സംവാദം:ദൈവശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

'ദൈവശാസ്ത്രത്തെപ്പറ്റി' ലേഖനം വൃത്തിയാക്കാൻ ഉദ്ദേശിക്കുന്നു.1971-ൽ സാഹിത്യപ്രവർത്തക സഹകരണ സംഘം പുറത്തിറക്കിയ (NATIONAL BOOKSTALL-KOTTAYAM) വിശ്വവിജ്ഞാനകോശത്തിൽ(VI volum) നിന്ന് കാര്യങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണു ഈ ലേഖനം വൃത്തിയാക്കുന്നത്.കാര്യനിർവ്വാഹകർ ദയവായി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.apnarahman(സംവാദം)--```--- 12:02, 7 ജനുവരി 2013 (UTC)

വേണ്ടത്ര അവലംബങ്ങൾ കാണിക്കാതെ ഈ ലേഖനം ദയവായി വികസിപ്പിക്കരുത്. താങ്കൾ എഴുതുന്ന കാര്യങ്ങൾക്ക് അവലംബം കാണിക്കുന്നില്ലെങ്കിൽ അത് രണ്ട് കാര്യങ്ങൾകൊണ്ടാണെന്ന് സംശയിക്കേണ്ടിവരും. ഒന്നാമതായി, അത് താങ്കളുടെ സ്വന്തം അറിവിന്റെ പങ്കുവെയ്കലാണെന്ന് തോന്നാം. അത്തരം അറിവുകൾ പങ്കുവെയ്കാനുള്ള ഇടമല്ല വിക്കിപീഡിയ. രണ്ടാമതായി അത് മറ്റേതോ സ്രോതസ്സിൽ നിന്നും അപ്പാടെ പകർത്തി എഴുതുന്നതുകൊണ്ടാവാം എന്നും തോന്നാം. ദയവായി ഇവിടെ കാണുന്നകാര്യം വായിച്ചു മനസ്സിലാക്കിയ ശേഷം മുന്നോട്ട് പോവുക --Adv.tksujith (സംവാദം) 03:46, 9 ജനുവരി 2013 (UTC)

ഈ ലേഖനത്തിൽ ഒന്ന് ഇടപെട്ടു നോക്കിയിട്ട് ആകെ കുഴപ്പമായി തോന്നുന്നു. പകർപ്പവകാശപ്രശ്നവും ഉണ്ടാകാം. പിന്നെ, "അബാർത്ത്" എന്നൊരു ദൈവശാസ്ത്രജ്ഞൻ ഉണ്ടോ? അതോ കാൾ ബാർട്ട് ആണോ വിദ്വാൻ? ആണെങ്കിൽ അദ്ദേഹത്തെക്കുറിച്ചു പറയുന്ന കാര്യങ്ങളുടെ പ്രസക്തി സംശയിക്കണം.ജോർജുകുട്ടി (സംവാദം) 12:45, 10 ജനുവരി 2013 (UTC)

16-ആം ശതകത്തിന്റെ അവസാനകാലത്തെ ദൈവശാസ്ത്രജ്ഞന്മാർ മാര്ട്ടിന് ലൂഥറിന്റെ ചിന്തകളിൽ അരിസ്റ്റോട്ടലിന്റെ ആശയങ്ങൾ കലർത്തി. 17-ആം ശതകമായപ്പോൾ ലൂഥറുടെ ആശയങ്ങൾ ഏറെക്കുറെ മധ്യകാലപണ്ഡിതരുടെ സ്കൊളാസ്റ്റിക് സമീപനത്തിനു സമാനമായിത്തീര്ന്നു എന്നൊക്കെ എഴുതിയിരിക്കുന്നതു ശരിയാണോ. പഴയ വാക്യങ്ങൾ ആശയം വിടാതെ തിരുത്തി എഴുതുകയാണു ഞാൻ ചെയ്തത്. ആശയം ശരിയോ, അതിന്റെ സ്രോതസ്സ് ഏത് എന്നൊന്നും നിശ്ചയമില്ല. ആദ്യം ഉണ്ടായിരുന്ന അബാർത്ത് ഇപ്പോൾ കാണുന്നില്ല. റഹ്മാന്റെ ഉറവിടത്തിലെ ആ ചിന്തകൻ ആരായിരുന്നു എന്നറിയാൻ കൗതുകമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ ആൽബർട്ട് (അക്വീനാസിന്റെ ഗുരു), ഇരുപതാം നൂറ്റാണ്ടിലെ കാൾ ബാർട്ട്, ഇവരിൽ ആരെങ്കിലും ആയിരുന്നോ?ജോർജുകുട്ടി (സംവാദം) 22:41, 10 ജനുവരി 2013 (UTC)


ഡിയർ ജോർജ്ജുകുട്ടി, പൂർണ്ണമായും ശരിയാണെന്ന് എനിക്കറിയില്ല.(ദൈവശാസ്ത്രം - സര്വ്വവിജ്ഞാനകോശം mal.sarva.gov.in/index.php?)ഈ സൈറ്റിൽ നോക്കിയപ്പോൾ കണ്ടത് ശരിയായിരിക്കാം എന്നു തോന്നിയതു കൊണ്ട് എഴുതിയതാണു. ഇക്കാര്യത്തിൽ എന്നേക്കാൾ അറിവ് ചിലപ്പോൾ ജോർജ്ജുകുട്ടിക്ക് ഉണ്ടായിരിക്കുമല്ലോ? താങ്കളുടെ മേലെയുള്ള വരികൾ കണ്ടപ്പോൾ എനിക്കും അങ്ങിനെ ഒരു സംശയം ഉണ്ടായി. ഇനി ഇതേക്കുറിച്ച് സംവാദത്തിൽ ഒരു വാഗ്വാദം ഉണ്ടാവരുതേ എന്നു കരുതി മായ്ചുകളഞ്ഞതാണു. ആയതിനാൽ ശരിയല്ല എന്നു തോന്നാവുന്ന വരികൾ അതിൽ ഉണ്ടെങ്കിൽ താങ്കൾക്ക് നീക്കം ചെയ്യാവുന്നതാണു.apnarahman(സംവാദം--```--- 01:19, 11 ജനുവരി 2013 (UTC)

ഹും.. മരക്കുഴമ്പ് (പേപ്പർ) വിജ്ഞാനകോശങ്ങളെ സൂക്ഷിക്കണം. ഏതെങ്കിലും മേഖലയിൽ വൈദഗ്ദ്ധ്യമുണ്ടെന്ന് അവകാശപ്പെടുന്ന ആരെങ്കിലുമൊരാൾ, മറ്റാർക്കും പരിശോധിക്കാൻ ഇടനൽകാതെ എഴുതുന്നതാണവ (എഡിറ്ററൊക്കെ അലങ്കാരം മാത്രമായിരിക്കും). തെറ്റുണ്ടെങ്കിൽ, മിക്കവാറും നടക്കുവാനിടയില്ലാത്ത പുന:പ്രസിദ്ധീകരിണസമയത്താല്ലാതെ തിരുത്തുവാൻ സാദ്ധ്യതകളൊന്നുമില്ലാത്ത അവയിൽ പലപല പ്രമാദങ്ങളും കണ്ടേക്കാം. അവയെ പരിശോധിച്ചുനോക്കാതെ വിക്കിപീഡിയിയിലേക്ക് വലിച്ചുവെച്ചാൽ നമുക്കും കൂടി ചീത്തപ്പേരാകും. ഈ ലേഖനത്തിൽ ഓൺലൈൻ സ.വി.കോശഭാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ലേഖനത്തിന്റെ അവസാനം സർവ്വവിജ്ഞാനകോശം ഫലകം ചേർക്കുമല്ലോ... --Adv.tksujith (സംവാദം) 01:52, 11 ജനുവരി 2013 (UTC)

ലേഖനത്തിൽ താങ്കൾ നേരത്തെ അബാർത്ത് എന്ന പേര് മൂന്നിടത്ത് എഴുതിയിരുന്നു. ഇപ്പോൾ അതു മായിച്ചെങ്കിലും അത് ആരെയാണു പരാമർശിക്കുന്നതെന്നറിയാൻ എനിക്ക് ഇപ്പോഴും കൗതുകമുണ്ട്. വിജ്ഞാനകോശത്തിലെ ആ പേരടങ്ങുന്ന വാക്യങ്ങളിൽ ഒന്നോ രണ്ടോ എണ്ണം താഴെ എഴുതാമോ?ജോർജുകുട്ടി (സംവാദം) 11:10, 11 ജനുവരി 2013 (UTC)

പ്രിയ സുഹ്രുത് ജോർജ്ജ്കുട്ടീ, അതിനെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ മേലെ ഞാൻ കൊടുത്തതുപോലെ ദൈവശാസ്ത്രം എന്ന് മലയാളത്തിൽ ടൈപ് ചെയ്താൽ(google chrome) സര്വ്വവിജ്ഞാനകോശം എന്ന സൈറ്റ് കിട്ടും.ആ സൈറ്റ് തുറന്നാൽ താങ്കൾക്ക് മേൽ ആവശ്യപ്പെട്ടതെല്ലാം വായിക്കാമല്ലോ? അല്ലാതെ ഒരിക്കലും എന്റെ സ്വന്തം അഭിപ്രായമല്ല. എനിക്കതെക്കുറിച്ച് ഒരറിവുമില്ല.apnarahman(സംവാദം--117.192.7.99 17:44, 11 ജനുവരി 2013 (UTC)

സ്വരവിജ്ഞാനകോശത്തിലെ ലേഖനം വായിച്ചു. വിശ്വസിക്കാവുന്നതല്ല. ഉത്തരാഫ്രിക്കക്കാരൻ അഗസ്റ്റിനെ പശ്ചിമയൂറോപ്യൻ ചിന്തകനാക്കുന്നതും ദാർശനികനും മനോവിജ്ഞാനിയുമായ വില്യം ജെയിംസിനെ ദൈവശാസ്ത്രജ്ഞൻ എന്ന മട്ടിൽ പരിഗണിക്കുന്നതും ഒക്കെ ചെറിയ അബദ്ധങ്ങളാണെന്നു വച്ചാലും 1109-ൽ മരിച്ച അൻസ്ലെമിനെ 14-ആം നൂറ്റാണ്ടിൽ പ്രതിഷ്ഠിച്ചിരിക്കുന്നതിനു ന്യായം കാണുന്നില്ല. ലേഖനം എഴുതിയ പ്രൊഫസർ നേശൻ മാത്യുവിനോടു തന്നെ ചോദിച്ചാലേ അബാർത്തിന്റെ കാര്യം അറിയാനൊക്കൂ എന്നു തോന്നുന്നു. കാൾ ബാർട്ട് തന്നെയാവും കക്ഷി എന്നൂഹിക്കുന്നു.ജോർജുകുട്ടി (സംവാദം) 23:49, 11 ജനുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ദൈവശാസ്ത്രം&oldid=1593929" എന്ന താളിൽനിന്ന് ശേഖരിച്ചത്