മൊഗാദിഷു
Capital city | |||
| |||
![]() | |||
| Coordinates: 02°02′21″N 45°20′31″E / 2.03917°N 45.34194°E | |||
| Country | Somalia | ||
| Region | ബനാദിർ | ||
| Founded | 720 AD[1] | ||
| സർക്കാർ | |||
| • Mayor | Hassan Mohamed Hussein[2] | ||
| വിസ്തീർണ്ണം | |||
| • ഭൂമി | 370 ച.കി.മീ. (140 ച മൈ) | ||
| ജനസംഖ്യ (2025)[3] | |||
• ആകെ | 32,62,129 | ||
| • ജനസാന്ദ്രത | 8,600/ച.കി.മീ. (22,000/ച മൈ) | ||
| • Rank | 1st | ||
| Demonym(s) | Mogadishan[4] Maqdishawi[5] | ||
| സമയമേഖല | UTC+03:00 (EAT) | ||
| Climate | BSh | ||
| HDI (2021) | 0.459[6] low 1st | ||
| വെബ്സൈറ്റ് | bra | ||
ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തലസ്ഥാനവും ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ് മൊഗാദിഷു (/ˌmɔːɡəˈdiːʃuː/;[7][8] Somali: Muqdisho; അറബി: مقديشو Maqadīshū). പ്രാദേശികമായി ഹമാർ എന്നും വിളിക്കപ്പെടുന്ന ഈ നഗരം സഹസ്രാബ്ദങ്ങളായി ഇന്ത്യൻ മഹാസമുദ്രത്തിലുടനീളമുള്ള വ്യാപാരികളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന തുറമുഖമായി പ്രവർത്തിച്ചിട്ടുണ്ട്. ഇവിടത്തെ ജനസംഖ്യ 4,126,815 ആണ്[9]. സൊമാലിയയിലെ ഏറ്റവും വലിയ നഗരമായ മൊഗാദിഷു ഇന്ത്യൻ മഹാസമുദ്രതീരത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ മഹാ സമുദ്രത്തിലെ വെളുത്ത മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഗാദിഷു നൂറ്റാണ്ടുകളായി ഒരു തുറമുഖ നഗരമാണ്.
ഇന്ത്യൻ മഹാസമുദ്രത്തിലെ തീരദേശ ബനാദിർ മേഖലയിൽ സ്ഥിതി ചെയ്യുന്ന മൊഗാദിഷു മറ്റ് സൊമാലിയൻ പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒരു മാമുൽ ഗോബോളീദ് (ഫെഡറൽ സ്റ്റേറ്റ്) എന്നതിലുപരി ഒരു മുനിസിപ്പാലിറ്റിയായാണ് കണക്കാക്കപ്പെടുന്നത്.[10]
പുരാതന കാലം മുതൽ ഇന്നുവരെയുള്ള ഒരു നീണ്ട ചരിത്രമാണ് മൊഗാദിഷുവിനുള്ളത്. 9 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ മൊഗാദിഷു സുൽത്താനേറ്റിന്റെ തലസ്ഥാനമായിരുന്നു ഇത്. നിരവധി നൂറ്റാണ്ടുകളായി ഇന്ത്യൻ മഹാസമുദ്രത്തിലെ സ്വർണ്ണ വ്യാപാരം നിയന്ത്രിക്കുകയും ഒടുവിൽ 13-ാം നൂറ്റാണ്ടിൽ അജുറാൻ സുൽത്താനേറ്റിന്റെ കീഴിലായിത്തീരുകയും ചെയ്തു. മധ്യകാല സിൽക്ക് റോഡ് സമുദ്ര വ്യാപാരത്തിൽ ഈ നഗരം ഒരു പ്രധാന പങ്കുവഹിച്ചു. 14, 15 നൂറ്റാണ്ടുകളിൽ അതിന്റെ സമൃദ്ധിയുടെ ഉന്നതി ആസ്വദിച്ച മൊഗാദിഷു നഗരം[11] ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിൽ, കിഴക്കൻ ആഫ്രിക്കൻ തീരത്തെ ഏറ്റവും സമ്പന്നമായ നഗരമായും, അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്ന ഒരു വസ്ത്ര വ്യവസായ കേന്ദ്രമായും കണക്കാക്കപ്പെട്ടിരുന്നു.[12] പതിനേഴാം നൂറ്റാണ്ടിൽ മൊഗാദിഷുവും തെക്കൻ സൊമാലിയയുടെ ചില ഭാഗങ്ങളും ഹിരാബ് ഇമാമേറ്റിന്റെ കീഴിലായി. പത്തൊൻപതാം നൂറ്റാണ്ടിൽ ഇത് ഗെലെഡി സുൽത്താനേറ്റിന്റെ സ്വാധീന മേഖലയിലായി.
1894-ൽ, സോമാലിയൻ മേധാവി ബെനാദിറിലെ കൊമേഴ്‌സ്യൽ കമ്പനിയിലെ ഫിലോനാർഡിയുമായി സമാധാനം, സൗഹൃദം, സംരക്ഷണം എന്നിവയുൾപ്പെടുന്ന ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. ഈ പ്രദേശത്തെ ഇറ്റാലിയൻ കൊളോണിയൽ ഭരണത്തിന്റെ തുടക്കം ഘട്ടം ഘട്ടമായിട്ടായിരുന്നു. 1880-കളിൽ ഒപ്പുവച്ച ഉടമ്പടികളെത്തുടർന്ന് സൊമാലിയൻ വംശജരും ബെനാദിറിലെ വാണിജ്യ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപെടലുകളേത്തുടർന്ന് 1906-ന് ശേഷം ഇവിടം ഇറ്റാലിയൻ സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിലും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷ് സൈനിക ഭരണത്തിലും, തുടർന്ന് 1950-കളിൽ സൊമാലിലാൻഡ് ട്രസ്റ്റ് ടെറിട്ടറി. ഇറ്റലിയുടെ നിയന്ത്രണത്തിലുമായിത്തീർന്നു.[13]
ഇതിനെത്തുടർന്ന് 1960-ൽ സ്വാതന്ത്ര്യം ലഭിക്കുകയും സിയാദ് ബാരെയുടെ പ്രസിഡൻസി കാലത്ത് (1969–1991) സൊമാലി ഡെമോക്രാറ്റിക് റിപ്പബ്ലിക് യുഗം ആരംഭിക്കുകയും ചെയ്തു. പിന്നീട് മൂന്ന് പതിറ്റാണ്ട് കാലം നീണ്ട സൊമാലിയൻ ആഭ്യന്തരയുദ്ധം നഗരത്തെ തകർത്തു. 2010-കളുടെ അവസാനത്തിലും 2020-കളിലും ഇവിടെ പ്രധാന പുനർനിർമ്മാണത്തിന്റെ ഒരു കാലഘട്ടം ആരംഭിച്ചു.
അവലംബം
[തിരുത്തുക]- ↑ Insoll, Timothy (July 3, 2003). The Archaeology of Islam in Sub-Saharan Africa. Cambridge University Press. p. 62. ISBN 9780521657020. Archived from the original on 3 October 2024. Retrieved 13 August 2024.
Conflicting dates as to the foundation of the city exists. I.M Lewis suggests that along with Brawa Mogadishu was founded in the tenth century. [...] However Jama discounts this tradition on the basis of epigraphic evidence, namely a tombstone of a woman which was found in Mogadishu that was dated to 720CE.
- ↑ "Appointed as Banaadir Region Governor and Mogadishu Mayor | sonna.so". sonna.so – Latest Somali News & Analysis (in ഇംഗ്ലീഷ്). 29 May 2025.
- ↑ "OCHA Somalia – Subnational Population Statistics".
- ↑ African Affairs (in ഇംഗ്ലീഷ്). Royal African Society. 1947. p. 98.
- ↑ Forbes, Andrew (2004). The Maldives: Kingdom of a Thousand Isles (in ഇംഗ്ലീഷ്). Odyssey Publications, Limited. p. 64. ISBN 978-962-217-710-9.
- ↑ "Sub-national HDI – Area Database – Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Archived from the original on 23 September 2018. Retrieved 3 December 2020.
- ↑ Dictionary Reference: Mogadishu: /ˌmɔːɡəˈdiːʃuː/
- ↑ The Free Dictionary: Mogadishu: /ˌmoʊɡəˈdiːʃuː/, /-ˈdɪʃuː/, /ˌmɔː-/
- ↑ "Somalia". The World Factbook. CIA. Archived from the original on 1 July 2014. Retrieved 6 June 2021.
- ↑ Akanni, O. F., et al. "Access to Agricultural Information among Rural Farmers–A Case of Ido Local Government Area Ibadan, Oyo State, Nigeria." International Journal of Environment, Agriculture and Biotechnology 5.6 (2019).
- ↑ Lewis, I. M. (1999). A Pastoral Democracy: A Study of Pastoralism and Politics Among the Northern Somali of the Horn of Africa (in ഇംഗ്ലീഷ്). James Currey Publishers. ISBN 978-0-85255-280-3. Archived from the original on 29 March 2022. Retrieved 6 November 2020.
- ↑ Horn and Crescent Cultural Change and Traditional Islam on the East African Coast, by Randall L. Pouwels – Notes to Pages 37–40
- ↑ Urbano, Annalisa. "A "Grandiose Future for Italian Somalia": Colonial Developmentalist Discourse, Agricultural Planning, and Forced Labor (1900–1940)." International Labor and Working-Class History 92 (2017): 69–88.
