ഉപയോക്താവിന്റെ സംവാദം:Apnarahman

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  നമസ്കാരം Apnarahman !,

  വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

  മൊഴി കീ മാപ്പിങ്ങ്

  താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

  വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

  ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

  -- Arayilpdas 02:14, 18 മാർച്ച് 2008 (UTC)Reply[മറുപടി]


  [[Image:Nuvola apps important.svg|32px|left|Image Copyrigh അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

  ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

  ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

  നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 07:45, 21 നവംബർ 2011 (UTC)Reply[മറുപടി]

  വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

  If you are not able to read the below message, please click here for the English version

  Wikisangamolsavam-logo.png

  നമസ്കാരം! Apnarahman,

  മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
  ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

  വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

  വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

  താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

  --വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:04, 29 മാർച്ച് 2012 (UTC)Reply[മറുപടി]

  സർവ്വവ്യാപിയായിരിക്കുക[തിരുത്തുക]

  സർവ്വവ്യാപിയായിരിക്കുക എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റസിമാൻ ടി വി 11:48, 12 നവംബർ 2012 (UTC)Reply[മറുപടി]

  ഞാൻ അതിൽ {{SD}} വച്ചിട്ടുണ്ട്.വാനിസ്ക്കേണു (സംവാദം|സംഭാവനകൾ) 21:35, 13 നവംബർ 2012 (UTC)Reply[മറുപടി]

  വർഗ്ഗീകരണം നടത്താൻ[തിരുത്തുക]

  സഹായം:തിരുത്തൽ_വഴികാട്ടി#വർഗ്ഗീകരണം എന്ന താൾ നോക്കുമല്ലോ. ദാ ഇതുപോലെ --എഴുത്തുകാരി സംവാദം 04:59, 19 നവംബർ 2012 (UTC)Reply[മറുപടി]


  മെയിൽ[തിരുത്തുക]

  അപ്നാ റഹ്മാൻ, shijualexonline@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് എനിക്ക് ഒരു മെയിൽ അയക്കാമോ?--ഷിജു അലക്സ് (സംവാദം) 02:11, 21 ഡിസംബർ 2012 (UTC)Reply[മറുപടി]

  ദൈവം[തിരുത്തുക]

  അപ്നാറഹ്മാൻ,

  ദൈവം എന്ന താളിലെ വിവരങ്ങൾ നീക്കിയത് കണ്ടു. സംവാദം മൂലം വിഷമിച്ചതല്ലെന്നും ലേഖനം കൂടുതൽ നന്നാക്കാനുള്ള ആദ്യപടിയാണെന്നും കരുതിക്കോട്ടെ? ദൈവത്തെക്കുറിച്ച് ഇംഗ്ലീഷ് വിക്കിപീഡീയയിലുള്ളതിനെക്കാൾ നല്ലൊരു ലേഖനം ഇവിടെ താങ്കൾക്ക് എഴുതാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. ഒരു കാര്യം കൂടി. സംവാദത്താളിലെ സംവാദങ്ങൾ മായ്ക്കാൻ പാടില്ല. ലേഖനത്തിന്റെ ചരിത്രത്തെക്കുറിച്ച് വളരെയധികം വിവരങ്ങൾ നൽകുന്ന ഒരു രേഖയാണ് സംവാദത്താൾ. അതിനാൽ താങ്കൾ നീക്കിയ സംവാദങ്ങൾ ഞാൻ തിരിച്ചിട്ടിട്ടുണ്ട്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 10:11, 27 ഡിസംബർ 2012 (UTC)Reply[മറുപടി]

  യഹൂദമതം[തിരുത്തുക]

  താളിലെ പകർപ്പവാകാശലംഘനം നീക്കിയതിന് float. ലേഖനം കൂടുതൽ നല്ല രീതിയിൽ താങ്കൾക്ക് എഴുതാനാവട്ടെ എന്നാശംസിക്കുന്നു. -- റസിമാൻ ടി വി 13:07, 6 ജനുവരി 2013 (UTC) നന്ദി റസിമാൻ. വിക്കിപ്പീഡിയയിൽ അതിന്റെ നയങ്ങൾ അനുസരിക്കുന്ന നല്ല ഉപയോക്താവാൻ ഞാൻ എന്നും പരിശ്രമിക്കുന്നതാണു.അപ്നാറഹ്മാൻ--```--- 04:19, 7 ജനുവരി 2013 (UTC)Reply[മറുപടി]

  പുതിയ ഉപയോക്താക്കൾക്ക് ഇത്തരം കാര്യങ്ങളിൽ സംശയങ്ങളുണ്ടാവുന്നത് സാധാരണമാണ്. താങ്കൾ എഴുതാൻ പോവുന്ന കാര്യങ്ങൾ പകർപ്പവകാശപ്രശ്നമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടാക്കുമെന്ന് സംശയം തോന്നുകയാണെങ്കിൽ കാര്യനിർവാഹകരോടോ മറ്റ് ഉപയോക്താക്കളോടോ ചോദിക്കുക. നയങ്ങളെക്കുറിച്ചെല്ലാം താങ്കൾക്ക് പെട്ടെന്ന് മനസ്സിലാക്കാനാകട്ടെ. ഈ താളും അതിലെ ലിങ്കുകളും കുറച്ചുകുറച്ചായി വായിക്കാൻ നോക്കൂ -- റസിമാൻ ടി വി 05:03, 7 ജനുവരി 2013 (UTC)Reply[മറുപടി]
  You have new messages
  നമസ്കാരം, Apnarahman. താങ്കൾക്ക് സംവാദം:ദൈവശാസ്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
  താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

  --Adv.tksujith (സംവാദം) 03:48, 9 ജനുവരി 2013 (UTC)Reply[മറുപടി]

  Apnarahman[തിരുത്തുക]

  ഇത്തരമൊരു താൾ സൃഷ്ടിച്ചതിന്റെ പിന്നിലുള്ള ഉദ്ദേശമെന്താണ് ? താങ്കളുടെ വിവരങ്ങൾ ചേർക്കുവാനാണെങ്കിൽ ഇതോടൊപ്പമുള്ള ഉപയോക്തൃതാളിൽ ചേർക്കാമല്ലോ ? --Adv.tksujith (സംവാദം) 18:17, 15 ജനുവരി 2013 (UTC)Reply[മറുപടി]

  ഫോർമാറ്റിംഗ്[തിരുത്തുക]

  വിക്കിതാളുകളുടെ ഫോർമാറ്റിംഗിന് വിക്കിഫോർമാറ്റിംഗ് ഉപയോഗിക്കുന്നതാവും നല്ലത്. ഇവിടെ അതുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങൾ നൽകിയിട്ടുള്ളത് വായിക്കുമല്ലോ. എളുപ്പമുള്ള വഴി മറ്റേതെങ്കിലും ലേഖനം നോക്കി, അതിലെ വിന്യാസരീതി പകർത്തിയെടുത്ത് താങ്കൾ തിരുത്തുന്ന താളിൽ ഒട്ടിച്ച്, അതിൽ വേണ്ട മാറ്റങ്ങൾ വരുത്തി സംരക്ഷിക്കുക എന്നതാണ്. നമ്മുടെ താളുകളിലെ വിവരങ്ങൾ ധൈര്യമായി പകർത്തിക്കോളു. അക്കാര്യത്തിൽ പകർപ്പവകാശ പ്രശ്നമൊന്നും വരില്ല :) --Adv.tksujith (സംവാദം) 02:33, 28 ജനുവരി 2013 (UTC)Reply[മറുപടി]

  മാഷേ ദയവുചെയ്ത് മുകളിലത്തെ ലിങ്ക് ഞെക്കി വിക്കിഫോർമാറ്റിംഗ് ഒന്നു പഠിക്കുക. ഇവിടെ [1] ചെയ്തതുപോലെ html ഫോർമാറ്റിംഗ് നടത്താതിരിക്കുക. അത്യാവശ്യഘട്ടങ്ങളിൽ മാത്രം അത് ഉപയോഗിക്കുക. താങ്കൾക്ക് ശേഷം ആ താൾ തിരുത്തുവാൻ വരുന്ന ഉപയോക്താക്കൾക്ക് അത് ആശയക്കുഴപ്പം ഉണ്ടാക്കാം. ലൈൻ ബ്രേക്കിന് ഒരു വരി വിട്ട് എഴുതുക (രണ്ടു തവണ enter key ഞെക്കുക) തുഞ്ചൻ പറമ്പ് എന്ന പുതിയൊരു ലേഖനം തുടങ്ങാനുള്ള വിവരങ്ങൾ ലഭ്യമാണെങ്കിൽ അത് ആരംഭിച്ചുകൂടേ ? തിരുരെ സ്ഥലങ്ങൾ എന്ന് കാണുന്നവ വിക്കിയിൽ ഉണ്ടോ എന്ന് നോക്കി അവയിലേക്ക് തിരൂർ എന്ന ലേഖനത്തിലെ പ്രധാന സ്ഥലങ്ങൾ കണ്ണിചേർക്കുമല്ലോ. --Adv.tksujith (സംവാദം) 03:43, 29 ജനുവരി 2013 (UTC)Reply[മറുപടി]


  • സുജിത് സർ, ഞാൻ സാർ പറഞ്ഞതുപോലെ ചെയ്യാത്തത് കൊണ്ടല്ല ,തിരുത്തൽ വഴികാട്ടി പ്രിന്റ് എടുത്ത് വച്ചിരിക്കുന്നു.അതിൽ സാർ പറഞ്ഞതുപോലെ ചെയ്തു നോക്കി.എന്നാൽ സ്റ്റാർ അമർത്തി ബുള്ളറ്റ് ചെയ്യാൻ നോക്കിയിട്ട് സ്റ്റാർ തന്നെയായി വരുന്നു,ബോൾഡ് ചെയ്തുനോക്കിയിട്ട് അതു പോലെ വരുന്നില്ല, എന്റെ കമ്പ്യൂട്ടറിൽ ഏതെങ്കിലും സോഫ്റ്റ്വെയർ ഇല്ലാത്തതു കൊണ്ടാണൊ എന്നറിയില്ല.ദയവായി പറഞ്ഞുതരികapnarahman/samvaadam--```--- 04:42, 29 ജനുവരി 2013 (UTC)Reply[മറുപടി]
  തിരുത്തൽ പെട്ടിയിൽ *, ''' ഒക്കെ അതുപോലിരിക്കും. താൾ സേവ് ചെയ്യുമ്പോഴാണ് അവ ബുള്ളറ്റും ബോൾഡുമൊക്കെയായി മാറുന്നത്. ഇവിടത്തെ താങ്കളുടെ തന്നെ സംവാദം നോക്കൂ -- റസിമാൻ ടി വി 06:40, 29 ജനുവരി 2013 (UTC)Reply[മറുപടി]

  മാഷേ, പിടികിട്ടിയല്ലോ...? സേവ് ചെയ്യുന്നതിനുമുൻപ് വേണമെങ്കിൽ പ്രിവ്യൂ കണ്ട് (സേവ് ചെയ്യാനുള്ള ബട്ടണ് തൊട്ടടുത്തുള്ളത് ഞെക്കി) ചേർത്ത ടാഗുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാമല്ലോ. ദയവായി സാർ വിളി ഒഴിവാക്കുമല്ലോ :) സ്നേഹത്തോടെ --Adv.tksujith (സംവാദം) 15:27, 29 ജനുവരി 2013 (UTC)Reply[മറുപടി]

  തിരൂർ[തിരുത്തുക]

  മാഷേ, തിരൂർ എന്ന താളിൽ പ്രധാന സ്ഥാപനങ്ങൾ അടയാളപ്പെടുത്തുന്നതായി കണ്ടു. നല്ലത്. പക്ഷേ, തിരൂർ എന്ന പ്രദേശത്തെ സ്ഥാപനങ്ങൾ മാത്രം നമുക്കവിടെ സൂചിപ്പിച്ചാൽ പോരേ ? അവയുടെ എല്ലാ വിശദാംശങ്ങളും അവിടെ എഴുതിയാൽ തിരൂർ എന്ന സ്ഥലത്തേക്കാൾ പ്രധാനം (ആ താൾ സംബന്ധിച്ച്) അവിടുത്തെ സ്ഥലങ്ങൾക്കായിപ്പോകില്ലേ...? മലയാളം സർവ്വകലാശാലയെക്കുറിച്ചുള്ള വിവരങ്ങൾ അതിന്റെ പ്രത്യേകം താളുണ്ടാല്ലോ അതിലേക്ക് മാറ്റാമല്ലോ. സ്ഥാപനങ്ങൾ സംബന്ധിച്ച് ഒന്നു രണ്ട് വാചകം ആ താളിൽ ചേർത്താൽ മതിയാകും. തുഞ്ചൻ പറമ്പിനെക്കുറിച്ചുള്ള വിവരങ്ങൾ തുഞ്ചത്തെഴുത്തച്ഛൻ#തുഞ്ചൻ സ്‌മാരകം എന്ന ലേഖന ഭാഗത്ത് ചേർക്കുന്നതല്ലേ നല്ലത്? --Adv.tksujith (സംവാദം) 02:55, 4 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

  മാറ്റിയിരിക്കുന്നു.തെറ്റുകൾ ചൂണ്ടിക്കാണിച്ചതിനു നന്ദി.tk sujith. മാഷേ വിളി അവസാനിപ്പിച്ചാൽ നന്നായിരുന്നു.Apnarahman ( സംവാദം)--```--- 08:04, 5 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

  ഒപ്പു വെയ്ക്കാൻ[തിരുത്തുക]

  ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ (Vector toolbar with signature button.png) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 07:54, 9 ഫെബ്രുവരി 2013 (UTC)Reply[മറുപടി]


  ഞാൻ സംവാദത്തിൽ ഒപ്പ് ഇടാറുണ്ട്.മുകളിലുള്ള ചില സംവാദത്തിൽ ചുവപ്പ് നിറത്തിൽ പേർ കണ്ടു. അതൊന്ന് ശരിയാക്കാൻ ശ്രമിച്ചു.അത്രയേ ഉള്ളൂ.അതിന്റെ കാരണം മനസ്സിലായി.നന്ദി!--Apnarahman (സംവാദം) 01:42, 10 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

  വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

  If you are not able to read the below message, please click here for the English version

  Wikisangamolsavam-logo-2013.png

  നമസ്കാരം! Apnarahman

  മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
  കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

  പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

  വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

  2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

  --വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:27, 15 നവംബർ 2013 (UTC)Reply[മറുപടി]

  സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

  Wikipedia Autopatrolled.svg

  നമസ്കാരം Apnarahman , താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

  കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.--Adv.tksujith (സംവാദം) 16:40, 1 ജനുവരി 2014 (UTC)Reply[മറുപടി]

  ente ezhuththupakaranam pettennu kaanaathaayirikkunnu--Apnarahman (സംവാദം) 01:28, 22 ജനുവരി 2014 (UTC)Reply[മറുപടി]

  എഴുത്തുപകരണം[തിരുത്തുക]

  എന്റെ എഴുത്തുപകരണം കുറെക്കാലമായിട്ട് പ്രവർത്തിക്കുന്നില്ല. അതുകാരണം തിരുത്തൽ ജോലിയോ റോന്തുചുറ്റൽ ജോലിയോ സാധിക്കുന്നില്ല. അടിയന്തിരമായി ഇതിനു എന്തെങ്കിലും പരിഹാരം ചെയ്തുതരണമെന്ന് ശക്തിയായി ആവശ്യപ്പെടുന്നു--Apnarahman (സംവാദം) 02:14, 15 ഫെബ്രുവരി 2014 (UTC)Reply[മറുപടി]

  അതെങ്ങും പോയിട്ടില്ല. ചെറിയ മാറ്റം വരുത്തിയാൽ കിട്ടും വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം)#malayalam_type എന്ന ചർച്ചയിൽ പറയുംപോലെ ചെയ്യുക --Adv.tksujith (സംവാദം) 03:41, 15 ഫെബ്രുവരി 2014 (UTC)Reply[മറുപടി]

  പിറന്നാൾ സമ്മാനം[തിരുത്തുക]

  പുതിയ ലേഖനങ്ങൾ വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനാലാം വാർഷികം/പിറന്നാൾ സമ്മാനം എന്ന താളിൽ ചേർക്കുമല്ലോ. ഇന്ന് പുതുതായി പത്ത് ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു Smiley.svg --Adv.tksujith (സംവാദം) 03:25, 21 ഡിസംബർ 2015 (UTC)Reply[മറുപടി]

  പഞ്ചാബ് തിരുത്തൽ യജ്ഞം 2016[തിരുത്തുക]

  പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

  ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

  പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

  ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

  കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

  രൺജിത്ത് സിജി {Ranjithsiji} 05:15, 31 ഒക്ടോബർ 2016 (UTC)Reply[മറുപടി]

  വിക്കി സംഗമോത്സവം 2018[തിരുത്തുക]

  WikiSangamothsavam 2018 banner 2.svg
  നമസ്കാരം! Apnarahman,

  മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
  കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

  സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

  രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

  മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

  വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

  താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

  --വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Mujeebcpy (സംവാദം) 18:48, 15 ജനുവരി 2019 (UTC)Reply[മറുപടി]


  വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

  പ്രിയ സുഹൃത്തേ,
  അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

  വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

  കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  സ്ത്രീ സുരക്ഷാ നിയമങ്ങൾ[തിരുത്തുക]

  സ്ത്രീ സുരക്ഷാ നിയമങ്ങൾ എന്നത്തിന്റെ സംവാദ താളിൽ ഒപ്പുവെക്കാൻ മറന്നത് ഓർമ്മപെടുത്തുന്നു.

  Davidjose365 (സംവാദം) 19:28, 10 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  ബീണാ ദാസ്[തിരുത്തുക]

  ബിന ദാസ് എന്ന തലക്കെട്ടിൽ ഇതേ ലേഖനം നിലവിലുണ്ട്. ശ്രദ്ധിക്കുമല്ലോ.....--Meenakshi nandhini (സംവാദം) 04:03, 17 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  ബിന ദാസ് എന്റ്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എന്താണു ചെയ്യേണ്ടതെന്ന് അറിയില്ല. ക്ഷമിക്കണം. --Apnarahman (സംവാദം) 11:14, 17 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020[തിരുത്തുക]

  പ്രിയ സുഹൃത്തേ,
  വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

  Wikipedia Community cartoon - for International Women's Day.svg

  കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply[മറുപടി]

  ടി.ആർ. ജയകുമാരി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

  ടി.ആർ. ജയകുമാരി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.ആർ. ജയകുമാരി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

  ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

   റോജി പാലാ (സംവാദം) 12:39, 25 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]
  

  തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ[തിരുത്തുക]

  സുഹൃത്തെ Apnarahman,

  വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

  ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

  സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

  നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

  ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply[മറുപടി]