ഐല ദുർഗ്ഗാപരമേശ്വരി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ് ജില്ലയിലെ മംഗൽപാടി  പഞ്ചായത്തിൽ  കാസർഗോഡ് മഞ്ചേശ്വരം റൂട്ടിലെ  നയാബസാർ  സ്റ്റോപ്പിൽ നിന്നും  അരകിലോമീറ്റർ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഐല ദുർഗ്ഗാപരമേശ്വരി ക്ഷേത്രം. ഇവിടത്തെ പ്രധാന ആരാധനാമൂർത്തി മഹിഷാസുരമർദിനിയാണ്. ഈ ക്ഷേത്രത്തിന് കിഴക്കോട്ടാണ് ദർശനം. ഇവിടെ മൂന്നുനേരം പൂജ നടക്കുന്നുണ്ട്. ഈക്ഷേത്രത്തിലെ ഉപദേവത പ്രതിഷ്ഠകൾ ഗണപതി, ശാസ്താവ്സുബ്രഹ്മണ്യൻ എന്നിവയാണ്. ഇവിടത്തെ ഉത്സവം മേടം ഒന്നിന് കൊടികയറുകയും തുടർന്ന് അഞ്ചു ദിവസത്തെ ഉത്സവം നടത്തുകയും ചെയ്യുന്നു. ഉത്സവത്തിന്റെ ആറാം ദിവസം വ്യാഘ്രചാമുണ്ഡി ഉത്സവമാണ്. മഹിഷാസുരമർദിനി മൈസൂരിൽ നിന്നും വന്നു എന്നും ഒരു മുനി ഈക്ഷേത്രത്തിലേക്ക് ആവാഹിച്ച് പ്രതിഷ്ഠിച്ചു എന്നുമാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം. തലപ്പാടി മുതൽ കുമ്പള വരെയുള്ള 18  ഗ്രാമക്കാർക്കു  ഈ ക്ഷേത്രവുമായി ബന്ധമുണ്ട്. മായിപ്പാടി രാജാവിന്റെ ക്ഷേത്രമാണ് ഇത്. ഈ ക്ഷേത്രം ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്. പയ്യോളി പഞ്ചായത്തിലുള്ള ഉള്ളാൽടി  ഭഗവതി ക്ഷേത്രവുമായി ഈ ക്ഷേത്രത്തിന് ബന്ധമുണ്ട്.