സ്ത്രീ സുരക്ഷാ നിയമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ സ്ത്രീസമത്വത്തിന്റെ ആവശ്യകത എടുത്തു കാണിക്കുന്നുണ്ട്. ഭരണഘടനയിലെ 243-ാം അനുഛേദം സ്ത്രീകളുടെ അവകാശങ്ങൾ തദ്ദേശഭരണസമിതികളിൽ സ്ത്രീസമത്വം ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. തുല്യതയ്ക്കപ്പുറം, നിയമനിർമ്മാണങ്ങൾ നടത്തണമെന്നും, സ്ത്രീകൾക്ക് ദോഷകരമായി നിലനിൽക്കുന്ന സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ വിവേചനം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയുമാണു ഭരണഘടന ഇത് വിഭാവനം ചെയ്തിരിക്കുന്നത്. തദ്ദേശഭരണസ്ഥാപനങ്ങളിലെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ 73, 74 ഭേദഗതികളിലൂടെ അധികാരഘടനയിലേക്ക് കടന്നുനിൽക്കാൻ ഭരണഘടന സ്ത്രീകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

പെൺകുട്ടികളുടെ കൂട്ട ആത്മഹത്യയും മൊബൈൽ ഫോണിലൂടെയും ഇൻറെർനെറ്റിലൂടെയുമുള്ള അപവാദഫോട്ടോ പ്രചാരണത്തിലൂടെ തകർന്ന മറ്റനേകം സ്ത്രീകളുടെ കഥയും കേരളത്തിൻറെ മന:സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്. പീഡനത്തിനിരയായ പല പെൺകുട്ടികളും പിന്നീട് ആത്മഹത്യ ചെയ്ത സംഭവങ്ങളിൽ കുറ്റവാളികൾ സമൂഹത്തിൽ വിലസുന്നത് നാം കണ്ടു. സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അവരെ ബ്ലാക്ക്‌ മെയിൽ ചെയ്തു വീണ്ടും അവരുടെ മാനവും പണവും കവരുന്നവർ സമൂഹത്തിൽ മാന്യന്മാരായി ചമയുന്നതും സർവ്വസാധാരണമായിരിക്കുകയാണു. സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ അനിവാര്യമാണ്. മനുഷ്യ പുരോഗതിക്കായി നാം ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകൾതന്നെ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പുറമെയാണ് അവരുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം അതിക്രമങ്ങൾ. ഇന്ത്യൻ പീനൽകോഡ് ,കേരള പോലീസ് ആക്റ്റ്, IT ആക്റ്റ് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സ്ത്രീകൾക്കെതിരായുള്ള ഇത്തരം അതിക്രമങ്ങളെ നാം പ്രധാനമായും നേരിടുന്നത്. ജില്ല സൈബർ സെല്ലുകളിലും സംസ്ഥാന സൈബർ സെല്ലുകളിലുമെല്ലാം സ്ത്രീകളുടെ നൂറുകണക്കിന് പരാതികൾ ലഭിക്കുന്നുണ്ട്. മാന്യതമൂലം ചിലപ്പോൾ രക്ഷിതാക്കളോട് പോലും വിവരങ്ങൾ തുറന്നുപറയാൻ പെൺകുട്ടികൾ മടിക്കുക സ്വാഭാവികമാണ്. ഈ പരാതികൾ ഒന്നും തന്നെ കുറ്റവിചാരണയിലേക്ക് നീങ്ങുന്നില്ല. കേസുകൾ തീർപ്പാക്കാൻ ഉണ്ടായേക്കാവുന്ന കാലതാമസം ,അനുബന്ധിച്ചുള്ള ക്ലേശങ്ങൾ , നിയമത്തിൻറെ പഴുതുകൾ മൂലം പലരും കേസുമായി മുന്നോട്ടു പോകാൻ തയ്യാറാകുന്നില്ല.

ഭരണഘടനയും സ്ത്രീകളും[തിരുത്തുക]

 • നയങ്ങൾ രൂപപ്പെടുത്താനുള്ള അടിസ്ഥാന തത്ത്വങ്ങൾ ഉൾപ്പെടുന്ന അനുഛേദം 39 തുല്യതയ്ക്കായി രൂപപ്പെടുത്തേണ്ട നയങ്ങൾക്ക് വഴികാട്ടുന്നു.
 • അനുഛേദം 42ഉം സ്ത്രീയുടെ അവകാശ സംരക്ഷണത്തിൽ പ്രധാനപ്പെട്ടതാണു.

സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ നേരിടാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണ്. ഈ പോരായ്മ പരിഹരിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും നിയമപരമായി സംരക്ഷിക്കപ്പെടുന്നതിനു പര്യാപ്തമായൊരു നിയമം കൊണ്ട് വരുന്നതിനു സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. സ്ത്രീകളെ സഹായിക്കാനായി ജില്ലകളിലെ വനിതാ ഹെൽപ് ലൈൻ സംവിധാനം 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കാൻവേണ്ട അംഗബലവും സംവിധാനവും നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെ നടന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഗൗരവത്തോടെ അന്വേഷിച്ചു നടപടിയെടുക്കണമെന്നതാണ് സർക്കാരിൻറെ നയം. കരടു നിയമത്തിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന പ്രസക്ത ഭാഗങ്ങൾ ഇവയാണ്.

വിദ്യാഭ്യാസ സ്ഥാപനം, ബസ്-സ്റ്റോപ്പ്‌, റോഡ്‌ ,റെയിൽവേ സ്റ്റേഷൻ, സിനിമ തിയേറ്റർ, പാർക്ക്, ബസുകൾ ഉൾപ്പെടെയുള്ള എല്ലാ പൊതു സ്ഥലങ്ങളിലും സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ഫോട്ടോ, വീഡിയോ, മൊബൈൽഫോൺ മുതലായവയുടെ സഹായത്തോടെയോ അല്ലാതെയോ റിക്കോഡ്‌ ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ അത് ശിക്ഷാർഹമായ കുറ്റമായിരിക്കും. സ്ത്രീകൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ തങ്ങളുടെ ചുമതലയിലുള്ള സ്ഥലത്ത് വെച്ച് നടന്നാൽ അത് റിപ്പോർട്ട്‌ ചെയ്യാൻ ചുമതലയുള്ള വ്യക്തിക്ക് ബാദ്ധ്യതയുണ്ടായിരിക്കും. ഈ ബാദ്ധ്യത നിറവേറ്റുന്നതിൽ വീഴ്ച വരുത്തുന്നത് കുറ്റകരമായി കണക്കാക്കപ്പെടും.

ബസുകളിലും മറ്റു പബ്ലിക് സർവീസ് വാഹനങ്ങളിലും സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യങ്ങൾ നടന്നാൽ ആ വാഹനം ഉടൻ തന്നെ പോലീസ് സ്റ്റേഷനിലെത്തിക്കാൻ ജീവനക്കാർക്ക് ബാദ്ധ്യതയുണ്ടായിരിക്കും. അങ്ങനെ റിപ്പോർട്ട്‌ ചെയ്യാത്തത് കുറ്റകൃത്യമായി കണക്കാക്കും.

സ്ത്രീകളുടെയും കുട്ടികളുടെയും മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലുള്ള ഫോട്ടോകൾ ,വീഡിയോകൾ,ക്ലിപ്പിങ്ങുകൾ മുതലായവ കയ്യിൽ സൂക്ഷിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടും . എന്താണ് നിയമം എന്നത് കൃത്യമായ നിർവചനങ്ങൾക്ക് സാധ്യമല്ലാത്ത ഒരു വിവക്ഷയാണെങ്കിലും, അതിനെ ഒരു സമൂഹം, അതിലെ വ്യക്തികളുടെയും, ചുറ്റുപാടുകളുടേയും, വ്യവസ്ഥിതികളുടേയും മേൽ, സമാധാനപരവും സ്വ’തന്ത്രവുമായ സാമൂഹ്യ -കുടുംബ ജീവിതം ഉറപ്പു വരുത്തുന്നതിനായി ഏർപ്പെടുത്തിയ എഴുതപ്പെട്ടതോ, അല്ലാത്തതോ ആയ ചില നിയന്ത്രണച്ചട്ടങ്ങളായി പൊതുവായി വ്യാഖ്യാനിക്കാം.

നിയമപരിരക്ഷ അനിവാര്യം[തിരുത്തുക]

.ഈ സമൂഹത്തിന് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ കഴിയണം. നിയമ പരിരക്ഷയില്ലാത്ത സമൂഹത്തിൽ സ്ത്രീ സുരക്ഷിതയാവില്ല. നമ്മുടെ രാജ്യത്ത് സ്ത്രീസുരക്ഷ ഉറപ്പു വരുത്തുന്ന പല നിയമങ്ങളുമുണ്ട്.സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്താൻ തന്നെയുള്ള അധികാരം നമ്മുടെ ഭരണഘടന, ഭരണകൂടത്തിന് അധികാരം നൽകിയിട്ടുണ്ട്. ഭരണഘടന സ്ത്രീ പുരുഷ സമത്വം ഉറപ്പുതരുന്നുണ്ട്. സ്ത്രീയുടെ പൊതു അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും ലിംഗവിവേചനത്തിനും ഭരണഘടനയിൽ വകുപ്പുകൾ ഉണ്ട്. നിയമപരമായി തന്റെ രാജ്യം തനിക്ക് തരുന്ന അവകാശങ്ങളെയും ആനുകൂല്യങ്ങളേയും പറ്റി ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ടതുണ്ട്.ഇത്തരത്തിൽ ഒരു അവബോധമുണ്ടായാൽ മാത്രമേ ചൂഷണത്തിൽ നിന്നും സ്ത്രീകൾ മോചിതരായി ശാക്തീകരണാവകാശങ്ങളിലേക്ക് പറക്കാൻ അവൾക്ക് സാധിക്കുകയുള്ളു… നമ്മുടെ സ്ത്രീ ശാക്തീകരണ നിയമങ്ങൾ അനവധിയുണ്ടെങ്കിലും, സാധാരണയായി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില അത്യാവശ്യ, അവശ്യ നിയമങ്ങൾ, സഹായ ഏജൻസികൾ ഏതൊക്കെയെന്ന് നോക്കാം…

ക്രിമിനൽ നിയമങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾ[തിരുത്തുക]

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ളഅശ്ളീല പുസ്തകങ്ങൾ വിൽക്കുന്നതും, അശ്ലീല ഗാനങ്ങൾ പാടുന്നതും ഇന്ത്യൻ പീനൽ കോഡ് പ്രകാരം രണ്ടു വർഷം മുതലും, ‘5 വർഷം വരെ (രണ്ടാം വട്ടവും ചെയ്താൽ ) തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ഏതെങ്കിലും സ്ത്രീയുടെ ശിശുവിനെ ജീവനോടെ പ്രസവിക്കുന്നത് തടയുന്നതും പ്രസവിച്ച ഉടനെ കൊന്നുകളയുന്നതും അമ്മയുടെ ജീവൻ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെയല്ല ചെയ്തതെങ്കിൽ പത്തു വർഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. പീനൽ കോഡിലെ 354, സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വകുപ്പാണ്. മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ഒരാൾ അക്രമിക്കാൻ വന്നാലോ, അല്ലെങ്കിൽ താൻ അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടായാലോ പോലും ഒരു സ്ത്രീക്ക് ഈ വകുപ്പ് പ്രകാരം കുറ്റകൃത്യം ചെയ്ത ആൾക്കെതിരെ നിയമ നടപടി കൈക്കൊള്ളാം. വിവാഹത്തിനോ, നിർബന്ധ ശാരീരിക ബന്ധത്തിനോ സ്ത്രീയെ വശീകരിച്ച് കടത്തികൊണ്ടു പോയാൽ, പത്തുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ്.ഈ പറഞ്ഞ ആവശ്യത്തിനായി സ്ത്രീയെ കടത്തിക്കൊണ്ടു വന്നാലും ശിക്ഷാർഹമാണ്. 375-ാം വകുപ്പ് പ്രകാരം ബലാൽസംഗത്തിന് ഏഴു മുതൽ പത്തുവർഷം വരെയോ ജീവപര്യന്തമോ തടവും പിഴയും ലഭിക്കും.പോലീസ് സ്റ്റേഷനിലുള്ളവർ, ജയിൽ അധികാരി, ആശുപത്രി മേധാവി, എന്നിവർ ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിനടിമപ്പെടുത്തുക, ഗർഭിണി, പന്ത്രണ്ട് വയസിന് താഴെയുള്ള പെൺകുട്ടി, ഇവരെ ബലാൽസംഗം ചെയ്യുക, തുടങ്ങിയവയൊക്കെ ഈ വകുപ്പിന് കീഴിൽ പത്തു വർഷം മുതൽ ജീവപര്യന്തമോ, പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. പീഡന കഥയിലെ നടിയുടെ പേര് വെളുപ്പെടുത്തിയതിന്, ചില പ്രമുഖരുടെ പേരിൽ കേസ് വന്നത് ഇപ്പോൾ നാം കേട്ടുകൊണ്ടിരിക്കുന്നു.. ഇത്തരം കേസിൽ ഇരയാകുന്ന സ്ത്രീയുടെ പേരോ, മേൽവിലാസമോ വെളിപ്പെടുത്തിയാൽ രണ്ടു വർഷം തടവും പിഴയും ലഭിക്കുന്ന കുറ്റമായി പരിഗണിക്കും. വിവാഹബന്ധം വേർപെടുത്താതെ ഭാര്യ ജീവനോടെയുള്ളപ്പോൾ മറ്റു വിവാഹം കഴിച്ചാൽ ഏഴു വർഷം വരെ തടവും പിഴയും കിട്ടും, എന്നാൽ മുസ്ലിം സമുദായത്തിലെ പുരുഷന് നാല് വിവാഹം വരെ കഴിക്കാവുന്നതാണ്. വിവാഹ വിവരം മറച്ച് മറ്റു വിവാഹം ചെയ്യുന്നതും, തട്ടിപ്പ് നടത്തി വിവാഹം കഴിക്കുന്നതും പത്തു മുതൽ 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാവും.

എന്താണ് സ്ത്രീധന മരണം?[തിരുത്തുക]

വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ അസാധാരണ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിക്കുകയും, മരിക്കുന്നതിന് മുൻപ് അവരെ ഭർത്താവും ബന്ധുക്കളും ഉപദ്രവിച്ചതായും തെളിഞ്ഞാലത് 306 വകുപ്പ് പ്രകാരം സ്ത്രീധന മരണമായി കണക്കുകൂട്ടും. സ്ത്രീയെ ഭർത്താവോ ബന്ധുക്കളോ പീഡിപ്പിക്കുന്നതും കുറ്റകൃത്യമാണ്.

ഒരു സ്ത്രീയുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധത്തിൽ ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ, ആംഗ്യം കാണിക്കുകയോ എന്തെങ്കിലും പ്രചരിപ്പിക്കുകയോ ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് 509 വകുപ്പ് പ്രകാരം ഒരു വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കാൻ കുറ്റം ചെയ്തയാൾ നിയമത്തിന് മുന്നിൽ ബാധ്യസ്ഥനാണ്.. ഒരു സ്ത്രീയേയും, പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പാടില്ല.. അവർ താമസിക്കുന്നതോ, നിർദ്ദേശിക്കുന്നതോ ആയ സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പോലീസ് ഓഫീസറുടേയോ, കുടുംബാഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ സാന്നിധ്യത്തിൽ മാത്രമേ, ചോദ്യം ചെയ്യാൻ പാടുള്ളു.

കേരളാ പോലീസ് നിയമമനുസരിച്ച് ഒരു സ്ത്രീക്ക് നേരേ പൊതു സ്ഥലത്തുവെച്ച് ലൈംഗിക ചേഷ്ടകളാ പ്രവർത്തികളോ ചെയ്യുന്നതും അവരുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്ന ഫോട്ടോയോ, വീഡിയോയോ എടുക്കുന്നതും ശിക്ഷാർഹമാണ്. 1961 ലെസ്ത്രീധന നിരോധന നിയമം അനുസരിച്ച് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നൽകാൻ പ്രേരിപ്പിക്കുന്നതുമൊക്കെ 5 വർഷം തടവും 15000 രൂ.പിഴയും ലഭിക്കാവുന്ന കുറ്റമാണ്.. സ്ത്രീധനം നേരിട്ടോ അല്ലാതെയോ ആവശ്യപ്പെടുന്നവർക്ക് രണ്ടു വർഷം മുതൽ ആറു മാസം വരെ തടവും 10,000 രൂ.പിഴയും ലഭിക്കും. ഗാർഹിക പീഡന നിരോധന നിയമം വീടുകളിൽ സ്ത്രീയുടെ ആരോഗ്യം ജീവൻ സമാധാനം എന്നിവയ്ക്ക്‌ ഭീഷണിയാകുന്ന തരത്തിൽ ആ വീട്ടിൽ താമസിക്കുന്ന ഏതെങ്കിലും പുരുഷൻ പ്രവർത്തിക്കുന്നതിനെ ഗാർഹിക പീഡനം എന്നു പറയുന്ന ശാരീരിക ലൈംഗിക പീഡനങ്ങൾക്കുപരി വാക്കുകൊണ്ടോ, പ്രവൃത്തി കൊണ്ടോ, പോലും കളിയാക്കുകയോ മാനസികമായി പീഡിപ്പിക്കയോ ചെയ്യുക, വീട്ടിൽ ചെലവ് തരാതിരിക്കുക, കുടുംബ വസ്തുക്കൾ വിൽക്കുക തുടങ്ങിയവയൊക്കെ ഗാർഹിക പീഡന പരിധിയിൽപ്പെടും. പീഡനത്തിനിരയാകുന്ന സ്ത്രീ ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറെ അറിയിച്ചാൽ, അതുവഴി നിയമസംരക്ഷണം ജുഡീഷ്യൽ ഫസ്റ്ററ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വഴി ലഭിക്കും..പരാതിക്കാരിക്ക് നേരിട്ടോ വക്കീൽ മുഖാന്തരമോ പ്രസ്തുത കോടതിയെ സമീപിക്കാവുന്നതും കോടതി വഴി വീട്ടിൽ താമസിക്കുന്നതിന് സംരക്ഷണ ഉത്തരവും, കുട്ടികളുടെകസ്റ്റഡി ഉത്തരവും മറ്റും ലഭിക്കുന്നതുമാണ്. ഉത്തരവ് ലംഘിക്കുന്നവർക്ക് തടവും 200000 പിഴയും ലഭിക്കും. ഈ നിയമങ്ങൾ പക്ഷെ വീട്ടിലെ മറ്റു സ്ത്രീകൾക്കെതിരെ പ്രയോഗിക്കാൻ സാധ്യമല്ല.ക്രിമിനൽ നടപടി നിയമം 125-ാം വകുപ്പ് പ്രകാരം ഒരു പുരുഷന് തന്റെ പങ്കാളിയേയും മക്കളേയും മാതാപിതാക്കളേയും സംരക്ഷിക്കാൻ ബാധ്യസ്ഥനാണ്.. നിയമപ്രകാരമല്ലാത്ത മക്കൾക്കും ചിലവിന് കിട്ടാൻ അവകാശമുണ്ട്.

വിവരാവകാശ നിയമം[തിരുത്തുക]

സർക്കാർ വകുപ്പിലെ കാര്യങ്ങളറിയാൻ എല്ലാ പൊതുജനങ്ങൾക്കും അവകാശമുണ്ട്.. എല്ലാ ഓഫീസുകളിലും പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.. പത്തു രൂ.കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ കൊടുത്താൽ മതി.. ദരിദ്ര രേഖയിൽ താഴയുള്ളവർക്ക് ഫീസ് കൊടുക്കേണ്ട… അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ മറുപടി കിട്ടണം.. തെറ്റായ വിവരങ്ങൾ നൽകിയാൽ അപ്പലറ്റ് അധികാരിയേയോ, വിവരാവകാശക്കമ്മീഷനേയോ സമീപിക്കാം..

സൈബർ കുറ്റകൃത്യങ്ങൾ[തിരുത്തുക]

ഗൂഗിളോ ഫേസ് ബുക്കോ ജിമെയിലോ വാട്സപ്പോ ഇല്ലാതെ ഇന്നത്തെ സാധാരണ ജീവിതം സാധ്യമല്ലാത്ത അവസ്ഥയിൽ സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചു വരുന്നു.. ഒരു സൈബർ കുറ്റകൃത്യത്തിനിരയായ ഒരാൾക്ക് ലോകത്ത്എവിടെ വേണമെങ്കിലും പരാതിപ്പെടാം.. എല്ലാ ജില്ലകളിലും പോലീസ് സ്റ്റേഷനോട് ചേർന്ന് സൈബർ സെല്ലുകൾ ഉണ്ട്. ലോക്കൽ പോലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടത്.പരാതിയോടൊപ്പം, പേര്, മെയിൽ ഐഡി, ഫോൺ നമ്പർ അഡ്രസ് എന്നിവ നൽകണം.. തെളിവായി സംശയമുള്ളവരുടെ പേരുവിവരം, defaced web Page ന്റെ Soft andhard copy’,server logട തുടങ്ങി സാധ്യമായ വിവരങ്ങൾ നൽകണം മറ്റൊരാളുടെ കംപ്യൂട്ടർ മൊബൈൽ ഫോൺ എന്നിവിടങ്ങളിൽ കടന്നു കയറുക ‘ ഇലക്ട്രോണിക് മാധ്യമങ്ങളിൽ സ്ത്രീക്കളെ മോശമായി ചിത്രികരിക്കുക പ്രചരിപ്പിക്കുക, അവരുടെ ലൈംഗിക കാര്യങ്ങൾ ടി മാധ്യമത്തിൽ പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക ,സോഷ്യൽ മീഡിയയിൽ മറ്റൊരാളുടെ പേരിൽ ഫേക്ക് അക്കൗണ്ടുണ്ടാക്കുക, സ്വന്തം അക്കൗണ്ടിൽ മറ്റാരുടെയെങ്കിലും സാന്നിധ്യം (hacking), നമ്മുടെ അക്കൗണ്ടിൽ നിന്നും പണം ചോദിച്ച് മെസേജയക്കുക, നെറ്റിലൂടെ ഒരാളെ ഭീഷണിപ്പെടുത്തുക ഇതൊക്കെ വലിയ ശിക്ഷകൾ കിട്ടുന്ന സൈബർ കുറ്റകൃത്യങ്ങളാണ്. ടി കുറ്റങ്ങൾക്കെതിരെ http://www.cyber Archived 2013-07-11 at the Wayback Machine. cell india.com എന്ന സൈറ്റിലൂടെയും പരാതിപ്പെടാം.

ട്രയിൻ യാത്രക്കിടയിൽ ശല്യമുണ്ടായാൽ 9846200100 എന്ന നമ്പരിൽ പരാതിപ്പെടുക. ബസ് യാത്രയ്ക്കിടയിൽ ശല്യമുണ്ടായാൽ പോലീസിൽ പരാതിപ്പെടാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യനിയമ സഹായം നൽകുന്നതിനായി ലീഗൽ സർവ്വീസ് അതോരിറ്റികൾ എല്ലാ കോടതികളോടു മനുബന്ധിച്ചുണ്ട്. അവിടെ അന്വേഷിച്ച്, അപേക്ഷിച്ചാൽ. സൗജന്യ നിയമ സഹായം ലഭിക്കും.

ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച്, ‘പ്രതിഫലം കൊടുത്ത് എന്തെങ്കിലും സാധനമോ സേവന മോ കൈപ്പറ്റി കബളിപ്പിക്കപ്പെടുന്ന വ്യക്തിക്ക് അഭിഭാഷകന്റെ സഹായമില്ലാതെ തന്നെ ജില്ലയിലെ കൺസ്യൂമർ കോടതികളിൽ പരാതി നൽകാവുന്നതാണ്.. നടപടിക്രമങ്ങൾ ലളിതമാണ്..

സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങർ തടയാനും മറ്റും സംസ്ഥാന ദേശീയ വനിതാ കമ്മീഷനുകൾ നിലവിൽ ഉണ്ട്.ഇതു കൂടാതെ ഒരു വ്യക്തിയുടെ ജീവനും സ്വതന്ത്ര്യത്തിനും സമത്വത്തിനും പരിരക്ഷ നൽകുവാൻ സംസ്ഥാന ദേശീയ മനുഷ്യാവകാശ കമ്മീഷനുകളുമുണ്ട്.. അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നവർക്കും അതിക്രമങ്ങൾക്ക് ഇരയാവുന്നവർക്കും അതത് സംസ്ഥാനങ്ങളിലെ ടി കമ്മീഷനുകളുടെ മുൻപിൽ ആദ്യം പരാതിപ്പെടാവുന്നതാണ്. ടി കമ്മീഷനുകൾക്ക് സിവിൽ ക്കോടതിയുടെ അധികാരമുണ്ട്. പറഞ്ഞതിലേറെ സ്ത്രീ ശാക്തീകരണ നിയമങ്ങൾ നമുക്കുണ്ട്.. നിയമാവബോധം നേടിയത് കൊണ്ടു മാത്രമായില്ല. തക്ക സമയത്ത് പ്രതികരിക്കാനും, മറ്റൊരു സ്ത്രീക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ കൂടെ നിൽക്കാനും, സ്വന്തം ആൺമക്കളെ, സ്ത്രീകളെ സഹജീവികളായി ക്കണ്ട് ആദരവോടും മനുഷത്വത്തോടും നോക്കിക്കാണാനും പഠിപ്പിക്കാൻ നമ്മുടെ സ്ത്രീകൾ ഇനിയും പരിശീലിക്കേണ്ടിയിരിക്കുന്നു.. എങ്കിൽ മാത്രമേ, ഒരു പരിധിയിലേറെ നമ്മുടെ നാട്ടിലെ സ്ത്രീ പീഡനങ്ങളും അതിക്രമങ്ങളും ഇല്ലാതാവുകയുള്ളു.[1] സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലുള്ള സ്‌ത്രീ പീഡനങ്ങളുടെ വാർത്തകൾ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഓരോ പീഡനകഥയും കുറച്ച്‌ നാൾ സജീവമായ്‌ നിന്ന ശേഷം വിസ്‌മൃതിയിലാണ്ടുപോകുന്നു. സ്‌ത്രീകൾക്ക്‌ സ്‌ത്രീ സുരക്ഷ നിയമങ്ങളെ കുറിച്ചുള്ള അജ്ഞത, നിയമസഹായം ലഭ്യമാകുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവിലായ്‌മ, സമൂഹത്തിൽ നിന്ന്‌ വേണ്ടത്ര പിൻന്തുണ കിട്ടാതെ വരിക ഇവയെല്ലാം മൂലം ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികൾക്ക്‌ അർഹമായ ശിക്ഷ കിട്ടാതെ രക്ഷപ്പെടുന്ന അവസ്‌തയാണ്‌ നാം കാണുന്നത്‌. സ്‌ത്രീകൾക്ക്‌ പീഡനങ്ങളിൽ നിന്ന്‌ രക്ഷ നേടുന്നതിനും പീഡനശ്രമങ്ങളെ ചെറുത്ത്‌ തോൽപ്പിക്കുന്നതിനും, മെച്ചപ്പെട്ട മാനസികനിലവാരവും, മതിയായ സുരക്ഷിതത്വബോധവും ഉളവാക്കുന്നതിനും വേണ്ടി ശരിയായ ബോധവത്‌കരണം ആവശ്യമാണ്‌. സ്‌ത്രീ പീഡനങ്ങൾക്കെതിരെയുള്ള അവബോധം എല്ലാ സ്‌ത്രീ ജനങ്ങൾക്കും നൽകുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്‌ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്‌ 'നിർഭയ 2014'.

സ്‌ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനും, സ്‌ത്രീയുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ഒരു സാമൂഹ്യക്രമം കൊണ്ടുവരുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പലനിയമ നിർമ്മാണങ്ങളും നടത്തീയിട്ടുണ്ട്‌. അവ താഴെ പറയുന്നവയാണ്‌.

ഇന്ത്യൻ ശിക്ഷാനിയമം[തിരുത്തുക]

1. ബലാത്‌സംഗം (Rape) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പിൽ ബലാത്സംഗം നിർവ്വഹിച്ചിരിക്കുന്നു. 376 (1)-ാം വകുപ്പിൽ ബലാത്സംഗത്തിന്റെ ശിക്ഷ ഏറ്റവും കൂടിയത്‌ ജീവപരന്ത്യം തടവും കുറഞ്ഞത്‌ 7 വർഷവുമായി നിജപ്പെടുത്തിയിരിക്കുന്നു. എന്നാൽ 376(2)-ാം ഉപവകുപ്പുപ്രകാരം ഏറ്റവും കുറഞ്ഞ ശിക്ഷ 10 വർഷമാക്കിയിരിക്കുന്നു.

2. മാനഭംഗം (Outraging Modesty) ഇന്ത്യൻ ശിക്ഷാനിയമം 354-ാം വകുപ്പുപ്രകാരം ഒരു സ്‌ത്രീയോട്‌ മര്യാദ ലംഘനം നടത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി ഒരു സ്‌ത്രീയുടെ ശരീരത്ത്‌ സ്‌പർശിച്ചാൽ 2 വർഷം തടവുശിക്ഷ ലഭിക്കും.

3. സ്‌ത്രീധന മരണം (Dowry Death) ഇന്ത്യൻ ശിക്ഷാനിയമം 304-B വകുപ്പുപ്രകാരം വിവാഹത്തിനുശേഷം 7 വർഷങ്ങൾക്കുള്ളിൽ തീപ്പൊള്ളൽകൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും അസ്വാഭാവിക സാഹചര്യങ്ങളിലോ ഒരു സ്‌ത്രീയുടെ മരണം സംഭവിക്കുകയും മരണത്തിന്‌ തൊട്ട്‌ മുമ്പ്‌ സ്‌ത്രീധനം ആവശ്യപ്പെട്ടുകൊണ്ട്‌ ഭർത്താവോ ബന്ധുക്കളോ അവളെ പീഡിപ്പിച്ചിട്ടുണ്ടെന്ന്‌ കാണുകയും ചെയ്‌താൽ ആ മരണത്തെ സ്‌ത്രീധന മരണം എന്നു പറയാം. സ്‌ത്രീധന മരണത്തിന്‌ കുറ്റക്കാരായവർക്ക്‌ ജീവപരന്ത്യം തടവ്‌ ശിക്ഷവരെ ലഭിക്കാം. ശിക്ഷ 7 വർഷത്തിൽ കുറയാൻ പാടില്ല.

4. ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ചെയ്യുന്ന ക്രൂരത (Cruelty by husband or relatives of husband) ഇന്ത്യൻ ശിക്ഷാനിയമം 498(A) വകുപ്പിൽ സ്‌ത്രീപീഡനത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഒരു സ്‌ത്രീയുടെ ഭർത്താവോ അല്ലെങ്കിൽ ഭർത്താവിന്റെ ഏതെങ്കിലും ബന്ധുവോ ഒരു സ്‌ത്രീയെ ക്രൂരതക്ക്‌ വിധേയയാക്കുകയാമെങ്കിൽ 3 വർഷത്തോളം വരുന്ന തടവുശിക്ഷയോ പിഴയോ ലഭിക്കാവുന്നതാണ്‌.

5. ആളപഹരണവും തട്ടികൊണ്ടുപോകലും (Kidnapping and Abduction) ഇന്ത്യൻ ശിക്ഷാനിയമം 366 പ്രകാരം ഒരു സ്‌ത്രീയെ അപഹരിച്ചുകൊണ്ടുപോകുകയോ തട്ടികൊണ്ടുപോകുകയോ ചെയ്യുകയോ അവളെ ഇഷ്ടത്തിന്‌ വിപരീതമായി വിവാഹത്തിനോ ലൈംഗിക വേഴ്‌ച്ചയ്‌ക്കോ പ്രേരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാം.

6. സ്‌ത്രീകളെ ശല്യം ചെയ്യൽ (Eve Teasing / Sexual Harrasment) ഒരു സ്‌ത്രീയുടെ മര്യാദയെ ലംഘിക്കണമെന്ന ഉദ്ദേശത്തോടുകൂടി ഏതെങ്കിലും വാക്കുകൾ ഉച്ചരിക്കുകയോ ഏതെയങ്കിലും ചേഷ്ടകൾ കാണിക്കുകയോ ചെയ്‌താൽ ഒരു വർഷം തടവുശിക്ഷ ലഭിക്കാം. ഫോണിൽ കൂടിയോ എഴുത്തുകളിൽ കൂടിയോ ശല്യം ചെയ്യുന്നതും ഇന്ത്യൻശിക്ഷാനിയമം 294 (b) പ്രകാരം അശ്ലീല വാക്കുകൾ പറയുകയോ അശ്ലീല ഗാനങ്ങൾ പാടുകയോ ചെയ്യുന്നതും 3 മാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.

7. ഗർഭഛിദ്രവും ഗർഭസ്ഥ ശിശുവിന്റെ മരണം സംഭവിപ്പിക്കുന്നതും (Causing miscarriage and preventing child from being born alive) ഇന്ത്യൻ ശിക്ഷാ നിയമം 313-ാം വകുപ്പു പ്രകാരം സ്‌ത്രീയുടെ സമ്മതമില്ലാതെ ഗർഭഛിദ്രം നടത്തുന്നത്‌ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.

8. വിവാഹവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ (Offence relating to marriage) നിയമപരമായി വിവാഹം ചെയ്യാതെ ഒരു സ്‌ത്രീയോടൊപ്പം താമസിക്കുകയും ഭാര്യയാണെന്ന്‌ വിശ്വസിപ്പിച്ചുകൊണ്ട്‌ അവരുമായി ലൈംഗികവേഴ്‌ച നടത്തുകയും ചെയ്‌താൽ ഇന്ത്യൻ ശിക്ഷാ നിയമം 493 - ാം വകുപ്പുപ്രകാരം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം.

9. കേരളാ പോലീസ്‌ നിയമം (Kerala Police Act 2011) കേരളാ പോലീസ്‌ ആക്ടിലെ 119-ാം വകുപ്പ്‌ പ്രകാരം ഏതെങ്കിലും പൊതു സ്ഥലങ്ങളിൽ സ്‌ത്രീകളുടെ അന്തസ്സ്‌ ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവർത്തികളോ ചെയ്യുകയോ ഏതെങ്കിലും സ്ഥലത്തുവെച്ചും സ്‌ത്രീകളുടെ ന്യായമായ സ്വകാര്യതയ്‌ക്ക്‌ ഭംഗം വരുത്തുന്ന രീതിയിൽ ഫോട്ടോയോ വീഡിടോടോ എടുക്കുകയോ പ്രചരപ്പിക്കുകയോ ചെയ്‌താൽ 3 വർഷം തടവോ 10000 രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടുയോ ശിക്ഷയായി ലഭിക്കാവുന്നതാണ്‌.

10. സ്‌ത്രീധന നിരോധന നിയമം (Dowary Prohibition Act 1961) ഈ നിയമത്തിന്റെ 3-ാം വകുപ്പുപ്രകാരം സ്‌ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും 5 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.

11. സ്‌ത്രീകളെ അന്തസ്സിന്‌ ഭംഗം വരുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്നത്‌ നിരോധിച്ചുകൊണ്ടുള്ള നിയമം (Indecent representation of women (Prohibition) Act 1986) ഈ നിയമത്തിന്റെ 3-ാം വകുപ്പുപ്രകാരം ഏതെങ്കിലും സ്‌ത്രീയുടെ ചിത്രം അന്തസ്സിനുചേരാത്ത വിധം പരസ്യങ്ങളിലോ പോസ്‌റ്ററുകളിലോ പ്രദർശിപ്പിക്കുന്നതും 4-ാം വകുപ്പുപ്രകാരം അത്തരം ചിത്രങ്ങൾ അടങ്ങിയ പുസ്‌തകങ്ങൾ, ഫിലിം തുടങ്ങിയവ വിതരണം ചെയ്യുന്നതും പോസ്‌റ്റുവഴി അയക്കുന്നതും കുറ്റകരമാണ്‌.

12. ബാലവിവാഹം (Child Marriage (Prohibition) Act 2006) ഇതിരെ 9-ാം വകുപ്പുപ്രകാരം പ്രായപൂർത്തിയായ ഒരു പുരുഷൻ (21 വയസ്സിൽ മുകളിൽ) 18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴുക്കുകയും 10-ാം വകുപ്പുപ്രകാരം ശിശുവിവാഹം നടത്തികൊടുക്കുന്നതും 2 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.

13. വേശ്യാവൃത്തി നിരോധന നിയമം (Immoral Traffic (Prevention) Act 1956) ഈ നിയമത്തിന്റെ 3-ാം വകുപ്പു പ്രകാരം വേശ്യാലയം നടത്തുന്നത്‌ 3 വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്‌.

14. ഗാർഹികാതിക്രമങ്ങളിൽനിന്നും സ്‌ത്രീകളെ സംരക്ഷിക്കുന്ന നിയമം (Protection of women from Domestic violence Act 2005) കുടുംബവ്യവസ്ഥക്കുള്ളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന്‌ വിധേയമാക്കുകയോ അതിക്രമങ്ങളെ തുടർന്ന്‌ സംഭവിക്കുന്ന വിഷയങ്ങൾക്ക്‌ ഇരയാവുകയോ ചെയ്യുന്ന സ്‌ത്രീകൾക്ക്‌ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾക്ക്‌ കൂടുതൽ ഫലപ്രദമായ പരിരക്ഷ നൽകുന്നതിനായി നിർമ്മിച്ചിട്ടുള്ള നിയമമാണിത്‌. 4-ാം വകുപ്പുപ്രകാരം ഒരു ഗാർഹിക പീഡനം നടക്കുന്നുണ്ടോ, നടന്നുവെന്നോ വിശ്വസിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ ഏതൊരാൾക്കും സംരക്ഷണ ഉദ്യോഗസ്ഥനെ വിവരം തെര്യപ്പെടുത്താവുന്നതാണ്‌. 31(1) വകുപ്പുപ്രകാരം നിയമപ്രകാരമുള്ള മജിസ്‌ട്രേറ്റിന്റെ ഒരു സംരക്ഷണ ഉത്തരവും കുറ്റാരോപിതൻ ലംഘിച്ചാൽ പോലീസിന്‌ കേസ്‌ രജിസ്‌റ്റർ ചെയ്യാവുന്നതാണ്‌. ഇത്‌ ജ്യാമ്യമില്ലാത്ത കുറ്റമാണ്‌.

15. ഗർഭകാലത്ത്‌ ലിംഗനിർണ്ണയ പരിശേധന നിരോധിച്ചു കൊണ്ടുള്ള നിയമം (Pre Conception and Prenatal diagnostic Techniques (Prohibition of Sex selection) Act 1994) ഈ നിയമത്തിന്റെ 23-ാം വകുപ്പിൻഎറ ഉപവകുപ്പുപ്രകാരം ഗർഭകാലത്ത്‌ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം നടത്തുന്ന ഡോക്ടറും 3-ാം ഉപവകുപ്പുപ്രകാരം ലിംഗനിർണ്ണയത്തിന്‌ ആവശ്യപ്പെടുന്ന വ്യക്തിയും 3 വർഷം തടവിന്‌ ശിക്ഷാർഹരാണ്‌.


16. സൈബർ കുറ്റകൃത്യങ്ങൾ

വിവര സാങ്കേതിക നിയമം (Information Technology Act 2008)[തിരുത്തുക]

66 E ഐ. റ്റി. ആക്ട്‌ 2008 : മറ്റൊരാളിന്റെ സ്വകാര്യതയിലേക്ക്‌ മെബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയിലൂടെ കടന്നുകയറിയാൽ മൂന്നുവർഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.

സെക്ഷൻ 67 ഐ.ടി. ആക്ട്‌ 2008 : സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും ഇലക്ട്രാണിക്‌ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും മൂന്നുവർഷം വരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്‌.

66 A ഐ.ടി ആക്ട്‌ 2008 : സ്ത്രീകളുടെ ലൈംഗികകാര്യങ്ങളടങ്ങിയ ഏതെങ്കിലും സാധനം ഇലക്ട്രാണിക്‌ മാധ്യമങ്ങളിൽ പ്രസദ്ധീകരിക്കുകയോ പ്രസരണം ചെയ്യുകയോ ചെയ്‌താൽ 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും ആദ്യ തവണയും പിന്നീട്‌ 7 വർഷം വരെ തടവും പത്തുലക്ഷംവരെ പിഴയും ശിക്ഷയായ്‌ ലഭിക്കാം.

67 B : കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന കാര്യങ്ങൾ ഇലക്ട്രോണിക്‌ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ പ്രസരണം നടത്തുകയോ ചെയ്‌താൽ 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ആദ്യ ശിക്ഷയിലും 7 വർഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും പിന്നീടുള്ള ശിക്ഷകളിലും ലഭിക്കാവുന്നതാണ്‌.

കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങളായ...

1. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള ശിശുക്കളെ സംബന്ധിക്കുന്ന നിയമം ( Juvenile Justice (Care and Protection of children) Act 2000)

2. കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്നും സംരക്ഷിക്കുന്ന നിയമം എന്നീ നിയമങ്ങളും ഇന്ന്‌ പ്രാബല്യത്തിലുണ്ട്‌. (Protection of children from Sexual Offence Act 2012)

സ്‌ത്രീക്ക്‌ ഇഷ്ടമില്ലാതെ അവരുടെ ശരീരത്തിൽ തുറിച്ചു നോക്കുക, ലൈംഗിക താൽപര്യത്തോടെ നോക്കുക, ചൂളമടിക്കുക നേരിട്ടോ ഫോണിലൂടെയോ അശ്ലീല കമന്റുകൾ/തമാശകൾ പറയുക, കത്തുകൾ/ ഫോൺ വഴി അശ്ലീല സന്ദേശങ്ങൾ അയക്കുക. പിൻതുടർന്നു ശല്യപ്പെടുത്തുക (പ്രത്യേകിച്ചും വിജനമായ സ്ഥങ്ങളിൽ) അശ്ലീല സിനിമ/ ചിത്രങ്ങൾ കാണിക്കുക, ലൈംഗികാവയവം പ്രദർശിപ്പിക്കുക, ശ്വാസം ശരീരത്തിൽ വീഴുന്നമാതിരി ചേർന്നു നിൽക്കുക ലൈംഗിക താൽപര്യത്തോടെ ശരീരത്തിൽ സ്‌പർശിക്കുക, ചുംബിക്കുക, കെട്ടിപ്പിടിക്കുക, അവയവങ്ങൾ കൊണ്ട്‌ ശരീരത്തിൽ ഉരസുക, ലൈംഗിക സേവനങ്ങൾ ആവശ്യപ്പെടുക തുടങ്ങി ഉഭയ സമ്മതത്തോടെയല്ലാത്തവയെല്ലാം ലൈംഗികപീഡനം ആണ്‌.

ലൈംഗിക പീഡനം എവിടെയൊക്കെ നടക്കുന്നു. തെരുവുകളിൽ യാത്രാവാഹനങ്ങളിൽ (ബസ്‌, ട്രെയിൻ, ഓട്ടോ മുതലായവ) ഉത്സവപറമ്പുകളിൽ പാർക്കുകളിലും ബീച്ചുകളിലും ആശുപത്രികളിലും പരിസരങ്ങളിലും സിനിമാ തിയ്യറ്ററുകളിൽ തൊഴിൽ സ്ഥലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വീടുകളിൽ, മത സ്ഥാപനങ്ങളിൽ

അതിക്രമങ്ങൾക്ക്‌ എതിരെയുള്ള പ്രതിരോധം എന്ന നിലയിൽ താഴെ പറയുന്ന കാര്യങ്ങൾ സ്‌ത്രീകൾക്കു സ്വീകരിക്കാവുന്നതാണ്‌.[തിരുത്തുക]

1. എപ്പോഴും പോലീസ്‌ ടെലിഫോൺ നമ്പർ കൈവശം സൂക്ഷിക്കുക

2. ആവശ്യമുള്ളപ്പോൾ പോലീസിൽ ഫോൺ ചെയ്യുക.

3. അടിയന്തര കാര്യങ്ങളിൽ സഹായിക്കുന്നവരുടെ പേരുവിവരങ്ങൾ കൈയിൽ സൂക്ഷിക്കുക.

4. വിശ്വാസമുള്ള ഒരു അയൽവാസിയുടെ ടെലിഫോൺ നമ്പർ കൈയിൽ സൂക്ഷിക്കണം.

5. ശല്യക്കാർ സമീപിച്ചാൽ എങ്ങനെ പെരുമാറണമെന്ന്‌ കുട്ടികളെ പറഞ്ഞ്‌ മനസ്സിലാക്കുക, (അയൽക്കാരുടെയടുത്ത്‌ അഭയം തേടുക, വീട്ടിൽ നിന്നിറങ്ങി പോലീസിന്‌ ഫോൺ ചെയ്യുക)- ഡയൽ 100[2]

സ്ത്രീസുരക്ഷ പ്രത്യേക നിയമങ്ങൾ[തിരുത്തുക]

[3]

 • ജോലിസ്ഥലത്തെ ലൈംഗികപീഠനം തടയുന്ന നിയമം (2013)
 • [[ശൈശവ വിവാഹ നിരോധന നിയമം (2006)
 • [[വിവാഹ രജിസ്റ്റേഷൻ നിയമം (2008)
 • വീട്ടിലെ അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം (2005)
 • ദേശീയ വനിതാ കമ്മിഷൻ നിയമം (1990)
 • ഭ്രൂണാവസ്ഥയിലെ ലിംഗനിർണ്ണയം തടയുന്ന നിയമം (1994)
 • സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതു തടയുന്ന നിയമം (1986)
 • വിവിധ സമുദായങ്ങളെ ബാധിക്കുന്ന വിവാഹ-വിവാഹമോചന നിയമങ്ങൾ മതേതരവിവാഹങ്ങൾക്കുള്ള പ്രത്യേക മാര്യേജ് നിയമം (1954)
 • പ്രസവാനുകൂല്യ നിയമം (1961)
 • സ്ത്രീധന നിരോധന നിയമം (1961)
 • മുസ്ലിം വിവാഹമോചിതയുടെ അവകാശസംരക്ഷണ നിയമം (1986)

അവലംബം[തിരുത്തുക]

 1. https://shetheleader.wordpress.com/2017/07/28/women-should-understand-respective-laws/
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-06-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-02-10.
 3. മലയാള മനോരമ ഇയർ ബൂക് 2019