ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:എഴുത്തുകളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Sandbox എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇ.വി ഉണ്ണികൃഷ്ണൻ

മുതിർന്ന ദൃശ്യമാധ്യമപ്രവർത്തകനും ടെലിവിഷൻ അവതാരകനും. മാതൃഭൂമിന്യൂസിൽ ന്യൂസ് എഡിറ്ററാണ്. വക്രദൃഷ്ടി, രസഗുളിക എന്നീ രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളുടെ നിർമാതാവും അവതാരകനും. മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടിക്കുള്ള 2023 ലെ രാജ് നാരായൺജി മാധ്യമ അവാർഡ് ലഭിച്ചു. https://tv.mathrubhumi.com/news/politics/rasagulika-about-clash-on-congress-5c577e76

മാധ്യമ പ്രവർത്തനം

ഇന്ത്യാവിഷനിൽ ദൃശ്യമാധ്യമ പ്രവർത്തനം ആരംഭിച്ചു. മംഗളൂരുവിൽ വിമാന ദുരന്തം സംഭവിച്ചുവെന്ന ബേക്കിങ് ന്യൂസ് ഇ.വി ഉണ്ണികൃഷ്ണന്റേതായിരുന്നു. ആ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്യുകയും അപകട സ്ഥലത്ത് നിന്ന് ആദ്യം സ്പോർട്ട് ലൈവ് നൽകുകയും ചെയ്ത രാജ്യത്തെ ഏക ടെലിവിഷൻ ചാനൽ ഇന്ത്യാവിഷനും മാധ്യമ പ്രവർത്തകൻ ഇ. വി ഉണ്ണികൃഷ്ണനുമാണ്. സി.എൻ.എൻ ഐ.ബി.എൻ, ടൈംസ് നൗ, എൻ.ഡി.ടി.വി തുടങ്ങിയ ദേശീയ ചാനലുകൾ അന്ന് ഉപയോഗിച്ചത് ഇന്ത്യാവിഷൻ ദൃശ്യങ്ങളായിരുന്നു. കരിപ്പൂർ വിമാനാപകടം, ടി.പി ചന്ദ്രശേഖരൻ കൊലപാതകം, കാസർകോട് പോലീസ് വെടിവെപ്പ്, ഡൽഹി തുടർബോംബ് സ്ഫോടനം, കട്ടിപ്പാറ, പുത്തുമല, കവളപ്പാറ ഉരുൾപൊട്ടലുകൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2012 മുതൽ മാതൃഭൂമിന്യൂസിൽ. https://tv.mathrubhumi.com/

ഡോക്യുമെൻ്ററി

ജലജീവി, ഉരുൾപൊട്ടുന്ന ഓർമ്മകൾ, പോയ വഴിയിലെ പൂക്കാലം, 'പി'യുടെ പൊന്നാവണി, കര കാണാതെ കടലാമകൾ(മാതൃഭൂമി ന്യൂസ്), തുളുനാടൻ കഴ്ചകൾ, ആകാശ ദുരന്തത്തിൻ്റെ ബാക്കി(ഇന്ത്യാവിഷൻ) തുടങ്ങി നിരവധി ഡോക്യുമെൻ്ററികൾ സംവിധാനം ചെയ്തു.

ജീവിതരേഖ

കാസർകോട് നീലേശ്വരം പരപ്പ സ്വദേശിയാണ്. മഠത്തിൽ കുഞ്ഞിരാമൻ നായരുടെയും ഈങ്ങയിൽ വീട്ടിൽ മാധവിയുടെയും മകൻ. കേരള മീഡിയ അക്കാദമിയിൽ നിന്ന് ജേ ണലിസം&കമ്മ്യൂണിക്കേഷൻ ഒന്നാം ക്ലാസോടെ പാസായി. https://kma.ac.in/

എഴുത്തുകാരൻ

സമകാലിക മലയാളം വാരിക, ആകാശവാണി, സമയം വാരിക, ഗൃഹലക്ഷ്മി, മാതൃഭൂമി ഓൺലൈൻ എന്നിവയിൽ എഴുതുന്നു. മാതൃഭൂമി ഓൺലൈനിൽ NEWS ROOM KICKERS കോളമിസ്റ്റാണ്. https://archives.mathrubhumi.com/social/column/news-room-kickers/actress-kanaka-death-news-by-news-channels-ev-unnikrishnan-newsroom-kickers-4429d627

അംഗീകാരം

മംഗളൂരു വിമാനാപകട റിപ്പോർട്ടിങ്ങിന് (ഇന്ത്യാവിഷൻ)2010 ൽ സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ മാധ്യമ അവാർഡ് ലഭിച്ചു. 2011ലും സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ലഭിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. 2018ൽ കേരളീയം-വി.കെ മാധവൻ കുട്ടി ദൃശ്യ മാധ്യമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സ്വീകരിച്ചു. https://englisharchives.mathrubhumi.com/news/kerala/keraleeyam-v-k-madhavankutty-award-e-v-unnikrishnan-e8c9d3d3

സുരേന്ദ്രൻ നീലേശ്വരം സ്മാരക ദൃശ്യമാധ്യമ പുരസ്‌കാരം, 2014ൽ കേരള സ്റ്റേറ്റ് ജൈവ വൈവിധ്യ ബോർഡ് മാധ്യമ അവാർഡ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിച്ചു, ഖത്തർ മീഡിയ അവാർഡ്, 2017 ൽ എൻ.എച്ച് അൻവർ മാധ്യമ അവാർഡ്. https://www.kasargodvartha.com/kasaragod/nh-anwar-memorial-award-for-evhtml/cid13834648.htm

2018 ൽ ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള കേരള മീഡിയ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. https://englisharchives.mathrubhumi.com/news/kerala/dr-pk-rajasekharan-2c04607d

ലോക് ബന്ധു രാജ് നാരായൺജി ദൃശ്യമാധ്യമ പുരസ്‌കാരം (രസഗുളിക - രാഷ്ട്രീയ ആക്ഷേപഹാസ്യം), ജന്മദേശം മീഡിയ അവാർഡ്, 2020 ൽ സംസ്ഥാന സർക്കാരിന്റെ ക്ഷീര വികസന മാധ്യമ പുരസ്‌കാരം മുൻ മന്ത്രി എം.കെ മുനീർ സമ്മാനിച്ചു. https://tv.mathrubhumi.com/news/kerala/ts-harikrishna-ev-unnikrishnan-of-mathrubhumi-news-win-media-awards-of-animal-husbandry-dept-9d15e48b