സ്യൂറാറ്റ്കുൽ ദേശീയോദ്യാനം
ദൃശ്യരൂപം
(Zyuratkul National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Zyuratkul National Park | |
---|---|
Зюраткуль | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chelyabinsk Oblast, Russia |
Coordinates | 54°50′56″N 58°56′26″E / 54.84889°N 58.94056°E |
Established | 1993 |
സ്യൂറാറ്റ്കുൽ ദേശീയോദ്യാനം (Russian: Зюраткуль) സത്‍കിൻസ്കി റയോൺ മേഖലയുടെ തെക്കൻ പ്രദേശത്ത് 1993 ൽ സ്ഥാപിക്കപ്പെട്ട ഒരു റഷ്യൻ ദേശീയോദ്യാനമാണ്. സാറ്റ്കയിൽ നിന്ന് 30 കിലോമീറ്റർ തെക്കായും ചെല്യാബിൻസ്കിന് 200 കിലോമീറ്റർ പടിഞ്ഞാറുമായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്.
ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ യൂറാൾ പർവ്വതനിരയിൽ സമുദ്രനിരപ്പിൽനിന്ന് 754 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നതും 13,2 km2 ഉപരിതല വിസ്തീർണ്ണവും 8 മീറ്റർ പരമാവധി ആഴവുമുള്ള സ്യൂറാറ്റ്കുൽ തടാകവും ഉൾപ്പെടുന്നു.