ബുദ്ധമതത്തിന്റെ ചരിത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുദ്ധമതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ക്രി.മു. ആറാം നൂറ്റാണ്ടില്‍ ശ്രീ ബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയില്‍ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടര്‍ന്നു പന്തലിക്കുയുണ്ടായി. തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങള്‍ ഈ മതത്തേയും, ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തില്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. ബുദ്ധമതത്തില്‍ തന്നെയുള്ള തേര്‍വാദ(ഥേര്‍ വാദം), മഹായാന, വജ്രയാന, ഹീനയാന തുടങ്ങിയ സിദ്ധാന്തങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ രൂപം കൊള്ളുകയും അവ ഒരോന്നും മറ്റുള്ളവക്കുമേല്‍ ശക്തിപ്രാപിക്കുകയോ ക്ഷയിക്കുകയോ ചെയ്തിട്ടുമുണ്ട്.
[തിരുത്തുക] ബുദ്ധന്റെ ജീവിതം
ബുദ്ധമത പാരമ്പര്യങ്ങള്‍ പ്രകാരം ചരിത്രപുരുഷനായ സിദ്ധാര്‍ത്ഥന്‍ എന്ന ഗൗതമബുദ്ധന്‍ മഗധസാമ്രാജ്യത്തിന്റെ (ക്രി.മു. 546–324) ആരംഭകാലത്ത് ശാക്യവംശത്തിലാണ് ജനിച്ചത്. ദക്ഷിണ നേപ്പാളിലുള്ള ലുംബിനിയാണ് സിദ്ധാര്‍ത്ഥന്റെ ജന്മസ്ഥലം. “ശാക്യവംശജാതനായ ഋഷി” എന്നര്‍ത്ഥം വരുന്ന ശാക്യമുനി എന്നപേരിലും അദ്ദേഹം അറിയപ്പെടുന്നു. ഗൗതമം എന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്. സഹോദരി ഗൗതമിയും.
പില്‍കാലത്ത് മഗധസാമ്രാജ്യത്തോടു ചേര്‍ക്കപ്പെട്ട കപിലവസ്തുവിലെ ശുദ്ധോധനരാജാവായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കൊട്ടാരത്തിലെ സുഖസൗകര്യങ്ങളില്‍ ചെലവഴിച്ച ആദ്യനാളുകള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥന്‍ സാമാന്യലോകയാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിച്ചറിയുകയും ലോകജീവിതം ഒഴിച്ചുകൂടാനാവാത്ത ദുരിതദുഃഖങ്ങളുമായി ഇഴപിരിഞ്ഞതാണെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആഡംബരജീവിതം ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു. ആത്യന്തികമായി സന്യാസവും അര്‍ത്ഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞ സിദ്ധാര്‍ത്ഥന്‍, അമിതമായ സുഖലോലുപതയും അമിതമായ ആത്മപരിത്യാഗവും ഒരുപോലെ കൈവെടിഞ്ഞ് മധ്യപാത ജീവിതചര്യയാക്കി.
ബോധിവൃക്ഷം എന്ന് അറിയപ്പെടുന്ന ഒരു പിപ്പലമരച്ചുവട്ടില്‍ വച്ച് പരമമായ സത്യം കണ്ടെത്തുന്നതുവരെ അവിടം വിട്ടു പോകില്ല എന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്] 35 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിനു ജ്ഞാനോദയം ലഭിച്ചു. അതിനുശേഷം ഗൗതമബുദ്ധന്‍ എന്നും ശ്രീബുദ്ധന്‍ എന്നും അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. ജ്ഞാനോദയം ലഭിച്ചയാള്‍ എന്നാണ് ബുദ്ധന്‍ എന്ന പദത്തിന്റെ അര്‍ത്ഥം.
ജീവിതത്തിലെ ശേഷിച്ച 45 വര്‍ഷക്കാലം മധ്യ ഭാരതത്തിലെ ഗംഗാനദീതടത്തിലുടനീളം സഞ്ചരിച്ച് ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള മനുഷ്യരെ തന്റെ ദര്‍ശനവും അതിന്റെ പ്രയോഗവും അദ്ദേഹം പഠിപ്പിച്ചു. ഈ കാലഘട്ടമാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധമതത്തിന്റെ തുടക്കം ആയി കരുതാവുന്നത്.
തനിക്കൊരു പിന്‍ഗാമിയെ നിയമിക്കാനും തന്റെ ദര്‍ശനങ്ങള്‍ നിയതരൂപത്തില്‍ സമാഹരിക്കുവാനും ശ്രീബുദ്ധനുണ്ടായിരുന്ന വൈമുഖ്യം അദ്ദേഹത്തിന്റെ മരണത്തിനു ശേഷമുള്ള നാലു നൂറ്റാണ്ടുകളില്‍ ബുദ്ധദര്‍ശനത്തില്‍ അധിഷ്ഠിതങ്ങളായ വിവിധ സംഘടനകള്‍ രൂപംകൊള്ളുന്നതിന് കാരണമായി. ആദ്യം രൂപമെടുത്ത നികായബുദ്ധമതത്തിന്റെ ചിന്താധാരകളില്‍ തേര്‍വാദം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. [അവലംബം ചേര്‍ക്കേണ്ടതുണ്ട്] പിന്നീട് സര്‍വ്വം ബുദ്ധമയം എന്ന തത്വത്തിലും വിശുദ്ധഗ്രന്ഥങ്ങളിലും അധിഷ്ഠിതമായ മഹായാന ബുദ്ധമതം രൂപം കൊണ്ടു.
[തിരുത്തുക] ആദിമ ബുദ്ധമതം
ക്രിസ്തുവിനു മുന്‍പ് മൂന്നാം നൂറ്റാണ്ടില്‍ മഹാനായ അശോകചക്രവര്‍ത്തി ബുദ്ധമതത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്നതിനു മുന്‍പ് താരതമ്യേന ചെറിയ ഒരു വിഭാഗമായിരുന്നു അത്. ബുദ്ധമതത്തിനു രൂപം കൊടുത്ത സംഭവവികാസങ്ങളെക്കുറിച്ച് നമുക്കുള്ള ചരിത്രാധിഷ്ഠിതമായ അറിവ് വളരെ പരിമിതമാണ്. ഇക്കാര്യത്തില്‍ നിര്‍ണ്ണായകപങ്കുവഹിച്ച രണ്ട് ആലോചനാസമിതികള്‍ നടന്നതായി കരുതപ്പെടുന്നുണ്ടെങ്കിലും അവയെക്കുറിച്ച് നമുക്ക് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ വളരെക്കാലത്തിനുശേഷം എഴുതപ്പെട്ടവയാണ്. ബുദ്ധമതദര്‍ശനത്തിനു നിയതരൂപം നല്‍കുന്നതിനും, ബുദ്ധമതത്തിനുള്ളില്‍ തന്നെ വിവിധചിന്താധാരകള്‍ ഉറവെടുക്കുന്നതിനും ഈ കാര്യസമിതികള്‍ കാരണമായി എന്ന് അനുമാനിക്കാവുന്നതാണ്.
[തിരുത്തുക] ഒന്നാം ബുദ്ധമത കാര്യസമിതി
ക്രി.മു. അഞ്ചാം നൂറ്റാണ്ടില്‍, ശ്രീബുദ്ധന്റെ മരണശേഷം അധികകാലം കഴിയുന്നതിനു മുന്നേ, മഗധചക്രവര്‍ത്തിയായിരുന്ന അജാതശത്രുവിന്റെ ആഭിമുഖ്യത്തില്‍ രാജഗൃഹം (ഇപ്പോള്‍ രാജ്‌ഗിര്‍) എന്ന സ്ഥലത്തുവച്ചാണ് ഒന്നാം ബുദ്ധമത കാര്യസമിതി നടന്നത്. മഹാകാശ്യപന്‍ എന്ന സന്യാസിയായിരുന്നു അദ്ധ്യക്ഷന്‍. ശ്രീബുദ്ധസൂക്തങ്ങള്‍ രേഖപ്പെടുത്തുക, സന്യാസനിയമങ്ങള്‍ (വിനയം) ക്രോഡീകരിക്കുക എന്നിവയായിരുന്നു ഉദ്ദേശ്യം. ശ്രീബുദ്ധന്റെ പിതൃസഹോദരപുത്രനും ശിഷ്യരില്‍ പ്രമുഖനുമായിരുന്ന ആനന്ദന്‍ ശ്രീബുദ്ധന്റെ പ്രബോധങ്ങള്‍ ഉരുവിടുവാന്‍ നിയുക്തനായി. തഥാഗതന്റ്റെ ശിഷ്യരില് പ്രമുഖനായ ഉപാലി വിനയപിടകം ചൊല്ലികൂട്ടി. സംഘത്തിന്റെ നടപടിക്രമങ്ങളും നിയമങ്ങളുമൊക്കെയാണതിലെ പ്രതിപാദ്യം. ആനന്ദനാണ് സുത്തപിടകം ക്രോഡീകരിച്ചത്. ബുദ്ധധര്മ്മത്തെക്കുറിച്ച് ഭഗവാന്റെ പ്രഭാഷണങ്ങളില് നിന്നുള്ള വസ്തുതകളാണ് അതിലെ ഉള്ളടക്കം. ബുദ്ധമതചരിത്രത്തില്‍ ഉടനീളം അംഗീകരിക്കപ്പെട്ട പ്രാമാണികഗ്രന്ഥമായിത്തീര്‍ന്ന പാലി സംഹിതക്ക് അടിസ്ഥാനമായിത്തീര്‍ന്നത് ഇവയാണ്.
[തിരുത്തുക] രണ്ടാം ബുദ്ധമത കാര്യസമിതി
ക്രി.മു. 383ല്‍ , അതായത് ഒരു നൂറ്റാണ്ടിനുള്ളില്‍ തന്നെ വൈശാലി യില്‍ വച്ച് ബുദ്ധഭിക്ഷുക്കളുടെ രണ്ടാമത്തെ സമിതി ചേരുകയുണ്ടായി. ഈ സമ്മേളനത്തില് പിളര്പ്പിന്റെ ലക്ഷണങ്ങള് കണ്ടു തുടങ്ങിയിരുന്നു.തങ്ങളുടെ നിയമാവലിയിലും ആചാരസംഹിതകളിലും അയവു വരുത്തണമെന്ന് ഒരു വിഭാഗം വാദിച്ചു. ബുദ്ധമതത്തിലെ പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മിലുള്ള ഈ തര്‍ക്കങ്ങളെ തുടര്‍ന്ന് അശോകരാജാവാണ് വൈശാലി യില്‍ രണ്ടാം ബുദ്ധമത കാര്യസമിതി വിളിച്ചുചേര്‍ത്തത്.[1] പരമ്പരാഗത ചിന്താധാരകള്‍ ശ്രീബുദ്ധനെ ജ്ഞാനോദയം ലഭിച്ച മനുഷ്യവ്യക്തിയായേ പരിഗണിച്ചിരുന്നുള്ളൂ. ഈ ജ്ഞാനോദയമാകട്ടെ, സന്യാസ നിയമങ്ങള്‍ യഥാവിധി അനുഷ്ഠിക്കുകയും സംസാരദുഃഖത്തെ മറികടക്കുന്നതിനും അര്‍ഹതപദം പ്രാപിക്കുന്നതിനുമുള്ള പ്രബോധനങ്ങള്‍ അനുസരിക്കുകയും ചെയ്യുന്ന ഏത് സന്യാസിക്കും സുപ്രാപ്യമാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. മഹാസാംഘികര്‍ എന്നറിയപ്പെട്ടിരുന്ന മറുവിഭാഗം മേല്‍പ്പറഞ്ഞ കാഴ്ച്ചപ്പാട് കേവലം വ്യക്ത്യധിഷ്ഠിതവും സ്വാര്‍ത്ഥപരവും ആണെന്ന് കരുതിപ്പോന്നു. അര്‍ഹത സ്ഥാനംബുദ്ധമതചര്യയുടെ പൂര്‍ണത അല്ലെന്നും പരമബുദ്ധപദം പ്രാപിക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും അവര്‍ പഠിപ്പിച്ചു. ഈ ചിന്താധാര പില്‍ക്കാലത്ത് മഹായാനദര്‍ശനംരൂപംകൊള്ളുന്നതിന് കാരണമായിട്ടുണ്ട്. സന്യാസനിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കി സന്യസ്ഥരും ലൗകികരുമായി വലിയൊരു ജനവിഭാഗത്തെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് സാധിച്ചു. "വലിയ" അല്ലെങ്കില്‍ "ഭൂരിഭാഗ" സംഘമെന്ന് അര്‍ത്ഥമുള്ള മഹാസാംഘികര്‍ എന്ന് അവര്‍ അറിയപ്പെട്ടതിന്റെ കാരണമിതാണ്.
മഹാസാംഘികരുടെ വാദഗതികള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് രണ്ടാം കാര്യസമിതി അവസാനിച്ചത്. അവര്‍ കാര്യസമിതി ബഹിഷ്കരിച്ചു. മറ്റൊരു സമിതി വിളിച്ചു കൂട്ടുകയും ചെയ്തു. അതിനു ശേഷം ന്യൂനപക്ഷം 'ഥേരാ വാദികള്‍' (സ്ഥാവിര) എന്നും ഭൂരിപക്ഷം 'മഹാസാംഘികര്‍' എന്നും അറിയപ്പെടാന്‍ തുടങ്ങി. ഥേരവാദികളുടെ ഒരു ശാഖ ഹീനയാനമെന്നും മഹാസാംഘികരുടെ ശാഖ മഹായാനമെന്നും പില്‍കാലത്ത് അറിയപ്പെടാന്‍ തുടങ്ങി.
പുരാതന ഓക്സൂസ് നദിയുടെ (ഇന്നത്തെ ആമുദര്യ)അരികിലുള്ള കരോഷ്ഠി യില്‍ നിന്ന് ലഭിച്ച ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതങ്ങളില്‍ നിന്നു മനസ്സിലാകുന്നത് മധ്യപടിഞ്ഞാറന്‍ ഇന്ത്യയിലും മധ്യേഷ്യയിലും ഈ വിഭാഗം നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു എന്നാണ്.
[തിരുത്തുക] അശോകന്റെ മതപരിവര്‍ത്തനം
മൗര്യ സാമ്രാജ്യചക്രവര്‍ത്തിയായ അശോകന്‍ രക്തരൂഷിതമായ യുദ്ധത്തിലൂടെ ഇന്നത്തെ ഒറീസ്സയിലെ കലിംഗ എന്ന പ്രദേശം പിടിച്ചടക്കിയ ശേഷം മാനാസാന്തരം വന്ന് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയണ്ടായി. യുദ്ധത്തിന്റെ ഭീകരതയില്‍ അങ്ങേയറ്റം ഖിന്നനും പശ്ചാത്താപവിവശനുമായ അശോകചക്രവര്‍ത്തി അക്രമം പരിത്യജിക്കുവാനും മുഴുവന്‍ ജീവജാലങ്ങളുടെയും ജീവനെ ആദരിച്ചു കൊണ്ട് സ്തംഭങ്ങളും സ്തൂപങ്ങളും സ്ഥാപിച്ച് ബുദ്ധമതം പ്രചരിപ്പിക്കുവാനും ജനങ്ങളെ ധര്‍മ്മത്തിന്റെ പാതയില്‍ അണിചേര്‍ക്കുവാനും തീരുമാനിച്ചു. ഇത്തരത്തില്‍ സ്ഥാപിച്ച സ്തൂപങ്ങളുടെ ഏറ്റവും മികച്ച മാതൃക ഭോപ്പാലിനടുത്ത് സാഞ്ചി യില്‍ പണികഴിപ്പിച്ച മഹാസ്തൂപമായിരിക്കണം. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈ സ്തൂപം പിന്നീട് വിപുലീകരിക്കുകയുണ്ടായി. തോഹന്‍എന്നറിയപ്പെടുന്ന അതിന്റെ കൊത്തുപണിയോടു കൂടിയ കവാടങ്ങള്‍ ഇന്ത്യയിലെ ബുദ്ധകല യുടെ മകുടോദാഹരണമായി ഗണിക്കപ്പെടുന്നു.
ബുദ്ധമത പ്രചരണത്തിനായി നിരവധി രാജ്യങ്ങളിലേക്ക് ദൂതന്മാരെ അയക്കപ്പെട്ടതായി ഫലകങ്ങളും സ്തംഭങ്ങളുമടങ്ങുന്ന അശോകന്റെ രാജശാസനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗ്രീസ്, ഗ്രീക്കോ-ബാക്‍ട്രിയന്‍ രാജ്യങ്ങള്‍, മറ്റു പാശ്ചാത്യരാജ്യങ്ങള്‍ തുടങ്ങി മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ വരെ ദൂതന്മാര്‍ പോവുകയുണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു.
[തിരുത്തുക] മൂന്നാം ബുദ്ധസഭ
ബി.സി. ഇരുനൂറ്റി അമ്പതോടു കൂടി അശോകചക്രവര്‍ത്തി പാടലീപുത്ര യില്‍(പാറ്റ്‌ന) മൂന്നാം ബുദ്ധസഭ വിളിച്ചു ചേര്‍ത്തു. മൊഗാലിപുത്ത എന്ന സന്യസിയാണിതിനു നേതൃത്വം നല്‍കിയത്. ഇക്കാലത്ത് ചെറു സംഘങ്ങള് ബുദ്ധമതത്തില് തലപൊക്കിത്തുടങ്ങി. "സംഘം ഭേധിക്കരുത് അത് ശിക്ഷാര്ഹമാണ്" എന്ന് അശോകന് പിന്നേയും പിന്നേയും ഓര്മ്മപ്പെടുത്തിക്കൊണ്ടിരുന്നു. ബുദ്ധമതത്തിലെ വ്യത്യസ്ഥശാഖകളെ ഇണക്കിച്ചേര്‍ക്കുകയും രാജപിന്‍ബലത്താല്‍ അവസരവാദനിലപാടുകള്‍ സ്വീകരിച്ച കലഹപ്രിയരില്‍ നിന്നും ബുദ്ധപ്രസ്ഥാനത്തെ സംശുദ്ധീകരിക്കുകയും അറിയപ്പെടുന്ന മുഴുവന്‍ ഭൂപ്രദേശങ്ങളിലേക്കും ബുദ്ധമതപ്രചാരകരെ അയക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയും ചെയ്യുക എന്നതായിരുന്നു മൂന്നാം ബുദ്ധസഭയുടെ ലക്ഷ്യങ്ങള്‍.
ബുദ്ധനില്‍ നിന്ന് നേരിട്ട് പകര്‍ന്നു കിട്ടിയത് എന്നു കരുതപ്പെടുന്ന, പാരമ്പര്യബുദ്ധസങ്കല്പ രേഖകള്‍ ഉള്‍ക്കൊള്ളുന്ന പാലി നിയമങ്ങള്‍ പ്രമാണമായി രൂപപ്പെടുന്നത് ഇക്കാലത്താണ്. തിപിടക, (അല്ലെങ്കില്‍ സംസ്കൃതത്തില്‍ 'മൂന്നു കൂടകള്‍' എന്നര്‍ത്ഥം വരുന്ന ത്രിപിതാക), സൂത്രപിടക എന്ന അനുശാസനവും വിനായക പിഠക എന്ന ആശ്രമസംബന്ധമായ ശിക്ഷണരീതികളും അഭിധര്‍മ്മ പിഠക എന്ന ഗഹനമായ തത്വചിന്തകളും ഉള്‍പ്പെടുന്നതാണ് പാലി നിയമങ്ങള്‍.ബുദ്ധവിശ്വാസങ്ങള്‍ സംശുദ്ധീകരിക്കാനുള്ള അശോകന്റെ ശ്രമങ്ങള്‍ അന്ന് ഉയര്‍ന്നു വന്നിരുന്ന മറ്റ് ബുദ്ധപ്രസ്ഥാനങ്ങള്‍ ഒറ്റപ്പെടുന്നതിനും കാരണമായി. ഇതോടെ തേരവാദ സമ്പ്രദായപ്രകാരം മൂന്നാം ബുദ്ധസഭയാല്‍ നിരാകരിക്കപ്പെട്ടിരുന്ന സര്‍വ്വാഷ്ടി വാദിന്‍ സംഘവും ധര്‍മ്മഗുപ്തക ശാഖയും വടക്കുകിഴക്കേ ഇന്ത്യയിലും മധ്യേഷ്യയിലും കനത്തസ്വധീനം നേടി. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യനൂറ്റാണ്ടുകളില്‍ കുഷാണ സാമ്രാജ്യ സംസ്ഥാപനം വരെ ഈ സ്വാധീനം നിലനിന്നിരുന്നു.
ധര്‍മ്മഗുപ്തക ശാഖക്കാരുടെ വിശ്വാസപ്രകാരം ശ്രീബുദ്ധന്‍ മറ്റു ബുദ്ധസമൂഹത്തില്‍ നിന്നും വേറിട്ട് ഉയര്‍ന്നു നില്‍ക്കുന്നവനായിരുന്നു. ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം ഏകകാലികമാണെന്നായിരുന്നു സര്‍വ്വാഷ്‌ടിവാദി ശാഖക്കാരുടെ വിശ്വാസം.
അശോകന്റെ കാലമായപ്പോഴേക്കും ഇന്ത്യയിലെങ്ങും ബുദ്ധമതക്കാരുടെ സ്തൂപങ്ങളും ചൈത്യങ്ങളും വിഹാരങ്ങളും ധാരാളമായി പെരുകി. കാലം ചെല്ലുന്തോറും പുതിയ പുതിയ സംഘങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. അവയ്ക്ക് ധാരാളം അനുയായികളും ഉണ്ടായി. കനിഷ്കന്റെ കാലത്ത്കാശ്മീരില് നടന്ന നാലാം സമ്മേളനത്തില് വച്ച് ബുദ്ധമതം ഹീനയാനമെന്നും മഹായാനമെന്നും രണ്ടായി പിളര്ന്നു.
[തിരുത്തുക] ഹെല്ലനിക ലോകം
അക്കാലത്ത് ഇന്ത്യ മുതല്‍ ഗ്രീസ് വരെ പരന്നു കിടന്നിരുന്ന ഹെലിനിക ലോകം മുഴുവന്‍ ബുദ്ധമതം വ്യാപിപ്പിക്കനുള്ള അശോകന്റെ ശ്രമങ്ങളെ കുറിച്ച് കല്ലില്‍ കൊത്തി വച്ചീട്ടുള്ള അശോകന്റെ കല്പനകളില്‍ ചിലത് പറയുന്നുണ്ട്. ഹെല്ലനിക ദേശത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയ്യെ കുറിച്ചുള്ള വ്യക്തമായ മനസ്സിലാക്കല്‍ അശോകന്റെ കല്പനകളില്‍ നിന്നും കിട്ടുന്നു: അക്കാലത്തെ പ്രധാനപെട്ട ഗ്രീക്ക് ഏകാധിപതികളുടെ പേരും സ്ഥലവും തിരിഞ്ഞറിഞ്ഞിട്ടുണ്ട്, ഇവരെല്ലവരും തന്നെ ബുദ്ധമത പരിവര്‍ത്തനത്തിന്റെ സ്വീകര്‍ത്താക്കളായിരുന്നു: സെല്യൂസീഡ് രാജ്യത്തിലെ അന്ത്യോക്യസ് രണ്ടാമന്‍ തിയോസ്,(261–246 ക്രി.പി), ഈജിപ്തിലെ ടോളമി രണ്ടാമന്‍ (285–247 ക്രി.പി), മാസിഡോണിയയിലെ ആന്തിഗോണാസ് ഗൊനാറ്റേസ് (276–239 ക്രി.പി), സൈരിനേകയിലെ (ഇപ്പോഴുള്ള ലിബിയ) സൈറീനിന്റെ മാഗസ് (288–258 ക്രി.പി)ഐഫൈറസിലെ (ഇപ്പോഴുള്ള അല്‍ബേനിയ) ഐഫൈറസിന്റെ അലക്സാണ്ടര്‍ രണ്ടാമന്‍ എന്നിവര്‍ ഇവരില്‍ പെടുന്നു.
- “അതിര്‍ത്തികളില്‍, 600 (5,400–9,600 കി.മി) യോജന ദൂരെയുള്ള ഗ്രീക്ക് രാജാവ് അന്ത്യോക്യസ് ഭരിക്കുന്നിടത്ത്, ടോള്‍മി, ആന്തിഗോണാസ്, മാഗസ്, അലക്സാണ്ഡര്‍ എന്നീ 4 രാജാക്കന്മാര്‍ ഭരിക്കുന്നയിടത്തിനുമപ്പുറം, അതുപോലെ തന്നെ തെക്ക് ചോളരുടെയും പാണ്ഡ്യരുടേയും ഇടയിലും പിന്നെ താമരപര്‍ണ്ണിയിലും(ശ്രീലങ്ക) ധര്‍മ്മത്തിനെ ദിഗ്വിജയം ജയിച്ചിരിക്കുന്നു.” [2]
കൂടുതലായി നോക്കിയാല്‍, അശോകന്റെ ചില സന്ദേശ വാഹകര്‍ ഗ്രീക്ക് ബുദ്ധ സന്യാസികളായിരുന്നു എന്നതും രണ്ട് സംസ്കാരങ്ങളും തമ്മില്‍ മതപരമായി അടുത്ത വിനിമയം ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാണിക്കുന്നു:
- “ജേതാവിന്റെ (അശോകന്റെ) മതത്തെ പ്രബുദ്ധമാക്കിയിരുന്ന തേറ (മൂത്തവന്‍) മൊഗ്ഗാലിപുട്ട കൌണ്‍സലിനു(മൂന്നാമത്തെ) ഒരു അവസാനം കൊണ്ടു വന്നപ്പോള്‍ (...) ഒരാളേ ഇവിടേയും മറ്റൊരാളെ അവിടേയുമായി നാല് തേറകളെ അവന്‍ അയച്ചു: (...) അപാരണ്ടകയിലേയ്ക്ക് ( ഗുജറാത്തും സിന്ധും പ്രതിനിധീകരിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍)ധമാരഖിത എന്ന് പേരായ ഗ്രീക്ക് (യോന) കാരനേയും അവന്‍ അയച്ചു”
(മഹാവംശ XII).
അശോകന് ഗ്രീക്കിലും അരമായിക ഭാഷയിലും കല്പനകള്‍ പുറപ്പെടുവിച്ചിരുന്നു. കാന്ദഹാറിനടുത്ത് കാണപ്പെട്ട അത്തരത്തിലൊരു കല്‍പ്പനയില്‍ മതഭക്തി (ഗ്രീക്കില്‍ ധര്‍മ്മം എന്നത്തിനുള്ള യൂസേബിയ എന്ന വാക്കുപയോഗിച്ചു) ദത്തെടുക്കേണ്ടതിനെ പറ്റി ഗ്രീക്ക് സമൂഹത്തോട് നിര്‍ദ്ദേശിക്കുന്നു.
- “10 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ (ഭരണത്തിന്റെ) പയോഡസ്സെസ് രാജാവ് (അശോകന്‍) മതഭക്തി എന്തെന്ന് (പ്രബോധനങ്നളില്‍) ജനങ്ങളേ അറിയിച്ചു(ഗ്രീക്ക്:εὐσέβεια, Eusebeia); ഈ നിമിഷം മുതല്‍ അവന്‍ ജനങ്ങളെ കൂടുതല്‍ ദൈവഭക്തിയുള്ളവരാക്കുകയും ലോകം മുഴുവനുമുള്ള സര്‍വതും അഭിവൃദ്ധിപ്പെടുകയും ചെയ്തു.“ [3] )
ഈ ഇടപെടല്‍ എന്തുമാത്രം സ്വാധീനം ഉണ്ടാക്കി എന്ന് വ്യക്തമല്ലെങ്കിലും ചില തലത്തിലുള്ള മിശ്രണം ഹെലിനിസ്റ്റിക് ചിന്താരീതിയും ബുദ്ധമതവും തമ്മില്‍ അക്കാലത്ത് ഹെലിനിസ്റ്റിക് ഭൂപ്രദേശത്ത് തുടങ്ങിയിരിക്കണം എന്നാണ് ചില എഴുത്തുകാരുടെ അഭിപ്രായം. ആ കാലയളവില്‍ ഹെലിനിസ്റ്റിക് ലോകത്തിനു ചുറ്റും ഉണ്ട്റ്റായിരുന്ന ബുദ്ധസമൂഹത്തിന്റെ സാന്നിദ്ധ്യം അവര്‍ ചൂണ്ടി കാട്ടുന്നു, പ്രത്യേകിച്ചും അലക്സാണ്ട്രിയും (അലക്സ്രാണ്ട്രിയായിലെ ക്ലമന്റെ എന്ന് സൂചിപ്പിക്കുന്ന)ക്രിസ്ത്യാനികള്‍ക്കു മുന്‍പുണ്ടായിരുന്നതും, ബുദ്ധസന്യാസിമാരുടെ അദ്ധ്യയന രീതികളില്‍ ന്നിന്നും അഭ്യാസ്യങ്ങളില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായും പ്രചോദനം ഉള്‍കൊണ്ടീട്ടുള്ളവനുമായ തെറാപ്യൂട്ടെയുടെ ( “തെറവാദ എന്ന പാലി വാക്കിന്റെ വ്യതിചലിച്ച രൂപമാകാന്‍ സാദ്ധ്യതയുണ്ട്) സന്യാസ ക്രമവും(റോബര്‍ട്ട് ലിന്‍സ്സെന്‍)
ടോളാമിയുടെ കാലത്തെ ബുദ്ധസന്യാസിമാരുടെ ധര്‍മ്മ ചക്രം (വിവര്‍ത്തനം, ഇന്ത്യയിലേയും ബാക്ട്രിയയിലേയും ഗ്രീക്കുകാര്‍) എഴുതിയലങ്കരിച്ച ശവക്കലറകള്‍ അലക്സാണ്ഡിയയില്‍ കണ്ടെത്തിയിരുന്നു. അലക്സാണ്ട്രിയയില്‍ ഇപ്പോഴുള്ള ബുദ്ധമതക്കാരെകുറിച്ച് പറയുകയാണെങ്കില്‍, ചില പഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത് “ഇതേ സ്ഥലം തന്നെയാണ് പിന്നീട് ക്രിസ്തുമതത്തിന്റെ ഏറ്റവും ഊര്‍ജ്ജിതമായ കേന്ദ്രം സ്ഥപിക്കപ്പെട്ടതെന്നാണ്“ [4]
തങ്ങളുടെ ഗ്രീക്ക് ചിന്താഗതിയിലുള്ള സ്വാധീനത്തിന് കാരണം ബാക്ട്രിയന്‍ ബുദ്ധമതക്കാരും ഇന്ത്യന്‍ താപസ്സികള്‍ ആണെന്ന് ക്രിസ്ത്യന്‍ മത പ്രചാരകന്‍ അലക്സാണ്ട്രിയയിലെ ക്ലെമന്റ് ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടില്‍ തിരിച്ചറിയുന്നുണ്ട്.
- “അങ്ങനെ ഏറ്റവും അധികം ഉപയോഗമുള്ള, അപരിഷ്കൃതരുടെ പഴമയില്‍ അഭിവൃദ്ധിപ്പെട്ട തത്ത്വചിന്ത അതിന്റെ വെളിച്ചം രാജ്യങ്ങളില്‍ മുഴുവന്‍ പരത്തുന്നു. അതിനു ശേഷം അത് ഗ്രീസിലെത്തി. അതിന്റെ സ്ഥാനത്തില്‍ ആദ്യം ഈജിപ്തിലെ പ്രവാചകന്മാണ്; പിന്നെ അസ്സീറിയാക്കാരിലെ കാലട്യന്‍മാരും, ഗുളരിലെ ഡ്രൂയിഡുകളും; ബാക്ട്രിയനുകളിലെ ശ്രാമണന്മാരും;സെല്‍റ്റ്സിലെ തത്ത്വ ചിന്തകരും; രക്ഷ്കന്റെ ജനനം പ്രവചിക്കുകയും നക്ഷത്രം വഴീകാട്ടി യൂദയയില്‍ എത്തുകയും ചെയ്ത പേര്‍ഷ്യക്കാരിലെ മാഗിയും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ താപസ്സികളും മറ്റ് അപരിഷ്കൃതരായ തത്വചിന്റ്തകരും ഈ അക്കങ്ങളില്‍ ഉണ്ട്. ഇവരില്‍ രണ്ട് തരക്കാര്‍ ഉണ്ട്; ചിലര്‍ ശ്രമണന്മാര്‍ എന്നും മറ്റ് ചിലര്‍ ബ്രാഹ്മണന്മാരെന്നും വിളിക്കപ്പെടുന്നു.” (അലക്സാണ്ട്രിയയിലെ ക്ലമന്റ്, “ [5])
ക്രിസ്ത്യന്‍ ബ്രിട്ടണു മുന്‍പ് ബുദ്ധമതക്കാര്‍ ഡ്രൂയിഡുമായി ഇടകലര്‍ന്ന് നിലനിന്നിരുന്നു എന്ന് ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടില്‍ വിശുദ്ധ ഓറിഗെന്‍ പ്രസ്താവിച്ചു.
- “ദൈവത്തിന്റെ ഏകത സ്വാധീനിക്കപ്പെട്ടിരുന്ന ഡ്രൂയിഡുകളുടേയും ബുദ്ധമതക്കാരുടേയും സിദ്ധാന്തങ്ങള്‍ ദ്വീപിനെ (ബ്രിട്ടണ്‍) അതിനു (ക്രിസ്തീയതയ്ക്ക്) വേണ്ടി മുന്നൊരുക്കിയിരുന്നു.“ [6].)
ഓറിഗന്‍ തന്നെയാണ് രണ്ടാം ജന്മത്തിന്റേയും പുനര്‍ജന്മത്തിന്റേയും ഉപജ്ഞാതാവ് എന്ന് കരുതപ്പെടുന്നു. ഓറിഗെന്റെ സിദ്ധാന്തങ്ങള്‍ നേരിയ വ്യതാസത്തിന് 325 ലെ നിഖ്യാ കൌണ്‍സലില്‍ തിരസ്കരിക്കപ്പെട്ടു.
[തിരുത്തുക] ഏഷ്യയില്‍ ആദ്യകാലത്തുണ്ടായ പ്രചാരം
ശ്രീലങ്ക അശോകന്റെ മകന്‍ മഹീന്ദ്രയും ആറ് കൂട്ടാളികളും ചേര്‍ന്ന് രണ്ടാം നൂറ്റാണ്ടില്‍ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്യിപ്പിക്കുകയായിരുന്നു. അവര്‍ രാജാവായ ദേവനമ്പിയ ടിസ്സയേയും അദ്ദേഹത്തിന്റെ അനവധി വിശ്വസ്ഥരേയും മതം മാറ്റിച്ചു. ഈ കാലഘട്ടത്തിലാണ് സിംഹള യഥാസ്ഥിതികത്വത്തിന്റെ പീഠമായ മഹാവീര സന്ന്യാസിമഠം നിര്‍മ്മിക്കപ്പെട്ടത്. പാലി കാനോണ്‍ രാജാവായ വിറ്റാഗമണിയുടെ (r. 29–17 BCE) ഭരണകാലത്താണ് എഴുതപ്പെട്ടത്. ഇക്കാലത്ത് തെരവട പാരമ്പര്യമാണ് അവിടെ നിലനിന്നിരുന്നത്. പ്രാസംഗികരായ ബുദ്ധഘോഷ (–5 നൂറ്റാണ്ട്) ഇക്കാലത്ത് അവിടെ ജീവിച്ചിരുന്നു. മഹായാന ബുദ്ധമതം ഇക്കാലത്ത് അവിടെ കൂടുതലായി പ്രചരിച്ചുവെങ്കിലും തെരാവടയായിരുന്നു അവസാനം നിലനില്‍ക്കുകയുണ്ടായത്. അങ്ങിനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി. 11-ആം നൂറ്റാണ്ടില്‍ ഥേരവാദ ബുദ്ധമതം ദക്ഷിണകിഴക്കന്‍ ഏഷ്യയിലേക്ക് വ്യാപിക്കാന്‍ തുടങ്ങി.
ഇന്ത്യന്‍ ഉപഭൂഗണ്ഡത്തിന്റെ കിഴക്കുള്ള പ്രദേശങ്ങളില്‍ (ആധുനിക ബര്‍മ്മ, തായ്‌ലാന്‍ഡ്), ഭാരതീയ സംസ്കാരം മംഗോളിയന്മാരായ മോണ്‍സിനെ ശക്തമായി സ്വാധീനിച്ചു. ഈ മോണ്‍സ് എന്ന് പറയുന്നവര്‍, മൂന്നാം നൂറ്റാണ്ടില്‍ മഹായാന ബുദ്ധിസവും ഹിനയാന ബുദ്ധമതവും ഇടചേരുന്നതിനുമുന്‍പ് ബുദ്ധമതത്തിലേയ്ക്ക് അശോക ചക്രവര്‍ത്തി മതം മാറ്റിയവരാണ്. മധ്യ ബര്‍മ്മയിലുള്ള പൈക്താനോ പോലെയുള്ള ആദ്യകാല ബുദ്ധ പള്ളികള്‍ ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടക്ക് നിര്‍മ്മിക്കപ്പെട്ടവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മോണ്‍സുകളുടെ ബുദ