Jump to content

അംഗഭംഗം (ഭാഷാശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അംഗഭംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൂലദ്രാവിഡത്തിലെ ഒരു ശാഖ മലയാളമായി പരിണമിച്ചപ്പോൾ ചില പദങ്ങൾക്ക് അക്ഷരലോപം (syncopation) തുടങ്ങിയ ചില വൈരൂപ്യങ്ങൾ വന്നതിനെ കുറിക്കുവാൻ എ.ആർ. രാജരാജവർമ്മ കൊടുത്തിരിക്കുന്ന സംജ്ഞ ആണ്‌ അംഗഭംഗം. കൊടുന്തമിഴ് പരിണമിച്ചാണ്‌ മലയാള ഭാഷ ഉണ്ടായത് എന്ന വാദത്തെ സാധൂകരിക്കാനായി അവതരിപ്പിച്ച ആറു നയങ്ങളിൽ ഒന്നാണിത്. തമിഴിലെ ഉദ്ദേശിക, സംബന്ധിക പദങ്ങൾക്ക് അംഗഭംഗം സംഭവിച്ച് മലയാള വാക്കുകളായി പരിണമിച്ചു.[1] പഴയ ചില പ്രകൃതിപ്രത്യയങ്ങൾക്കാണ് ഈ മാറ്റമുണ്ടായത്. ആദിയും അന്തവും നഷ്ടപ്പെട്ട രീതിയിൽ കാണപ്പെടുന്ന ഇത്തരം ശബ്ദങ്ങളുടെ ആഗമത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഉദാഹരണമായി 'ക്കു' എന്ന വിഭക്തി പ്രത്യയം 'ഉ' എന്നും, 'ഉടയ' എന്നത് 'ഉടെ-ടെ' എന്നും ചുരുങ്ങിയിരിക്കുന്നു. പ്രകൃതിക്കുണ്ടാകുന്ന അംഗഭംഗത്തിന്, പെയർ > പേർ; ആകും > ആം എന്നിവ ഉദാഹരണങ്ങൾ ആണ്‌.

അവലംബം

[തിരുത്തുക]
  1. എ.ആർ.രാജരാജവർമ്മ .കേരളപാണിനീയം (1968) പുറം 51-2 എസ് പി സി എസ് കോട്ടയം. ആദ്യപതിപ്പ് 1895

ഇതും കാണുക

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഗഭംഗം (ഭാഷാശാസ്ത്രത്തിൽ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

"https://ml.wikipedia.org/w/index.php?title=അംഗഭംഗം_(ഭാഷാശാസ്ത്രം)&oldid=2916440" എന്ന താളിൽനിന്ന് ശേഖരിച്ചത്