കൗതുക പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Coordinates: 10°20′19.91″N 76°19′59.42″E / 10.3388639°N 76.3331722°E / 10.3388639; 76.3331722

തൃശ്ശൂർ ജില്ലയിൽ ചാലക്കുടി പനമ്പിള്ളി സ്മാരക ഗവണ്മെന്റ് കോളേജിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ജൈവവൈവിദ്ധ്യകേന്ദ്രമാണു് കൗതുക പാർക്ക്. പൈതൃകമായി ഭാഗം ലഭിച്ച 1.25 ഏക്കർ ഭൂമിയിൽ വർക്കി വെളിയത്ത് എന്ന വ്യക്തി ലാഭേച്ഛകളില്ലാതെ വികസിപ്പിച്ചെടുത്തതാണു് ഈ പഠനവിനോദസഞ്ചാരകേന്ദ്രം.[അവലംബം ആവശ്യമാണ്]

വിവിധ ഇനങ്ങളിലുള്ള വൃക്ഷങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, ജലജീവികൾ തുടങ്ങിയവയാണു് പാർക്കിലെ മുഖ്യ ആകർഷണങ്ങൾ. പ്രത്യേക സമ്പ്രദായങ്ങളിലൂടെ വളർത്തിയെടുത്ത് വിചിത്രരൂപത്തിൽ കാണപ്പെടുന്ന 'ആകാശവൃക്ഷങ്ങൾ', പല ജാതികളിലും പെട്ട കോഴികൾ, വാത്തുകൾ, താറാവുകൾ തുടങ്ങിയവ ഇതിൽ പെടുന്നു.

കേരളത്തിൽ പുരാതനകാലം മുതൽക്കേ ഉപയോഗിച്ചു വന്നവയും എന്നാൽ ഇപ്പോൾ പ്രചാരം നശിച്ചതുമായ ഗൃഹ-കാർഷികോപകരണങ്ങളും ഇവിടത്തെ കാഴ്ച്ചവസ്തുക്കളാണു്.


"https://ml.wikipedia.org/w/index.php?title=കൗതുക_പാർക്ക്&oldid=3345201" എന്ന താളിൽനിന്ന് ശേഖരിച്ചത്