Jump to content

ഫ്രിഡ്ചോഫ് നാൻസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fridtjof Nansen
Head and shoulders portrait of Fridtjof Nansen, facing half-right. He has close-cropped hair, a wide, fair moustache and is wearing a heavy fur coat.
ജനനം(1861-10-10)10 ഒക്ടോബർ 1861
Store Frøen, Christiania (now called Oslo), Norway
മരണം13 മേയ് 1930(1930-05-13) (പ്രായം 68)
വിദ്യാഭ്യാസംThe Royal Frederick University
തൊഴിൽScientist, explorer, humanitarian
ജീവിതപങ്കാളി(കൾ)Eva Sars (died 1 December 1907)
Sigrun Munthe
കുട്ടികൾ2 daughters, 3 sons
മാതാപിതാക്ക(ൾ)Baldur Nansen and Adelaide (née Wedel-Jarlsberg) Nansen
പുരസ്കാരങ്ങൾNobel Peace Prize (1922)
Kongelige Norske St. Olavs Orden
Order of the Dannebrog
National Order of the Legion of Honor
Order of St. Stanislaus
Cullum Geographical Medal (1897)
Vega Medal (1889)
ഒപ്പ്

ഫ്രിഡ്ചോഫ് നാൻസെൻ (Fridtjof Nansen (/ˈfrɪd.tjɒf ˈnænsən/ frid-choff nan-sən) ( 10-ഒക്ടോബർ 1861 - 13 മേയ് 1930) 1922 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ നോർവെക്കാരൻ ആയിരുന്നു. ഇദ്ദേഹം സാഹസിക യാത്രികൻ, ശാസ്ത്രജ്ഞൻ, നയതന്ത്രജ്ഞൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും പ്രസിദ്ധനായിരുന്നു. ബാല്യകാലത്ത്‌ ഐസ് സ്കേറ്റിംഗിൽ അസാമാന്യ പാടവം ഇദ്ദേഹം പ്രകടമാക്കിയിരുന്നു. 1888ൽ ഗ്രീൻലാൻഡ്ൻറെ അറിയപ്പെടാത്ത ഉൾഭാഗങ്ങളിലേക്ക് ഇദ്ദേഹം പര്യവേഷണം നയിച്ചു. ആ സമയത്ത് 86°14′ എന്ന അക്ഷാംശ രേഖാപ്രദേശത്ത് ആദ്യമായി എത്തിയതിന്റെ ബഹുമതി ഇദ്ദേഹം കരസ്ഥമാക്കി. ആ കാലത്ത് മനുഷ്യൻ എത്തിയ ഭൂമിയുടെ ഏറ്റവും വടക്കുള്ള പ്രദേശമായിരുന്നു അത്. 1893–96 കാലത്തെ ആ പര്യവേഷണത്തിനു ശേഷം അദ്ദേഹം പര്യവേഷണ യാത്രകൾക്ക് വിരാമമിട്ടു. നാൻസെൻ ആവിഷ്കരിച്ച ധ്രുവപ്രദേശ യാത്രകൾക്ക് വേണ്ടിയുള്ള തരം വസ്ത്രങ്ങൾ, യാത്രാ സാമഗ്രികൾ, പര്യവേഷണ രീതികൾ തുടങ്ങിയവ തുടർന്നുള്ള പര്യവേഷകർ പിൻതുടർന്നു.

ജീവിതത്തിന്റെ അവസാന ദശകത്തിൽ അദ്ദേഹം ലീഗ് ഓഫ് നേഷൻസ്നു വേണ്ടി പ്രവർത്തിച്ചു. 1921 ൽ ലീഗ് ഓഫ് നേഷൻസ്ന്റെ ഹൈകമ്മീഷണർ ഓഫ് റെഫ്യൂജീസ് ആയിരുന്നു നാൻസെൻ. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഇരകളായ അവനധി അഭയാർഥികളെ പുനരധിവസിപ്പിക്കാൻ നാൻസെൻ അക്ഷീണം പ്രയത്നിച്ചു . ഈ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിനു 1922 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. രാജ്യം നഷ്ടപ്പെട്ട നിരവധി ജനങ്ങൾക്ക് നാൻസെൻ പാസ്പോർട്ട്‌ എന്ന തിരിച്ചറിയൽ രേഖ ലഭിക്കുകയും അൻപതോളം രാജ്യങ്ങളിലേക്ക് അവർ പുനരധിവസിപ്പിക്കപ്പെടുകയും ചെയ്തു.

ധ്രുവ പ്രദേശങ്ങളിലെ നിരവധി പ്രദേശങ്ങൾക്ക് നാൻസെന്റെ ബഹുമാനാർത്ഥം നാമകരണം നടന്നിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Nansen, Fridtjof (1929). "Min tro" (PDF). Nansens røst, andre bind: 1. Archived from the original (PDF) on 2013-12-28. Retrieved 1942. {{cite journal}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഫ്രിഡ്ചോഫ്_നാൻസെൻ&oldid=3655544" എന്ന താളിൽനിന്ന് ശേഖരിച്ചത്