Jump to content

ലിറ്റിൽ ബോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Little Boy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറിയ കുട്ടി (Little Boy)

ലിറ്റിൽ ബോയ് ബോംബിന്റെ മാതൃക.
വിഭാഗം ആണവായുധം
ഉല്പ്പാദന സ്ഥലം  അമേരിക്ക
വിശദാംശങ്ങൾ
ഭാരം 9,700 pound (4,400 കി.ഗ്രാം)[1]
നീളം 120 inches (3.0 മീ)[1]
വ്യാസം 28 inches (710 മി.മീ)[1]

Blast yield 13–18 kt (54–75 TJ)

രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ഹിരോഷിമയിൽ വർഷിച്ച അണുബോംബിന്റെ കോഡ്നാമമാണ്‌ ലിറ്റിൽ ബോയ് (Little Boy- ചെറിയ കുട്ടി). കേണൽ പോൾ ഡബ്ള്യൂ ടിബറ്റ് പൈലറ്റായിരുന്ന B-29 സൂപ്പർഫോർട്രെസ്സ് എനോള ഗേ എന്ന യുദ്ധവിമാനമാണ്‌ 1945 ഓഗസ്റ്റ് 6-ന്‌ ഈ ബോംബിട്ടത്. ആയുധമായി ഉപയോഗിക്കപ്പെട്ട ആദ്യത്തെ അണുബോംബായിരുന്നു ഇത്. മൂന്ന് ദിവസങ്ങൾക്കുശേഷം നാഗസാക്കിയിൽ ഫാറ്റ് മാൻ എന്ന അണുബോംബും ഉപയോഗിക്കപ്പെട്ടു. [2]

യുറാനിയം 235-ന്റെ ന്യൂക്ലിയർ ഫിഷൻ വഴിയാണ്‌ ബോംബിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെട്ടത്. നാലു ടണ്ണോളം ഭാരമുണ്ടായിരുന്ന ബോംബിന്റെ 600 മില്ലിഗ്രാം പിണ്ഡം ഐൻസ്റ്റൈന്റെ സമവാക്യമനുസരിച്ച് ഊർജ്ജമാക്കി മാറ്റിയതിലൂടെ 13-18 കിലോടൺ ടി.എൻ.ടി. യുടെ സ്ഫോടകശേഷിയാണ്‌ ലഭിച്ചത്. 140000 പേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ചെയിൻ റിയാക്ഷൻ എന്ന പ്രവർത്തനത്തിലൂടെയാണ് പിണ്ഡം ഊർജ്ജമാകുന്നത്. ആണവഇന്ധനത്തിൽ ന്യൂട്രോണുകൾ കടത്തിവിടുന്നു.അപ്പോൾ അവ ബന്ധനോർജം കൂടിയ മറ്റൊരു മൂലകമാകും .അപ്പോൾ അതിന്റെ മാസിന്റെ ചെറിയൊരുഭാഗം ഊർജ്ജമായിമാറുന്നു.ആ ഊർജ്ജമാണ് ഹിരോഷിമയിലെ പതിനായിരങ്ങളുടെ മരണകാരണം.ആണവഇന്ധനം ഒരു പരിധിയിലധികം ഒന്നിച്ചുവച്ചാൽ അത് തനിയെ പൊട്ടിത്തെറിക്കും.അതിനാൽ ഇവ കഷണങ്ങളായാണ് കൊണ്ട് പോകുക.ഇവയെ സ്ഫോടന സമയത്ത് ഒന്നിപ്പിക്കുന്നു .എന്നാൽ അത് അതിവേഗത്തിൽ നടത്തേണ്ടതുണ്ട്.അത് സാധിക്കുന്നതിന് അണുബോംബിന്റെ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിക്കണം

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 F. G. Gosling (1999). The Manhattan Project: making the atomic bomb. DIANE Publishing. p. 51. ISBN 9780788178801.
  2. വിവരങ്ങൾ
"https://ml.wikipedia.org/w/index.php?title=ലിറ്റിൽ_ബോയ്&oldid=4106735" എന്ന താളിൽനിന്ന് ശേഖരിച്ചത്