ഉള്ളടക്കത്തിലേക്ക് പോവുക

ഖ്വലിൻസ്ക്കി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Khvalynsky National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖ്വലിൻസ്ക്കി ദേശീയോദ്യാനം
Хвалынский (Russian)
Khvalynky
Map showing the location of ഖ്വലിൻസ്ക്കി ദേശീയോദ്യാനം
Map showing the location of ഖ്വലിൻസ്ക്കി ദേശീയോദ്യാനം
Location of Park
സ്ഥലംSaratov Oblast
അടുത്തുള്ള നഗരംKhvalynsk
നിർദ്ദേശാങ്കങ്ങൾ52°29′N 48°06′E / 52.483°N 48.100°E / 52.483; 48.100
വിസ്തീർണ്ണം25,524 hectares (63,071 acres; 255 km2; 99 sq mi)
സന്ദർശകർ35,000

ഓക്ക്, ലിൻഡൻ, കോൺ മരം എന്നിവ ഇടകലർന്ന വനങ്ങളാൽ ചുറ്റപ്പെട്ടതും വോൾഗാനദിയുടെ ഉയർന്ന സ്ഥലങ്ങളിലെ ചോക്ക് കുന്നുകളുടെ ഉയർന്ന പീഠഭൂമിയും അതോടൊപ്പം വോൾഗാ നദിയുടെ പടിഞ്ഞാറുഭാഗവും ഉൾപ്പെടുന്നതാണ് ഖ്വലിൻസ്ക്കി ദേശീയോദ്യാനം (Russian: Хвалынский). ഇത് കാസ്പിയൻ കടലിന് ഏകദേശം 1,000 കിലോമീറ്റർ വടക്കായി, സരടോവ് ഒബ്ലാസ്റ്റിൽ, സരടോവ് റിസർവോയറിന് അഭിമുഖമായി സ്ഥിതിചെയ്യുന്നു. ഇതിന്റെ വടക്കേയറ്റം ഖ്വാലിൻസ്ക് നഗരത്തിന് ഏകദേശം 10 കിലോമീറ്റർ പടിഞ്ഞാറും വോൾഗയിലെ സരടോവിന് ഏകദേശം 200 കിലോമീറ്റർ വടക്കുകിഴക്കുമാണ്. മൂന്ന് വിഭാഗങ്ങളിലായി ഏകദേശം 25,524 ഹെക്റ്റർ പ്രദേശത്താണ് ഇത് വ്യാപിച്ചിരിക്കുന്നത്. ഈ ദേശീയോദ്യാനം ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത് 1994 ലാണ്. [1]

ഭൂപ്രകൃതി

[തിരുത്തുക]

ഈ ദേശീയോദ്യാനത്തിലെ പർവ്വതങ്ങൾ ഉയർന്ന പ്രദേശത്തു വളരുന്ന വനവൃക്ഷങ്ങളാൽ നിറഞ്ഞിരിക്കുന്നു.[1] ദേശീയോദ്യാനത്തിന്റെ അതിർത്തിയിലാണ് വോൾഗാനദിക്ക് ഏറ്റവും ആഴമുള്ളത് (22 മീറ്റർ). [2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1 2 Director of National Park Khavlynsky. "NP Kvalynsky". Main Website of the Khavalynsky Park. Ministry of Natural Resources and Environment of the Russian Federation. Archived from the original on 2011-03-21. Retrieved 2015-10-31.
  2. Federal Agency for Tourism. "RussiaTourismSaratov". Official Site, Russia Tourism, Saratov Region. Russian Federation. Retrieved 2015-10-31.[പ്രവർത്തിക്കാത്ത കണ്ണി]