ബിന ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ന്യ

ബിന ദാസ്
বীণা দাস
Beena-Das.jpg
ബിന ദാസ്
ജനനം(24-08-1911)ഓഗസ്റ്റ് 1911, 24 invalid day
കൃഷ്ണാനഗർ, ബംഗാൾ പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ
മരണം26 ഡിസംബർ 1986
സംഘടനജുഗാന്തർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം
ജീവിത പങ്കാളി(കൾ)ജതീഷ് ചന്ദ്ര ഭൗമിക്

ബംഗാളിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകയും, വിപ്ലവകാരിയും ആയിരുന്നു ബിന ദാസ്(ജനനം24-08-1911 മരണം26-12-1986).[1] ബംഗാളിലെ ഛേത്രി സംഘ് എന്ന വിപ്ലവസംഘടനയിലെ അംഗമായിരുന്നു ബിന. ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണെതിരേ സർവ്വകലാശാ ബിരുദദാന ചടങ്ങിൽ വെച്ച് നിറയൊഴിച്ചതിനുശേഷം ബിന അഗ്നി കന്യ എന്നറിയപ്പെട്ടിരുന്നു.[2] പശ്ചിമ ബംഗാൾ രാജ്യസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ബംഗാളി ഭാഷയിൽ ബീനാദാസ് രണ്ട് ആത്മമകഥാപരമായ കൃതിയാണ് ശൃംഗൽജംഗാർ, പിത്രിധൻ എന്നിവ.[3]

ആദ്യകാല ജീവിതം[തിരുത്തുക]

ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിലെ കൃഷ്ണനഗർ എന്ന ഗ്രാമത്തിലാണ് ബിന ദാസ് ജനിച്ചത്. ബേനി മാധബ് ദാസും, സരളാ ദേവിയുമായിരുന്നു മാതാപിതാക്കൾ. പിതാവ് ഒരു അദ്ധ്യാപകനായിരുന്നു. സുഭാസ് ചന്ദ്ര ബോസ് മാധബ് ദാസിന്റെ വിദ്യാർത്ഥിയായിരുന്നു. പിതാവ് അദ്ധ്യാപകനായിരുന്നതുകൊണ്ട് വിദ്യാഭ്യാസം കുറേക്കാലം വീട്ടിൽ തന്നെയായിരുന്നു.[4] വിദ്യാഭ്യാസം ആരംഭിച്ചത് സെന്റ്.ജോൺസ് ഗേൾസ് ഹൈസ്കൂളിലായിരുന്നു. പുരാണ കഥകളും, ഇതിഹാസങ്ങളും കേട്ടാണ് ബിന വളർന്നത്. സരളാദേവി ഒരു സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു. അടുത്തുള്ള വീടുകളിലെ സ്ത്രീകളെ സംഘടിപ്പിച്ച് തുന്നൽ പരിശീലനവുമെല്ലാം അവർ നടത്തിയിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ ചലനങ്ങൾ എല്ലാ അർത്ഥത്തിലും അലയടിച്ചിരുന്ന ഒരു വീടായിരുന്നു ബിനയുടേത്. സഹോദരൻ പഠനമുപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി. വീട്ടിൽ ചർക്കയും, ഖാദി വസ്ത്രവും നിർബന്ധമാക്കി. സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്നതുമായി ബന്ധപ്പെട്ടു സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ പഠിപ്പുമുടക്കിൽ മെട്രിക്കുലേഷൻ വിദ്യാർത്ഥിയായിരുന്ന ബിനയും പങ്കെടുത്തു.[5]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

സ്ത്രീകൾ മാത്രം അംഗങ്ങളായുള്ള ഒരു വിപ്ലവപ്രസ്ഥാനമായിരുന്നു ഛേത്രി സംഘ്. 1928 ൽ ബിന ഈ സംഘടനയിൽ അംഗമായി ചേർന്നു.

ഗവർണർക്കു നേരെയുള്ള വെടിവെപ്പ്[തിരുത്തുക]

കൊൽക്കത്തയിലെ സ്ത്രീകളുടെ സെമി വിപ്ലവ സംഘടനയായ ഛേത്രി സംഘത്തിന്റെ അംഗമായിരുന്നു ബിനാ ദാസ്. 1932 ഫെബ്രുവരി 6 ന് കൽക്കത്ത സർവകലാശാലയിലെ കൺവൊക്കേഷൻ ഹാളിൽ ബംഗാൾ ഗവർണർ സ്റ്റാൻലി ജാക്സണെ വധിക്കാൻ ശ്രമിച്ചു. അഞ്ചു തവണ വെടിവെച്ച് പരാജയപ്പെട്ടെങ്കിലും ഒൻപതു വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടു

ശിക്ഷാ കാലാവധിക്ക് ശേഷം[തിരുത്തുക]

ശിക്ഷാ കാലാവധി കഴിഞ്ഞപ്പോൾ അവർ കോൺഗ്രസിൽ ചേർന്നു.ക്വിറ്റിന്ത്യാ സമര കാലത്ത് വീണ്ടും മൂന്നു വർഷം ജയിൽ ശിക്ഷ അനുഭവിച്ചു.1946-47 കാലത്ത് ബംഗാൾ നിയമ സഭാംഗമായും,1947-51 കാലത്ത് പശ്ചിമ ബംഗാൾ നിമയസഭാംഗമായും ബീന പ്രവർത്തിച്ചു.1947-ൽ ബീനയും സ്വാതന്ത്ര്യ സമര ഭടനായ ജതീഷ് ചന്ദ്ര ഭൗമിക്കും വിവാഹിതരായി. സ്വാതന്ത്ര്യലബ്ധിയോടെ അവർ രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ചു.1960 ൽ പൊതുപ്രവർത്തക എന്ന നിലയിൽ പത്മശ്രീ ബഹുമതിക്ക് അർഹയായി. ഭർത്താവിന്റെ മരണശേഷം ഋഷികേശിൽ ഏകാന്ത ജീവിതം നയിച്ചു.1986 ഡിസംബർ 26 ന് ഋഷികേശിലെ റോഡുവക്കിൽ നിന്നും പാതി അഴുകിയ നിലയിൽ ലഭിച്ച ജഡം പിന്നീട് ബീനയുടേതെന്ന് തിരിച്ചറിഞ്ഞു.[6]

അവലംബം[തിരുത്തുക]

  • ബിന, ദാസ് (2010). എ മെമോയിർ. സുബാൻ ബുക്സ്. ISBN 978-8189013646.
  1. "ബംഗാളി വുമൺ". മുക്തധാര. ശേഖരിച്ചത് 2014-02-25.
  2. "ബിന ദാസ്". ഭവൻസ്. ശേഖരിച്ചത് 2014-02-25.
  3. ദേശാഭിമാനി 29-8-18 പേജ് 10 ചരിത്രജാലകം
  4. എ മെമോയിർ - ബിന ദാസ്‍‍ ആദ്യകാല ജീവിതം പുറം 5
  5. എ മെമോയിർ - ബിന ദാസ്‍‍ ആദ്യകാല ജീവിതം പുറം 9
  6. ദേശാഭിമാനി 29-8-18 പേജ് 10 ചരിത്രജാലകം
"https://ml.wikipedia.org/w/index.php?title=ബിന_ദാസ്&oldid=3113418" എന്ന താളിൽനിന്ന് ശേഖരിച്ചത്