ഷോർസ്ക്കി ദേശീയോദ്യാനം
ഷോർസ്ക്കി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Tashtagolsky District of the Kemerovo Oblast |
Nearest city | Kemerovo |
Coordinates | 52°35′N 88°20′E / 52.583°N 88.333°E |
Area | 418,000 ഹെക്ടർ (1,032,900 ഏക്കർ; 4,180 കി.m2; 1,614 ച മൈ) |
Established | ഡിസംബർ 27, 1989 |
പടിഞ്ഞാറുള്ള സൈബീരിയൻ സമതലം തെക്കൻ സൈബീരിയൻ പർവ്വതങ്ങളുമായി സന്ധിക്കുന്ന തെക്കു-പടിഞ്ഞാറ് സൈബീരിയയിലുള്ള വനസമ്പന്നമായ പർവ്വതപ്രദേശമാണ് ഷോർസ്ക്കി ദേശീയോദ്യാനം (Russian: Шорский национальный парк). ദേശീയോദ്യാനം പ്രതിനിധീകരിക്കുന്നത് ഡാർക്ക്ടൈഗാ മരങ്ങളുള്ള പ്രദേശങ്ങളെയാണ് (ദേശീയോദ്യാനത്തിന്റെ 92%വും വനമാണുള്ളത്). കെമെറോവോ നഗരത്തിൽ നിന്നും ഏകദേശം 300 കിലോമീറ്റർ തെക്കായി കെമെറോവോ ഒബ്ലാസ്റ്റിന്റെ തെക്കൻ അറ്റത്തുള്ള തഷ്ടഗോൾസ്ക്കി ജില്ലയുടെ 4,180 ചതുരശ്രകിലോമീറ്റർ സ്ഥലാത്തായാണ് ഈ ദേശീയോദ്യാനം വ്യാപിച്ചിരിക്കുന്നത്.[1] ഈ മേഖല ഷോർസ് ജനങ്ങളുടെ ജന്മനാടാണ്.[2] 1989ൽ ദേശീയോദ്യാനത്തെ ഒരു സംരക്ഷിതപ്രദേശമായി പ്രഖ്യാപിക്കുന്നതിനു മുൻപ് ഇവിടം ചരിത്രപരമായി ഖനനം, മരംവെട്ടൽ വ്യവസായങ്ങളുമായാണ് ബന്ധപ്പെട്ടിരുന്നത്.
ഭൂപ്രകൃതി
[തിരുത്തുക]ദേശീയോദ്യാനത്തിന്റെ മിക്ക ഭാഗങ്ങളിലും ആഴത്തിലുള്ള നദീതാഴ്വരകളുള്ള അധികം ഉയരമില്ലാത്ത പർവ്വതങ്ങളാണുള്ളത്.[3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Official Park Site, Shorsky National Park (in Russian)". Ministry of Natural Resources and Environment of the Russian Federation. Retrieved 2015-11-01.
- ↑ "Shorsky National Park". Tour to Russia. Archived from the original on 2018-03-18. Retrieved 2017-06-09.
- ↑ "National Park Shorsky". RusNature.