മലബാർ ദേവസ്വം ബോർഡ്
ചുരുക്കപ്പേര് | MDB |
---|---|
രൂപീകരണം | 2008 ഒക്ടോബർ 1 |
തരം | മതപരമായ സ്ഥാപനം |
പദവി | പ്രവർത്തനം തുടരുന്നു |
ലക്ഷ്യം | മതം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനം |
ആസ്ഥാനം | കോഴിക്കോട്, കേരളം |
പ്രസിഡന്റ് | എം. ആർ മുരളി |
Main organ | കേരള സർക്കാർ |
വെബ്സൈറ്റ് | http://www.malabardevaswomboard.org/ |
മധ്യകേരളത്തിലും ഉത്തരകേരളത്തിലുമായി കിടക്കുന്ന തൃശ്ശൂർ (ചാവക്കാട് താലൂക്ക് പ്രദേശങ്ങൾ) പാലക്കാട് (ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ ചില ഭാഗങ്ങളൊഴികെയുള്ള പ്രദേശങ്ങൾ),മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഹൈന്ദവക്ഷേത്രങ്ങളുടെ ഭരണസംബന്ധമായ മേൽനോട്ടം നിർവ്വഹിക്കുന്നതിനുവേണ്ടി രൂപികരിച്ച ഒരു സ്ഥാപനം ആണ് മലബാർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളുടെ മാതൃകയിൽ ഒരു ദേവസ്വം ബോർഡ് മലബാർ മേഖലയ്ക്കും വേണമെന്ന ആവശ്യത്തെത്തുടർന്ന് 2008-ലാണ് മലബാർ ദേവസ്വം ബോർഡ് രൂപവത്കരിയ്ക്കപ്പെട്ടത്. അതിനുമുമ്പ്, ഇതിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ ഹിന്ദു മത ധർമ്മസംസ്ഥാപന വകുപ്പിൻറെ (എച്ച്.ആർ.&സി.ഇ. - ഹിന്ദു റിലീജ്യസ് & ചാരിറ്റബിൾ എൻഡോവ്മെൻറ്സ് ഡിപ്പാർട്ട്മെന്റ്) കീഴിലായിരുന്നു. കോഴിക്കോട് നഗരത്തിലാണ് ബോർഡിന്റെ ആസ്ഥാനം.[1]
മലബാർ ദേവസ്വംബോർഡിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങൾ
[തിരുത്തുക]1398 ക്ഷേത്രങ്ങളാണ് നിലവിൽ മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ളത്. അവയിൽ പ്രധാനപ്പെട്ടത് താഴെപ്പറയുന്നവയാണ്.
- കാടാമ്പുഴ ഭഗവതിക്ഷേത്രം
- അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
- മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രം
- തിരുനാവായ നാവാമുകുന്ദക്ഷേത്രം
- തൃപ്രങ്ങോട്ട് ശിവക്ഷേത്രം
- തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം
- തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം
- കോഴിക്കോട് തളി മഹാദേവക്ഷേത്രം
- മമ്മിയൂർ മഹാദേവക്ഷേത്രം
- കല്ലേക്കുളങ്ങര ഹേമാംബികാദേവീക്ഷേത്രം
- തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം
- തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം
- ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്
- ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം
- കല്പാത്തി വിശ്വനാഥസ്വാമിക്ഷേത്രം
- ചിനക്കത്തൂർ ഭഗവതിക്ഷേത്രം
നിലവിലുള്ള ഭരണ സമിതി
[തിരുത്തുക]- ദേവസ്വം ബോർഡ് പ്രസിഡൻറ് :എം ആർ മുരളി [2]
- ദേവസ്വം കമ്മീഷണർ :പി നന്ദകുമാർ
അംഗങ്ങൾ
[തിരുത്തുക]- ശ്രീമതി പി.പി വിമല
- ശശികുമാർ പേരാമ്പ്ര
- ടി എൻ ശിവശങ്കരൻ
- പി.എം സാവിത്രി
- എ പ്രദീപൻ
- ടി കെ സുബ്രഹ്മണ്യൻ
- കോട്ടറ വാസുദേവ്
- വി കേശവൻ