (removed Category:XXXX using HotCat) എന്നീ സന്ദേസങ്ങൾ സമീപകാലമാറ്റങ്ങളിൽ മലയാളത്തിൽ കാണിക്കാൻ കഴിയില്ലെ?--KG (കിരൺ) 05:59, 26 മാർച്ച് 2012 (UTC)
- തൽക്കാലം അത് വിക്കിചൊല്ലുകളിൽ ചെയ്ത് നോക്കുന്നു, അവിടെ വിജയിച്ചാൽ ഇവിടെക്കും മാറ്റാം.--KG (കിരൺ) 06:16, 28 മാർച്ച് 2012 (UTC)
[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
If you are not able to read the below message, please click here for the English version
| നമസ്കാരം! Anoopan,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
|---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:58, 28 മാർച്ച് 2012 (UTC)
[തിരുത്തുക] വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം
പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications
ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:09, 3 ഏപ്രിൽ 2012 (UTC)
[തിരുത്തുക] വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/111
സംരക്ഷിക്കൂ--റോജി പാലാ (സംവാദം) 10:48, 10 ഏപ്രിൽ 2012 (UTC)
[തിരുത്തുക] വർഗ്ഗം:"Related_ethnic_groups"_needing_confirmation
വർഗ്ഗം:"Related_ethnic_groups"_needing_confirmation ഇത് എന്തിനുള്ള വർഗ്ഗമാണെന്നറിയാമോ? - Hrishi (സംവാദം) 06:39, 18 ഏപ്രിൽ 2012 (UTC)
24 ലേഖനങ്ങളിൽ ഈ വർഗ്ഗം കാണുന്നുണ്ട് (ഉദാഹരണത്തിന് അഗ്രവാൾ ). വർഗ്ഗത്തിന് താളൊന്നും ഇല്ല. ആ വർഗ്ഗം ഓരോ ലേഖനത്തിൽ നിന്നും ഒഴിവാക്കട്ടെ?? - Hrishi (സംവാദം) 06:57, 18 ഏപ്രിൽ 2012 (UTC)
- ഇത് "Infobox Ethnic group" എന്ന ഫലകത്തിന്റെ കൂടെ വരുന്ന വർഗ്ഗമാണ്. -- Raghith 07:06, 18 ഏപ്രിൽ 2012 (UTC)
[തിരുത്തുക] സൂസന്ന
സൂസന്നയ്ക്കായി പുതിയ നയമാണോ? --റോജി പാലാ (സംവാദം) 06:51, 23 ഏപ്രിൽ 2012 (UTC)
-
- ഇത്തരം അനുഭവങ്ങൾ എനിക്കു ധാരാളമുണ്ടായിട്ടുണ്ട്. അതിനായി ഞാൻ ആരെയും ആക്കാൻ പോയിട്ടില്ല. തിരുത്തൽ സമരസപ്പെടായ്ക എന്നു കാണുമ്പോൾ താങ്കൾ എഴുതിയവ താഴെ കാണാമല്ലോ? അത് പകർത്തിയെടുത്താൽ എഴുതിയവ നഷ്ടപ്പെടില്ലെന്നു ഞാൻ കരുതുന്നു. അതിനായി ബാക്ക് ബട്ടൻ അടിക്കേണ്ട കാര്യമില്ല. എന്നേക്കാൾ പ്രവർത്തിപരിചയം ഉള്ള ആളല്ലേ അതോ ഇനി അതും ചെയ്യാൻ വയ്യേ! എനിക്കടക്കം പലർക്കും താങ്കളുടെ അത്ര വിജ്ഞാനം വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നതിൽ ഉണ്ടാവണമെന്നില്ല. ഈ ക്രെഡിറ്റിനു നന്ദി. ഇനിയും ഇതേ തുടർന്ന് വ്യക്തിപരമായ ഈ സംവാദം മുൻപോട്ടു കൊണ്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം പറയാൻ തുടങ്ങിയാൽ വെറുതേ കാടു കയറേണ്ടി വരും. അതിനാൽ ഇവിടെ നിർത്തുന്നു. നന്ദി--റോജി പാലാ (സംവാദം) 07:20, 23 ഏപ്രിൽ 2012 (UTC)
[തിരുത്തുക] ഗ്രീസ്
തീ എന്ന താളിൽ കണ്ട ഗ്രീസ് എന്ന ലിങ്ക് അങ്ങനെ ഒരു പേജ് ഇല്ല എന്ന് കാണിച്ചു. അതുകൊണ്ടാന്നു പുതിയ പേജ് ഉണ്ടാകിയത്. പുതിയ പേജ് കളഞ്ഞു, തീ എന്ന പേജിലെ ലിങ്ക് ശരിയാക്കാമോ ? എനിക്ക് എങ്ങനെയാണ് ചെയേണ്ടത് എന്ന് നിശ്ചയമില്ല. ഈ മറുപടി എന്റെ താളിൽ തന്നെ നൽകിയാൽ മതിയയിരുന്നോ? Flyingdreams (സംവാദം) 10:55, 27 ഏപ്രിൽ 2012 (UTC)
[തിരുത്തുക] വിക്കിപീഡിയ:Mobile Extension Feedback
എന്താണ് വിക്കിപീഡിയ:Mobile Extension Feedback ? ഒരു ഐ.പി ഈ താളിൽ നടത്തിയ തിരുത്തൽ ശ്രദ്ധിച്ചു, പക്ഷെ ഇംഗ്ലീഷ് വിക്കിയിൽ മുഴുവനും ഐ.പി കളുടെ തിരുത്തലുകളാണല്ലോ കാണുന്നത്. -- Raghith 08:41, 2 മേയ് 2012 (UTC)
-- Raghith 10:09, 2 മേയ് 2012 (UTC)
[തിരുത്തുക] ഉപയോക്താവിന്റെ സംവാദം:Akshayraveendran
ഉപയോക്താവിന്റെ സംവാദം:Akshayraveendran ഈ താളിൽ സംഭവിച്ചതെന്താണ് ? -- Raghith 07:31, 9 മേയ് 2012 (UTC)
-- Raghith 10:04, 9 മേയ് 2012 (UTC)
[തിരുത്തുക] കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ
കേരള നിയമസഭയിലേക്ക് നാമനിദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ പട്ടിക. ഇതിൽ അക്ഷരത്തെറ്റുകൾ കണ്ടേക്കാം.
- ഡബ്ല്യു.എച്ച്. ഡിക്രൂസ് (ഒന്നാം കേരളനിയമസഭ)
- സി.എഫ്. പെരേര (രണ്ടാം കേരളനിയമസഭ)
- എസ്.പി. ലൂയിസ് (മൂന്നാം കേരളനിയമസഭ)
- സ്റ്റീഫൻ പഡുവ (നാലാം കേരളനിയമസഭ), (അഞ്ചാം കേരളനിയമസഭ), (ആറാം കേരളനിയമസഭ), (ഏഴാം കേരളനിയമസഭ)
- നിക്കോളാസ് റോഡ്രിഗ്സ് (എട്ടാം കേരളനിയമസഭ)
- ഡേവിഡ് പിനിറോ (ഒൻപതാം കേരളനിയമസഭ)
- ജോൺ ഫെർണാണ്ടസ് (പത്താം കേരളനിയമസഭ)
- ലൂഡി ലൂയിസ് (പതിനൊന്നാം കേരളനിയമസഭ), (പതിമൂന്നാം കേരളനിയമസഭ)
- സൈമൺ ബ്രിട്ടോ റോഡ്രിഗ്സ് (പന്ത്രണ്ടാം കേരളനിയമസഭ)