Mary K. "Molly" (Blumer) Lawrence (1910–2003) (m. 1932–1958, his death)
കുട്ടികൾ
2 sons, 4 daughters
ഒപ്പ്
ഒരു അമേരിക്കൻ ആണവശാസ്ത്രജ്ഞനായിരുന്നു ഏണസ്റ്റ് ഓർലാന്റോ ലോറൻസ് (ഓഗസ്റ്റ് 8, 1901 – ഓഗസ്റ്റ് 27, 1958). സൈക്ലോട്രോണിന്റെ കണ്ടുപിടിത്തത്തിന് 1939 -ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് ആദ്യ ആറ്റം ബോംബ് നിർമിച്ച മാൻഹട്ടൻ പ്രോജക്റ്റിനു വേണ്ടി യുറേനിയം ഐസോടോപ്പ് വേർതിരിച്ചെടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ലോറൻസ് ബെർക്കലി ദേശീയ ലബോറട്ടറി, ലോറൻസ് ലിവർമൂർ ദേശീയ ലബോറട്ടറി എന്നിവ അദ്ദേഹം സ്ഥാപിച്ചവയാണ്.