ബുദ്ധമതത്തിന്റെ ചരിത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുദ്ധമതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ക്രി.മു. ആറാം നൂറ്റാണ്ടില്‍ ശ്രീ ബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയില്‍ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടര്‍ന്നു പന്തലിക്കുയുണ്ടായി. തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങള്‍ ഈ മതത്തേയും, ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തില്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. ബുദ്ധമതത്തില്‍ തന്നെയുള്ള തേര്‍വാദ(ഥേര്‍ വാദം), മഹായാന, വജ്രയാന, ഹീനയാന തുടങ്ങിയ സിദ്ധാന്തങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ രൂപം കൊള്ളുകയും അവ ഒരോന്നും മറ്റുള്ളവക്കുമേല്‍ ശക്തിപ്രാപിക്കുകയോ ക്ഷയിക്കുകയോ ചെയ്തിട്ടുമുണ്ട്.
[തിരുത്തുക] ബുദ്ധന്റെ ജീവിതം
ബുദ്ധമത പാരമ്പര്യങ്ങള്‍ പ്രകാരം ചരിത്രപുരുഷനായ സിദ്ധാര്‍ത്ഥന്‍ എന്ന ഗൗതമബുദ്ധന്‍ മഗധസാമ്രാജ്യത്തിന്റെ (ക്രി.മു. 546–324) ആരംഭകാലത്ത് ശാക്യവംശത്തിലാണ് ജനിച്ചത്. ദക്ഷിണ നേപ്പാളിലുള്ള ലുംബിനിയാണ് സിദ്ധാര്‍ത്ഥന്റെ ജന്മസ്ഥലം. “ശാക്യവംശജാതനായ ഋഷി” എന്നര്‍ത്ഥം വരുന്ന ശാക്യമുനി എന്നപേരിലും അദ്ദേഹം അറിയപ്പെടുന്നു. ഗൗതമം എന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്. സഹോദരി ഗൗതമിയും.
പില്‍കാലത്ത് മഗധസാമ്രാജ്യത്തോടു ചേര്‍ക്കപ്പെട്ട കപിലവസ്തുവിലെ ശുദ്ധോധനരാജാവായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കൊട്ടാരത്തിലെ സുഖസൗകര്യങ്ങളില്‍ ചെലവഴിച്ച ആദ്യനാളുകള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥന്‍ സാമാന്യലോകയാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിച്ചറിയുകയും ലോകജീവിതം ഒഴിച്ചുകൂടാനാവാത്ത ദുരിതദുഃഖങ്ങളുമായി ഇഴപിരിഞ്ഞതാണെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആഡംബരജീവിതം ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു. ആത്യന്തികമായി സന്യാസവും അര്‍ത്ഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞ സിദ്ധാര്‍ത്ഥന്‍, അമിതമായ സുഖലോലുപതയും അമിതമായ ആത്മപരിത്യാഗവും ഒരുപോലെ കൈവെടിഞ്ഞ് മധ്യപാത ജീവിതചര്യയാക്കി.
ബോധിവൃക്ഷം എന്ന് അറിയപ്പെടുന്ന ഒരു പിപ്പലമരച്ചുവട്ടില്‍ വച്ച് പരമമായ സത്യം കണ്ടെത്തുന്നതുവരെ അവിടം വിട്ടു പോകില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. 35 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിനു ജ്ഞാനോദയം ലഭിച്ചു. അതിനുശേഷം ഗൗതമബുദ്ധന്‍ എന്നും ശ്രീബുദ്ധന്‍ എന്നും അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. ജ്ഞാനോദയം ലഭിച്ചയാള്‍ എന്നാണ് ബുദ്ധന്‍ എന്ന പദത്തിന്റെ അര്‍ത്ഥം.
ജീവിതത്തിലെ ശേഷിച്ച 45 വര്‍ഷക്കാലം മധ്യ ഭാരതത്തിലെ ഗംഗാനദീതടത്തിലുടനീളം സഞ്ചരിച്ച് ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള മനുഷ്യരെ തന്റെ ദര്‍ശനവും അതിന്റെ പ്രയോഗവും അദ്ദേഹം പഠിപ്പിച്ചു. ഈ കാലഘട്ടമാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധമതത്തിന്റെ തുടക്കം ആയി കരുതാവുന്നത്.
തനിക്കൊരു പിന്‍ഗാമിയെ നിയമിക്കാനും തന്റെ ദര്‍ശനങ്ങള്‍ നിയതരൂപത്തില്‍ സമാഹരിക്കുവാനും ശ്രീബുദ്ധനുണ്ടായിരുന്ന വൈമുഖ്യം അദ്ദേഹത്തിന്റെ മരണത്തിനു ശേഷമുള്ള നാലു നൂറ്റാണ്ടുകളില്‍ ബുദ്ധദര്‍ശനത്തില്‍ അധിഷ്ഠിതങ്ങളായ വിവിധ സംഘടനകള്‍ രൂപംകൊള്ളുന്നതിന് കാരണമായി. ആദ്യം രൂപമെടുത്ത നികായബുദ്ധമതത്തിന്റെ ചിന്താധാരകളില്‍ തേര്‍വാദം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. [അവലംബം ചേര്‍ക്കേണ്ടതുണ്ട്] പിന്നീട് സര്‍വ്വം ബുദ്ധമയം എന്ന തത്വത്തിലും വിശുദ്ധഗ്രന്ഥങ്ങളിലും അധിഷ്ഠിതമായ മഹായാന ബുദ്ധമതം രൂപം കൊണ്ടു.
[തിരുത്തുക] ആദിമ ബുദ്ധമതം
ക്രിസ്തുവിനു മുന്‍പ് മൂന്നാം നൂറ്റാണ്ടില്‍ മഹാനായ അശോകചക്രവര്‍ത്തി ബുദ്ധമതത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്നതിനു മുന്‍പ് താരതമ്യേന ചെറിയ ഒരു വിഭാഗമായിരുന്നു അത്. ബുദ്ധമതത്തിനു രൂപം കൊടുത്ത സംഭവവികാസങ്ങളെക്കുറിച്ച് നമുക്കുള്ള ചരിത്രാധിഷ്ഠിതമായ അറിവ് വളരെ പരിമിതമാണ്. ഇക്കാര്യത്തില്‍ നിര്‍ണ്ണായകപങ്കുവഹിച്ച രണ്ട് ആലോചനാസമിതികള്‍ നടന്നതായി കരുതപ്പെടുന്നുണ്ടെങ്കിലും അവയെക്കുറിച്ച് നമുക്ക് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ വളരെക്കാലത്തിനുശേഷം എഴുതപ്പെട്ടവയാണ്. ബുദ്ധമതദര്‍ശനത്തിനു നിയതരൂപം നല്‍കുന്നതിനും, ബുദ്ധമതത്തിനുള്ളില്‍ തന്നെ വിവിധചിന്താധാരകള്‍ ഉറവെടുക്കുന്നതിനും ഈ കാര്യസമിതികള്‍ കാരണമായി എന്ന് അനുമാനിക്കാവുന്നതാണ്.
[തിരുത്തുക] ഒന്നാം ബുദ്ധമത കാര്യസമിതി
ക്രി.മു. അഞ്ചാം നൂറ്റാണ്ടില്‍, ശ്രീബുദ്ധന്റെ മരണശേഷം അധികകാലം കഴിയുന്നതിനു മുന്നേ, മഗധചക്രവര്‍ത്തിയായിരുന്ന അജാതശത്രുവിന്റെ ആഭിമുഖ്യത്തില്‍ രാജഗൃഹം (ഇപ്പോള്‍ രാജ്‌ഗിര്‍) എന്ന സ്ഥലത്തുവച്ചാണ് ഒന്നാം ബുദ്ധമത കാര്യസമിതി നടന്നത്. മഹാകാശ്യപന്‍ എന്ന സന്യാസിയായിരുന്നു അദ്ധ്യക്ഷന്‍. ശ്രീബുദ്ധസൂക്തങ്ങള്‍ രേഖപ്പെടുത്തുക, സന്യാസനിയമങ്ങള്‍ (വിനയം) ക്രോഡീകരിക്കുക എന്നിവയായിരുന്നു ഉദ്ദേശ്യം. ശ്രീബുദ്ധന്റെ പിതൃസഹോദരപുത്രനും ശിഷ്യരില്‍ പ്രമുഖനുമായിരുന്ന ആനന്ദന്‍ ശ്രീബുദ്ധന്റെ പ്രബോധങ്ങള്‍ ഉരുവിടുവാന്‍ നിയുക്തനായി. തഥാഗതന്റ്റെ ശിഷ്യരില് പ്രമുഖനായ ഉപാലി വിനയപിടകം ചൊല്ലികൂട്ടി. സംഘത്തിന്റെ നടപടിക്രമങ്ങളും നിയമങ്ങളുമൊക്കെയാണതിലെ പ്രതിപാദ്യം. ആനന്ദനാണ് സുത്തപിടകം ക്രോഡീകരിച്ചത്. ബുദ്ധധര്മ്മത്തെക്കുറിച്ച് ഭഗവാന്റെ പ്രഭാഷണങ്ങളില് നിന്നുള്ള വസ്തുതകളാണ് അതിലെ ഉള്ളടക്കം. ബുദ്ധമതചരിത്രത്തില്‍ ഉടനീളം അംഗീകരിക്കപ്പെട്ട പ്രാമാണികഗ്രന്ഥമായിത്തീര്‍ന്ന പാലി സംഹിതക്ക് അടിസ്ഥാനമായിത്തീര്‍ന്നത് ഇവയാണ്.
[തിരുത്തുക] രണ്ടാം ബുദ്ധമത കാര്യസമിതി
ക്രി.മു. 383 ല്‍ , അതായത് ഒരു നൂറ്റാണ്ടിനുള്ളില്‍ തന്നെ വൈശാലി യില്‍ വച്ച് ബുദ്ധഭിക്ഷുക്കളുടെ രണ്ടാമത്തെ സമിതി ചേരുകയുണ്ടായി. ഈ സമ്മേളനത്തില് പിളര്പ്പിന്റെ ലക്ഷണങ്ങള് കണ്ടു തുടങ്ങിയിരുന്നു. തങ്ങളുടെ നിയമാവലിയിലും ആചാരസംഹിതകളിലും അയവു വരുത്തണമെന്ന് ഒരു വിഭാഗം വാദിച്ചു. ബുദ്ധമതത്തിലെ പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മിലുള്ള ഈ തര്‍ക്കങ്ങളെ തുടര്‍ന്ന് അശോകരാജാവാണ് വൈശാലി യില്‍ രണ്ടാം ബുദ്ധമത കാര്യസമിതി വിളിച്ചുചേര്‍ത്തത്.[1] പരമ്പരാഗത ചിന്താധാരകള്‍ ശ്രീബുദ്ധനെ ജ്ഞാനോദയം ലഭിച്ച മനുഷ്യവ്യക്തിയായേ പരിഗണിച്ചിരുന്നുള്ളൂ. ഈ ജ്ഞാനോദയമാകട്ടെ, സന്യാസ നിയമങ്ങള്‍ യഥാവിധി അനുഷ്ഠിക്കുകയും സംസാരദുഃഖത്തെ മറികടക്കുന്നതിനും അര്‍ഹതപദം പ്രാപിക്കുന്നതിനുമുള്ള പ്രബോധനങ്ങള്‍ അനുസരിക്കുകയും ചെയ്യുന്ന ഏത് സന്യാസിക്കും സുപ്രാപ്യമാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. മഹാസാംഘികര്‍ എന്നറിയപ്പെട്ടിരുന്ന മറുവിഭാഗം മേല്‍പ്പറഞ്ഞ കാഴ്ച്ചപ്പാട് കേവലം വ്യക്ത്യധിഷ്ഠിതവും സ്വാര്‍ത്ഥപരവും ആണെന്ന് കരുതിപ്പോന്നു. അര്‍ഹത സ്ഥാനംബുദ്ധമതചര്യയുടെ പൂര്‍ണത അല്ലെന്നും പരമബുദ്ധപദം പ്രാപിക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും അവര്‍ പഠിപ്പിച്ചു. ഈ ചിന്താധാര പില്‍ക്കാലത്ത് മഹായാനദര്‍ശനംരൂപംകൊള്ളുന്നതിന് കാരണമായിട്ടുണ്ട്. സന്യാസനിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കി സന്യസ്ഥരും ലൗകികരുമായി വലിയൊരു ജനവിഭാഗത്തെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് സാധിച്ചു. "വലിയ" അല്ലെങ്കില്‍ "ഭൂരിഭാഗ" സംഘമെന്ന് അര്‍ത്ഥമുള്ള മഹാസാംഘികര്‍ എന്ന് അവര്‍ അറിയപ്പെട്ടതിന്റെ കാരണമിതാണ്.
മഹാസാംഘികരുടെ വാദഗതികള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് രണ്ടാം കാര്യസമിതി അവസാനിച്ചത്. അവര്‍ കാര്യസമിതി ബഹിഷ്കരിച്ചു. മറ്റൊരു സമിതി വിളിച്ചു കൂട്ടുകയും ചെയ്തു. അതിനു ശേഷം ന്യൂനപക്ഷം 'ഥേരാ വാദികള്‍' (സ്ഥാവിര) എന്നും ഭൂരിപക്ഷം 'മഹാസാംഘികര്‍' എന്നും അറിയപ്പെടാന്‍ തുടങ്ങി. ഥേരവാദികളുടെ ഒരു ശാഖ ഹീനയാനമെന്നും മഹാസാംഘികരുടെ ശാഖ മഹായാനമെന്നും പില്‍കാലത്ത് അറിയപ്പെടാന്‍ തുടങ്ങി.
പുരാതന ഓക്സൂസ് നദിയുടെ (ഇന്നത്തെ ആമുദര്യ)അരികിലുള്ള ഖരോഷ്ഠി യില്‍ നിന്ന് ലഭിച്ച ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതങ്ങളില്‍ നിന്നു മനസ്സിലാകുന്നത് മധ്യപടിഞ്ഞാറന്‍ ഇന്ത്യയിലും മധ്യേഷ്യയിലും ഈ വിഭാഗം നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു എന്നാണ്.
[തിരുത്തുക] അശോകന്റെ മതപരിവര്‍ത്തനം
മൗര്യ സാമ്രാജ്യചക്രവര്‍ത്തിയായ അശോകന്‍ രക്തരൂഷിതമായ യുദ്ധത്തിലൂടെ ഇന്നത്തെ ഒറീസ്സയിലെ കലിംഗ എന്ന പ്രദേശം പിടിച്ചടക്കിയ ശേഷം മാനാസാന്തരം വന്ന് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയണ്ടായി. യുദ്ധത്തിന്റെ ഭീകരതയില്‍ അങ്ങേയറ്റം ഖിന്നനും പശ്ചാത്താപവിവശനുമായ അശോകചക്രവര്‍ത്തി അക്രമം പരിത്യജിക്കുവാനും മുഴുവന്‍ ജീവജാലങ്ങളുടെയും ജീവനെ ആദരിച്ചു കൊണ്ട് സ്തംഭങ്ങളും സ്തൂപങ്ങളും സ്ഥാപിച്ച് ബുദ്ധമതം പ്രചരിപ്പിക്കുവാനും ജനങ്ങളെ ധര്‍മ്മത്തിന്റെ പാതയില്‍ അണിചേര്‍ക്കുവാനും തീരുമാനിച്ചു. ഇത്തരത്തില്‍ സ്ഥാപിച്ച സ്തൂപങ്ങളുടെ ഏറ്റവും മികച്ച മാതൃക ഭോപ്പാലിനടുത്ത് സാഞ്ചി യില്‍ പണികഴിപ്പിച്ച മഹാസ്തൂപമായിരിക്കണം. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈ സ്തൂപം പിന്നീട് വിപുലീകരിക്കുകയുണ്ടായി. തോഹന്‍എന്നറിയപ്പെടുന്ന അതിന്റെ കൊത്തുപണിയോടു കൂടിയ കവാടങ്ങള്‍ ഇന്ത്യയിലെ ബുദ്ധകല യുടെ മകുടോദാഹരണമായി ഗണിക്കപ്പെടുന്നു.
ബുദ്ധമത പ്രചരണത്തിനായി നിരവധി രാജ്യങ്ങളിലേക്ക് ദൂതന്മാരെ അയക്കപ്പെട്ടതായി ഫലകങ്ങളും സ്തംഭങ്ങളുമടങ്ങുന്ന അശോകന്റെ രാജശാസനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗ്രീസ്, ഗ്രീക്കോ-ബാക്‍ട്രിയന്‍ രാജ്യങ്ങള്‍, മറ്റു പാശ്ചാത്യരാജ്യങ്ങള്‍ തുടങ്ങി മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ വരെ ദൂതന്മാര്‍ പോവുകയുണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു.
[തിരുത്തുക] മൂന്നാം ബുദ്ധസഭ
ബി.സി. ഇരുനൂറ്റി അമ്പതോടു കൂടി അശോകചക്രവര്‍ത്തി പാടലീപുത്രയില്‍ (പാറ്റ്‌ന) മൂന്നാം ബുദ്ധസഭ വിളിച്ചു ചേര്‍ത്തു. മൊഗാലിപുത്ത എന്ന സന്യസിയാണിതിനു നേതൃത്വം നല്‍കിയത്. ഇക്കാലത്ത് ചെറു സംഘങ്ങള് ബുദ്ധമതത്തില് തലപൊക്കിത്തുടങ്ങി. "സംഘം ഭേധിക്കരുത് അത് ശിക്ഷാര്ഹമാണ്" എന്ന് അശോകന് പിന്നേയും പിന്നേയും ഓര്മ്മപ്പെടുത്തിക്കൊണ്ടിരുന്നു. ബുദ്ധമതത്തിലെ വ്യത്യസ്ഥശാഖകളെ ഇണക്കിച്ചേര്‍ക്കുകയും രാജപിന്‍ബലത്താല്‍ അവസരവാദനിലപാടുകള്‍ സ്വീകരിച്ച കലഹപ്രിയരില്‍ നിന്നും ബുദ്ധപ്രസ്ഥാനത്തെ സംശുദ്ധീകരിക്കുകയും അറിയപ്പെടുന്ന മുഴുവന്‍ ഭൂപ്രദേശങ്ങളിലേക്കും ബുദ്ധമതപ്രചാരകരെ അയക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയും ചെയ്യുക എന്നതായിരുന്നു മൂന്നാം ബുദ്ധസഭയുടെ ലക്ഷ്യങ്ങള്‍.
ബുദ്ധനില്‍ നിന്ന് നേരിട്ട് പകര്‍ന്നു കിട്ടിയത് എന്നു കരുതപ്പെടുന്ന, പാരമ്പര്യബുദ്ധസങ്കല്പ രേഖകള്‍ ഉള്‍ക്കൊള്ളുന്ന പാലി നിയമങ്ങള്‍ പ്രമാണമായി രൂപപ്പെടുന്നത് ഇക്കാലത്താണ്. തിപിഠക, (സംസ്കൃതത്തില്‍ 'മൂന്നു കൂടകള്‍' എന്നര്‍ത്ഥം) സൂത്രപിഠക എന്ന അനുശാസനവും വിനായക പിഠക എന്ന ആശ്രമസംബന്ധമായ ശിക്ഷണരീതികളും അഭിധര്‍മ്മ പിഠക എന്ന ഗഹനമായ തത്വചിന്തകളും ഉള്‍പ്പെടുന്നതാണ് പാലി നിയമങ്ങള്‍. ബുദ്ധവിശ്വാസങ്ങള്‍ സംശുദ്ധീകരിക്കാനുള്ള അശോകന്റെ ശ്രമങ്ങള്‍ അന്ന് ഉയര്‍ന്നു വന്നിരുന്ന മറ്റ് ബുദ്ധപ്രസ്ഥാനങ്ങള്‍ ഒറ്റപ്പെടുന്നതിനും കാരണമായി. ഇതോടെ തേരവാദ സമ്പ്രദായപ്രകാരം മൂന്നാം ബുദ്ധസഭയാല്‍ നിരാകരിക്കപ്പെട്ടിരുന്ന സര്‍വ്വാഷ്ടി വാദിന്‍ സംഘവും ധര്‍മ്മഗുപ്തക ശാഖയും വടക്കുകിഴക്കേ ഇന്ത്യയിലും മധ്യേഷ്യയിലും കനത്തസ്വധീനം നേടി. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യനൂറ്റാണ്ടുകളില്‍ കുശാനസാമ്രാജ്യസംസ്ഥാപനം വരെ ഈ സ്വാധീനം നിലനിന്നിരുന്നു.
ധര്‍മ്മഗുപ്തക ശാഖക്കാരുടെ വിശ്വാസപ്രകാരം ശ്രീബുദ്ധന്‍ മറ്റു ബുദ്ധസമൂഹത്തില്‍ നിന്നും വേറിട്ട് ഉയര്‍ന്നു നില്‍ക്കുന്നവനായിരുന്നു. ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം ഏകകാലികമാണെന്നായിരുന്നു സര്‍വ്വാഷ്‌ടിവാദി ശാഖക്കാരുടെ വിശ്വാസം.
അശോകന്റെ കാലമായപ്പോഴേക്കും ഇന്ത്യയിലെങ്ങും ബുദ്ധമതക്കാരുടെ സ്തൂപങ്ങളും ചൈത്യങ്ങളും വിഹാരങ്ങളും ധാരാളമായി പെരുകി. കാലം ചെല്ലുന്തോറും പുതിയ പുതിയ സംഘങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. അവയ്ക്ക് ധാരാളം അനുയായികളും ഉണ്ടായി. കനിഷ്കന്റെ കാലത്ത്കാശ്മീരില് നടന്ന നാലാം സമ്മേളനത്തില് വച്ച് ബുദ്ധമതം ഹീനയാനമെന്നും മഹായാനമെന്നും രണ്ടായി പിളര്ന്നു.
[തിരുത്തുക] ഹെല്ലനിക ലോകം
അക്കാലത്ത് ഇന്ത്യ മുതല്‍ ഗ്രീസ് വരെ പരന്നു കിടന്നിരുന്ന ഹെലിനിക ലോകം മുഴുവന്‍ ബുദ്ധമതം വ്യാപിപ്പിക്കനുള്ള അശോകന്റെ ശ്രമങ്ങളെ കുറിച്ച് കല്ലില്‍ കൊത്തി വച്ചീട്ടുള്ള അശോകന്റെ കല്പനകളില്‍ ചിലത് പറയുന്നുണ്ട്. ഹെല്ലനിക ദേശത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയ്യെ കുറിച്ചുള്ള വ്യക്തമായ മനസ്സിലാക്കല്‍ അശോകന്റെ കല്പനകളില്‍ നിന്നും കിട്ടുന്നു: അക്കാലത്തെ പ്രധാനപെട്ട ഗ്രീക്ക് ഏകാധിപതികളുടെ പേരും സ്ഥലവും തിരിഞ്ഞറിഞ്ഞിട്ടുണ്ട്, ഇവരെല്ലവരും തന്നെ ബുദ്ധമത പരിവര്‍ത്തനത്തിന്റെ സ്വീകര്‍ത്താക്കളായിരുന്നു: സെല്യൂസീഡ് രാജ്യത്തിലെ അന്ത്യോക്യസ് രണ്ടാമന്‍ തിയോസ്,(261–246 ക്രി.പി), ഈജിപ്തിലെ ടോളമി രണ്ടാമന്‍ (285–247 ക്രി.പി), മാസിഡോണിയയിലെ ആന്തിഗോണാസ് ഗൊനാറ്റേസ് (276–239 ക്രി.പി), സൈരിനേകയിലെ (ഇപ്പോഴുള്ള ലിബിയ) സൈറീനിന്റെ മാഗസ് (288–258 ക്രി.പി)ഐഫൈറസിലെ (ഇപ്പോഴുള്ള അല്‍ബേനിയ) ഐഫൈറസിന്റെ അലക്സാണ്ടര്‍ രണ്ടാമന്‍ എന്നിവര്‍ ഇവരില്‍ പെടുന്നു.
- “അതിര്‍ത്തികളില്‍, 600 (5,400–9,600 കി.മി) യോജന ദൂരെയുള്ള ഗ്രീക്ക് രാജാവ് അന്ത്യോക്യസ് ഭരിക്കുന്നിടത്ത്, ടോള്‍മി, ആന്തിഗോണാസ്, മാഗസ്, അലക്സാണ്ഡര്‍ എന്നീ 4 രാജാക്കന്മാര്‍ ഭരിക്കുന്നയിടത്തിനുമപ്പുറം, അതുപോലെ തന്നെ തെക്ക് ചോളരുടെയും പാണ്ഡ്യരുടേയും ഇടയിലും പിന്നെ താമരപര്‍ണ്ണിയിലും(ശ്രീലങ്ക) ധര്‍മ്മത്തിനെ ദിഗ്വിജയം ജയിച്ചിരിക്കുന്നു.” [2]
കൂടുതലായി നോക്കിയാല്‍, അശോകന്റെ ചില സന്ദേശ വാഹകര്‍ ഗ്രീക്ക് ബുദ്ധ സന്യാസികളായിരുന്നു എന്നതും രണ്ട് സംസ്കാരങ്ങളും തമ്മില്‍ മതപരമായി അടുത്ത വിനിമയം ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാണിക്കുന്നു:
- “ജേതാവിന്റെ (അശോകന്റെ) മതത്തെ പ്രബുദ്ധമാക്കിയിരുന്ന തേറ (മൂത്തവന്‍) മൊഗ്ഗാലിപുട്ട കൌണ്‍സലിനു(മൂന്നാമത്തെ) ഒരു അവസാനം കൊണ്ടു വന്നപ്പോള്‍ (...) ഒരാളേ ഇവിടേയും മറ്റൊരാളെ അവിടേയുമായി നാല് തേറകളെ അവന്‍ അയച്ചു: (...) അപാരണ്ടകയിലേയ്ക്ക് ( ഗുജറാത്തും സിന്ധും പ്രതിനിധീകരിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍)ധമാരഖിത എന്ന് പേരായ ഗ്രീക്ക് (യോന) കാരനേയും അവന്‍ അയച്ചു”
(മഹാവംശ XII).
അശോകന് ഗ്രീക്കിലും അരമായിക ഭാഷയിലും കല്പനകള്‍ പുറപ്പെടുവിച്ചിരുന്നു. കാന്ദഹാറിനടുത്ത് കാണപ്പെട്ട അത്തരത്തിലൊരു കല്‍പ്പനയില്‍ മതഭക്തി (ഗ്രീക്കില്‍ ധര്‍മ്മം എന്നത്തിനുള്ള യൂസേബിയ എന്ന വാക്കുപയോഗിച്ചു) ദത്തെടുക്കേണ്ടതിനെ പറ്റി ഗ്രീക്ക് സമൂഹത്തോട് നിര്‍ദ്ദേശിക്കുന്നു.
- “10 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ (ഭരണത്തിന്റെ) പയോഡസ്സെസ് രാജാവ് (അശോകന്‍) മതഭക്തി എന്തെന്ന് (പ്രബോധനങ്നളില്‍) ജനങ്ങളേ അറിയിച്ചു(ഗ്രീക്ക്:εὐσέβεια, Eusebeia); ഈ നിമിഷം മുതല്‍ അവന്‍ ജനങ്ങളെ കൂടുതല്‍ ദൈവഭക്തിയുള്ളവരാക്കുകയും ലോകം മുഴുവനുമുള്ള സര്‍വതും അഭിവൃദ്ധിപ്പെടുകയും ചെയ്തു.“ [3] )
ഈ ഇടപെടല്‍ എന്തുമാത്രം സ്വാധീനം ഉണ്ടാക്കി എന്ന് വ്യക്തമല്ലെങ്കിലും ചില തലത്തിലുള്ള മിശ്രണം ഹെലിനിസ്റ്റിക് ചിന്താരീതിയും ബുദ്ധമതവും തമ്മില്‍ അക്കാലത്ത് ഹെലിനിസ്റ്റിക് ഭൂപ്രദേശത്ത് തുടങ്ങിയിരിക്കണം എന്നാണ് ചില എഴുത്തുകാരുടെ അഭിപ്രായം. ആ കാലയളവില്‍ ഹെലിനിസ്റ്റിക് ലോകത്തിനു ചുറ്റും ഉണ്ട്റ്റായിരുന്ന ബുദ്ധസമൂഹത്തിന്റെ സാന്നിദ്ധ്യം അവര്‍ ചൂണ്ടി കാട്ടുന്നു, പ്രത്യേകിച്ചും അലക്സാണ്ട്രിയും (അലക്സ്രാണ്ട്രിയായിലെ ക്ലമന്റെ എന്ന് സൂചിപ്പിക്കുന്ന)ക്രിസ്ത്യാനികള്‍ക്കു മുന്‍പുണ്ടായിരുന്നതും, ബുദ്ധസന്യാസിമാരുടെ അദ്ധ്യയന രീതികളില്‍ ന്നിന്നും അഭ്യാസ്യങ്ങളില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായും പ്രചോദനം ഉള്‍കൊണ്ടീട്ടുള്ളവനുമായ തെറാപ്യൂട്ടെയുടെ ( “തെറവാദ എന്ന പാലി വാക്കിന്റെ വ്യതിചലിച്ച രൂപമാകാന്‍ സാദ്ധ്യതയുണ്ട്) സന്യാസ ക്രമവും(റോബര്‍ട്ട് ലിന്‍സ്സെന്‍)
ടോളാമിയുടെ കാലത്തെ ബുദ്ധസന്യാസിമാരുടെ ധര്‍മ്മ ചക്രം (വിവര്‍ത്തനം, ഇന്ത്യയിലേയും ബാക്ട്രിയയിലേയും ഗ്രീക്കുകാര്‍) എഴുതിയലങ്കരിച്ച ശവക്കലറകള്‍ അലക്സാണ്ഡിയയില്‍ കണ്ടെത്തിയിരുന്നു. അലക്സാണ്ട്രിയയില്‍ ഇപ്പോഴുള്ള ബുദ്ധമതക്കാരെകുറിച്ച് പറയുകയാണെങ്കില്‍, ചില പഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത് “ഇതേ സ്ഥലം തന്നെയാണ് പിന്നീട് ക്രിസ്തുമതത്തിന്റെ ഏറ്റവും ഊര്‍ജ്ജിതമായ കേന്ദ്രം സ്ഥപിക്കപ്പെട്ടതെന്നാണ്“ [4]
തങ്ങളുടെ ഗ്രീക്ക് ചിന്താഗതിയിലുള്ള സ്വാധീനത്തിന് കാരണം ബാക്ട്രിയന്‍ ബുദ്ധമതക്കാരും ഇന്ത്യന്‍ താപസ്സികള്‍ ആണെന്ന് ക്രിസ്ത്യന്‍ മത പ്രചാരകന്‍ അലക്സാണ്ട്രിയയിലെ ക്ലെമന്റ് ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടില്‍ തിരിച്ചറിയുന്നുണ്ട്.
- “അങ്ങനെ ഏറ്റവും അധികം ഉപയോഗമുള്ള, അപരിഷ്കൃതരുടെ പഴമയില്‍ അഭിവൃദ്ധിപ്പെട്ട തത്ത്വചിന്ത അതിന്റെ വെളിച്ചം രാജ്യങ്ങളില്‍ മുഴുവന്‍ പരത്തുന്നു. അതിനു ശേഷം അത് ഗ്രീസിലെത്തി. അതിന്റെ സ്ഥാനത്തില്‍ ആദ്യം ഈജിപ്തിലെ പ്രവാചകന്മാണ്; പിന്നെ അസ്സീറിയാക്കാരിലെ കാലട്യന്‍മാരും, ഗുളരിലെ ഡ്രൂയിഡുകളും; ബാക്ട്രിയനുകളിലെ ശ്രാമണന്മാരും;സെല്‍റ്റ്സിലെ തത്ത്വ ചിന്തകരും; രക്ഷ്കന്റെ ജനനം പ്രവചിക്കുകയും നക്ഷത്രം വഴീകാട്ടി യൂദയയില്‍ എത്തുകയും ചെയ്ത പേര്‍ഷ്യക്കാരിലെ മാഗിയും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ താപസ്സികളും മറ്റ് അപരിഷ്കൃതരായ തത്വചിന്റ്തകരും ഈ അക്കങ്ങളില്‍ ഉണ്ട്. ഇവരില്‍ രണ്ട് തരക്കാര്‍ ഉണ്ട്; ചിലര്‍ ശ്രമണന്മാര്‍ എന്നും മറ്റ് ചിലര്‍ ബ്രാഹ്മണന്മാരെന്നും വിളിക്കപ്പെടുന്നു.” (അലക്സാണ്ട്രിയയിലെ ക്ലമന്റ്, “ [5])
ക്രിസ്ത്യന്‍ ബ്രിട്ടണു മുന്‍പ് ബുദ്ധമതക്കാര്‍ ഡ്രൂയിഡുമായി ഇടകലര്‍ന്ന് നിലനിന്നിരുന്നു എന്ന് ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടില്‍ വിശുദ്ധ ഓറിഗെന്‍ പ്രസ്താവിച്ചു.
- “ദൈവത്തിന്റെ ഏകത സ്വാധീനിക്കപ്പെട്ടിരുന്ന ഡ്രൂയിഡുകളുടേയും ബുദ്ധമതക്കാരുടേയും സിദ്ധാന്തങ്ങള്‍ ദ്വീപിനെ (ബ്രിട്ടണ്‍) അതിനു (ക്രിസ്തീയതയ്ക്ക്) വേണ്ടി മുന്നൊരുക്കിയിരുന്നു.“ [6].)
ഓറിഗന്‍ തന്നെയാണ് രണ്ടാം ജന്മത്തിന്റേയും പുനര്‍ജന്മത്തിന്റേയും ഉപജ്ഞാതാവ് എന്ന് കരുതപ്പെടുന്നു. ഓറിഗെന്റെ സിദ്ധാന്തങ്ങള്‍ നേരിയ വ്യതാസത്തിന് 325 ലെ നിഖ്യാ കൌണ്‍സലില്‍ തിരസ്കരിക്കപ്പെട്ടു.
[തിരുത്തുക] ഏഷ്യയില്‍ ആദ്യകാലത്തുണ്ടായ പ്രചാരം
ശ്രീലങ്കയില്‍ അശോകന്റെ മകന്‍ മഹേന്ദ്രനും ആറ് കൂട്ടാളികളും ചേര്‍ന്ന് രണ്ടാം നൂറ്റാണ്ടില്‍ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്യിപ്പിക്കുകയായിരുന്നു. അവര്‍ രാജാവായ ദേവനമ്പിയ ടിസ്സയേയും അദ്ദേഹത്തിന്റെ അനവധി വിശ്വസ്ഥരേയും മതം മാറ്റിച്ചു. ശ്രീലങ്കയിലെ ഐതിഹ്യമനുസരിച്ച് ബി.സി.ഇ. 4-ആം നൂറ്റാണ്ടില്‍ അശോകന്റെ പുത്രനായ മഹേന്ദ്രന്‍ ഒരു പരവതാനിയില്‍ പറന്ന് ശ്രീലങ്കയിലെത്തുകയും മിഹിന്റേല്‍ കുന്നില്‍ വച്ച് ടിസ്സയുമായി സന്ധിച്ചു എന്നാണ്[7]. ഈ കാലഘട്ടത്തിലാണ് സിംഹള യഥാസ്ഥിതികത്വത്തിന്റെ പീഠമായ മഹാവീര സന്ന്യാസിമഠം നിര്‍മ്മിക്കപ്പെട്ടത്. പാലി സൂക്തങ്ങള്‍ രാജാവായ വിറ്റാഗമണിയുടെ (r. 29–17 BCE) ഭരണകാലത്താണ് എഴുതപ്പെട്ടത്. ഇക്കാലത്ത് ഥേരവാദ പാരമ്പര്യമാണ് അവിടെ നിലനിന്നിരുന്നത്. പ്രാസംഗികരായ ബുദ്ധഘോഷ (–5 നൂറ്റാണ്ട്) ഇക്കാലത്ത് അവിടെ ജീവിച്ചിരുന്നു. മഹായാന ബുദ്ധമതം ഇക്കാലത്ത് അവിടെ കൂടുതലായി പ്രചരിച്ചുവെങ്കിലും ഥേരവാദമായിരുന്നു അവസാനം നിലനില്‍ക്കുകയുണ്ടായത്. അങ്ങിനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി. 11-ആം നൂറ്റാണ്ടില്‍ ഥേരവാദ ബുദ്ധമതം ദക്ഷിണകിഴക്കന്‍ ഏഷ്യയിലേക്ക് വ്യാപിക്കാന്‍ തുടങ്ങി.
ഇന്ത്യന്‍ ഉപഭൂഗണ്ഡത്തിന്റെ കിഴക്കുള്ള പ്രദേശങ്ങളില്‍ (ആധുനിക ബര്‍മ്മ, തായ്‌ലാന്‍ഡ്), ഭാരതീയ സംസ്കാരം മംഗോളിയന്മാരായ മോണ്‍സിനെ ശക്തമായി സ്വാധീനിച്ചു. മൂന്നാം നൂറ്റാണ്ടില്‍ മഹായാന ബുദ്ധിസവും ഹിനയാന ബുദ്ധമതവും ഇടചേരുന്നതിനുമുന്‍പ് ബുദ്ധമതത്തിലേയ്ക്ക് അശോക ചക്രവര്‍ത്തി മതം മാറ്റിയവരാണ് ഇവര്‍. മധ്യ ബര്‍മ്മയിലുള്ള പൈക്താനോ പോലെയുള്ള ആദ്യകാല ബുദ്ധ പള്ളികള്‍ ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടക്ക് നിര്‍മ്മിക്കപ്പെട്ടവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മോണ്‍സുകളുടെ ബുദ്ധ കലാരൂപങ്ങള്‍ ഭാരതീയ കലാരൂപങ്ങളായ ഗുപ്തകാലം, അതിനു ശേഷമുള്ള കാലഘട്ടങ്ങള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളവയാണ്. അഞ്ചാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തില്‍ മോണ്‍സിന്റെ രാജധാനിയുടെ വളര്‍ച്ചയോടുകൂടി, ദക്ഷിണകിഴക്കന്‍ ഏഷ്യയിലേക്ക് ഈ കലാരൂപം വ്യാപകമായി പ്രചരിച്ചു. മോണ്‍സിന്റെ പ്രചാരത്താല്‍ ദക്ഷിണകിഴക്കന്‍ ഏഷ്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ തെരവാട വിശ്വാസം പ്രചാരം പ്രാപിച്ചുവെങ്കിലും ആറാം നൂറ്റാണ്ടോടുകൂടി മഹായാന ബുദ്ധമതം ഈയിടങ്ങളില്‍ തെരവാടയെ മാറ്റി കടന്നുവന്നു.
അശോകവദന പ്രകാരം (ക്രി.വ. 2-)ം നൂറ്റാണ്ട്), ഹിമാലയം വഴി വടക്കോട്ട് തരീം തടത്തിലെ ഖോട്ടാനിലേയ്ക്കും പിന്നീട് ഒരു പ്രത്യേക ഭാരതീയ-യൂറോപ്യന്‍ ഭാഷ സംസാരിക്കുന്നവരായ ടൊചാറിയാന്മാരുടെ നാട്ടിലേയ്ക്കും അശോകന്‍ പ്രവാചകനെ അയയ്ക്കുകയുണ്ടായി.
[തിരുത്തുക] ശുംഗവംശത്തിന്റെ ഉദയം (ക്രി. മു. രണ്ടാം നൂറ്റാണ്ട് - ഒന്നാം നൂറ്റാണ്ട്)
ശുംഗ രാജവംശം സ്ഥാപിക്കപെട്ടത് അശോകന്റെ മരണത്തിനു ശേഷം ഏതാണ്ട് അമ്പതു വര്‍ഷം കഴിഞ്ഞു ക്രി.മു.185 ലാണ്. മൗര്യ വംശത്തിലെ അവസാന രാജാവായിരുന്ന ബൃഹദ്രഥനെ വധിച്ച് പട്ടാള മേധാവിയായിരുന്ന പുഷ്യമിത്ര ശുംഗന്‍ രാജഭരണം ഏറ്റെടുക്കുകയായിരുന്നു. അശോകവദന പോലുള്ള ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത് ഒരു യാഥാസ്ഥിതിക ബ്രാഹ്മണനായ പുഷ്യമിത്രന്‍ ബുദ്ധമതം നശിപ്പിക്കാനും ബുദ്ധമത വിശ്വാസികളെ തടവിലാക്കാനും ശ്രമിച്ചിരുന്നുവെന്നാണ്. പുഷ്യമിത്രന്‍ സന്യാസിമഠങ്ങള്‍ നശിപ്പിച്ചെന്നും സന്യാസികളെ വധിച്ചെന്നും [8], അശോകന്‍ സ്ഥാപിച്ച 84,000 ബുദ്ധസ്തൂപങ്ങളെ തകര്‍ത്തുവെന്നും (ആര്‍. താപ്പര്‍) ഒരു ബുദ്ധമത സന്യാസിയുടെ തലയ്ക്ക് 100 സ്വര്‍ണനാണയങ്ങള്‍ വാഗ്ദാനം ചെയ്തെന്നും [9] എന്നുമെല്ലാം ബുദ്ധമത വിശ്വാസികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നളന്ദ, ഗയ, സാരനാഥ്, മഥുര പോലുള്ളിടങ്ങളിലെ നിരവധി ബുദ്ധമത വിഹാരങ്ങളെ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയെന്നും ബുദ്ധമത വിശ്വാസികള്‍ ആരോപിച്ചിട്ടുണ്ട്.
ബുദ്ധമതത്തിനു അശോകന്‍ നല്‍കിയ സംഭാവനകള്‍ക്കു ശേഷം ശുംഗ ഭരണ കാലത്ത് ബുദ്ധസ്ഥാപനങ്ങള്‍ തകര്‍ച്ചയെ നേരിട്ടിരിക്കണമെങ്കിലും അതിനു തക്ക തെളിവുകളൊന്നും തന്നെ നിലവിലില്ല. ബെല്‍ജിയന്‍ ചരിത്രകാരനായ എറ്റീന്‍ ലാമോന്റെ അഭിപ്രായം പുഷ്യമിത്രനെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കണമെന്നാണ്. [10]. മറ്റൊരു പ്രമുഖ ചരിത്രകാരനായ റോമില താപ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത് ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറയുന്നതു പോലെ 84000 ബുദ്ധസ്തൂപങ്ങള്‍ നശിപ്പിച്ചിരിക്കില്ലെന്നാണ്. മൗര്യ വംശത്തിനു നേരെ പുസ്യമിത്രന്‍ നടത്തിയ ആക്രമണത്തെ അനുകൂലിക്കാതിരുന്ന ബുദ്ധമത വിശ്വാസികളുടെ പ്രതിഫലനമായിരിക്കാം ബുദ്ധമതത്തിനുണ്ടായ പ്രാധാന്യം കുറഞ്ഞതില്‍ സംഗഭരണത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയതെന്നാണ് താപ്പര്‍ കരുതുന്നത്. [11].
ഈ കാലഘട്ടത്തില്‍ ബുദ്ധസന്യാസികള്‍ ഗംഗാതീരത്തിന്റെ തെക്കുവശത്തു നിന്നും വടക്കു വശത്തു നിന്നുമായി ഒഴിഞ്ഞു പോയി. അതിന്റെ ഫലമായി, ബുദ്ധകലാകരന്മാരുടെ കലാസൃഷ്ടികള്‍ പഴയ മഗഥയില്‍ അവസാനിക്കുകയും വടക്കു പടിഞ്ഞാറുള്ള ഗാന്ധാരത്തിലും മഥുരയിലും പിന്നെ തെക്കു കിഴക്കായുള്ള അമരാവതിയിലും തുടരുകയുമാണുണ്ടായത്. സംഗ ഭരണം ചെന്നെത്താത്ത മധ്യേന്ത്യയിലെ ഭര്‍ഹാത്ത് പോലുള്ളിടങ്ങളിലും കലാസൃഷ്ടികളുണ്ട്.
[തിരുത്തുക] ഗ്രീക്ക്-ബുദ്ധമത സമ്പര്‍ക്കം
ക്രിസ്തുവിന് മുന്‍പ് 326 ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ (Alexander the Great) ദ്വിഗ്‌വിജയത്തോടുകൂടി, ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന്റെ കിഴക്ക് ബാക്‍ട്രിയയില്‍ (ഇന്നത്തെ വടക്കന്‍ അഫ്ഗാനിസ്ഥാന്‍) ഗ്രീക്ക് സാമ്രാജ്യം സ്ഥാപിക്കപ്പെട്ടിരുന്നു (ക്രിസ്തുവിന് മുന്‍പ് 323 വരെ സെലൂസിഡന്‍ സാമ്രാജ്യവും, 250 വരെ ഗ്രീക്ക്-ബാക്ത്രിയന്‍ സാമ്രാജ്യവും)
ഗ്രീക്-ബാക്ത്രിയന്‍ രാജാവായിരുന്ന ഡിമെട്രിസ് 1-ാമന്‍ ക്രിസ്തുവിന് മുന്‍പ് 180 ാമാണ്ടില്‍ ഇന്‍ഡ്യയെ പാടലീപുത്രം വരെ കീഴടക്കുകയും, ക്രിസ്തുവിന് മുന്‍പ് ഒന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ നീളുന്ന ഒരു ഇന്‍ഡോ-ഗ്രീക്ക് സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഇന്‍ഡോ-ഗ്രീക്ക് രാജാക്കന്മാരുടെ കീഴില്‍ ബുദ്ധമതം തഴച്ചു വളരുകയുണ്ടായി. മൗര്യ സാമ്രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കാനും, ബുദ്ധമതവിശ്വാസത്തെ സംഗവംശക്കാരുടെ അപവാദ പീഡനങ്ങളില്‍ നിന്നും രക്ഷിക്കാനുമായിരുന്നു അവരുടെ ഇന്‍ഡ്യന്‍ അധിനിവേശം എന്നു പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നു (185-73 BC)
ഇന്‍ഡോ-ഗ്രീക്ക് രാജാക്കന്മാരില്‍ ഏറ്റവും പ്രശസ്തനായിരുന്നു ക്രിസ്തുവിന് മുന്‍പ് 160-135 കാലഘട്ടത്തില്‍ ഭരിച്ചിരുന്ന മെനെന്‍ഡര്‍. പ്രത്യക്ഷമായും ബുദ്ധമതാനുയായി ആയി പരിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായ അദ്ദേഹത്തെ മഹായാന പാരമ്പര്യത്തില്‍, അശോക രാജാവിനും, കനിഷ്ക രാജാവായിരുന്ന കുശാനനും തുല്യനായ അചാര്യനായി അവതരിപ്പിക്കപ്പെട്ടു പോരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തെ നാണയങ്ങളില്‍ രക്ഷകനായ രാജാവ് (Saviour King) എന്ന് ഗ്രീക്ക് ഭാഷയില്‍ ആലേഘനം ചെയ്തിരുന്നു, ചിലപ്പോള്‍ എട്ട് കാലുകളുള്ള രഥചക്രത്തിന്റെയും. ക്രി.മു. 160 ല്‍ നടന്ന മെനെന്‍ഡറുടെയും, നാഗസേന മുനിയുടെയും സംവാദമായ മിലിന്ദ പന്ന(Milinda Panha)യില്‍ പ്രത്യക്ഷമായ സാംസ്കാരികാ കൂടിച്ചേരല്‍ പോലും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്മേല്‍, അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴിലുണ്ടായിരുന്ന നഗരങ്ങള്‍ അവകാശവാദം ഉന്നയിക്കുകയും, സ്തൂപങ്ങളില്‍ വിശുദ്ധമായി സംസ്കരിക്കുകയും ചെയ്തു. മെനെന്‍ഡറുടെ അനേകം ഇന്‍ഡോ-ഗ്രീക്ക് പിന്‍ഗാമികള്‍ ഖരോഷ്ടി സ്ക്രിപ്റ്റിലെ (Kharoshthi Script) പ്രസ്താവ്യമായ 'ധര്‍മ്മത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍' (follower of Dharma) എന്ന് നാണയങ്ങളില്‍ ആലേഘനം ചെയ്യുകയും, അവരുടെ ജീവിതവും, ദിവ്യത്വവും വിതര്‍ക്ക മുദ്ര(vitarka mudra) രൂപപ്പെടുത്തുകയും ചെയ്യുന്നതായി ചിത്രീകരിക്കുകയും ചെയ്തു പോന്നു.
ഹെല്ലനിക ദേവന്മാരെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള മാനുഷിക-ദൈവിക ഭാവമുള്ള ബുദ്ധ സങ്കല്‍പ്പവും, സങ്കീര്‍ണ്ണമായ സൈദ്ധാന്തിക സമീപനത്തില്‍ നിന്നും ഉരുത്തിരിഞ്ഞ വിശ്വാസവും, മഹായാന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് വളരെയേറെ സഹായകരമായി എന്നു വിശ്വസിക്കപ്പെടുന്നു. ഏകദേശം ആ കാലത്ത് തന്നെയായിരുന്നു ബുദ്ധന്റെ മനുഷ്യ-ദൈവ സങ്കല്‍പ്പം യതാതഥമായ ഗ്രീക്ക്-ബുദ്ധിസത്തില്‍ ആദ്യമായി കാണപ്പെട്ടത്: “തികഞ്ഞ മനുഷ്യകാരത്തില്‍ ദൈവികത കണ്ടെത്തുന്ന മനുഷ്യദൈവ സങ്കല്‍പ്പം പാശ്ചത്യര്‍ക്കു സുപരിചിതവും അവരുടെ ദൈവിക സങ്കല്‍ങ്ങളോട് സാദൃശ്യമുള്ളതുമാണ്. ഈ രൂപപ്പെടലിന്റെ പ്രധാന കാരണവും അതായിരിക്കണം“ ([12]
[തിരുത്തുക] മദ്ധ്യേഷ്യയിലെ വളര്‍ച്ച
ഇന്ത്യയില്‍ നിര്‍മിച്ച ഒരു ബൗദ്ധനാണയം വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ പുരാവസ്തുഗവേഷണം നടക്കുന്ന ടില്യ ടെപെ എന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തു. അതിന്റെ ഒരു വശത്ത് നന്ദിപടത്തോടുകൂടിയ(മൂന്ന് രത്നങ്ങള്‍) ഒരു സിംഹത്തിന്റെ ചിത്രവും ഖരോഷ്ടി ലിപിയില്‍ സിഹോ വിഗതഭയോ(Sih[o] vigatabhay[o]- ഭയത്തെ ഇല്ലാതാക്കിയ സിംഹം എന്നര്‍ത്ഥം) എന്നും ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് ച്ലാമി എന്ന് പേരുള്ള ഒരുതരം ഹെലനിക മേലങ്കിയും പെറ്റാസസ് എന്ന് പേരുള്ള തൊപ്പിയും മാത്രം ധരിച്ച നഗ്നനായ ഒരു മനുഷ്യന്‍ ധര്‍മചക്രം കറക്കുന്നതിന്റെ ചിത്രമാണുള്ളത്. ഈ ചിത്രത്തിന് ഗ്രീക്ക്/റോമന്‍ ദേവനായ ഹേംസ്/മെര്‍ക്കുറിയുടെ രൂപത്തോട് സാമ്യമുണ്ട്. "ധര്‍മചക്രപ്രവതകോ"(Dharmacakrapravata[ko]-ധര്‍മ്മത്തിന്റെ ചക്രം തിരിച്ചവന്‍ എന്നര്‍ത്ഥം) എന്ന എഴുത്തും ആ ചിത്രത്തോടൊപ്പം ആലേഖനം ചെയ്തിരിക്കുന്നു. ഇത് ബുദ്ധന്റെ ഒരു ആദ്യകാല പ്രതിരൂപങ്ങളില്‍ ഒന്നായിരിക്കാമെന്ന് സൂചിപ്പിക്കപ്പെട്ടു.
[തിരുത്തുക] മഹായാന ബുദ്ധമത തത്വങ്ങളുടെ ഉദയം (ക്രി.മുന്‍പ് ഒന്നാം നൂറ്റാണ്ടു മുതല്‍ ക്രി.ശേഷം രണ്ടാം നൂറ്റാണ്ട് വരെ)
ഒന്നാം നൂറ്റാണ്ടിലുണ്ടായ മഹായാന ബുദ്ധമതത്തിന്റ്റെ ഉദയം ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ മേഖലകളിലുണ്ടായ വളരെ സങ്കീര്‍ണമായ രാഷ്ട്രീയ മാറ്റങ്ങളോടനുബന്ധമായിട്ടായിരുന്നു. ഇന്തോ-ഗ്രീക്ക് സാമ്രാജ്യങ്ങളൊക്കെ തകര്‍ന്നടിയുകയും പ്രസ്തുത സംസ്കാരങ്ങളെല്ലാം പിന്നീട് ഇന്തോ-സിത്തീയന്‍ സംസ്കാരത്തിലും തുടര്‍ന്ന് യ്‌വേഴി (ക്രിസ്തുവിനു ശേഷം പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുഷാന്‍ രാജവംശം സ്ഥാപിച്ച സംസ്കാരമാണിത്)സംസ്കൃതിയിലേക്കും കൂട്ടിച്ചേര്‍ക്കപ്പെട്ടു.
ബുദ്ധമതാനുയായികളായിരുന്നു കുശാനര്‍. കുശാനചക്രവര്‍ത്തിയായിരുന്ന കനിഷ്കന്‍ ക്രിസ്തു വര്‍ഷം 100 ന് അടുപ്പിച്ച് ജലന്ധറിലോ, കാശ്മീരിലോ വച്ച് ഒരു നാലാം ബുദ്ധ സഭ സംഘടിപ്പിക്കുകയുണ്ടായി. തെരവാദ ബുദ്ധമതധാരയില്‍ നിന്നുമ് പിരിഞ്ഞ് ഔദ്യോഗികമായി മഹയാന ശാഖ വളര്‍ന്നു തുടങ്ങിയത് ഈ സമ്മേളനം മുതലാണെന്നു കരുതപ്പെടുന്നു. തെരവാദ ബുദ്ധിസം ഈ സഭയുടെ ഔദ്യോഗികത അംഗീകരിച്ചിട്ടില്ല. വിമത സന്യാസിമാരുടെ കൂട്ടായ്മയെന്നാണ് അവര്‍ പലപ്പോഴും ഈ സഭയെ വിശേഷിപ്പിക്കാറുള്ളത്.
ബുദ്ധനെ ദൈവസമാനനായി കാണുന്നതായിരുന്നു പുതുതായുരുത്തിരിഞ്ഞ ബുദ്ധമത രൂപങ്ങള്‍. എല്ലാ ജീവജാലങ്ങളിലും ബുദ്ധസ്വഭാവമുണ്ടെന്നും ബുദ്ധനാവാന്‍ പരിശ്രമിക്കേണ്ടത് അതിനാല്‍ തന്നെ പ്രധാനമാണെന്നുമുള്ള ചിന്തകള്‍ ഇങ്ങനെ രൂപപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും കുഷാന സാമ്രാജ്യത്തിലും നിലനിന്നിരുന്ന പല തരം ആചാരങ്ങളും സംസ്കാരങ്ങളുമെല്ലാം കൂടിച്ചേര്‍ന്നതും ഈ വിശ്വാസങ്ങളെ വിപുലീകരിച്ചു കൊണ്ടിരുന്നു
[തിരുത്തുക] രണ്ട് നാലാം ബുദ്ധ സഭകള്‍
നാലാം ബുദ്ധസഭ കുശാനരാജാവായിരുന്ന കനിഷ്കന്റെ ഭരണകാലത്ത് (ക്രിസ്തു വര്‍ഷം 100 നോട് അടുത്ത്) ജലന്ധറില്‍ വച്ചോ കാശ്മീരത്തില്‍ (സര്‍വസ്തിവാദിന്‍) വച്ചോ ആണ് നടത്തിയതായി കരുതപ്പെടുന്നത്. തെരവാദ ബുദ്ധമതാനുയായികള്‍ ശ്രീലങ്കയില്‍ വച്ച് അവരുടേതായ ഒരു സമാന്തര സഭയും വിളിച്ചു കൂട്ടുകയുണ്ടായി. അങ്ങിനെ രണ്ട് നാലാം ബുദ്ധസഭകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കാശ്മീരത്തില്‍ വച്ചു നടത്തപ്പെട്ട നാലാം ബുദ്ധ സഭയിലേക്ക് വസുമിത്രന്റെ നേതൃത്വത്തില്‍ ഏതാണ്ട് അഞ്ഞൂറോളം ബുദ്ധസന്യാസിമാരെ കനിഷ്കന്‍ വിളിച്ചു വരുത്തിയെന്നാണ് പറയപ്പെടുന്നത്.അഭിധര്‍മ്മ തത്വങ്ങളുടെ വിശദമായ വ്യാഖ്യാനങ്ങള്‍ ഈ സഭയില്‍ വച്ച് സംഗ്രഹിക്കപ്പെട്ടു. നിലനിന്നിരുന്ന നിയം സംഹിതയെ തിരുത്തിയെഴുതുകയാണുണ്ടായതെന്ന ഒരു വാദവും നിലവിലുണ്ട്. മൂന്നു ലക്ഷത്തോളം ശ്ലോകങ്ങളും(വരികളും), തൊണ്ണൂറു ലക്ഷത്തില്‍ പരം വാക്യങ്ങളും ഈ സഭയില്‍ വച്ചു സംഗ്രഹിക്കപ്പെട്ടതായി കരുതപ്പെടുന്നു. പന്ത്രണ്ട് കൊല്ലങ്ങള്‍ കൊണ്ടാണ് നാലാം ബൌദ്ധസഭ പരിസമാപിച്ചത്. ആദി ബുദ്ധ നിയമങ്ങളടങ്ങിയ പാലി സംഹിത(തിപിതിക)യെയല്ല ഈ സഭ പ്രമാണമാക്കിയത്. പകരം മഹായാന തത്വങ്ങളുടെ അടിസ്ഥാന രൂപങ്ങളും പുതിയ പ്രമാണ കൃതികളും സൃഷ്ടിക്കപ്പെട്ടു. പ്രാദേശിക ഭാഷയായ ഗാന്ധാരിയിലും കരോസ്തി ലിപിയിലും എഴുതപ്പെട്ട എല്ലാ പുതിയ കൃതികളും സംസ്കൃതത്തിലേക്ക് തര്‍ജ്ജമപ്പെടുത്തുകയുണ്ടായി. ഇത് ബുദ്ധമത പ്രചാരണത്തിലെ ഒരു നാഴികക്കല്ലായി പല പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ആഗമ തത്വങ്ങളുടെ ക്രോഡീകരണവും സര്‍വസ്തിവാദിന്‍ അഭിധര്‍മ്മയെ അടിസ്ഥാനമാക്കിയ മഹാവിഭാഷ (മഹാ വിതര്‍ക്കം)എന്ന വിപുലമായ വ്യാഖ്യാന സംഹിതയുമാണ് നാലാം ബൌദ്ധസഭയുടെ പ്രധാന സംഭാവനകളായിട്ടുള്ളത്.
സര്‍വസ്തിവാദിന്‍ നിയമസംഹിതയിലെ ഒരു പ്രധാന മാറ്റവും ഈ കാലഘട്ടത്തില്‍ നടന്നതായി പണ്ഡിതമതമുണ്ട്. പ്രാകൃത ഭാഷയില്‍ നിന്നു സംസ്കൃതത്തിലേക്കുള്ള മാറ്റമായിരുന്നു ഇത്. ആദി രൂപത്തില്‍ നിന്നു ഉള്ളടക്കത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കപ്പെട്ടില്ലെങ്കിലും ,ബ്രാഹ്മണ സമൂഹത്തിന്റെ വിശുദ്ധഭാഷയെന്ന രീതിയിലും മതകേന്ദ്രീകൃതമല്ലാതെ തന്നെ ചിന്തകന്മാരുടെ പൊതു ഭാഷയെന്ന നിലയിലും പ്രസക്തമായിരുന്ന സംസ്കൃതത്തിലേക്കുള്ള ഈ മാറ്റം ബുദ്ധമത തത്വങ്ങളുടെ പ്രചാരണത്തിന് ഒരു വലിയ സ്വീകൃത സമൂഹത്തെ ഒരുക്കിക്കൊടുത്തു. ഇതു കൊണ്ടു തന്നെ ഇന്ത്യയിലെ എല്ലാ പ്രമുഖ മഹായാന ചിന്തകന്മാരും അവരുടെ ആശയപ്രകാശനത്തിന് സംസ്കൃതമായിരുന്നു ഉപയോഗിച്ചിരുന്നത്. തെരവാദ വിഭാഗക്കാര്‍ എന്നാല്‍ സംസ്കൃതത്തിലേക്കുള്ള ഈ ചുവടുമാറ്റത്തെ പിന്തുടര്‍ന്നില്ല. ബുദ്ധന്‍ തന്റെ വചനങ്ങളെ പണ്ഡിത ഭാഷയായ സംസ്കൃതത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനെ അനുകൂലിച്ചിരുന്നില്ല എന്നത് തെരവാദ വിഭാഗക്കാരുടെ ഈ നിലപാടിന് ഒരു കാരണമായിരുന്നു. സാധാരണ ജനതയിലേക്കെത്തുന്ന ഒരു ഭാഷയായിരുന്നു(പാലി) ബുദ്ധന്‍ തന്റെ ആശയങ്ങളുടെ പ്രചാരണത്തിനായി കണ്ടെത്തിയിരുന്നത്. എന്നാല്‍ കാലക്രമേണ തെരവാദ വിഭാഗക്കാര്‍ ഉപയോഗിച്ചിരുന്ന പാലി ഭാഷയും ഒരു പണ്ഡിത ഭാഷയായി മാറുകയായിരുന്നു.
[തിരുത്തുക] മഹായാന ബുദ്ധമതത്തിന്റെ വളര്‍ച്ച (ക്രിസ്തു വര്‍ഷം ഒന്നാം നൂറ്റാണ്ട് മുതല്‍ പത്താം നൂറ്റാണ്ട് വരെ)
ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടു മുതല്‍ പല നൂറ്റാണ്ടുകളില്‍ മഹായാന ബുദ്ധമത തത്വങ്ങള്‍ വളരുകയും പല രാജ്യങ്ങളിലേക്ക് പടരുകയും ചെയ്തു. ഭാരതത്തില്‍ നിന്നും തെക്കു കിഴക്കന്‍ ഏഷ്യ, മധ്യേഷ്യ, ചൈന, കൊറിയ വഴി ഒടുവില്‍ ക്രി.വര്‍ഷം 538-ഓട് കൂടി മഹായാന ബുദ്ധമതം ജപ്പാനില്‍ എത്തിച്ചേര്‍ന്നു.
[തിരുത്തുക] ഭാരതം
കുഷാനന്മാരുടെ ഭരണകാലം അവസാനിച്ചതില്‍ പിന്നെ ഗുപ്തരാജവംശത്തിന്റെ കാലത്താണ് (4 മുതല്‍ 6 വരെ നൂറ്റാണ്ടുകളില്‍) മഹായാന ബുദ്ധമതം ഇന്ത്യയില്‍ വീണ്ടും ശക്തി പ്രാപിച്ചത്. മഹായാന വിദ്യാ കേന്ദ്രങ്ങള്‍ ഈ കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി. വടക്കു കിഴക്കന്‍ ഭാരതത്തിലെ അതിപ്രശസ്തവും, ചരിത്രഗതിയെ നിര്‍ണായകമായി സ്വാധീനിച്ചതും,ഏറ്റവും വലിയതുമായ ബുദ്ധമത സര്‍വ്വകലാശാലയായ നളന്ദ ഇതില്‍ പ്രമുഖമാണ്. നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ഈ മഹാവിദ്യാ കേന്ദ്രത്തില്‍ നാഗാര്‍ജ്ജുനനെപ്പോലുള്ള പോലുള്ള പ്രശസ്തരായ ഒട്ടനവധി ഗുരുക്കന്മാരുണ്ടായിരുന്നു.ഗുപ്ത ബുദ്ധകല യുടെ സ്വാധീനം തെക്കു കിഴക്കന്‍ ഏഷ്യ മുതല്‍ ചൈന വരെ വ്യാപിച്ചിരുന്നു.
ഹൂണന്മാരുടെ അധിനിവേശവും അതിനു ശേഷം മിഹിര്‍കുള യുടെ ക്രൂരമായ അടിച്ചമര്‍ത്തലിനെയുമൊക്കെ തുടര്‍ന്ന് ആറാം നൂറ്റാണ്ടോട് കൂടി ഭാരതത്തില്‍ ബുദ്ധമതം ദുര്‍ബലമാക്കപ്പെട്ടു.
ഭാരതത്തിലുടനീളമുള്ള തന്റെ യാത്രയില്‍ ആന്ധ്ര, ധന്യകടക, ദ്രാവിഡ എന്നിവിടങ്ങളിലൊക്കെ ബുദ്ധമതം പ്രചാരത്തിലുണ്ടായിരുന്നതായി കണ്ടിരുന്നുവെന്ന് ഹുയാന്‍സാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക ഭാരതത്തിലെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാന്‍സാങ്ങ് സൂചിപ്പിച്ചത്. [13] ആധുനിക നേപ്പാളിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ ഉപേക്ഷിക്കപ്പെട്ട സ്തൂപങ്ങളെപറ്റിയും, ഗൌഡ സാമ്രാജ്യത്തിലെ (ആധുനിക പടിഞ്ഞാറന്‍ ബംഗാള്‍) ശ്ശാങ്ക എന്ന രാജാവ് ബുദ്ധസന്യാസിമാരെ അടിച്ചമര്‍ത്തിയിരുന്നതിനെ പറ്റിയുമൊക്കെ വിവരിക്കുമ്പോള്‍ തന്നെ ഹര്‍ഷവര്‍ദ്ധനന്‍ ബുദ്ധമതത്തെ സംരക്ഷിച്ചിരുന്നതും ഹുയാന്‍സാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹര്‍ഷവര്‍ദ്ധന ന്റെ സാമ്രാജ്യം അവസാനിച്ചതിനു ശേഷം രജപുത്ര സാമ്രാജ്യത്തിലേക്കു വഴി വച്ച ഒട്ടനവധി ചെറു സാമ്രാജ്യങ്ങള്‍ ഗംഗാതടങ്ങളില്‍ വ്യാപകമായി രൂപീകരിക്കപ്പെട്ടു. ഇത് ബുദ്ധമത ഭരണ ഗോത്രങ്ങളുടെ അവസാനത്തിന് വഴി വച്ചു. മാത്രവുമല്ല പിന്നീട് ബംഗാള്‍ പ്രദേശത്തു രൂപം കൊണ്ട പലാ സാമ്രാജ്യത്തിന്റെ ഉദയം വരെ, രാജസംരക്ഷണത്തിന്റെ സുരക്ഷിതത്വവും ബുദ്ധമതത്തിനു ലഭിച്ചിരുന്നില്ല.
മഹായാന ബുദ്ധമതം തുടര്‍ന്ന് 8 മുതല്‍ 12 നൂറ്റാണ്ട് വരെ വളര്‍ച്ച പ്രാപിക്കുകയും ഭൂട്ടാന്‍, സിക്കിം എന്നിവിടങ്ങളിലേക്ക് പടരുകയും ചെയ്തു. പലാ സാമ്രാജ്യം ഹിന്ദു സേനാ സാമ്രാജ്യത്തിനു മുന്നില്‍ അടിയറവു പറയുന്നതു വരെ ഈ വളര്‍ച്ച തുടര്‍ന്നു. പലാ ഭരണകാലം ഒട്ടനവധി ആരാധനാലയങ്ങളും ബുദ്ധകലയുടെ ഒരു വ്യതിരിക്തരൂപവും സൃഷ്ടിച്ചിരുന്നു. പലയിടങ്ങളിലും ബുദ്ധമതം ജൈനമതത്തിനും ഹിന്ദുവിശ്വാസങ്ങള്‍ക്കും വഴിമാറിക്കൊടുത്തിരുന്നതായി ഹുയാന്‍സാങ്ങ് നിരീക്ഷിച്ചിട്ടുണ്ട്[14] പത്താം നൂറ്റാണ്ടോടു കൂടി ബംഗാളിലെ പലാ സാമ്രാജ്യത്തിനു പുറത്ത് ബുദ്ധമതം വലിയ തകര്‍ച്ചയെ നേരിടുകയും ഹൈന്ദവ വിശ്വാസങ്ങള്‍ ശക്തിപ്രാപിക്കുകയും ചെയ്തു. വൈഷ്ണവ ഹൈന്ദവതയില്‍ ബുദ്ധന്‍ വിഷ്ണുവിന്റെ ഒന്‍പതാം അവതാരമാണെന്ന സങ്കല്‍പ്പം ഇക്കാലത്ത് ഉരുത്തിരിഞ്ഞു വന്നു. [15]
ഇന്ത്യയില്‍ ബുദ്ധമതത്തിന്റ്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ ഒരു നാഴികക്കല്ലാണ് 1193 ല്‍ മുഹമ്മദ് ഖില്‍ജിയുടെ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ നിന്നു വന്ന ഇസ്ലാം ആക്രമണകാരികള്‍ നളന്ദ ചുട്ടുകരിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഒടുക്കത്തോടെ ബൌദ്ധന്മാരുടെ ശക്തികേന്ദ്രമായിരുന്ന ബീഹാറിലും മറ്റും ഇസ്ലാമിക മുന്നേറ്റമുണ്ടായതും, രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെട്ടതും സാമൂഹികവും ജാതീയവുമായ സമ്മര്‍ദ്ദങ്ങളും എല്ലാം ബുദ്ധമതം വടക്ക് ഹിമാലയ താഴ്വാരങ്ങളിലേക്കും തെക്ക് ശ്രീലങ്കയിലേക്കും ചുരുങ്ങുന്നതിന് കാരണമായിത്തീര്‍ന്നു. അതു പോലെ ഹിന്ദുമത നവോത്ഥാന പ്രസ്ഥാനങ്ങളായ അദ്വൈതവും ഭക്തിപ്രസ്ഥാനവും, സൂഫിമാരുടെ സേവന പ്രവര്‍ത്തനങ്ങളുമൊക്കെ ബുദ്ധമതത്തിന്റെ പ്രഭാവം ഇല്ലാതാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.
[തിരുത്തുക] മദ്ധ്യ ഉത്തര ഏഷ്യ
[തിരുത്തുക] മദ്ധ്യ ഏഷ്യ
ബുദ്ധമതം മദ്ധ്യ ഏഷ്യയില്‍ ബുദ്ധന്റെ കാലം മുതല്‍ക്കേ വ്യാപിച്ചിരുന്നു. പാലിയിലെ ഇതിഹാസമനുസരിച്ച്, തേറവട കാനണണിന്റെ ഭാഷ, ബക്ത്രിയായിലെ രണ്ട് വ്യാപാരികളായ തപസ്സുവും ഭാലികയും ബുദ്ധനെ സന്ദര്‍ശിച്ചിരുന്നുവെന്നും ബുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നുവെന്നും പറയപ്പെട്ടിരുന്നു. പിന്നീട് അവര്‍ ബക്ത്രിയായിലേക്ക് മടങ്ങിപ്പോവുകയും അവിടെ ബുദ്ധവിഹാരങ്ങള്‍ പണിയുകയും ചെയ്തു (ഫോള്‍സ്)
മുന്‍പുള്ള കാലം മുതല്‍ക്കേ മദ്ധ്യ ഏഷ്യയായിരുന്നു ചൈനയുടേയും ഇന്ത്യയുടേയും പേര്‍ഷ്യടേയും സമ്മേളനവേദി. രണ്ടാം നൂറ്റാണ്ട് ബി.സി. യില്‍, ഫോര്‍മര്‍ ഹാനിന്റെ സാമ്രാജ്യം പടിഞ്ഞാറിലേക്ക് വ്യാപിച്ചപ്പോള്‍, ഹെലനസിറ്റിക്ക് പാരമ്പര്യവുമായി, പ്രത്യേകിച്ച് ഗ്രെകോ-ബാക്ത്രിയന്‍ രാജ്യങ്ങളുമായി സമ്പര്‍ക്കം സ്ഥാപിച്ചു. അതിനുശേഷം, ബുദ്ധമതതിന്റെ വടക്കോട്ടുള്ള വ്യാപ്തി, ബുദ്ധ സമൂഹങ്ങളും, ബുദ്ധസാമ്രാജ്യങ്ങളും മദ്ധ്യ ഏഷ്യയില്‍ സ്ഥാപിച്ചെടുക്കാന്‍ സഹായിച്ചു. ചില പട്ട് നൂല്‍ വഴിയിലുള്ള രാജ്യങ്ങളില്‍ മൊത്തം ബുദ്ധ സ്തൂപങ്ങളും സന്യാസിമഠങ്ങളും സ്ഥാപിച്ചിരുന്നു. മിക്കതും കിഴക്കോട്ടും പടിഞ്ഞാറോട്ടുമുള്ള യാത്രക്കാര്‍ക്കുള്ള വിശ്രമസങ്കേതങ്ങളായിരുന്നു.
ഹുനായന്‍ പാരമ്പര്യം ആദ്യം പടര്‍ന്നത് തുര്‍ക്കി ഗോത്രവര്‍ഗ്ഗക്കാരില്‍ ആയിരുന്നു.രണ്ടും ക്രിസ്തുവര്‍ഷത്തിനു മുന്‍പുള്ള മൂന്നും നൂറ്റാണുണ്ടുകളില്‍ ഇത് മഹായാന ബുദ്ധമതവുമായി സംയോജിച്ച് ഇപ്പോഴുള്ള പാകിസ്ഥാന്‍, കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍, കിഴക്കന്‍ നദിതീര ഇറാന്‍, ഉസ്ബെസ്കിസ്ഥാന്‍, തുര്‍ക്കമെനിസ്ഥാന്‍, തജാകിസ്ഥാന്‍ എന്നീ സ്ഥലങ്ങളിലും വ്യാപിച്ചു. പുരാതന രാജ്യങ്ങളായ ഗാന്ധാര, ബാക്ത്രിയ, പാര്‍ത്തിയ, സോഗ്ദിയ - ഇവയില്‍ നിന്നും പിന്നീട് മൂന്നാം നൂറ്റാണ്ട് ബി.സി. ഇ ചൈനയിലേക്കും വ്യാപിച്ചു. പക്ഷെ ഇവിടങ്ങളില്‍ ബുദ്ധമതം മാത്രമല്ലാതെ മറ്റു മതങ്ങളും ഉണ്ടായിരുന്നു. ബുദ്ധവിശ്വാസികളെ കൂടാതെ, സൊരാഷ്ട്രിയന്മാര്‍, ഹിന്ദുക്കള്‍, നെസ്ത്രോയിന്‍ ക്രിസ്ത്യാനികള്‍, ജൂതന്മാര്‍, മാനിഷ്യേന്മാര്‍, ഷാമനിസത്തിന്റെ വിശ്വാസികള്‍, തെംഗരിസം, അങ്ങിനെ സ്വദേശിയായ സംഘടിതമല്ലാത്ത പല മതങ്ങളും ഉണ്ടായിരുന്നു.
ഏഴാം നൂറ്റാണ്ട് സി.ഇ വരെ പല നികായ പാഠശാലകള്‍ മദ്ധ്യഏഷ്യയില്‍ ചൈനയിലും ഉണ്ടായിരുന്നു. ഈ കാലങ്ങളില്‍ മഹായാന ബുദ്ധിസം ശക്തിപ്രാപിച്ചിരുന്നുവെങ്കിലും, വിശ്വാസം നികായാ പോലെയല്ലാത്തതിനാലും, സാര്‍വാസ്റ്റിവാദിനും ധര്‍മ്മഗുപ്തകളും മദ്ധ്യ ഏഷ്യയിലെ സന്യസമഠങ്ങളിള്‍ തിരഞ്ഞെടുത്തിരുന്നു.
മദ്ധ്യ ഏഷ്യയില്‍ ബുദ്ധ സാമ്രാജ്യങ്ങള്‍ പലതും സൃഷ്ടിക്കപ്പെടുകയും വ്യാപിക്കുകയും അവയെല്ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പടരുകയും ചെയ്തിരുന്നു. മിഹിര്‍കുല രാജാവിന്റെ കീഴിലുണ്ടായിരുന്ന വെള്ള ഹണിന്റെ ആക്രമത്തിനു മുന്‍പുള്ള കുഷാന്‍ സാമ്രജ്യത്തില്‍ ബുദ്ധമതക്കാരെ വളരെയധികം പീഡിപ്പിച്ചിരുന്നു.
ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ വരവോടു കൂടി മദ്ധ്യ ഏഷ്യയിലെ ബുദ്ധമതം താഴോട്ട്പോവുകയും, പല ബുദ്ധസ്തൂപങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു. ബുദ്ധ വിശ്വാസികള്‍ക്ക് ദിമ്മികള്‍ എന്ന നാമധേയം നല്‍കുകയും, വേദ പുസ്തകളുള്ള മതവിശ്വാസികളായ ക്രിസ്ത്യാനികള്‍, ജൂതമാര്‍, ആല്‍-ബ്രൂണി എന്നിവര്‍ ബുദ്ധനെ “ബുര്‍ക്സാന്‍” പ്രവാചകന്‍ എന്നു വിളിക്കുകയും ചെയ്തു.
മംഗോളുകാരനായ ജെംഗിസ് ഖാന്റെ വരവോടു കൂടെ ബുദ്ധിസം പിന്നീടും ശക്തിപ്രാപിച്ചുവെങ്കിലും, പിന്നീട് നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം മോംഗോളുകാര്‍ ഇസ്ലാം മതവിശ്വാസികളായി തീരുകയും ചെയ്തിരുന്നു. ബുദ്ധവിശ്വാസികളായ മോഗോളുകാരാണ് ഇല്‍-കനാറ്റെ ചാഗതി കനാറ്റെ പോലുള്ളവ പതിമൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിച്ചിരുന്നത്. ഇസ്ലാം മതവിശ്വാസം പിന്നീട് ഏഷ്യയിലേക്കും വ്യപിപ്പിച്ചത് മംഗോളുകാരായിരുന്നു.
[തിരുത്തുക] പാര്‍ത്തിയ
ബുദ്ധമതം പടിഞ്ഞാറോട്ട് ആര്‍സാസിഡ് പാര്‍ത്തിയായിലോട്ടും, പുരാതന മാര്‍ജിയാനയിലെ മെര്‍വ് വരേയും , ഇന്നത്തെ തുര്‍ക്കെമിന്‍സ്ഥാന്‍ വരേയും വ്യാപിച്ചിരുന്നു. സോവിയറ്റ് പുരാവസ്തു ഗവേഷകര്‍ ഉത്ഖനനത്തില്ലൂടെ മെറ്വിന്റെ അടുക്കലുള്ള ഗോറ് കാലായില്‍ ഒരു ബുദ്ധമഠം, ഒരു വലിയ ബുദ്ധപ്രതിമ, ഒരു ബുദ്ധ ആരാധനാലയം എന്നിവ കണ്ടെടുത്തിട്ടുണ്ട്.
പാര്‍ത്തിയക്കാര്‍ ബുദ്ധമതം വ്യാപിപ്പിക്കുവാന്‍ പ്രയതിനിച്ചിട്ടുണ്ട്. ആന്‍ ഷിഗോ (c. 148 CE) എന്ന ഒരു പാര്‍ത്തിയന്‍ രാജകുമാരന്‍ ചൈനയിലേക്ക് പോവുകയും അവിടെവച്ച് ചീനഭാഷയിലേക്ക് ബുദ്ധസൂക്തങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
[തിരുത്തുക] താരിം തീരപ്രദേശങ്ങള്‍
മദ്ധ്യ ഏഷ്യയുടെ കിഴക്കന്‍ഭാഗത്തു നിന്നും (ചൈനീസ് തുര്‍ക്കെസ്ഥാന്‍, താരിം ബേസിന്‍, ഇന്യാങ്ങ്) വളരെ വിലപിടിപ്പുള്ള ബുദ്ധ കലാരൂപങ്ങള്‍ (ഗുഹകളില്‍ നിന്നും ചുവര്‍ ചിത്രങ്ങള്‍, ക്യാനവാസിലെ ചിത്രങ്ങള്‍, ശിലാരൂപങ്ങള്‍, ആരാധനാ സാമഗ്രികള്‍) കണ്ടെടുത്തിട്ടുണ്ട്. ഇവയിലൊക്കെ ഇന്ത്യയുടേയും ഹെലനെസ്റ്റിക്ക് സമ്പ്രദായങ്ങളുടേയും സ്വധീനത കാര്യമായി കാണുവാന്‍ സാധിക്കും. ഗാന്ധാര സ്വധീനതയുള്ളതായ സെറിന്ത്യന്‍ കലാരൂപങ്ങളും, ഗാന്ധാരി ലിപിയായ കര്‍സോത്തിയിലുള്ള വേദവാക്യങ്ങളും കണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
മദ്ധ്യ ഏഷ്യക്കാര്‍ ബുദ്ധമതം കിഴക്കോട് വ്യാപിപ്പിക്കുവാന്‍ വളരെ കാര്യമായി ശ്രമിച്ചിട്ടുണ്ട്. ബുദ്ധ വചനങ്ങള്‍ ചൈനീസ് ഭാഷയിലേക്ക് ആദ്യം വിവരത്തനം ചെയ്തവര്‍ പാര്‍ത്തിയന്‍ ആയ (Ch: Anxi) ആന്‍ ഷിഗോ (c. 148 CE) അല്ലെങ്കില്‍ ആന്‍ ഹുസാന്‍, യെഷിക്കാരനായ കുഷാന്‍ ലോകാകേമ(c. 178 CE), സീ ക്യൂയന്‍, സി യാവോ, സോഗ്ദിയനായ (Ch: SuTe/粟特) കാങ്ങ് സേങ്ങ്കാ എന്നിവരാണ്. ആദ്യ വിവര്‍ത്തനക്കാരില്‍ മുപ്പത്തിമൂന്ന് വിവര്‍ത്തനക്കരുടെ പേരുകള്‍ കണ്ടെടുത്തിട്ടുണ്ട്, മിക്കവരും മദ്ധ്യഏഷ്യയില്‍ നിന്നുള്ളവരാണ്.
താരിം ബേസിനില്‍ നിന്ന് കണ്ടെടുത്ത ചുവര്‍ചിത്രമെഴുത്ത് പ്രകാരം, മദ്ധ്യ കിഴക്കന്‍ ഏഷ്യന്‍ ബുദ്ധ സന്യാസികള്‍ പത്താം നൂറ്റാണ്ട് വരെ ശക്തമായ വ്യവഹാരങ്ങള്‍ നടത്തിപ്പോന്നിരുന്നു. എന്നിരുന്നാലും ചൈനയുടെ സംസ്കാരത്തിന്റെ കാര്യമായ സ്വാധീനം ഇവയില്‍ ഉണ്ടായിരുന്നു.
- കൂടുതല്‍ വിവരങ്ങള്‍ക്ക്: ദുഞുവാങ്ങ് , കോട്ടാന്‍ സാമ്രാജ്യം
[തിരുത്തുക] ചൈന
ഒന്നാം നൂറ്റാണ്ട് സി.ഇ യില്‍ ആണ് ബുദ്ധിസം ചൈനയില്‍ എത്തിയത്. അതിനു മുന്‍പും ഒരു ബുദ്ധ സന്യാസി അശോകന്റെ കാലയളവില്‍ സന്ദര്‍ശിച്ചുവെന്നും ഐതിഹ്യങ്ങളുണ്ട്. എട്ടാം നൂറ്റാണ്ട് വരെ ബുദ്ധമതം അഭൂതപൂര്‍വ്വമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ചു.
ഔദ്യോഗികമായി ക്രിസ്തുവര്‍ഷം 67ല്‍ ആണ് ചൈനയില്‍ ബുദ്ധമതം വന്നത്. രണ്ട് സന്യാസികളായ മോട്ടോണും ചുഫാര്‍ലാനും ആയിരുന്നു സന്ദര്‍ശകര്‍. ക്രിസ്തുവര്‍ഷം 68ല്‍, രാജാവിന്റെ പിന്തുണയോട് കൂടി, വെള്ള കുതിര എന്നറിയപ്പെടുന്ന ദേവാലയം രാജഭരണതിന്റെ തലസ്ഥാനമായിരുന്ന ലുയാങ്ങില്‍ പണികഴിപ്പിച്ചു (白馬寺). ആ ദേവാലയം ഇപ്പോഴും നിലനില്‍ക്കുന്നു. ആ നൂറ്റാണ്ടിന്റെ അവസാനം, ഒരു സമ്പന്നമായ സമൂഹം പേങ്ങ്‌ചെങ്ങില്‍(ഇപ്പോഴത്തെ സുഹൌ, ഇയാങ്ങ്‌സു) സ്ഥിതികൊണ്ടിരുന്നു.
ആദ്യത്തെ മാഹായാന പുസ്തകങ്ങള്‍ ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് കുഷാന സന്യാസിയായി ലോകകസേമ ആയിരുന്നു. ക്രിസ്തുവര്‍ഷം 178നും 189നു ഇടയില്‍ ലുയാങ്ങില്‍ വെച്ച്. ചൈനയില്‍ നിന്ന് ലഭിച്ച ബുദ്ധ ആദ്യകാല കരകൌശലങ്ങള്‍ മണി ട്രീയിലുള്ള ചെറിയ പ്രതിമകളാണ്, ഏകദേശം ക്രിസ്തുവര്‍ഷം 200ല്‍, ഗാന്ധാരന്‍ രീതിയില്‍ വരച്ച ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്: “ഇറക്കുമതി ചെയ്ത ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യം, പുതിയ സിദ്ധാന്തം വന്നത് ഗാന്ധാരയില്‍ നിന്നുമാണെന്നാണ്. ഗാന്ധാരയുടെ പ്രത്യേകതയായിരുന്നു “മണി ട്രീ” പ്രതിമകള്‍. അവയില്‍ ബുദ്ധനെ ഉയര്‍ന്ന നെറ്റിയും, ലംഭമായി ചീകിയ മുടിയും, മീശയും, സുഘടനയില്‍ നെയ്ത വസ്ത്രവും, കൈ കടത്തുവാന്‍ സമാന്തരമായ കീറലും ഇവയെ സൂചിപ്പിക്കുന്നു. ("Crossroads of Asia" p209)
ചൈനയില്‍ ബുദ്ധമതം തഴച്ചത് താങ്ങ് വംശത്തിന്റെ ആദ്യകാലഘട്ടങ്ങളിലയിരുന്നു. (618–907). വിദേശ രാജ്യങ്ങളോടുള്ള് തുറന്ന സമീപനം ആ രാജവംശത്തിന്റെ പ്രത്യേകതയായിരുന്നു. ആ നാലാം നൂറ്റാണ്ടു മുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്റെ കാലഘട്ടം വരെ ധാരാളം ചൈനീസ് ബുദ്ധ സന്യാസികള്‍ ഇന്ത്യയിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. താങ്ങ് തലസ്ഥാനമായ ഷാങ്ങ് ആന്‍ അന്നത്തെ ബുദ്ധ ചിന്തകളുടെ കേദാരമായിരുന്നു. അവിടെനിന്നുമാണ് പിന്നീട് ബുദ്ധമതം കൊറിയയിലേക്കും കെന്റോഷിയിലെ ജപ്പാന്‍ വിദേശകാര്യാലയങ്ങളുടെ സഹായത്തോടു കൂടി ജപ്പാനിലേക്കും വ്യാപിച്ചത്.
എന്നിരുന്നാലും വിദേശ സ്വാധീനം താങ്ങ് രാജവംശത്തിന്റെ അവസാനത്തോട് കൂടി ദുഷ്പേരു സമ്പാദിച്ചു. കൊല്ലവര്‍ഷം 845ല്‍, താങ്ങ് ചക്രവര്‍ത്തി വു-സാങ്ങ് സ്വദേശിയായ താവൊ മതത്തിന്റെ വളര്‍ച്ചക്ക് എല്ലാ വിദേശ മതങ്ങളേയും (ക്രിസ്ത്യന്‍ സ്റ്റോറിയന്‍, സൊരാഷ്ട്ര്യന്‍ മതം,ബുദ്ധ മതം) നിരോധിച്ചു. പിന്നീടുള്ള കാലങ്ങളില്‍ ചക്രവര്‍ത്തി ബുദ്ധ സന്യാസികളെ കൊന്നും പീഢിപ്പിച്ചും ആശ്രമങ്ങളും ആരാധനാലയങ്ങളും തകര്‍ത്തും ബുദ്ധമതത്തിന്റെ ചിന്താധാരയുടെ സ്വാധീനം നശിപ്പിച്ചു.
പ്യുയര്‍ ലാന്റും ചാന്‍ ബുദ്ധമതവും പിന്നീടും വളരെക്കാലും ദശാബ്ദങ്ങളോളം സമൃദ്ധമായി പ്രചരിച്ചു. അവ പിന്നീട് സെന്‍ എന്ന ചിന്താധാരക്ക് വഴിതെളിച്ചു. ചൈനയില്‍ ചാന്‍ വ്യാപിച്ചത് സോങ്ങ് രാജവംശത്തിന്റെ(1127–1279), കീഴിലായിരുന്നു. ആ കാലങ്ങളില്‍ ആശ്രമങ്ങളെല്ലം സംസ്ക്കാരത്തിന്റേയും വിദ്യയുടേയും മൂര്‍ത്തികേന്ദ്രങ്ങളായിരുന്നു.
ഇന്ന്, ചൈനയിലാണ് ബുദ്ധമതത്തിന്റെ കലയും സംസ്കാരവും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സ്ഥലങ്ങളായ ഗാന്‍സു പ്രവിശ്യയുലുള്ള ദുന്‍ഹുവാങ്ങ് മോഗാവൊ ഗുഹകള്‍, ഹേനാന്‍ പ്രവിശ്യയിലുള്ള ലുയാങ്ങിലുള്ള ലോങ്ങ്‌മെന്‍ ഗ്രോട്ടോകള്‍, ഷാന്‍ഹി പ്രവിശ്യയിലുള്ള ദാതോങ്ങിനടുത്തുള്ള യുങ്ങ്‌ഗാങ്ങ് ഗ്രോട്ടോകള്‍, ദാസു പാറയിലുള്ള ചിത്രരചനകള്‍ - ഇവയെല്ലാം ലോകപ്രശസ്ത ബുദ്ധവിഹാരകേന്ദ്രങ്ങളാണ്. ദി ലേഷാന്‍ ജയന്റ് ബുധന്‍, താങ്ങ് രാജവംശത്തില്‍ എട്ടാം നൂറ്റാണ്ടില്‍ ഒരു പാറയില്‍ നിന്ന് കൊത്തിയെടുത്തതാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ കല്ലില്‍ കൊത്തിയ ശില്പം.
[തിരുത്തുക] കൊറിയ
ക്രിസ്തുവര്‍ഷം 372ല്‍ ചൈനയുടെ സ്ഥാനപതി കൊറിയയുടെ ഗുഗോയോ രാജാവിനെ സന്ദര്‍ശിച്ചപ്പോള്‍ ബുധന്റെ ചിത്രങ്ങളുടേ പുസ്തകങ്ങളും കൊണ്ട് വന്നു. അങ്ങിനെ കൊറിയയിലും ബുദ്ധമതം പ്രചരിച്ചു, ഏഴാം നൂറ്റാണ്ട് മുതല്‍ പ്രത്യേകിച്ചു സെന്‍ ബുദ്ധമതം. 1392-ലെ കണ്‍ഫ്യൂഷന്‍ യി രാജവംശത്തിന്റെ വരവോട് കൂടി, ബുധമതത്തിനെതിരായ നിലപാടുകള്‍ കാരണം ബുദ്ധമതം മുഴുവനായും കൊറിയയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു. സെന്‍ മൂവ്മെന്റാണ് കുറച്ചെങ്കിലും ബാക്കിയുള്ളത്.
[തിരുത്തുക] ജപ്പാന്‍
- ഇതും കാണുക: സെന്‍ ബുദ്ധമതം
ജപ്പാനില്‍ ബുദ്ധമതം വന്നത് ആറാം നൂറ്റാണ്ടില്‍ കൊറിയയില്‍ നിന്ന് സന്യാസികള്‍ ചിത്രങ്ങളും ലിഖിതങ്ങളുമായി ജപ്പാനിലെ ദ്വീപുകളില്‍ സഞ്ചരിച്ച് പ്രചരിപ്പിച്ചതോട് കൂടിയാണ്. ജപ്പാനിലെ ഔദ്യോഗികമായ മതമായി ബുദ്ധമതം അതിനടുത്ത നൂറ്റാണ്ടില്‍ പ്രഘ്യാപിക്കപ്പെട്ടു.
ആ കാലങ്ങളില്‍ ഇന്ത്യയില്‍ ബുദ്ധമതം തുടച്ചുനീക്കപ്പെടുമ്പോഴും മദ്ധ്യ ഏഷയിലും ചൈനയിലും അത് നിയന്ത്രിക്കപ്പെടുമ്പോഴും സില്‍ക് റോഡിന്റെ അവസാനത്തിലായതുകൊണ്ട് ജപ്പാനില്‍ ബുദ്ധമതം സംരക്ഷിക്കപ്പെട്ടു.
ക്രിസ്തുവര്‍ഷം 710ല്‍ അനേകം അമ്പലങ്ങളും ആശ്രമങ്ങളും തലസ്ഥാനമായ നാറയില്‍ പണികഴിക്കപ്പെട്ടു. അവയില്‍ പ്രധാനം അഞ്ചുനിലയുള്ള പഗോഡായും ഹൊറ്യു-ജി യിലെ സ്വര്‍ണ ഹാളും (Golden Hall of the Hōryū-ji) കൊഫ്കു-ജി അമ്പലവുമാണ്(Kōfuku-ji temple). അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടില്‍ നാറ, ഹേന്‍, കമകുറാ എന്നിവരുടെ കാലങ്ങളില്‍ ജപ്പാനിലെ ബുധ കലരൂപങ്ങള്‍ വളരെ സമ്പന്നമായിരുന്നു.
പന്ത്രണ്ടാം പതിമൂന്നാം നൂറ്റാണ്ടില്‍, ഡോജെനും ഐസായിയുടേയും ചൈനയില്‍ നിന്നുള്ള തിരിച്ചു വരവ് വഴി സെന്‍ കലകള്‍ വികസിക്കുകയും ചെയ്തു. സെന്‍ കലകളുടെ പ്രത്യേകതകളായ ചിത്രങ്ങളും( സുമ്-ഇ , എന്‍സൊ), കവിതകളും (ഹൈക്കു), ലോകത്തിന്റെ സത്യസന്ധമായ സത്ത അവയുടെ അനുഭാവ്യചിത്രീകരണത്തിലൂടെയും അലങ്കാരമില്ലാത്ത പദങ്ങളിലൂടേയും വരച്ചു കാട്ടി. ഉദ്ബോധനത്തിനുവേണ്ടിയൂള്ള തിരച്ചിലില്‍ മറ്റു കലാരൂപങ്ങളാായ ചാന്യു ചായ ചടങ്ങുകളും ഇകിബാനാ പൂക്കൂട കെട്ടല്‍ തുടങ്ങിയവയും വികസിച്ചു. ഈ പരിണാമത്തില്‍ എന്ത് മനുഷ്യ ക്രിയയും ഒരു കലാരൂപമായി വിശേഷിപ്പിച്ചു പോന്നു. അവയില്‍ യുദ്ധമുറകള്‍ക്കാണ് കലാരൂപത്തിന്റെ സവിശേഷതയായി വ്യപിച്ചത്.
ഇന്നും ജപ്പാനില്‍ ബുധമതം നിലനില്‍ക്കുന്നു. 80,000 ബുദ്ധ അമ്പലങ്ങള്‍ ഇന്നും സംരക്ഷിക്കപ്പെടുന്നു.
[തിരുത്തുക] തെക്കുകിഴക്കന്‍ ഏഷ്യ
ഒന്നാം നൂറ്റാണ്ടില്‍, പട്ടുനൂല്‍ പാതയിലൂടെയുള്ള വ്യാപരബന്ധങ്ങള്‍ മദ്ധ്യ-കിഴക്കന്‍ പാര്‍ത്തിയന്‍ സാമ്രാജ്യത്തിന്റെ ഉയര്‍ച്ച കാരണം നിയന്ത്രിക്കപ്പെട്ടിരുന്നു. പാര്‍ത്തിയന്‍ സാമ്രാജ്യം റോമന്‍ സാമ്രാജ്യത്തിന്റെ ബദ്ധശത്രുവായിരുന്നു. ആ കാലങ്ങളില്‍ തന്നെ റോമാക്കാര്‍ കൂടുതല്‍ ധനികരും മേന്മകൂടിയ ഏഷ്യന്‍ സുഖഭോഗവസ്തുക്കളില്‍ ആകൃഷ്ടരും ആയിത്തീര്‍ന്നു. ഈ കാരണം കൊണ്ട് മെഡിറ്ററനേനിയനും ചൈനയും, ഇന്ത്യയെ നടുക്കായി വെച്ച് കടലിലൂടെയുള്ള വ്യാപരങ്ങള്‍ തുടര്‍ന്നുപോന്നു. ആ കാലം മുതല്‍ക്കേ, വ്യാപാര ബന്ധങ്ങളിലൂടേയും, വാണിജ്യ സ്ഥാപനങ്ങളിലൂടേയു, രാഷ്ട്രീയ ഇടപെടലുകളിലൂടേയും ഇന്ത്യ കാര്യമായി തന്നെ തെക്കന്‍കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ സ്വാധീനിച്ചു തുടങ്ങിയിരുന്നു. വ്യാപാരവഴികള്‍ ഇന്ത്യയെ തെക്കന്‍ ബര്‍മ്മയുമായും, മദ്ധ്യ - തെക്കന്‍ സിയാമുമായും, ലോവര്‍ കമ്പോഡിയയുമായും, തെക്കന്‍ വിയറ്റ്നാമുമായും, മറ്റനേകം തീരപ്രദേശ പട്ടണങ്ങളുമായും ബന്ധിപ്പിച്ചുപോന്നു.
ആയിരം വര്‍ഷങ്ങളില്‍ കൂടുതല്‍, ഇന്ത്യയുടെ സ്വാധീനം നിമിത്തം ഈ രാജ്യങ്ങളിലെല്ലാം ഒരു സാസ്കാരിക സമത്വം നിലനിന്നു പോന്നു. ഭാരതീയ ലിപികളായ പാലിയും, സംസ്കൃതവും, അതിന്റെ കൂടെ തെറാവട, മഹയാന ബുദ്ധമതം, ബ്രാഹമണത്വം, ഹിന്ദുമതം എന്നിവ നേരിട്ടും രാമായണം, മഹാഭാരതം തുടങ്ങിയ വേദപുസ്തകങ്ങള്‍ വഴിയും പ്രചരിച്ചു.
അഞ്ചാം നൂറ്റാണ്ട് മുതല്‍ പതിമൂന്നാം നൂറ്റാണ്ട് വരെ, തെക്കന്‍കിഴക്കന്‍ ഏഷ്യയില്‍ വളരെ ശക്തമായ സാമ്രാജ്യങ്ങളുണ്ടായിരുന്നു. ബുദ്ധ വാസ്തുവിദ്യയും കലാരൂപങ്ങളും ഈ കാലത്ത് വളരെയധികം ശക്തിപ്രാപിച്ചിരുന്നു. പ്രധാനമായി ബുദ്ധ മതത്തിന്റെ സ്വാധീനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും കടല്‍ വഴി വന്നതുകൊണ്ട് ഈ രാജ്യങ്ങളിലെല്ലാം മഹായാന ബുദ്ധമതമാണ് പ്രചരിച്ചു വന്നത്. തെക്ക് ഉണ്ടായിരുന്ന ശ്രീ വിജയ സാമ്രാജ്യവും, വടക്ക് ഉണ്ടായിരുന്നു ഖെമര്‍ സാമ്രാജ്യവും ഈ രാജ്യങ്ങളെ സ്വാധീനിക്കാന്‍ മത്സരിച്ചിരുന്നു. തത്ഫലമായി ഉത്ഭവിച്ച കലയാണ് മഹായാന സര്‍വ്വദേവതാക്ഷേതമായ ഭോദിസ്തവായില്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളത്.
[തിരുത്തുക] വിയറ്റ്നാം
വിയറ്റ്നാമിലെ ബുദ്ധമതം എന്നു വിവക്ഷിക്കപ്പെടുന്നത് ആദ്യം ഇന്ത്യയില്‍ നിന്നും എത്തി പ്രചാരത്തിലാവുകയും പിന്നീട് ചൈനയിലെ ബുദ്ധമതത്താല്‍ പകരം വെക്കപ്പെടുകയും ചെയ്ത, ആ രാജ്യത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ബുദ്ധമതത്തെയാണ്. വിയറ്റ്നാമിലെ ബുദ്ധമതം അതിന്റെ പല സ്വഭാവവിശേഷതകളാലും മറ്റ് രാജ്യങ്ങളില്‍ അചരിക്കപ്പെടുന്ന ബുദ്ധമതത്തില്‍ നിന്നും വ്യത്യസ്തമാണ്.
വിയറ്റ്നാമിലെ ഏറ്റവും സ്വാധീനമുള്ള മതം ബുദ്ധമതമാണ്. 92 ശതമാനത്തോളം വിയറ്റ്നാം ജനത ബുദ്ധമത വിശ്വാസികളാണ്. ആ രാജ്യത്തെ മൂന്ന് ലക്ഷത്തോളം പേര്‍ ബുദ്ധമതം ആചരിക്കുന്നു. ബുദ്ധമതത്തിന്റേതായ അചാരങ്ങളില്‍ പങ്കെടുക്കുകയും ആരാധനാലയങ്ങള്‍ സ്ഥിരമായി സന്ദര്‍ശിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഏതാണ്ട് മുപ്പതു ലക്ഷം വരും. ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മതത്തിന്റെ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിട്ടുള്ളവരാണ്.
രൂപീകരണവും പ്രചാരവും
കൃസ്തുവര്‍ഷാരംഭത്തോടുകൂടിത്തന്നെ ബുദ്ധമതം വിയറ്റ്നാമില്‍ എത്തിയിരുന്നു. ഇതിഹാസപുരുഷനായ ചു ദോങ് തു ഒരു ഇന്ത്യന്‍ സന്യാസിയില്‍ നിന്നും ബുദ്ധമതം പഠിച്ചതോടെയാണ് ഇതിന്റെ തുടക്കം. ബാക് നിന്‍ പ്രവിശ്യയിലെ ഗിയാവോ ചി യുടെ തലസ്ഥാനമായ ലുയ് ലൌ പെട്ടെന്നു തന്നെ ബുദ്ധമതത്തിന്റെ പ്രധാന കേന്ദ്രമായി മാറി. താച് ക്വാങ്ങ് ഫടിനേയും മാന്‍ നുവോങ്ങ് ഫട് മാവോവിനെയും കുറിച്ചുള്ള ഐതിഹ്യങ്ങള്‍ ക്‍സൂദ്രയുടെ അനുശാസനങ്ങളില്‍ 168-169 വര്‍ഷം മുതല്‍ കാണാം.
ഇന്ത്യയില്‍നിന്നാണ് ബുദ്ധമതം എത്തിയത് എന്നതുകൊണ്ടു തന്നെ ബുദ്ധ എന്ന പദം ബുട് എന്ന പേരില്‍ വിയറ്റ്നാമില്‍ പ്രചാരത്തിലായി. ഇപ്പോഴും പല നാടോടിക്കഥകളിലും ഈ പദം ഉപയോഗിക്കപ്പെടുന്നുണ്ട്. അക്കാലഘട്ടത്തില്‍ തേരവാദ ബുദ്ധമതത്തിന്റെ സ്വാധീനം വിയറ്റ്നാം ബുദ്ധമതത്തില്‍ ഉണ്ടായിരുന്നകൊണ്ട് ബുദ്ധന്‍ നല്ല മനുഷ്യരെ സഹായിക്കുകയും ചീത്ത വ്യക്തികളെ ശിക്ഷിക്കുകയും ചെയ്യുന്ന ദേവനായാണ് കണക്കാക്കപ്പെട്ടിരുന്നത്. നാല്, അഞ്ച് നൂറ്റാണ്ടോടുകൂടി ചൈനയിലെ മഹായാന ബുദ്ധമതത്തിന്റെ സ്വാധീനം വര്‍ദ്ധിച്ചതോടെ, ബുട് എന്ന പദത്തിന് അതിന്റെ ബുദ്ധമതവുമായി ബന്ധപ്പെട്ട അര്‍ത്ഥം നഷ്ടമാവുകയും അതിനു പകരമായി ബുദ്ധ എന്നതിന്റെ ചൈനീസ് ഉച്ചാരണമായ ഫട് എന്ന പദം പ്രചാരത്തിലാവുകയും ചെയ്തു.
ആദ്യം മുതലേ വിയറ്റ്നാമില്‍ ബുദ്ധമതം സ്വാധീനം ചെലുത്തിയിരുന്നു. കൃസ്തുവര്‍ഷം 554ല്‍ രാജാവായ ലി നാം ദേ, “ലി എന്ന ബുദ്ധമതാനുയായി“ എന്നര്‍ത്ഥം വരുന്ന ലി ഫട് തു എന്ന പേരിലും അറിയപ്പെട്ടിരുന്നു. ലി, ട്രാന്‍ രാജവംശങ്ങളില്‍ ബുദ്ധമതം പെട്ടെന്നു തന്നെ വികാസം പ്രാപിക്കുകയും ജീവിതത്തിനെ സമസ്ത മണ്ഡലങ്ങളേയും സ്വാധീനിക്കുകയും ഔദ്യോഗിക മതമായി അറിയപ്പെടുകയും ചെയ്തു. ലെ രാജവംശത്തോടുകൂടി കണ്‍ഫ്യൂഷ്യനിസം ബുദ്ധമതത്തെ പിന്തള്ളുകയും ഔദ്യോഗികമതമായി മാറുകയും ചെയ്തു. അതിനെ തുടര്‍ന്ന് ബുദ്ധമതം ക്ഷയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. പതിനെട്ടാം നൂറ്റാണ്ടില്‍, ക്വാങ്ങ് ട്രങ്ങ് രാജാവ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചും, പുതുക്കിപ്പണിതും ബുദ്ധമതത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടത്തി. എങ്കിലും തന്റെ ലക്ഷ്യം സാധിക്കുന്നതിനു മുന്‍പെ അദ്ദേഹം അന്തരിച്ചു. പാശ്ചാത്യവല്‍ക്കരണത്തിന്റെ എല്ലാ സ്വാധീനങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ ബുദ്ധമതത്തിന് വിയറ്റ്നാമില്‍ ഒരു പുനരുദ്ധാരണം ഉണ്ടായി. ഇതിന്റെ തുടക്കം തെക്കന്‍ വിയറ്റ്നാമിലെ നഗരങ്ങളിലായിരുന്നു. ബുദ്ധസന്യാസികളായ ഖാന്‍ ഹോയുടേയും തീന്‍ ചിയുവിന്റെയും സംഭാവനകളാണ് ഇതിനു പിന്നില്‍.
ചുരുക്കത്തില്‍ വിയറ്റ്നാം ബുദ്ധമതത്തിന്റെ ചരിത്രത്തെ നാലു കാലഘട്ടങ്ങളായി ഭാഗിക്കാം.
- കൃസ്തുവര്‍ഷാരംഭം തുടങ്ങി ചൈനീസ് ആധിപത്ത്യത്തിന്റെ അവസാനം വരെയുള്ള രൂപീകരണത്തിന്റേയും വികാസത്തിന്റേയുമായ കാലഘട്ടം
- സ്വാതന്ത്ര്യത്തിനുശേഷം ബുദ്ധമതം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയ അടുത്ത കാലഘട്ടം
- (ദൈ വിയറ്റ്)ലെ രാജവംശത്തില്‍ തുടങ്ങി പത്തൊന്‍പതാം നൂറ്റാണ്ട് വരെയുള്ള ക്ഷയോന്മുഖമായ കാലഘട്ടം
- ഇരുപതാം നൂറ്റാണ്ട് മുതല്‍ ഇന്നോളമുള്ള പുനരുത്ഥാനത്തിന്റേതായ കാലഘട്ടം.
ഇന്ന് ഏറ്റവും സ്വാധീനമുള്ള മഹായാന ബുദ്ധമതത്തിലെ മൂന്ന് ചിന്താരീതികള്‍ വിയറ്റ്നാമില്‍ എത്തപ്പെട്ടു. സെന്‍ ബുദ്ധമതം, പവിത്രലോക ബുദ്ധമതം, വജ്രായന ബുദ്ധമതം എന്നിവയാണവ.
സെന്‍ ബുദ്ധമതം തീന്‍ എന്ന് വിയറ്റ്നാമില്‍ അറിയപ്പെടുന്ന സെന്‍ ബുദ്ധമതം ആറാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ സന്യാസിയാ ബോധിധര്‍മ്മന്‍ സ്ഥാപിച്ച ഒരു ബുദ്ധമത ശാഖയാണ്. സെന്‍ എന്നത് ആധുനിക ചൈനീസ് ഭാഷയില്‍ ചാന്‍ എന്ന് ഉച്ചരിക്കപ്പെടുന്ന അക്ഷരത്തിന്റെ ജപ്പാനീസ് ഉച്ചാരണമാണ്. ധ്യാനം എന്ന അര്‍ത്ഥം വരുന്ന സംസ്കൃതത്തിലെ ധ്യാന (പാലി ഭാഷയിലെ ഝാന) എന്ന വാക്കാണ് ഇതിന്റെ മൂലരൂപം.
വിയറ്റ്നാമിലെ ബുദ്ധമത ചരിത്രത്തിലെ ആദ്യ സെന്‍ ശാഖ സ്ഥാപിച്ചത് വിനിറ്റാരുകി എന്ന സന്യാസിയാണ്. അദ്ദേഹം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും തുടര്‍ന്ന് കൃസ്തുവര്‍ഷം 580ല്‍ വിയറ്റ്നാമിലേക്കും എത്തുകയായിരുന്നു.
[തിരുത്തുക] ശ്രീവിജയ സാമ്രാജ്യം(5-15 നൂറ്റാണ്ട്)
ഇന്തോനേഷ്യയിലെ സുമാത്രയിലെ പാലെംബാങ്ങ് കേന്ദ്രമായ ശ്രീവിജയ എന്ന കടലോര സാമ്രാജ്യം ശൈലേന്ദ്ര രാജാക്കന്മാരുടെ ഭരണകാലയളവില്‍ മഹായാന, വജ്രായന ബുദ്ധമതം സ്വീകരിച്ചു. പാലെംബാങ്ങ് ബുദ്ധമതത്തിന്റെ ഒരു മഹത്തായ കേന്ദ്രമായിരുന്നുവെന്നും അവിടത്തെ ചക്രവര്‍ത്തി തന്റെ സദസ്സില്‍ ആയിരത്തോളം സന്യാസിമാരെ നിലനിര്‍ത്തിയിരുന്നുവെന്നും യിജിങ്ങ് വിശദീകരിക്കുന്നു. മതപ്രചാരകനായി ടിബറ്റിലേക്ക് പോകുന്നതിനു മുന്‍പ് അതീഷ പാലെംബാങ്ങില്‍ പഠനം നടത്തിയിരുന്നു.
തെക്കുകിഴക്കന്‍ ഏഷ്യയില്‍ തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കുന്നതിനോടൊപ്പം ശ്രീവിജയ സാമ്രാജ്യം ബുദ്ധമതകലകളേയും പ്രചരിപ്പിച്ചു. ആ പ്രദേശങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന, ഇക്കാലയളവില്‍ സ്ഥാപിച്ച ബോധിസത്വന്റെ പ്രതിമകളിലെല്ലാം തന്നെ സാങ്കേതികത്തികവിന്റേയും സൗകുമാര്യത്തിന്റേയും ശക്തമായ സ്വഭാവസവിശേഷതകള്‍ കാണാം. ജാവയില്‍ കൃസ്തുവര്‍ഷം 780ല്‍ നിര്‍മ്മിച്ച, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരമായ ബോറൊബുദൂറിലെ ക്ഷേത്രത്തില്‍ വളരെ മികച്ചതായ വാസ്തുശില്പാവശിഷ്ടങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇവിടെ ആസനസ്ഥനായ ബുദ്ധന്റെ 505 വിഗ്രഹങ്ങള്‍ ഉണ്ട്. ഭാരതത്തിലെ ചോള രാജാക്കന്മാരുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ശ്രീവിജയ സാമ്രാജ്യം ക്ഷയിക്കാന്‍ തുടങ്ങുകയും പതിമൂന്നാം നൂറ്റാണ്ടോടെ ഇസ്ലാമിക ഭരണത്തിന്റെ വികാസത്തോടേ തകരുകയും ചെയ്തു.
[തിരുത്തുക] ഖെമര്‍ (Khmer)സാമ്രാജ്യം (9-13 നൂറ്റാണ്ട്)
പിന്നീട്, ഒന്‍പതാം നൂറ്റാണ്ടുമുതല്‍ പതിമൂന്നാം നൂറ്റാണ്ടുവരെ മഹായാന ബുദ്ധമതവും ഖെമര്‍ സാമ്രാജ്യവും തെക്കുകിഴക്കന്‍ ഏഷ്യന്‍ അര്‍ദ്ധദ്വീപില്‍ ആധിപത്യം ചെലുത്തി. ഖെമര്‍ സാമ്രാജ്യത്തിന്റെ കീഴില്‍ കംബോഡിയയിലും സമീപസ്ഥമായ തായ്‌ലാന്‍ഡിലും 900 ബുദ്ധമത ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. അങ്കോര്‍ ആയിരുന്നു ഈ വികാസത്തിന്റെ കേന്ദ്രം. ഒരു ദശലക്ഷത്തോളം നാഗരികര്‍ക്ക് ജീവിക്കുവാനുതകുന്ന ഒരു നഗരവ്യവസ്ഥയും ഒരു ക്ഷേത്രസമുച്ചയവും ഇവിടെ ഉണ്ടായിരുന്നു. മഹാന്മാരായ ഖെമര്‍ രാജാക്കന്മാരില്‍ ഒരാളായ ജയവര്‍മ്മന്‍ ഏഴാമന്‍ (കൃ.വ.1181-1219) അങ്കോര്‍ തോമിലും ബയോനിലും വലിയ ബുദ്ധമത സങ്കേതങ്ങള്‍ സ്ഥാപിച്ചു. പതിനൊന്നാം നൂറ്റാണ്ടില്‍ ബുദ്ധമതത്തിന് ഭാരതത്തില്‍ ഉണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് തെക്കുകിഴക്കന്‍ ഏഷ്യയില്‍ മഹായാന ബുദ്ധമതത്തിനും തകര്‍ച്ച ഉണ്ടാവുകയും ശ്രീലങ്കയില്‍ നിന്നുള്ള തേരവാദ ബുദ്ധമതം പകരമായി വരുകയും ചെയ്തു.
[തിരുത്തുക] വജ്രയാനത്തിന്റെ ഉദയം (ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ട്)
താന്ത്രികബുദ്ധമതം എന്നുകൂടി അറിയപ്പെടുന്ന വജ്രയാന ബുദ്ധമതം ക്രിസ്തുവര്‍ഷം അഞ്ചും ഏഴും നൂറ്റാണ്ടുകള്‍ക്കിടയില്‍ പൂര്‍വേന്ത്യയിലാണ് രൂപമെടുത്തത്. മഹായാന ബുദ്ധമതത്തിന്റെ ഒരു ഉപവിഭാഗമായോ സ്വന്തം നിലയില്‍തന്നെ ബുദ്ധമതത്തിന്റെ മൂന്നാമതൊരു യാനം (വാച്യാര്‍ത്ഥത്തില്‍ വാഹനം) ആയോ ഇതിനെ കരുതുന്നവരുണ്ട്. മഹായാനത്തെ അപേക്ഷിച്ച് വജ്രയാനം വ്യതിരിക്തതയുള്ള ദാര്‍ശനിക കാഴ്ച്ചപ്പാടുകളൊന്നും അവതരിപ്പിക്കുന്നില്ല. പ്രതിബിംബധ്യാനവും യോഗാഭ്യാസവും പോലെയുള്ള പുതിയ പ്രായോഗിക ഉപാധികള്‍ ഉപയോഗിക്കുന്നതിലാണ് വജ്രയാനം മഹായാനത്തില്‍ നിന്ന് വിഭിന്നമാകുന്നത്. അക്കാര്യം പരിഗണിച്ചാല്‍ മഹായാനത്തിന്റെ ഉപവിഭാഗമായി വജ്രയാനത്തെ കരുതാവുന്നതാണ്. മന്ത്രോച്ചാരണം,യോഗാഭ്യാസം, ഹോമങ്ങള്‍ മുതലായ കാര്യങ്ങളില്‍ ഹിന്ദുമതത്തിലെ താന്ത്രികവിഭാഗത്തോട് അടുപ്പമുള്ളതാണ് താന്ത്രികബുദ്ധമതം. പദ്‌മസംഭവന്‍ ആണ് ഈ വിഭാഗത്തിന്റെ ഉപജ്ഞാതാവ്.
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നൊഴിഞ്ഞ് വനവാസികളായ മഹാസിദ്ധര്‍ ആയിരുന്നു വജ്രയാനത്തിന്റെ ആദിമപ്രയോക്താക്കള്‍. എന്നാല്‍ ക്രിസ്തുവര്‍ഷം ഒന്‍പതാം നൂറ്റാണ്ടോടുകൂടി നളന്ദയും വിക്രമശിലയും പോലെ മഹായാനസന്യാസികള്‍ നടത്തിവന്ന സര്‍വകലാശാലകളില്‍ വജ്രയാനത്തിന് അംഗീകാരം ലഭിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ മുസ്ലീം ആക്രമണത്തില്‍ ഇന്ത്യയിലെ മറ്റ് ഭൂരിഭാഗം ബുദ്ധമത വിഭാഗങ്ങളെയും പോലെ വജ്രയാനവിഭാഗവും നാമാവശേഷമായി. എന്നാല്‍ ഏഴാം നൂറ്റാണ്ടുമുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ളകാലത്ത് തിബറ്റിലേക്ക് പൂര്‍ണ്ണരൂപത്തില്‍തന്നെ വേരുറപ്പിച്ച വജ്രയാനവിഭാഗം ഇപ്പോഴും അവിടുത്തെ ഏറ്റവും ശക്തമായ ബുദ്ധമതവിഭാഗമായി നിലകൊള്ളുന്നു. ജപ്പാനിലും ഭാഗികമായി വേരോട്ടം ലഭിച്ച വജ്രയാനം അവിടെ ഷിന്‍ഗോണ്‍ ബുദ്ധമതമായി രൂപാന്തരം പ്രാപിച്ചു.
[തിരുത്തുക] ഥേര്‍വാദ നവോത്ഥാനം (ക്രിസ്തുവര്‍ഷം പതിനൊന്നാം നൂറ്റാണ്ടു മുതല്‍)
പതിനൊന്നാം നൂറ്റാണ്ടു മുതല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന ഇസ്ലാമിക അധിനിവേശങ്ങള്‍ ഇന്ത്യയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും മഹായാന ബുദ്ധമതത്തിന്റെ അവസാനം കുറിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലൂടെയുള്ള പാശ്ചാത്യ വാണിജ്യ മാര്‍ഗങ്ങളെല്ലാം അടയ്ക്കപ്പെടുകയും പുതിയ വാണിജ്യ മാര്‍ഗങ്ങള്‍ മധ്യേഷ്യ, ശ്രീലങ്ക, ചൈന എന്നിവിടങ്ങളില്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. ഇത് ശ്രീലങ്കയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഥേര്‍വാദ ബുദ്ധമതം (പാലി നിയമപ്രകാരമുള്ളത്) പതിനൊന്നാം നൂറ്റാണ്ടോടെ ഇവിടങ്ങളില്‍ വ്യാപിക്കപ്പെടാന്‍ കാരണമായിത്തീര്‍ന്നു.
ബര്‍മ്മ സാമ്രാജ്യത്തിന് തുടക്കമിട്ട അനവരാട്ട രാജാവ്(1044-1077), രാജ്യത്തെ ഏകീകരിക്കുകയും തെറവാഡ ബുദ്ധവിശ്വാസം സ്വീകരിക്കുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റണ്ടിനും ഇടയ്യ്ക്ക് ബര്‍മ്മയുടെ തലസ്ഥനാമായിരുന്ന പഗാനില് ആയിരക്കണക്കിന് ബുദ്ധവിഹാരങ്ങള് ഉണ്ടാക്കുന്നതിന് ഇത് തുടക്കമിട്ടു. അവയില് ഏകദ്ദേശം രണ്ടായിരത്തോളം എണ്ണം ഇപ്പോഴും നിലനില്‍ക്കുന്നു. തായ് സാമ്രാജ്യത്തിന്റെ ഉദയാത്തോടേയും, കൃസ്തുവര്‍ഷം 1287 -ല്‍ തലസ്ഥാനമായ പഗാന് മംഗോളിയര്‍ പിടിച്ചെടുത്തതോടെയും ബര്‍മ്മ സാമ്രാജ്യത്തിന്റെ ശക്തിയുടെ പ്രഭ കുറഞ്ഞു, പക്ഷെ ഥേര്‍വാദ ബുദ്ധവിശ്വാസം ബര്‍മ്മയിലെ പ്രധാന മതമായി നിലകൊണ്ടു. അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു.
കൃസ്തുവര്‍ഷം ഏതാണ്ട് 1260ല്‍ നിലവില്‍ വന്ന തായ് സാമ്രാജ്യമായ സുഖൊതൈയും തേരവാദ ബുദ്ധമതം സ്വീകരിച്ചു. അയുതായ കാലഘത്തത്തോടുകൂടി (14 മുതല്‍ 18 വരെ നൂറ്റാണ്ടുകള്‍) ഥേര്‍വാദ ബുദ്ധമതം ഒന്നു കൂടി പ്രബലമാവുകയും തായ് സമൂഹത്തിന്റെ അവിഭാജ്യ ഘടകം ആവുകയും ചെയ്തു.
പതിമൂന്നാം നൂറ്റാണ്ടില്‍ ഥേര്‍വാദ ബുദ്ധ മതം കരമേഖലകളായ ലാവോസിലേക്കും കംബോഡിയയിലേക്കും വ്യാപിച്ചു. എങ്കിലും, തീരപ്രദേശങ്ങലിലും ദ്വീപസമൂഹങ്ങളിലും ഇസ്ലാം മതത്തിന്റെ സ്വാധീനം കൂടുതല്‍ ശക്തമായിരുന്നു. അത് മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയിടങ്ങളിലേക്കും ദക്ഷിണ ഫിലിപ്പൈന്‍സ് വരെയുള്ള ദ്വീപസമൂഹങ്ങളിലേക്കും വ്യാപിച്ചു.
എങ്കിലും “1965ലെ സെപ്റ്റംബര്‍ 30 കൊലപാതകങ്ങള്‍” എന്നു വിളിക്കപ്പെടുന്ന, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാല്‍ നടത്തപ്പെട്ടത് എന്ന് ആരോപമണമുള്ള രക്തരൂഷിതങ്ങളായ സംഭവങ്ങളെ ത്തുടര്‍ന്ന് 1966ല്‍ അധികാരത്തില്‍ വന്ന സുഹാര്‍ത്തോയുടെ കാലത്തോടെ ബുദ്ധമതത്തിന് ഇന്‍ഡോനേഷ്യയില്‍ എടുത്തുപറയത്തക്കതായ നവോത്ഥാനം ഉണ്ടായി. ഇതിനുള്ള ഭാഗികമായ കാരണം രാജ്യത്തിലെ എല്ലാ ജനങ്ങളും ഇസ്ലാം, പ്രൊട്ടസ്റ്റന്റ്, കത്തോലിക്ക, ഹിന്ദു, ബുദ്ധമതങ്ങളിലേതെങ്കിലും ഒന്ന് സ്വീകരിച്ചുകൊള്ളണം എന്ന സുഹാര്‍ത്തോയുടെ പുത്തന്‍ ശാസനയായിരുന്നു. ഏതാണ്ട് ഒരു കോടിയോളം ബുദ്ധമതവിശ്വാസികള്‍ ഇന്ന് ഇന്‍ഡോനേഷ്യയില്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിലെ വലിയൊരു വിഭാഗം ചൈനീസ് വംശജരാണ്.
[തിരുത്തുക] പാശ്ചാത്യ ലോകത്തുള്ള ബുദ്ധമതത്തിന്റെ വികാസം
ഗ്രീക്-ബുദ്ധ ചിത്രകലയില്‍ രേഖപ്പെടുത്തപ്പെട്ട പടിഞ്ഞാറും ബുദ്ധിസവും തമ്മിലുള്ള വിശിഷ്ടമായ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ബുദ്ധമതത്തെ കുറിച്ചുള്ള വിവരങ്ങളും ഐതിഹ്യങ്ങളും പടിഞ്ഞാറിലേക്ക് ഇടക്കിടക്ക് വന്നുകൊണ്ടിരുന്നു. എട്ടാം നൂറ്റാണ്ടില്‍, ജാതക ബുദ്ധ കഥകള്‍ 'കൈലാഗും ദാംനാഗുമയി' ആയി അറബിയിലേക്കും സിറിയക്കിലേക്കും തര്‍ജമ ചെയ്യപ്പെട്ടു. ബുദ്ധന്റെ ജീവിതത്തെ കുറിച്ചുള്ള ഒരു വിവരണം ദമാസ്കസ്സിലെ ജോണ്‍ ഗ്രീക്കിലേക്ക് വിവര്‍ത്തനം ചെയ്യുകയും അത് 'ബര്‍ലാമിന്റേയും ജോസഫിന്റേയും' കഥകളായി ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
പിന്നീട് യൂറോപ്പും ബുദ്ധമതവും തമ്മിലുള്ള നേരിട്ടുള്ള ബന്ധമുണ്ടാകുന്നത് മധ്യകാലത്ത് ഫ്രാന്‍സിസ്കന്‍ സന്യാസിയായ റബ്രെക്കിലെ വില്യംസിനെ ഫ്രഞ്ച് ഭരണാധികാരിയായ സെന്റ് ലൂയിസ് മോങ്കേയുടെ മംഗോളിയന്‍ കോടതിയിലേക്ക് 1253-ല്‍ അയക്കുന്നതോടെയാണ്. കൈലാകിലാണ് (ഇന്നത്തെ കസാക്കിസ്ഥാനിലെ ഖയാലിഖ്) ഈ ബന്ധമുണ്ടായത്. അച്ചടക്കമില്ലാത്ത കൃസ്ത്യന്‍ സമൂഹം എന്നാണ് വില്ല്യം ആദ്യം അവരെ പറ്റി ധരിച്ചത്. (പട്ടുപാതയിലെ മതങ്ങള്‍ - ഫോള്‍സ്)
കോളനിവല്‍ക്കരണത്തിന്റെ കാലഘട്ടങ്ങളിലാണ് പിന്നീട് ബുദ്ധമതം കാര്യമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പാശ്ചാത്യ ശക്തികള്‍ക്ക് ബുദ്ധമത്തിന്റെ കലപരമായ മികവും വിശ്വാസ ദാര്‍ഢ്യവും നേരിട്ടറിയുവാന്‍ ഇക്കാലത്തു കഴിഞ്ഞിരുന്നു. പൗരസ്ത്യ മതങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ യൂറോപ്യന്‍ തത്വചിന്തയെ അക്കാലത്ത് കാര്യമായി സ്വാധീനിച്ചിരുന്നു.
1853-ലെ 'ജപ്പാന്റെ തുറക്കപ്പെടല്‍' ജാപ്പനീസ് കലകളിലും സംസ്ക്കാരത്തിലും പാശ്ചാത്യ സമൂഹത്തിന്റെ ശ്രദ്ധ പതിയുവാന്‍ കാരണമായിത്തീര്‍ന്നു. ഇത് അവര്‍ക്ക് ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഒരു ബുദ്ധസംസ്ക്കാരത്തെ കാട്ടിക്കൊടുത്തു.
ഇരുപതാം നൂറ്റാണ്ടോടു കൂടി ഫാസിസം മുതല്‍ മാര്‍ക്സിസം വരെയുള്ള തത്വചിന്തകള്‍ക്ക് യൂറോപ്യന്‍ സമൂഹത്തില്‍ വേരുറപ്പു കുറഞ്ഞു. അതോടെ ബുദ്ധമതം സാധാരണ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിത്തുടങ്ങി. രണ്ടാം ലോകമഹായുദ്ധാനന്തരം ആത്മീയവും സാമ്പത്തികവുമായ സ്വയം കണ്ടെത്തലുകളിലേക്ക് പുരോഗതി എന്ന സങ്കല്പ്പം മാറി.
ഈ അവസ്ഥയില്‍ ബുദ്ധമതം അതിന്റെ സഹിഷ്ണുത, ദൈവസങ്കല്പ്പത്തിലെ കടും പിടിത്തമില്ലായ്മ, ആത്മപരിശോധനയിലൂന്നിയ സത്യാന്വേഷണം എന്നീ ഗുണങ്ങളാല്‍ ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നു. ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകളനുസരിച്ച് ബ്രിട്ടനിലെ ഏറ്റവും വളര്‍ച്ചയുള്ള മതമാണ് ബുദ്ധമതം.
[തിരുത്തുക] ബുദ്ധമതം കേരളത്തില്
കേരളത്തിന്റെ സാംസ്കാരിക ഘടനക്കു വ്യത്യാസം വരുത്തുകയും സാമൂഹിക ജീവിതത്തില്‍ ശക്തമായ മാറ്റമുണ്ടാക്കുകയും ചെയ്ത ബുദ്ധമതം ഇന്ന് നാമമാത്രമായിരിക്കുകയാണ്. ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടില്‍ ബുദ്ധസന്യാസികള്‍ കേരളത്തിലെത്തിയതായി കാണുന്നു. അശോക ചക്രവര്‍ത്തി നാനാദിക്കിലേക്ക് ബുദ്ധമത സന്യാസികളെ അയച്ച കൂട്ടത്തില്‍ നേരിട്ടും ശ്രീലങ്കയില്‍ നിന്നും സന്ന്യാസിമാര്‍ ഇവിടെ എത്തി. മതമെന്നതിലുപരി ഒരു പരിഷ്കൃത സംസ്കാരം എന്ന നിലയില്‍ കേരളത്തിലേ ചേര രാജാക്കന്മാര്‍ ബുദ്ധമതത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കപ്പെടുകയായിരുന്നു. രാജാക്കന്മാരുടെ പിന്‍ബലം ഇല്ലാതിരുന്ന ജൈന മതത്തേയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കപ്പെട്ടു. മതത്തേക്കാള്‍ ഉപരി, ജ്ഞാനികളേയാണ് അന്നത്തെ രാജാക്കന്മാര്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിച്ചിരിക്കുക. മനുഷ്യന്റെ നന്മക്കായുള്ള വഴികള്‍ പറഞ്ഞു തന്ന ഏത് മതവും കേരളത്തില്‍ സ്വീകരിക്കപ്പെട്ടതിന്റെ കാരണവും ഇതായിരിക്കണം. ബുദ്ധമതത്തിന്റെ സന്ദേശം ഉന്നതരേയും അധഃകൃതരേയും ഒരു പോലെ ആകര്‍ഷിച്ചു. നരബലിക്കും ജന്തു ബലിക്കും, മറ്റനാചാരങ്ങള്‍ക്കും എതിരായി ബുദ്ധസന്യാസികള്‍ നടത്തിയ ധാര്‍മ്മിക സമരം ദ്രാവിഡാചാരങ്ങളിലെ നീചമായവക്കെതിരെ കേരളത്തില്‍ വച്ച് നടന്ന ആദ്യത്തെ സാമൂഹിക പരിഷ്കരണം ആയിരുന്നു.
അശോകന്റെ ശിലാശാസനങ്ങളില്‍ കേരപുത്താ എന്നാണ് ചേരന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഒരു പക്ഷേ ചേര പുത്രന്മാര്‍ എന്നായിരിക്കാം അല്ലെങ്കില്‍ ചേര രാജാവിനെ സന്ന്യാസിയായി കണക്കാക്കി ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ചതായിരിക്കാം.
[തിരുത്തുക] ക്ഷേത്രങ്ങള്‍ വിഗ്രഹങ്ങള്‍
കേരളത്തില്‍ ഇന്നു കാണുന്ന വിഷ്ണു, സുബ്രമണ്യന്‍ ശാസ്താവ് എന്നീ വിഗ്രഹങ്ങള്‍ മിക്കതും ഹൈന്ദവ വല്‍കരിക്കപ്പെട്ട ബുദ്ധവിഗ്രഹങ്ങളാണ്. ദേവീവീഗ്രഹങ്ങളും അതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ആചാരങ്ങളും ബുദ്ധമതത്തില്‍ നിന്ന് സ്വാംശീകരിച്ചവയാണ്. കിളിരൂര്‍, കുട്ടംപേരൂര്‍, കൊടുങ്ങല്ലൂര്‍, ശബരിമല, അര്‍ത്തുങ്കല്‍ ഇരിങ്ങാലക്കുടതുടങ്ങി അനേകം ക്ഷേത്രങ്ങള്‍ ഒരു കാലത്ത് ബൗദ്ധ ക്ഷേത്രങ്ങള്‍ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. തൃശ്ശൂരിലെ പരുവശ്ശേരി ദുര്‍ഗ്ഗാക്ഷേത്രത്തില്‍ നിന്നും ധ്യാനനിരതനയ ഒരു ബുദ്ധ വിഗ്രഹം കിട്ടിയിട്ടുണ്ട്. ഇതേ പോലെ കുന്നത്തൂര്‍, കരുനാഗപ്പിള്ളി താലൂക്കുകളില്‍ നിന്നും മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളില്‍ നിന്നും കിട്ടിയിട്ടുള്ള അനേകം ബൗദ്ധ വിഗ്രഹങ്ങള്‍ കേരളത്തില്‍ ബുദ്ധമതത്തിനുണ്ടായ പ്രചാരമാണ് കാണിക്കുന്നത്.
ബുദ്ധ മത സന്യാസികള്‍ ബുധമത സന്ദേശം പ്രചരിപ്പിക്കന്‍ ചെയ്ത പ്രയത്നങ്ങളെക്കുറിച്ച് സംഘകാല കൃതികള്‍ പരാമര്‍ശിക്കുന്നുണ്ട്. മണിമേഖല ഒരു ബൗദ്ധ കൃതിയാണ്. ഇതില്‍ കേരളത്തിലെ ആദ്യത്തെ ബൗദ്ധവിഹാരം ചേരരാജാവ് ഇമയവരമ്പന്റെ കാലത്ത് കൊടുങ്ങല്ലൂരിലാണ് സ്ഥാപിക്കപ്പെട്ടതെന്ന പരാമര്‍ശം ഉണ്ട്. [16]ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശ്സ്തിയാര്‍ജ്ജിച്ച ബുദ്ധചൈത്യം വഞ്ചി യിലായിരുന്നു. ഈ വഞ്ചി കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ആണെന്നും അല്ലെന്നും വാദങ്ങള്‍ ഇപ്പോഴും നടക്കുന്നു. കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാള്‍ ബുദ്ധമത സന്യാസിയായി രാജ്യഭരണം ഉപേക്ഷിച്ചതായി ഐതിഹ്യമുണ്ട്. ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടവയാണ് കോട്ടയം താലൂക്കിലെ കിളിരൂര്‍ ക്ഷേത്രവും, ആലപ്പുഴ താലൂക്കിലെ നീലമ്പേരൂര്‍ ക്ഷേത്രവും. പള്ളിബാണപ്പെരുമാളിന്റെ സ്മാരകാവശിഷ്ടങ്ങള്‍ ഈ രണ്ടു ക്ഷേത്രങ്ങളിലും ഉണ്ട്.
[തിരുത്തുക] ആചാരങ്ങള്‍
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ കൂടിയപങ്കും ഈ മതത്തിന്റെ സംഭാവനയാണ്. ആനമേല്‍ എഴുന്നള്ളിപ്പ്, കെട്ടുകാഴ്ച, രഥോത്സവങ്ങള്‍, ശാലയോട്ടം, കുത്തിയോട്ടം, താലപ്പൊലി, അന്നംകെട്ട്, മരമടി എന്നീ ചടങ്ങുകളും പുണ്യദിനങ്ങളില്‍ സസ്യാഹരം, മഞ്ഞമുണ്ടുടുക്കല്‍, മഴക്കാലത്തെ ഭജനം തുടങ്ങിയ ആചാരങ്ങളും ബുദ്ധമതത്തില്‍ നിന്ന് സ്വീകരിച്ചവയാണ്
[തിരുത്തുക] മാമാങ്കം
കേരളത്തില്‍ പണ്ടുകാലത്ത് നടന്നു വന്ന മാമാങ്കം ശ്രീബുദ്ധന്റെ ജന്മദിനാഘോഘമായി ആദ്യം നടത്തിയിരുന്ന ആഘോഷമാണ്. ബ്രാഹ്മണാധിപത്യകാലത്ത് അതില്‍ മാറ്റങ്ങള്‍ വരുത്തി ദേശീയാഘോഷമാക്കി മാറ്റി.
[തിരുത്തുക] വിദ്യാഭ്യാസവും ആരോഗ്യവും
ബൗദ്ധ-ജൈനമതങ്ങള്‍ കേരളത്തിനു നല്‍കിയ മഹത്തായ സംഭാവന സാക്ഷരത്വവും വിദ്യാസമ്പന്നതയുമായിരുന്നു. ഒരോ വിഹാരവും വിജ്ഞനത്തിന്റെ കേന്ദ്രങ്ങളായിരുന്നു. എല്ലാത്തരം ജനവിഭാഗങ്ങള്‍ക്കും അക്ഷരവിദ്യ നേടാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.
ആയുര്‍വേദത്തിന് കേരളത്തില് വന്‍പിച്ച സ്വാധീനം ലഭിച്ചത് ഈ മതങ്ങളുടെ സ്വാധീനം നിമിത്തമാണ്. വിദ്യാവിതരണത്തിലെന്നപോലെ ആരോഗ്യപരിപാലനത്തിലും രോഗചികിത്സയിലും ബൗദ്ധ-ജൈന ഭിക്ഷുക്കള്‍ ശ്രദ്ധാലുക്കളായിരുന്നു. ക്ഷേത്രങ്ങളില്‍ മിക്കതിലും രോഗചികിത്സയും നടന്നുവന്നിരുന്നു. തകഴി, ഏറ്റുമാനൂര്‍, മണ്ണാറശ്ശാല, പനച്ചിക്കല്‍, ഗുരുവായൂര്‍, മൂകാംബിക, പള്ളിപ്പുറത്തുകാവ് തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇന്നും നടന്നു വരുന്ന ചികിത്സാപദ്ധതി ഈ മതങ്ങളുടെ കാലത്തുള്ളതിന്റെ പിന്‍തുടര്‍ച്ചയാണ്.
[തിരുത്തുക] വാസ്തുവിദ്യ
കപിലവസ്തുവില്‍ ജന്മമെടുത്ത വിദ്യയായതിനാലാണ് വാസ്തുവിദ്യ എന്നറിയപ്പെടുന്നത്. നിര്‍മ്മാണവിദ്യ കേരളത്തിലെങ്ങും പ്രചരിപ്പിച്ചതും കേരളീയഭവനങ്ങള്‍ക്ക് തനിമയാര്‍ന്ന് നല്‍കിയതും ഈ മതത്തിന്റെ സ്വാധീനത്തിലാണ്. ഗജപൃഷ്ടാകൃതിയില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്ന രീതി ബൗദ്ധരില്‍ നിന്നവലംബിച്ചതാണ്. കേരളീയക്ഷേത്രങ്ങളെല്ലാം ഈ രീതി സ്വീകരിച്ചുവരുന്നു.
[തിരുത്തുക] ശ്രീമൂലവാസം
ആയ് രാജാവായ വിക്രമാദിത്യ വരഗുണന്‍ പ്രസിദ്ധമായിരുന്ന ശ്രീമൂലവാസം എന്ന ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രത്തിന് സംരക്ഷണം നല്‍കിയതായി പറയുന്നതാണ് പാലിയം താമ്രശാസനം. അദ്ദേഹം വന്‍ ഭൂസ്വത്ത് ഈ ക്ഷേത്രത്തിനു നല്‍കി. ശ്രീബുദ്ധനേയും ധര്‍മ്മത്തേയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ശാസനത്തിലെ മംഗളാചരണം ശ്രദ്ധേയമാണ്. എന്നാല്‍ പത്താം ശതകത്തോടെ ഈ കേന്ദ്രം നാമാവശേഷമായി.
[തിരുത്തുക] തിരോധാനം
കേരളത്തിലെ പ്രാചീന ഹൈന്ദവരാജാക്കന്മാര്‍ അന്യമതങ്ങളുടെ നേര്‍ക്ക് സംസ്കാരപൂര്‍ണ്ണമായ സഹിഷ്ണുതാ നയങ്ങള്‍ ഉള്ളവരായിരുന്നു. സങ്കുചിത ബുദ്ധിയോടെ എങ്കിലും അവര്‍ ബുദ്ധക്ഷേത്രങ്ങള്‍ക്കും സംഘങ്ങള്‍ക്കും സംരക്ഷണം നല്‍കിപ്പോന്നു. എന്നാല്‍ 8-ം ശതകത്തില്‍ ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വൈദിക മതപരിഷ്കര്‍ത്താക്കളുടെ നേതൃത്വത്തില്‍ നിരന്തരവും സുസംഘടിതവുമായ എതിര്‍പ്പുകള്‍ മൂലം കാലക്രമേണ 12 -ആം ശതകത്തോടെ അത് അന്തര്‍ദ്ധാനം ചെയ്യുകയായിരുന്നു. ശങ്കരാചാര്യരെ അന്നതെ പുരോഹിത വര്‍ഗ്ഗം ഒരു കരുവാക്കിയതാവാനും സാധ്യതയുണട്.
[തിരുത്തുക] കേരളത്തില്‍ ബുദ്ധമതത്തിന്റെ സംഭാവനകള്‍
[തിരുത്തുക] ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ ഉയിര്‍ത്തെഴുന്നേല്പ്
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ ബുദ്ധമതം ഏതാണ്ടപ്രത്യക്ഷമാകുകയോ പുതുക്കപ്പെട്ട ഹിന്ദുമതത്തില്‍ ലയിക്കുകയോ ചെയ്തു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാമ്പകുതിയില്‍ ഇന്ത്യയില്‍ ബുദ്ധമതത്തിന് ഒരുയിര്‍ത്തെഴുന്നേല്പുണ്ടായി. ഡോ. അംബേദ്കറ്, 14-)ം ദലൈ ലാമ എന്നിങ്ങനെ രണ്ടുപേരാണ് ഈ പുത്തനുണര്‍വിന്റെ കാരണക്കാരായി ചരിത്രകാരന്മാര്‍ പറയുന്നത്. ആചാര്യനായ അനാഗരിക ധര്‍മ്മപാലയും വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. തൊട്ടുകൂടാത്തവര്‍ അനുഭവിച്ചുകൊണ്ടിരുന്ന പീഡനങ്ങല്‍ക്ക് ഫലപ്രദമായ ചികിത്സ ബൗദ്ധധര്‍മ്മം സ്വീകരിക്കുകയാണെന്ന് വിശ്വസിച്ച അംബേദ്കര്‍ 1956 ഓക്റ്റോബര്‍ 14 നു ധര്‍മ്മമാര്‍ഗ്ഗം സ്വീകരിച്ചു. അദ്ദേഹം തുടങ്ങി വച്ച ഉണര്‍വ് വളരെയേറെ ദളിത വിഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തു.
[തിരുത്തുക] അവലംബം
- ↑ ഉണ്ണിത്തിരി, ഡോ: എന്‍.വി.പി. (1993). പ്രാചീന ഭാരതീയ ദര്‍ശനം. തിരുവനന്തപുരം: ചിന്ത പബ്ലീഷേഴ്സ്.
- ↑ (അശോകന്റെ കല്പനകള്‍, പതിമൂന്നാം കല്ല് കല്പന, എസ്. ധമ്മിക)
- ↑ ( ജി.പി. കാരറ്റെലിയുടെ ഗ്രീക്ക് മൂലകൃതിയില്‍ നിന്നുള്ള പരിഭാഷ
- ↑ റോബര്‍ട്ട് ലിന്‍സ്സെന്‍, “സെന്‍ ലിവിങ്”
- ↑ 'ദ സ്ട്രൊമാറ്റ ഓര്‍ മിസലേനിയസ്' പുസ്തകം I, അദ്ധ്യായം പതിനഞ്ച്
- ↑ Mentioned in Mackenzie, Donald A., Buddhism in pre-Christian Britain, p42 ഓറിഗെന്‍ “കമ്യൂണിറ്റി ഓണ്‍ എസക്കിയേല്‍
- ↑ HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 262.
- ↑ Divyavadana, pp. 429–434
- ↑ Indian Historical Quarterly Vol. XXII, p. 81 ff cited in Hars.407
- ↑ [1] Ashoka and Pushyamitra, iconoclasts? by Koneraad Elst
- ↑ Asoka and the Decline of the Mauryas by Romila Thapar, Oxford University Press, 1960 P200
- ↑ Boardman "The Diffusion of Classical Art in Antiquity"
- ↑ [2].
- ↑ .[3]
- ↑ [4]
- ↑ മണിമേഖല 28 103-105
[തിരുത്തുക] കുറിപ്പുകള്‍
- ^ Is it not rational that souls should be introduced into bodies in accordance with their merits and previous deeds, and that those who have used their bodies in doing the utmost possible good should have a right to bodies endowed with qualities superior to the bodies of others?" "The soul, which is immaterial and invisible in its nature, exists in no material place without having a body suited to the nature of that place; accordingly, it at one time puts off one body, which is necessary before, but which is no longer adequate in its changed state, and it exchanges it for a second." from Origen, Contra Celsum, also discussed in De Principiis
- ^ The monks, expelled from the Ganges valley, maybe by sectarian disputes, followed the northern road (Uttarapatha) or the northern road (Daksinapatha), which conducted them to the Northwest for some, and to the Occidental ocean for the others, with multiple artistic creations marking their respective roads " from " Gandhara", Francine Tissot, p128:
- ^ അവസാന ചേര രാജാവായിരിക്കാം) പള്ളി = ബുദ്ധമതക്കാരുടെ സംഘം ബാണ=വാണരുളിയ
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Historical Interactions between Buddhism and Islam
- History of Tibetan Buddhism and Bön
- Mahamevnawa Buddhist Monastery - Sri Lanka


