ഉപയോക്താവിന്റെ സംവാദം:Davidjose365

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Davidjose365 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 07:57, 13 നവംബർ 2017 (UTC)

പ്രമാണം:Tom joseph.jpg-ന്റെ പകർപ്പവകാശപ്രശ്നം[തിരുത്തുക]

പ്രമാണം:Tom joseph.jpg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.

താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.

താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 21:21, 27 ഫെബ്രുവരി 2018 (UTC)

തടയൽ[തിരുത്തുക]

താളുകളുടെ തലക്കെട്ടുകൾ അനാവശ്യമായി മാറ്റരുത്. തലക്കെട്ടുകൾ മാറ്റുമ്പോൾ സംവാദം താളുകൾ കൂടി ശ്രദ്ധിക്കേണ്ടതാണ്. താമരശ്ശേരി ചുരം താളിന്റെ തലക്കെട്ട് തുടർച്ചയായി മാറ്റുകയും തിരിച്ചുവിടൽ താളുകളുടെ ലക്ഷ്യം മാറ്റി വിവരങ്ങൾ കൂട്ടിക്കുകയും അത് നീക്കം ചെയ്യുകയും ചെയ്തതിനെ നശീകരണ പ്രവർത്തനമായി വിലയിരുത്തി താങ്കളെ ഒരാഴ്ചത്തേക്കു തടഞ്ഞിരിക്കുന്നു. തലക്കെട്ടു മാറ്റിയുള്ള ഇത്തരം പരീക്ഷണങ്ങൾ ദയവായി നടത്താതിരിക്കുക.--അരുൺ സുനിൽ കൊല്ലം (സംവാദം) 03:12, 26 മാർച്ച് 2018 (UTC)

കൈയെത്തും ദൂരത്ത്[തിരുത്തുക]

പ്രിയ ഡേവിഡ്,

കൈയെത്തും ദൂരത്ത് എന്ന ലേഖനത്തിൽ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് യാന്ത്രികമായാണോ തർജ്ജമ ചെയ്തത്? -- റസിമാൻ ടി വി 22:24, 10 ജനുവരി 2019 (UTC)

ദി ക്രൌൺ (ടിവി സീരീസ്) ലേഖനത്തിലെ തർജ്ജമയിൽ വീണ്ടും പ്രശ്നം കാണുന്നു. യാന്ത്രികമായി തർജ്ജമ നടത്താതെ സ്വന്തം വാക്കുകളിൽ തർജ്ജമ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ -- റസിമാൻ ടി വി 20:25, 11 ജനുവരി 2019 (UTC)

ലേഖനങ്ങളിൽ ഒപ്പ്[തിരുത്തുക]

പ്രിയ ഡേവിഡ്,

കൊടുവള്ളി ലേഖനത്തിൽ ചെയ്തതുപോലെ ലേഖനങ്ങളിൽ ഒപ്പുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. സംവാദത്താളുകളിലും മറ്റും നടക്കുന്ന ചർച്ചകളിലും വോട്ടെടുപ്പുകളിലുമാണ് ഒപ്പു വയ്ക്കേണ്ടത്. ലേഖനത്തിൽ താങ്കൾ ചേർത്ത ഭാഗങ്ങൾ നാൾവഴിയിൽ നിന്നുതന്നെ കാണാമല്ലോ. നയത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:ഒപ്പ് നോക്കുക, എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 20:24, 13 ജനുവരി 2019 (UTC)

തീർച്ചയായും ശ്രദ്ധിക്കുന്നതാണ്. ഡേവിഡ്‌ ജോസ് (സംവാദം) 05:15, 16 ജനുവരി 2019 (UTC)

വിക്കി സംഗമോത്സവം 2018[തിരുത്തുക]

WikiSangamothsavam 2018 banner 2.svg
നമസ്കാരം! Davidjose365,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Mujeebcpy (സംവാദം) 18:56, 15 ജനുവരി 2019 (UTC)

ആനക്കാംപൊയിൽ[തിരുത്തുക]

സ്ഥലത്തിന്റെ പേര് ആനക്കാംപൊയിൽ എന്നാണല്ലോ ഡേവിഡ് -- റസിമാൻ ടി വി 16:34, 20 ജനുവരി 2019 (UTC)

ശരിയാണ്. Davidjose365 (സംവാദം) 16:44, 20 ജനുവരി 2019 (UTC)

ഒന്ന് തിരിച്ചുവിട്ടിട്ടുണ്ട്. -- റസിമാൻ ടി വി 17:24, 20 ജനുവരി 2019 (UTC)

പ്രിയങ്ക വാധ്ര[തിരുത്തുക]

പ്രിയങ്ക വാധ്ര എന്ന താളിൽ എന്തിനാണ് അനാവശ്യമായി ഒരു തിരിച്ചുവിടൽ ചേർത്തത്? ഇത്തരം ലേഖനം നശിപ്പിക്കുന്ന പണികളിൽനിന്ന് ഒഴിഞ്ഞുനിൽക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 17:05, 23 ജനുവരി 2019 (UTC)

ക്രിസ് ഇവാൻസ്[തിരുത്തുക]

ക്രിസ് ഇവാൻസ് എന്ന ലേഖനം പ്രധാനതാളിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. സമയലഭ്യതയനുസരിച്ച് ആ താളിനെ കുറച്ചുകൂടി വിപുലീകരിച്ച് മെച്ചപ്പെടുത്താൻ താങ്കൾ കൂടി സഹായിക്കുമല്ലോ.--Meenakshi nandhini (സംവാദം) 07:09, 27 ജനുവരി 2019 (UTC)

തീർച്ചയായും. Davidjose365 (സംവാദം) 07:28, 27 ജനുവരി 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

File:Thamarassery Churam, Kozhikode.jpg[തിരുത്തുക]

File:Thamarassery Churam, Kozhikode.jpg സ്വയം എടുത്തതാണോ? ഇതിന്റെ റെസല്യൂഷൻ കൂടിയ വെർഷൻ ഇവിടെ കാണുന്നു -- റസിമാൻ ടി വി 23:12, 8 ഫെബ്രുവരി 2019 (UTC) ട്വിറ്ററിൾ നിന്ന് എടുത്തതാണ്. അനുമതി മറ്റേണ്ടതുണ്ടോ? Davidjose365 (സംവാദം) 04:55, 9 ഫെബ്രുവരി 2019 (UTC)

ചിത്രം മായ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചിത്രം സ്വന്തം ആണെങ്കിൽ വേണ്ടത് ചെയ്യുമല്ലോ. --ശ്രീജിത്ത് കെ (സം‌വാദം) 17:08, 12 ഫെബ്രുവരി 2019 (UTC)

പുതിയ ലേഖനങ്ങൾ[തിരുത്തുക]

താങ്കൾ സൃഷ്ടിച്ച ക്രിസ് ഇവാൻസ് എന്ന ലേഖനം പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ! Malikaveedu (സംവാദം) 09:55, 9 ഫെബ്രുവരി 2019 (UTC)

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Davidjose365 , താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Akhiljaxxn (സംവാദം) 14:04, 15 മേയ് 2019 (UTC)