ഇക്വറ്റോറിയൽ ഗിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇക്വറ്റോറിയൽ ഗിനിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


República de Guinea Ecuatorial   (സ്പാനിഷ് ഭാഷയിൽ)
République de Guinée Équatoriale  (French ഭാഷയിൽ)
República da Guiné Equatorial  (Portuguese ഭാഷയിൽ)
Republic of Equatorial Guinea
Flag of Equatorial Guinea ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
Unidad, Paz, Justicia  (സ്പാനിഷ് ഭാഷയിൽ)
Unité, Paix, Justice  (French ഭാഷയിൽ)
Unidade, Paz, Justiça  (Portuguese ഭാഷയിൽ)
Unity, Peace, Justice
ദേശീയ ഗാനം
Caminemos pisando la senda
Location of Equatorial Guinea
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Malabo
3°21′N, 8°40′E
ഔദ്യോഗിക ഭാഷകൾ Spanish, French, Portuguese
ഔദ്യോഗിക ഭാഷകൾ Fang, Bube, Annobonese,
ജനങ്ങളുടെ വിളിപ്പേര് Equatorial Guinean, Equatoguinean
ഭരണകൂടം Presidential Republic
 -  President Teodoro Obiang Nguema Mbasogo
 -  Prime Minister Ricardo Mangue Obama Nfubea
Independence
 -  from  സ്പെയിൻ October 12 1968 
 -  ജലം (%) negligible
ജനസംഖ്യ
 -  July 2005 നില 504,000 (166th)
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2005 estimate
 -  ആകെ $23,796 million (112th)
 -  ആളോഹരി $44,100[1] (4th[1])
എച്ച്.ഡി.ഐ. (2007) Decrease 0.642 (medium) (127th)
നാണയം Central African CFA franc (XAF)
സമയമേഖല WAT (UTC+1)
 -  Summer (DST) not observed (UTC+1)
ഇന്റർനെറ്റ് സൂചിക .gq
ഫോൺ കോഡ് +240

മദ്ധ്യ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഇക്വറ്റോറിയൽ ഗിനി (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഇക്വറ്റോറിയൽ ഗിനി). ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായ ഇക്വറ്റോറിയൽ ഗിനി മൂന്നു പ്രധാന ഭൂഭാഗങ്ങൾ ചേർന്നതാണ്: റയോ മുനി എന്ന കര പ്രദേശവും പല തുരുത്തുകളും; ബിയോകോ എന്ന ദ്വീപ് (മുൻപത്തെ പേര്: ഫെർണാൻഡോ പോ) - ഈ ദ്വീപിലാണ് ഇക്വിറ്റോറിയൽ ഗിനിയുടെ തലസ്ഥാനമായ മലാബോ (മുൻപത്തെ പേര്: സാന്റാ ഇസബെൽ) സ്ഥിതിചെയ്യുന്നത്; തെക്കേ അറ്റ്ലാന്റിക്ക് സമുദ്രത്തിലെ അന്നോബോൺ എന്ന ദ്വീപ്. ഗിനിയുടെ അതിർത്തികൾ കാമറൂൺ (വടക്ക്), ഗാബൺ (തെക്കും കിഴക്കും), ഗിനി ഉൾക്കടൽ (പടിഞ്ഞാറ്), എന്നിവയാണ്. ഗിനി ഉൾക്കടലിലാണ് ദ്വീപുരാജ്യമായ സാഒ റ്റോമെ പ്രിൻസിപ്പെ സ്ഥിതിചെയ്യുന്നത്. മുൻപ് സ്പാനിഷ് ഗിനിയുടെ സ്പാനിഷ് കോളനി ആയിരുന്ന ഇക്വറ്റോറിയൽ ഗിനിയുടെ പേര് രാജ്യത്തിന്റെ ഭൂമദ്ധ്യരേഖയോടുള്ള സാമീപ്യവും ഗിനി ഉൾക്കടലിലാണ് ആ രാജ്യം എന്നതും കാണിക്കുന്നു. ആഫ്രിക്കൻ വൻ‌കരയിൽ സ്പാനിഷ് ഔദ്യോഗികഭാഷയായി ഉള്ള ഏക രാജ്യമാണ് ഇക്വറ്റോറിയൽ ഗിനി. (സ്പാനിഷ് ഭരണപ്രദേശങ്ങളായ കാനറി ദ്വീപുകൾ, ക്യൂട്ട ആന്റ് മെലില്ല, സ്വയം പ്രഖ്യാപിത രാജ്യം എങ്കിലും അംഗീകരിക്കപ്പെടാത്ത സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് എന്നിവയുടെയും ഔദ്യോഗിക ഭാഷ സ്പാനിഷ് ആണ്).

ജനസംഖ്യയുടെ കാര്യത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ഇക്വിറ്റോറിയൽ ഗിനി (വലിപ്പത്തിന്റെ കാര്യത്തിൽ സേഷെൽസ്, സാഓ റ്റോമെ ആന്റ് പ്രിൻസിപ്പെ എന്നിവ ഇക്വിറ്റോറിയൽ ഗിനിയയെക്കാൾ ചെറുതാണ്). ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ഐക്യരാഷ്ട്ര സഭയിലെ ഏറ്റവും ചെറിയ രാജ്യവും ഇക്വിറ്റോറിയൽ ഗിനി ആണ്. അടുത്തകാലത്ത് ഇവിടെ വലിയതോതിൽ എണ്ണനിക്ഷേപങ്ങൾ കണ്ടെത്തിയത് ഇക്വിറ്റോറിയൽ ഗിനിയയുടെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിയിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Equatorial Guinea". CIA World Factbook. Retrieved 2007-11-26. 
"https://ml.wikipedia.org/w/index.php?title=ഇക്വറ്റോറിയൽ_ഗിനി&oldid=2192650" എന്ന താളിൽനിന്നു ശേഖരിച്ചത്