തിരുനെല്ലി ഗ്രാമപഞ്ചായത്ത്
തിരുനെല്ലി | |
---|---|
ഗ്രാമം | |
Coordinates: 11°50′58″N 76°04′01″E / 11.849445°N 76.066917°ECoordinates: 11°50′58″N 76°04′01″E / 11.849445°N 76.066917°E, | |
Country | ![]() |
State | കേരളം |
District | വയനാട് |
ജനസംഖ്യ (2001) | |
• ആകെ | 9,114 |
Languages | |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 670646 |
വാഹന റെജിസ്ട്രേഷൻ | KL- |
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് തിരുനെല്ലി. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 201.16 ചതുരശ്രകിലോമീറ്ററാണ്. അതിരുകൾ വടക്ക് കർണ്ണാടകം, തെക്ക് മാനന്തവാടി പഞ്ചായത്ത്, കിഴക്ക് കർണ്ണാടകം, പുൽപ്പള്ളി പഞ്ചായത്ത്, പടിഞ്ഞാറ് മാനന്തവാടി പഞ്ചായത്ത് എന്നിവയാണ്.
ഉണ്ണിയച്ചിചരിതത്തിലും ബ്രഹ്മപുരാണത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിലാണ് പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം, ബാവലി മഖാം എന്നിവ സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് നക്സൽ പ്രവർത്തനങ്ങൾ സജീവമായിരുന്ന ഈ ഗ്രാമം വർഗ്ഗീസിന്റെ വിപ്ലവ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ്. പിന്നീട് വർഗ്ഗീസ് പോലീസിന്റെ വെടിയേറ്റ് മരിച്ചതും ഇവിടെ വെച്ചാണ്. പ്രസിദ്ധ നോവലിസ്റ്റായ വത്സല നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നീ നോവലുകളാൽ ഈ ഗ്രാമത്തെ അനശ്വരമാക്കിയിരിക്കുന്നു.
2001-ലെ സെൻസസ് പ്രകാരം തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 23529-ഉം സാക്ഷരത 68.65% ഉം ആണ്.
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001