ലിലോൻഗ്വേ

Coordinates: 13°59′S 33°47′E / 13.983°S 33.783°E / -13.983; 33.783
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lilongwe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിലോൻഗ്വേ


Parliament of Malawi, King's African Rifles War Memorial, Old Town
ലിലോൻഗ്വേ is located in Malawi
ലിലോൻഗ്വേ
ലിലോൻഗ്വേ
Location of Lilongwe
Coordinates: 13°59′S 33°47′E / 13.983°S 33.783°E / -13.983; 33.783
Country Malawi
RegionCentral Region
DistrictLilongwe
ഭരണസമ്പ്രദായം
 • MayorDesmond Bikoko [1]
ഉയരം
1,050 മീ(3,440 അടി)
ജനസംഖ്യ
 • ആകെ1,077,116
 • ജനസാന്ദ്രത1,479/ച.കി.മീ.(3,830/ച മൈ)
സമയമേഖലUTC+2 (CAT)
ClimateCwa
വെബ്സൈറ്റ്www.llcitycouncil.org/

ലിലോൻഗ്വേ (UK: /lɪˈlɒŋ.w/; US: /lɪˈlɔːŋ.w/ or /lɪˈlɑːŋ.w/) മലാവിയുടെ തലസ്ഥാനമായ നഗരമാണ്. 2015-ലെ കണക്കുകൾ പ്രകാരം 1,077,116 ജനസംഖ്യയുള്ള ഇത് മലാവിയിലെ ഏറ്റവും വലിയ നഗരമാണ്. മൊസാംബിക്കിൻറെയും സാംബിയയുടേയും അതിർത്തിക്കടുത്ത് മലാവിയിലെ മദ്ധ്യ മേഖലയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. മദ്ധ്യ മലാവിയിലെ ഒരു പ്രധാനപ്പെട്ട ഒരു സാമ്പത്തിക, ഗതാഗത കേന്ദ്രമാണ് ഈ നഗരം. ലിലോൻഗ്വേ നദിയുടെ പേരിനെ ആസ്പദമാക്കിയാണ് നഗരത്തിനു നാമകരണം നടത്തിയിരിക്കുന്നത്.

ചരിത്രം[തിരുത്തുക]

ലിലോൻഗ്വേ നദീതീരത്തെ ഒരു ചെറിയ മീൻപിടുത്ത ഗ്രാമമായി നൂറ്റാണ്ടുകളായി ലിലോൻഗ്വേ നിലനിന്നിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഈ അധിവാസകേന്ദ്രം അതിന്റെ തന്ത്രപരമായ സ്ഥാനം കാരണമായി ഒരു ഭരണകേന്ദ്രമായി മാറി. 19066[2] ൽ ഒരു വാണിജ്യകേന്ദ്രമായി ഔപചാരികമായി സ്ഥാപിതമായ ലിലോൻഗ്വേ 1947 ൽ[3] ഔദ്യോഗികമായി ഒരു പട്ടണമായി അംഗീകരിക്കപ്പെട്ടു. സ്വാതന്ത്ര്യം നേടിയതിനുശേഷം, ഇത് മലാവിയിലെ മദ്ധ്യമേഖലയിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരുന്നു. രാജ്യത്തിന്റെ മുൻഭരണാധികാരിയായിരുന്ന ഹേസ്റ്റിംഗ്സ് കാമുസു ബാൻഡ ഈ നഗരത്തെ 1975 ൽ മാലാവിയുടെ പുതിയ തലസ്ഥാന നഗരമായി പ്രഖ്യാപിച്ചതിനുശേഷം ഇതിൻറെ ഈ വളർച്ച ത്വരിതഗതിയിലായി.[4] അവസാനത്തെ സർക്കാർ ഓഫീസുകൾ ലിലോൻഗ്വേയിലേയ്ക്കു മാറ്റിസ്ഥാപിക്കപ്പെട്ടത് 2005 ൽ ആയിരുന്നു.[5] വാർഷിക വളർച്ചാ നിരക്ക് 4.3% എന്ന തോതിൽ നഗരത്തിലെ ജനസംഖ്യ വളരെ വേഗം കൂടിക്കൊണ്ടിരിക്കുന്നു.[6]

അവലംബം[തിരുത്തുക]

  1. "Malawi Mayoral polls: MCP's Bikoko elected mayor for Lilongwe City Council, promises forensic audit for past three financial years". MaraviPost.
  2. "Lilongwe Malawi – Travel Guide – Tourist Information". wawamalawi.com. മൂലതാളിൽ നിന്നും 2017-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-07-20.
  3. "Lilongwe". expertafrica.com.
  4. "Lilongwe – Malawi Tourism – Malawi Safari – Malawi Attractions". malawitourism.com. മൂലതാളിൽ നിന്നും 2016-04-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-07-20.
  5. "Malawi Reports: Urban Profiles of Blantyre, Lilongwe, Mzuzu and Zomba". UrbanAfrica.Net. മൂലതാളിൽ നിന്നും 2019-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-07-20.
  6. http://www.zaragoza.es/contenidos/medioambiente/onu//issue06/1136-eng.pdf
"https://ml.wikipedia.org/w/index.php?title=ലിലോൻഗ്വേ&oldid=3986121" എന്ന താളിൽനിന്ന് ശേഖരിച്ചത്