ആംസ്റ്റർഡാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷാംശവും രേഖാംശവും: 52°22′23″N 4°53′32″E / 52.37306°N 4.89222°E / 52.37306; 4.89222

ആംസ്റ്റർഡാം

Flag

Coat of arms
Nickname(s): Mokum, Venice of The North
Motto: Heldhaftig, Vastberaden, Barmhartig
(Heroic, Determined, Merciful)
Location of Amsterdam
സ്ഥാനം: 52°22′23″N 4°53′32″E / 52.37306°N 4.89222°E / 52.37306; 4.89222
Country നെതർലാൻഡ്സ്
Province Noord-Holland
Boroughs Government of Amsterdam#Boroughs
ഭരണം
 • Mayor എബറാഡ് വാൻ ഡെർ ലാൻ[1] (PvdA)
 • Aldermen Lodewijk Asscher
Carolien Gehrels
Tjeerd Herrema
Maarten van Poelgeest
Marijke Vos
 • Secretary Erik Gerritsen
വിസ്തീർണ്ണം[2][3]
 • നഗരം 219 km2 (84.6 sq mi)
 • Land 166 km2 (64.1 sq mi)
 • Water 53 km2 (20.5 sq mi)
 • Urban 1,003 km2 (387.3 sq mi)
 • മെട്രോ 1,815 km2 (700.8 sq mi)
Elevation[4] 2 m (7 ft)
ജനസംഖ്യ (1 January 2009)[5]
 • നഗരം 758
 • സാന്ദ്രത 4,459/km2 (11,548.8/sq mi)
 • Urban 13,64,422
 • മെട്രോ 21,58,372
 • Demonym
സമയമേഖല CET (യു.ടി.സി.+1)
 • (വേനൽക്കാലസമയം) CEST (യു.ടി.സി.+2)
Postcodes 1011 – 1109
Area code(s) 020
വെബ്സൈറ്റ് www. amsterdam. nl

നെതർലാൻഡ്സിന്റെ തലസ്ഥാനനഗരമാണ്‌ ആംസ്റ്റർഡാം. ആംസ്റ്റൽ ഡാമിന്റെ പേരിൽനിന്നുമാണ്‌ നഗരത്തിൻ ഈ പേർ വന്നത്[6].

[തിരുത്തുക] ചരിത്രം

നെതർലാൻഡ്‌സിന്റെ സുവർണ്ണകാലഘട്ടമായിരുന്ന 17-ആം നൂറ്റാണ്ടിലാണ് ആംസ്റ്റർഡാം വലിയ നഗരമായി മാറിയത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും വ്യാപാരകുത്തകാവകാശങ്ങൾ ഡച്ചുകാർ 16-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പോർച്ചുഗലിൽ നിന്നും തട്ടിയെടുത്തു. 1614-ൽ ന്യൂയോർക്ക് സിറ്റി വരെ ഡച്ചുകാർ ന്യൂ ആംസ്റ്റർഡാം എന്നു നാമകരണം ചെയ്യുകയും പിന്നീട് മറ്റൊരു കരാറിന്റെ ഭാഗമായി ഇത് ഇംഗ്ലീഷുകാർക്കു കൈമാറുകയും ചെയ്തു. ലോകത്തിന്റെ പലഭാഗത്തുമുള്ള കപ്പലുകൾ ഈ കാലയളവിൽ വ്യാപാരവശ്യങ്ങൾക്കായി ആംസ്റ്റർഡാമിലെത്തിയിരുന്നു.

ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഏഷ്യയിലെയും തെക്കേ അമേരിക്കയിലെയും പല ഡച്ചുകോളനികളും പിടിച്ചെടുക്കുകയും തന്മൂലം ഡച്ചു കോളനികൾക്കുണ്ടായ ക്ഷയത്താൽ ലോകത്തിലെ ഏറ്റവും സമ്പന്ന നഗരം എന്ന പദവി ആംസ്റ്റർഡാമിനു നഷ്ടപ്പെട്ടു. 19-ആം നൂറ്റാണ്ടിൽ വ്യാവസായിക വിപ്‌ളവകാലഘട്ടത്തിലാണ് ആംസ്റ്റർഡാമിന്റെ രണ്ടാം സുവർണ്ണകാലം അരങ്ങേറിയത്. പുതിയ റെയിൽവേ സ്‌റ്റേഷൻ, റൈൻ നദിയിലേക്കുള്ള കനാൽ, മ്യൂസിയങ്ങൾ എന്നിവ നിർമ്മിക്കപ്പെട്ടത് ഈ കാലയളവിലാണ്. ആംസ്റ്റർഡാം റെയിൽവേ സ്‌റ്റേഷൻ ആംസ്റ്റൽ നദിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. നദിയിൽ മൂന്ന് ദ്വീപുകൾ സൃഷ്ടിക്കുകയും അതിനു മുകളിലായി വിക്ടോറിയൻ രീതിയിൽ റെയിൽവേ സ്‌റ്റേഷൻ നിർമ്മിക്കുകയും ചെയ്തു. സ്‌റ്റേഷന്റെ പിന്നിലെ പ്ലാറ്റ്ഫോമിലേക്ക് തന്മൂലം ജലമാർഗ്ഗം പ്രവേശിക്കുവാൻ സാധിക്കും. സ്‌റ്റേഷനോട് ചേർന്നു തന്നെ ഒരു ട്രാം സ്‌റ്റേഷനും സ്ഥാപിച്ചിരിക്കുന്നു.

[തിരുത്തുക] അവലംബം

  1. http://www.iamsterdam.com/en/living/city-of-amsterdam/news/mayor-eberhard-vd-laan
  2. "Kerncijfers voor Amsterdam en de stadsdelen". www. os. amsterdam. nl. Research and Statistics Service, City of Amsterdam. 2006-01-01. http://www.os.amsterdam.nl/tabel/4670/, ശേഖരിച്ചത്: 2007-04-04. 
  3. "Area, population density, dwelling density and average dwelling occupation". www. os. amsterdam. nl. Research and Statistics Service, City of Amsterdam. 2006-01-01. http://www.os.amsterdam.nl/tabel/10216/, ശേഖരിച്ചത്: 2008-08-13. 
  4. "Actueel Hoogtestand Nederland" (Dutch ഭാഷയിൽ). http://www.ahn.nl/, ശേഖരിച്ചത്: 2008-05-18. 
  5. "Population" (in Dutch). Themes. City of Amsterdam. October 2008. http://www.os.amsterdam.nl/tabel/2008_mutatiestatistiek_stand.xls, ശേഖരിച്ചത്: 2009-03-08. 
  6. Encyclopædia Britannica Eleventh Edition, Vol 1, p896-898.
"http://ml.wikipedia.org/w/index.php?title=ആംസ്റ്റർഡാം&oldid=1311090" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ